FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

05സെപ്തംബര്‍2009 - നേരം വെളുത്തോ???

Friday

ഓണപ്പതിപ്പ് 2009

ഇതിലെ പോകാം‌
നേരം വെളുത്ത് തുടങ്ങി..‌


...ശബ്ദം ഇല്ലാത്ത അവള്‍ക്ക് (അവനും) തൊണ്ട കീറി കിട്ടിയതാണു ബ്ലോഗ്. ചരിത്രപരമായി ബ്ലോഗ് മലയാളത്തില്‍ വന്നേ പറ്റൂ. 1990കളിലും 2000കളിലും കേരളത്തിലെ സാഹിത്യം പുനരുത്പാദിപ്പിക്കുന്ന വാരികകളും മാസികകളും നടത്തിയിരുന്നതു ദുര്‍ബലരായ പത്രാധിപന്മാരോ പത്രംഉടമസ്ഥരോ ആയിരുന്നു....
-എന്‍ എസ് മാധവന്‍ (വൈഗ ന്യൂസ്)


ചില പുഴുക്കങ്ങളിലൂടെ കടന്നു പോകുമ്പോള്‍


പുഴുങ്ങുമ്പോള്‍ കോഴിമുട്ടയ്ക്ക് അതിന്റെ സുതാര്യമൃദുലതയും മൃദുലസുതാര്യതയുംനഷ്ടപ്പെടുന്നു. ചില പുഴുക്കങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്കും നമ്മുടെ സുതാര്യതയും മൃദുലതയും നഷ്ടപ്പെടുന്നുണ്ടാവും. ഇനിയൊരിക്കലും തിരിച്ചുപോകാനാവാത്തവിധം ചില അനുഭവങ്ങള്‍ നമ്മളെ മാറ്റിക്കളയുന്നു.

-രാംമോഹന്‍ പാലിയത്ത്.


ഓണം എല്ലാ മലയാളികളുടെയും ഉത്സവമല്ല.

ഓണം ആരുടെ ഉത്സവമാണ്? ഈ ചോദ്യം പലരും പല തവണ ഉയര്‍ത്തിയിട്ടുണ്ട്. അടുത്തകാലത്ത് കെ. ഇ. എന്‍. വരെ ഈ ചോദ്യം ഉയര്‍ത്തുകയും അത് വരേണ്യ ബ്രാഹ്മണ്യത്തിന്റെ ആഘോഷമാണെന്ന വിഗമനത്തിലെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഓണം മാത്രമല്ല്, കേരളീയമെന്ന് നാം വിവക്ഷിക്കുന്ന പലതിനും തനി കേരളീയമെന്ന് പറയാനാകുമോ?..
-എം ഫൈസല്‍മാവേലി, കുട....... കുപ്പി........

മാദ്ധ്യമങ്ങൾ കൊണ്ടാടുന്ന മഹോത്സവത്തിലേക്കു ഒരു നാടൻ ഉത്സാഹം ഒലിച്ചുപോയതിന്റെ ദൃഷ്ടാന്തം ഓണം പോലെ മറ്റൊന്നില്ല.

ടെലിവിഷൻ വ്യാപകമാകുന്നതിനു മുൻപേ ഓണ മോടിഫുകൾ മാദ്ധ്യമങ്ങളിൽ തെളിഞ്ഞു വിളങ്ങിയിരുന്നു. പൂക്കളവും ചുണ്ടൻ വള്ളവുമാണ് ഓണാഘോഷമെന്ന് ആദ്യം പ്രസ്താവിച്ചത് അച്ചടി മാദ്ധ്യമങ്ങളാണ്. ഓലക്കുടയും ചൂടി വലിയ വയറുള്ള മഹാബലി വന്നു കയറിയത് പിന്നീട്. മാവേലിയുടെ വരവിന്റെ ഉത്സവം കൂടിയാണ് ഓണം എന്നു നാടൻ പാട്ടുകൾ ചൊല്ലി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത് പ്രത്യക്ഷത്തിൽ സ്വാംശീകരിച്ചില്ല മലയാളി. പൂവിടലും സദ്യയും ഓണക്കോടിയും പ്രധാന അനുഷ്ഠാനങ്ങൾ എന്നപോലെയാണ് രൂപഘടന.. ഓണത്തപ്പനെ കളിമണ്ണു കുഴച്ച് പ്രതിഷ്ഠിയ്ക്കുന്നതും ഇതിന്റെ ഒരു ഭാഗമായി നില നിന്നു. തൃക്കാരയപ്പാ പടിയ്ക്കലും വായോ ഞാനിട്ട പൂക്കളം കാണാനും വായോ..എന്നതിൽ ദൈവീകാംശപ്രാർത്ഥന അത്ര പ്രകടമല്ല താനും..

-എതിരവന്‍ കതിരവന്‍.ഷെര്‍ലക്ക് ഹോംസ് ശരിക്കും ആരായിരുന്നു?


എന്നെയും നിങ്ങളെയും പോലുള്ള ഒരു മനുഷ്യനെ കഥാപാത്രമായി മാറ്റുമ്പോള്‍ കഥാകാരന്‍ സ്വന്തം ഭാവന ഉപയോഗിക്കില്ലേ? ഉപയോഗിക്കും.
ഒരു
നൂറ്റാണ്ടിനിപ്പുറം ആ കഥാപാത്രത്തെ ഏതോ സംവിധായകന്‍ സിനിമയില്‍
അവതരിപ്പിക്കുമ്പോള്‍ എന്തൊക്കെ മാറ്റം വരുത്തും? ഭാവന കൂടുതല്‍ ചിറകു
വിരിക്കില്ലേ? ഉവ്വ്. എന്നുതന്നെയല്ല, ഒറിജിനല്‍ ആളുമായി വളരെയേറെ
വ്യത്യാസം ഉണ്ടാവുകയും ചെയ്യും.

ഈ പരിണാമ വഴികള്‍ അറിയണമെങ്കില്‍ ഷെര്‍ലക്ക് ഹോംസെന്ന കഥാപാത്രത്തെ പിന്തുടര്‍ന്നാല്‍ മതി, ഒന്നേകാല്‍ നൂറ്റാണ്ട്‌ പിന്നിലേക്ക്‌. ....
-മരമാക്രി.
ബൂലോകത്തെയും ഭൂലോകത്തെയും ഓണക്കളികളും ഓണാ കോശങ്ങള്‍ക്കും ശേഷം ആശ്രമം വക കോളേജ് അടുത്തയാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും . എല്ലാവരും ഓണ സദ്യകള്‍ എല്ലാം കഴിഞ്ഞു നന്നായി ഏമ്പക്കവും വളിയും വിടാന്‍ മറക്കരുത്‌ . വായൂ കോപിച്ചാല്‍ സാക്ഷാല്‍ ബ്രഹ്മാവിനും രക്ഷയില്ല എന്നത് മറക്കരുത്‌ ...
-കാപ്പിലാന്‍

അങ്ങനെ ഒരു പരോള്‍ കാലത്ത്‌

കെട്ടിയവന് പരോള്‍ കിട്ടിയത് പ്രമാണിച്ച് 15 ദിവസം എങ്ങില്‍ 15 ദിവസം നാട്ടുകാരെയും വീട്ടുകാരെയും ഒന്ന് ബുദ്ധിമുട്ടിച്ചിട്ടു വരാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തിച്ചേരുകയും, തുടര്‍ന്ന് പൊങ്ങിയാല്‍ പൊങ്ങി ഇറങ്ങിയാല്‍ ഇറങ്ങി എന്ന് പറയാന്‍ പറ്റുന്ന നമ്മുടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു മൂന്ന് സീറ്റ്‌ സംഘടിപ്പിച്ചു ഞങ്ങള്‍ ദാമാമ്മില്‍നിന്നും കൊച്ചിയിലേക്ക് പറന്നു. (വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒരു കാക്ക മലന്നു പറക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായ സംശയം എയര്‍ ഇന്ത്യ വിമാനം കറക്റ്റ് ടൈമില്‍ പൊങ്ങിയപ്പോള്‍ മാറിക്കിട്ടി)
-എയ്ഞ്ചല്‍ മാത്യു.'പത്താം നിലയില്‍' ഇന്നസെന്‍റിന് അവാര്‍ഡ്?


നക്ഷത്രക്കൂടാരം, ഒരു കടങ്കഥ പോലെ എന്നെ ചിത്രങ്ങളുടെ സംവിധായകന്‍, മാക്ട വൈസ് പ്രസിഡണ്ട് ജോഷി മാത്യു ഒരുക്കുന്ന പുതിയ ചിത്രം 'പത്താം നിലയിലെ തീവണ്ടി' യിലെ അഭിനയത്തിന്, ഇന്നസെന്‍റിനെ അവാര്‍ഡിനായി സംസ്ഥാനകമ്മിറ്റി പരിഗണിക്കുമെന്ന് കരുതപ്പെടുന്നു. ഡെന്നീസ് ജോസഫ് കലാകൌമുദിയിലെഴുതിയ ചെറുകഥയെ അധികരിച്ച് തയ്യാറാക്കിയ തിരക്കഥയില്‍ സ്കിസോഫ്രേനിയയുള്ള ഒരു പിതാവിനാണ് (55കാരന്‍ ശങ്കരനാരായണന്‍), ഇന്നച്ചന്‍ ജീവന്‍ നല്‍കിയിരിക്കുന്നത്.നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജോസ് തോമസ് ചിത്രത്തിന്‍റെ നിര്‍മ്മാതാവുന്നതോടെ മൂന്ന് സംവിധായകര്‍ ഒരുമിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട് 'പത്താം നിലക്ക്'...
-സുനില്‍ കെ ചെറിയാന്‍.


നിറഞ്ഞ മാറിന്‍ ചൂടില്‍

"Man is the only animal fond of the chest of his"
ഇണയുടെ മാറിനോട് ആഭിമുഖ്യമുള്ള ഏക ജീവി മനുഷ്യനാത്രെ..

ബ്ലൌസില്‍ നിന്നും പുറത്തു ചാടാന്‍ വെമ്പി നില്‍ക്കുന്ന മാറിടങ്ങള്‍ എന്നും ഹരം പകരുന്ന കാഴ്ചയാണ്..
ക്ലാസ്‌ ടീച്ചറുടെ സ്ഥാനം തെറ്റിയ സാരിക്കിടയിലൂടെ ദൃശ്യമായ മാറിടത്തിന്റെ ഭംഗി ചര്‍ച്ച ചെയ്ത ഹൈസ്കൂള്‍ പഠനകാലം, സിനിമാ പോസ്ടറിലെ മാദക നദിയുടെ അര്ദ്ദ നഗ്ന മാറിടം വാ പൊളിച്ചു നോക്കി നിന്നപ്പോള്‍ പിറകെ വന്ന ആള്‍ ചെവി പിടിച്ചു തിരുമ്മിയ കൌമാരം..
-മുഹമ്മദ് റഫീസ്.സ്ത്രീവിരോധിയായ അബൂബക്കര്‍

പത്താംക്ലാസ്സ്‌ എനിക്ക് ആഹ്ലാദത്തിന്‍റെ പൂക്കാലമാണ് സമ്മാനിച്ചത്‌. ഞാന്‍ ഒരിക്കലും ഒരു നല്ല ക്ലാസ്സ്‌ ലീഡര്‍ ആയിരുന്നില്ല. എന്‍റെ ശബ്ദവും ചിരിയും ക്ലാസ്സില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നു. ക്ലാസ്സില്‍ മറ്റുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ട ഒരു ലീഡര്‍ അവരെ കൂടി വര്‍ത്തമാനത്തിലേക്കും ചിരിയിലേക്കും തള്ളിവിട്ടു. പക്ഷെ ഞാന്‍ നല്ല ഒരു സ്കൂള്‍ ലീഡര്‍ ആയിരുന്നു. ഞാന്‍ ലീഡര്‍ ആയ വര്‍ഷം ഞങ്ങളുടെ സ്കൂളില്‍ പല ജില്ലാതല മത്സരങ്ങളും നടന്നിരുന്നു. എല്ലാ കാര്യത്തിനും ഞാന്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ജെയിംസ്‌ സാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി കൂടെ നിന്നു...
-മേരി ലില്ലി.
അറബി-ഫിലിപ്പീനോ ഓണം


മൂന്നുമണി വെളുപ്പിനു വരാന്തയിൽ ഓണസദ്യ
കുവൈത്തിലെ ഒരു ഫുഡ് കമ്പനിയിലെ ഇരുപത്തിയൊന്ന് ഫിലിപ്പീനോ തൊഴിലാളികൾക്കും യമനിയായ എക്സ്പിഡൈറ്ററിനും (മന്ദൂപ്)സഹപ്രവർത്തകരായ മലയാളികൾ ഓണസദ്യ വിളമ്പിയത് തിരുവോണദിനമായ ഇന്ന് വെളുപ്പിനു മൂന്നുമണിക്ക്. ബ്നെയ്ദ് അൽ ഗറിലെ കമ്പനി വക അക്കമഡേഷൻ കെട്ടിടത്തിലെ നാലാം നിലയിൽ വരാന്തയിലായിരുന്നു സദ്യ. നാലു റസ്റ്ററന്റുകളിൽ നിന്നുമുള്ള തൊഴിലാളികൽ ജോലി കഴിഞ്ഞെത്തിയത് രാത്രി രണ്ടരയോടെയായിരുന്നു. നോമ്പ് മാനിച്ച് ഉച്ചയ്ക്കും ജോലി കാരണം വൈകിട്ടും എല്ലാവരും ഒരുമിച്ചുള്ള ഭക്ഷണം പ്രായോഗികമല്ലാത്തതിനാൽ വെളുപ്പാൻ‌കാലത്തെ സദ്യ പ്രാവർത്തികമാക്കുകയായിരുന്നു 87 തൊഴിലാളികൾ...
-സുനില്‍ കെ ചെറിയാന്‍.


വേരുകള്‍ മുളയ്ക്കാതിരുന്നത്

"അരുണ്‍, നിനക്ക് റോസാപ്പൂവുകള്‍ ഇഷ്ടമാണോ?” ലല്ലു എപ്പോഴും അങ്ങിനെയാണു. ഞാനൊരു ചോദ്യം ചോദിച്ചാല്‍ അവള്‍ മറുപടിയായി അതേ ചോദ്യമോ, മറ്റൊരു ചോദ്യമോ ചോദിക്കും. പലപ്പോഴും, ഞങ്ങളുടെ ഉത്തരങ്ങളും ഇഷ്ടങ്ങളും ഒരുപോലെയായിരുന്നു. ലല്ലു റോസാപ്പൂവുകളെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ കാര്യത്തില്‍, റോസാപ്പൂവുകളെ എനിക്കിഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമെ ഞാന്‍ ഇഷ്ടപ്പെട്ടിട്ടുള്ളു. അല്ലാത്തപ്പൊഴെക്കെ ഞാന്‍ പാരിജാതപ്പൂവുകളെ പ്രണയിച്ചു....
-അരുണ്‍ ചുള്ളിക്കല്‍നാടന്‍ കഥകള്‍ :: സൈക്കിള്‍ ബാലന്സ്

സ്വന്തമായിട്ടൊരു കിടപ്പാടം എന്ന പിതാശ്രീയുടേയും മാതാശ്രീയുടെയും ആഗ്രഹം പൂര്ത്തീകരിക്കുന്നത് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‍, ഏഴാം ക്ലാസിലെ വാര്ഷികപരീക്ഷയ്ക്കു ശേഷം വിഹാരകേന്ദ്രമായിരുന്ന പാലായോടു ‌വിട പറഞ്ഞ് ഞങ്ങള്‍ അച്ഛന്റെ തറവാടിനടുത്തുള്ള കുരുവിക്കൂട് എന്ന ഗ്രാമത്തിലേക്ക് വണ്ടി കയറി. പാലായിലെ വാടക വീട്ടിലെ ജയിലില്‍ കഴിഞ്ഞിരുന്ന എനിക്കും അനിയത്തിക്കും കുരുവിക്കൂട് ഒരു ആനക്കൂടായി തോന്നി..തെണ്ടി നടക്കാന്‍ ഇഷ്ടം പോലെ സ്ഥലം, കൂട്ടുകാര്‍ ,പുതിയ സ്കൂളിലേക്കുള്ള ബസ് യാത്ര..
-രഞ്ജിത് വിശ്വം.പോലീസുകാരെ ഹിന്ദി പഠിക്കു

മലയാളിയുടെ നാട്ടിൽ ഒരു കാലഘട്ടത്തിൽ അടിമവേല പോലെ ജോലി ചെയ്തിരുന്നത് തമിഴ്നാട്ടിൽ നിന്നുമുള്ള കൂലിവേലകാരായിരുന്നു.രാവിലെ നേരം പരപരാന്ന് വെളുക്കുമ്പോഴേയ്ക്കും തൂക്കു ചോറ്റുപാത്രവുമായി റോഡുവെട്ടിപൊളിയ്ക്കാനും ടെലിഫോൺ കേബിളിനു കുഴികുത്താനും തയ്യാറായി അവരുണ്ടായിരുന്നു.എന്നാൽ ഇന്ന് സ്ഥിതി മാറി തമിഴ്നാട്ടിൽ അവിടുത്തെ തൊഴിലാളികൾക്ക് മാന്യമായ ശബളം കിട്ടുന്നുണ്ട്.അതുകൊണ്ട് തന്നെ നമ്മുടെ തുഛമായ വേതനത്തിന് ജോലി ചെയ്യാൻ അവരെ കിട്ടാതെയായി...

-പിള്ളേച്ചന്‍ (തോന്ന്യാശ്രമം)
നമ്മുടെ ഭക്ഷണത്തിന്‍ടെ ദഹനം

*ആമുഖം

ഭക്ഷണത്തിന്‍ടെ ദഹനം എല്ലാ ജീവജാലങ്ങളിലും നടക്കുന്ന ഒന്നാണ്. (ഒരു പക്ഷേ ഏതാനും സൂക്ഷ്മ പരാദങ്ങളില്‍ ഒഴികെ); ഓരോ ഇനം ജീവിയിലും അതു ഓരോ രീതിയിലാണെന്നു മാത്രം.

കൊക്ക് (കൊറ്റി), പാമ്പ്, തവള, മത്സ്യം, പല്ലി എന്നിത്യാദി കുറേ ജീവികള്‍ ഇതര ജീവികളെ ജീവനോടെ വിഴുങ്ങുകയും അവരുടെ ആമാശയം ആ ഭക്ഷണത്തെ - എല്ലും മുള്ളും കൊമ്പും കുളമ്പും ഉള്‍പ്പെടെ - പരിപൂര്‍ണ്ണമായി ദഹിപ്പിക്കുകയും ചെയ്യുന്നു. ..
-ജോര്‍ജ് എടപ്പിള്ളി.


മോനേ എണീക്ക് നേരം വെളുത്തു.”
അമ്മയുടെ വിളി കേട്ടാണ് അവന്‍ കണ്ണുതുറന്നത്
ഉംഎന്നു പറഞ്ഞ് പിന്നെയും പുതപ്പിനുള്ളിലേക്ക് അവന്‍ ഉള്‍വലിഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല അമ്മപിന്നേയും വന്നു . ഇത്തവണ കൂടുതല്‍ഉച്ചത്തില്‍ ഒട്ടു ശകാരത്തോടെ അവനെ വിളിച്ചു
നീ എണീക്കുന്നുണ്ടോ അതോ ഞാന്‍ വടിയെടുക്കണോ
ഇത്തവണ അവന് കാര്യം മനസ്സിലായി . എണീറ്റില്ലെങ്കില്‍ അടി ഉറപ്പ് . എന്നാലും അവന്‍ പതിവുപോലെഅമ്മയെ വിളിച്ചു
അമ്മേ വായോ എന്നെ പിടിക്ക്”....
-ശ്രീജിത്

ബ്യൂഗിള്‍

മറ്റേചങ്ങാതിയുടേ പാട്ടില്ലേ
അതൊന്ന്‌ ശ്രദ്ധിച്ച്‌ കേട്ടുനോക്കൂ
വളരെച്ചെറിയ ഒച്ചയില്‍
ബ്യൂഗിള്‍,

ഞാന്‍ പറയുകയായിരുന്നു.

വീണ്ടും വീണ്ടും കേട്ടിട്ട്‌
എന്നെത്തന്നെ നോക്കിയിരിക്കുന്നു..
..............
ലതീഷ് മോഹന്‍.ഓട്ടത്തിന്റെ ക്ഷീണം


നനഞ്ഞ രണ്ടു കൈകള്‍ കൂട്ടിയടിച്ചു കാക്കയെ
ബലിച്ചോറുണ്ണാന്‍് വിളിക്കുന്നത്‌ പോലെ
തുപ്പല്‍ നനഞ്ഞ ചുണ്ടുകള്‍ ചേര്‍ത്ത്
അവന്‍ പറഞ്ഞു മലയാളം.

ഓട്ടത്തിന്റെ ക്ഷീണം-
ഓണത്തെ കുറിച്ച് ചോദിച്ചപ്പോള്‍
അവന്‍ പറഞ്ഞു അടിപൊളി.

തഴമ്പുള്ള പരുക്കന്‍ കൈകള്‍
ജീവനെടുത്ത പൂക്കളുടെ
മഞ്ഞപ്പൂക്കളം കണ്ടപ്പോള്‍
അവന്‍ പറഞ്ഞു കളര്‍ഫുള്‍.
..............
അഭിജിത് മടിക്കുന്ന്.

തണല്‍


തണലാണ്‌ ഞാന്‍ തിരഞ്ഞത്.

പക്ഷെ കണ്ടത്,

വെയിലില്‍ ഉരുകുന്നവരെമാത്രം.

അവര്ക്കു മുകളില്‍ തണലായ്‌ സ്വയം മാറുമ്പോഴും,

തണല്‍ തന്നെയാണ് ഞാന്‍ തിരഞ്ഞത്.

പക്ഷെ എവിടെ തണല്‍?
...............
അനിത ഹരീഷ്പ്രണയം


അന്ന്
കണ്ണില്‍ ഉടക്കി

മനസ്സില്‍ മുളച്ച്
ചിരിയില്‍ പടര്‍ന്ന്

വരികളില്‍ തെളിഞ്ഞ്

മതത്തിലുടക്കി നിലച്ചുപോയി..

...................

റെജി, മലയാളം.ആരാധകന്‍

പറന്നു പോകുന്ന
അക്ഷരങ്ങളുടെ ഏതാനും
ചീളുകള്‍ മാത്രം
കൈവശമുള്ള
എന്‍റെ ആരാധകനാണ്
നീയെന്നു സ്വയം പരിചയ-
പ്പെടുത്തിയപ്പോള്‍
ഞാന്‍ വിസ്മയത്തിന്‍റെ
പാതാളത്തിലേക്ക്‌
താഴ്ന്നുപോയി.
...........
മേരി ലില്ലി.


മതിയാക്കൂ മാവേലി...


വാമനന്‍ താഴ്ത്തിയ ശിരസ്സുയര്ത്താ-
നാവില്ല വിരഹകാതരാ നിനക്കിന്ന്.
മലയാള ഭാഷയെത്തില്ലാ കാതില്‍
'മംഗ്ലീഷ്' ഒഴുകും നാവുകള്‍ മാത്രം.

പ്ലാവില്ല ,മാവില്ല, തെങ്ങില്ല
വേരുകള്‍ മാറ്റി ഫ്ലാറ്റുകളാക്കി.
മരണം വരിച്ചു മലരുകള്‍.
അലതല്ലി ഒഴുകുന്ന പുഴയില്ല.
...............
സുജീഷ് നെല്ലിക്കല്‍padmarajan


എല്ലാം
ഒരു
സ്വപ്നം


ജയ് രാജ്.

പൂക്കളാണെങ്ങും

-സെറീന.


നമ്മളിലാരാ അച്ഛാ മോന്‍-നൊമാദ്

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP