ദൈവത്തിന്റെയും ദൈവങ്ങളുടെയും സ്വന്തം നാടായ കേരളത്തില്‍ ഏറ്റവുമധികം വില്പനയുള്ളതെല്ലാം ” മ ” എന്ന അക്ഷരത്തില്‍ തുടങ്ങുന്നവയാണ് .മലയാളികള്‍ക്ക് ” മ ” എന്ന അക്ഷരത്തോട് ഇത്രയധികം പ്രിയം എന്താണ് എന്നറിയാന്‍ ഒരു ഗവേഷണം തന്നെ നടത്തേണ്ടി വരും . ബ്ലോഗിലെ ഭാക്ഷാപടുക്കളെ ഈ കാര്യത്തില്‍ പ്രതെയ്കം ക്ഷണിക്കുന്നു .

മതം , മദ്യം , മദിരാശി , മയക്കുമരുന്ന് , മന്ത്രി , മന്ത്രം , മ പത്രം /വാരിക , സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ മമ്മൂട്ടി ,മോഹന്‍ലാല്‍ , മണി തുടങ്ങിയവരും ഈ മകാരങ്ങളില്‍ പെടും . എന്നാല്‍ ഇത് കൂടാതെ മദ്യ കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന മറ്റൊരു വസ്തുവാണ് മരുന്ന് . എന്നാല്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന സ്വന്തം അമ്മയെ മറ്റ് ഭാക്ഷക്കാര്‍ മാ എന്ന് ഹിന്ദിയും മാം അല്ലെങ്കില്‍ മദര്‍ എന്ന് ഇംഗ്ലീഷ്കാരും തായ്‌ എന്ന് തമിഴനും വിളിക്കുമ്പോള്‍ നമ്മള്‍ “അ ” എന്ന അക്ഷരം ചേര്‍ത്തു അമ്മേ എന്ന് വിളിക്കുന്നു .

-കാപ്പിലാന്‍.