FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

02 ജൂണ്‍ 2009 - കമല സുരയ്യയുടെ മതം മാറ്റത്തെ പറ്റി

Monday

കമല സുരയ്യയുടെ മതം മാറ്റം

സ്വകാര്യങ്ങളില്‍

അനില്‍ശ്രീ‌ ചര്‍ച്ച ചെയ്യുന്നു. ബ്ലോഗില്‍ വിവാദമായേക്കാവുന്ന ഒരു ചര്‍ച്ച. വായിക്കുക..

സ്കൂള്‍ തുറന്നു.

പകല്‍കിനാവനും

മിനിയും‌ സ്കൂളിലേക്ക് പോകുന്ന കുരുന്നുകള്‍ക്ക് ആശംസകളുമായി പോസ്റ്റ് ഇട്ടിരിക്കുന്നു.

കാപ്പിലാന്റെ ചിന്താഭാരം

ഗവിത‌ എന്ന പുതിയ ബ്ലോഗ് സാഹിത്യശാഖക്ക് രൂപം കൊടുത്ത കാപ്പിലാന്‍, ചിന്ത അഗ്രിഗേറ്ററിനു വന്ന പുതിയ രൂപമാറ്റത്തില്‍ തന്റെ ഗവിതകള്‍ ഏത് വിഭാഗത്തില്‍ പെടുത്തും എന്ന ആശങ്ക പങ്കു വെക്കുന്നു.

ഇത് കവിത - ഗവിത എന്നിവ തമ്മിലുള്ള വത്യാസത്തെ പറ്റി പുതിയ ചര്‍ച്ചക്ക് തുടക്കം കുറിക്കും എന്ന് ഞങ്ങളുടെ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജബ്ബാര്‍ മാഷും കാട്ടിപ്പരുത്തിയും കൊമ്പ് കോര്‍ക്കുന്നു.


ജബ്ബാര്‍ മാഷിന്റെ വ്യാജ ബ്ലോഗ് ഉണ്ടാക്കി എന്ന വിവാദത്തിന് കാട്ടിപ്പരുത്തി മറുപടി കൊടുക്കുന്നു.

ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.


മുണ്ട് പൊക്കിക്കാണിക്കാന്‍

തറവാടി‌ , ലോക സഭയില്‍ വനിതാസ്പീക്കര്‍ വന്നാല്‍ അംഗങ്ങള്‍ മുണ്ട് പൊക്കിക്കാണിക്കാനെന്ത് ചെയ്യുമെന്ന് കൊണ്ട് പിടിച്ച ചര്‍ച്ചകള്‍ നടത്തുന്നതായി വിവരം ലഭിച്ചിരുക്കുന്നു.


കമല സുരയ്യയുടേ ഖബര്‍ അടക്കം ചെയ്തു.


മലയാളത്തിന്റെ കഥാകാരി കമല സുരയ്യയുടെ ഭൌതിക ശരീരം തിരുവന്തപുരം പാളയം ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. രാഷ്ട്രീയ, സാംസ്കാരിക രംഗത്തേയും മറ്റ് സമൂഹത്തിലെ നാനാ തുറകളിലേയും ആളുകള്‍ പങ്കെടുത്തു.


കമല സുരയ്യക്ക് ബ്ലോത്രത്തിന്റെ ആദരാഞ്ജലികള്‍.



7 comments:

കാപ്പിലാന്‍ said...

ഇപ്പോള്‍ കിട്ടിയത്

ചൂടുള്ള വാര്‍ത്ത

ബൂലോകത്ത് ഇപ്പോള്‍ ബ്ലോഗ്‌ ഡിലീറ്റ്‌ ചെയ്യുന്ന സീസണ്‍ ആയതിനാല്‍ കാപ്പിലാനും ആഘോഷത്തില്‍ പങ്ക് കൊള്ളുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷ പൂര്‍വ്വം ഇവിടെ അറിയിക്കുകയാണ് .നാളെ കൃത്യം ഉച്ചക്ക് നാല് മണിക്ക് ( ഇവിടുത്തെ സമയം ) കൊള്ളികള്‍ എന്ന ബ്ലോഗ്‌ ബോംബ്‌ വെച്ച്‌ തകര്‍ക്കുന്നതായിരിക്കും എന്ന് ബ്ലോത്രത്തിന്റെ ലേഖകരെ അറിയിച്ചു . കൈപ്പള്ളി ,ഇഞ്ചി തുടങ്ങിയവരാണ് അടുത്തിടെ ബ്ലോഗ് ഡിലീറ്റ്‌ ചെയ്തവരില്‍ പ്രമുഖര്‍ . ഇതിനിടെ നിഴല്‍ചിത്രങ്ങള്‍ എന്ന പ്രഥമ ഗവിതാ സമാഹാരം അമേരിക്കയില്‍ പുതിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്നതായും വാര്‍ത്ത .

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വാഴക്കോടന്റെ പോസ്റ്റ് മോഷ്ടിച്ചു..
ബ്രേക്കിംഗ് ന്യൂസ്..

വാഴക്കോടന്റെ ലിഫ്റ്റ് ടെക്നോളജി പഠിച്ചാല്‍ എന്ന പോസ്റ്റ് http://vazhakodan1.blogspot.com/2009/05/blog-post_13.html

മോഷ്ടിക്കപ്പെട്ടതായി വാര്‍ത്ത ലഭിച്ചിരിക്കുന്നു.

http://driksakshi.blogspot.com/2009/06/blog-post.html#--thanimalayalam

ഈ ബ്ലോഗില്‍ പോയാല്‍ തൊണ്ടി മുതലും മോഷ്ടാവ്നേയും കാണാം. ബൂലോകത്ത് ഒരു പോലീസ് സ്റ്റേഷനും കോറ്റതിയും സ്ഥാപിക്കണമെന്ന ബൂലോക്ക വാസികളുടെ ആവശ്യത്തിന് പ്രസക്തിയേറുന്നതായി മറ്റ് മോഷണങ്ങളേ പോലെ ഈ സംഭവവും തെളിയിക്കുന്നതായി ബൂലോക വാസികള്‍ പറഞ്ഞു.
- സ്വ. ലേ.

വാഴക്കോടന്‍ ‍// vazhakodan said...

ഉള്ളവര്‍ ഇല്ലാത്തവരെന്ന ഭേതമീ ഭൂമിയില്‍ ഇല്ലാതെയാക്കാം..... :)
എടുത്തോട്ടെ...ഇനി അദ്ദേഹമായിട്ടു എടുക്കാണ്ടിരിക്കണ്ട, അവനും പോസ്റ്റട്ടെ. ഹര ഹരോ ഹര!

ഞാന്‍ ആചാര്യന്‍ said...

യഥാര്‍ഥ ലേഖകന് ഒരു രീതിയിലും ക്രെഡിറ്റ് നല്‍കാതെ പോസ്റ്റുകള്‍ കട്ടെടുത്ത് പ്രദര്‍ശിപ്പിക്കുന്ന കൗപീന മോഷണ പ്രവണതയെ ഇതാ അപലപിച്ചിരിക്കുന്നു

Anonymous said...

'സ്വാസ്ഥ്യം' (http://swaasthyam.blogspot.com/2009/05/1.html) ബ്ലോഗിലെ ചികിത്സാവിധികളെച്ചൊല്ലി അസ്വസ്ഥതകള്‍...ബി.ആര്‍.പി.ഭാസ്കര്‍, അനോണി മാഷ്
തുടങ്ങിയവര്‍ എഴുതിയതിനെപ്പറ്റി ചര്‍ച്ച..

http://malayalamvaayana.blogspot.com/2009/06/blog-post.html


http://blogpuli.blogspot.com/2009/05/1.html

യു.എ.ഇ റിപ്പോര്‍ട്ടര്‍ said...

FLASH NEWS....

യു.എ.ഇ നിവാസികളായ ബ്ലൊഗേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ എറണാകുളത്തോ ആലപ്പുഴയിലോ മീറ്റ് ഓഗസ്റ്റില്‍..


http://uaemeet.blogspot.com/2009/06/blog-post.html

ബ്ലോത്രം said...

ബ്ലോത്രത്തിനെ വന്‍ വിജയമാക്കിയ ബൂലോക വായനക്കാര്‍ക്ക് നന്ദി. വരി സംഖ്യ കൃത്യമായി അടച്ച് ബ്ലോത്രം തുടര്‍ന്നും വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP