FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

21സെപ്തംബര്‍2009 - ഷെഡ്യൂള്‍ 3

Monday

ബ്ലോത്രം e ചര്‍ച്ച ഷെഡ്യൂള്‍ 3 ആരംഭിച്ചു.

എ മീഡിയാ ക്യാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്??


മീഡിയാ ക്യാന്‍
ചേഞ്ച്‌ യുവര്‍ ലൈഫ്???
*
മാധ്യമങ്ങള്‍ സത്യത്തിനു വേണ്ടി ഇന്നു നിലകൊള്ളുന്നോ?



ലോകത്തിന്റെ ഏത് കോണിലും നടക്കുന്ന വിവരങ്ങള്‍ ഞൊടിയിടയില്‍ നമ്മുടെ വീട്ടില്‍ എത്തിക്കുന്നത് പത്ര ടി .വി മാധ്യമങ്ങള്‍ ആണ് .മാധ്യമങളെ ,ഇന്നത്തെ അവരുടെ പ്രവര്‍ത്തങ്ങളെ എങ്ങനെ നിങ്ങള്‍ വിലയിരുത്തുന്നു?മാദ്ധ്യമങ്ങളുടെ ആത്യന്തിക ലക്ഷ്യം ജനങ്ങളുടെയും നമ്മുടെ വര്‍ഗങ്ങളുടെയും ഇടയിലെ കണ്ണിയും ഒപ്പം സാമൂഹ്യ പ്രശ്നങ്ങളുടെ നേരെ തുറന്നു പിടിക്കുന്ന നിക്ഷ്പക്ഷമായ കണ്ണാടിയും ആണ് .....പല വിഷയങ്ങളിലും എന്നാല്‍ ഇന്നു ഇതു പൂര്‍ണമായും പ്രായോഗിക തലത്തിലേക്ക് എത്തുന്നുണ്ടോ?അടുത്തിടയ്ക്ക് നടന്ന എല്ലാ പ്രമാധപരമായ എല്ലാ കേസുകളിലും മാധ്യമങള്‍ വളരെ അധികം പങ്കു വഹിച്ചിട്ടുണ്ട്‌ എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ് . അത് നല്ല രീതിയിലും ഒപ്പം ദൂഷ്യം സൃഷ്ട്ടിക്കുന്ന തരത്തിലെക്കും സ്വാധീനിച്ചിട്ടുണ്ട് ...ഒരു പക്ഷെ മാധ്യമങള്‍ ഒന്നടങ്ങാം ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിനു വിധേയമാകപെട്ട ഒരു സമയം ആയിരിക്കാം ഇതു, അത് പോലെ പ്രശ്നങ്ങള്‍ ആണ് ഈ കൂട്ടങ്ങള്‍ ഉണ്ടാക്കുന്നത്‌...ഇന്നത്തെ മാധ്യമങളുടെ പോക്ക് എങ്ങനെ എന്ന് വിലയിരുത്തുകയാണ് നാം ഇതിലൂടെ .പത്രക്കാര്‍ അവരുടെ അധികാരികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷകര്‍ മാത്രമായി മാറുന്ന കഴ്ച്ചയല്ലേ? ഇന്നു നാം കാണുന്നത് ??

-ബ്ലോത്രം ഇ ചര്‍ച്ച.




അറിയിപ്പ്


പ്രിയ സുഹൃത്തുക്കളെ,

ദോഹയിലെ ബ്ലോഗ് എഴുത്തുകാര്‍ ഇന്ന് (21 സെപ്തംബര്‍ 2009) ഒത്ത് കൂടാന്‍ തീരുമാനിച്ചിരിക്കുന്നു. ചുരുക്കം ബ്ലോഗര്‍മാരെ മാത്രമെ നേരിട്ട് അറിയൂ എന്നതിനാല്‍ എല്ലാവരേയും നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ദോഹയിലുള്ള ബ്ലോഗര്‍മാര്‍ ഇത് ഒരു ക്ഷണമായി കരുതി ഈ കൂട്ടായ്മയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്ഥലം : ദോഹ ബിദ പാര്‍ക്ക്
സമയം : വൈകീട്ട് 5 മണി.

ബന്ധപ്പെടേണ്ട നമ്പര്‍

00974 519 8704 (സഗീര്‍)

00974 589 1237 (രാമചന്ദ്രന്‍)




പത്ത് കവിതകള്‍-പകല്‍കിനാവന്‍




കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് ഏതൊരു ചെറുപ്പക്കാരനെയും പോലെ
വിപ്ലവവും പ്രണയവും ചോരയില്‍ കലരാന്‍ തുടങ്ങുന്ന സമയത്ത് തന്നെയാണ്
എന്‍റെ ഉള്ളിലും കവിത ഉണ്ടാകുന്നത്. പിന്നീട് ജീവിതം മാറി മറിയുമ്പോള്‍
വിപ്ലവവും പ്രണയവും സ്വപ്നങ്ങളുമെല്ലാം രൂപം മാറി. കവിത എങ്ങോ പോയി.
പിന്നീട് വീണ്ടും കവിത മടങ്ങി വരുന്നത്‌ പ്രവാസ കാലത്താണ്,
നാടും അതിന്റെ ഓര്‍മ്മകളും മരുഭൂമിയില്‍ കൈവിട്ടു പോകാതെ സൂക്ഷിച്ചു വെച്ചത്
എന്തൊക്കെയോ കുറിച്ചിട്ട ഒരു നോട്ടു ബുക്കിന്റെ താളുകളിലാണ്.
പക്ഷെ പിന്നീടതിന് കൂടുതല്‍ ഗൌരവം വരുന്നത് ബ്ലോഗ്‌ തുടങ്ങുന്നത്തോട്‌ കൂടിയാണ്.
-പകല്‍ കിനാവന്‍ (എഴുത്ത് ഓണ്‍ലൈന്‍ മാഗസിന്‍)



കിണറ്റില്‍ കൂടുവയ്ക്കുന്ന പൊന്മാനുകള്‍ക്ക്

ഉത്തരവാദിത്വത്തിന്റെ ഭാരമേല്‍ക്കാതെ ധനികനാവാനാനുള്ള ത്വര മലയാളിയുടെ ചോരയില്‍ കലര്‍ന്നത് ഏതു തലമുറ മുതല്‍ക്കാണോ എന്തോ.ചെറിയ തുക മുടക്കി വലിയ സമ്പാദ്യം തിരികെ പ്രതീക്ഷിക്കുന്നവന്‍ അടുത്തതായി ചാടാന്‍ പോകുന്നത് കേരളത്തിലെ റിയലെസ്റ്റേറ്റുകാരുടെ കെണിയിലാണ് തീര്‍ച്ച.ഈ രംഗത്തേക്ക് കടന്നു വന്നിട്ടുള്ള പുത്തന്‍ തലമുറ കമ്പനികളെക്കുറിച്ച് ശരാശരി മലയാളിക്ക്,പ്രത്യേകിച്ച് പ്രവാസി മലയാളിക്ക് ഒന്നുമറിയാന്‍ വഴിയില്ല.കാശു പോയി തൂങ്ങിച്ചാവാന്‍ നേരത്ത് ഒരു സീരിയലയ്യപ്പനും,
സീരിയല്‍ ദേവിയും,വാസ്തുവും,അഷ്ടപഞ്ചമിയും കാണില്ല അവരെ രക്ഷിക്കാന്‍ തീര്‍ച്ച.
-കാവലാന്‍.



തൊഴുത്തിലകപ്പെട്ട തരൂരിയന്‍ പശു.

“കാലിത്തൊഴുത്തില്‍ പിറന്നവനേ...കരുണ നിറഞ്ഞവനേ... നിന്‍ നാമം വാഴ്ത്തപ്പെടട്ടെ ”
- എന്നുതുടങ്ങുന്ന, കര്‍ത്താവിനെ വാഴ്ത്തുന്ന, പാട്ടുകേട്ടു വളര്‍ന്ന ബാല്യമുള്ളതിനാലാവും ‘കാലിത്തൊഴുത്ത്‘ എന്നുവിശേഷിപ്പിച്ച് മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ഏറ്റവും പുതിയ ‘തരൂരിയന്‍ വിവാദം‘ എന്നെ അലട്ടാതിരുന്നത്. കാലിത്തൊഴുത്ത് അത്രം മോശം സംഗതിയായി എനിക്കെന്തോ തോന്നുന്നുമില്ല.

ബി.ജെ.പി അനുഭാവിയും പത്രപ്രവര്‍ത്തകനും ‘കാഞ്ചന്‍ ഗുപ്ത‘ എന്ന പേരോടുകൂടിയവനുമായ ഒരു കന്നുകാലി ‘ട്വിറ്ററില്‍’ ഉയര്‍ത്തിയ ചോദ്യത്തിന് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ,വിജയിച്ച് ,മന്ത്രിയായ ശശിതരൂര്‍ എന്ന മറ്റൊരു കന്നുകാലി നല്‍കിയ മറുപടിയാണ് നമ്മുടെ മാധ്യമങ്ങള്‍ വിവാദമാക്കിയിരിക്കുന്നത്. ശശി തരൂര്‍ എന്ന സഹമന്ത്രിയെ ബഹുഭൂരിപക്ഷം കോണ്‍ഗ്രസ്സ് , കമ്യൂണിസ്റ്റ്, ബി.ജെ.പി കന്നുകാലികളും ദൃശ്യ,ശ്രവ്യ,അച്ചടി മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റ് കന്നുകാലികളും ചേര്‍ന്ന് വിവാദതാരമാക്കി മാറ്റിയിരിക്കുന്നു.
-പൊങ്ങുമ്മൂടന്‍.


വിശുദ്ധപശു

ആകാശചന്തയിലെ
കന്നുകാലി കൂട്ടങ്ങള്‍
കുളമ്പടിച്ച് തിമിര്‍ക്കുന്നു .
കാരണം
സ്വര്‍ഗത്തിലെ കാമധേനു
അവരെ തിരിച്ചറിഞ്ഞിരിക്കുന്നു .
...........
ഗിരീഷ് വര്‍മ്മ ബാലുശ്ശേരി.



ഐ.എ.എസു കാരും സി.ഐ.ഡികളും

കുറച്ചുദിവസങ്ങളായി ഒരു മനുഷ്യന്റെമേല്‍ എല്ലാവരും കുതിര കയറുന്നു. വായില്‍തോന്നിയത് മുഴുവന്‍ വിളിച്ചുപറയുന്നു, തെറ്റിദ്ധാരണ പരത്തി ധനാപഹരണം നടത്തിയെന്ന് ആരോപിയ്ക്കുന്നു.
ഇവിടെ കുറ്റാരോപിതന്‍ ഞാനിതുവരെ വായിയ്ക്കാത്ത ഒരു ബ്ലോഗിനുടമയും, മറ്റു പ്രിന്റ്,വിഷ്വല്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ വന്നിട്ടുമുള്ള ഒരു യുവാവാണ്. അയാളുടെ ഭൂതകാലം എല്ലാവര്‍ക്കും സുപരിചിതം, അതേക്കുറിച്ച് എല്ലാ ബൂലോകര്‍ക്കും ഒരേ അഭിപ്രായം.

സിയാബ്: നീ ചെയ്യേണ്ടത്

സിയാബ്, എനിയ്ക്ക് നിന്നെയറിയില്ല.

നിന്നെക്കുറിച്ച് ഞാന്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചത് ഒരാള്‍ക്കൂട്ടം നിന്നെ കല്ലെറിയുന്നത് കണ്ടിട്ടാണ്.

നീ തെറ്റുചെയ്തിട്ടുണ്ടോ എന്ന് എനിയ്ക്കറിയില്ല. പക്ഷേ, നിന്നെക്കല്ലെറിയാനും നിന്നെ ചെളി വാരിയെറിയാനും ഇവര്‍ക്ക് ആര് അംഗീകാരം കൊടുത്തു?
-തൃശ്ശൂക്കാരന്‍.



പുലി 125 : സിയാബ്

സിയാബ്
എല്ലാരും മനസ്സിലാക്കുന്ന തരത്തില്‍ ഈ ചിത്രത്തില്‍ കാണുന്ന ആള്‍ പുലിയല്ല. ...... കഷ്ടി രണ്ടര മാസത്തെ ബ്ലോഗ് ജീവിതം നയിച്ചാല്‍ പുള്ളിപ്പുലിയാവാമൊ എന്ന ചോദ്യങ്ങള്‍ വൈകാതെ വരും. പക്ഷെ, അതിധീരനായ ഈ ഞാന്‍ ഒരു പുലിനിര്‍മ്മാണം നടത്തുകയാണ്. അരുത്.... അടുക്കരുത്....എന്നെ ആരും തടയരുത്...

























സജീവ് (കേരള ഹ ഹ ഹ)



സിയാബിന്റെ രോഗം ???

മറ്റുള്ളവരുടെ വൃണത്തില് കൈ വിരല്‍ കുത്തിയിറക്കി അതിന് എത്ര നീളം ,വീതി എന്നിവ കാണണം എന്നാവശ്യപ്പെടുന്നവര്‍ ദയവായി ആ കൈ വിരലുകള്‍ ഒന്ന് മണത്തു നോക്കുക .അതില്‍ ദുഷിച്ച നാറ്റം ഇല്ലേ ? ആ നാറ്റം നമ്മുടെ സമൂഹത്തിന്റെ നാറ്റമാണ് .

സിയാബ്‌ ഒരു രോഗിയാണ് എങ്കില്‍ , ഒരു രോഗിക്ക് വേണ്ടുന്ന മാനുഷിക പരിഗണന നമ്മള്‍ കൊടുക്കാന്‍ ബാധ്യസ്ഥരാണ് . ഒരുത്തനെ കള്ളനെന്നു മുദ്രകുത്തി സമൂഹത്തിന്റെ ഇരുട്ടറകളില്‍ അടയ്ക്കാന്‍ നമ്മള്‍ പണ്ട് പലപ്പോഴും മിടുക്കര്‍ തന്നെയായിരുന്നല്ലോ .‍ ഇന്ത്യന്‍ മെഡിക്കല്‍ എത്തിക്സ് പ്രകാരം ഒരു രോഗിക്ക് , തന്റെ രഹസ്യങ്ങള്‍ എത്രത്തോളം സുരക്ഷിതമാക്കാം എന്നെനിക്കറിയില്ല . എങ്കിലും തക്കതായ പരിഗണന കൊടുക്കണം , മാനുഷിക മൂല്യങ്ങള്‍ക്ക് വിലകൊടുക്കണം എന്നെല്ലാം പറയുന്നു .മെഡിക്കല്‍ എത്തിക്സ് ഇന്ത്യയില്‍ എത്രത്തോളം പ്രായോഗികമാണ് എന്നും അറിയില്ല . അഥവാ ഒരു രോഗിയുടെ രഹസ്യങ്ങള്‍ രോഗിക്ക് ചികിത്സ നല്‍കുന്ന എല്ലാവരും സൂക്ഷിക്കേണ്ടത് ഒരാവശ്യമല്ലേ ? അതോ ഒരു രോഗിയെ അന്വഷിച്ച് ചെന്നാല്‍ , രോഗിയുടെ സര്‍വ്വ വിവരങ്ങളും പറഞ്ഞു കൊടുക്കുന്നതാണോ ശരി ? ...
-കാപ്പിലാന്‍.




അനോനി പാപ്പച്ചന്‍: ഒരു ഭൂതലോകം ഇന്‍റര്‍വ്യൂ

അലോ,
അനോനി അണ്ണാ നമസ്കാരം .ബ്ലോഗ്‌ ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പായി
താങ്കളുടെ കുടുംബം, വെപ്പാട്ടി, ഗേള്‍ ഫ്രണ്ട്, ഇവരുടെ അഴകളവുകള്‍,
സ്വകാര്യ ഭാഗങ്ങളിലെ മറുകുകള്‍, ഇവരില്‍ ഉണ്ടായ കുട്ടികള്‍, ഗര്‍ഭങ്ങള്‍
എന്നിവയെക്കുറിച്ച് ഞങ്ങളുടെ വായനക്കാര്‍ ആകാംഷാപൂര്‍വ്വം അറിയുവാന്‍
കാത്തിരിക്കുകയാണ് . അതിനെക്കുറിച്ചെല്ലാം ഒന്ന് വിശദീകരിക്കാമോ?

ഡാ കോപ്പേ, ഞാനൊരു മാന്യനാണ്.

1. അയ്യോ അണ്ണാ, വേറെ ചോദ്യം ചോദിച്ചോളാവേ. ആദ്യ ചോദ്യം: മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ?
ആണോന്നോ,
പണ്ട് പാലാ സെയിന്‍റ് തോമസ്‌ കോളേജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പം
അടുത്തുള്ള ചില ആന്‍റിമാര്‍ നന്നായി ബാത്ത്റൂമില്‍ പാടുമായിരുന്നു. ഒരു
രാത്രിക്ക് മിനിച്ചേച്ചിയുടെ കുളിമുറിയുടെ ജനലിനടുത്തു നിന്ന് പാട്ട്
കേട്ട് തിരിച്ചു വന്നപ്പോള്‍ വാര്‍ഡനച്ചന്‍ എന്‍റെ മുറി വേറെ താഴിട്ടു
പൂട്ടിയിരിക്കുന്നു. പോക്രിത്തരത്തിന് ഒരതിരില്ലേ?
-മരമാക്രി.


ആണവായുധ പരീക്ഷണവും വിവാദങ്ങളും

ഇന്ത്യയുടെ 1998ലെ ആണവായുധ പരീക്ഷണത്തില്‍ പങ്കെടുത്ത പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ തീകൊളുത്തിയ വിവാദം ഇന്ത്യയിലെ രാഷ്ട്രീയരംഗത്തും ശാസ്ത്രരംഗത്തുമുള്ളവരെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.

ആണവായുധ പരീക്ഷണത്തെ "പാഴ്വേല''യായി വിശേഷിപ്പിച്ച കെ. സന്താനം ആണവായുധ പരീക്ഷണത്തെക്കുറിച്ചുള്ള ഔദ്യോഗിക അവകാശവാദത്തെ വെല്ലുവിളിക്കുക മാത്രമല്ല, ഇന്ത്യയുടെ ആണവ സിദ്ധാന്തത്തെ സംബന്ധിച്ച് വിമര്‍ശനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. ആണവായുധ പരീക്ഷണങ്ങള്‍ക്ക് സ്വമേധയാ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം, സമഗ്ര ആണവായുധ പരീക്ഷണ നിരോധന കരാറി (സിടിബിടി) നോടുള്ള ഇന്ത്യയുടെ മമത, ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കയുമായുള്ള സിവിലിയന്‍ ആണവ സഹകരണ കരാര്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിമര്‍ശനങ്ങള്‍ തൊടുത്തുവിടുന്നു...
-വര്‍ക്കേഴ്സ് ഫോറം.



അസമാധാനത്തിന്റെ വിതരണക്കാരന്‍

അച്ഛനമ്മമാരുടെ തീവ്രമായ ആഗ്രഹങ്ങളിലൊന്നാണ് മക്കളെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെത്തിക്കുക എന്നത്. അതിന്റെ സാക്ഷാല്‍ക്കാരമായി ഞാനും എത്തിപ്പെട്ടു, അത്തരത്തിലൊരു കോളേജില്‍. എന്നാല്‍ പഠിക്കുന്നത് ജീവിതം കയ്യെത്തിപ്പിടിക്കാനാണെന്ന് അറിയുമെങ്കിലും ചുറ്റുപാടുകളോട് പ്രതികരിക്കതിരിക്കാനാവുമോ? ഇല്ല, മനസ്സ് നിയന്ത്രണത്തില്‍ നില്‍ക്കില്ല. ചേര്‍ന്ന രണ്ടാമത്തെ മാസം തന്നെ കോളേജ് അടച്ചു, വിദ്യാര്‍ത്ഥി സംഘട്ടനം. ഒരു മാസം സ്വസ്ഥമായി വീട്ടിലിരുന്നു...
-അലില്‍@ബ്ലോഗ്.



മഞ്ജനകരൈയിലെ ഓക്കുമരങ്ങള്‍ക്കിടയില്‍ നിന്നും...

പുലര്‍കാലത്തെ ആ പ്രാര്‍ത്ഥനയിലാണു എല്ല സുഹ്രുത്തുക്കളും ഒത്തുചേരുക. എല്ലാവരും താഴെ പായ വിരിച്ചോ, കുഷ്യനുകളിട്ടോ (ഊട്ടിയിലെ തണുപ്പില്‍ Tile ഇട്ട തറയില്‍ പായ വിരിച്ചലും തണുപ്പരിച്ചു കയറും. പ്രായമുള്ളവര്‍ക്ക്‌ കുഷ്യനുകളില്ലാതെ ഇരിക്കാനാവില്ല.) ഇരിക്കും. ഏതാണ്ട്‌ അരമണിക്കൂറോളം ധ്യാനത്തിലമര്‍ന്നുള്ള ആ ഇരിപ്പു, അന്നൊരു പയ്യനായിരുന്ന എനിക്കു ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നെ എല്ലാവരും അങ്ങനെ ഇരിക്കുമ്പോള്‍ ഞാനും ഇരിക്കുമായിരുന്നു എന്നു മാത്രം- പ്രത്യേകിച്ചും തമ്പാന്‍ ഡോക്ടര്‍ ഒരു ഹെഡ്മാഷെപ്പോലെ നോക്കുമ്പോള്‍!
-ഷൈന്‍.



അക്ഷരതെറ്റ്: ഒരു തിരൂര്കാരന്‍ ചരിതം..

അക്ഷര തെറ്റുകള്‍ ഒരു കലയാണ്. അത് ആരുടെ കണ്ടുപിടുത്തം ആണെന്ന് ചോദിച്ചാല്‍ "പ്രശസ്ത"ബ്ലോഗര്‍ (അതിമോഹമാണ് ദിനേശാ ) തിരൂര്കരന്‍റെതാണ്. ബ്ലോഗിങ്ങ്‌ തുടങ്ങിയ അന്ന് മുതല്‍ അദ്ധേഹത്തിനു ലഭിച്ചു കൊണ്ടിരിക്കുന്ന കമന്റ്സ്കള്‍ ഭൂരിഭാഗവും അക്ഷരതെറ്റുകളെ പറ്റിയാണ്. ആദ്യ പോസ്റ്റില്‍ തന്നെ hAnLLaLaTh എന്ന ബ്ലോഗ്ഗര്‍ കയറി കമന്റ്‌ അടിച്ചു. അക്ഷരത്തെറ്റുകളുടെ ലോകത്തില്‍ തിരൂര്കാരന്‍ ഗവേഷണത്തില്‍ ആണെന്ന് പാവം അയാള്‍ അറിഞ്ഞില്ല...
-തിരൂര്‍കാരന്‍



ഞാന്‍ ബൂലോക വഞ്ചകന്‍..!

വിശുദ്ധ റമളാനില്‍ത്തന്നെ എന്നെ ബൂലോകത്തെ ഏറ്റവും വലിയ വിശ്വാസ വഞ്ചകനാക്കിയതില്‍ ഞാന്‍ സ്പൈഡര്‍ക്ക് ആദ്യമേ നന്ദിപറയുന്നു. വളരെ ചുരുങ്ങിയ നാളുകൊണ്ടുതന്നെ ബൂലോകത്തെ ഒരു നല്ല വിഭാഗവുമായി നല്ല ബന്ധം സ്ഥാപിയ്ക്കാന്‍ എനിയ്ക്കു കഴിഞ്ഞിട്ടുണ്ട്. അത് വലിയ തെറ്റായി ഈസമയംവരെ തോന്നിയിട്ടില്ല. കമ്പ്യൂട്ടറിന്റെയും ഇറ്റര്‍നെറ്റിന്റെയും പരിജ്ഞാനം കുറവാണെന്നതു ഞാന്‍ പലരോടും നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട്. റിഫ്രെഷ് മെമ്മറി ശരിയാക്കാന്‍ ഞാന്‍ പലരെയും സമീപിച്ചിട്ടുണ്ട്. പലരും സഹായിച്ചിട്ടുമുണ്ട്. എനിയ്ക്ക് ഇപ്പോള്‍ പ്രശ്നങ്ങളുണ്ടെന്ന വിധത്തിലുള്ള പോസ്റ്റ് എന്തിനു വന്നെന്നു എനിയ്ക്കു മനസ്സിലാകുന്നില്ല...
-കൊട്ടോട്ടിക്കാരന്‍.



“കന്നാലിക്ലാസ്സൂം വിശുദ്ധപശുക്കളും“

സരസന്‌ കുറച്ച്‌ ദിവസമായി നല്ല ഉഷാറാണ്‌.കാര്യം എന്താന്നല്ലേ.നമ്മുടെ പത്രങ്ങളിലും ടിവി ചാനലുകളിലും ആകെ ബഹളമല്ലായൊരുന്നോ.ഷാജി കൈലാസിന്റെ സിനിമകളില്‍ പോലും ഇത്ര ത്രില്ല് ഉണ്ടാകാറില്ല.

ഒരു കോടീശ്വരപുത്രൻ റോഡില്‍ വച്ച്‌ ദാരുണമായി കൊല്ലപ്പെട്ടു.അതെന്തായാലും മാധ്യമങ്ങള്‍ ആഘോഷമാക്കി.പോളിനെ കുത്തിയത്‌ 'കാരി' എന്നൊരുത്തനെന്ന് പോലീസ്‌.പക്ഷെ കൊന്നത്‌ കാരിയാണോ എന്നു മാധ്യമങ്ങള്‍ക്ക്‌ സംശയം.അവരുടെ സംശയം ന്യായം.പക്ഷെ പിന്നെ നടന്നതൊക്കെയാണ്‌ രസം.കാരി കുത്തിയ കത്തി പോലീസ്‌ കണ്ടെടുക്കുന്നു.'S' ആകൃതിയിലുള്ള കത്തിയിട്ടാണ്‌ കുത്തിയതെന്ന് പോലീസ്‌ പറഞ്ഞു.പോളിന്റെ കൂടെ സഞ്ചരിച്ച ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ഒളിവില്‍ പോയി.അവരെ പിടികൂടാന്‍ പോലീസ്‌ ശ്രമം തുടങ്ങി...
-ഗന്ധര്‍വ്വന്‍



ഐശ്വര്യ-അഭിഷേക് സഹോദര ബന്ധം???

വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്ന എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു പ്രതിസന്ധി ആണ് അവറ്റകളുടെ അവിഹിത ഗര്‍ഭം. വീട്ടുകാര്‍ ഒന്നു കണ്ണടച്ച് കൊടുത്താല്‍ മതി, രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ വീട് ഒരു പൂച്ചപ്പറമ്പ് ആക്കി മാറ്റാന്‍ അവയ്ക്ക് സാദിക്കും. അതിനാല്‍ പെറ്റുവീഴുന്ന പൂച്ചക്കുട്ടികളെ ഉടന്‍ തന്നെ നാടു കടത്തുകയാണ് പതിവു. ഒരാഴ്ച കൂടുതല്‍ അവയെ വീട്ടില്‍ നിര്‍ത്തിയാല്‍ പിന്നെ തീര്ന്നു. പിന്നെ വീട്ടില്‍ നിന്നും എത്ര ദൂരെ കൊണ്ടു കളഞ്ഞാലും ബൂമരാങ്ങു പോലെ അവ രണ്ടു ദിവസത്തിനുള്ളില്‍ വീട്ടില്‍ തിരിച്ചെത്തും. അങ്ങനെ മൂന്ന് പ്രാവശ്യം വരെ ഒരു പൂച്ചയെ കളയാന്‍ പോയ ഒരു മാമന്‍ എനിക്കുണ്ട്. മൂന്ന് പ്രാവശ്യവും മാമന്‍ തിരിച്ചെത്തും മുന്നേ പൂച്ച വീടെത്തും.നാലാമത്തെ പ്രാവശ്യം രണ്ടും കല്‍പ്പിച്ചു മാമന്‍ വളരെ ദൂരെയുള്ള ഒരു സ്ഥലത്തു പൂച്ചയെ കളയാന്‍ പോയി. അവസാനം വഴി തെറ്റിപ്പോയ മാമന്‍ തിരിച്ചു വീട്ടില്‍ എത്തിയത് പൂച്ചയെ മുന്‍പില്‍ നടത്തി അതിന്റെ പുറകെ നടന്നാണ്...
-അനൂപ് സുനന്ദന്‍.


