FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

22സെപ്തംബര്‍2009 - എ മീഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ്???

Tuesday

ബ്ലോത്രം e ചര്‍ച്ച ഷെഡ്യൂള്‍ 3 തുടരുന്നു.....

എ മീഡിയാ ക്യാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്??


മീഡിയാ ക്യാന്‍
ചേഞ്ച്‌ യുവര്‍ ലൈഫ്???
*
മാധ്യമങ്ങള്‍ സത്യത്തിനു വേണ്ടി ഇന്നു നിലകൊള്ളുന്നോ?
Doha Blog meet 2009 | ദോഹ ബ്ലോഗ് മീറ്റ് 2009

അങ്ങനെ
ദോഹയിലെ ബ്ലോഗന്മാരെല്ലാം കൂടി ഒത്തുകൂടി. 2009 സെപ്റ്റംബര്‍ 21തിങ്കളാഴ്ചയായിരുന്നു ദോഹയിലെ അല്‍-ബിദ്ദാ പാര്‍ക്കില്‍ വെച്ചായിരുന്നു എല്ലാവരും ഒത്ത് കൂടിയത്.വെള്ളിക്ഷത്രമെന്ന ബ്ലോഗിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട യുവകവി മുഹമ്മദ് സഗീറിന്റെ ശ്രമഫലമായാണ്‌ ഇത്തരമൊരു സംഗമമുണ്ടായത്. കൂടുതല്‍ വിശേഷങ്ങള്‍ ഉടന്‍ തന്നെ പ്രതീക്ഷിക്കുക.
-ജുബിന്‍.

ദൈവങ്ങള്‍ സയനൈഡ് നുണയുമ്പോള്‍


മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും ഒട്ടുംകുറയാത്ത അവരുടെ ക്ഷേത്രങ്ങള്‍ക്കും ഏകാനാകാത്ത പുണ്യം അയലത്ത് അവതരിക്കുന്ന ഷക്കീലദൈവങ്ങള്‍ ചുരത്തുമെന്ന പ്രതീക്ഷയില്‍ അവരുടെ അകിടുകളുടെ മുഴുപ്പില്‍ മോക്ഷം തേടി സമയവും സമ്പത്തും ഹോമിക്കുന്ന വിഡ്ഡ്യാസുരന്മാര്‍ക്ക് ചിന്ത റിഫ്രഷ് ചെയ്യാന്‍ ഒരവസരം കൂടി. മനുഷ്യദൈവങ്ങള്‍ക്കും അടിതെറ്റുമെന്നും, അടിതെറ്റിയാല്‍ ചാകാന്‍ തോന്നുമെന്നും, ചാകണമെങ്കില്‍ സയനൈഡ് കഴിക്കണമെന്നും, സയനൈഡ് തിന്നുന്നവര്‍ ചത്ത് ചീയുമെന്നും, അതുകൊണ്ടുതന്നെ അവര്‍ ദൈവങ്ങളല്ല പച്ച മനുഷ്യരാണെന്നും തിരിച്ചറിയാന്‍ ഒരുപക്ഷെ വല്യ മൂപ്പന്‍ ദൈവം നൂലില്‍ കെട്ടി ഇറക്കിത്തന്ന ഒരവസരമെന്നും വ്യാഖ്യാനിക്കാം...
-ബിനോയ്.
ബെസ്റ്റ് ആക്ടറും ഏഷ്യാനെറ്റും പിന്നെ മത്സരതൊഴിലാളികളും.


മമ്മൂട്ടി - ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് 2009. അതാണ് പ്രോഗ്രാമിന്റെ പേര്. ഓടുന്നത് ഏഷ്യാനെറ്റില്‍. ജഡ്ജസ് എന്നു പറയുമ്പോള്‍ ഒരു ഒന്നര ജഡ്ജസ്, (1)സംവിധായകന്‍ സിദ്ദീഖ്, (2)നമ്മുടെ പഴയ “സന്‍..ന്തോഷമായി ഗോപിയേട്ടാ.. സന്‍..ന്തോഷമായി” ഫെയിം ഷീലാമ്മ. പിന്നെ വരുന്നതൊക്കെ രണ്ടു രണ്ടര സെലിബ്രെട്ടി ജഡ്ജസ്. ഈ പരിപാടിക്ക് അവതാരക നങ്കൂരമടിക്കുന്നത് കോട്ടയം നസീറും ടിനി ടോമും. മമ്മൂട്ടിയെ അനുകരിച്ച് മിടുക്കുകാണിച്ചതിന്റെ മിടുമിടുക്കാവും ഇതിന്റെ പ്രചോദനം. (സുരാജ് വെഞ്ഞാറമൂടായിരുന്നു ആപ്റ്റ് നങ്കൂരം)
വിഷയം അതല്ല. മമ്മൂട്ടി - ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് 2009. എന്നാണ് പരിപാടിയുടെ പേര്. ഇതുകേള്‍ക്കുമ്പോള്‍ എന്താ തോന്നുക?
"മമ്മൂട്ടീസ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് 2009” എന്നോ മമ്മൂട്ടി അവതരിപ്പിക്കുന്നു “ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്നായിരുന്നു എങ്കിലും സഹിക്കാം. ഇങ്ങിനെ ഒരു ടൈറ്റില്‍ ഈ പരിപാടിയുടെ ഉദ്ദേശം വെളിവാക്കുന്നു.

-ജൈദീപ്ആദ്യമായി തന്നെ തരൂരിന് നന്ദി . ഇത്രയും നാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സാധാരണക്കാര്‍ അറിയപ്പെട്ടിരുന്നത് കഴുതകള്‍ എന്നാണ് അതില്‍ നിന്ന് കുറച്ചു കൂടി മെച്ച്ചപെടുത്ത്തിയല്ലോ . അമേരിക്കയിലാണ് സാധാരണ കന്നുകാലി ക്ലാസ്സ്‌ എന്ന് പറയുന്നത് വളരെ കാലത്തെ അദ്ധേഹത്തിന്റെ വിദേശവാസം ആകാം ഇങ്ങനെ ഒരു വെളിവുണ്ടാകാന്‍ കാരണം. അതിനു നമ്മള്‍ ഇത്രമാത്രം അയാളെ കല്ലെറിയെണ്ട ആവശ്യം ഇല്ല . മന്‍മോഹന്‍ ജി പറഞ്ഞത് കേട്ടില്ലേ ഇതൊക്കെ ഒരു തമാശ ആണന്നു . ഏതായാലും അധേഹത്തിനു ഇപ്പൊ കുറെ തമാശയൊക്കെ അസ്വദിക്കാന്‍ കഴിയുന്നുണ്ട് .
അല്ലെങ്ങില്‍ തന്നെ എന്തിനു നമ്മള്‍ ഇന്ത്യ ക്കാര്‍ ഇതിനെതിരെ ഒച്ചപാടുണ്ടാകണം . അദ്ദേഹം പറഞ്ഞത് നമ്മുടെ വിശുധ പശുക്കളായ ഗാന്ധി കുടുബത്തെ അല്ലെ . പിന്നെ ഇനി ഇപ്പൊ സാധരനകാരെ കുറിച്ചാണ് പറഞ്ഞതെങ്കില്‍ തന്നെ ഇന്ത്യന്‍ സംസ്കാരത്തില്‍ കാലികളെ അല്ലെങ്കില്‍ പശുക്കളെ നമ്മള്‍ ആരാധിക്കുന്നവരല്ലേ . അപ്പൊ തരൂര്‍ അല്ലെ ശരി . ജയിപ്പിച്ചു മന്ത്രി ആകിയവരെ ദൈവ സ്ഥാനം കൊടുത്തു ബഹുമാനിക്കുകയല്ലേ അദ്ദേഹം . അതാണ്‌ യഥാര്‍ത്ഥ ഇന്ത്യന്‍...
-RTKപൈപ്പിലേയും കുപ്പിയിലേയും വെള്ളത്തിലെന്തുണ്ടു?

കേരള വാട്ടര്‍ അഥോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ വച്ചാണു വര്‍ഷങ്ങളായുള്ള ആ സംശയം ഉന്നയിക്കാന്‍ അവസരം കിട്ടിയത്:ടാപ്പിലെ വെള്ളം തിളപ്പിച്ചാറ്റാതെ കുടിക്കാമോ?നിങ്ങള്‍ പൈപ്പുവെള്ളം അങ്ങനെ തന്നെ കുടിക്കുമോ?വിളറിയ മുഖത്തോടെ അവര്‍ ഉരുണ്ടുകളിച്ചു.തങ്ങളുണ്ടാക്കുന്നത് ശുദ്ധജലമാണെന്നും വിതരണത്തിലെ കുഴപ്പങ്ങള്‍ കാരണമാകാം അശുദ്ധമാകുന്നതെന്നും വാദിച്ച് തലയൂരാന്‍ നോക്കി...
-ഡി പ്രദീപ് കുമാര്‍.


എനിക്ക് പറയുവാന്‍ ഉള്ളത്‌

എനിക്കെതിരെയുള്ള തെറി കമെന്റുകളും , ആക്ഷേപങ്ങളും മറ്റുള്ള കലാപരിപാടികള്‍ എല്ലാം കാണുന്നുണ്ട് . പക്ഷേ ഇപ്പോള്‍ എന്‍റെ ലക്‌ഷ്യം അതല്ല എന്നതുകൊണ്ട്‌ മാത്രം ഞാന്‍ അതിനൊന്നും മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല . എങ്കിലും എനിക്ക് പറയുവാന്‍ ഉള്ളത് അവയ്ക്കൊന്നും തീരെ ശക്തി ഇല്ല എന്നാണ് . കൂടുതല്‍ ശക്തി പ്രാപിക്കണം .ആക്രമണം ശക്തമാക്കണം . നിങ്ങള്‍ തരുന്ന സ്നേഹവും വെറുപ്പും എനിക്കൊരുപോലെയാണ് . ബൂലോകത്തിലുള്ള ആരോടും എനിക്ക് മറുപടി പറയുവാന്‍ ഒരു അനോണിയുടെ ആവശ്യമില്ല .ഞാന്‍ ഈ ബൂലോകത്ത് കാപ്പിലാന്‍ എന്ന പേരില്‍ അല്ലാതെ എഴുതുന്നു എന്ന് തെളിയിച്ചാല്‍ ബൂലോകം വിട്ടു പോകാനും തയ്യാറാണ് . നിങ്ങള്‍ മനസിലാക്കുക ഞാന്‍ സിയാബല്ല . എന്നെ തളര്‍ത്തുവാന് നിങ്ങള്‍ക്കാവില്ല മക്കളെ , മടങ്ങിപ്പോ .

സിയാബിനെ ഞാന്‍ എന്തുകൊണ്ട് സ്നേഹിക്കുന്നു . അവന്‌ വേണ്ടി വാദിക്കുന്നു എന്നറിയണ്ടേ ? ‍കഴിഞ്ഞ ആഴ്ച ബൂലോകക്കാരാണ് സിയാബ്‌ എന്ന ബ്ലോഗറെ എനിക്ക് കാണിച്ചു തരുന്നത് .അതിന് മുന്‍പേ ഇങ്ങനെ ഒരു വ്യക്തിയെക്കുറിച്ച് എനിക്കറിയില്ലായിരുന്നു . ഇപ്പോള്‍ ഞാന്‍ അവനെ എന്‍റെ സ്വന്തം അനുജനെപ്പോലെ സ്നേഹിക്കുന്നു . സിയാബിന്റെ കഥ കേട്ട് അവനെക്കുറിച്ച് യൂ ടുബില്‍ വന്ന വീഡിയോ കണ്ട ഞാന്‍ അന്തിച്ചു പോയി . ഇങ്ങനെയുള്ള ഒരു പയ്യനെ ആണല്ലോ ഇവര്‍ കല്ലെറിയുന്നത്‌ എന്നോര്‍ത്ത്‌ ഏറ്റവും ദുഖിച്ചു . ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതം ഏകദേശം ഒരുപോലെ തന്നെ . അത് ഞാന്‍ തന്നെയല്ലേ എന്ന് തോന്നിയ ദിവസങ്ങള്‍
-കാപ്പിലാന്‍.


നാട്ടുമ്പുറത്തുകാരന്‍ / Nattumpuratthukaaran.


കണിമംഗലം പാഠശേഖരം.

രണ്ടോ മൂന്നോ കൊല്ലങ്ങള്‍ കൂടുമ്പോള്‍ നാട്ടില്‍ എത്തിച്ചേരുന്നവരാണ്
എന്നെ പോലെയുള്ള വിദേശമലയാളികള്‍.
നാടിന്റെ മാറ്റങ്ങളും ,സ്പന്ദനങ്ങളും മാറികൊണ്ടിരിക്കുന്നത് ;
നാട്ടുകാരെക്കാള്‍ കൂടുതലായിട്ട് ഞങ്ങള്‍ വിദേശമലയാളികള്‍ ആണ്
അറിഞ്ഞുകൊണ്ടിരിക്കുന്നത് . അത്രയധികം പുതുമകളാണ് ഓരോതവണയും ഞങ്ങള്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കാറുള്ളത് .
-ബിലാത്തിപ്പട്ടണം
പാപ്പി കഥകള്‍ (പാപ്പീ…….അപ്പച്ചാ …..)

പാപ്പീ…….
അപ്പച്ചാ…………
അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്ക് കൂടുതല്‍ സ്നേഹം?
പാപ്പി തല പുകഞ്ഞു ചിന്തിച്ചു. അപ്പനോട് പാപ്പി ഒരു ദിവസത്തെ ഇട വേള ചോദിച്ചു.
അമ്മയോടാനെന്നു പറഞ്ഞാല്‍ അപ്പന്റെ ഈഗോ പ്രോബ്ലം വര്‍ക്ക്‌ ഔട്ട്‌ ചെയ്യും. അപ്പനും അമ്മേം തമ്മില്‍ ഇന്നും കച്ചറ ആകും. പിന്നെ ഈ ആഴ്ച മൊത്തം പോക്കാവും
അപ്പനോടാനെന്നു പറഞ്ഞാല്‍ അമ്മ അപ്പന് നാളെ തന്നെ ഡൈവോഴ്സ് നോട്ടീസ് അയച്ചെന്ന് വരും. അതും അതിലും വലിയ പ്രശ്നം ആകും.

പാപ്പി കുഞ്ഞു പെങ്ങള്‍ പാപ്പിചിയോടു ചോദിച്ചു. അവള്‍ പറഞ്ഞു രണ്ടും കണക്കാണ്.
അത് ശെരി ആവില്ല. കുടുമ്പം മൊത്തം കലങ്ങും....

-S വര്‍ഗീസ്.
കാണാത്ത സിനിമയുടെ പേരില്‍ ക്ലാസിനു പുറത്ത്‌

കോളേജ് തുറന്ന ശേഷമുള്ള ഒരു വെള്ളിയാഴ്ച. അന്ന് കെ. എസ്. യു കാര്‍ ഓഫീസിനു മുന്‍പില്‍ കുത്തിയിരിപ്പ് സമരത്തിലാണ്. കെ. എസ്. യു നേതാവ് രാഘവനോട് സമരം ആണോ എന്ന് ചോദിച്ചപ്പോള്‍ മുദ്രാവാക്യം വിളി ഒരുനിമിഷം നിര്‍ത്തി അവന്‍ പറഞ്ഞു സമരമല്ല, ഇതു ഉപവാസമാണെന്ന്. കോളേജിലെ സമരത്തിന്‍റെ പേര് ഉപവാസമായിരിക്കുമെന്നു ഞങ്ങള്‍ വിചാരിച്ചു. ഉച്ച ആയി. എല്ലാവരും പോകുന്നു. അതോടെ തീര്‍ച്ചയായി ഇതു സമരം തന്നെ. ഞങ്ങള്‍ അഞ്ചു പേരും തേര്‍ഡ് ഗ്രൂപ്പില്‍ നിന്നും കൂട്ടുകാരി സുഹറാബിയും ഉള്‍പ്പെടെ ആറു പേര്‍ വീട്ടിലേക്കു പോയി. ഞങ്ങള്‍ വരാന്തയില്‍ നിന്നും പുറത്തേക്കു ഇറങ്ങുമ്പോള്‍ സാര്‍ വന്നു നോക്കി നില്‍ക്കുന്നുണ്ട്‌. വളരെ രൂക്ഷമായാണ് നോക്കുന്നത്. വീട്ടില്‍ പോകുന്നതിനു സാര്‍ രൂക്ഷമായി എന്തിനാണ് നോക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. ആര് നോക്കിയാലും ഞങ്ങളുടെ ചിരിക്കും കളിക്കുമൊന്നും ഒരു കുറവുമില്ല. പതിവുപോലെ ഉച്ചത്തില്‍ ചിരിച്ചു ബഹളം വെച്ചു ഞങ്ങള്‍ മുറ്റത്തു നിന്നും മണ്‍പടവുകള്‍ ഇറങ്ങി നടന്നു തുടങ്ങി. റോഡില്‍ കയറി ഒരു വളവു എത്തി ഞങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ സാര്‍ വരാന്തയില്‍ അങ്ങനെ തന്നെ നില്‍ക്കുന്നുണ്ട്‌.
-മേരി ലില്ലി.നാടോടിക്കൂട്ടം

നല്ല മഴയുള്ള ഒരു ദിവസം രാവിലെ ബസ്സിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. സ്റ്റേഷന്റെ അടുത്തുള്ള ഉപയോഗ ശൂന്യമായ മുനിസിപ്പല്‍ പാര്‍ക്കില്‍ ഒരു നാടോടിക്കൂട്ടം തമ്പടിച്ചിരിക്കുന്നു.ഇത്തരം കാഴ്ചകള്‍ ഒന്നും അത്ര പുതുമയല്ലാത്തതു കൊണ്ടാകണം ദേവി വേഗം മുന്‍പോട്ടു നടന്നു. ട്രെയിന്‍ വരാനുള്ള സമയം ആയിരിക്കുന്നു.

നീ ആ കുട്ടിയെ ശ്രദ്ധിച്ചോ ദേവി?
-കല്യാണിക്കുട്ടി


ഒരു കിടപ്പറക്കഥ

"മുല്ല പൂത്തിരിക്കുന്നു." ജനാലയടയ്ക്കുമ്പോള്‍ പുറത്തേക്കു നോക്കി ഗന്ധം നുകര്‍ന്ന്‌ അവള്‍ പറഞ്ഞു.
രാത്രിയാണതു പൂക്കുക. ഏറെ ദൂരേക്കുവരെ ഗന്ധമുണ്ടാകും.
"നീ വാ... ജനാലയടച്ച്‌...!" ഞാനവളുടെ വിരലുകളില്‍ പിടിച്ചു വലിച്ചു.
തലയൊന്നു ചെരിച്ച്‌ നേരിയ അവിശ്വസനീയതയോടെ അവളെന്നെ നോക്കി. എന്റെ കണ്ണുകളിലെ വറ്റാത്ത കുസൃതിച്ചിരി കണ്ട്‌ അടുത്തു വന്നു ചോദിച്ചു: "എന്താപ്പോ ഒരിളക്കം പതിവില്ലാതെ..."
അരയില്‍ കൈ ചുറ്റി കട്ടിലിലേക്കവളെ വീഴ്ത്തുകയായിരുന്നു എന്നു പറയുകയാവും ശരി. ചുണ്ടുകള്‍ അവളുടെ മുഖം നിറയെ പരതി നടന്നു.
ദുര്‍ബലമായി തള്ളിമാറ്റിക്കൊണ്ടവള്‍ പറഞ്ഞു:
"മോളുണരും..."
-നന്ദു.


ഒരു'ജാതി' പ്രണയകഥ

അനന്തപുരിയിലെ മഴയില്‍ കുളിച്ച ഒരു പ്രഭാതത്തിന്റെ കുളിരില്‍ കിടക്ക വിട്ടെണീക്കാന്‍ മടിച്ച് ചുരുണ്ടുകൂടുമ്പോഴാണ് മൊബൈല്‍ "കോലക്കുഴല്‍ വിളി കേട്ടോ" എന്നു പാടിയത്. വിളി കേള്‍ക്കാതിരിക്കാന്‍ പറ്റുമോ.. കഴിഞ്ഞദിവസം ഇങ്ങനെ മൊബൈലിന്റെ "കോലക്കുഴല്‍ വിളി " കേട്ടിട്ടൂം മടി പിടിച്ച് കിടന്നപ്പോഴാണ് മൂന്നുവയസ്സുകാരന്‍ സല്പുത്രന് ആ വിളി കേട്ട് ഉള്വിളിയുണ്ടായതും നോക്കിയാ കമ്പനിക്കു പോലും സാധിക്കാത്ത വിധത്തില്‍ മൊബൈല്‍ കുഞ്ഞു കഷണങ്ങളാക്കിയതും. കിടക്കയുടെ സുഖമുള്ള ചൂടില്‍ നിന്നും മഴയുടെ കുളിരിലേക്ക് ശരീരം ഷിഫ്റ്റ് ചെയ്ത് ഫോണെടുത്തു.... നാട്ടില്‍ നിന്നുംപ്രിയ സുഹ്രുത്ത് സാജുവാണ്.
-രഞ്ജിത് വിശ്വം.


മെഴുകു തിരി പോലെ ..ഒരു ..പെണ്‍കുട്ടി

തെരുവില്‍ ‍ഉപേക്ഷിക്കപ്പെട്ടവര്‍ക്കായുള്ള അനാഥാലയത്തിന്റെ പ്രാര്‍ഥനാ മുറിക്കു മുന്‍പില്‍വെച്ചാണ് അവളെ കണ്ടത് .


പതിനെട്ടോ ഇരുപതോ വയസ്സ് തോന്നിക്കുന്ന, അല്‍പ്പം തടിച്ച ശരീരമുള്ള , ശരാശരി ഭംഗിയുള്ള പ്രസന്നവതിയായ പെണ്‍കുട്ടി . അവളുടെ കണ്ണുകള്‍ക്കെന്തോ ഒരു പ്രത്യേകത.

അവളുടെ പേര് ഓര്‍ക്കുന്നതേയില്ല . അല്ലെങ്കിലും പേരില്‍എന്ത് പ്രസക്തി . അവളുടെ ജീവിതം ഏതൊരു പേരിനെയും അപ്രസക്തമാക്കാന്‍പോന്ന ഒരു ദുരിത പര്‍വ്വം തന്നെയായിരുന്നു...
-സുനില്‍.എന്നാലും..ന്‍റെ അഞ്ജലീ..

ഞ്ജലി,
അവളെന്‍റെ
കളിക്കൂട്ടുകാരി ആയിരുന്നു. ഞങ്ങള് തമ്മില്‍ മൂന്നു വയസ്സിന്റെ വ്യത്യാസമേ
ഉണ്ടായിരുന്നുള്ളു. ഞാന്‍ ആദ്യായി പിച്ച വെച്ച് തുടങ്ങിയ മുറ്റത്ത്‌
തന്ന്യാ അഞ്ജലിയും പിച്ച വെച്ചത്. അതൊക്കെ കൊണ്ട് തന്നെ എന്‍റെ ബാല്യകാല
ഓര്‍മ്മകളിലെ നിറഞ്ഞ സാന്നിധ്യം ആയിരുന്നു അഞ്ജലി. അന്നൊക്കെ എപ്പോഴും
അഞ്ജലി പെണ്ണിന്‍റെ കൂടെ പാടത്തും തൊടിയിലും ഓടി ചാടി നടക്കണെ
ആയിരുന്നു
എന്‍റെ പ്രധാന വിനോദം . എന്ത് കിട്ടിയാലും അവള്‍ക്കു കൂടെ കൊണ്ട്
കൊടുത്തിട്ടേ കഴിക്കു. അതൊക്കെ കൊണ്ട് തന്നെ അഞ്ജലിക്കും എന്നെ
ജീവനായിരുന്നു....

-കണ്ണനുണ്ണീ.ഔചിത്യം!

എറണാകുളത്തെ സേവന കാലം. അതോ പഠന കാലമോ? എന്തായാലും എറണാകുളത്തെ ജീവിത കാലം. അത്ര തന്നെ!

ഒരിയ്ക്കല്‍ ഒരു ദിനം ഉച്ചയൂണിന്റെ ആലസ്യത്തില്‍ ലെഡ്ജറില്‍ കൈ തലയിണയാക്കി ഒന്നു മയങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ പെണ്‍കുട്ടി എത്തിയത്. ഒരു പതിനൊന്നു വയസ്സുകാരി.

“സാറേ...ഓണം ബമ്പറാ...പത്തു രൂപയേ ഉള്ളൂ‍.” ആ ദൈന്യം ഇപ്പോഴും മായാതെ മനസ്സിലുണ്ട് - വര്‍ഷം ഇരുപത് കഴിഞ്ഞിട്ടും!
-അഞ്ചല്‍ക്കാരന്‍.


ദേഹവിരുന്ന്

‘ദേഹവിരുന്ന്‘ എന്ന കഥാസമാഹാരം ഇറച്ചിയും അധികാരവും കാമവും ചോരയും കെട്ടുപിണഞ്ഞ നമ്മുടെ ജീവിതത്തിന്റെ സമസ്യകളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ‘മോഹന്‍ലാലിന്റെ അമ്മ’ എന്ന കഥ ശിഹാബുദ്ദീന്‍ പറഞ്ഞതുപോലെ നടപ്പുസദാചാരത്തിന്റെ വക്കുകള്‍ ഒടിക്കുന്നുണ്ട് എന്നാണ് വിശാസം. സി. വി. ശ്രീരമന്റെ അവതാരിക എന്റെ പുസ്തകത്തിനുള്ള അനുഗ്രഹമാണ്..
-എം ഫൈസല്‍ജീവിതം സിനിമയെ അനുകരിച്ചുവോ?

വല്ലപ്പോഴും ഒരു ഇറ്റാലിയന്‍ ചലച്ചിത്രം മനസ്സിനെ പിടിച്ചുലക്കാറുണ്ട്. Life is Beautiful, Cinema Paradiso എന്നിവയ്ക്കതു കഴിഞ്ഞു. ഇപ്പോഴിതാ Il Postinoയും എന്‍റെ മനസ്സില്‍ ഒരു പുതുമഴയായ് പെയ്തു പോയി.

ഒരു
തൊഴില്‍ രഹിതനായ ചെറുപ്പക്കാരന് താല്‍ക്കാലികമായി പോസ്റ്റ്‌ മാന്‍ ജോലി
ലഭിക്കുന്നതോടെ ഈ സാങ്കല്പിക കഥ തുടങ്ങുന്നു. ഒരു ദ്വീപിലാണത്. ചിലിയില്‍
നിന്ന് നാട് കടത്തപ്പെട്ട പാബ്ലോ നെരൂദ അവിടെ താമസിക്കുന്നുണ്ടെന്നും
അദ്ദേഹത്തിന്‌ ദിവസവും വരുന്ന കത്തുകള്‍ അകലെ കുന്നിന്‍മുകളിലെ വീട്ടില്‍
എത്തിച്ചു
കൊടുക്കുകയാണ് പണിയെന്നും പോസ്റ്റ്‌ മാസ്റ്റര്‍ കക്ഷിയെ അറിയിക്കുന്നു.
ചെറുപ്പക്കാരന്‍ പതിയെപ്പതിയെ നെരൂദയുടെ ശിഷ്യനാകുന്നു, ആരാധകനാകുന്നു,
അദ്ദേഹത്തിന്‍റെ പ്രണയ കാവ്യം കോപ്പിയടിച്ച് ഒരു പെണ്ണിന് കൊടുത്ത് അവളുടെ
ഹൃദയം കവരുന്നു....
-മരമാക്രി.എല്ലാത്തിനും നിന്റെ പേരിട്ടു.


ദൈവത്തിനോട് ചോദിക്കാതെ
ഒരു ദിവസം ലോകത്തിലെ
എല്ലാ മരങ്ങള്‍ക്കും നിന്റെ പേരിട്ടു
ആദിവാസിക്കുട്ടികള് പുത്തനുടുപ്പണിഞ്ഞ പോലെ
മരങ്ങളെല്ലാം ഒന്ന് തെളിഞ്ഞു

കാറ്റിനോടും കിളികളോടും വെട്ടാന് വരുന്നവരോടും
പേരിന്റെ മിനുസമാര്‍ന്ന തുമ്പ് കാട്ടി വീമ്പു കാണിക്കുന്ന
മരങ്ങള്‍
....................
കുഴൂര്‍ വിത്സന്‍


പൂക്കാലത്തിന്റെ പടവുകള്‍

മലമുകളിലെ ഒതുക്കുകളിലേയ്ക്ക്‌
അനേകായിരം വെള്ളിയിഴയിട്ടു മുറുക്കിയ
വലിയൊരു തന്ത്രിവാദ്യം പോലെ,
കടല്‍

ജലസഞ്ചാരത്തിന്‍ തുഴപ്പാടുകൊണ്ട്‌
അടിത്തട്ടിലെ നിഗൂഡസംഗീതം
പകര്‍ത്തിയെഴുതുകയാണ്‌
ഓരോ പുഴയും
..................
ചന്ദ്രകാന്തംയാത്ര...
നദിയിലൊരു തോണി..!
തിരകള്‍ക്കു മീതേ ചാഞ്ഞും ചരിഞ്ഞും,
ആകാശനീലം കൊതിച്ചും കുതിച്ചും,
ദിക്കറിയാതെയേകാന്ത യാത്ര....!
................
ഷിനില്‍ നെടുങ്ങാട്.എന്‍റെ പേര്

അനുവാദം ചോദിക്കാതെയാണ്
ഞാന്‍ അകത്തേക്ക് കടന്നത്.
ഏഴു താഴിട്ടു പൂട്ടിയ
നിന്‍റെ ഹൃദയവാതില്‍
ഒരൊറ്റ നോട്ടം കൊണ്ടാണ്
ഞാന്‍ തുറന്നത്.
............
മേരി ലില്ലിഉടെലെരിഞ്ഞ ചിതപറത്തി ആ കാറ്റ് ചൊല്ലും
ഉള്ളെരിഞ്ഞ ഓര്‍മ്മകള്‍ അതേറ്റു ചൊല്ലും.
-ജി പി


കവിതയുടെ വിരല്‍ത്തുമ്പില്‍

ഉപേക്ഷിക്കപ്പെട്ടൊരു

ഊമക്കുഞ്ഞിന്റെ നിലവിളി

എങ്ങനെയാണു

എനിക്കുമാത്രം

കേള്‍ക്കുവാനാകുന്നത്?

............

എം സങ്ങ്.എങ്ങിനെ...?

അടുത്ത ജന്മത്തിലവള്‍ക്കൊരു
പാട്ടുകാരിയാവണമത്രേ.
എനിക്കൊരു ഫുഡ്ബോള്‍ കളിക്കാരനായാല്‍ മതി.
എങ്ങിനെ നമ്മള്‍ കണ്ടുമുട്ടും..?
.................
ഹാരിസ്.

പ്രണയം

പ്രണയിക്കുന്നവര്‍ക്കും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും വേണ്ടി ..

റാണി അജയ്.
ജാലകം


വേണു.


മരുഭൂമിയിലെ പച്ച


ജിമ്മി.ജലച്ചായം....


അശ്വതി.


fade'D

നൊമാദ്


പുഴയോരം

-പുള്ളിപ്പുലി.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP