19സെപ്തംബര്‍2009 - സിയാബ് ???
Saturday
സിയാബ് ‘ IAS ‘ ???
ഏതാണ്ട് 2009 മേയ് മാസം അവസാനത്തോടെയാണ് സിയാബിന്റെ ബ്ലോഗ് ജീവിതം ആരംഭിക്കുന്നത് . വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി അഞ്ചാം ക്ലാസ്സ് മുതല്‍ സ്വന്തമായി അദ്ധ്വാനിച്ച് പഠനത്തിനും സ്വന്തം വീട്ടുചിലവിന് വരെയുള്ള പണം സമ്പാദിച്ച് കഷ്ടപ്പെട്ട് പൊരുതിക്കയറി ‘ഐ.എ.എസ്സ് ‘ വരെ സ്വന്തമാക്കിയ ഒരാളായ സിയാബിന്റെ സ്വന്തം ജീവിതാനുഭങ്ങളാണ് ഈ ബ്ലോഗിന്റെ ഉള്ളടക്കം. സിയാബിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ട സഹായങ്ങളൊക്കെ നല്‍കി താങ്ങും തണലുമായി നിന്നിട്ടുള്ള മറ്റേമ്മ, ചേറൂര്‍ വിജയപുരം സെന്റ് സേവ്യേഴ്സ് പള്ളി ഇടവക വികാരി ഫാദര്‍ പോള്‍ വട്ടക്കുഴി, എന്നീ വ്യക്തികളേയും ഇപ്പോഴത്തെ എറണാകുളം ജില്ലാ കളക്‍ടര്‍ ഡോ:ബീന, പോലീസ് അക്കാഡമി ഡയറക്‍ടര്‍ ഐ.ജി. അലക്സാണ്ടര്‍ ജേക്കബ് എന്നീ പ്രമുഖരുടേയുമൊക്കെ നല്ലമനസ്സുകള്‍ നമുക്കീ ബ്ലോഗിലൂടെ സിയാബ് കാണിച്ച് തരുന്നുണ്ട്.
നമ്മുടെ ബൂലോകം സെപ്റ്റം: 16, 2009
ബ്ലോഗ് ഒരു ധനാഗമ മാര്‍ഗ്ഗമോ ?
വായനക്കാരെ എല്ലാവരേയും ക്ഷമയുടെ മുള്‍മുനയില്‍ കുറേയധികം സമയം നിറുത്തേണ്ടി വന്നത് സിയാബിന്റെ ഭാഗം കേള്‍ക്കാന്‍ ഒരു അവസരം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് കരുതിയാണ്. അങ്ങനൊന്ന് ഉണ്ടാകില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഞങ്ങള്‍ അല്‍പ്പം കാത്തിരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഗുണമൊന്നും ഉണ്ടായില്ല.എന്ന് മാത്രമല്ല , സിയാബ് ഓണ്‍ ലൈനില്‍ ഉണ്ടായിരുന്നതായി 'വിന' തെളിവ് നല്‍കുകയും ചെയ്തു.
ഇനി ഞങ്ങള്‍ വളരെ പ്രധാനമായ ആ വസ്തുതകളിലേക്ക് കടക്കുകയാണ് . ഇപ്രാവശ്യം ഞങ്ങള്‍ക്ക് സംശയങ്ങളോ, ആരോപണങ്ങളോ അല്ല വസ്തുതകള്‍ തന്നെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നിരത്താനുള്ളത്. വിഷയത്തിലേക്ക് കടക്കാം.
1.സിയാബിന് ഐ.എ.എസ് ഇല്ല. അത് പകല്‍ പോലെ വാസ്തവമാണ്. അതിനെപ്പറ്റി മുന്‍ പോസ്റ്റില്‍ നിരത്തിയ തെളിവുകള്‍ തന്നെ ധാരാളമാണ്. മറിച്ച് ആര്‍ക്കെങ്കിലും തെളിയിക്കാനാകുമെങ്കില്‍ ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുന്നു,
നമ്മുടെ ബൂലോകം സെപ്റ്റം: 18, 2009
ഒരു അപേക്ഷ: സിയാബ് പ്രതികരിക്കുന്നു
പ്രിയപ്പെട്ട വായനക്കാരേ, ഇന്നലെ യാണ് ഞാന്‍ എന്നെക്കുറിച്ചുള്ള ആരോപങ്ങള്‍ എല്ലാം വായിച്ചത്. അതിനു മുന്‍പേ ഈ വിവരം അറിഞ്ഞിരുന്ന്നെകിലും അത് വായിക്കാന്‍ എന്റെ സാഹചര്യം എന്നെ അനുവദിച്ചിരുന്നില്ല. ഇന്നലെ മുഴുവന്‍ വായിച്ചു അതിനു മറുപടി എഴുതാന്‍ തുനിഞ്ഞെന്കിലും എനിക്ക് വേണ്ടപ്പെട്ടവരോട് ആലോചിച്ചു മറുപടി എഴുതാം എന്ന് തീരുമാനിച്ചു കാത്തിരിക്കുകയായിരുന്നു. പക്ഷെ വൈകീട്ട് ലില്ലി ചേച്ചി എന്നെ വിളിച്ചു അവര്‍ മറുപടി പ്രതീക്ഷിക്കുന്നുന്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ തിങ്കളാഴ്ച മറുപടി കൊടുക്കാം എന്നറിയിച്ചു. പക്ഷെ അത് വരെ കാത്തിരിക്കാനുള്ള ക്ഷമ അവര്‍ കാണിച്ചില്ല. അവര്‍ക്ക് കിട്ടിയ വസ്തുതകള്‍ വെച്ച് അവര്‍ മുഴുവനാക്കി. എനിക്കതില്‍ ഒരു പരാതിയും ഇല്ല . എന്റെ അസുഖത്തെ കുറിച്ചുള്ള വിവരം സത്യമാണ്. ചില പ്രത്യേക കാരണങള്‍ കൊണ്ട് അത് വെളിപ്പെടുത്താന്‍ എനിക്ക് കഴിയില്ല. അത് കൊണ്ടാണ്. പിന്നെ കാശ് വാങ്ങിയ കാര്യം അത് സത്യമാണ്. അത് ആ ഉമ്മച്ചിയെ പോലെ കരുതുന്ന ആളില്‍ നിന്നും മാത്രം . അസുഖമെല്ലാം മാറി കാശ് തിരിച്ചു തന്നാല്‍ മതി എന്ന് അവര്‍ പറഞ്ഞിരുന്നു. അത് കൊണ്ട് മാത്രം ആണ് ഞാന്‍ അവരില്‍ നിന്നും പണം വാങ്ങിയത് അവര്‍ എന്ന് അത് അവ്ശ്യപ്പെടുന്നുവോ അന്ന് തന്നെ തിരിച്ചു കൊടുക്കാന്‍ ഞാന്‍ തയാറാണ്. ജീവിതത്തില്‍ ആരെയും പറ്റിക്കനമെന്നോ മറ്റോ ഞാന്‍ ചിന്തിച്ചിട്ടില്ല . സമൂഹവും കുടുംബവും എല്ലാം ഒറ്റപ്പെടുതിയിട്ടും ഇത് വരെ ജീവിച്ചു വന്നത് മറ്റു അരുടെക്കെയോ ദയയും കാരുണ്യവും കൊണ്ടാണ് . ആ നല്ല മനസ്സുകളുടെ പ്രാര്‍ത്ഥന മാത്രം മതി എനിക്ക് ജീവിക്കാന്‍ . ഡിസംബര്‍ വരെ എനിക്ക് നിങ്ങള്‍ സമയം തരണം . അതിനു ശേഷം നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ മറുപടി പറയുന്നതായിരിക്കും ഇതൊരു അപേക്ഷയാണ് കേള്‍ക്കാന്‍ കഴിയുമെങ്കില്‍ കേള്‍ക്കുക . ഞാന്‍ കാരണം ആര്‍ക്കൊക്കെ വേദനിച്ചു എങ്കില്‍ അവരോടെല്ലാം ഞാന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു.
സിയാബ്
ശ്രീനാരായണ ഗുരുദേവൻ
ചിന്തയില്‍ ശങ്കരാചാര്യര്‍ക്കു തുല്യനും കര്‍മ്മത്തില്‍ ശങ്കരാചാര്യരേക്കാള്‍ മഹാനുമായഏതെങ്കിലും ഒരു മലയാളിയുണ്ടെങ്കില്‍ അതു ശ്രീനാരായണഗുരുദേവനാണ്. ദേവന്‍ എന്ന് എന്തിനാണ് അദ്ദേഹത്തെ വിളിക്കുന്നത്, മനുഷ്യന്‍ എന്നു വിളിച്ചാല്‍ പോരെ എന്നു യുകതിവാദികള്‍ ചോദിക്കാറുണ്ട്. പോരാ. മറ്റു മനുഷ്യരില്‍നിന്ന് വ്യത്യസ്തനാണ് അദ്ദേഹം. സാധാരണ മനുഷ്യര്‍ക്കു സാധിക്കാന്‍ കഴിയാത്ത മഹത്തായ കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. മഹത്ത്വത്തിന്റെ പര്യായമാണു ദിവ്യത്വം. ദിവ്യത്വം പ്രകാശിപ്പിച്ച ആള്‍ ദേവന്‍. അതുകൊണ്ട് എനിക്കും എന്നെപ്പോലുള്ള പാമരന്മാര്‍ക്കും അദ്ദേഹം ശ്രീനാരായണഗുരുദേവന്‍ തന്നെ.-ബാലചന്ദ്രന്‍ ചുള്ളീക്കാട്.
ഒരു ആള്‍ ദൈവത്തിന്റെ അന്ത്യം...
എന്തെല്ലാം ബഹളങ്ങളായിരുന്നു. സ്വയം വിഷ്ണുമായ ക്ഷേത്രം വരെ ഉണ്ടാക്കിയ ദൈവം. സ്വന്തമായി വെബ് സൈറ്റ് ഉള്ള ദൈവം. സാക്ഷാല്‍ വെള്ളാപ്പള്ളിയുടേയും സിനിമാ താരങ്ങളുടേയും ഒക്കെ ആരാധനാ പാത്രം.. എന്തു ചെയ്യാം അന്ത്യം ഇങ്ങനെ ആയതില്‍ അനുശോചനം അറിയിക്കട്ടെ.
-അനില്‍ശ്രീ.
പുലി 124 : പോങ്ങുമ്മൂടന്‍
‘പുലി ’ സീരീസില്‍ പെടുവാന്‍ ഞാന്‍ എന്ത് ചെയ്യണം ?
ഞാന്‍ ആള് മഹാ ഡീസന്റായി നടക്കുന്ന തിരക്കിലാണ്. ഇനിയും അവഗണിച്ചാല്‍
-സജീവ് (കേരള ഹ ഹ ഹ)
ഉത്തരം പറയേണ്ടത് സിയാബോ അതോ...
...മേരിലില്ലിയോ? അല്ലെങ്കില്‍ ഹന്‍ലലത്ത്, അനീഷ് (അനു), അലക്സ്, നന്ദകുമാര്‍, പിന്നെ ഈ എളിയവനും മറ്റുചിലരുമൊക്കെ സിയാബിനെ അനുകൂലിച്ച് തന്നെ സംസാരിച്ചവരാണു. ഇവരില്‍ നിന്നാണൊ ആധികാരികമായ ഉത്തരം വരേണ്ടത്. കാപ്പിലാനും ഹന്‍ലലത്തും, മേരിലില്ലിയും അവരവരുടെ ബ്ലോഗുകളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരാണു. പക്ഷെ അതിനര്‍ത്ഥം ഇവരൊക്കെ എല്ലാം ചേര്‍ന്നു കോക്കസോ, ക്ലിപ്തമോ ഉണ്ടാക്കി ബൂലോകത്ത് തട്ടിപ്പുവീരന്മാരായി നടക്കുന്നു എന്നാണോ?
അരുണ്‍ ചുള്ളിക്കല്‍
ഇതു വായിച്ചിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നി??
ഒരു പ്രമുഖ പത്രത്തില്‍ 24 ജൂണ്‍ 2009 ഇല്‍ പ്രസിദ്ധീകരിച്ച ഒരു മരണ പരസ്യം ആണ് ഇതു .........ഇതു വായിച്ചിട്ട് നിങ്ങളുടെ മനസ്സില്‍ എന്ത് തോന്നി?
-ജിക്കു വര്‍ഗ്ഗീസ്.
ഒരു ഇന്‍ഷുറന്‍സ് ചതി -൩
"മിണ്ടാതിരിക്ക്" നായര്‍ ശാസിച്ചു..നാരുന്നുന്ടെലും ഒരു നടക്കു പോകാത്ത അത്യുഗ്രന്‍ സാധനം...
ചന്ദനം നായരുടെ ശ്രദ്ധ മാനേജര് പെണ്ണിന്റെ ആകാരവടിവില്‍ നിന്നു
തിരിക്കാന്‍ നോക്കി ...
മിസ്റ്റര്‍ നായര്‍... ലിസെന്‍ മി ... ഈ പോളിസി താങ്കള്ക്ക് നന്നായി ചേരും
തുണികടെ കേറുമ്പോ അവിടത്തെ ലലനാമണികള്‍ പെണ്ണുങ്ങളെ
സുഖിപ്പിക്കാന്‍ പറയുന്ന പോലെ...
നായര്‍ മുരടനക്കി... കുട്ടി, ഒരു ഫ്രീ പോളിസി തരാം എന്ന് പറഞ്ഞിട്ട്
ഇതു...
അത് തരും.. തന്നിരിക്കും...
-വേണു ഗോപാല്‍.
യാത്രാനന്തരം ..മുംബൈ !!!
-വീരു. (കെ കെ വസന്തന്‍)
ആദ്യത്തെ കുറി വടക്ക് കിഴക്ക്
പെണ്ണിന്‍റെ വീടായാലും ആണിന്‍റെ വീടായാലും ഒരു കല്യാണമായാല്‍ പല പഴിയും കേള്‍ക്കേണ്ടി വരും.ചിലപ്പോള്‍ അത് സദ്യ കേന്ദ്രീകരിച്ചാവാം,അതായത് സാമ്പാറില്‍ മുരിങ്ങക്ക കൂടി പോയി,അടുത്ത് ഇരുന്നവനു നാലുതവി കൂടുതല്‍ വിളമ്പി എന്നിങ്ങനെ പോകുന്നു.ചിലപ്പോള്‍ പഴിക്ക് കാരണമാകുന്നത് തുണി എടുപ്പാകാം,അതായത് അവള്‍ക്ക് കാഞ്ചീപുരം പട്ട് സാരി എടുത്തു എനിക്ക് വെറും ബനാറിസ്സ്,അവടെ വീട്ടില്‍ എല്ലാര്‍ക്കും തുണി വാങ്ങി കൊടുത്തു,എന്‍റെ മോനു കോണകം വാങ്ങിയില്ല എന്നിങ്ങനെ പോകുന്നു ഈ വകഭേദങ്ങള്‍.ഇതോക്കെ നമുക്ക് പരിഹരിക്കാം,പക്ഷേ എത്ര ശ്രമിച്ചാലും പഴികേള്‍ക്കുന്ന ഒന്നുണ്ട്.അതാണ്` കല്യാണം വിളി എന്ന വിവാഹക്ഷണം.
-അരുണ്‍ കായംകുളം.
തിരികെ ഒഴുകുന്ന കടല്‍
നീ കടലാണുനിന്നിലേക്കൊഴുകുന്ന പുഴയാണു
ഞാന്‍...
ഈ വരികള്‍ മടുത്തുപോയി...
നിന്റെ തീരത്തെഴുതി
വെച്ചിട്ടു പോയ വരികള്‍
തിരക്കൈ നീട്ടി മായിച്ചതെന്നോര്‍ത്ത്
പൊള്ളിയ താപത്തില്‍,
മലയിറങ്ങി വന്നു
കടലിലേക്കിറങ്ങിയ ചാലുകള്‍
വറ്റിയിരുന്നു.
............
അരുണ്‍ ചുള്ളിക്കല്‍.
പനി
മഴയെ വിലക്കിയ അമ്മേ,
വൈദ്യനെ തേടിയ അച്ഛാ,
പൊള്ളുന്ന നെറ്റിയില്‍
കൈ വെച്ച പെങ്ങളേ,
പനിയല്ല.
................
സുജീഷ് നെല്ലിക്കാട്ടില്‍.
വെള്ള
നിസ്സഹായയായ് നോക്കിനില്‍ക്കുകയായിരുന്നു.
കുഞ്ഞിചുണ്ടുകളെ ചേരാന്‍ സമ്മതിക്കാതെ,
മുല പിടിച്ച്,പിഴിഞ്ഞ് അവസാന തുള്ളിവരെ ഊറ്റിയെടുക്കുമ്പോള്‍
വെള്ള വിപ്ലവത്തിന്റെ,അധിനിവേശത്തിന്റെ,
അനാഥത്വത്തിന്റെ ഏകാന്തതയിലായിരുന്നമ്മേ ഞാന്‍.
......
അഭിജിത് മടിക്കുന്ന്.
രഹസ്യം = പരസ്യം
മച്ചിലൊരു പല്ലി,
ധ്യാനത്തിലമര്‍ന്ന്,
ഒന്നുമേയറിയാതെ...!!!!!
പക്ഷേ,
എല്ലാവരും കാണുന്നുണ്ട്-
മഞ്ഞിച്ച വയറിനുള്ളില്‍-
വളരുന്ന രഹസ്യങ്ങള്‍....!
.............
ദീപ ബിജൊ അലക്സാണ്ടര്‍.
0 comments:
Post a Comment