14സെപ്തംബര്‍2009 - എക്സ്ട്ര...
Monday
എക്സ്ട്ര
പാതിരായ്ക്ക് ഒരു ഫോണ്‍കാള്‍:“ ഹലോ.... എക്സ്ട്രാ നടന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടല്ലെ?”
യുവകഥാകൃത്താണ്. മൂക്കറ്റം കുടിച്ചിട്ടുണ്ട്. ചുറ്റും സുഹൃത്തുക്കളുണ്ടാവും. അവരുടെ മുന്നില്‍ ആളാവാന്‍ എന്നെ എന്റെ ഉപജീവനമാര്‍ഗ്ഗത്തിന്റെ പേരില്‍ പരിഹസിച്ചും അപമാനിച്ചും രസിക്കുകയാണ്.
എനിക്കു ദു:ഖം തോന്നി.....
-ബാലചന്ദ്രന്‍ ചുള്ളിക്കാട്.
ബാ.......ലേട്ട ..ബാലേട്ട
ജീവനോടെ ഒരു കവിയെ ബ്ലോഗില്‍ കാണുക എന്നത് എക്കാലത്തെയും എന്‍റെ ഒരു മോഹമായിരുന്നു . മറ്റുള്ള കവികള്‍ക്ക് ജീവനില്ല എന്നല്ല ഞാനുദ്ദേശിച്ചത് .ജീവനുള്ള വാക്കുകളാല്‍ ആളുകളെ ത്രസിപ്പിക്കുന്ന കവിതകള്‍ കൊണ്ട് അനുഗ്രഹീതനായ ഒരു കവി .
ഞാന്‍ എന്ന ഗവിത എഴുത്തുകാരന്‍ , കവിതയാകുന്ന സാഗരത്തിനു മുന്നില്‍ നിന്ന് കൊണ്ട് വെള്ളാരം കല്ലുകള്‍ പെറുക്കി കളിക്കുന്ന ഒരു മൂന്നു വയസുകാരന്‍ മാത്രം . ഒരിക്കല്‍ പോലും ജീവനുള്ള ഒരു കവിത പോലും എനിക്കെഴുതുവാന്‍ കഴിഞ്ഞിട്ടില്ല എന്ന കുറ്റബോധം ഒന്നും എനിക്കില്ല , കാരണം ഞാനീ ബ്ലോഗ് എന്ന ലോകത്ത് വന്നതിനു ശേഷമാണ് തറ , പറ എന്നൊക്കെ എഴുതി തുടങ്ങിയത് തന്നെ .അതിന് മുന്പെഴുതിയതെപ്പഴോ എന്‍റെ കുട്ടിക്കാലത്ത് മാത്രം . പക്ഷേ എന്തെങ്കിലും ഒക്കെ എഴുതണം എന്ന ആഗ്രഹം മനസ്സില്‍ എപ്പോഴുമുണ്ടായിരുന്നു . ഇത്രയും എല്ലാം ആയതു തന്നെ ദേ .. നിങ്ങളെ പ്പോലെയുള്ളവരുടെ അനുഗ്രഹവും ,ആശിര്‍വാദവും പിന്നെ എല്ലാം മുകളില്‍ ഇരിക്കുന്ന ഒരുത്തന്റെ കാരുണ്യവും . അതുകൊണ്ട് തന്നെയാണ് നിങ്ങള്‍ എന്നെ എത്ര ഓടിച്ചു വിട്ടാലും ഈ ബൂലോകം വിട്ടു ഞാന്‍ പോകാത്തത് .ബൂലോകം വിട്ടൊരു ജീവിതം അത് തല്‍ക്കാലം സാധ്യമല്ല എന്ന് തന്നെ പറയാം ....
-കാപ്പിലാന്‍.
-കാപ്പിലാന്‍.
കാലമിങ്ങിനെ....
കുറച്ചു ദിവസം മുമ്പ് ഒരു പത്രത്തില്‍ കണ്ട വാര്‍ത്ത. കേരളത്തില്‍ വടക്ക് വടക്ക് ഏതോ ഒരു ഉള്‍നാട്ടില്‍ ഒരു വീട്ടില്‍ ഒരു കുട്ടി ഒരു വാഷിങ്ങ് മെഷീനില്‍ തല മുങ്ങി കിടന്നത് കാരണം മരിച്ചു. കുട്ടിക്ക വയസ്സ് ഒന്നര. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അലക്ക് യന്ത്രത്തിന്റെ പാത്രത്തില്‍ എന്തുണ്ടെറിയാന്‍ അവന് കൌതുകം. സമീപത്തുണ്ടായിരുന്ന പ്ളാസ്‌ററിക് കസേര നീക്കി അവന്‍ അലക്കുയന്ത്രത്തിനടുത്തെത്തുന്നു. അതില്‍ പിടിച്ച് കസേരയില്‍ കയറുന്നു. പിന്നെ അവനതിനകത്തേക്ക് എത്തിനോക്കുന്നു, ചിലപ്പോള്‍ സ്വല്‍പം ഏന്തിവലിഞ്ഞുമായിരുന്നിരിക്കും. പാത്രത്തില്‍ നിറയെ പതഞ്ഞുകിടക്കുന്ന വെള്ളം. കുരുന്നിന് കൌതുകവും കുസൃതിയും വിടരുന്നു. അവനതില്‍ കയ്യിട്ട് കളിച്ചു രസിക്കുന്നു. പെട്ടെന്ന് പ്ളാസ്‌ററിക് കസേര നിരങ്ങിമാറുന്നു....-ചന്ദ്രശേഖരന്‍.
"ഓര്‍മ്മകള്‍ മേയുന്ന ഇടങ്ങള്‍ "
ചേരന്റെ 'ഓട്ടോഗ്രാഫ്' കണ്ടതു മുതലുള്ള ഒരു ആഗ്രഹമായിരുന്നു,കുട്ടിക്കാലത്ത് നടന്ന വഴികളിലൂടെ വീണ്ടും ഒന്ന് നടക്കുക,പഴയ സ്കൂളില്‍ ഒന്ന് പോയി വരിക,പഴയ കൂട്ടുകാരെ കാണുക,ആ വഴികളുടെ,കാഴ്ചകളുടെ ചിത്രങ്ങള്‍ എടുക്കുക എന്നൊക്കെ.അങ്ങനെയാണ് ഹരിശ്രീ എഴുതി ,സ്ലേറ്റും സ്ലേറ്റ് പെന്‍സിലുമായി ആദ്യം ഇരുന്ന ഒന്നാം ക്ലാസ്സ് തേടി പോയത്.
ആ യാത്രയില്‍ കണ്ടത് പല കാഴ്ചകളായിരുന്നു. പലതും തീരെ പ്രതീക്ഷിക്കാത്തത്.മനസ്സിലുള്ള ഓര്‍മ്മകളല്ലാതെ ഇനി പുതിയ ഒരു ചിത്രവും എടുക്കണ്ട എന്ന് അതോടെ തീരുമാനിച്ചു...
-ആദര്‍ശ്.
-ആദര്‍ശ്.
അടിയുടെ പൊടിപൂരം
കാത്തിരുന്നതു പോലെ കോളേജ് തുറന്നു. മെയിന്‍ റോഡില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ കാപ്പിത്തോട്ടത്തിനു ഉള്ളിലൂടെ നടന്നു പോയാല്‍ മാത്രമേ കോളേജില്‍ എത്തുകയുള്ളൂ. കോളേജില്‍ പ്രീ ഡിഗ്രി ക്ലാസുകള്‍ മാത്രമേ അന്ന് ഉള്ളൂ. അതും തേര്‍ഡ് ഗ്രൂപ്പും ഫോര്‍ത്ത് ഗ്രൂപ്പും മാത്രം. അതുകൊണ്ടുതന്നെ ഒരു വസന്തകാലം പൂര്‍ണ്ണമായി കോളേജ് കാമ്പസില്‍ ചേക്കേറി. ഇരുപത്തിയഞ്ചു ഏക്കര്‍ സ്ഥലം ഒരാള്‍ കോളേജിന് വേണ്ടി ദാനം ചെയ്തതായിരുന്നു. കാപ്പി തോട്ടം കഴിഞ്ഞു നിറയെ മൊട്ട കുന്നുകളും പുല്‍മേടുകളും കാറ്റാടി മരങ്ങളും ചെറു പൊയ്കകളും അരുവികളും പേരറിയാത്ത ഒരു പാട് മരങ്ങളും കിളികളും നിറഞ്ഞതായിരുന്നു കോളേജ് ക്യാമ്പസ്. ക്ലാസ്സ് തുടങ്ങിയപ്പോഴാണ് എനിക്ക് അബദ്ധം പിണഞ്ഞത് മനസ്സിലായത്...-മേരി ലില്ലി
ആശാനെ ഓര്ക്കുമ്പോള്‍
എല്ലാവരും ആശാന്‍ എന്ന് സ്നേഹപൂര്‍ വ്വം വിളിച്ചിരുന്ന സ.കെ.വി.സുരേന്ദ്രനാഥിന്റെ നാലാം ചരമ വാര്ഷിക ദിനമായിരുന്നു സെപ്റ്റംബര്‍ 9.ഒരു തലമുറയെ കമ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ സ്വന്തം ജീവിതം കൊണ്ടു പഠിപ്പിച്ച ആളാണ് ആശാന്‍.ആഡംബരത്തിലും ആര്ഭാടത്തിലും ഭ്രമിച്ച് ആദര്ശങ്ങള്‍ അടിയറ വയ്ക്കുന്ന ഇന്നത്തെ കമ്യൂണിസ്റ്റുകാര്ക്കും രാഷ്ട്രീയ പ്രവര്ത്തനം വയറ്റുപിഴപ്പിനുള്ള മാര്‍ഗ്ഗമായി മാത്രം കാണുന്ന മറ്റു കക്ഷികള്‍ക്കും അദ്ദേഹത്തെ മനസ്സിലാക്കാന്‍ പ്രയാസമാണ്...
-ശംഖുപുഷ്പം.
ജോലി കഴിഞ്ഞു വന്ന് ഭാര്യ ആദ്യം പറഞ്ഞത് ഇതാണ്.
“ആരുമായി..?“ വെറുതേചോദിച്ചു, കാരണം നിസ്സാരമായ കാര്യങ്ങളേ പൊതുവേ പറയാറുള്ളൂ. ഏതെങ്കിലും അറബി പേഷ്യന്റു കയര്‍ത്തു സംസാരിച്ചതോ, കൂടെ ജോലി ചെയ്യുന്നതവര്‍ കൂടുതല്‍ ജോലി ചെയ്യിച്ചതോ,ഒക്കെയായിരിക്കും പറയാനുണ്ടാവുക. ഒരു താല്പര്യവുമില്ലെങ്കിലും കുറെയൊക്കെ മൂളിക്കേല്‍ക്കും. പലപ്പോഴും ദേഷ്യം വരും. മറ്റാരെങ്കിലും മനപ്പൂര്‍വ്വംദ്രോഹിച്ചാലും, പ്രതികരിക്കുന്ന പതിവ് ഇല്ല. അതെനിക്കു ഇഷ്ടമല്ല.
മറ്റുള്ളവര്‍എടുത്തുകൊണ്ടു വരുന്ന പേഷ്യന്റിന്റെ ഫയലുകള്‍ കുന്നു കൂടുമ്പോള്‍ തിരിച്ചു ചുമക്കുന്നത്, അവളായിരിക്കും. ആരോടും പറ്റില്ലെന്നു പറയുന്ന സ്വഭാവം എല്ലാവര്‍ക്കും അറിയാം!
-സജി.
-ശംഖുപുഷ്പം.
ഭാര്യയുടെ സ്നേഹിതന്‍
“അയാളുമായി ഇന്നു കുറെ നേരം ഞാന്‍ സംസാരിച്ചു !”ജോലി കഴിഞ്ഞു വന്ന് ഭാര്യ ആദ്യം പറഞ്ഞത് ഇതാണ്.
“ആരുമായി..?“ വെറുതേചോദിച്ചു, കാരണം നിസ്സാരമായ കാര്യങ്ങളേ പൊതുവേ പറയാറുള്ളൂ. ഏതെങ്കിലും അറബി പേഷ്യന്റു കയര്‍ത്തു സംസാരിച്ചതോ, കൂടെ ജോലി ചെയ്യുന്നതവര്‍ കൂടുതല്‍ ജോലി ചെയ്യിച്ചതോ,ഒക്കെയായിരിക്കും പറയാനുണ്ടാവുക. ഒരു താല്പര്യവുമില്ലെങ്കിലും കുറെയൊക്കെ മൂളിക്കേല്‍ക്കും. പലപ്പോഴും ദേഷ്യം വരും. മറ്റാരെങ്കിലും മനപ്പൂര്‍വ്വംദ്രോഹിച്ചാലും, പ്രതികരിക്കുന്ന പതിവ് ഇല്ല. അതെനിക്കു ഇഷ്ടമല്ല.
മറ്റുള്ളവര്‍എടുത്തുകൊണ്ടു വരുന്ന പേഷ്യന്റിന്റെ ഫയലുകള്‍ കുന്നു കൂടുമ്പോള്‍ തിരിച്ചു ചുമക്കുന്നത്, അവളായിരിക്കും. ആരോടും പറ്റില്ലെന്നു പറയുന്ന സ്വഭാവം എല്ലാവര്‍ക്കും അറിയാം!
-സജി.
കൊലകൊമ്പന്‍
സെപ്റ്റമ്പര്‍ പത്താം തീയതി,വ്യാഴാഴ്ച വൈകിട്ട് നാലര മണിയോടെ,ചെങ്ങന്നൂരിനടുത്ത്, തടി പിടിക്കാന്‍ കൊണ്ടു വന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ -കുന്നന്താനം മഠത്തില്‍കാവ് ശിവശങ്കരന്‍ ബുധനൂരില്‍ ആല്‍ത്തറകവലയ്ക്കു സമീപം വച്ച് ഇടഞ്ഞു.വാർത്ത പരന്ന ഉടന്‍ തന്നെ കാഴ്ച്ച കാണാന്‍ ഒരു വന്‍ ജനക്കൂട്ടം തടിച്ചു കൂടി. ആര്‍പ്പും ആരവവുമായി അവര്‍ ശിവശങ്കരനെ പിന്തുടര്‍ന്നു.
-പാവത്താന്‍
ഒരു ഭ്രാന്തിയമ്മയുടെ ഓര്‍മ്മയ്ക്ക്!
പുല്ലാണിക്കാട് തപാലാപ്പീസില്‍ പോസ്റ്റ്മാസ്റ്റര്‍ ആയാണ് അയാള്‍ക്ക് നിയമനം ലഭിച്ചത്.നഗരത്തില്‍ നിന്നും വളരേ ദൂരത്തുള്ള ഒരു കൊച്ചു ഗ്രാമം. അധികവും കൃഷിക്കാര്‍. നിഷ്കളങ്കരായ ഒരു പറ്റം സാധു ജനങ്ങള്‍.സര്‍ക്കാര്‍ ആപ്പീസായി ആകെയുള്ളത് ഈ ഒരു പോസ്റ്റാപ്പീസ് മാത്രം. സര്‍ക്കാരുദ്യോഗസ്ഥര്‍ നന്നേ വിരളം. ഒരു കൃഷിയാപ്പീസിനു വേണ്ടി അവര്‍ പല സമരങ്ങള്‍ നടത്തിയെങ്കിലും ഒന്നിനും ഒരു പരിഹാരമുണ്ടായില്ല. അവര്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും പഴ വര്‍ഗങ്ങളും മറ്റും തുച്ചമായ വിലക്ക് വാങ്ങി വേറെ ചിലര്‍ സമ്പാദ്യങ്ങളുണ്ടാക്കി. എന്നിട്ടും അവര്‍ ആരോടും പരിഭവമില്ലാതെ കൃഷി നടത്തിക്കൊണ്ടേയിരുന്നു............
വാഴക്കോടന്‍
എലികള്‍
കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വയലുകള്‍ക്ക് സമീപമായിരുന്നു ആ ധാന്യപ്പുര സ്ഥിതി ചെയ്തിരുന്നത്.കൊയ്ത്തു കഴിഞ്ഞ് ധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന സമയം.ധാന്യപ്പുരയില്‍ ഒരുപാട് എലികളും ഉണ്ടായിരുന്നു.അവ ധാന്യങ്ങളൊക്കെ കഴിച്ച് സന്തോഷത്തോടെ കഴിഞ്ഞു പോന്നു.ഒരു ദിവസം കൂട്ടത്തില്‍ ഒരെലി ധാന്യപ്പുരയിലെ വാതിലുകള്‍ക്കിടയിലൂടെ വരുന്ന പ്രകാശം കണ്ടു.അവന്‍ ഓടിപ്പോയി അതിലുടെ നോക്കിയപ്പോള്‍ ഭംഗിയുള്ള ആകാശവും വിസ്തൃതമായ വയലും കണ്ടു. ആ മനോഹരമായ കാഴ്ച കാണിച്ചു കൊടുക്കാന്‍ അവന്‍ കൂട്ടുകാരെ ക്ഷണിച്ചെങ്കിലും തീറ്റയുടെ തിരക്കില്‍ മിക്കവരും അവന്റെ വാക്കുകള്‍ കേട്ടില്ല....
-വല്ല്യമ്മായി.
ഓണസദ്യ
(ഓണത്തിന് സംപ്രേഷണം ചെയ്യാമായിരുന്ന ഒരു ടെലിഫിലിം)
സീന്‍.1
ദിലീപ്‌കുമാറിന്റെ വീട് - പകല്‍
കഥാനായകനായ ദിലീപ്‌കുമാര്‍ ഓണംവരുന്ന ഉത്സാഹത്തിലാണ്. 40 വയസ്സുകാരനായ ദിലീപ്‌കുമാറും ഭാര്യ ഇന്ദുവും മക്കളും മുറ്റത്ത് ഓണം ഇവന്റ് മാനേജ്മെന്റുകാര്‍ ഓണപ്പൂക്കളം ഒരുക്കുന്നത് നോക്കിയിരിക്കുകയാണ്.
ദിലീപ്‌കുമാര്‍: കാലം എന്തുപോലെ മാറി, അല്ലേ ഇന്ദൂ...
-വര്‍ക്കേഴ്സ് ഫോറം.
സീന്‍.1
ദിലീപ്‌കുമാറിന്റെ വീട് - പകല്‍
കഥാനായകനായ ദിലീപ്‌കുമാര്‍ ഓണംവരുന്ന ഉത്സാഹത്തിലാണ്. 40 വയസ്സുകാരനായ ദിലീപ്‌കുമാറും ഭാര്യ ഇന്ദുവും മക്കളും മുറ്റത്ത് ഓണം ഇവന്റ് മാനേജ്മെന്റുകാര്‍ ഓണപ്പൂക്കളം ഒരുക്കുന്നത് നോക്കിയിരിക്കുകയാണ്.
ദിലീപ്‌കുമാര്‍: കാലം എന്തുപോലെ മാറി, അല്ലേ ഇന്ദൂ...
-വര്‍ക്കേഴ്സ് ഫോറം.
അലക്സാന്‍ഡ്രിയന്‍ പോസ്റ്റ് III
മാഗ്നെറ്റോമീറ്ററും ബദോവിനുകളും നമ്മള്‍ മലയാളികള്‍ക്കുള്ള കൗതുകമൊന്നും പുരാവസ്തു ഗവേഷണത്തോട് അലക്സാന്‍ഡ്രിയക്കാര്‍ക്കില്ല. അവരെ സംബന്ധിച്ച് ഈ സര്‍വേയും കുഴിക്കലും ഗവേഷണവുമെല്ലാം നിത്യ സംഭവങ്ങളാണ്. ഭൂമി അരിച്ചു പെറുക്കി പഴയ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ വല്ലതും കിട്ടുമോ എന്നു നോക്കാനാണ് എന്നോട് റ്റീം ലീഡര്‍ ആദ്യം ആവശ്യപ്പെട്ടത്. അതിനു പുറമേ മണ്ണു കുഴിക്കല്‍ കൂടി തുടങ്ങിയപ്പോള്‍ വലിയ കഠിനാദ്ധ്വാനമൊന്നും ചെയ്തിട്ടില്ലാത്ത കൈപത്തികള്‍ പെട്ടെന്നു തന്നെ നീരു വന്നു വീര്‍ത്തു. മെഡിറ്ററേനിയനില്‍ നിന്നു വീശുന്ന ചൂടുകാറ്റ് അഞ്ചാം ദിവസമായപ്പോഴേക്കും ഞങ്ങളില്‍ പലരേയും ക്ഷീണിതരാക്കിയിരുന്നു. എന്റെ മുഖം തന്നെ മാറി പോയെന്നാണ് എനിക്കു തോന്നിയത്. കറുത്തിരുണ്ട് പോയ മൂക്ക് മുഖത്തെ അവയവമല്ലെന്നുതോന്നും കണ്ടാല്‍.-റെയ്ചല്‍ വര്‍ഗ്ഗീസ് (ദില്ലി പോസ്റ്റ്)
ആശാനെ ഓര്ക്കുമ്പോള്‍
എല്ലാവരും ആശാന്‍ എന്ന് സ്നേഹപൂര്‍ വ്വം വിളിച്ചിരുന്ന സ.കെ.വി.സുരേന്ദ്രനാഥിന്റെ നാലാം ചരമ വാര്ഷിക ദിനമായിരുന്നു സെപ്റ്റംബര്‍ 9.ഒരു തലമുറയെ കമ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ സ്വന്തം ജീവിതം കൊണ്ടു പഠിപ്പിച്ച ആളാണ് ആശാന്‍.ആഡംബരത്തിലും ആര്ഭാടത്തിലും ഭ്രമിച്ച് ആദര്ശങ്ങള്‍ അടിയറ വയ്ക്കുന്ന ഇന്നത്തെ കമ്യൂണിസ്റ്റുകാര്ക്കും രാഷ്ട്രീയ പ്രവര്ത്തനം വയറ്റുപിഴപ്പിനുള്ള മാര്‍ഗ്ഗമായി മാത്രം കാണുന്ന മറ്റു കക്ഷികള്‍ക്കും അദ്ദേഹത്തെ മനസ്സിലാക്കാന്‍ പ്രയാസമാണ്....
-ദത്തന്‍.
-ദത്തന്‍.
നിമജ്ജനം
എന്നെ മറക്കൂ, മരിച്ച മനുഷ്യന്റെകണ്ണു തിരുമ്മിയടയ്ക്കുന്നതുപോലെ
എന്നേയ്ക്കുമായി നീ എന്നെക്കുറിച്ചുള്ള-
തെല്ലാം മറക്കൂ-- വിടപറയുന്നു ഞാന്‍.
ആരെയോ ചങ്ങലയ്ക്കിട്ട മുറിപോലെ
ആരും കടക്കാതടച്ച മനസ്സിലും
നേര്‍ത്ത തണുത്ത നിലാവിന്റെ രശ്മിപോല്‍
രാത്രികാലങ്ങളിലോര്‍മ്മ വന്നെത്തുമോ?
.................
ബാലചന്ദ്രന്‍ ചുള്ളിക്കാട്.
ഓണം വന്നെന്നും പോയെന്നും
മങ്ങുന്ന ഉച്ചവെയിലിനോട്ബസ്സ്റ്റാന്റിന് ചുറ്റുവഴിയിലെ
ഓണച്ചന്തയ്ക്കെന്നും മുറുമുറുപ്പാണ്
വസ്ത്രമേള മുതല്‍
ഉപ്പിലിട്ട അരിനെല്ലി വരെ
'വിലകുറച്ചെന്നു' തൊണ്ടപൊട്ടിക്കുമ്പോള്‍
ചൂടുചായയും കപ്പലണ്ടിയും
ചോര്‍ച്ചയൊതുക്കിയിരിയ്ക്കും
...............
ചന്ദ്രകാന്തം.
ഒരു മരത്തിന്റെ ജീവിതം
ഈ മരത്തിന്റെ ജീവിതമാണ് ജീവിതം.എത്ര നിസഹായമാണത്!
ഇവിടെ മുളയ്ക്കണമെന്നോ
ഇവിടെ വളരണമെന്നോ അത് കരുതിയതല്ല്ല
ഇവിടെ ആരോ അതിനെ കാഷ്ടിച്ചുപോയി
അതിനാൽ ഇവിടെ.....
.................
സനാതനന്‍.
ഫൗൾ
ഓണ്‍.. യുവര്‍.. മാര്‍ക്ക്...സെറ്റ്...
വെടി ശബ്ദം കേള്‍ക്കും
മുന്‍പ്...
മഴ...ഒാടി...
പെട്ടെന്നൊരു
പെയ്ത്തു
പെയ്ത്......
.............
സിനു കക്കട്ടില്‍
ആരായിരുന്നു......?
നീ എനിക്കാരായിരുന്നു...അറിയാത്ത വഴികളിലേക്ക്
അലിവോടെ കൈ പിടിച്ചവൻ.
കാറ്റു ചുട്ടികുത്തിയ മലകളിലും
താഴ്വരകളിലും നാമലഞ്ഞു,
പിറവിയുടെ വേദന ചൂളം
കുത്തിയ രാവുകളിൽ നിന്റെ
തണലിൽ ഞാൻ മയങ്ങി.
...............
രാധ
അകലം
പ്രണയത്തിനകല-
മിരുമിഴി ദൂരം
സൗഹൃദത്തിനു
മൗനം.
ഊന്നുവടിക്കു
വീഴ്ച
വേദനയ്ക്കും
ചിരിക്കും
ഒരു കൈത്താങ്ങ്..
.............
രഘുനാഥ്
മനസ്സാക്ഷിയോട്.....
കോഴിക്കോട് ബീച്ച്
കരഞ്ഞു തള്ളണം കണ്ണീര്
പുഞ്ചിരികൊണ്ട് കണ്ണീരൊപ്പി
ഉപ്പുള്ള കൈലേസുകൊണ്ട്
ചിരിമുത്തുകൾ തുടച്ച്
ലഹരികൾ കൊണ്ടു വിശ്പ്പടക്കി
മരിച്ചു തീർക്കണം ജീവിതം.
....................
ബോധിസത്വന്‍.
അണ്‍ടൈറ്റില്‍ഡ്
നിനക്കായ് കരുതിയൊരീമുളം തണ്ടിനെമാറോടു ചേര്‍ത്തു ഞാനാശ്വസിച്ചീടവേ
എന്നനുരാഗ വിലോലമീ നാദങ്ങള്‍
എത്ര വിദൂരതരംഗത്തിന്‍ തെന്നലായ്
രാത്രി നിലാവിലെ നേര്‍ത്ത കുളിര്‍കാറ്റില്‍
യാത്രയായ് ഇന്നുമീ കണ്ണുനീരെത്രയോ
............................
വഴിപോക്കന്‍.
0 comments:
Post a Comment