06സെപ്തംബര്‍2009 - കണ്ടന്‍ കോരനും....
Sunday
കണ്ടൻകോരനും ബഷീറും ആയിരം അഭിരുചികളും
പഴയ മലയാളം മുൻഷിമാർ ബഷീറിന്റെ അനിയൻ അബ്ദുൾഖാദറിനേക്കാളും വ്യാകരണപടുക്കളായിരുന്നു.അലങ്കാരസമൃദ്ധമായ ഭാഷാശിൽപ്പം സ്വായത്തം.അതിലൊരു മഹാൻ സ്കൂളിന്റെ ഹെഡ്‌മാസ്റ്റർ പദവിയിൽ വിരാജിക്കുന്ന കാലം.ഏഴാം ക്ലാസുകാരനായ ചാത്തു ആവശ്യമായ പുസ്തകമോ,പേനയോ ഇല്ലാതെയാണു സ്ഥിരമായി ക്ലാസിലെത്തുന്നത് എന്ന പരാതി മുൻഷി മാഷുടെ ചെവിയിലെത്തി.അച്ഛനെ വിളിച്ചു മുഖം കാണിക്കാൻ ഹെഡ്‌മാസ്റ്റർ ഉത്തരവായി.പിറ്റേന്ന് ചാത്തൂസ് ഫാദർ,ദ ഗ്രെറ്റ് കണ്ടൻകോരൻ ഹാജർ.തെങ്ങുകയറ്റമാണു കുലത്തൊഴിൽ.വിദ്യാഭ്യാസമെന്ന ദുശ്ശീലം ഒരിക്കലുമുണ്ടായിട്ടില്ല.മുൻഷി മാഷിനോടുള്ള ബഹുമാനം കൊണ്ടു നിലത്തു മുട്ടുന്ന കുനിവോടെ,“എന്താവോ മാഷ് വിളിപ്പിച്ചത്”എന്നു കണ്ടൻകോരൻ ചോദിച്ചു.മാഷ് തികഞ്ഞ വ്യാകരണശുദ്ധിയോടെ,വിഷയം അച്ഛനെ അറിയിച്ചു.ഏതാണ്ട് ഈ വിധം:....
-വികടശിരോമണി.
ഇതിപ്പോൾ എന്തു കൂട്ടം അദ്ധ്യാപകർ ?
വീണ്ടും ഒരു അദ്ധ്യാപകദിനം;അദ്ധ്യാപകർക്കെല്ലാം ആശംസകൾ!
നമ്മുടെ പൊതു വിദ്യാലയങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അദ്ധ്യാപകർ പലരും പിരിച്ചുവിടൽ ഭീഷണിയിലും. എങ്ങനെ പള്ളിക്കൂടങ്ങൾ പൂട്ടാതിരിയ്ക്കും. എങ്ങനെ സാറന്മാരെ പിരിച്ചു വിടാതിരിയ്ക്കും? അതല്ലേ പഠിപ്പിപ്പ്, അതല്ലേ ആത്മാർഥത, അതല്ലേ അറിവും പൊക്കൊണോം! പഠിപ്പിയ്ക്കാനറിയില്ല. അറിയാമെങ്കിൽതന്നെ പഠിപ്പിയ്ക്കാൻ വയ്യ. പത്രം പോലും വായിക്കില്ല. ലോകത്ത് എന്തു നടന്നാലും നമുക്കൊന്നുമില്ലെന്ന മട്ട്. പള്ളിക്കൂടങ്ങൾ കണ്ടുപിടിച്ചത് തങ്ങൾക്ക് ഉദ്യോഗം നോക്കാൻ വേണ്ടിയാണെന്നാണ് അദ്ധ്യാപകരിൽ പലരും കരുതുന്നത്. അല്ലാതെ കുട്ടികളെ പഠിപ്പിയ്ക്കാനല്ല! പി.റ്റി.എ മുതലായ
ഏർപ്പാടുകളും ഇവർക്കിഷ്ടമല്ല. തങ്ങളുടെ കുട്ടികളെ പഠിപ്പിയ്ക്കുന്നത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ. കാരണം തങ്ങളുടെ പഠിപ്പിപ്പിന്റെ മെച്ചം അവർക്കാണല്ലോ നന്നായി അറിയാവുന്നത്. സ്വന്തം മക്കളെ സുരക്ഷിതരാക്കിയിട്ട്, പൊതുവിദ്യാലയങ്ങൾ സംരക്ഷിയ്ക്കാൻ മുറവിളി കൂട്ടുന്നു!
-ഇ എ സജിം തട്ടത്തുമല.
ഇന്നു സപ്തംബര്‍ 5.
-അനിത ഹരീഷ്.
പുതിയമലയാളം ചാനല്‍, ഷാറൂഖ്-കമല്‍ സാന്നിധ്യശ്രദ്ദേയം
-സുനില്‍ കെ ചെറിയാന്‍
ഗീതേച്ചി
നാടിനെ മനസ്സില്‍ താലോലിക്കുന്ന, അതിന്റെ സുഗന്ദവും, രുചിയും ആസ്വദിക്കാന്‍ മനസ്സ് വെമ്പി നില്‍ക്കുന്ന ഒരു സാധാരണ പ്രവസിയോട് ഓണത്തെ കുറിച്ച് ചോദിച്ചാല്‍ അത് തീര്‍ച്ചയായും അവനില്‍ സ്വന്തം നാടിനെ കുറിച്ച് മധുരവും കയ്പ്പേറിയതുമായ ഒരുപാട് ഓര്‍മകളെ ചികഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഒന്നായി മാറും എന്നതിനു സംശയം ഇല്ല.അത്തരത്തില്‍പെട്ട ശുദ്ധ ഗ്രാമീണനായ ഒരു വ്യക്തി എന്ന നിലയില്‍ സമ്പന്നമായ ഓണം സ്മരണകള്‍ താലോലിക്കുന്ന ഒരുവനാണ് ഞാന്‍. എന്റെ ഓര്‍മ്മകളില്‍ ആദ്യമായി കടന്നുവരുന്നത് കയ്പ്പേറിയ ഒരു അനുഭവം തന്നെയാണ്.
എന്റെ പ്രായത്തിലുള്ള ഒരുപാട് കളിക്കൂട്ടുകാരാല്‍ സമ്പന്നമായിരുന്നു എന്റെ കുട്ടിക്കാലം.
പക്ഷേ എനിക്ക് അടുത്ത ചങ്ങാത്തം അവരോടൊന്നുമായിരുന്നില്ല. മറിച്ച് എന്റെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന കുട്ടിപ്പണിക്കത്തിയുടെ മകള്‍ ഗീതേച്ചിയായിരുന്നു എനിക്കെല്ലാം....
-നീര്‍വിളാകന്‍.
സ്മിത ജോസഫ് ആത്മഹത്യ ചെയ്തതാണ്.........(കഥ)
(എന്റെ പ്രിയ്യപ്പെട്ട ഒരു കൂട്ടുകാരിക്ക് ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു)ഇന്നു രാവിലെയാണ് അറിയുന്നത് ...
സാധാരണ പത്രത്തിലെ ചരമക്കോളം നോക്കുന്ന പതിവില്ല .....
എന്തോ ഒന്നു കണ്ണോടിച്ചപ്പോള്‍ ആദ്യം കണ്ടത് ഈ വാര്‍ത്ത ആയിരുന്നു..
സ്മിതയുടെ ആത്മഹത്യ തന്നില്‍ ഒരു വലിയ ഞെട്ടല്‍ ഉണ്ടാക്കിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു......
ഒരു പക്ഷെ താനിത് പ്രതീക്ഷിച്ചിരുന്നുവോ????..............
ചരമ പേജിന്റെ ഇടത്തേ മൂലയില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന സ്മിതയുടെ ഫോട്ടോ....
കുറെ മുമ്പുള്ള ഫോട്ടോ ആണെന്ന് തോന്നുന്നു ....കണ്ണുകളില്‍ ആ പഴയ തിളക്കം....
.......'എം ജെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോണ്‍ ആന്റണി യുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍'..... എന്നാണ് വാര്‍ത്ത .വ്യക്തികള്‍ക്ക് പ്രശസ്തി കൂടുമ്പോള്‍ വാര്‍ത്തകളുടെ വലിപ്പവും കൂടുന്നു.....
-മുരളി നായര്‍.
ചെറായി വരകള്‍- ഭാഗം 2 : എളുപ്പപ്പുലികള്‍
ഓണ്‍ലി കാര്‍ട്ടൂണുകള്‍ വരച്ച് വരച്ച് ചെറായി സ്മരണകളെ നാട്ടില്‍നിന്ന് ഓടിക്കുക എന്നാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. അങ്ങനെയിരിക്കെ, ഒരൂസം, ഏറ്റവും എളുപ്പത്തില്‍ വരയ്ക്കാവുന്ന മുഖങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട്, ടി സംഭവം നിര്‍ഭാഗ്യവശാല്‍ ഇല്ലാതെപോയ ചെറായിവീരര്‍ക്ക് ഒരശ്രുപൂജ നടത്ത്യാലോന്നുള്ള ചിന്ത മിന്നലാക്രമണം നടത്തി. അടുത്ത ഒന്നര മണിക്കൂറില്‍ വരച്ച പടങ്ങളെ ലളിതമായ ഒരു ചടങ്ങില്‍ വെച്ച് ‘ ചെറായി എളുപ്പപ്പുലികള്‍ ' എന്ന് നാമകരണോം ചെയ്തു.
ഇതിലുള്‍പ്പെടാത്തവര്‍ അടിയന്തിരമായി നിതാന്ത ദു:ഖത്തിലോ ഇനിയെന്നെ വഴിയില്‍ വെച്ച് കാണുമ്പോള്‍ അഗാധ മൌനത്തിലോ ആഴ്ന്നുപോകാനുള്ള സാദ്ധ്യതയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ. മുന്‍കരുതല്‍ എടുത്താല്‍ രണ്ടു കൂട്ടര്‍ക്കും ഭാവി ശ്രേയസ്കരമായിരിക്കും...
-കാര്‍ട്ടൂണിസ്റ്റ്.
പട്ടാളക്കാരന്‍റെ പട്ടി
"അയ്യോ എന്റ്റുമ്മാ, എന്‍റെ കുണ്ടീന്മേല്‍ പട്ടി കടിച്ചേ!!!!"
വെളുപ്പിനെ പാല് മേടിക്കാന്‍ പോയ റഹീമിന്‍റെ വലിയവായിലുള്ള കരച്ചില്‍ കേട്ടാണ് തന്‍റെ മൊബൈലില്‍ അലാറം വച്ചുറങ്ങിയ സൂര്യഭഗവാന്‍ വരെ ഉണര്‍ന്നത്.
നാട്ടിലെ പ്രമാണിയും, കരക്കാരുടെ കണ്ണിലുണ്ണിയും, സര്‍വ്വോപരി ഭാരതത്തിന്‍റെ അതിര്‍ത്തി കാക്കുന്ന പട്ടാളം രാമേട്ടന്‍റെ വീട്ടില്‍, താന്‍ അതിര്‍ത്തി കാക്കുന്ന ടൈമില്‍ തന്‍റെ വീടിന്‍റെ അതിര്‍ത്തി കാക്കാന്‍ നിയോഗിച്ച പട്ടിയും, നാട്ടിലെ ബീഡി കമ്പനി മൊതലാളി മൊയ്ദീന്‍ക്കുട്ടി ഹാജിയുടെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മൂത്തമകനും തമ്മിലുണ്ടായ കോണ്ഫ്ലിക്‍്റ്റാണ് സൂര്യഭഗവാന്‍റെയും നാട്ടുകാരുടെയും ഉറക്കത്തിനു ഡിസ്റ്റ്ര്‍ബന്‍സ് ഉണ്ടാക്കിയത്...
-എയ്ഞ്ചല്‍ മാത്യു.
കവിതയില്‍ വീണ്ടും ധൂമകേതു
അകം വാഴ്വ്
എന്നുമിങ്ങനെ വന്നിരുന്ന്
എന്താണ് നീ ചെയ്യുന്നത്?
ഞാനൊന്നും അറിയില്ലെന്നാണോ!
സ്വപ്നങ്ങളില്‍ നിറയെ പൂക്കുന്ന
പൂവുകള്‍ നേരം വെളുക്കുമ്പോഴെയ്ക്കും
കാണാതാവുന്നതെങ്ങനെയെന്ന് എനിക്കറിയാം.
നീ നടന്ന വഴിയിലൊക്കെയുണ്ട് ആ പൂ മണം.
..........
സെറീന
പ്രണയവര്‍്ണ്ണങ്ങള്‍
ഐസ്ക്രീമും,ചുരിദാറുംമാംഗല്ല്യ തിരുവസ്ത്രവും
'നീയില്ലാതാവില്ലെന്ന'വാക്കും
കണ്ണീരും ചേര്‍ത്തൊരു
വെളുത്ത പ്രണയം
തുണിയകലമില്ലാതെ-
ചേര്‍ന്നിരുന്ന്
ത്രസിച്ച ഞരമ്പുകള്‍
കണ്ടു രസിച്ചൊരു
നീല പ്രണയം...
.............
ജുനൈത്.
ശോണപുഷ്പം
(കരുത്തിന്‍റെ കവി കടമ്മനിട്ട രാമകൃഷ്ണന്‍റെ വിയോഗം സൃഷ്ടിച്ച വേദനയുടെ കവിത)
പടയണിത്താളത്തില്‍ ഉയരും പടപ്പാട്ടായ്
പതിതന്റെ നെഞ്ചിലാളും തീപ്പന്തമായ്
പരുഷദേശത്തുണ്മയുടെ പാതാള മുഴക്കമായ്
പകലിരവില്‍ തെരുവിറങ്ങിയ പാട്ടുകാരന്‍ നീ
കലുഷകാലക്കരിനാഗം കാളകൂടം വമിക്കുമ്പോള്‍
കരീലാഞ്ചിക്കാട് താണ്ടി കടമ്മനിട്ടക്കാവ് തീണ്ടി
കരിങ്കൂവളവള്ളിയായ് നിന്‍ കവിത പടരുമ്പോള്‍
കപടവേഷക്കളിയാട്ടം തട്ടൊഴിയുന്നു..
............
മൊയ്തീന്‍ കോയ കെ കെ.
ഏറ്റുപറയുന്നു
മണ്മറഞ്ഞൊരുമണല് ഘടികാരത്തിന്റെ
ഗതികിട്ടാത്ത പ്രേതമുണ്ട്
ഒഴിയാബാധയായി
എവിടെയും കൂടെ .
നേരവും കാലവും നോക്കാതെ
ഉള്ളിലേക്കൊരു വലിഞ്ഞുകേറല്‍
അതിന്റെ ചിട്ട തെറ്റാത്ത പതിവ്..
-ലാപുട. (ടി പി വിനോദ്)
സ്വയംഭോഗം
കൂട്ടിക്കൊടുക്കുന്ന ആളെകാണാഞ്ഞിട്ടോ,
കൂടെ കിടക്കാന്‍ പെണ്ണിനെ
കിട്ടാഞ്ഞിട്ടോ ,
സ്ത്രീയെ ഭോഗവസ്തു ആക്കാന്‍
ആഗ്രഹമില്ലാഞ്ഞിട്ടോ ,
അല്ല...
...........
സുജീഷ് എന്‍ എം.
-സുനില്‍
0 comments:
Post a Comment