12സെപ്തംബര്‍2009 - ഷെഡ്യൂള്‍ 2 ചര്‍ച്ച ആരംഭിച്ചു
Saturday
സിനിമാരംഗം :മലയാളം v/s അന്യഭാഷാ .
ഷെഡ്യൂള്‍ 2
- അന്യഭാഷാ ചിത്രങ്ങളെയും മലയാള ചിത്രങ്ങളെയും പച്ചയായി വിസ്തരിക്കുന്നു............
- നിങ്ങള്‍ പറയൂ മലയാളമോ അതോ മറ്റു ഭാഷ ചിത്രങ്ങളോ മികച്ചത്.........................
അനുഭവ സമ്പന്നരുടെ അനുഗ്രഹീതം ആയ കേദാരം ആണ് ഇന്ത്യന്‍ സിനിമ രംഗം ...എല്ലാംസംസ്ഥാനങളും അവരുടേതായ സംഭാവനകള്‍ നല്കി ലോക സിനിമയില്‍ തന്നെ ഇന്ത്യയെ ഉയര്‍ത്തിപിടിക്കാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ ഇന്നു ഇന്ത്യയില്‍ വന്നു കഴിഞ്ഞിരിക്കുകയാണ് ......ഈ മഹാ സംരംഭത്തില്‍ വിലമതിക്കാന്‍ ആവാത്ത സംഭാവനകള്‍ നമ്മുടെ കൊച്ചു കേരളവും നല്കികൊണ്ടിരിക്കുകയാണ് ....ഇന്ത്യന്‍ സിനിമാ രംഗത്ത് മാത്രം അല്ല ലോക സിനിമാ രംഗത്ത് തന്നെ റസൂല്‍ പൂക്കുട്ടി എന്ന അതികായനിലൂടെ മലയാളം ഓസ്കാര്‍ അവാര്‍ഡ് വേളയില്‍ പോലും ശ്രദ്ധിക്കപ്പെട്ടു എന്നത് അഭിമാനപൂര്‍വ്വം ആയ വസ്തുത ആണ്....എന്നാല്‍ നൂതന സാങ്കേതിക വിദ്യകളും യുവ നടീ നടന്മാരുടെ ചോരത്തിളപ്പും ഹിന്ദി -തമിഴ് സിനിമയെ ജനപ്രിയം ആക്കുന്നു എന്ന വസ്തുതയും നാം മറക്കേണ്ട ....മലയാള സിനിമകള്‍ ഇന്നു ജന ഹൃദയങ്ങളില്‍ എത്ര മാത്രം സ്ഥാനം പിടിക്കുന്നു എന്നത് വളരെ പ്രാധാന്യത്തോട് കൂടി ചര്‍ച്ച ചെയ്യപെടെണ്ട ഒന്നാണ് ...ഒരു സിനിമയുടെ ഒട്ടുമിക്ക ഘടകങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപെടാം ...ഈ ചര്‍ച്ചയില്‍ മലയാള സിനിമയുടെ ഭാവിയും ഭൂതകാലവും വര്‍ത്തമാനവും വിഷയങ്ങള്‍ ആകുന്നു ...റെക്കോഡുകള്‍ തകര്‍ത്തു വാരുന്ന തമിഴ് ഹിന്ദി സിനിമകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്നത്തെ മലയാള സിനിമ രംഗത്തിനു കഴിയുന്നുണ്ടോ?കേന്ദ്ര അവാര്‍ഡുകളില്‍ 11 മലയാളികള്‍ അര്‍ഹര്‍ ആയെങ്കില്‍ പോലും ജനപ്രിയം ആകാന്‍ മലയാള സിനിമക്കു കഴിയുമോ? മലയാളികള്‍ ഇവയെ എങ്ങനെ സ്വീകരിക്കുന്നു?സിനിമ തൊഴിലാളികളുടെ തറവാടായ അമ്മയും മാക്ടയും എട്ടായി പിളരുമ്പോള്‍നഷ്ടമാകുന്നത് വന്‍ ജോടികളെ ആണ് ..ഇത്തരത്തിലുള്ളപ്രവര്‍ത്തകരെ ഒരുമിച്ചു കൊണ്ടുവരാന്‍ കഴിയാത്തത് ആണ്മലയാള സിനിമയുടെ ശാപം എന്ന് പറഞ്ഞെ പറ്റൂ ...സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി അടിച്ച് പിരിയുന്ന ഇവര്‍ ഒരു മഹത്തായ ഒരുസംസ്കാരത്തെ ആണ് മുറിവ് ഏല്‍പ്പിക്കുന്നത് ..
പങ്കെടുക്കുക... വിജയിപ്പിക്കുക... ബ്ലോത്രം e ചര്‍ച്ച ഷെഡ്യൂള്‍ 2
സിനിമാരംഗം :മലയാളം v/s അന്യഭാഷാ .
-ബ്ലോത്രമലയാളം ബ്ലോഗിന് ബ്ലോത്രത്തിന്റെ മറ്റൊരു സംഭാവന...
Thursday
പ്രിയ ബ്ലോത്രം വായനക്കാരെ, ബൂലോഗ സുഹൃത്തുക്കളെ,
മലയാളം ബ്ലോഗിന്റെ വളര്‍ച്ചയുടെ മറ്റൊരു ചുവടു വെപ്പുമായി ഇറങ്ങിയ ബ്ലോത്രത്തില്‍ നിന്നും ഓണപ്പതിപ്പ് 2009 ന്റെ വന്‍ വിജയത്തിന് ശേഷം ഞങ്ങള്‍ അഭിമാന പൂര്‍വ്വം ബൂലോഗ വായനക്കാര്‍ക്ക് നല്‍കുന്ന മറ്റൊരു സമ്മാനം
ബ്ലോത്രം മ മാസിക. ഒക്ടോബര്‍ ആദ്യത്തില്‍ പ്രഥമ ലക്കം പുറത്തിറങ്ങുന്നു....
ഒക്ടോബര്‍
വിപ്ലവം മാത്രമല്ല
മ എന്ന് ഒരക്ഷരം കൂടി കൂട്ടിവായിക്കുക...
-ബ്ലോത്രം
ബ്ലോര്‍ട്ടൂണ്‍സ്/പകല്‍ക്കിനാവന്‍
-സുനില്‍ പണിക്കര്‍
ഒരേ പകല്‍
‘ബൂലോക പൌരപ്രമുഖ’രോട് ഒരു ചോദ്യം...!
“അര്‍ദ്ധ നഗ്നനായ ഫക്കീര്‍” എന്നറിയപ്പെട്ട ഗാന്ധിജിയുടെ ശിഷ്യന്മാരായ അഭിനവ ഗാന്ധിയന്മാരുടെ ജീവിത ശൈലി കാണുക.എന്നിട്ട് നല്‍കുന്ന വിശദീകരണമാണു അതിലേറെ രസാവഹം.സ്വന്തം പോക്കറ്റിലെ കാശെടുത്താണ് കൊടുത്തതെന്ന്.ഇവരാര് “മള്‍ട്ടി മില്യനയര്‍”മാരോ?നൂറു വര്‍ഷത്തിലേറെ പഴക്കമുള്ളതെന്ന് അഭിമാനിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ചെന്നെത്തിയിരിക്കുന്ന അവസ്ഥയുടെ നേര്‍പ്പതിപ്പാണു ഈ “പാച്ചുവും കോവാലനും”-സുനില്‍ കൃഷ്ണന്‍.
പാടിനീട്ടി ഗുരുവായ ലഘുക്കള്‍!
ദുരവസ്ഥയുടെ കഥ ടീച്ചര്‍ ഇങ്ങനെ ഉപസംഹരിച്ചു
''ഒടുവില്‍ സമൂഹത്തിന്റെ എതിര്‍പ്പ് സഹിക്കാന്‍ കഴിയാതെ ചാത്തനും സാവിത്രിയും ആത്മഹത്യം ചെയ്തു.''
''അല്ല ടീച്ചര്‍, ചാത്തനും സാവിത്രിയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നിടത്തല്ലേ ദുരവസ്ഥ അവസാനിക്കുന്നത്.''
നേരത്തെ കഥയറിയാവുന്ന ഒരു മിടുക്കന്‍ സംശയവുമായി എഴുന്നേറ്റു.
''അല്ല. പിന്നീട് അവര്‍ ആത്മഹത്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ പറയുന്നത് കേട്ടാല്‍ മതി.''
ടീച്ചര്‍ വിളറിപ്പോയ മുഖം ഒരുവിധം ശരിയാക്കി അടുത്തതിലേക്ക് കടന്നു.
എന്റെ സുഹൃത്ത് അവന്ടറെ സ്‌കൂളിലെ ഒരു അധ്യാപികയെക്കുറിച്ച് പറഞ്ഞ കഥ ഇപ്പോള്‍ ഓര്‍ത്തത് അധ്യാപക അവാര്‍ഡ് ജോതാക്കളുടെ പടവും വാര്‍ത്തയും പത്രത്തില്‍ കണ്ടതുകൊണ്ടാണ്. അവന്റെ സ്‌കൂളിലെ ഒരു അധ്യാപികയ്ക്ക് അവാര്‍ഡ് ഉണ്ട് എന്നു വായിച്ച ഉടനെ ഫോണ്‍ ചെയ്ത് ഉറപ്പിച്ചു. അത് അവര്‍ക്ക് തന്നെയല്ലേ? പൊട്ടിച്ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു. അതെ! അതെ!
-പ്രേമന്‍ മാഷ്.
ആമുഖം
ഉപബോധ മനസ്സിനെ ഉപയോഗപ്പെടുത്തി ബോധ മനസ്സില്‍ നമുക്കാവശ്യമുള്ളവ ഓര്‍ത്തുവയ്ക്കാനും ആവശ്യത്തിന് ഉപയോഗിയ്ക്കാനും ചില നുറുങ്ങു വിദ്യകളാണ് ഈ ബ്ലോഗില്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നത്. അദ്ധ്യായ സൂചിക താഴെക്കൊടുക്കുന്നു. സൈഡുബാറിലെ ലിങ്കുകളിലൂടെ അദ്ധ്യായങ്ങളിലേയ്ക്കു പ്രവേശിയ്ക്കാം. വിശദീകരണങ്ങള്‍ ആവശ്യമായി വരുന്നപക്ഷം യഥാസമയം പോസ്റ്റുകള്‍ അപ്ഡേറ്റു ചെയ്യാം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടത് ഇത് ഒരു പഠനസഹായി ആയതിനാല്‍ അദ്ധ്യായങ്ങള്‍ ക്രമപ്രകാരം മാത്രമേ പഠിയ്ക്കാവൂ എന്നാണ്. അല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടിക്കൊള്ളണമെന്നില്ല.-കൊട്ടോട്ടിക്കാരന്‍.
ചാണക്യനെ കാണ്മാനില്ല !
പ്രശസ്ഥ ബ്ലോഗര്‍ ചാണക്യനെ കാണ്മാനില്ല. കണ്ടുമുട്ടുന്നവര്‍ രണ്ടു കൊട്ടു കൊടുത്ത് ബ്ലോഗില്‍ തിരികെയെത്തിയ്ക്കണമെന്നു താല്‍പ്പര്യപ്പെടുന്നു. ചെറായി മീറ്റിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. മീറ്റിനു ശേഷം അദ്ദേഹത്തെ കാണാതായതില്‍ ദുരൂഹതയുണ്ടെന്നു സംശയമുണ്ട്.-കൊട്ടോട്ടിക്കാരന്‍
വായനയിലെ സെക്സ്.
ഒരു ആരോഗ്യമാസികയുടെ പുറം ചട്ടയില്‍ ലൈംഗിക സെപ്ഷ്യല്‍ എന്നൊരു തലവാചകം മാത്രം മതി ആ മാസിക മുന്‍ ലക്കത്തെക്കാളേറെ വിറ്റുപോകാന്‍.
ഡോക്ടറോട് ചോദിക്കാം പോലുള്ള പക്തികളിലൂടെ ലക്ഷ്യമിടുന്നതും ഇത്തരം വിപണന സാധ്യത തന്നെ. സഭ്യതയുടെ അതിര്‍വരമ്പുകളും കടന്ന് പല സംശയാര്‍ത്ഥികളുടെയും സംശയങ്ങള്‍ ഡോക്ടറുന്മാരുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്...
-അനൂപ് കോതനല്ലൂര്‍
‘അക്ഷയതൃതീയ‘യ്ക്കു പിന്നാലെ മറ്റൊരു തട്ടിപ്പ്:‘അഷ്ടപഞ്ചമി’
-സ്വതന്ത്രന്‍.
“ഓയില്‍ ലിഫ്റ്റിംഗ് ടെക്നോളജി“ പഠിച്ചാല്‍ കൊച്ചി എമിരേറ്റില്‍ ജോലി ഉറപ്പാ!
കൊച്ചിന്‍ എമിറേറ്റ്,06/09/2050.
അസ്സലാമു അലൈകും,
കൈഫ് ഹാലക് യാ അബ്വീ, കോപ്പ് അറബിയൊക്കെ മറന്നു ബാപ്പാ. ബാപ്പ വീട്ടിലെ മലയാളി ഹൌസ് മെയിഡായി വന്ന എന്റെ ഉമ്മാനെ കെട്ടിയത് കൊണ്ട് ഇപ്പോള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു എന്ന്‍ കരുതുന്നു. ഇവിടെ കൊച്ചിയിലെ ഒരു സ്വകാര്യ എണ്ണ ഖനന കമ്പനിയില്‍ തന്നെയാണ് പണി. പണി ഭയങ്കര ബുദ്ധിമുട്ടൊക്കെത്തന്നെയാണ് ബാപ്പാ. അവിടന്ന് പഠിച്ച് വന്ന“ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” കോര്‍സിന്റെ സര്‍ട്ടിഫിക്കേറ്റ് ഇവിടത്തെ പഞ്ചായത്ത് അപ്പീസര്‍ പോലും അറ്റസ്റ്റ് ചെയ്തു തരുന്നില്ല. അത് അംഗീകാരം ഇല്ലാത്ത കോര്‍സാണത്രെ. അവര്‍ ബാപ്പാനെയും എന്നേയും അഡ്മിഷന് കോഴ വാങ്ങി പറ്റിച്ചതാ ബാപ്പാ. അവരുടെ “പൈലിങ് & സേഫ്റ്റി എഞ്ചിനീറിങ്” കോര്‍സും തട്ടിപ്പാണ് എന്ന കാര്യം മൂത്താപ്പാന്റെ മോനോട് പറയണം.
-വാഴക്കോടന്‍
ഒരു ആസ്ട്രേലിയന്‍ പ്രവാസിയുടെ രോദനങ്ങള്‍..
മക്’ഡൊണാള്‍ഡിന്റെ കൃഷിയിടത്തിലെ മാന്തോപ്പില്‍ നിന്നും രുചിയേറിയ മാങ്ങാപ്പഴങ്ങള്‍ ഓരോന്നായി സൂഷ്മതയോടെ പറിച്ചെടുക്കുമ്പോള്‍; അയാള്‍, തന്റെ ജന്മനാടിനേയും, വീടിനേയും, ചാച്ചനേപറ്റിയും ഓര്‍ത്തു. നാട്ടിലുണ്ടായിരുന്നപ്പോള്‍, വീട്ടിലെ തൊടിയിലിറങ്ങി മൂത്തുപഴുത്ത വാഴക്കുല വെട്ടി ചന്തയിലെത്തിച്ച് വിറ്റിട്ടുവരുവാന്‍ ചാച്ചന്‍ ആവശ്യപ്പെടുമ്പോള്‍ അദ്ദേഹത്തോട് അടക്കാനാവാത്ത ദ്വേഷ്യവും, പുച്ഛവും തോന്നിയിരുന്നു. ഒരു ഐ.ടി. ബിരുദധാരിയും, മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ അഞ്ചക്ക ശമ്പളം പറ്റുന്നവനുമായ ഞാന്‍ തൊടിയിലിറങ്ങി കുലവെട്ടുകയോ..?? ച്ഛേ!! ലജ്ജാവഹം..
-ഹരീഷ് തൊടുപുഴ
കത്ത്
ഇന്നെങ്കിലും പോസ്റ്റ് ചെയ്യണം.കഴിഞ്ഞ നാലുദിവസങ്ങളിലും കൊണ്ടുപോയെങ്കിലും മറന്നു.വൈകിട്ട് വന്നു് ബാഗു തുറക്കുമ്പോഴാണ് മറന്നതോര്‍ക്കുന്നത്.ഇന്ന് ഓഫീസ് അവധിയാണ്. തുണിയലക്കാന്‍ വീണുകിട്ടിയ ഒരിടവേള. പുറത്തിറങ്ങേണ്ടാത്ത ഒരു ദിവസം എന്നത് വല്ലാത്ത മോഹമാണ്. പക്ഷെ ഇന്ന് ഈ കത്ത് പോസ്റ്റുചെയ്തേ മതിയാകൂ. മറുകുറി പ്രതീക്ഷിക്കുന്നയാളിന്റെ ക്ഷമയെ കൂടുതല്‍ പരീക്ഷിക്കുന്നത് ക്രൂരമാണ്. പ്രതീക്ഷിക്കുന്ന കത്ത് കിട്ടാതെ വരുമ്പോഴുള്ള അവസ്ഥ നന്നായി അറിയാം.
-സുരേഷ് ഐക്കര
ഇന്നത്തെ വാര്‍ത്തകള്‍
'ശെഠാ ഇതു മഹാ കഷ്ടമാണല്ലോ. പൈസാ എന്നതിനാ. ചിലവാക്കാനല്ലേല്‍ പിന്നെ ഫ്രൈമിട്ടു തൂക്കാനുള്ളതാണോ?' പത്രം തുറന്ന സദാനന്ദന്‍ അറിയാതെ പറഞ്ഞു പോയി.പത്ര പാരായണം ഒരു കുരിശായിട്ടാണ് സദാനന്ദനു എന്നും തോന്നിയിട്ടുള്ളത്. അതുകൊണ്ടു ആവുന്നതും ആ സാധനം കൈയകലത്തു വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. എന്നാല്‍ ഒരു കുരിശും സമ്മതം വാങ്ങിയിട്ടല്ലല്ലോ തലയില്‍ വന്നു കയറാറുള്ളത്. ഇന്നു കുരിശായി എത്തിയതു ഇന്നത്തെ ദിനപത്രമാണ്.
-ജിതേന്ദ്രകുമാര്‍.
മുന്നൂറ്റി എണ്‍പത്തി ഏഴ് :: 387
-രഞ്ജിത് വിശ്വം.
പാചകം
പ്രണയത്തിന്റെ പാചകപ്പുരയിൽഅവനെയും അവളെയും നുറുക്കിവെച്ചിട്ടുണ്ട്
ഉപ്പുചേർത്തിട്ടുണ്ട്
മുളകുചേർത്തിട്ടുണ്ട്
പാചകത്തിനു പാകമായിട്ടുണ്ട്..
..........
സനാതനന്‍.
അനുശീലനം
ഉറക്കത്തിന്‍ കോണിലൊരു
കുഴി കുത്തിവെയ്ക്കാം.
ഏതു ചെറുചുവടിലും
ഒടിഞ്ഞുവീഴുന്നത്ര
നേര്‍പ്പിച്ച നിനവുകള്‍
കുഴിവായില്‍ പാകണം.
-ടി പി വിനോദ്.
മഴയുള്ള രാത്രി
മഴയുള്ള രാത്രിയില്‍ കാതോര്‍ത്തു കിടക്കുമ്പോള്പാദസരക്കിലുക്കത്തോടെ അവര്‍ അടുത്തുവരും.
അബോധത്തിന്റെ ആലയങ്ങളില്‍
ഞങ്ങള്‍ കെട്ടിപിടിച്ചുറങ്ങും
ചിലപ്പോള്‍ അവര്‍ക്ക് മുഖം ഇല്ല.
എങ്കിലും ആ പാവാടയുടെ നിറം
എനിക്കേതിരുട്ടിലും വ്യക്തം
............
രാധ
സ്വപ്നങ്ങൾ..
ഇതാ, അകലെ മേടകള്‍ക്കപ്പുറം
കിളികള്‍ പാടും എന്റെയാകാശം..
മഴമേഘങ്ങളേ
നിങ്ങള്‍,
ഗതിവേഗം മാറ്റുക….
അതിവേഗം പായുക...
പാലൊത്തിരി ബാക്കിയായ്...
.................
കെ ജി സൂരജ്
മതിലിന്‍റെ പരിണാമചരിത്രം
മനസ്സുകള്‍ക്കിടയില്‍ കൂടിയാണ്
മതിലിന്‍റെ പരിണാമപാത.
കൈതയും ചെമ്പരത്തിയും
വളര്‍ന്ന വേലിയില്‍
മുള്ളുകളും കമ്പുകളും
ഉണങ്ങി കിടന്നിരുന്നു.
വേലി ചാടാനും പൊളിക്കാനും
വലിയ പ്രയാസമില്ലായിരുന്നു.
....................
സുരേഷ് നെല്ലിക്കാട്ടില്‍
ഉള്ളി പൊളിക്കുന്നത്
പാചകത്തില്‍ ഒന്നാം റാങ്ക് കാരിയാണീകുഞ്ഞന് ഉള്ളി വലിയ ഉള്ളി
പാണ്ടി ഉള്ളി , നാടന്‍ ഉള്ളി എല്ലാം
പൊളിച്ചടുക്കി തരും കുഞ്ഞാന്നമ്മ
പാചക പ്രവീണ കുഞ്ഞാന്നമ്മ..
............
കാപ്പിലാന്‍
ക്വട്ടേഷന്‍
മത്‌സരമായിരുന്നു
ഇരുപത്തിയഞ്ചിലാണ് തുടങ്ങിയത്
ആയിരം കുറച്ചു വിളിച്ചു;
കാരിയും സംഘവും
ഞങ്ങള് ഇരുപതാക്‌കി
അവരുണ്ടോ വിടുന്നു;
പതിനഞ്ചിലേക്‌ക് ഒരു വീഴ്‌ച!
അങ്ങനെയങ്ങ് വിട്ടുകൊടുക്‌കരുതെന്ന്
പുത്തന്‍പാലം എന്റെ ചെവിയില് മന്ത്രിച്ചു
ഉടന്‍ പത്തെന്ന് കൂവി
വാശിയില് അവരും മോശമല്‌ല;
ഏഴ്!
............
കാവിലന്‍.
0 comments:
Post a Comment