07സെപ്തംബര്‍2009 - കുന്ന് തീനികള്‍
Sunday
സൈബര്‍ ജാലകം
കുന്നുതീനികള്‍
-ഷിനോ ജേക്കബ്.
വൈ. എസ്. ആർ. - മാധ്യമങ്ങളിൽ കണ്ടതിനപ്പുറം
-രാംമോഹന്‍ പാലിയത്ത്.
പാടി നീട്ടി ഗുരുവായ ലഘുക്കള്‍
''ഒടുവില്‍ സമൂഹത്തിന്റെ എതിര്‍പ്പ് സഹിക്കാന്‍ കഴിയാതെ ചാത്തനും സാവിത്രിയും ആത്മഹത്യം ചെയ്തു.''
''അല്ല ടീച്ചര്‍, ചാത്തനും സാവിത്രിയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നിടത്തല്ലേ ദുരവസ്ഥ അവസാനിക്കുന്നത്.''
നേരത്തെ കഥയറിയാവുന്ന ഒരു മിടുക്കന്‍ സംശയവുമായി എഴുന്നേറ്റു.
''അല്ല. പിന്നീട് അവര്‍ ആത്മഹത്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ പറയുന്നത് കേട്ടാല്‍ മതി.''
ടീച്ചര്‍ വിളറിപ്പോയ മുഖം ഒരുവിധം ശരിയാക്കി അടുത്തതിലേക്ക് കടന്നു.
എന്റെ സുഹൃത്ത് അവന്ടറെ സ്‌കൂളിലെ ഒരു അധ്യാപികയെക്കുറിച്ച് പറഞ്ഞ കഥ ഇപ്പോള്‍ ഓര്‍ത്തത് അധ്യാപക അവാര്‍ഡ് ജോതാക്കളുടെ പടവും വാര്‍ത്തയും പത്രത്തില്‍ കണ്ടതുകൊണ്ടാണ്. അവന്റെ സ്‌കൂളിലെ ഒരു അധ്യാപികയ്ക്ക് അവാര്‍ഡ് ഉണ്ട് എന്നു വായിച്ച ഉടനെ ഫോണ്‍ ചെയ്ത് ഉറപ്പിച്ചു. അത് അവര്‍ക്ക് തന്നെയല്ലേ? പൊട്ടിച്ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു. അതെ! അതെ!
-പ്രേമന്‍ മാഷ്.
ഭാസ്കരാചാര്യന്‍
-മാത്തമാറ്റിക്സ്
ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്‍ !
-ചിത്രകാരന്‍.
യൂസ് നെറ്റ്- ഇന്റർനെറ്റിലെ ചർച്ചാ വേദികൾ
ഇന്നു നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന കമ്പ്യൂട്ടർ നെറ്റ്വർക്കാണു യൂസ്‌നെറ്റുകൾ എന്നറിയപ്പെടുന്നത്. വേൾഡ് വൈഡ് വെബ് നിലവിൽ വരുന്നതിനു ഏകദേശം ഒരു ദശാബ്ദം മുൻപ്തന്നെ ഇന്റർനെറ്റ് ഉപയോക്താക്കൾ പരസ്പരം ബന്ധപ്പെട്ട് ചർച്ചകൾ നടത്തുവാനായി ഉപയോഗിച്ചിരുന്നത് യൂസ് നെറ്റുകളായിരുന്നു. അക്കാലത്തു തന്നെ ബുള്ളറ്റിൻ ബോർഡുകൾ എന്നറിയപ്പെട്ടീരുന്ന ചർച്ചാ വേദികൾ നിലവിലുണ്ടായിരുന്നെങ്കിലും അവയെ അപേക്ഷിച്ച് യൂസ്‌നെറ്റിനുണ്ടായിരുന്ന പ്രത്യേകത ഇവ ഒരു സെർവർ കേന്ദ്രീകരിച്ചായിരുന്നില്ല പ്രവർത്തിച്ചിരുന്നത് എന്നുള്ളതായിരുന്നു...-യാരിദ്.
കുളിമുറിയിലെ കലാകാരന്മാർ
ലോകത്തിലെ ഏറ്റവും വല്യ കലാകാരൻ ആരെന്നു ചോദിച്ചാൽ ഞാൻ പിക്കാസ്സോയുടേയോ രവി വർമയുടെയോ മൈക്കിളാഞ്ജെലോയുടെയോ പേരു പറയില്ല. കാരണം ഇവരൊക്കെ അവരുടെ സൃഷ്ടികൾക്കായി മാസങ്ങളോളമോ വർഷങ്ങളോളമോ വീട്ടിനകത്ത് അടയിരുന്നിട്ടുണ്ടാവണം. കൂടിയ കാന്‍വാസും ചായങ്ങളും ഉപയോഗിച്ച് തങ്ങളുടെ ജീവിതത്തിന്റെ നലൊരു ഭാഗവും ഈ കലക്കു വേണ്ടി മാറ്റി വെച്ചവർ ആണ് ഈ മഹാന്മാർ. എന്നാൽ മറ്റ് ചില കലാകരന്മാരുണ്ട്, ചുരുങ്ങിയ സമയത്തിൽ ഏത് പ്രതലത്തിലും എന്തു കുന്തം വെച്ചും കലയെ സൃഷ്ടിക്കുന്നവർ...
-പ്രവീണ്‍ എസ് ആര്‍
മമ്മുട്ടിയും ബാര്‍ബര്‍ ബാലനും !
“ച്ഛെ ഛെ....എന്തെടോ ബെര്‍ളി..., കുറച്ചെങ്കിലും ആത്മാഭിമാനമൊക്കെ വേണ്ടേ ഒരു ബ്ലോഗ് എഴുത്തുകാരന് !!!“
-ചിത്രകാരന്‍.
ഗര്‍ഭസ്ഥശിശുവിന്‍റെ പ്രേതം
ശിശുക്കള്‍ ദൈവത്തെപ്പോലെ പരിശുദ്ധരാണ് എന്നാണ് സങ്കല്‍പം. ഭൂമിയിലേക്കെത്തും മുമ്പാണെങ്കില്‍ പറയുകയും വേണ്ട. ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ കൊല്ലപ്പെടുന്ന ശിശുക്കള്‍ ജനിക്കും മുമ്പേ രക്തസാക്ഷികളായി ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുന്നു എന്നും വിചാരിക്കാം. എന്നാല്‍, ഗര്‍ഭസ്ഥശിശു ഭ്രൂണഹത്യ വഴി കൊല്ലപ്പെട്ടാല്‍ പ്രേതമായിട്ടു വരുമോ ? വരുമെന്നാണ് കെ. ഗിരീഷ്കുമാര്‍ എന്ന മഹാനായ തിരക്കഥാകൃത്ത് പറയുന്നത്.
-ബെര്‍ളി തോമസ്.കാമകേരളം
ഒരു ശാലു മേനോനെ കിട്ടുമെന്നറിഞ്ഞു. ഇനി റേറ്റ് അറിയണം, ഡേറ്റ് കിട്ടുമോ എന്നറിയണം (ഇതിനാണോ dating എന്ന് നമ്മുടെ നാട്ടില്‍ പറയുന്നത്?). 'സഹ സംവിധായകന്‍' മേനോത്തിയെ വിളിച്ചശേഷം പറയുന്നു: 'ഡേയ്റ്റുണ്ട്, ഇരുപത്തയ്യായിരം രൂപയാകും'. തുക കൂടിപ്പോയി, പതിനായിരം മതിയോ എന്ന് ചോദിച്ചപ്പോള്‍ മറുപടി - .......
-മരമാക്രി
പാഥേയം ഓണം - റംസാന്‍ പതിപ്പ്
പാഥേയം മാഗസിന്‍ ഓണം റംസാന്‍ ഓണപ്പതിപ്പ് പുറത്തിറക്കി.
ഓണപ്പൊരുള്‍
മമ- മനോ മത്തായി, മനശാസ്ത്രി (പി എം മാത്തു വെല്ലൂരാന്‍ അല്ല)
ഗുവ - ഗുരോ എന്താണ് ഓണത്തിന്റെ പൊരുള്‍
മമ - അതു പറഞ്നു തന്നാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യും. ഇപ്പൊ തെറ്റില്ലാതെ ജീവിച്ചു പോവുന്നത് ജനത്തിന് ഇതേപറ്റി വലിയ വിവരമില്ലാത്തത് കൊണ്ടാണ്. വിവരം വച്ച് കഴിഞ്ഞാല്‍ പി ന്നെ ഇങ്ങോട്ട് ആരെകിലും തിരിഞ്ഞു നോക്കുമോ ?
-ജോസഫ് മാനുവല്‍.
വലിയദിവാന്‍ ജി
ഓണത്തെ കുറിച്ച് ശ്രീയുടെ പോസ്റ്റ് വായിച്ചപ്പോള്‍ വളരെ കാലങ്ങളായി നഷ്ടമായ എന്റെ ആ കൊച്ചുന്നാളും ഓര്‍മ്മ വന്നു. ഇനിയെന്നെകിലും ആ ഒരു കാലം തിരികെ കിട്ടുമോ?
ശ്രീയുടെ ഓണവും ഞങ്ങളുടെ ഓണവും തമ്മില്‍ ചെറിയ ചില വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ട് അതു കൂടി കുറിയ്ക്കട്ടെ.
പായിപ്പാടു വള്ളംകളി നടക്കുന്ന പുഴക്കരയിലാണ് ഞങ്ങളുടെ വീട്. വലിയദിവാന്‍ ജി വള്ളം ഞങ്ങളുടെ കരയുടെത്. അപ്പോള്‍ ഞങ്ങളുടെ ഓണക്കളികള്‍ പ്രധാനമായും വള്ളം കളിപ്രധാനമായിരുന്നു.
കാലത്തുമുതല്‍ ഉച്ചവരെ കുട്ടികള്‍ക്ക് വള്ളം കളിക്കാം അതിന്റെ അമരം നയിക്കാന്‍ മാത്രം വലിയവര്‍ ഉണ്ടാകും. രാമപുരത്തുവാരിയരുടെ കുചേലവൃത്തം താളത്തിലും ഈണത്തിലും പാടി തുഴഞ്ഞു കളിക്കും . അടുത്ത കരയിലെ വള്ളങ്ങളുമായി സൗഹൃദമല്‍സരവും....
-ഇന്‍ഡ്യാ ഹെറിറ്റേജ്.
ഓണം കഴിഞ്ഞും പൂവിടുമോ?
-ആദര്‍ശ്
ഓര്‍മയിലെ ഓണം ...
നീ വരൂ നീ വരൂ പൊന്നോണ തുമ്പീ ....."
റേഡിയോയില്‍ ഈ പാട്ടു കേട്ടപ്പോള്‍ ആണ് ഓണത്തിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടണ്ടേ എന്ന് ഞാന്‍ ആലോചിച്ചത്. ഇന്നു ശരിക്കും ഓണം ആഘോഷിക്കുന്നത് പത്ര-മാദ്ധ്യമങ്ങളും, ടിവി ചാനലുകളും, റേഡിയോ ചാനലുകളുമാണ്. സെലിബ്രിറ്റീസൊക്കെ അവരുടെ ഓണ ഓര്‍മ്മകള്‍ അതിലൂടെ പറയുമ്പോള്‍ നമുക്കു നമ്മുടെ ഈ ബ്ലോഗ് ഉണ്ടല്ലോ എല്ലാം വിവരിക്കാന്‍.
ഞാനും വിവരിക്കട്ടെ എന്റെ ഓണവിശേഷങ്ങള്‍ ....
-പിരിക്കുട്ടി.
അഞ്ചേ മുപ്പതിന്‍റെ വണ്ടി
5:30 നു വരുന്ന ആ തീവണ്ടി അയാള്‍ക്കെന്നും ഒരു ശല്യമായിരുന്നു. ഉറക്കം മുടക്കാന്‍ ചൂളം വിളിയുമായെത്തുന്ന വണ്ടി. പാളത്തിനടുത്തു വീട് എടുത്തത് അല്ലെങ്കിലും തന്‍റെ ഇഷ്ടത്തിനല്ലല്ലോ, എല്ലാം സജ്നയുടെ ഇഷ്ടം. വണ്ടിയുടെ ശബ്ദത്തിന് ജീവിതത്തിന്റെ താളമുണ്ട് പോലും. എന്നിട്ടിപ്പോള്‍ അവള്‍....പോകുന്നവര്‍ പോകട്ടെ. നാളെ ആദ്യമായി ആ തീവണ്ടി കൊണ്ടൊരു ഉപകാരമുണ്ടാവും. താളപ്പിഴകളുടെ അവസാനം അവളിഷ്ടപ്പെടുന്ന ആ താളത്തിനു കീഴിലാവട്ടെ...-പൊട്ട സ്ലേറ്റ്.
എനിക്ക് ഐടി പെണ്‍കുട്ടി വേണ്ടാ ഡാഡി
എന്റെ മോന്‍ എന്നോട് പറഞ്ഞു ഞാന്‍ പെണ്ണന്വേഷിച്ച് മടുത്തു. ഒന്നും ശരിയാകുന്നില്ല.“ഡാഡി എന്താ ചെയ്യേണത് മോനേ...”
എനിക്ക് പിടിക്കുന്ന പെണ്ണുങ്ങളെയൊന്നും അമ്മക്ക് പിടിക്കുന്നില്ല.
“അമ്മയുടെ കാര്യം ഒന്നും പ്രശ്നമാക്കേണ്ട. പെണ്ണിന്റെ കൂടെ പൊറുക്കാന്‍ പോണത് നീയല്ലേ, നിനക്കിഷ്ടപ്പെട്ട പെണ്ണിനെ കെട്ടിക്കോ നീ”
അതിന് ഞാന്‍ മാത്രം ഇങ്ങിനെ പെണ്ണന്വേഷിച്ച് നടന്നാ പറ്റില്ല. ഡാഡിയും കൂടി സഹകരിക്കണം ഈ പെണ്ണിനെ കണ്ടെത്താന്‍.
“ശരി ഞാന്‍ ശ്രമിക്കാം”
-ജെപി വെട്ടിയാട്ടില്‍.
മുത്തൂറ്റ് പോള്‍ കൊലക്കേസ്..സമ്പൂര്‍ണ അന്വേഷണ റിപ്പോര്‍ട്ട് - അഥവാ..യഥാര്‍ത്ഥ സത്യം..
കത്തികള്‍ എന്നും പോളിന് ഒരു ഹരമായിരുന്നു, വെട്ടുകത്തികള്‍, കറി കത്തികള്‍ , കശാപ്പ് കത്തികള്‍ , പെനാകത്തികള്‍ എന്തിനു ആഫ്രിക്കയില്‍ ആദിവാസികള്‍ ഉപയോഗിക്കുന്ന പ്രത്യേക കത്തികള്‍ വരെ പോളിന്റെ സ്വകാര്യ കത്തി ശേഖരത്തില്‍ ഉണ്ടായിരുന്നു.. ഈ കത്തികള്‍ ഒക്കെ അദ്ദേഹത്തിന്റെ സ്വന്തം കുഞ്ഞുങ്ങളെ പോലെ ആയിരുന്നു... വെറുതെ ഇരുന്നു ബോറടിക്കുന്ന സമയത്ത് തന്റെ കത്തി ശേഖരം നോക്കി സന്തോഷം കണ്ടെത്തുക അദ്ദേഹത്തിന്റെ ഒരു ഹോബ്ബി തന്നെ ആയിരുന്നു...
-ജഗ്ഗുദാദ.
ഇന്നലെ രാത്രിയില്‍ കണ്ട പ്രേതം
-കാപ്പിലാന്‍
പാസഞ്ചര്‍ : ആര്‍ജവത്തിന് നൂറ്‍ മാര്‍ക്ക്
പുതിയ പ്രതിഭകൾ കടന്നുവരുമ്പോഴാണ് ഏതൊരു കലാരൂപവും പുതിയ ഊർജ്ജം പ്രസരിപ്പിക്കുക. മലയാള സിനിമയുടെ കാര്യത്തിലാണെങ്കിൽ ഇത് അത്ര സാധാരണമായി സംഭവിക്കുന്ന ഒന്നല്ല.സമീപകാലത്ത് ധാരാളം പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ടുതന്നെ തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ കടന്ന് വരവ് മലയാള സിനിമയിൽ തുടർന്ന് വന്നിരുന്ന രീതികളിൽ നിന്നും ഒട്ടും വ്യത്യസ്തമായ പാതകൾ തുറന്നില്ല.സ്ഥിരം ഫോമുലകളിൽ തന്നെയായിരുന്നു ഇവരുടേതായി വെളിയിൽ വന്ന ചിത്രങ്ങൾ ഒക്കെയും...
-സനാതനന്‍.
കോളറക്കാലത്തെ പ്രണയം
കാമുകിയായിരുന്ന ഫെര്‍മിന ഡാസയോട് ഫേ്‌ളാറന്‍റിനൊ അരിസ വീണ്ടും പ്രണയാഭ്യര്‍ഥന നടത്തുന്നത് കൃത്യം 51 വര്‍ഷവും ഒമ്പതുമാസവും നാലുദിവസവും പിന്നിട്ടപ്പോഴാണ്. ഫെര്‍മിനയുടെ ഭര്‍ത്താവിന്‍െറ ശവസംസ്‌കാരദിനമായിരുന്നു അന്ന്. അപ്പോള്‍ ഫെര്‍മിനയുടെ പ്രായം 72 വയസ്സ്. ഫേ്‌ളാറന്‍റിനൊയ്‌ക്ക് 76. അത്യപൂര്‍വമായൊരു പ്രണയസാഫല്യത്തിന്‍െറയും ഒട്ടേറെ പ്രണയനാട്യങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് `ലവ് ഇന്‍ ദ ടൈം ഓഫ് കോളറ' (കോളറക്കാലത്തെ പ്രണയം). കൊളംബിയന്‍ എഴുത്തുകാരനും നോബല്‍ ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് എഴുതിയ ഇതേ ശീര്‍ഷകത്തിലുള്ള നോവലാണ് 2007ന്‍െറ ഒടുവിലിറങ്ങിയ ഈ ഹോളിവുഡ് സിനിമയ്‌ക്കാധാരം.-ടി സുരേഷ് ബാബു.
സ്വപ്നം - ജോര്‍ജ് ലൂയി ബോര്‍ഹസ്
ഇറാനിലെ
ഏകാന്തമായ മണല്‍പ്പരപ്പില്‍
ഒരിടത്ത്
അധികം കിളരമില്ലാത്ത
ഒരു കല്‍ഗോപുരം.
അത്;
അറയോ
തടവുമുറിയോ
വാതിലുകളോ
എഴുത്തുകാരനോ
രചനകളോ
തടവുകാരോ.
ആകാം...
...
-വെള്ളെഴുത്ത്.
വേരോട്ടക്കാഴ്ച്ചകള്‍
കണ്ടിട്ടേയില്ലാത്ത ഉറവകളിലേയ്ക്കെന്ന്വേലിയും പാലവും കടന്ന്
മല മുറിച്ച്
കടല്‍ തുരന്ന്
അലയുന്ന വേരുകള്‍,
തളിരിലകളില്‍ ഏറിവരും പച്ചപ്പില്‍
ഊറ്റംകൊള്ളും..
...............
ചന്ദ്രകാന്തം.
എഴുത്തു കുത്ത്
എന്നിട്ടും എല്ലാ പാതിരാവിലും
കീറലുകള്‍ മാത്രമായി തീര്‍ന്ന ഒരു
പഴന്തുണി തന്നെ ഒരുവള്‍
തുന്നിക്കൊണ്ടേയിരിയ്ക്കുന്നു.
.....
സെറീന
വര്‍ത്തമാനത്തിലെ പകലിരവുകള്‍..!!
................
സൈനുദ്ദീന്‍ ഖുറൈഷി.
ജോസഫ്
ജോസഫ്, നീയെന്റെസ്വപ്നങ്ങളുടെ
കുരുക്കുകള്‍ ഓരോന്നും
അഴിച്ചു മാറ്റിയവയുടെ
പൊരുളുകളോതുക.
............
മേരി ലില്ലി.
വെളിച്ചവിൽപ്പനയ്ക്കു വേണ്ടി ഒരു പരസ്യകവിത
വെളിച്ചംഒരു കുപ്പിയിലാക്കി
വിൽക്കാൻ വച്ചിരിക്കുന്നു.
വീടിന്റെ മുക്കും മൂലയും
അരിച്ചിറങ്ങുന്ന
വെളിച്ചമെന്ന്
കുപ്പിപ്പുറത്ത്
പരസ്യപ്പെടുത്തിയിട്ടുണ്ട്
ഇരുട്ടിന്റെ മറപിടിക്കുന്ന
ജാരനേയും
ഇരുട്ടിലൊളിക്കുന്ന
കള്ളനെയും
ഈ വെളിച്ചം
പിടിച്ച് മുന്നിലിട്ടുതരും
................
ഹരീഷ് കീഴാറൂര്‍
നീ ഇറങ്ങുക
നമ്മള്‍ സ്വയം രേഖപ്പെടുത്തുന്നു
കാണാന്‍ കണ്ണില്ലെന്ന് സ്വയം
പറഞ്ഞു പഠിപ്പിച്ചിങ്ങനെ എത്രനാള്‍?
എന്തിന് നാമിങ്ങനെ
പരസ്പരം കളവിന്റെ പര്യായങ്ങളാവണം?
ഈ കാപട്യം പങ്കുവെയ്ക്കണം?
സിജി സുരേന്ദ്രന്‍.
ചൂലിന്‍റെ ആത്മഭാഷണം.
.....
അനിത
മഴയുടെ വഴികള്‍ ....!!!
നിങ്ങളില്‍
സ്നേഹ സൌന്ദര്യമായി,
മോഹ പ്രലോഭനമായി,
വശ്യ മോഹിനിയായി,
നിറഞ്ഞു പെയ്യുന്ന
ഓരോ മഴതുള്ളിയും
വേദനയുടെ,
നൊമ്പരങ്ങളുടെ,
വിയര്‍പ്പുരുകിയ
നീരാവി യാണെന്ന് ....!
സുരേഷ് കുമാര്‍ പുഞ്ചയില്‍
കാമം സമം എട്ടുകാലി
കാമം എട്ടുകാലിജീവിതം പോലെയാണ്
അത് വലകെട്ടി
ഇരക്കായി കാത്തിരിക്കും...
..............
സഗീര്‍ പണ്ടാരത്തില്‍
പാലരുവി കരയില്‍
മന്ദാര ചെപ്പുണ്ടോ ...
-ഹാഫ് കള്ളന്‍.
0 comments:
Post a Comment