FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

15സെപ്തംബര്‍2009 - ബിനു ദേവസ്സ്യ.

Monday

പുലി 123 : ബിനു ദേവസ്സ്യ

ബിനു ദേവസ്സ്യ, ( a poor unlucky poet, blogger through proxy)



ബിനു ദേവസ്യ എന്നൊരു ചെറുപ്പക്കാരന്‍.
സങ്കടക്കാരനാണ്. അച്ഛനില്ല. അമ്മയും നാലു സഹോദരിമാരുമടങ്ങുന്ന കുടുംബം പണ്ടേ പ്രാരബ്ധക്കാരാണ്. ഇത്രയും ഇന്ന് കിട്ടിയ അറിവ്.

1991- വയനാട്ടിലെ സുരഭിക്കവലയി ജനിച്ചു. എല്ലു നുറുക്കുന്ന വേദനകളേയും പ്രതികൂല ജീവിത സാഹചര്യങ്ങളേയും എഴുത്തിന്റെ വഴികളിലൂടെ അതിജീവിച്ചു. സ്വാഭാവികമായ ചെറു ചലനങ്ങ പോലും തന്റെ ശരീരം വേദനിപ്പിക്കുമെന്ന തിരിച്ചറിവിലും തുടർസാക്ഷരതാപദ്ധതിയുടെ ഭാഗമായ നാല് ഏഴ് ക്ലാസ്സുകളിലെ തുല്യതാപരീക്ഷക വിജയകരമായി പൂർത്തിയാക്കി. നിലവി പത്താം തരം തുല്യതാ പരീക്ഷക്കായുള്ള തയ്യാറെടുപ്പിനൊപ്പം ഇലട്രോണികസ് പഠനവും ചികിത്സയുമായി മാനന്തവാടിയിലെ കാരുണ്യ നിവാസി താമസിച്ചു പഠിക്കുന്നു....

-സജീവ് (കേരള ഹ ഹ ഹ..)



ഒരു ജാതി ഒരു മതം - 5

ഹൈന്ദവ സംസ്കാരത്തെ എന്നും ലജ്ജിപ്പിക്കേണ്ട ഒരു വസ്തുതയാണ് സ്മാര്‍ത്തന്മാര്‍ അസ്പൃശ്യതയെ ന്യായീകരിക്കാന്‍ ശ്രമിച്ചു എന്നുള്ളത്. ഇന്ന് കേരളത്തില്‍ ഒരു പരിധിവരെ സമൂഹത്തെയോ ജാതിയെയോ അടിസ്ഥാനപ്പെടുത്തിയുള്ള ‘അയിത്തം’ എന്ന ദുരാചാരം ഇല്ലാതായിട്ടുണ്ടെങ്കിലും, വടക്കെ ഇന്ത്യയില്‍ ഇപ്പോഴും പലയിടത്തും ദളിതരോടുള്ള പെരുമാറ്റത്തിലെ ജീര്‍ണ്ണത നിലനില്‍ക്കുന്നു. ഇന്ന് നിലനില്‍ക്കുന്നത് ജാതിവ്യത്യാസത്താല്‍ ഉണ്ടായിട്ടുള്ള ഉച്ചനീചത്വങ്ങളാണ്. ഈ ജാതി വ്യത്യാസത്തെ വര്‍ണ്ണാശ്രമധര്‍മ്മങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് കോലാഹലങ്ങള്‍ അധികവും കണ്ടുവരുന്നത്.

എന്നു മുതലാണ് ജാതിയും ജാതിവ്യത്യാസവും ഉണ്ടായത് എന്നു അന്വേഷിക്കുകയാണ് ഇവിടെ. എന്റെ പരിമിതമായ അറിവിലും സൌകര്യങ്ങളിലുമാണ് ഇതെഴുതുന്നത്. വായനക്കാരുടെ അഭിപ്രായങ്ങളിലൂടെ ഈ ലേഖനം പൂര്‍ണ്ണതയിലെത്തിക്കുവാന്‍ കഴിയുമെന്ന് കരുതുന്നു.

ആദിമ മനുഷ്യര്‍ക്ക് ജാതി എന്ന ചിന്ത ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. മനുഷ്യര്‍ സംഘം ചേര്‍ന്നു ജീവിക്കാന്‍ തുടങ്ങിയതുമുതല്‍ ജീവിതാവശ്യങ്ങള്‍ക്കുവേണ്ടി പ്രകൃതിയുമായി മല്ലിടേണ്ടി വന്നിട്ടുണ്ട്....
-പാര്‍ത്ഥന്‍



മനുഷ്യശരീരത്തിനു് ഒരു സ്പെയര്‍ പാര്‍ട്ട്‌സ്‌ സ്റ്റോര്‍

ഗര്‍ഭപാത്രത്തിലെ അണ്ഡവുമായി പുരുഷബീജം സംയോജിക്കുന്നതിന്റെ ഫലമായാണു് ഗര്‍ഭധാരണം നടക്കുന്നതെന്നും ഏതാനും മാസങ്ങള്‍ക്കുശേഷം ശിശുക്കള്‍ ജനിക്കുന്നതെന്നും നമുക്കറിയാം. ബീജം അണ്ഡത്തില്‍ പ്രവേശിക്കുന്നതുവഴി മാതാവിന്റേയും പിതാവിന്റേയും ക്രോമോസോമുകള്‍ അഥവാ, അവരുടെ ജെനറ്റിക്‌ ഇന്‍ഫര്‍മേഷന്‍സ്‌ പൂര്‍ണ്ണമായി സംയോജിക്കുന്നു. അതിനാല്‍, അങ്ങനെ ജനിക്കുന്ന ഒരു കുഞ്ഞു് മാതാവിലും പിതാവിലും പരമ്പരാഗതമായി ശേഖരിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളുടെ ഒരു 'സംയുക്തം' ആയിരിക്കും. സാധാരണഗതിയില്‍ ഒരു അണ്ഡവുമായി ഒരു ബീജത്തിനേ സംയോജിക്കാന്‍ സാധിക്കൂ എന്നതിനാല്‍, അങ്ങനെ ഫെര്‍ട്ടിലൈസ്‌ ചെയ്യപ്പെടുന്ന അണ്ഡത്തില്‍ നിന്നും ഒരു ശിശു മാത്രമേ ജനിക്കുകയുള്ളു. അതേസമയം ഫെര്‍ട്ടിലൈസ്‌ ചെയ്യപ്പെട്ട അണ്ഡത്തിനു് ഒരു പ്രത്യേകസമയപരിധിക്കുള്ളില്‍ രണ്ടായി വിഭജനം സംഭവിച്ചാല്‍ അതുവഴി ഒരേ രൂപത്തിലുള്ള ഇരട്ടകള്‍ പിറക്കുന്നു. രോഗം മൂലമോ മറ്റോ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ പരസ്പരം 'ഓര്‍ഗന്‍ൻ ഡോണര്‍' ആകുവാന്‍ സാധിക്കും എന്നൊരു ഗുണം ഇത്തരം ഇരട്ടകള്‍ക്കുണ്ടു്. എല്ലാവര്‍ക്കും ഇരട്ടകള്‍ ഉണ്ടായിരുന്നെങ്കില്‍ ചുരുങ്ങിയപക്ഷം, ചില ചികിത്സകളുടെ കാര്യത്തിലെങ്കിലും അതു് വളരെ സൗകര്യമായിരുന്നേനെ! നിര്‍ഭാഗ്യവശാല്‍ ബഹുഭൂരിപക്ഷം മനുഷ്യരും തനിയെയാണു് ഈ ഭൂമിയിലേക്കു് വരുന്നതു്!

-സികെ ബാബു.





ആരുടെ മാധ്യമസ്വാതന്ത്ര്യം?

മുത്തൂറ്റ് പോള്‍ ജോര്‍ജ് വധം പ്രത്യക്ഷത്തില്‍ ഒരു അരാഷ്ട്രീയ വിഷയമാണ്. പക്ഷേ, അതിനെ ഒരു രാഷ്ട്രീയവിഷയമാക്കി വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മാറ്റി. രാഷ്ട്രീയമില്ലാത്ത ഒരു കൊലക്കേസിലെന്തിന് പാര്‍ടി സെക്രട്ടറി രണ്ടു പത്രസമ്മേളനം നടത്തിയെന്ന് രമേശ് ചെന്നിത്തലയാദികള്‍ സംശയം ഉന്നയിക്കുന്നു. മാധ്യമസ്വാതന്ത്ര്യം അപകടത്തില്‍ എന്ന മുറവിളിയുമായി നിയമസഭയില്‍ ഇറങ്ങിപ്പോക്ക് നടത്തുന്നു. ഇന്ദിര ഗാന്ധി, രാജീവ്ഗാന്ധി തുടങ്ങിയവരുടെ വധക്കേസിനേക്കാള്‍ വികാരാവേശത്തോടെയാണ് യുഡിഎഫ് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും പോള്‍ ജോര്‍ജ് വധക്കേസ് ഏറ്റെടുത്തിരിക്കുന്നത്. പന്നിപ്പടക്കം പൊട്ടിച്ചിട്ട് എന്തിനാ ശബ്ദമുണ്ടാക്കുന്നത് എന്നു ചോദിക്കുംപോലെ അസംബന്ധമാണ്, കേവലം അരാഷ്ട്രീയമായ ഒരു വിഷയത്തെ രാഷ്ട്രീയകാര്യമാക്കി മാറ്റിയതിനുശേഷം അതിനോടെന്തിന് സിപിഐ എം നേതാക്കള്‍ നിരന്തരം പ്രതികരിക്കുന്നുവെന്ന സംശയം ഉയര്‍ത്തുന്നത്....
-ജാഗ്രത.




ഇതോ മാധ്യമധര്‍മ്മം?

അഭയക്കേസിലെ പ്രതികളുടെ നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റ്‌ നടത്തിയതിന്റെ വീഡിയോ ഇന്ന് എല്ലാമാധ്യമങ്ങളിലുംകാണിച്ചു. അവര്‍ തെറ്റുചെയ്തോ ഇല്ലയോ എന്നത് ഞാന്‍ പറയാനാഗ്രഹിക്കുന്നില്ല . എങ്കിലും ഇന്നത്തെ മാധ്യമ ആവേശം കണ്ടപ്പോള്‍ അല്പം അതിരുകടന്നില്ലേ എന്ന് തോന്നിപ്പോകുന്നു !

ചീഫ്‌ ജുഡീഷ്യല്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഏഷ്യാനെറ്റ്‌ അതിന്റെ സംപ്രേക്ഷണം നിര്‍ത്തിവച്ചു. എന്നാല്‍ മറ്റുപല ചാനെലുകളും കോടതിയുടെ ഉത്തരവിനെപ്പോലും മറികടന്ന് വീണ്ടും അവ സംപ്രേക്ഷണം ചെയ്തു. ഒരു ചാനെല്‍ നടത്തിയ ചര്‍ച്ച ഇങ്ങനെയായിരുന്നു. അനാലിസിസ്‌ ടെസ്റ്റ്‌ അനുസരിച്ച് അവര്‍ കുറ്റം ചെയ്തു എന്ന് കരുതുന്നുണ്ടോ ? ഉണ്ടെങ്കില്‍ Y എന്നും ഇല്ലെങ്കില്‍ ഡാഷ് എന്നും S.M.S അയക്കുക ...
-നാട്ടുകാരന്‍




അവന്‍റെയൊരു നാര്‍ക്കോ അനാലിസിസ്സ്

പുതിയതായി പുറത്തു വന്ന ഫാദര്‍ പൂച്ചതൃക്ക, സിസ്റ്റര്‍ ബഫി ,ഫാദര്‍ മുണ്ടൂരാന്‍ എന്നിവരുടെ നാര്‍ക്കോ അനാലിസിസ്സ് സി ഡിയുടെ പൂര്‍ണ്ണ രൂപത്തിന്റെ വെളിച്ചത്തില്‍ സഭയുടെ അവകാശ സംരക്ഷണ തിരുനാള്‍ ഈ വര്‍ഷം നേരത്തെയാക്കിയതായി സകല കുഞ്ഞാടുകളെയും , വിത്തുകാളകളെയും സോറി പാതിരിമാരെയും ഇതിനാല്‍ കര്‍ത്താവിന്റെ മണവാട്ടിമാരില്‍ അതിയായ പ്രിയത്തോടെ അറിയിച്ച് കൊള്ളുന്നു .

തിരുനാളിന്റെ മുന്നോടിയായി ചില ആവശ്യങ്ങള്‍ സഭാ നേതൃത്ത്വം ഈ നാട്ടിലെ നിയമത്തിനും ഭരണാധികാരികള്‍ക്കും മുന്നിലേക്ക് വെയ്ക്കുന്നതാണ് . സാധാരണ തിരഞ്ഞെടുപ്പ് കാലത്താണ്‌ ഈ വില പേശല്‍. നേരത്തെ പറഞ്ഞില്ലായോ, അടിയന്തര സാഹചര്യങ്ങള്‍ മുന്‍ നിറുത്തി ഇക്കൊല്ലം നേരത്തെയാ പരിപാടികള്‍ എന്ന്.....
-അര്‍ജുന്‍ കൃഷ്ണ.




അഭയ കേസ്- നാര്‍ക്കോ ക്രൂരത

അഭയ കേസ് നാര്‍ക്കോ പരിശോധനയുടെ വീഡിയോ ദ്ര്യശ്യങ്ങള്‍ ചാനലുകളിലൂടെ കാണുവാന്‍ ഇടയായി.
പോള്‍ മുത്തൂറ്റ്‌ വധവുമായി ബന്ധപ്പെട്ട് ഗുണ്ടകളുടെയും രാഷ്ട്രീയക്കാരുടെയും ബന്ധങ്ങളും ഒക്കെ പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മാധ്യമ ശ്രദ്ധയെ മാറ്റാന്‍ ആരോ മനപ്പൂര്‍വ്വം തന്നെ ഇപ്പോള്‍ ഈ വീഡിയോ-കള്‍ പുറത്തു വിട്ടതായി തോന്നുന്നു...
-ജോണ്‍ ചാക്കോ പൂങ്കാവ്.



കര്ത്താവിന്റെ സങ്കീര്ത്തനം

ഇത് കഴിഞ്ഞ വര്ഷം എഴുതിയ ഒരു പോസ്റ്റാണ്. സിസ്റ്റര്‍ അഭയാ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നാര്‍ക്കോ സി ഡി നിറയുകയാണല്ലോ.. അഭയാ കേസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടെഴുതിയ ഒരു പോസ്റ്റ്..

കര്‍ത്താവിന്റെ സങ്കീര്‍ത്തനം

ഞാന്‍ അമല ... നിങ്ങള്‍ക്കറിയില്ലേ സിസ്റ്റര്‍ അമല ... പതിനാറു വര്‍ഷങ്ങള്‍ക്കു മുന്പ് കോട്ടയത്തെ ഒരു കന്യാസ്ത്രീ മഠത്തിലെ കിണറ്റിലാണ് നിങ്ങള്‍ എന്നെ ആദ്യമായി കാണുന്നത്. ഓര്‍മ്മയുണ്ടോ... പിറ്റെന്നിറങ്ങിയ പത്രങ്ങളിലെ ഒരു ഒറ്റക്കോളം വാര്ത്ത.... കന്യാസ്ത്രീ ആത്മഹത്യ ചെയ്തു.. ഇവള്ക്കൊക്കെ എന്തിന്റെ കേടാ എന്ന് നിങ്ങളും കരുതിയിട്ടുണ്ടാകും... യേശുവിന്റെ മണവാട്ടി .. തിരുസഭയുടെ മാനം കളയാന്‍.. ആത്മഹത്യ ചെയ്യാനനെന്കില്‍ പിന്നെന്തിനാ കന്യാ മഠത്തില്‍ ചേര്‍ന്നത്‌.. നിങ്ങളിലെ പൌര മനസാക്ഷി കോപം കൊണ്ടിട്ടുണ്ടാകും. പക്ഷെ ജീവിതം തുടങ്ങുന്ന പ്രായത്തില്‍ ഭൂമിയുടെ ആഴങ്ങളിലെക്കെന്നെ വലിചെരിഞ്ഞവര്‍ നിങ്ങള്‍ക്കിടയില്‍ ഇപ്പോഴും മാന്യതയുടെ മുഖം മൂടിയുമായി നടക്കുന്നത് ഞാന്‍ കര്‍ത്താവിന്റെ അടുത്തിരുന്നു കാണുന്നുണ്ട്. ഭൂമിയില്‍ എന്നെ അവര്‍ നരകത്തിലേക്ക് തള്ളിയിട്ടെന്കിലും ദൈവമെന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വിളിച്ചു...
-രഞ്ജിത് വിശ്വം.




ഈ മെത്രാനെ നമ്മള്‍ എന്ത് വിളിക്കും?

ബൂലൊകത്തെ സഹൃദയരേ, ഞാന്‍ ഒരു വാര്‍ത്ത കണ്ടു. അതിന്റെ അവസാനം ലേഖകന്‍ എഴുതിയ കമന്റും വായിച്ചു. അപ്പൊ ഒരു സംശയം, ഈ മെത്രാനെ നമ്മള്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും? വത്തിക്കാന്റെ നടപടികളെ വിമര്‍ശിക്കുന്ന ആളുകള്‍, അവര്‍ ആരായാലും ഒരു പാഠം പഠിക്കും എന്നതായിരുന്നു പണ്ടത്തെ അവസ്ഥ. ഇപ്പോള്‍ ഇതിനുള്ള അവസ്ഥയൊന്നും സിംഹങ്ങല്‍ക്കില്ല. പല്ലൊക്കെ പോയി. കുറെ ഗുണ്ടകള്‍ ഉണ്ടായിരുന്നവരെ ഒക്കെ വിശുദ്ധരാക്കി. ആധുനിക ഗുണ്ടകള്‍ ഒക്കെ കമ്യൂണിസ്റ്റുകാരും ആയിപ്പോയി. പാവങ്ങള്‍ക്ക് ഇപ്പൊ ആകെയുള്ള വജ്രായുധം ഇടയലേഖനവും ആകെ ഉള്ള ഒരു ബഹളക്കാരന്‍ വിരമിച്ച ഒരു മെത്രാനും ആണല്ലോ. പിന്നെ ഒരു വാല്യക്കാരന്‍ ഉണ്ടായിരുന്നത് എപ്പോളും ബ്ലോഗിലും. എഴുതി എഴുതി ഇപ്പൊ ആരും വായിക്കാതെയും കമന്റാതെയും ആയി. എന്നാലും എഴുതുന്നു. അപ്പോളാണ് പുതിയ ചില ആളുകള്‍ ഉള്ളില്‍ നിന്നും ബഹളവും ആയി വരുന്നത്....
-സുബിന്‍ പി തോമസ്.



എവിടെയാണ് നമുക്ക് തെറ്റുന്നത്..

ശൂ....ശൂ.....നീട്ടി വളിച്ചപ്പോള്‍ ഓട്ടോ നിര്‍ത്തി.

"കിംസ് ഹോസ്പിറ്റല്‍''

സ്ഥലം പറഞ്ഞ് കയറിയിരുന്നു. ഡ്രൈവറുടെ മുഖം വ്യക്തമായി കണ്ടില്ല. സാരംല്ല. മനുഷ്യനല്ലേ...തിരുവനന്തപുരമാണെങ്കിലും....

"ചോറുണ്ണാന്‍ പോവുകയായിരുന്നോ?''

ഡ്രൈവറെന്നെ തിരിഞ്ഞുനോക്കി. വിശ്വാസം വരാത്ത മുഖഭാവം.

"അല്ല, ഉച്ചയായതുകൊണ്ട് ചോദിച്ചതാ''.

അയാള്‍ ചിരിച്ചു. "ഊണു കഴിഞ്ഞതാ.''

"വീടെവിടെയാ?''...
-വര്‍ക്കേഴ്സ് ഫോറം.




ഡയപ്പറിന് വിലകൂടിയത് കൊണ്ട് മാത്രമാണ് ഞാന്‍ ഒന്നിലൊതുക്കിയത് എന്ന് ഈയിടെ ഒരാള്‍ പറയുന്നത് കേള്‍ക്കാന്‍ ഇടയായി . സത്യം അമ്മച്ചിയാണേ , ബ്ലോഗനാര്‍ ഭഗോതിയാണേ ഞാന്‍ കേട്ടതാണേ. അപ്പോള്‍ പണ്ടുള്ളവരെ സമ്മതിക്കണം അല്ലേ ? ഒരു വീട്ടില്‍ എട്ടും പത്തും കോണകം ഉടുത്തും ഉടുക്കാതെയും , അപ്പിയില്‍ കിടന്നുരുണ്ടും ഉരുളാതെയും , കഴിക്കാന്‍ ഒന്നും ഇല്ലാതെയും , കഴിച്ചും . തമ്മില്‍ അടിയിട്ടും പിന്നെ ഇണങ്ങിയും അങ്ങനെ ഓരോ വീട്ടിലും കുട്ടികളാല്‍ സമൃദ്ധമായിരുന്നു .കുട്ടികള്‍ നാടിനും വീടിനും സമ്പത്താണ്‌ എന്ന് കരുതിയ ഒരു നാള്‍ . വീടിനും നാടിനും സമൃദ്ധമായ കുട്ടികള്‍ എല്ലാം വളര്‍ന്നു , ദേശം വിട്ടു . ഗള്‍ഫിലും , മറുനാട്ടിലും , അമേരിക്കയിലും അങ്ങനെ മലയാളികള്‍ എത്തിപ്പെടാത്ത സ്ഥലങ്ങള്‍ ഇല്ല . ഇവര്‍ കാലക്രമേണ നാട് മറക്കുകയാണോ ചെയ്യുന്നത് ?
-കാപ്പിലാന്‍



ഹനാന്‍, എന്താണ് സത്യം? ചില നിരീക്ഷണങ്ങള്‍

ഹനാന്‍ ബിന്‍ത് ഹാഷിം തീര്‍ച്ചയായും ഒരു പ്രതിഭ തന്നെയാണ്. ഭൂമുഖത്ത് പിറന്നു വീഴുന്ന ഓരോ കുരുന്നിലും ഒരു പ്രതിഭ ഒളിച്ചിരിക്കുന്നു എന്നാണെന്‍റെ വിശ്വാസം. പ്രതിഭയുടെ നിര്‍വചനത്തില്‍ നാം ഉള്‍പ്പെടുത്താന്‍ വിട്ടു പോയ മേഖലകളും നിരന്തരം പകര്‍ന്നു കിട്ടിക്കൊണ്ടിരിക്കുന്ന അറിവെന്നറിയപ്പെടുന്ന മുന്‍വിധികളുമായിരിക്കണം ഏവര്‍ക്കും പത്രത്താളുകളില്‍ ജീവിക്കാന്‍ കഴിയാതെ പോയതിന്‍റെ കാരണം.

ഹനാന്‍ പ്രതിഭയാണെന്നു പറയുന്നത് ഇന്നത്തെ മാതൃഭൂമി വാര്‍ത്തയിലെ വിവരക്കേടുകള്‍ മുഖവിലക്കെടുത്തിട്ടല്ല, അതിലെ ഒരു വാചകം വിശ്വസിച്ചു കൊണ്ടാണ്. മസാച്ചുസെറ്റ്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഉപരിപഠനത്തിന് അപേക്ഷ നല്‍കിയ 3600 ഓളം അന്താരാഷ്ട്രവിദ്യാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ്റിച്ചില്വാനം പേരില്‍ ഒരാള്‍ ഹനാന്‍ ആണെങ്കില്‍, അതു കൊണ്ടാണ്......

-പപ്പൂ‍സ്.



കോഴിക്കോട്ടുകാരിയായ ഹനാനെ നിങ്ങളറിയുമോ?

നമുക്ക് നമ്മെ കുറിച്ചൊന്നുമറിയില്ല- നാം നമ്മുടെ കഴിവുകളെ അംഗീകരിക്കാറുമില്ല. അല്ലെങ്കില്‍ ഹനാന്‍ വാര്‍ത്തകളിലെന്നോ വരേണ്ടിയിരുന്നു. ഈ വാര്‍ത്ത നിങ്ങളിലെത്തിക്കുക മാത്രമാണ് എനിക്കിപ്പോള്‍ ചെയ്യാന്‍ കഴിയുക. കാരണം ഞാന്‍ ഹനാനെ കുറിച്ചാദ്യമായാണ് വായിക്കുന്നത്. കൂടുതലറിയുന്നവര്‍ കമെന്റുകളില്‍ കൂടുതലെഴുതുക....
-കാട്ടിപ്പരുത്തി


അറബിക്കടുവയും മലയാളിക്കിടുവയും

കഴിഞ്ഞകൊല്ലത്തെ റമദാന്‍ നൊയമ്പുകാലം. മുസ്ലിം സമൂഹം ശാരീരികമായും മാനസ്സികമായും പടച്ചതമ്പുരാനെ സ്തുതിച്ച് വ്രതം അനുഷ്‌ടിച്ച് കൂടുന്ന പുണ്യമാസത്തെ ഏറ്റവും പുണ്യമെന്ന് വിശ്വസിക്കുന്ന ഇരുപത്തിയേഴാം രാവ്!
ഖുര്‍‌ആന്‍ അവതരിക്കപ്പെട്ട കാലം എന്നറിയപ്പെടുന്ന ആയിരം മാസത്തേക്കാള്‍ പ്രതിഫലം ദൈവം മനുഷ്യകുലത്തിന്‌ നല്‍കി അനുഗ്രഹിക്കുന്ന ദിനം.

ഞാന്‍ വയള്‌ (മതപ്രസംഗം) ചെയ്യാന്‍ പോകുകയാണോന്ന് വിചാരിച്ച് നിങ്ങളാരും പോകാതെ..! ഈ സാഹസിക കഥ അരങ്ങേറിയത് അങ്ങനെയൊരു ദിവസമായിരുന്നു എന്ന് സൂചിപ്പിച്ചതാണ്‌. ഇനി സംഭവകഥയിലേക്ക് നമുക്ക് പോകാം..
-ഏറനാടന്‍.




മടിവാളയിലെ ചില പകലുകല്‍

അന്ന്‌, മടിവാള നഗരത്തിന്റെ മോടികള്‍ക്കുപുറത്തു, വൃത്തികേടുകള്‍ നിറഞ്ഞ, ഗതി പിടിക്കാത്ത തമിഴന്മാരും കന്നഡക്കാരും തിങ്ങി പാര്‍ക്കുന്ന ഒരിടമായിരുന്നു. മാലിന്യം കുന്നു കൂടിയ ചെറിയ വഴികളും, കറുത്ത വെള്ളം ഒഴുകുന്ന ഓടകളും, അവക്കിരുപുറങ്ങളിലും അടുപ്പുകല്ലുള്‍ കൂട്ടിയ കണക്ക്‌ കൊച്ചുകൂരകളും.

മാര്‍ക്കെറ്റില്‍ നിന്നും വരുന്ന ബി. ടി. എസ്‌. ബസിന്റെ അവസാന സ്റ്റൊപ്പില്‍ ഇറങ്ങി, വലതു വശത്തുള്ള കൊച്ചു കടകള്‍ക്കിടയിലൂടെ ഒരിടവഴിയുണ്ട്‌. അതിലൂടെ പഴയ തമിഴ്‌ പടങ്ങള്‍ കളിക്കുന്ന പൊട്ടിപൊളിഞ്ഞ ടാക്കീസും കടന്ന്‌, തുറസ്സായ ചതുപ്പു നിലങ്ങളും കടന്ന്‌, കയറിചെല്ലുന്നിടത്താണ്‌ താമസസ്ഥലം. ആ പരിസരത്തെ സാമാന്യം വലിപ്പമുള്ള ഒരു കൊച്ചു വാര്‍ക്കവീടിന്റെ മേലേ തകരം മേഞ്ഞ രണ്ടു ഒറ്റ മുറികളിലൊന്നാണ്‌ ജോണി വാടകക്കെടുത്തിരിക്കുന്നത്‌......
-ഷാജു ജോസഫ്.



തൂവാനത്തുമ്പികള്

മഴയ്ക്ക് മീതെ മേഘങ്ങളുടെ സം ഗീതം . ജനലിലൂടെ തുള്ളികള് മുറിയിലേയ്ക്ക് വിതറിക്കൊണ്ടിരുന്നു.മേശപ്പുറത്ത് പുസ്തകങ്ങള് ഈറനണിയുന്നുണ്ടായിരുന്നു. ജനലടയ്ക്കാന് തോന്നിയില്ല. പുഷ്തകങ്ങള് മാറ്റി. മൊബൈലില് അരോ വിളിക്കുന്നുണ്ട്. മഴയുടെ ആരവത്തില് അത് നേര് ത്തിരുന്നു.

' ഹലോ '

മറുവശത്ത് ആരാണെന്നറിയാമായിരുന്നിട്ടും നേരിട്ട് സംഭാഷണത്തിലേയ്ക്ക് കടക്കാതെ ഒരു അനാവശ്യമായ ഹലോ....

-ജയേഷ് സാന്‍



ഭാരമില്ലാത്ത യാത്രകള്‍

ഇന്ത്യന്‍ ക്ലബ്ബിനു സമീപത്തുള്ള ഒരു റെസ്‌റ്റോറന്റില്‍ നിന്നും മസാലദോശ കഴിച്ച ശേഷമാണ്‌ അവര്‍ എയര്‍പോര്‍ട്ടിലേക്ക്‌ പോയത്‌. പാര്‍ക്കിംഗിലേക്ക്‌ കാര്‍ ഒതുക്കി അയാള്‍ ട്രോളി എടുക്കാന്‍ പോയി. തിരിച്ചുവരുമ്പോള്‍ അവള്‍ ഒരു തോളില്‍ ലാപ്ടോപ്പും വാനിറ്റിബാഗും തൂക്കി കാറിന്റെ ഡിക്കിയില്‍ നിന്നും ട്രാവലിംഗ്‌ ബാഗ്‌ എടുക്കുകയായിരുന്നു.

'താനെന്തിനാ അതെടുക്കുന്നത്‌.. ഞാനെടുക്കുമായിരുന്നില്ലേ..?' ശാസനയുടെ പതിന്‍ഞ്ഞ സ്വരമായിരുന്നു അയാള്‍ക്ക്‌. ട്രോളിയിലേക്ക്‌ ബാഗെടുത്തു വയ്ക്കുമ്പോള്‍ അയാള്‍ തുടര്‍ന്നു : 'തന്റെ ഈ സ്റ്റേജിനെക്കുറിച്ച്‌ താന്‍ ഒട്ടും ബോതേഡല്ല. ഭാരമുള്ളതൊന്നും എടുക്കെല്ലെന്നറിയില്ലേ.?
-നചികേത്.





നാഗം

നേര്‍ത്തു നേര്‍ത്തുള്ളൊരു
പിച്ചളപ്പാടപോല്‍ നടവഴി നിറയെ
തളംകെട്ടിയ നിലാവുണ്ടെങ്കിലും
വലതുകാലില്‍ നാഗം
ചുറ്റിയതറിഞ്ഞതേയില്ല.

നാഗമാണെന്നറിഞ്ഞതും
ഉള്ളില്‍ ഭയം വൈദ്യുതപ്പുറ്റിളക്കി.
നാഗച്ചുരുള്‍ ഇടതുകാലിലേക്കും
പടരുന്നോയെന്ന തോന്നലിരട്ടിക്കേ
നിലംവിട്ട്‌ ആഞ്ഞാഞ്ഞു
കുടഞ്ഞു കാലുകള്‍;
.................
ടി എ ശശി.



എനിക്കറിയില്ല നിന്നെ...

ഇതു ഞാന്‍ തന്നെയോ എന്നെനിക്കറിയില്ല...
എന്നെപ്പോലെ ആരോ ഒരാള്‍ മാത്രം.
ഈ വെയില്‍, വെയില്‍ തന്നെയോ എന്നുറപ്പില്ല,
വെയില്‍പോലെ എന്തോ ഒന്ന്
അത്രമാത്രം.
ഈ പകല്‍ എത്ര ലളിതമാകുന്നു,
ഒരു പകല്‍ പോലെ അല്ലെങ്കില്‍
ആയിരം പകലുകള്‍ പോലെ...
...............
സനാതനന്‍.





വെള്ള

മുലപ്പാല്‍ തിളപ്പിച്ചാറ്റി പാല്‍പ്പൊടിയാക്കി കയറ്റി അയക്കുമ്പോള്‍
നിസ്സഹായയായ് നോക്കിനില്‍ക്കുകയായിരുന്നു.
കുഞ്ഞിചുണ്ടുകളെ ചേരാന്‍ സമ്മതിക്കാതെ,
മുല പിടിച്ച്,പിഴിഞ്ഞ് അവസാന തുള്ളിവരെ ഊറ്റിയെടുക്കുമ്പോള്‍
വെള്ള വിപ്ലവത്തിന്റെ,അധിനിവേശത്തിന്റെ,
അനാഥത്വത്തിന്റെ ഏകാന്തതയിലായിരുന്നമ്മേ ഞാന്‍.
...................
അഭിജിത് മടിക്കുന്ന്



മൂന്നാമത്തെയാള്‍

ഇന്ന് പടികടന്നാദ്യം
വന്നതൊരു യാചകനാണ്.
അമ്മ വിളമ്പിയ പ്രാതലും
പഴയ കമ്പിളി വസ്ത്രങ്ങളും
കൊണ്ടയാള്‍ തിരികെ
പോകുമ്പോള്‍ ഞാന്‍
ആകാശത്തേക്ക് നോക്കി
സ്വപ്നം കാണുകയായിരുന്നു
അന്ധന്‍റെ കണ്ണിലെ

നിറച്ചാര്‍ത്തുകളുള്ള സ്വപ്‌നങ്ങള്‍.
..................
മേരിലില്ലി



വേലികള്‍




തപ്തമീ മണ്ണില്‍ ജീവിതം നട്ടു നാം
വിയര്‍പ്പൊഴിച്ചു നനച്ചു വളര്‍ത്തിയൊരു മരം.
ഭൂഗോളമാകെപ്പടര്‍ന്നതിന്‍ ചില്ലകള്‍
തളിരേകി തണലേകി വളരുന്നതെങ്കിലും
തന്നിലേക്കൊരു പത്രത്തിന്‍ ചെറിയ
തണലു നല്‍കാതെയെന്‍ മനഃക്കാഴ്ച്ചകള്‍
മറച്ചു ശാഖകള്‍; ദൃഷ്ടിയിലിരുട്ടിന്റെ
ഭഗ്ന ചിന്തുകള്‍ പാവുന്നു........
......................
-സൈനുദ്ദീന്‍ ഖുറൈഷി





നിറഞ്ഞു


-പകല്‍കിനാവന്‍.



പുലരിയിലേകനായി...


-നന്ദകുമാര്‍.



നിശാ ശലഭം /HAWK MOTH

-ജുനൈത്.



പൂജക്കെടുക്കാതെ പോയത്

-വേണു.





പന്നിപനി കാലത്തൊരു കല്യാണം

-തിരൂര്‍കാരന്‍.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP