29സെപ്തംബര്‍2009 - നാല് പെണ്ണുങ്ങള്‍..
Monday
നാല് പെണ്ണുങ്ങള്
തകഴിയുടെയും, അടൂരിന്റെയും കണ്ണില് പെടാത്തനാല് പെണ്ണുങ്ങള്
പൊന്നമ്മ
പുലര്ച്ചക്ക് അവര് മുറ്റമടിക്കുന്ന ശബ്ദം കേട്ടായിരുന്നു കുട്ടിക്കാലത്ത് ഉറക്കമെണീറ്റിരുന്നത്. പൊന്നമ്മ എന്ന സ്ത്രീയെ ഓര്മ്മ വെച്ചനാള് മുതല് അമ്മയുടെ നിഴലായി കണ്ടിരുന്നു. അതിരാവിലെ വീട്ടിലെത്തും......
നസീമ
രണ്ടരയും ഒന്നും വയസ്സായ കുഞ്ഞുങ്ങളെ നോക്കാനായെത്തിയതായിരുന്നു നസീമയെന്ന കൊല്ലംകാരി.
മനോഹരിയെങ്കിലും ഒരു ചട്ടമ്പി കല്ല്യാണി പ്രകൃതം. എടുത്തടിച്ച് പ്രതികരിക്കുന്ന സ്വഭാവം.....
അനിത
പിന്നീട് വന്നത് അനിതയെന്ന ഹൈദ്രബാദുകാരിയാണു. അഞ്ചേമുക്കാലടി പൊക്കത്തില്, ഉറച്ച ശരീരവും കറുത്ത ശരീരവും, പാവാടകെട്ടു കവിയുന്ന സമൃദ്ധമായ മുടിയുമുള്ളവള്.....
ലില്ലിയാന്
അവധി തീരുന്നതിനു മുന്പേ പോയി ഒരുത്തിയെ കണ്ടെത്താം എന്നു പറഞ്ഞാണു ഭര്ത്താവ് ഒരാഴ്ച്ച നേരത്തെ വിമാനം കയറിയിവിടെയെത്തി, ആയമാര്ക്കുവേണ്ടിയുള്ള തിരച്ചില് തുടങ്ങിയത്.....
വായിക്കുക...(സ്ത്രീ ഡൈമണ്‍ഷനില്‍)
ദേവസേന.മനുവിന്റെ ക്രൂരകൃത്യങ്ങള്‍
നിങ്ങള്‍ മനുസ്മൃതി വായിച്ചിട്ടുണ്ടോ? ശ്രുതികള്‍ സ്മൃതികള്‍ ധര്മ്മസൂത്രങ്ങള്തുടങ്ങിയ പൌരാണിക ഗ്രന്ഥങ്ങള്‍ ഒരിക്കലെങ്കിലും നിങ്ങള്‍ വായിച്ചിട്ടുണ്ടോ? മനുസ്മൃതിയിലെ നിയമങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലാത്തതുകൊണ്ട് ഏതു ശൂദ്രനും ഏതു ഗ്രന്ഥവും വായിക്കാം.
ഇവിടെ എന്താ ഇങ്ങനെ ഒരു ചോദ്യം എന്നാവും നിങ്ങള്‍ ആലോചിക്കുന്നത്.
ഞാന്‍ മനുസ്മൃതി മുഴുവനും വായിച്ചിട്ടില്ല. 12 അദ്ധ്യായങ്ങളിലായി 2684 ശ്ലോകങ്ങളുള്ള കാലഹരണപ്പെട്ടുപോയ ആ ഗ്രന്ഥം മുഴുവനും വായിക്കണം എന്നു തോന്നിയിട്ടും ഇല്ല....
-പാര്‍ത്ഥന്‍.
അഭിനേതാവിന്റെ കാഴ്ചയും കാഴ്ചപ്പാടും
യശ:ശരീരനായ നടന്‍ ഭരത് മുരളിയുമായി ശ്യാംകൃഷ്ണന്‍ പി കെ മുന്‍പ് നടത്തിയ അഭിമുഖം.
"അഭിനയത്തിന്റെ രസതന്ത്രം എന്ന് പറയുന്നത് അഭിനയിക്കുമ്പോള്‍ നടനില്‍ സംഭവിക്കുന്ന രാസപ്രക്രിയയാണ്. അതെന്താണ്? എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു? സ്റ്റേജില്‍ നില്‍ക്കുന്ന ഒന്നരമണിക്കൂറും മുരളി മുരളിയായിട്ടുതന്നെയാണോ? അതോ അവനെന്തെങ്കിലും മാറ്റം ഉണ്ടോ. മാറ്റം എന്ന് പറയുന്നത് കഥാപാത്രത്തിന്റെ മജ്ജയും മാംസവും പ്രത്യേകതകളും ഇയാളിലേക്ക് കയറുന്നതാണോ.
"അഭിനയത്തിന്റെ രസതന്ത്രം എന്ന് പറയുന്നത് അഭിനയിക്കുമ്പോള്‍ നടനില്‍ സംഭവിക്കുന്ന രാസപ്രക്രിയയാണ്. അതെന്താണ്? എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു? സ്റ്റേജില്‍ നില്‍ക്കുന്ന ഒന്നരമണിക്കൂറും മുരളി മുരളിയായിട്ടുതന്നെയാണോ? അതോ അവനെന്തെങ്കിലും മാറ്റം ഉണ്ടോ. മാറ്റം എന്ന് പറയുന്നത് കഥാപാത്രത്തിന്റെ മജ്ജയും മാംസവും പ്രത്യേകതകളും ഇയാളിലേക്ക് കയറുന്നതാണോ.
-വര്‍ക്കേഴ്സ് ഫോറം.
ആശുപത്രികള്‍ പഠിയ്ക്കുന്നു
മലയാളമനോരമയിലെ ഒരു വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു. കേരളത്തിലെ 5 മെഡിയ്ക്കല്‍ കോളേജുകളിലെയും ഒ.പി നിര്‍ത്തലാക്കുന്നു എന്നതാണത്.
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്യമായി അസുഖമില്ലാത്ത ഒട്ടനവധി പേര്‍ കടന്നുകയറി, പലപ്പോഴും ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കര്‍ഹപ്പെട്ട ചികിത്സ കിട്ടാതെ പോവാറുണ്ട്.
തീര്‍ച്ചയാണ്, പ്രായൊഗികതലത്തില്‍ ഇതിന് ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. എന്നാലും കാലം ഈ തീരുമാനം ശരിയെന്ന് കാണിച്ചുതരുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം...
-ത്രിശ്ശൂക്കാരന്‍.
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്യമായി അസുഖമില്ലാത്ത ഒട്ടനവധി പേര്‍ കടന്നുകയറി, പലപ്പോഴും ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കര്‍ഹപ്പെട്ട ചികിത്സ കിട്ടാതെ പോവാറുണ്ട്.
തീര്‍ച്ചയാണ്, പ്രായൊഗികതലത്തില്‍ ഇതിന് ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. എന്നാലും കാലം ഈ തീരുമാനം ശരിയെന്ന് കാണിച്ചുതരുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം...
-ത്രിശ്ശൂക്കാരന്‍.
യഹിയമാഷും തീപ്പിടിച്ചോനും
സ്ഥലത്തെ പൊതുകാര്യപ്രസക്തനും ആ ഏരിയയിലെ എല്ലാ കുലുമാലുകളുടേയും മൊത്തപരിഹാരിയുമായ യഹിയമാഷ് (മാഷുടെ ഒന്നാമത്തെ ധീരകൃത്യത്തിന് ഇവിടെ ഞെക്കുക) പതിവുപോലെ കുളിച്ച് കുപ്പായമിട്ട് അന്ന് നന്നാക്കാനായുളള ആഗോളപ്രശ്‌നം അന്വേഷിച്ച് നഗരത്തിലെ പതിവു കേന്ദ്രത്തിലേക്ക് പുറപ്പെട്ടു. സ്ഥിരം മുടിമുറി സ്ഥലമായ ചെല്ലന്‍സ് സലൂണിലെ ചെല്ലപ്പണ്ണന്‍ താടിക്ക് കൈയ്യും കൊടുത്ത് പുറത്തെ സ്റ്റൂളില്‍ ചിന്താവിഷ്‌ടനായി ഇരിക്കുന്നത് മാഷുടെ ശ്രദ്ധയില്‍ പ്പെട്ടു. മാഷുടെ തലയില്‍ ബള്‍ബ് ഒന്ന് മിന്നി. മൂക്കുകൊണ്ട് മണം പിടിച്ചു. ഇഴപിരിക്കാന്‍ പ്രയാസമുളള ഒരു സങ്കീര്‍ണ്ണപ്രശ്‌നത്തിന്റെ മഹാകാവ്യം മുത്തുവേട്ടന്റെ ചുളിഞ്ഞ മുഖത്തു നിന്ന് തയക്കവും, പയക്കവുമുള്ള ആ കണ്ണുകള്‍ നിഷ്‌പ്രയാസം വായിച്ചെടുത്തു. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ മാഷോട് ചെല്ലപ്പണ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.അണ്ണന്റെ തമ്പി തഞ്ചാവൂരില്‍ നിന്ന് എത്തിയിട്ട് രണ്ട് മൂന്ന് ദിവസമായി. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞുളള അവധി ആഘോഷിക്കാനും, തടി നന്നാക്കാനുമായി ചേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലും ചേട്‌ത്തിയമ്മയുടെ തൈര് ശാത്തത്തിലും മാറി മാറി പെരുമാറി വരികയാണ്....
-പ്രേമന്‍ മാഷ്.
-പ്രേമന്‍ മാഷ്.
ഭാവി പനികള്‍
ഈ ഹൈട്ടെക്ക് യുഗത്തിലെ പനികളെക്കുറിച്ചോര്‍ത്ത് ഡോക്റ്റര്‍ പനിയപ്പന്‍, പാര്‍ട്ടി പുറത്താക്കിയ എം പി യെപ്പോലെ എന്തു ചെയ്യണമെന്നറിയാതെ പരിസര ബോധമില്ലാതെ അങോട്ടും ഇങോട്ടും നടന്നു..
എന്തൊക്കെ പനിയാണ് ഇക്കാലത്ത്? എലിപ്പനി,പക്ഷിപ്പനി,ഭ്രാന്തിപശുപ്പനി,തക്കാളിപ്പനി ഇതൊന്നും പോരാഞ് ഇപ്പോഴിതാ പന്നിപ്പനിയും..
-സുനില്‍ മാടന്‍ വിള.
എന്തൊക്കെ പനിയാണ് ഇക്കാലത്ത്? എലിപ്പനി,പക്ഷിപ്പനി,ഭ്രാന്തിപശുപ്പനി,തക്കാളിപ്പനി ഇതൊന്നും പോരാഞ് ഇപ്പോഴിതാ പന്നിപ്പനിയും..
-സുനില്‍ മാടന്‍ വിള.
ഓട്ടകാലണ -അഭിമുഖം
ഞാന്‍ ഓട്ടകാലണ.
അല്ലെങ്കില്‍ വേണ്ട പരിചയപ്പെടല്‍ ഇന്റര്‍വ്യൂ സ്റ്റയിലിലാവാം. അതാണല്ലോ ഇപ്പോഴത്തെ ഒരു രീതി. ബൂലോക പത്രങ്ങളും എന്തിന് മിനീസ്ക്രീനുകള്‍ പോലും ഇപ്പോള്‍ ബ്ലോഗര്‍മാരെ ഇന്റര്‍വ്യൂ ചെയ്ത് ഇക്കിളിപെടുത്തുന്നത് സാധാരണമാണല്ലോ?. ആരും എന്നെ കേറി അങ്ങ് ഇന്റര്‍വ്യൂ ചെയ്യുന്നതിനുമുമ്പ് ഞാന്‍ സ്വയംഭോഗത്തിന് സോറി സ്വയം ഇന്റര്‍വ്യൂ ചെയ്യപ്പെടട്ടേ.
താങ്കള്‍ ആരാണ്? ദേശം എവിടെ ? എന്താണ് ജോലി?.......
നില്‍ക്ക്...നില്‍ക്ക് , ഇതിനൊക്കെ ഉത്തരം നിങ്ങള്‍ തന്നെ കണ്ടു പിടിച്ചോളൂ. ഈ ചോദ്യത്തിനൊന്നും ഒരു സാധാ രാഷ്ട്രിയക്കാരന്‍ പറയുന്നതു പോലെ, “തല്‍ക്കാലം ഉത്തരമില്ല, സോ നോ മോര്‍ പേഴസണല്‍ ക്വസ്റ്റയിന്‍സ്. പ്ലീസ്....”
-ഓട്ടക്കാലണ.
-ഓട്ടക്കാലണ.
പാഠം ഒന്ന് :: ലൌ ലെറ്റര്‍
നിയമ പഠനത്തിനായി തിരുവനന്തപുരത്ത് കഴിച്ചുകൂട്ടിയ അഞ്ചുവര്ഷങ്ങളാണ് പിന്നീടങ്ങോട്ടുള്ള ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയതെന്ന് പലപ്പോഴും തോന്നാറുണ്ട്. . പ്രീ ഡിഗ്രീ എന്ന കടമ്പയും താണ്ടി ഇനിയുള്ള ശിഷ്ടകാലം കൂടി പാലാ സെന്റ് തോമസ് കോളേജില്‍ കഴിച്ചു കൂട്ടാം എന്നു കരുതി യാതൊരു വമ്പന്‍ മോഹങ്ങളുമില്ലാതെ കഴിഞ്ഞു വന്ന സമയത്താണ് എന്നെ വക്കീലാക്കണമെന്ന് അച്ഛനും അമ്മയ്ക്കും മോഹമുദിച്ചത്.എന്തു ധൈര്യത്തിലാണ് അവരങ്ങിനെ മോഹിച്ചതെന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല. വക്കീലു പോയിട്ട് ഒരു ഗുമസ്തന്‍ പോലുമാകാനുള്ള തന്റേടമില്ലാത്ത ഞാനെങ്ങനെ ഈ കറുത്ത കുപ്പയമൊക്കെയിട്ട് കോടതിയില്‍ പോയി വാദിക്കും.പഞ്ചവല്സര എല്‍ എല്‍ ബിയുടെ എന്‍ട്രന്സ് പരീക്ഷ അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തിനു വഴങ്ങി കൊച്ചിയില്‍ പോയി ആഘോഷമായി കറക്കിക്കുത്തി എഴുതി തിരിച്ചു വീട്ടിലെത്തിയതേ അതിനെക്കുറിച്ച് മറന്നു. ഏയ്... അതൊന്നും നമുക്കു പറഞ്ഞിട്ടുള്ളതല്ല...
-രഞ്ജിത് വിശ്വം.
-രഞ്ജിത് വിശ്വം.
ഉറുമ്പുകള്‍....
അവളിന്ന് ഏറെ സന്തോഷവതിയാണ്..
അവളിന്ന് 5 വയസ്സിന്റെ ഉടമ ആവുകയാണ്...അവളുടെ പിറന്നാളാണിന്നു ...
പുതിയ ഉടുപ്പ്,പുതിയ കളിപ്പാട്ടം,കയ്നിറയെ പല വര്‍ണ്ണത്തിലുള്ള മിഠായികല്‍...ആകെ സന്തോഷം...
അമ്മൂമ്മയാണത് പറഞ്ഞതു , തനിക്ക് കളിയ്ക്കാന്‍ കൂട്ടിനു ഒരാള്‍ വരുന്നുണ്ടത്രേ...പാവകുഞ്ഞിനെ പോലെ ഉണ്ടാവുമത്രേ...
"എപ്പോ വരും....?" ആകാംക്ഷ തുടിക്കുന്ന കണ്ണോടു കൂടിയവള്‍ ചോദിച്ചു...
-ജെന്‍ഷ്യ.
അവളിന്ന് 5 വയസ്സിന്റെ ഉടമ ആവുകയാണ്...അവളുടെ പിറന്നാളാണിന്നു ...
പുതിയ ഉടുപ്പ്,പുതിയ കളിപ്പാട്ടം,കയ്നിറയെ പല വര്‍ണ്ണത്തിലുള്ള മിഠായികല്‍...ആകെ സന്തോഷം...
അമ്മൂമ്മയാണത് പറഞ്ഞതു , തനിക്ക് കളിയ്ക്കാന്‍ കൂട്ടിനു ഒരാള്‍ വരുന്നുണ്ടത്രേ...പാവകുഞ്ഞിനെ പോലെ ഉണ്ടാവുമത്രേ...
"എപ്പോ വരും....?" ആകാംക്ഷ തുടിക്കുന്ന കണ്ണോടു കൂടിയവള്‍ ചോദിച്ചു...
-ജെന്‍ഷ്യ.
അന്വഷണങ്ങള്‍ കൂടുതല്‍ തുടരും
കഴിഞ്ഞ ഒരാഴ്ചക്കാലം ബൂലോകത്ത് കത്തി നിന്നത് സിയാബ് വിഷയം തന്നെയാണല്ലോ .സത്യം ഒരിക്കല്‍ പുരപ്പുറത്ത് നിന്ന് വിളിച്ചു കൂവുമെന്നും , കാലം തെളിയിക്കുന്ന സത്യത്തെ തേടാം എന്നും കരുതി പലരും തുറന്ന അദ്ധ്യായങ്ങള്‍ അടച്ചു വെച്ചെങ്കിലും ചില അണ്ണന്മാര്‍ അതിനെ ഇപ്പോഴും ന്യായികരിക്കുന്നത് കൊണ്ടും ,ചില വാര്‍ത്തകള്‍ അറിഞ്ഞത് കൊണ്ടും ഞാന്‍ ഈ കുറിപ്പടി എഴുതുന്നു .ആര്‍ക്കും ഒന്നും തോന്നരുതേ , ബൂലോക കോടതിയില്‍ എന്നെ കയറ്റുകയും അരുത്...
സ്വാതന്ത്ര്യം
നൂലിട്ട് കെട്ടി,ഭൂമിയില്‍ കുത്തിനിര്‍ത്തിയ-
കൊടിമരത്തിന്റെ മുകളില്‍ ഇത്തിരി സ്വാതന്ത്ര്യത്തിനു വേണ്ടി
നിലവിളിക്കുന്ന പതാകയെ നോക്കി
ആകാശം സ്വപ്നം കാണുന്ന കുഞ്ഞുമനസ്സിന്റെ സ്വപ്നങ്ങളെയും കൊണ്ട്
അനന്തതയുടെ സ്വാതന്ത്ര്യത്തിലേക്ക് പറന്നകലുന്ന
ബന്ധനങ്ങളില്ലാത്ത പട്ടം പരിഹസിച്ചു
................
അഭിജിത്ത്.
മൌനമെത്ര വാചാലം
ബാല്യകാലംഒരകന്ന കാഴ്ച്ചയാണുനൽകിയതെങ്കിലും
മനസിൽ നീ എത്രയോ
അരികിലായിരുന്നു.
എന്നിട്ടും
സ്വപ്നങ്ങളിൽ പോലും
നീയെന്നോടും ഞാൻ നിന്നോടും
ഒന്നും സംസാരിച്ചില്ല.
.............
Hrishi
ഹൃദയ കാവ്യം
വാതില്‍ ചാരാതെ കാത്തുവച്ചോരോര്‍മ്മനേര്‍ത്ത
ഞരക്കത്തോടെ പാതി തുറ-ന്നാര്‍ദ്രമാം മഞ്ഞിന്റെ
പാടനീക്കിവയലുറങ്ങിയ വഴികളിലൂടെ നീണ്ടു നീണ്ട്...
ഓര്‍ത്തൊരോണപൂവിന്റെ നേര്‍ത്ത
നീല നിറംമാറത്തു ചാര്‍ത്തി . ഇളം ചന്ദനത്തിന്റെ വാസന.
ക്കൊലുസിലിന്ദോളം മൊഴിഞ്ഞ് വാതിലിനപ്പുറത്തൂടെ.
...............
നാടകക്കാരന്‍.
ഗാന്ധിയും ഞാനും
ഗാന്ധിയും ഞാനും ഒരു ദിവസം ചാരായക്കടയില്‍ പോയി
പണിയെടുത്ത മടുപ്പു മാറ്റാനായി ഞാനും
അഹിംസയുടെ മുഷിപ്പു മാറ്റാന്‍ അയാളും
എന്‍റെ വേദന എരിവുള്ള മീനിലും വിലകുറഞ്ഞ വീര്യത്തിലും
ഗാന്ധിഅയാളുടെ പ്രശ്നങ്ങള്‍ ഒറ്റമുണ്ടിലും
.........
ജോണ്‍ പാലച്ചോട്.
പണിയെടുത്ത മടുപ്പു മാറ്റാനായി ഞാനും
അഹിംസയുടെ മുഷിപ്പു മാറ്റാന്‍ അയാളും
എന്‍റെ വേദന എരിവുള്ള മീനിലും വിലകുറഞ്ഞ വീര്യത്തിലും
ഗാന്ധിഅയാളുടെ പ്രശ്നങ്ങള്‍ ഒറ്റമുണ്ടിലും
.........
ജോണ്‍ പാലച്ചോട്.
Rain Rain (മഴ മഴ)
ശിവ
0 comments:
Post a Comment