FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

08സെപ്തംബര്‍2009 - അവധൂതന്റെ ഒരു രാത്രി.

Tuesday

അവധൂതന്റെ ഒരു രാത്രി

24-05-2008
ശനി


ഒരു നിമിത്തം പോലെ അയ്യപ്പേട്ടന്‍ കഴിഞ്ഞ രാത്രി എനിക്കു മുന്നില്‍ പ്രത്യക്ഷനായി...
ആകാശത്തിലും സമുദ്രത്തിലും ആള്‍ക്കൂട്ടമില്ലാത്തതുകൊണ്ടു സഞ്ചരിക്കുവാന്‍ സ്വയം തെരുവു പണിഞ്ഞവന്റെ പുനസമാഗമം! കോഴിക്കോടു മെഡിക്കല്‍ കോളേജില്‍ അത്യാസന്നനിലയില്‍ അയ്യപ്പന്‍ കിടക്കുന്നൂവെന്ന പത്രവാര്‍ത്തയില്‍ മനം നൊന്തപ്പോഴും വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്കു മനസ്സിലെവിടെ സ്ഥാനം..? ചേറുള്ള കാലടികളില്‍ തീര്‍ത്ഥയാനങ്ങളുടെ മുദ്രകളുള്ളവന്‍ എപ്പോഴെങ്കിലും ഈ നഗരം തേടിവരുമെന്നു ഞാന്‍ സ്വപ്നം കണ്ടിരുന്നതു വൃഥാവിലായില്ല. ഭാഷയുടെ സെമിത്തേരിയില്‍ ഇവന്റെ വാക്കുകളെ അടക്കം ചെയ്യുവാന്‍ ഇവനുപകരം ഇവനല്ലാതെ മറ്റാരുണ്ടു...? ഇരുട്ടത്തും തിളങ്ങുന്ന നക്ഷത്രക്കണ്ണുകളുള്ളവന്‍ എനിക്കുമുന്നില്‍ അപ്രതീക്ഷിതമായി പുഞ്ചിരിച്ചുനിന്നപ്പോള്‍ വിസ്മിതമായിരുന്നു. നേര്‍ത്ത ഒരു സ്വപ്നം പോലെ...നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയപോലെ...കുറേക്കൂടി ക്ഷീണിച്ചെങ്കിലും തേജസ്സുമങ്ങാത്ത മുഖത്തെ നരച്ച മുടിയിഴകള്‍ അനാഥത്വത്തിന്റെ കറുത്ത ആഴങ്ങളിലെ വഴിവിളക്കാകുന്നപോലെ.....
-സുനില്‍ പണിക്കര്‍


മണിനാദം

ബാ‍ലചന്ദ്രൻ ചുള്ളിക്കാട്


“കൺകളിൽക്കലാലയ
ജീവിതം തുളുമ്പുമി-
പ്പെൺകുട്ടിയേതാണമ്മേ?”
പിന്നെയും ചോദിച്ചു ഞാൻ...
...............

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത.

സംഗീതം ഒരു സമയകലയല്ല



ഓർമ്മകൾ സ്വയമേവ ഒരു ജീവിതമാണെന്നു തോന്നുന്നു.

ഓരോരുത്തരുടെയും ഹൃദയത്തിന്റെ സങ്കോചവികാസങ്ങളിൽ കാലത്തിന്റെ ഉത്തോലകങ്ങൾ തുടിയ്ക്കുന്ന ഒരു സമയമുണ്ട്.ത്രാസിന്റെ സൂചികളെപ്പോലെ ഇഹപരങ്ങൾക്കിടയിൽ ആടിയുലയുന്ന മറ്റൊരു സമയവും. അറുപതുനിമിഷങ്ങൾക്കിടയിൽ ഇണ ചേരുന്ന സമയസൂചികൾ വീണ്ടും ഊർജ്ജവാഹികളായി മൈഥുനത്തിലെത്തും പോലെ,ഓർമ്മകളും ഒരു ക്രാന്തിവൃത്തം പൂത്തിയാക്കിയാൽ നമ്മളോടിണചേരുന്നു...
-വികടശിരോമണി.


ഒരു ജാതി ഒരു മതം - 4

ഭാരതത്തിൽ ജാതിയെയും വർണ്ണത്തെയും കൂട്ടികലർത്തി രണ്ടും തിരിച്ചറിയാൻ കഴിയാത്തവിധത്തിലാണ് ഇന്ന് വിമർശിച്ചുകൊണ്ടിരിക്കുന്നത്. ജാതിമതവർണ്ണനിരപേക്ഷതയ്ക്കുവേണ്ടി വാദിക്കുന്നവർപോലും സ്വന്തം കാര്യം വരുമ്പോൾ ജാത്യാധിഷ്ഠിതമായിത്തന്നെ ചുരുങ്ങിപ്പോകും. ജാതിമതങ്ങൾ വേണ്ട എന്ന് ഒരു യാഥാസ്തിതികനും പറയുമെന്നും തോന്നുന്നില്ല. പുരോഗമനവാദികളാണെങ്കിലോ സംവരണ കോലാഹലങ്ങൾ വരുമ്പോൾ അവരുടെ ജാതിയും വർണ്ണവും തെളിഞ്ഞു കാണുകയും ചെയ്യും.
‘ചാതുർവർണ്ണ്യം മയാസൃഷ്ടം’ എന്ന ഗീതാ വാക്യവും മനുസ്മൃതിയിലെ വർണ്ണാടിസ്ഥാനത്തിലുള്ള ഉച്ഛനീചത്ത്വങ്ങളുമാണ് ലോകത്ത് ജാതി ചിന്തകൾ വളർന്നു വരാൻ കാരണം എന്ന ഒരു അപഖ്യാതി ഇപ്പോൾ ചിന്താശേഷി കുറഞ്ഞവരിൽ അപകർഷതാബോധം വളർത്താൻ വളരെയധികം സഹായിക്കുന്നുണ്ട്...
-പാര്‍ത്ഥന്‍





ബോദ്‌ലെയെർ-ആൾക്കൂട്ടങ്ങൾ

baudelaire200hy0ms4

ഒരാൾക്കൂട്ടത്തിൽ സ്നാനം ചെയ്യുക എന്നത്‌ എല്ലാവർക്കും പറഞ്ഞിട്ടുള്ള സംഗതിയല്ല; ആൾക്കൂട്ടത്തിൽ രമിക്കുന്നത്‌ ഒരു കലയാണ്‌; മനുഷ്യവർഗ്ഗത്തിന്റെ ചെലവിൽ ഒരു മദിരോത്സവത്തിലാറാടണമെങ്കിൽ തൊട്ടിലിൽ കിടക്കുമ്പോഴേ അതിനനുഗ്രഹം കിട്ടിയ ആളായിരിക്കണം നിങ്ങൾ; വേഷപ്പകർച്ചകളോടും മറച്ച മുഖങ്ങളോടും ആഭിമുഖ്യം,വീടിനോടു വെറുപ്പ്‌,അലഞ്ഞ യാത്രകൾ ചെയ്യാൻ ആവേശം ഇതൊക്കെ നിങ്ങൾക്കു വരം കിട്ടിയിരിക്കണം...

-ആര്‍ വി.



മുത്തൂറ്റ് നാസര്‍ വധിക്കപ്പെട്ടാല്‍

മുത്തൂറ്റ് പോള്‍ വധിക്കപ്പെട്ടു. കൊന്നത് കാരി സതീശനാണ് എന്ന് പോലീസും അതല്ല കോടിയേരിയുടെ ഉത്തരവ് പ്രകാരം ഓം പ്രകാശാണ് എന്ന് മാത്രുഭൂമിയും മനോരമയും പറയുന്നു.
സത്യം എന്തോ ആകട്ടെ.......കൊല്ലപ്പെട്ടത് പോളിനു പകരം മുത്തുറ്റ് നാസറോ മുത്തൂറ്റ് സുബൈറോ ആയിരുന്നെങ്കില്‍ മനോരമ മാത്രുഭൂമി എന്നിവര്‍ നിരത്തുമായിരുന്ന തലക്കെട്ടുകളില്‍ ചിലത്.
1, വ്യവസായി കൊല്ലപ്പെട്ടു. അധോലോകബന്ധം കാരണമായി?
2, നാസര്‍ മയക്കുമരുന്നു ലോബിയുടെ കണ്ണി?....
3, ..................

-കരിമീന്‍.



തിരികെ ഞാന്‍ വരുമെന്ന ...

( വിവാദങ്ങള്‍ക്കും , പ്രതികരണങ്ങള്‍ക്കും അര്‍ദ്ധ വിരാമം കൊടുത്തു ഞാനും നാട്ടില്‍ പോകുന്നു , .പ്രവാസി ആയതിനു ശേഷമുള്ള ആദ്യത്തെ വെക്കേഷന്‍ ...എന്ത് കൊണ്ട് പ്രവാസം വരിച്ചു എന്നത് പങ്കു വെക്കാം എന്ന് തോന്നുന്നു .. . അനുഭവങ്ങള്‍ പാച്ചാളികള്‍ ആകുന്നതും , വീണ്ടും പാളത്തില്‍ കയറുന്നതും ചിലര്‍ക്ക് ഉപകാരപ്രദമായാലോ..)

കൃത്യമായി പറഞ്ഞാല്‍ ഒരു വര്ഷം മുന്‍പാണ് ഞാന്‍ പ്രവാസി ആകുന്നത് , അതും എന്റെ മുപ്പതാം വയസ്സില്‍. പ്രവാസി ആയതില്‍ ഇപ്പോള്‍ ഖേദം ഇല്ലെങ്കിലും ഒരിക്കലും പ്രവാസി ആകുമെന്ന് സ്വപ്നേപി കരുതിയതല്ല..

പഠിത്തം കഴിഞ്ഞു കൊണ്ടോട്ടിയില്‍ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകന്‍ ആയി വര്‍ക്ക്‌ ചെയ്യുന്ന സമയം , എത്ര സംഭവ ബഹുലം ആയ ദിനങ്ങള്‍ .... കൂടെ നാടകം , ഗ്രാമീണ ക്ലബ്ബ്‌ , സന്നദ്ധ പ്രവര്‍ത്തനം , പുരോഗമന കലാ സാഹിത്യ സംഘം , ഔട്ടിംഗ്.,നീന്തല്‍ .. അങ്ങിനെ അങ്ങിനെ .. പിന്നെ എന്തിനു പ്രവാസിയായി .. അതും പ്രത്യേകിച്ച് ഒരു പ്രാരാബ്ദവും ഇല്ലാതെ . പ്ലീസ് ഇടയില്‍ കയറി ചോദിക്കരുത് ..പറയാം......

-ഫൈസല്‍ കൊണ്ടോട്ടി



സെമിനാരിയിലേക്ക് ഒരു കത്ത്


പത്താം ക്ലാസ്സ്‌ കഴിഞ്ഞുള്ള അവധിക്കാലത്താണ്‌ എന്‍റെ ചേച്ചിയുടെ വിവാഹം കഴിയുന്നത്. ചേച്ചിയുടെ പേര് ഡെയ്സി. മുഴുവന്‍ പേര് ആഗ്നസ്‌ ഡെയ്സി. എസ്.എസ്. എല്‍. സി കഴിഞ്ഞ ശേഷം ചേച്ചി പഠിക്കാന്‍ പോയില്ല. വായനയുടെ ലോകമായിരുന്നു ചേച്ചിക്ക് താല്പര്യം. അമ്മയുടെ കൈപുണ്യം മുഴുവനും പകര്‍ന്നു കിട്ടിയത് ചേച്ചിക്കായിരുന്നു. ചേച്ചി അടുക്കള എപ്പോഴും വിഭവസമൃദ്ധമാക്കി. അതുകൂടാതെ ചേച്ചിക്ക് പക്ഷി മൃഗങ്ങള്‍ ബലഹീനതയായിരുന്നു. വീട്ടില്‍ പശുക്കള്‍, ആടുകള്‍, മുയലുകള്‍, കോഴികള്‍, താറാവുകള്‍, നായ്ക്കള്‍, പൂച്ചകള്‍, ഇതുകൂടാതെ തത്തകള്‍, മൈനകള്‍, അണ്ണാന്‍ ഇവയൊക്കെ ചേച്ചി ഓമനിച്ചു വളര്‍ത്തിയിരുന്നു...
-മേരി ലില്ലി.


ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റങ്ങള്‍....

മുത്താശ്ശിക്കുന്നിലേക്കുള്ള ഈ വഴി ഇപ്പോള്‍ കുറേ മാറിയിട്ടുണ്ട്.മഴ ചെറുതായി പെയ്യുന്നുണ്ടെങ്കിലും ചവിട്ടിത്തെറുപ്പിച്ച് ഒച്ചയുണ്ടാക്കാനോ,എഴുത്തച്ഛന്‍ പ്രാണിയുടെ എഴുത്തു കാണാനോ,കടലാസ് തോണി ഒഴുക്കാനോ അവിടവിടെയായി ചെളിക്കുളങ്ങള്‍ കാണുന്നില്ല.പരവതാനി പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ടാര്‍ റോഡില്‍ ചീറിപ്പായുന്ന വാഹനങ്ങളില്‍ നിന്നും തൂവുന്ന എണ്ണയില്‍ വിരിയുന്ന മഴവില്‍ രൂപങ്ങള്‍ മാത്രം.'പരസ്യം പതിക്കരുത്'എന്നെഴുതിയിരിക്കുന്ന ഈ മതിലുകളുടെ സ്ഥാനത്തായിരുന്നു മഷിച്ചപ്പും,പാമ്പിന്റെ ഉപ്പിളിയും ഇടയ്ക്കിടയ്ക്ക് തടിയന്‍ കീരികളും പ്രത്യക്ഷപ്പെട്ടിരുന്ന 'കെള'. മതിലുകള്‍ക്കപ്പുറത്ത് കുഞ്ഞു കുഞ്ഞു 'വില്ലകള്‍'ഉയര്‍ന്നു വരുന്ന ആ സ്ഥലത്തായിരുന്നു ,പണ്ട് ഞങ്ങള്‍ അണ്ടി ക്കള്ളന്മാരുടെ വിഹാര കേന്ദ്രമായിരുന്ന,അണ്ടിക്കാട്.മിക്കവാറും വിഷുവിനു 'ചടക്കം' വാങ്ങാനുള്ള ചില്ലറപ്പൈസ മുഴുവന്‍ അവിടുന്നായിരുന്നു....

-ആദര്‍ശ്



കൂ തറതിരുമേനിയെ കാണ്മാനില്ല!!!

ബൂലോകത്തെ കൂതറകളുടെ തിരുമേനിയെ കാണ്മാനില്ല!!

ഇടയ്ക്കും മുറയ്ക്കും ചില വസ്തുവകകൾ കാണാതെ പോകുന്നതും പിന്നീട് വിദഗ്ദരായ മഷി നോട്ടക്കാരുടെ സഹായത്തോടെ അവ കണ്ടെടുക്കപ്പെടുന്നതും പുതുമയുള്ള സംഭവമല്ല.

ആര് പോയാലും നിന്നാലും ബൂലോകതരികിടക്ക് വിഷയമല്ല...

എന്നിരുന്നാലും നമുക്ക് ‘വേണ്ടപ്പെട്ട’ ചിലർ പെട്ടെന്ന് യാതൊരു മുന്നറിയിപ്പും നൽകാതെ കാണാതാവുമ്പോൾ അന്വേഷിക്കുന്നത് ബൂലോകത്തെ കീഴ്വഴക്കമല്ലെ!

ബൂലോകതരികിടയും അത്രയേ ചെയ്യുന്നുള്ളൂ......കീഴ്വഴക്കങ്ങൾ ലംഘിക്കുന്നില്ല......
-ബൂലോക തരികിട.



വീണ്ടും എ കെ

ഇന്ത മാവട്ടത്തിലെ സകല വട്ടന്മാര്‍ക്കും വണക്കം,

ഓണാശംസകള്‍ തരാന്‍ തത്കാലം സൌകര്യമില്ല. ഒരു മാസമായി ബ്ലോഗില്‍ ഞാന്‍ ഒന്നും എഴുതാത്തതിനാല്‍ മലയാളം ഭാഷ കടലില്‍ ചാടി ചാവത്തത് കൊണ്ട് മറ്റു വിശദീകരണങ്ങളും ഇല്ല. നേരെ കാര്യത്തിലേക്ക് കടക്കാം.

പുതിയ ഒരു പ്രോജെക്റ്റ്‌ ആരംഭിക്കാനുള്ള പ്രാരംഭ മുടക്ക് മുതല്‍ സംഭരിക്കുന്നതിനെക്കുറിച്ച് കൂലങ്കുഷമായി നടന്നും, ഇരുന്നും, ഓടിയും ആലോചിക്കുകയാണ് ഞാന്‍ (കിടന്ന് ആലോചനയില്ല...മറ്റു പരിപാടികളാണ് പഥ്യം.) ബ്ലോഗിലെ സുഹൃത്തുക്കളോട് (ബു ഹ ഹ ഹ !!!) ബ്ലോഗിലൂടെ അഭിപ്രായം ചോദിക്കടെ എന്ന് ബ്ലോഗ് എഴുതാതെ , വായിക്കുക മാത്രം ചെയ്യുന്ന അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചു.
അങ്ങിനെ ചെയ്യാത്തത് സത്യത്തില്‍ പേടിച്ചിട്ടാണ്....
-അര്‍ജുന്‍ കൃഷ്ണ.







ഒരാള്‍ക്ക് എത്ര ജഡങ്ങളാണ്‌

ഒരു മരത്തില്‍ നിന്ന്‌
അനേകം ഇലകള്‍ പോലെ
ഒരു മനുഷ്യനില്‍ നിന്ന്‌
എത്ര നാക്കുകളാണ്‌.

അച്ചടക്കമില്ലായ്മയെ
കുറിച്ച് കോപിക്കുമ്പോള്‍
അടിയന്തിരാവസ്ഥയെ സ്തുതിച്ച്;
രാജ്യം സേച്ഛാധിപത്യത്തിലേക്കെന്ന്‌
സംശയം വരുമ്പോള്‍
എമര്‍ജന്‍സിപ്പിരീയഡിനെ
ഓര്‍മ്മിപ്പിച്ച്.
.......................
ടി എ ശശി.


വിട.

തുടിക്കുന്ന ഹൃത്തില്‍ നിന്നും
തുളുമ്പാന്‍ കൊതിചോരെന്‍ മോഹങ്ങളെ....
നിങ്ങള്‍ക്കായി മാത്രം വിരുന്നെത്തിയ
വസന്തങ്ങളും, ശിശിരങ്ങളും ഇനി-
ഏതോ ഓര്‍മ്മകളുടെ ഇരുളിലെ
മായാച്ചിത്രങ്ങള്‍ മാത്രം..
-അനിത.


മുരുക്ക്


-ഹരീഷ് തൊടുപുഴ



ഒരു മീറ്റർ മദ്യം

-ഞാനും എന്റെ ലോകവും.


കുത്തബ് മിനാര്‍

IMG_0628

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP