FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

27സെപ്തംബര്‍2009 - തോട്ടികള്‍...

Saturday

മഹാകാവ്യം

എന്റെ നാട്ടില്‍ പണ്ട് മുനിസിപ്പാലിറ്റി ജീവനക്കാര്‍ മനുഷ്യമലം വീടുകളില്‍നിന്നു തകരബക്കറ്റുകളില്‍ ശേഖരിച്ച് ഉന്തുവണ്ടിയിലെ തകരടാങ്കില്‍ നിറച്ച് ദൂരെ എവിടെയോ കൊണ്ടുപോയി കളയുകയായിരുന്നു പതിവ്. ഈ ജീവനക്കാരെ ‘തോട്ടികള്‍’ എന്നു വിളിച്ചുപോന്നു.

പ്രൈമറി സ്കൂളില്‍ എന്റെ ക്ലാസ്സില്‍ ഒരു തോട്ടിയുടെ മകന്‍ പഠിച്ചിരുന്നു.ശശി.അവനെ മറ്റു കുട്ടികള്‍ ‘തീട്ടംകോരി’ എന്നു വിളിച്ചു പരിഹസിച്ചിരുന്നു. കരിഞ്ഞ ഒരു ചിരി മാത്രമായിരുന്നു അവന്റെ പ്രതികരണം.
ആ കറുത്ത കുട്ടിയോടൊപ്പം ഇരിക്കാന്‍ ആരും തയ്യാറായില്ല. പിഞ്ഞിക്കീറിയ മുഷിഞ്ഞ ഉടുപ്പും നിക്കറുമിട്ട് ഏറ്റവും പിന്നിലെ ബഞ്ചിലോ ജനല്‍‌പ്പടിയിലോ അവന്‍ ഒറ്റയ്ക്ക് ഇരുന്നു.ഒരു പരാതിയുമില്ലാതെ....
-ബാലചന്ദ്രന്‍ ചുള്ളിക്കാട്


സ്നേഹത്തിന്റെ പ്രകാശം.

അടുക്കളക്ക് മറ്റാരേക്കാളും കൂടുതല്‍ മനസിലാവുന്നത് അമ്മമാരുടെ മനസ്സാണ്. അവരുടെ സ്നേഹം, വാത്സല്യം; ഇതൊക്കെയാണ്. ഒരു പക്ഷെ അവരുടെ സ്നേഹവും വാത്സല്യവും കടലോളം അനുഭവിക്കുന്ന നിങ്ങളെക്കാളേറെ....

ആരോ പറഞ്ഞ ഒരു വാചകമാണ്. " ദൈവത്തിനു എല്ലായിടത്തും ഒരുപോലെ ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അമ്മമാരെ ദൈവം സൃഷ്ടിച്ചതെന്ന്." കാല്പനികമായ ഭാവനയാണ്. എങ്കിലും അമ്മ എന്ന വാക്കിന്റെ ആഴങ്ങള്‍ എല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്. അതെ മക്കളെ ദൈവത്തെക്കാള്‍ സംരക്ഷിക്കാന്‍ കഴിവുള്ളവള്‍; തയ്യാരുള്ളവള്‍ ആണ് അമ്മ...
-അനിത.



ജനാലകള്‍ തുറക്കാന്‍ ഭയപ്പെടുന്നവര്‍

Try Again Later

ബസിലും മറ്റും സഞ്ചരിക്കുമ്പോള്‍ റോഡരികിലെ വീടുകള്‍ ശ്രദ്ധിക്കാറുണ്ടോ നിങ്ങള്‍?ഏതെങ്കിലും വീടിന്റെ ജനാലകള്‍ തുറന്നിട്ടതായി കാണാറുണ്ടോ? വീട്ടിനകത്തേക്ക് കാറ്റും വെളിച്ചവും കയറാനാണു ജനാലകള്‍ എന്നാണു നാമെല്ലാം പഠിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് ആരെങ്കിലും ആ അവശ്യത്തിനായി ജനാലകള്‍ വയ്ക്കുന്നുണ്ടോ?തീര്‍ച്ചയായും ഇല്ല.വെറുതെ ഒരു ഭംഗിക്ക് ജനാലകള്‍ വയ്ക്കുന്നവരാണ് ഏതാണ്ട് എല്ലാവരും എന്നുതന്നെ പറയാം.
-സ്വതന്ത്രന്‍.




ഭര്‍ത്താവിനെ കളിയാക്കുന്നതില്‍ തെറ്റില്ല

മുംബൈ: ഭര്‍ത്താവിനെ തമാശപ്പേരുകള്‍ വിളിയ്‌ക്കുന്നതും അയാളുടെ താഴ്‌ന്ന വിദ്യാഭ്യാസത്തെ കളിയാക്കുന്നതും തെറ്റോ ക്രൂരതയോ അല്ലെന്ന്‌ മുംബൈ ഹൈക്കോടതി .

അതുമാത്രമല്ല ഭാര്യ ഇത്തരത്തില്‍ കളിയാക്കുന്നത്‌ വിവാഹമോചനം ആവശ്യപ്പെടാന്‍ മതിയായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി. ജസ്‌റ്റിസ്‌ പിജെ മജുംദാര്‍, ജസ്‌ററിസ്‌ ആര്‍വി മോര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ്‌ ഈ വിധി പുറപ്പെടുവിച്ചത്‌.
-കൂട്ടുകാരന്‍.



പള്ളിക്കഥകള്‍-3: ഹാജി ഫക്രുദ്ദീന്‍-കോയമ്മ-തങ്ങള്‍

യാ ഇലാഹീ....” എന്നൊരൊറ്റ അലർച്ചയും പിന്നോട്ടൊരൊറ്റ മലക്കലുമായിരുന്നു.

പേടിച്ചു തൂറി ദേ ഈ കട്ടിലിൽ കിടക്കുന്നത് ആരാന്നുവെച്ചാ?

ആരാന്നുവെച്ചാ?

കോയമ്മ തങ്ങൾ.

ഹാജി ഫക്രുദ്ദീൻ കോയമ്മ തങ്ങൾ.!!

ഫക്രുദീൻ - കോയമ്മ- തങ്ങൾ

(സാഗർ- ഏലിയാസ്- ജാക്കി)

പുള്ളിക്കാരൻ ആരാ‍ന്നുവെച്ചാ?

ആ?

-പള്ളിക്കുളം




കഥ: ആയുസ്സിന്റെ അടയാളം

ബ്ലോഗ്‌കഥ: തര്‍ജ്ജനിയില്‍ എം. ഫൈസലിന്റെ കഥ വര്‍ത്തമാനകാലത്തിലേക്കാണ്‌ ഇറങ്ങിനില്‍ക്കുന്നത്‌. സാമൂഹ്യപാഠങ്ങളുടെ വായന എന്നാണ്‌ കഥയ്‌ക്ക്‌ ഫൈസല്‍ പേരിട്ടിരിക്കുന്നത്‌. മകന്‍ സോഷ്യല്‍സ്റ്റഡീസ്‌ പുസ്‌തകം സ്‌കൂളിലേക്ക്‌ കൊണ്ടുപോകാന്‍ മറന്നു. അതേപ്പറ്റി വെറോണിക്കയും ഭര്‍ത്താവ്‌ ഹുമയൂണും തമ്മില്‍ നടക്കുന്ന സംഭാഷണമാണ്‌ കഥാവിഷയം. കഥ പറച്ചിലിനിടയില്‍ ഇന്ത്യയും രാഷ്‌ട്രീയവും വിദ്യാഭ്യാസവും എല്ലാം കടന്നുവരുന്നു. കഥ ഒരു പ്രബന്ധമായി നീണ്ടുനീണ്ടുപോകുന്നു. ഫൈസലിന്‌ ലക്ഷ്യമില്ലാതിരിക്കില്ല. പക്ഷേ, കഥ പറച്ചിലിനു കടമ്പകളേറെയുണ്ട്‌. ബ്ലോഗിലെ മിക്ക കഥാകാരന്മാരുടെയും സ്ഥിതി ഇതുതന്നെ. മനസ്സില്‍ കഥയുണ്ട്‌. അത്‌ സ്‌ക്രീനിലേക്ക്‌ പകര്‍ത്തുമ്പോള്‍ വായനക്കാര്‍ ഞെട്ടുന്നു. കഥ കാണുമ്പോള്‍ ഓടിരക്ഷപ്പെടുന്നു. മറ്റൊരു കഥയിലേക്ക്‌, കഥയുടെ പേര്‌ മരിയവേഗസ്‌. എഴുതിയത്‌ ഇഞ്ചിപ്പെണ്ണ്‌. മധു എന്ന യുവാവ്‌ ഒരു ഹോട്ടലില്‍ വേശ്യയായ മരിയയുമായി ചെലവിടുന്ന മണിക്കൂറുകള്‍ വിവരിക്കുന്ന കഥ. ഇതിലും കഥയുടെ പുതുമയോ, ആവിഷ്‌ക്കാര വൈഭവമോ ഇല്ല.-
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍



കവിതയുടെ സ്പെഷ്യല്‍ വാര്‍ഡ്‌



വായിക്കുംതോറും കൈയ്യില്‍ നിന്ന്‌ കവിത അലിഞ്ഞലിഞ്ഞ്‌ ഇല്ലാതെയാകുന്ന ഒരു അവസ്ഥ അജീഷ്‌ ദാസന്‍റെ "കാന്‍സര്‍ വാര്‍ഡ്‌" എന്ന കവിത സമാഹാരം വായിക്കുമ്പോള്‍ ഉണ്ടാകുന്നു. പഴകിയ പ്രമേയത്തിന്‍റേയും വെട്ടിപരിക്കേല്‍പ്പിക്കപ്പെട്ട കൃതൃമമായ ആഖ്യാനത്തിന്‍റേയും ഉത്തരാധൂനിക ഭാരങ്ങളില്ലാതെ അജിത്‌ ദാസന്‍റെ കവിതകള്‍ വായനക്കാരനെ കടന്നു പോകുന്നു. ആദ്യ വായനയില്‍ തന്നെ ഒരു വായനക്കാരന്‌ അജീഷിന്‍റെ കവിതകളില്‍ നിന്നുളവാകുന്ന ഒരു പ്രധാന അനുഭവം പുതുകവിതയുടെ ഇതുവരെ പരിചയിച്ച ആഖ്യാന പരിസരങ്ങളില്‍ നിന്നു മാറി പുതിയ ഒരു ലോകത്ത്‌ നിന്നുകൊണ്ട്‌ കവിതകള്‍ വായിക്കാനാവുന്നു എന്നതാണ്‌. പുതു കവിതയുടെ സങ്കേതങ്ങളെക്കുറിച്ച പി. പി. രാമചന്ദ്രന്‍ വി. മോഹനകൃഷ്ണന്‍റെ "വയനാട്ടിലെ മഴ" എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ ഇങ്ങിനെ പറയുകയുണ്ടായി.

"അര്‍ത്ഥംവെച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങളായി ചുരുങ്ങുമൊ നമ്മുടെ കവിതയിലെ പുതുമകള്‍....? ചരിത്രം രാഷ്ട്രീയം സംസ്കാരം എന്നിവയെ ചൊല്ലിയുള്ള ഉത്കണ്ഠകള്‍ അവ്യക്തമാവാത്ത കേവലം ഭാഷാ നിര്‍മ്മിതികളായി പരിണമിക്കുമൊ അത്‌..."
-സന്തോഷ് പല്ലശ്ശന.



പോ..ട്ട്, മൈര് !

വെട്ടിയും കത്രിച്ചും
ഒതുക്കി വെച്ചും മടുത്തിരിക്കുന്നു.
എന്തിനാണ് താടി രോമങ്ങള്‍...?

എല്ലാ ദിവസവും ഒരേ മോറ്
കണ്ണാടിയില്‍ കണ്ട് കണ്ട് മടുക്കുമ്പോള്‍,
വീതിയുളി കൃതാവു വെച്ചും
പഴുതാര മീശവെച്ചും
ഊശാന്‍ താടിയാക്കി മാറ്റിയും
അല്പകാലം രക്ഷ്പെടാമെന്നതൊഴിച്ചാല്‍...
എന്തിനാണീ താടിരോമങ്ങള്‍..?

..................

ഹാരിസ് ബൂലോക കവിതയില്‍


ശിഷ്ടം

കാറ്റില്ലാത്ത നേരം
നടന്നു പോകുമ്പോള്‍
കാറ്റിനെക്കുറിച്ചോര്‍ത്തു.

വീശിയ കാറ്റുകള്‍
വീശാനിരിക്കുന്നവ
വീശാതെ ഒടുങ്ങിയവ.
............
ടി എ ശശി പുതുകവിതയില്‍


ഒച്ച്‌


തുറുങ്കിലേക്കു കൊണ്ടുപോകും വഴി
ചാടി രക്ഷപെട്ടവനെപ്പോലെ,
ഒളിവില്‍ ജീവിക്കുകയാണു ഞാന്‍.
എന്റെ പിന്നാലെ പായുന്നതെന്തിന്‌
ഞാന്‍ സ്വയം തടവിലാണല്ലോ....?
............
സനാതനന്‍.


ദൈവപുത്രന്‍

ഒട്ടേറെ തെറ്റിദ്ധാരണകളുടെ
പരിണിതഫലമായിരുന്നല്ലോ
എന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

അത് കൊണ്ട്
നിങ്ങളെന്നെ
ദൈവപുത്രന്‍ എന്ന് വിളിച്ചാലും
ഞാന്‍ കേള്‍ക്കും
.................
ജയേഷ്.


ശാന്തം

ആ നീലിമ പോലെ
കൊടുംകാറ്റിനു മുന്‍പേയുള്ള
ഈ ശാന്തതയും എനിക്കിഷ്ടമാണ്
...............
കാപ്പിലാന്‍.

തിര ബാക്കി വെച്ചത്...


നന്ദകുമാര്‍.


കൂണുകള്‍

ത്രിശ്ശൂക്കാരന്‍.



0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP