FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

മലയാളം ബ്ലോഗിന് ബ്ലോത്രത്തിന്റെ മറ്റൊരു സംഭാവന...

Friday

ബ്ലോത്രം ഒറ്റ അക്ഷരം കൊണ്ട്.....

പ്രിയ ബ്ലോത്രം വായനക്കാരെ, ബൂലോഗ സുഹൃത്തുക്കളെ,

മലയാളം ബ്ലോഗിന്റെ വളര്‍ച്ചയുടെ മറ്റൊരു ചുവടു വെപ്പുമായി ഇറങ്ങിയ ബ്ലോത്രത്തില്‍ നിന്നും ഓണപ്പതിപ്പ് 2009 ന്റെ വന്‍ വിജയത്തിന് ശേഷം ഞങ്ങള്‍ അഭിമാന പൂര്‍വ്വം ബൂലോഗ വായനക്കാര്‍ക്ക് നല്‍കുന്ന മറ്റൊരു സമ്മാനം
ബ്ലോത്രം മാസിക. ഒക്ടോബര്‍ ആദ്യത്തില്‍ പ്രഥമ ലക്കം പുറത്തിറങ്ങുന്നു....


ബൂലോഗത്തെ ആദ്യ പത്രമായ ബ്ലോത്രത്തിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ നല്‍കിയ സഹകരണങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. ബ്ലോത്രം ആദ്യമായി പബ്ലിഷ് ചെയ്ത വാരാന്ത്യപ്പതിപ്പിന് നല്ല സ്വീകരണമാണ് വായനക്കാര്‍ നല്‍കിയത്. എങ്കിലും സമയക്കുറവ് മൂലം വാരാന്ത്യപ്പതിപ്പ് തുടരാനായില്ല. പിന്നീട് ഞങ്ങള്‍ നല്‍കിയ ഓണസമ്മാനമായ ബ്ലോത്രം ഓണപ്പതിപ്പിനും വന്‍ സ്വീകരണമാണ് ബൂലോഗ വായനക്കാര്‍ നല്‍കിയത്. വായനക്കാര്‍ നല്‍കിയ ഈ സഹകരണവും പിന്‍തുണയും പുതിയ ഒരു സംരംഭവുമായി നിങ്ങളിലേക്കെത്താന്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജമാകുന്നു. ബ്ലോത്രത്തില്‍ നിന്നും എല്ലാ മാസവും പുറത്തിറങ്ങുന്നു, മാസിക. ബ്ലോഗില്‍ അറിയപ്പെടുന്ന കവിയും സംക്രമണം എന്ന കവിത ബ്ലോഗില്‍ സ്ഥിരമായി എഴുതുന്ന നസീര്‍ കടിക്കാട് ആണ് മാസികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്. ബ്ലോത്രത്തിന്റെ വാരാന്ത്യവും ഓണപ്പതിപ്പ് 2009 ഉം ഭംഗിയായി ചെയ്ത നസീര്‍ കടിക്കാടിന് നിങ്ങളുടെ എല്ലാ സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

ബ്ലോത്രം മാസികയുടെ ആദ്യലക്കം ഒക്ടോബര്‍ ആദ്യം പുറത്തിറങ്ങുന്നു....

എല്ലാ വായനക്കാരുടേയും ബൂലോഗ സുഹൃത്തുക്കളുടേയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.


ബ്ലോത്രം ഒറ്റ അക്ഷരം കൊണ്ട്.....

-ബ്ലോത്രം.

4 comments:

മാണിക്യം said...

ബ്ലോത്രംമാസികക്ക്
സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു...

കണ്ണനുണ്ണി said...

എല്ലാ വിധ ആശംസകളും...പുതിയ സംരംഭത്തിന്..
കാത്തിരിക്കുന്നു

കനല്‍ said...

ബ്ലോത്രം മ മാസികയുടെ ആദ്യലക്കം ഒക്ടോബര്‍ ആദ്യലക്കം പുറത്തിറങ്ങുന്നു....


സ്പെല്ലിങ്ങ് മിസ്റ്റേക്ക്!!!


ആദ്യവാരം പുറത്തിറങ്ങുന്നു എന്നാവും ഉദ്ദേശിച്ചത്?

ബ്ലോത്രം said...

മാണിക്യം,

കണ്ണനുണ്ണീ,

കനല്‍: തെറ്റ് തിരുത്തി. :)

എല്ലാവര്‍ക്കും നന്ദി.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP