28സെപ്തംബര്‍2009 - രണ്ട് പേര്‍ ചേര്‍ന്ന്..
Sunday
കാലത്ത് വായനക്കാര്‍ കൂടുതലാണ് . പക്ഷെ എത്രത്തോളം സീരിയസ് ആയി അതിനെ കാണുന്നു
എന്ന് മാത്രം പ്രശ്നം. ഗിരീഷ് വര്‍മ്മ ബാലുശ്ശേരിയും, ഡോക്ടര്‍ സലില മുല്ലന്‍ എന്ന
കവയിത്രിയും ചേര്‍ന്ന് എഴുതിയത്.
മേല്‍കൂരയില്ലാത്തവര്‍
പരസ്പര വിശ്വാസത്തിന്സാധാരണ കരാറില്‍
വിളങ്ങി ചേരുന്ന ചോതന .
ചതി മണക്കുന്ന കരാറില്‍
പങ്കുകച്ചവടത്തിന്റെ
ശേഷിപ്പുകള്‍
വിഴുപ്പായ് ചുമക്കേണ്ടുന്ന ദീനത...
കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?
കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
'പുതുകവിതയെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചയും ചെന്നെത്തുന്നത് ഒരേ ഇടത്തിലേക്കാണ് എന്നു പറയേണ്ടി വരുന്നു. ഇവിടെ താങ്കള്‍ പറഞ്ഞപോലെ ഭാഷാ അദ്ധ്യാപകര്‍ പുതിയ തലമുറക്കുമുന്‍പില്‍ നിന്നു വെള്ളം കുടിക്കുകയാണ് ഐസുകട്ട പോലെ ഉരുകി പോകുന്ന ഈ കവിതകളെ കൈലെടുക്കാന്‍ പോലുമാകാതെ....ആധുനികാനന്തരകവിതയില്‍ പുതു പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടില്ലാത്തതുകോണ്ടാവാം ഇത്തരം ഐസുകട്ട കവിതകള്‍ ഉണ്ടാകുന്നത് എന്നെനിക്കു തോന്നുന്നു. സച്ചിദാനന്ദനും. കെ. ജി. യും എഴുതുന്ന ഒരു ഒരു കനം പുതു തലമുറയില്‍ കാണുന്നില്ല. ' എന്ന് സന്തോഷ് മറുപടി നല്‍കുകയും ചെയ്തു. പിന്നെ വി. മോഹകൃഷ്ണന്റെ കവിതകളില്‍ ഒന്ന് സമാധിയായപ്പോഴാണ് എന്റെ ഇന്‍ബോക്സിലേക്ക് രണ്ടുമൂന്ന് 'ബൂലോക കവിതകള്‍' പറന്നു വന്നിരുന്നത്. ആ കവിതകളില്‍ ഒന്ന് തൊട്ടപ്പോളാണ് ജഗദീഷ് സിനിമയില്‍ പറഞ്ഞപോലെ 'കാക്ക തൂറീ...ന്നാ തോന്നണേ' എന്നായത്. എന്നെ ത്രസിപ്പിച്ച മികച്ച കുറേ രചനകള്‍ വന്ന 'ബൂലോകകവിത'യെ ഓര്‍ക്കുമ്പോള്‍ 'കാക്കക്കറിയാം അതിന്റെ കക്കൂസ് എവിടെയാണെന്ന്' ആ സിനിമയിലെ അടുത്ത ഡയലോഗ്ഗു പറയാനും തോന്നിയില്ല...
-സന്തോഷ് എച്ച് കെ.
അന്‍പതാം പോസ്റ്റ് : ഒരു യാത്രാ മൊഴി
പ്രിയമുള്ള സുഹൃത്തുക്കളേ,ഞാനീ ബൂലോകത്തേക്ക് വന്നിട്ട് ഏഴു മാസത്തോളമാകുന്നു.'വാഴക്കോടന്റെ പോഴത്തരങ്ങളില്‍' ഇത് അന്‍പതാമത്തെ പോസ്റ്റ്. ഈ ചുരുങ്ങിയ കാലയളവില്‍ വളരെയധികം സുഹ്യദ് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുകയും അതിലുപരിയായി ഒരു കുടുംബ ബന്ധത്തെക്കാള്‍ അടുപ്പമുള്ള സൌഹൃദങ്ങള്‍ ഉണ്ടാവുകയും ചെയ്തു എന്ന സന്തോഷം ഈ നിമിഷം എല്ലാവരുമായി പങ്കുവെക്കട്ടെ. തുടര്‍ന്നും ഈ സൌഹൃദങ്ങള്‍ നിലനിര്‍ത്താന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു...
-വാഴക്കോടന്‍.
കൂന്തംകുളം വിശേഷങ്ങള്‍
-ഷിനൊ ജേക്കബ് കൂറ്റനാട്. (ഹരിത ചിന്ത)
ഒറ്റ വാക്കില്‍ ഒതുങ്ങില്ല ഒരു ജീവിതം
കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ സമീപകാലത്ത് നടത്തിയ രണ്ട് പരീക്ഷകളാണ് ഒരേ തരത്തിലുളള ആരോപണത്തിന് വിധേയമായത് (എച്ച്. എസ്സ്. എ ഫിസിക്കല്‍ സയന്‍സും അപ്പെക്‌സ് സൊസൈറ്റികളിലെ ക്ലാര്‍ക്കും). അതില്‍ ഒരു പരീക്ഷ റദ്ദാക്കിക്കഴിഞ്ഞു. മിക്കവാറും മറ്റെതിന്റേയും ഗതി അതുതന്നെയായിരിക്കും. ഒരേ ഗൈഡില്‍ നിന്ന് ക്രമനമ്പറും എന്തിന് തെറ്റായ ഉത്തരങ്ങള്‍ പോലും മാറാതെ തുടര്‍ച്ചയായി ഇരുപത്തി അഞ്ചോളം ചോദ്യങ്ങള്‍ പകര്‍ത്തി എന്നതാണ് ചോദ്യപേപ്പറിനെക്കുറിച്ചുണ്ടായ ആരോപണം. തൊണ്ടിസഹിതം മാധ്യമങ്ങള്‍ സംഭവം പുറത്തുകൊണ്ടുവന്നു. സമാനമായ നിരവധി സംഭവങ്ങള്‍ കേരള പി.എസ്.സി യുടെ ചരിത്രത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഓരോ പരീക്ഷ റദ്ദാക്കപ്പെടുമ്പോഴും ആ പരീക്ഷയ്ക്കു വേണ്ടി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍, നഷ്ടപ്പെടുത്തിയ ഉറക്കങ്ങള്‍, ചെയ്ത യാത്രകള്‍ എന്നിവയൊന്നും ചോദ്യപേപ്പര്‍ തയ്യാറാക്കിയവരെയോ പി.എസ്.സിയെയോ അലോസരപ്പെടുത്താറില്ല. തൊഴിലന്വേഷകരുടെ ഹൃദയഭാരം ഒരു സര്‍ക്കാര്‍ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിഗണന കുറഞ്ഞ ഒന്നാണല്ലോ...-പ്രേമന്‍ മാഷ്.
My City My Metro - ദുബായ് മെട്രോയില്‍ ഒരു യാത്ര
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9 ന് (09-09-09) പ്രവര്‍ത്തനം ആരംഭിച്ച ദുബായ് മെട്രൊ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തെപ്പറ്റി ‘അപ്പൂന്റെ ലോകം’ എന്ന എന്റെ ബ്ലോഗില്‍ എഴുതിയ 'ദുബായ് മെട്രോ ഭാവിയിലേക്ക്’ എന്ന ലേഖനത്തിലെ കമന്റുകളില്‍ വായനക്കാരില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നതാണ് മെട്രോയിലെ ഒരു യാത്രയുടെ ചിത്രങ്ങളോടുകൂടിയ വിവരണംകൂടി ഒരു പോസ്റ്റായി ഇടണം എന്നത്. ചിത്രങ്ങള്‍ വലുതായി കാണിക്കുവാനുള്ള സൌകര്യം പരിഗണിച്ച് ഈ ബ്ലോഗില്‍ ഇത് ആദ്യലേഖനത്തിന്റെ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു...
-അപ്പു.
ഉണ്ണി ജോസഫിന്റെ വൈതരണികള്‍
പശൂന്റെ കരച്ചില് കേട്ടാ.. ലിറ്റര്‍ കണക്കിന് പാലാ അകിട് ചുരന്നു ഒഴുകണേന്നു തോന്നും .. മിണ്ടാണ്ടവിടെ നിന്നോണം "
അമ്മച്ചീം പശൂം തമ്മിലുള്ള യുദ്ധം തുടങ്ങി . ഉണ്ണിക്കുട്ടന്റെ ഉറക്കം മുറിഞ്ഞു ...
-സുനില്‍
ഗുരുസാഗരം,.......
ആശ്രമമുറ്റത്തെ ആല്‍മരത്തില്‍ ഇരുന്നു,ഗുരു ശിഷ്യയോടു മൊഴിഞ്ഞു,..
ശിഷ്യേ,.....സ്നേഹമനു സത്യമായിട്ടുള്ളതു.
അതു ഈശ്വരനാണു,..അതിനെ അറിയുക, അനുഭവിക്കുക,..
ഗുരു പറഞ്ഞതു ശിഷ്യ ശരിക്കും ശ്ര്ദ്ധിച്ചു,....
ഒരു നാൾ ഗുരു ശിഷ്യയെ പഠിപ്പിച്ചു,.
സ്നേഹത്തെക്കുറിച്ചു,...
അതെന്തെന്നു അറിയിച്ചു,..... അനുഭവിപ്പിച്ചു,...
പത്തു മാസങ്ങള്‍ക്കു ശേഷം ശിഷ്യ അറിഞ്ഞു,... അനുഭവിച്ചു,...
മാതൃസ്നേഹം എന്താണെന്നു,..
-ശ്രീജിത്ത്
ഒരു ഹര്‍ത്താല്‍ കാലത്ത്..
-തിരൂര്‍കാരന്‍.
പുതുക്കം
പുതുക്കിപ്പണിഞ്ഞുകൊണ്ടിരുന്നുഈ വീടിന്റെ ചുമരുകള്‍
ഞാനെന്റെ ഭാഷകൊണ്ട്
ഈ വീടിന്റെ ജനാലകള്‍
വാതിലുകള്‍
ഉമ്മറം
നിന്നുമടുത്ത് ദ്രവിച്ച
കട്ടിളകള്‍
.............
പി എ അനീഷ്.
തൃശ്ശൂരിലേക്കുള്ള വഴി
സഹയാത്രക്കാരാ
മഴയിലേക്ക് നെഞ്ച് തുറന്നുവെയ്ക്കുക
സ്നേഹത്തിന്‍റെ സമ്മതം കൊണ്ടു
ഇത്തിരി നേരം നനഞ്ഞിരിക്കാം .
...............
സ്റ്റീഫന്‍ ജോര്‍ജ്.
നീ കടലാണു
നിന്നിലേക്കൊഴുകുന്ന പുഴയാണു
ഞാന്‍…
ഈ വരികള്‍ മടുത്തുപോയി…
നിന്റെ തീരത്തെഴുതി
വെച്ചിട്ടു പോയ വരികള്‍
തിരക്കൈ നീട്ടി മായിച്ചതെന്നോര്‍ത്ത്
പൊള്ളിയ താപത്തില്‍,
മലയിറങ്ങി വന്നു
കടലിലേക്കിറങ്ങിയ ചാലുകള്‍
വറ്റിയിരുന്നു.
.............
അരുണ്‍ ചുള്ളിക്കല്‍.
പ്രണയ ലേഖനം...
ദൂരെ പട്ടണത്തില്‍ നിന്നും നാട്ടിന്‍ പുറത്തെബന്ധു വീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ വന്നകുട്ടീ,
പുസ്തകങ്ങള്‍ പുരാവസ്തുക്കളെ പോലെ
ഉറക്കം തൂങ്ങുന്ന,
നിശ്ശബ്ദതതയില്‍ അക്ഷരങ്ങളുടെ കൂര്‍ക്കംവലി മുഴങ്ങുന്ന
ആളൊഴിഞ്ഞവായനശാലയില്‍ വച്ചാണല്ലൊ
നമ്മളാദ്യം തമ്മില്‍ കണ്ടത്...
............
താരകന്‍.
കടല്‍ പാലം
-കുഞ്ഞായി
എന്റെ ഗ്രാമകാഴ്ചകള്‍...3
-ഹരീഷ് തൊടുപുഴ.
1 comments:
ബ്ലോത്രം അണ്ണന്‍മാരെ....
എന്റെ ബ്ലോഗിലെ പോസ്റ്റും ലിസ്റ്റ് ചെയ്ത് കിട്ടാന്‍
എന്താ വഴി?
ഒരു പത്രത്തിലെങ്കിലും ഒന്ന് തല കാണിക്കണമെന്ന ആഗ്രഹം ആര്‍ക്കാ ഇല്ലാത്തത്?
ഒന്ന് കനപ്പിച്ചു എഴുതോ... എന്നെ പറ്റീ?
Post a Comment