പുരുഷനാരു മ(തു)ണി കെട്ടും

"നാത്തൂനേ, ആരാ മുത്തുമ്മാന്റെ അടുത്ത്‌?"
കുറേ നേരായല്ലോ തൗതാരവും തേങ്ങലും!.

അതൊരു വി.വി.ഐ.പി യാ..! ഇത്താ..”

“മുത്തുമ്മന്റെ മുന്നില്‍ ആരെങ്കിലും ഇത്തോതില്‍ ഇമ്മോഷണലായാല്‍ ഇന്നു മുഴുവന്‍ നമുക്കു പണിയാവും.
ആരായാലും പെട്ടെന്നു പറഞ്ഞു വിടാന്‍ നോക്ക്‌!“
ഞാന്‍ നാത്തൂനെ ഓര്‍മ്മിപ്പിച്ചു..
-സാബി.



അവാര്‍ഡ്‌ കിട്ടാത്ത ചിത്രകാരന്‍

ഇന്നലെ സ്ടാച്യു വഴി പോയപ്പോ ഒരാള്‍ക്കൂട്ടം കണ്ട് വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ കണ്ടതാണ് ഇത്.
മഹാരാജ ടെക്സ്റൈല്‍സ് കഴിഞ്ഞപ്പോള്‍ ഒരു ഗംഭീരന്‍ ചിത്രപ്രദര്‍ശനം!
വരയ്ക്കുന്നത്
അത്ര പ്രശസ്തന്‍ അല്ല! ആളെ കണ്ടാല്‍ വലിയ അവാര്‍ഡ്‌ ഒന്നും കിട്ടിയ ലക്ഷണവും ഇല്ല.

രണ്ടുകൊല്ലം മുന്‍പ് തമ്പാന്നൂര്‍ ബസ്സ് സ്റ്റാന്റ് നു മുന്നിലായി മുരുഗന്‍ എന്ന ഒരാള്‍ ഇതുപോലെ റോഡില്‍ യേശു ക്രിസ്തുവിന്റെ ചിത്രം വരച്ചപ്പോള്‍ ഞാന്‍ ഇതു പോലെ ചിത്രങ്ങള്‍ എടുത്തിരുന്നു... അത് ഇന്നും കയ്യിലുണ്ട്...

-പിപഠിഷു.



ശശിയേട്ടന്റെ പെരുന്നാള്‍ കോള്

പെരുന്നാളിന്റെ ഓര്‍മ്മകള്‍ കൊണ്ടെത്തിക്കുക കായക്കൊടി എന്ന മനോഹരഗ്രാമത്തിന്റെ വഴിയോരങ്ങളിലാണ്.ഈദ്‌ ഗാഹിന്ടെ ഒരുമയും പുത്തന്‍ കുപ്പായത്തിന്റെ പ്രൌഡിയും ബിരിയാണിയുടെ മണവും കൂടെ മിക്സ്‌ ചെയ്തുള്ള ഒരു പ്രത്യേക സുഗന്ധമാണ് ഓര്‍മ്മകള്‍ക്ക്.ഓര്‍ക്കുന്തോറും മനസ്സിലൊരു സംതൃപ്തിയും നാവില്‍ വെള്ളവും പിന്നെ കണ്ണില്‍ ഒരിറ്റു തുള്ളിയും ഒന്നിച്ചു കൂടുന്ന ഒരവസ്ഥ .
29-
ആമത്തെ നോമ്പ് തുറന്നു കഴിയുമ്പോ തുടങ്ങും ആകാംക്ഷയുടെ നിമിഷങ്ങള്‍.പിന്നെ റേഡിയോ യുടെ മുന്നില്‍ ചെവി കൂര്‍പ്പിച്ചിരിക്കും.ചിലപ്പോ തുറക്കുമ്പോ ചെമ്പൈ വൈദ്യ നാഥ ഭാഗവരുടെ അതി ഗംഭീര കച്ചേരി യാകും.എന്നാലും കേട്ടിരിക്കും.അതിനിടയിലെപ്പോഴെന്കിലും ആകും പ്രത്യേക അറിയിപ്പ്-"ഇതു വരെ വിവരമൊന്നും ലഭിച്ചില്ല.അടുത്ത ബുള്ളറ്റിന്‍...
-ഫാറൂഖ് മുഹമ്മദ്.



ഔചിത്യം!

എറണാകുളത്തെ സേവന കാലം. അതോ പഠന കാലമോ? എന്തായാലും എറണാകുളത്തെ ജീവിത കാലം. അത്ര തന്നെ!

ഒരിയ്ക്കല്‍ ഒരു ദിനം ഉച്ചയൂണിന്റെ ആലസ്യത്തില്‍ ലെഡ്ജറില്‍ കൈ തലയിണയാക്കി ഒന്നു മയങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ പെണ്‍കുട്ടി എത്തിയത്. ഒരു പതിനൊന്നു വയസ്സുകാരി.

“സാറേ...ഓണം ബമ്പറാ...പത്തു രൂപയേ ഉള്ളൂ‍.” ആ ദൈന്യം ഇപ്പോഴും മായാതെ മനസ്സിലുണ്ട് - വര്‍ഷം ഇരുപത് കഴിഞ്ഞിട്ടും!
-അഞ്ചല്‍ക്കാരന്‍.



വാരണമായിരം

വാരണമായിരം എന്ന തമിഴ് സിനിമയില്‍ സുന്ദരനായ നായകന്‍ അതിസുന്ദരിയാ‍യ നായികയില്‍ ആദ്യദര്‍ശനത്തില്‍ത്തന്നെ അനുരാഗത്തിലാഴുന്നു. ഇതേ അളവില്‍ വികാരങ്ങള്‍ തിരിച്ചു തോന്നാത്ത നായിക ഉപരിപഠനത്തിനായി വിദേശത്തു പോവുന്നു. നായികയെ സ്വന്തമാക്കണം എന്ന ഉദ്ദേശത്തോടെ നായകന്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി അവളെ പിന്തുടരാന്‍ തീരുമാനിക്കുന്നു. വിദേശരാജ്യത്തേയ്ക്ക് വിസ ലഭിക്കാന്‍ യോഗ്യതയൊന്നും തന്നെ ഇല്ലാതിരുന്നിട്ടും എംബസിയിലെ ഉദ്യോഗസ്ഥന്‍ നായകന്റെ പ്രണയകഥയിലലിഞ്ഞ് വിസ നല്‍കുന്നു. പലയിടങ്ങളിലും തിരഞ്ഞ് അയാള്‍ ഒടുവില്‍ അവളെ കണ്ടെത്തുന്നു. തന്നെ തിരക്കി ഇത്രയും ദൂരം നായകന്‍ വന്നതില്‍ ആശ്ചര്യപ്പെട്ടും ആഹ്ലാദിച്ചും നായിക സന്ദര്‍ശനവിസയിലെ ശിഷ്ടകാലം തന്റെ മുറിയില്‍ താമസിക്കാന്‍ നായകനെ ക്ഷണിക്കുന്നു....

-സിമി.




ഇഴയുന്ന പ്രതിമകള്‍



ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാസനകളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ തന്നെ എഴുത്തിന്റെ ഭാഗമാവുക എന്നത് സര്‍ഗാത്മകസാഹിതിയുടെ നാള്‍വഴിചരിത്രത്തില്‍ ആരും കൊടിനാട്ടാത്ത കന്യാവനങ്ങളല്ല. എന്നാല്‍ ജൈവികമായ ചോദനകളുടെ സ്വച്ഛന്ദമായ വിഹാരമേഖലകളുടെ അതിരുകളും കടന്നെത്തിയ പരിണതി എന്ന നിലയ്ക്ക് തിരിഞ്ഞുകൊത്തുന്ന മാനസിക കാലം നിര്‍മ്മിച്ചെടുത്ത കല്പനാകാകളികളായി പുതിയ കഥകളിലെ വര്‍ണ്ണശബളമായ രൂപകങ്ങളെ നോക്കിക്കാണുന്നതില്‍ ചില കൌതുകങ്ങളുണ്ട്. പ്രണയത്തിന്റെ സാഫല്യത്തില്‍ കൈവരുന്ന മുക്തി ഒരു പാഴ്വാക്കാണെന്ന് ഇന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്, കാല്‍പ്പനിക മായ തരളതയോടെ പിന്നെയും പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെങ്കിലും?
-വെള്ളെഴുത്ത്.


കിനാവും കണ്ണീരും

മയക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ഞാന്‍ യാത്രയിലായിരുന്നു.ജെറ്റ് എയര്‍വേസിന്റെ ബിസിനസ്സ് ക്ലാസിലാണോ? എയ് അല്ല, കാരണം സീറ്റ് ബെല്‍റ്റ് കാണുന്നില്ല,എയര്‍ ഹോസ്റ്റസും നഹീ. ശരിയാണ് ഇത് ചെന്നൈ മെയിലാ‍ണ്,അതിലെ ഏസി കമ്പാര്‍ട്ട്മെന്റില്‍ ഇത്രയും സുഖ സൌകര്യമോ? ശ്ശോ ഇനി ഏസി കമ്പാര്‍ട്ട്മെന്റില്‍ ആദ്യായിട്ട് കയറുകയാണെന്ന് ആരും അറിയേണ്ട.മുഖത്ത് അല്‍പ്പം പോലും ഗൌരവം വിടാതെ ഞാന്‍ “സ രി ഗ മ” യിലെ ഗമയില്‍ തന്നെ ഇരുന്നു.സഹയാത്രികരായ തമിഴ്നാട്ടുകാരായ നാലംഗ കുടുംബം കേരളത്തിലുണ്ടായ ദുരനുഭവങ്ങളും പീഡനങ്ങളും ഒന്ന് കഴിഞ്ഞ് ഒന്ന് എന്ന രീതിയില്‍ പറഞ്ഞ് കൊണ്ടിരിക്കുന്നു. ഇടയ്ക്ക് തിരുട്ട് പോലീസ് എന്നൊക്കെ കേട്ടപ്പോഴാണ് സംഗതി പോലീസുകാരില്‍ നിന്നും അവര്‍ ഇരുട്ടടി വരെ കിട്ടിയിട്ടുണ്ടെന്ന് ഞാന്‍ ഊഹിച്ചത്....
-വാഴക്കോടന്‍.



രണ്ടു കാമചാരികള്‍

ഒന്ന്
പെട്ടെന്ന് ഹേമ വല്ലാത്തൊരു അവസ്ഥയിലേക്കുകുത്തനെ പതിച്ചു.മഹേഷുമായി ഇണചേരാനുള്ള തീരാത്ത കൊതിയില്‍ കാമവിവശയായി അവള്‍ ഉരുകി.ഭര്‍ത്താവിന് വെളുപ്പിനെ പോകേണ്ടി വന്നതിനാലാണ് പതിവിലും നേരത്തെ അവള്‍ ഉണര്‍ന്നത്.നെത്സണ്‍ മണ്ഡേല റോഡിലുള്ള ഒരു വസതിയിലും അപ്പോള്‍വിളക്കുകള്‍ തെളിഞ്ഞിരുന്നില്ല.പ്രഭാത സവാരിക്കാര്‍ മാത്രം നടക്കാനിറങ്ങിയിരുന്നു....

-സുരേഷ് ഐക്കര.




പറവ

കുറേ കാലമായി അബ്ദുവിന്‍റെ കഥ പറയണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട്‌. എന്നെ സംബന്ധിച്ചിടത്തോളം അബ്ദു അഗാധതയ്ക്കപ്പുറമുള്ളൊരു ലക്ഷ്യമാണ്‌. ഒരിക്കല്‍കൂടി പോകണമെന്നും പോകേണ്ടെന്നും ഒരേ സമയം തോന്നിപ്പിക്കുന്ന ഒരു വിചിത്രമായ ഇടം. കാടുകയറി നിങ്ങളെ മുഷിപ്പിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. കഥ കേട്ടിട്ട്‌ നിങ്ങള്‍ സ്വന്തം നിഗമനങ്ങളിലെത്തിക്കോളൂ.

കഥ തുടങ്ങുന്നത്‌ തൊണ്ണൂറുകളുടെ അവസാനത്തില്‍, ഒരു സെപ്റ്റംബര്‍ സന്ധ്യയിലാണ്‌. തെളിഞ്ഞ ആകാശം. നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. കോളേജ്‌ ഹോസ്റ്റലിന്‍റെ ടെറസ്സില്‍ അസ്തമിച്ചു തുടങ്ങിയ കഞ്ചാവിന്‍റെ ലഹരിയില്‍ മാനം നോക്കി കിടക്കുകയായിരുന്നു ഞാനും അബ്ദുവും. ഇട്ടിരുന്ന ടീഷര്‍ട്ട്‌ അഴിച്ച്‌ നിലത്തു വിരിച്ച്‌ അതിലാണ്‌ കിടപ്പ്‌. ദിവസം മുഴുവന്‍ വിഴുങ്ങിയ വെയിലിനെ കോണ്‍ക്രീറ്റ്‌ ഞങ്ങളുടെ പുറത്തേയ്ക്ക്‌ ശര്‍ദ്ദിക്കുന്നുണ്ടായിരുന്നിരിക്കണം....

-പാമരന്‍.



മറുവാക്ക്

ആഴമുള്ള ഉറക്കത്തിലാണ്,
അതിലുമേറെ ആഴമുള്ള
കിനാവിലാണ്
ശ്വാസനാളമടഞ്ഞ്,
കൈകാലുകള്‍ തളര്‍ന്ന്
ഒരു മറുവാക്ക് പോലും
പറയാതെ.
............
നൊമാദ്.


അമ്മയെ പഴിക്ക്... ..

Posted by Picasa


“ഇതുപോലുള്ള മക്കള്‍..."
മക്കള്‍ എന്നും നല്ലവര്‍ തന്നെ,
മക്കള്‍ക്ക് ചൊല്ലും ചോറും കൊടുക്കുമ്പോള്‍
സ്നേഹം, ദയ, കരുണ,ഇവയും
കാട്ടിക്കോടുക്കാത്ത അമ്മയെ പഴിക്ക്...

പൊറുക്കാന്‍ ക്ഷമിക്കാന്‍ മപ്പാക്കാന്‍
പഠിപ്പിക്കാത്ത അമ്മയെ പഴിക്ക്...
അസ്ത്രമ്പോലെ പായുമാധുനീകയുഗത്തിന്റെ
ഒരു തീരാശാപമാം സമയമില്ലായ്മ.,
കുഞ്ഞിനെ ഉറക്കപ്പായില്‍ നിന്ന് ഡേ കെയറിലേക്ക്
ഉറക്കം തൂങ്ങുന്ന കുഞ്ഞിനെ തിരികെ വീട്ടിലേക്ക് -
വീടോ?
............
മാണിക്യം.



എന്നില്‍ വാക്കുകള്‍ ജനിക്കുന്നത്?


അവളോടുള്ള പ്രണയത്തിന്റെ വാക്കുകളെ
എന്നും അക്ഷരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.
അവള്‍ക്കായ് വാക്കുകള്‍ വഴങ്ങിയിരുന്നില്ല.

ഇന്നും ദുഖത്തോടെ അവള്‍ക്ക് വേണ്ടി
അക്ഷരങ്ങള്‍ പെറുക്കി വെക്കുന്നു.
ഒരു വിധം അടക്കി നിര്‍ത്തുന്നു.
വീണ്ടും അത് മറ്റെന്തോ സ്വന്തമാക്കുന്നു.
............
അഭിജിത് മടിക്കുന്ന്.



വെട്ടലും തുന്നലും

റെഡിമേഡ് തുണിയല്ലായിരുന്നു.
നൂല്‍ നെയ്തെടുത്തത്
എന്‍റെ ഭാവനയായിരുന്നു.
വെറും തുണി കൊണ്ടൊരു
ഉപകാരവുമില്ല
എന്നറിഞ്ഞത് കൊണ്ടാണ്
തയ്യല്‍കാരന് കൊടുത്തത്.
..................
സുജീഷ് നെല്ലിക്കാട്ടില്‍.



പ്രാര്‍ത്ഥന


-സെറീന



ഈദ് മുബാറക്!!!!


കുഞ്ഞായി.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP