11സെപ്തംബര്‍2009 - മ ഒറ്റ അക്ഷരം കൊണ്ട്....
Tuesday
പ്രിയ ബ്ലോത്രം വായനക്കാരെ, ബൂലോഗ സുഹൃത്തുക്കളെ,
ബൂലോഗത്തെ ആദ്യ പത്രമായ ബ്ലോത്രത്തിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ നല്‍കിയ സഹകരണങ്ങള്‍ക്ക് ആദ്യമെ നന്ദി പറയട്ടെ. ബ്ലോത്രം ആദ്യമായി പബ്ലിഷ് ചെയ്ത വാരാന്ത്യപ്പതിപ്പിന് നല്ല സ്വീകരണമാണ് വായനക്കാര്‍ നല്‍കിയത്. എങ്കിലും സമയക്കുറവ് മൂലം വാരാന്ത്യപ്പതിപ്പ് തുടരാനായില്ല. പിന്നീട് ഞങ്ങള്‍ നല്‍കിയ ഓണസമ്മാനമായ ബ്ലോത്രം ഓണപ്പതിപ്പിനും വന്‍ സ്വീകരണമാണ് ബൂലോഗ വായനക്കാര്‍ നല്‍കിയത്. വായനക്കാര്‍ നല്‍കിയ ഈ സഹകരണവും പിന്‍തുണയും പുതിയ ഒരു സംരംഭവുമായി നിങ്ങളിലേക്കെത്താന്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജമാകുന്നു. ബ്ലോത്രത്തില്‍ നിന്നും എല്ലാ മാസവും പുറത്തിറങ്ങുന്നു, മ മാസിക.
ബ്ലോത്രം മ ഒറ്റ അക്ഷരം കൊണ്ട്.....
മലയാളം ബ്ലോഗിന് ബ്ലോത്രത്തിന്റെ മറ്റൊരു സംഭാവന..
ബ്ലോഗില്‍ അറിയപ്പെടുന്ന കവിയും സംക്രമണം എന്ന കവിത ബ്ലോഗില്‍ സ്ഥിരമായി എഴുതുന്ന ആളുമായ നസീര്‍ കടിക്കാട് ആണ് മ മാസികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്. ബ്ലോത്രത്തിന്റെ വാരാന്ത്യവും ഓണപ്പതിപ്പ് 2009 ഉം ഭംഗിയായി ചെയ്ത നസീര്‍ കടിക്കാടിന് നിങ്ങളുടെ എല്ലാ സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
ബ്ലോത്രം മ മാസികയുടെ ആദ്യലക്കം ഒക്ടോബര്‍ ആദ്യം പുറത്തിറങ്ങുന്നു....
എല്ലാ വായനക്കാരുടേയും ബൂലോഗ സുഹൃത്തുക്കളുടേയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
ബ്ലോത്രം മ ഒറ്റ അക്ഷരം കൊണ്ട്.....
-ബ്ലോത്രം.
ബ്ലോര്‍ട്ടൂണ്‍സ്
പണിക്കേഴ്സ് സ്പീക്കിംഗില്‍ ഒരു പുതിയ കാര്‍ട്ടൂണ്‍ കോളം ആരംഭിക്കുന്നു...
"ബ്ലോര്‍ട്ടൂണ്‍സ്..."
മലയാളത്തിലെ ഓരോ ബ്ലോഗറുടേയും കാര്‍ട്ടൂണിനൊപ്പം
ബ്ലോഗറെ കുറിച്ചൊരു ചെറുവിവരണവും ബ്ലോഗിന്റെ ലിങ്കും
നല്‍കുന്ന ആദ്യത്തെ ബ്ലോഗ് കാര്‍ട്ടൂണ്‍ പരമ്പര..!
ഓരോ ആഴ്ചയും ബ്ലോര്‍ട്ടൂണ്‍സില്‍ ഓരോ ബ്ലോഗര്‍
അതിഥിയായെത്തും..!
ഏവരും സഹകരിക്കുക,
വിജയിപ്പിക്കുക..!
ഈ മെയില്‍ ഐഡിയില്‍
ബന്ധപ്പെടുക.
sunilpanikkerv@gmail.com
കൊച്ചു കൊച്ചു സന്തോഷങ്ങള്‍
ഇന്ന് ലേബര്‍ ഡേയ് അവധി ദിവസം എന്ന മറവില്‍ ഇന്നലെ കിടന്നപ്പോള്‍ ലേശം താമസിച്ചു രാത്രി ഒന്നര മണി ചുമ്മ മക്കളോടൊപ്പം ഇരുന്ന് കത്തി വയ്പ്പായിരുന്നു റ്റിവിയില്‍ ലോകത്തെ ഏറ്റവും ഭാരം കൂടിയ വ്യക്തി വെറും 1250 പൗണ്ട് ഡയറ്റിങ്ങും ഓപറേഷനും കൊണ്‍റ്റ് 500 പൗണ്ടിനു താഴെ എത്തിച്ചു നാലു വര്‍ഷത്തിനു ശേഷം അയാള്‍ നടക്കുന്നത് കണ്ട് കരയണൊ ചിരിക്കണൊ എന്നറിയതെ കുറെ നേരം ഇരുന്നു....
ഒന്നു ഉറങ്ങി വന്നപ്പോള്‍ ഫോണ്‍ കോള്‍ അസമയത്ത് ഫോണ്‍ ബെല്ലടിച്ചാല്‍ ആകെ ഒരു വിറയലാ ..
ഫോണ്‍ എടുത്തപ്പോള്‍ പരിചയമില്ലാത്ത നമ്പറും ..സംസാരിച്ചപ്പോള്‍ വിശ്വസിക്കാനയില്ല .
വിളിക്കുന്നത് മുസ്തഫ!
ഞാന്‍ പെട്ടന്ന് ഉണര്‍ന്നു എന്താണിവിടെ സമയം എന്ന് മുസ്തഫക്ക് അറിയില്ലാ ഞാനും പറഞ്ഞില്ല.
കുറെ സമയം സംസാരിച്ചു .. അവിടെ നോമ്പാണ് . മകന്‍ പെരുന്നാളിനു ജൗളിയെടുക്കാന്‍ പോയിരിക്കുന്നു .ഇപ്പോള്‍ സ്കൂള്‍ അവധിയാണ് ....മുസ്തഫാ പറഞ്ഞു കൊണ്ടെയിരുന്നു.
-മാണിക്യം
ഇതാകണമെടാ പോലീസ്..
-സേനു ഈപ്പന്‍ തോമസ്.
ബംഗാളില് നിന്നുള്ള വാര്ത്തകള്...(കഥറിയാതെ ആട്ടം കാണുന്നവര്)
മിഡ്നാപ്പൂര് റെയില്വേ സ്റ്റേഷനില് നിന്നു 42 കിലോമീറ്റര് അകലെയുള്ള ലാല്ഗഡിലേക്ക് ഇടുങ്ങിയ റോഡ്വഴി യാത്രചെയ്താല് മാത്രം മതി, മേഖലയിലെ ലക്ഷക്കണക്കിനു വരുന്ന ആദിവാസികള് അമ്പും വില്ലും കൈയിലേന്തിയതിന്റെ കാരണം മനസ്സിലാക്കാന്. ഇരുഭാഗത്തും വരണ്ടുണങ്ങിയ കൃഷിഭൂമി, മണ്ണു മെഴുകിയ കൊച്ചു കുടിലുകള്, കെട്ടിടമെന്നു പറയാവുന്ന എന്തെങ്കിലും കണ്ടാല് അതു പോലിസ് സ്റ്റേഷനോ സി.ആര്.പി.എഫ് ക്യാംപോ ആവും. മുക്കാല് മണിക്കൂര് യാത്രയ്ക്കിടയില് എതിരേ ഒന്നോ രണ്ടോ വാഹനങ്ങള് വന്നാലായി. ടാര് ചെയ്ത റോഡ് പിറകട്ടയില് പൊടുന്നനെ അവസാനിക്കുമ്പോഴേക്കും കാര്യങ്ങള് ഏകദേശം പിടികിട്ടിക്കഴിഞ്ഞിരിക്കും.സൈക്കിളും കാളവണ്ടിയും പ്രധാന വാഹനമായി ഉപയോഗിക്കുന്ന ആദിവാസികള്ക്കു യാത്ര ചെയ്യാനല്ല, പോലിസ് വാഹനങ്ങള്ക്കു യഥേഷ്ടം കയറിയിറങ്ങാനാണ് ഈ റോഡ് നിര്മിച്ചിരിക്കുന്നതെന്ന് നിങ്ങള്ക്ക് ആരും പറഞ്ഞുതരേണ്ടിവരില്ല.
-ജയേഷ് സാന്‍
അത്യാഗ്രഹിയെ ചതിക്കാന്‍ എളുപ്പം..
ഒരു മനോഹരമായ വെബ് സൈറ്റ് .കുറച്ചു വാചാലരായ എജന്റ്റ്‌മാര്‍ .ഇത്രയും മതി ചില ചതിയന്മാര്‍ക്ക് ഇന്നു കോടികള്‍ ഉണ്ടാക്കാന്‍ . അറിഞ്ഞും അറിയാതെയും ചില ബാങ്കുകളും ഇതില്‍ ആകുന്നു എന്നതാണ് ഖേദകരം.
പുതിയ തട്ടിപ്പിന്റെ ഇരകള്‍ കൂടുതലും ഒറീസ്സയിലെ ഗ്രാമീണര്‍ ആണ്. അവിടെ ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചത് ഒരു നിക്ഷേപ പദ്ധതി ആണ്.10000 രൂപ നിക്ഷേപിച്ചാല്‍ മാസം 1000 രൂപ വച്ചു ഒരു വര്ഷം കൊണ്ടു 12000 രൂപ പലിശ ആയും വര്‍ഷം തികയുമ്പോള്‍ മുടക്ക് മുതല്‍ പൂര്‍ണ്ണമായും തിരിച്ചു കിട്ടും.രണ്ടു കൂട്ടുകാരെ കൂടി ഈ പദ്ധതിയില്‍ ചേര്‍ക്കണം എന്നെ ഉള്ളു.ഗ്രാമീണര്‍ കോടിക്കണക്കിനു രൂപ ആണ് എജന്റ്റ് മാരുടെ അക്കൌണ്ടിലേക്ക് ഒഴുക്കിയത്.
-ശശി.
എങ്ങും എത്തില്ല എന്ന ഓര്‍മയുണ്ടാകണം.
കല എന്നാല്‍ വയ്ക്കേണ്ടത് വയ്ക്കേണ്ടിടത്തു വയ്ക്കലാണ്. അവിടെ ഒരു പദം പോലും അധികമായാല്‍ മുഴച്ചു നില്‍ക്കും. എന്തിനു ഒരു വാക്യത്തില്‍ അനാവശ്യമായ ചിഹ്നങ്ങളുടെ ഇടപെടല്‍ ആ വാചകത്തെ ആശയത്തെ തകര്‍ത്തുകളയും. ബഷീറിന്റെ രീതി അനുകരിക്കാവുന്നതാണ്. ഞാന്‍ ഉദേശിക്കുന്നത് ആശയമല്ല. പിന്നെയോ; സൃഷ്ടിയാണ്. ബഷീര്‍ ഒരു സൃഷ്ടിയില്‍ മുഴുകുമ്പോള്‍ ഒരു തരം ധ്യാനത്തിലാകും.അതില്‍ നിന്നും പുറത്തു കടന്നു വാരി വലിച്ചു എഴുതുകയും ചെയ്യും. പിന്നീടാണ് വെട്ടി ചുരുക്കല്‍. അതായത് നാം മുറ്റത്തെ പുല്ലു ചെത്തി മുനുക്കും പോലെ. അല്ലെങ്കില്‍ ഒരു മരകഷ്ണം ചിന്തെര്‍ തള്ളി മിനുക്കും പോലെ. അതുമല്ലെങ്കില്‍ ഒരു പാറ കഷ്ണം കൊത്തി ശില്‍പ്പം ഉണ്ടാക്കും പോലെ. അവിടെ ആവശ്യമില്ലാത്തതോക്കെയും എടുത്ത് മാറ്റുക. നാം എഴുതിയ ഒരു കവിതയില്‍ നിന്നോ കഥയില്‍ നിന്നോ ഒരു വാക്കോ വാചകമോ എടുത്ത് നീക്കാന്‍ വിഷമം തോന്നും..-എം കെ ഖരീം
മീനാക്ഷിയുടെ ക്യൂടെക്സ്
രാഘവന്‍ നമ്പ്യാരുടെ ഭാര്യയായ മാലതിയമ്മ മുറ്റമടിക്കുകയാണു. നമ്പ്യാര്‍ ഇരിക്കുന്നതിന്റെ നേരെ എത്തിയപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു കൊണ്ട് ചോദിച്ചു.
"അല്ല.. ഇതെന്താ.. വയസ്സാന്‍ കാലത്ത് കാലില്‍ ക്യൂടെക്സൊക്കെ ഇട്ടിരിക്കുന്നത്...?"
നമ്പ്യാര്‍ പെട്ടെന്നൊന്നു ഞെട്ടി പിന്നീട് പറഞ്ഞു. ".... ഇത്.. കുഴിനഖം വരാതിരിക്കാന്‍... അബൂബക്കറിന്റെ കടയില്‍ നിന്ന് പുരട്ടിയതാ.. ഒന്നു രണ്ട് ദിവസായല്ലോ... നീ ഇതുവരെ കണ്ടിട്ടില്ലേ.....?"
"അതെയോ.. ഞാന്‍ കണ്ടില്ലാരുന്ന്..."
-കുമാരന്‍
ഇനി ജനഗണമന....
"ഒരു പ്രത്യേക സ്വഭാവമാണ് വാഴൂര്‍ സാറിന് , എന്തൊക്കെയാ എങ്ങനോക്കെയ പറയേണ്ടത് എന്ന് അറിയില്ല, അല്ലാണ്ട് പിന്നെ ക്ലാസ്സില്‍ കയറി ഇങ്ങനെ വൃത്ത്തികേടുകളൊക്കെ പറയ്വോ? "എന്റെ ക്ലാസ്സ് മേറ്റ് രാജിയുടെ കംപ്ലൈന്റ്റ് ആണ്. എങ്ങനെ പറയാതിരിക്കും, പെണ്‍പിള്ളേര്‍ ഉളള ക്ലാസ്സാണ് എന്നൊന്നും നോക്കാതെയല്ലേ വച്ചു കാച്ചുന്നത്, എന്താന്നോ? ഞാന്‍ പറയണോ? എന്തോ??
ഹ്മ്മ്..ശരി ശരി..അതേ..ശ്ശ്..ആരോടും പറയല്ലേട്ടോ....ആള്‍ ഒരു പാവം തന്ന്യാ, പക്ഷെ ആളുടെ ജന്മ ശത്രു ആണ് ഞങ്ങളുടെ ഹെഡ് കീഴൂര്‍ സര്‍..."ഹെഡ്നകതോന്നും ഇല്ലാത്ത ഹെഡ്" എന്നാണേ വാഴൂര്‍ ഹെഡ് നെ പ്പറ്റി ഞങ്ങടെ ക്ലാസ്സില്‍ പറയുക, ക്ലാസ്സില്‍ വന്ന ഉടനെ തുടങ്ങും "കത്തി" , കെമിസ്ട്രി ബുക്കിലെ ഒരു ലൈന്‍ വായിച്ചാലായി, ചിലപ്പോള്‍ അതും ഇല്ല..നേരെ ലോക പൊളിറ്റിക്സ്, പരദൂഷണം എന്നീ മേഖലകളിലേക്ക് കടക്കും ക്ലാസ്സ്, എന്തൊക്കെ പറഞ്ഞാലും കറങ്ങിത്തിരിഞ്ഞ് പ്രിന്‍സിപ്പല്‍, ഹെഡ് എന്നിവരിലെക്കെതും..എന്താന്നല്ലേ..ഈ ലോകത്ത് നടക്കണ പ്രശ്നങ്ങള്‍ക്കൊക്കെ അവരാണ് കാരണക്കാരത്രേ ...അമ്പട ഭയങ്ങരന്മാരെ ..
-തൃശ്ശൂക്കാരന്‍
മൌന നൊമ്പരം
ഹും.. അവന്‍ ഒന്ന് മൂളി...
ഹും...അവന്‍ വീണ്ടും ഒന്ന് മൂളി...
എന്‍റെ വാക്കുകള്‍ കേള്കാനുള്ള ഒരു മാനസികാവസ്ഥയില്‍ അല്ല അവനെന്നു തോനുന്നു...
ഞങ്ങള്‍ കിടയില്‍ മൌനം തളം കെട്ടിനിന്നു..
പൊതുവേ ഇത്ര അശ്വസ്ഥനായ് അവനെ ഞാന്‍ കണ്ടിട്ടില്ല.. എപ്പോഴും നല്ല പ്രസരിപ്പാന് അവനില്‍...
-തിരൂര്‍കാരന്‍
എനിക്കെന്റെ ബാല്യമിനി വേണം
“മോനേ എണീക്ക് നേരം വെളുത്തു.”
അമ്മയുടെ വിളി കേട്ടാണ് അവന്‍ കണ്ണുതുറന്നത്
“ഉം” എന്നു പറഞ്ഞ് പിന്നെയും പുതപ്പിനുള്ളിലേക്ക് അവന്‍ ഉള്‍വലിഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല അമ്മപിന്നേയും വന്നു . ഇത്തവണ കൂടുതല്‍ ഉച്ചത്തില്‍ ഒട്ടു ശകാരത്തോടെ അവനെ വിളിച്ചു
“നീ എണീക്കുന്നുണ്ടോ അതോ ഞാന്‍ വടിയെടുക്കണോ ”
ഇത്തവണ അവന് കാര്യം മനസ്സിലായി . എണീറ്റില്ലെങ്കില്‍ അടി ഉറപ്പ് . എന്നാലും അവന്‍ പതിവുപോലെഅമ്മയെ വിളിച്ചു
“ അമ്മേ വായോ എന്നെ പിടിക്ക്”.
അമ്മക്കറിയാം . എല്ലാദിവസവും അവനെ കൈ പിടിച്ചു എഴുന്നേല്‍പ്പിക്കണം എന്നാലേ എണീക്കൂ. മടിയുടെലക്ഷണം .അവന്‍ എണീറ്റ്
നേരെ അമ്മയുടെ കൂടെ അടുക്കളയിലേക്ക്.അവിടെ അമ്മയെ പറ്റിച്ചേര്‍ന്ന് കുറച്ചു നേരം നില്‍ക്കണം പിന്നെഅവിടെ നിന്നും അമ്മ തന്നെ ഉന്തിതള്ളി പറഞ്ഞയക്കും . ഒരു ഏഴു വയസ്സുകാരന്റെ ശാട്യം .
-ശ്രീജിത്.
നനഞ്ഞു വിറച്ച് ഒരു പിറന്നാള്‍
-മേരി ലില്ലി.
കഥകളിലും കവിതകളിലും
അമ്മൂമ്മ കഥകളിലും
ചെകുത്താന്‍ വിരൂപിയാണ്
ആണല്ല ,പെണ്ണല്ല വെറും നപുംസകം
എന്നില്‍ ,നിന്നില്‍ മനസിന്റെ
ഇരുണ്ട പ്രതലങ്ങളില്‍ അവന്‍
പറ്റികിടപ്പുണ്ടാകും
....................
കാപ്പിലാന്‍
ഒരു വത്സരനൊമ്പരം
പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്‍
പതിയിരിക്കുന്നു പകലുകളെണ്ണി .
കരിനാക്കുകള്‍ പറഞ്ഞ
കലികാലത്തിന്‍റെ ചുടുകാറ്റുകള്‍
കരിച്ച കിനാക്കളും കടപുഴുതുപോയ,
ജീവിതങ്ങളും വാതുക്കലേക്കായുന്നു .
..................
പാവപ്പെട്ടവന്‍
വിട.
തുളുമ്പാന്‍ കൊതിചോരെന്‍ മോഹങ്ങളെ....
നിങ്ങള്‍ക്കായി മാത്രം വിരുന്നെത്തിയ
വസന്തങ്ങളും, ശിശിരങ്ങളും ഇനി-
ഏതോ ഓര്‍മ്മകളുടെ ഇരുളിലെ
മായാച്ചിത്രങ്ങള്‍ മാത്രം
..........
അനിത
തിരികെ ഒഴുകുന്ന കടല്‍
നിന്നിലേക്കൊഴുകാനിനി
നനവുള്ള മണ്ണില്ല,
വഴിച്ചാലു തീര്‍ത്ത
മഴക്കാലവും തീര്‍ന്നുപോയി.
എന്റെ വഴിയും നീരൊഴുക്കും
ഇവിടെ തീരുകയാണു.
വരണ്ട മണ്ണിനോട് ചേര്‍ന്നൊരു
വയലേല
അതു ചെന്നു തീരുന്നിടത്ത്
ഞാനിരിപ്പുണ്ട്...
- അരുണ്‍ ചുള്ളിക്കല്‍
മഷി പുരണ്ട കൈകള്‍
എനിക്കൊരു മഷിപ്പേനയുണ്ട്,...........
ലിജേഷ് കാക്കൂര്‍.
ധാന്യകതിര്‍
ശബ്ദങ്ങള്‍ നഷ്ട്ടപ്പെട്ട ജനതവിമൂഖതയുടെ മൂടുപടതിനുതാഴെ
അന്തിയുര്ങുന്നു .
വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്കും
നിശാന്ത തടവരകള്‍ക്കും മീതെ
വിജയത്തിന്‍റെ കാഹളം
അന്ന്യമാകുന്നു .
വേദന..
................
സമന്വയ.
0 comments:
Post a Comment