FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

28ജൂണ്‍2009 ഇഞ്ചിപ്പെണ്ണും തിരിച്ച് വരുന്നു...

Saturday

പെണ്ണ്

ഒരു കല്ലിൽ തീരേണ്ടവ...

-ഇഞ്ചിപ്പെണ്ണ്.



നീ + സ്വാര്‍ത്ഥത = നിസ്വാര്‍ത്ഥത


എന്റെ സ്വാര്‍ത്ഥത മാത്രം കണക്കിലെടുക്കുമ്പോള്‍ മാത്രമേ ഞാന്‍ സ്വാര്‍ത്ഥനാവുന്നുള്ളു. എനിയ്ക്കും എന്റെ സ്വാര്‍ത്ഥതയ്ക്കും മുന്‍പുതന്നെ നിന്നെയും നിന്റെ സ്വാര്‍ത്ഥയേയും കൂട്ടിച്ചേര്‍ക്കുമ്പോള്‍, ഞാന്‍ നിസ്വാര്‍ത്ഥനാവുകയില്ലെ?

കഴിഞ്ഞ ലക്കം Newsweek-ന്റെ കവര് ‍സ്റ്റോറി കണ്ടു - ഫരീദ് സക്കറിയ എഴുതിയ ‘ക്യാപ്പിറ്റലിസ്റ്റ് മാനിഫെസ്റ്റോ’.

ഇത്തിരി ഗ്രീഡ് നല്ലതാണത്രെ.

ഓക്കെ, ഗ്രീഡ് വ്യഭിചരിച്ചോട്ടെ.

ബട്ട് ഗ്രീഡിന് പ്രത്യയശാസ്ത്രത്തിന്റെ ഒരു ഇളക്കത്താലി പണിയിച്ചുകൊടുക്കണോ?
-റാം മോഹന്‍ പാലിയത്ത്


അനുഭവം
കുറെ സ്ഥലത്തേക്ക് പോകാനുള്ളതിനാലും പാര്‍ക്കിങ്ങ് ലഭ്യതക്കുറവായതിനാലും റൗണ്ടില് ‍കാറിട്ട് ഞാനും ആജുവും ഓട്ടോയില്‍കയറി , സ്ഥലം പറഞ്ഞു. ഓട്ടോ കുറച്ച് ദൂരം ചെന്നപ്പോള്‍ സൈഡിലായി നിര്‍ത്തി.

പെട്രോള്‍ റിസര്‍‌വായിരിക്കും എന്ന് കരുതി പെട്രൊള്‍സ്വിച്ച് ഓണാക്കാനായി എന്റെ കാല് കുറച്ചുമാറ്റി ചോദിച്ചു, ' എന്തേ ചേട്ടാ ഞാനോണാക്കണോ?
-തറവാടി.

മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ളൊരു സ്കൂള്‍ അനുഭവത്തില്‍ നിന്നു്‌ തുടങ്ങാം,.ഏതെങ്കിലും ഒരു പീരീഡില്‍ അദ്ധ്യാപകനില്ലെങ്കില്‍ ക്ലാസ്സ്‌ ടീച്ചര്‍ വന്ന്‌ ക്ലാസ്സിലെ ഒരു മിണ്ടാപ്പൂച്ചയെ ഒരു ചുമതല ഏല്‍പ്പിക്കും.ക്ലാസ്സില്‍ വര്‍ത്തമാനം പറയുന്നവരുടെ പേര്‌ കുറിക്കാന്‍.പിന്നെ ക്ലാസ്സില്‍ നിശ്ശബ്ദതയായി.എങ്കിലും നാവടക്കിനിര്‍ത്താനാകാത്തവര്‍ ശബ്ദം കുറച്ചാണെങ്കിലും വെല്ലുവിളിയെ നേരിടും.എങ്കിലും കുറെപ്പേര്‍ കേഡിലിസ്റ്റില്‍ കയറും.പീരീഡ്‌ തീരുന്നതിനുമുന്‍പെ അദ്ധ്യാപകന്‍ എത്തുകയായി.മിണ്ടാപ്പൂച്ച തയ്യാറാക്കിയ ലിസ്റ്റിലുള്ളവര്‍ക്ക്‌ പിന്നെ ചൂരല്‍ കഷായം ഉറപ്പ്‌.ഇങ്ങിനെ സ്ഥിരം കേഡിലിസ്റ്റില്‍ പെടുന്ന ഒരാളായിരുന്നു ബാബുപോള്‍.ഒരു നിമിഷം നാവടക്കിനിര്‍ത്തുവാന്‍ ബാബുവിനാകില്ല.

പ്രതികരണം

ശ്രീ എം എ ബേബി ; ഇതു കുട്ടികളിയല്ല ..........




കേരള വിദ്യഭ്യാസ മന്ത്രി ശ്രീ എം .എ ബേബി എന്ന പുരോഗമനവാദിക്കു എല്ലാം ഒരു തമാശയാണ് ....സ്വന്തം വകുപ്പില്‍ കുറെ സ്വന്തം പരിഷ്കാരം വരുത്തി ആള് കളിക്കുന്ന മഹാനാണ് അദ്ദേഹം.......എസ്‌ .എസ്‌ എല്‍ സി പരീക്ഷക്ക്‌ കോരിവാരി മാര്‍ക്കു കൊടുക്കുകയും .....അതിനെകുറിച്ചുള്ള വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ പ്ലസ്‌ ടൂവിനു വിജയശതമാനം കുറച്ചു സ്വന്തം തടി രക്ഷപെടുത്തുന്ന കുട്ടികളുടെ ഉത്തമ തോഴന്‍ ...ഇതല്ലേ നമ്മുടെ സ്വന്തം മന്ത്രിയുടെ ക്രിയവിക്രിയകള്‍ ....അടുത്തിടയ്ക്ക് വന്ന പത്താം ക്ലാസ്സ് ഫലവും പന്ത്രണ്ടാം ക്ലാസ്സിന്റെ ഫലവും ഭാവിതലമുറയെ ആശങ്കയുടെ പടുകുഴിയിലേക്ക് തള്ളിയിരിക്കുകയാണ് ....ആദ്യമായി പത്താം ക്ലാസ്സിന്റെ റിസള്‍ട്ട്‌ തന്നെ എടുക്കാം ,ഈ വര്ഷം സംഭവിച്ചത് വീണ്ടും ഒരു ചരിത്ര സൃഷ്ടിയാണ്‌ ...കഴിഞ്ഞ വര്‍ഷത്തെ ചരിത്ര വിജയം ഇടതുപക്ഷ സര്‍കാരിന്റെ ഭരണ നേട്ടം ആക്കി മാറ്റാന്‍ നടത്തിയ ഒരു ആലോചനയുടെ ഫലമാണ്‌ ...
-ജിക്കു.

മനോരമയും മാതൃഭൂമിയും ഇനിയെന്തുപറയും?

അഡ്വക്കറ്റ് ജനറലും സിപിഐ എം നേതാക്കളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയെന്ന വ്യാജവാര്‍ത്ത സൃഷ്ടിച്ച മനോരമയും മാതൃഭൂമിയും വീണ്ടും പ്രതിക്കൂട്ടിലായി. ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ രേഖാമൂലം അറിയിച്ചതോടെയാണിത്. ധനപ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരിയുടെ കള്ളമൊഴിയുടെ ചുവടുപിടിച്ച് കെട്ടിച്ചമച്ച തല പരിശോധനാവാര്‍ത്ത മുന്‍പേ പൊളിഞ്ഞിരുന്നു. എജിയുടെ ഫോണിലേക്ക് സിപിഐ എം പ്രമുഖന്‍ വിളിച്ചത് സിബിഐ ചോര്‍ത്തിയെന്ന് ജൂണ്‍ മൂന്നിന് മലയാള മനോരമയുടെ പ്രധാന വാര്‍ത്തയായിരുന്നു.
-ജാഗ്രത.

ലാവ് ലിനും ചാവര്‍കോട് വൈദ്യനും

പുനര്‍വായന

ചാവര്‍കോട് വൈദ്യന്മാര്‍ ശ്രീനാരായണ ഗുരുവിന്റെ വൈദ്യന്മാരായിരുന്നു.

ഗുരുവിനെ എണ്ണ തേപ്പിച്ചും കിഴിയിടീപ്പിച്ചും വൈദ്യന്മാര്‍ പ്രശസ്തരായി.ഗുരുവിനെ എണ്ണ തേല്പിക്കുന്ന വൈദ്യന്മാരെക്കൊണ്ട് തങ്ങളേയും എണ്ണയിടീപ്പിക്കുവാന്‍ ശിഷ്യന്മാരും തുനിഞ്ഞിറങ്ങി. അങ്ങിനെ ചാവര്‍കോട് വൈദ്യന്മാര്‍ സമുദായത്തിന്റെ കുലവൈദ്യന്മാരായി.

കാലം കഴിഞ്ഞു വൈദ്യന്മാര്‍ ചികിത്സിച്ചു ചികിത്സിച്ചു ശ്രീനാരായണ ഗുരു വളരെ നേരത്തെ സമാധിയായി. (ശാന്തം,പാപം)
-കരിമീന്‍.


പരാശക്തിയില്‍ നാം നമ്മെ അല്ലാതെ മറ്റെന്താണ് കാണുക.

മനുഷ്യന്‍ എന്ന് പറയുമ്പോള്‍ മനുഷ്യത്വം എന്നാവാം. അതില്ലെന്കിലോ? കുറച്ചുകൂടി മുന്നോട്ടു ചെന്നാല്‍ മനുഷ്യന്‍ എന്ന വാക്ക് ഉരുവിടുമ്പോള്‍ അതില്‍ ഒരു പുരുഷ സ്വരമുള്ളതായി തോന്നുന്നു. എന്തുകൊണ്ട്? എങ്കില്‍ സ്ത്രീയെ എങ്ങിനെ രേഖപ്പെടുത്താം? മനുഷ്യള്‍ എന്നോ? നാം ഭീകരമായ അടയാളപ്പെടുതലിന്റെ കാലത്തിലൂടെയാണ്‌ കടന്നു പോകുന്നത്. അക്ഷരെ പുറ്റിലെ പാമ്പ് പുതു ബിംബമാകാം. അക്ഷരം ധ്യാനമാകുന്നിടത് അത് മറ്റൊരാളെ ഇകഴ്ത്താന്‍ ഉപയോഗിക്കുന്നത്. ഇത് ഇങ്ങനെയൊക്കെ ആണ്. അല്ലെങ്കില്‍ അങ്ങനെ തന്നെ വേണോ? ഇരിക്കട്ടെ. കടലിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന ഗുല്‍മോഹറിന്റെ നിര ഇന്നലെ നിന്നിലൂടെ വീണ്ടും അനുഭവിക്കുമ്പോള്‍ ആ ചോരപ്പും ജലവും എല്ലാം എന്നില്‍ കുത്തിമറിഞ്ഞു . പുരവഞ്ചിയുടെ ആകാശത്ത് കണ്ടിരുന്ന ആ മഴയും.
-എം കെ ഖരീം.


ഞാന്‍ മറ്റുള്ളവരെ പോലെയല്ല...

-കണ്ടകശനി.


ചോദ്യം ചെയ്യേണ്ട ഉത്തരങ്ങള്‍

26 വെള്ളിയാഴ്ച. രാവിലെ എണീറ്റ് പതിവുപോലെ പുപ്പുലി പത്ര വായന തുടങ്ങി. മാതൃഭൂമി ദിനപത്രമാണ്. അടുത്ത വീട്ടില്‍ മാതൃഭൂമിയും എന്റെ വീട്ടില്‍ കേരള കൌമുദിയുമാണ് വരുത്തുന്നത്. അയല്‍പക്കത്തുക്കാരന്‍ ഉണരുന്നതിന് മുമ്പ് ഉണര്‍ന്നെണീറ്റ് മാതൃഭൂമികൂടി കൈക്കലാക്കി വായിക്കും. ആദ്യ പേജിലെ പകുതിക്കുശേഷം ഒരു ബോക്സില്‍ കുറച്ചു വാര്‍ത്തകള്‍ കണ്ടു. വായ്പ നിക്ഷേപം അനുപാതം എട്ട് ശതമാനം കുറഞ്ഞു, പാക് താലിബാന്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ഭീഷണി - ആന്റണി, വിഴിഞ്ഞം: സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു, സൊമാലിയയില്‍ എം പിമാര്‍ നാടുവിട്ടു. എന്നിങ്ങനെ ചില തലക്കെട്ടുകള്‍. അതിനിടയില്‍ കൊമ്പലുകള്‍ (പെണ്‍പിള്ളേര്‍) കൈയ്യില്‍ മൈലാഞ്ചിയിടാന്‍ ഉപയോഗിക്കുന്ന ഡിസൈന്‍ ബുക്കില്‍ കാണുന്നതുപോലെ കുറേ ഡിസൈനുകള്‍...
-തിരോന്തരം പുപ്പുലി.


യാത്ര

പീറ്റര്‍ബറോ കത്തീഡ്രല്‍

ഴിഞ്ഞ 2 കൊല്ലമായി, മുഴങ്ങോടിക്കാരി നല്ലപാതിക്ക് ജോലി, ഇംഗ്ലണ്ടിലെ പീറ്റര്‍‍ബറൊ എന്ന കണ്ട്രിസൈഡിലെ ഓഫീസിലാണ്. അതുകൊണ്ടുതന്നെ ഒന്നരാടം മാസങ്ങളില്‍ , എണ്ണപ്പാടത്തെ ജോലിസ്ഥലത്തുനിന്ന് എനിക്ക് തരപ്പെടുന്ന അവധിക്കാലം ചിലവഴിക്കാന്‍ ഞാന്‍ പോകുന്നതും പീറ്റര്‍ബറോയിലേക്ക് തന്നെ.

‍മനോഹരമായ ആ കൊച്ചുപട്ടണത്തില്‍ ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് നടന്ന് പോകാവുന്ന ദൂരത്താണ് പീറ്റര്‍ബറോ കത്തീഡ്രല്‍ ‍. സിറ്റി സെന്ററില്‍ ഷോപ്പിങ്ങിന് പോകുമ്പോള്‍ ‍, കത്തീഡ്രലും അതിന്റെ മേടയുമൊക്കെ വെളിയില്‍ നിന്ന് കാണാറുണ്ട്. പലയിടത്തും കാണാറുള്ളതുപോലെ ഒരു പഴയ പള്ളി ( ക്ഷമിക്കണം, പള്ളി എന്ന് പറയരുത്, കത്തീഡ്രലാണ്. പള്ളിയും, കത്തീഡ്രലും , ചാപ്പലും , ബസിലിക്കയുമൊക്കെ വേറേ വേറെ പ്രത്യേകതകള്‍ ഉള്ളതാണ്‍.) അതില്‍ക്കൂടുതലൊന്നും പ്രാധാന്യം അതിനുണ്ടെന്ന് തോന്നിയിരുന്നില്ല.
-നിരക്ഷരന്‍.

വിജ്ഞാനം

കമ്പ്യൂട്ടറും കുട്ടികളും

"ഡാ ആ കമ്പ്യൂട്ടറിൽ തൊട്ട്‌ കളിക്കല്ലെ, അത്‌ കേട്‌ വരും"

ഇന്നലെ നിങ്ങൾ പുതുതായി വാങ്ങിയ കമ്പ്യൂട്ടർ കൗതുകത്തോടെ വീക്ഷിക്കുന്ന, അതിനെ ഒന്ന് തൊട്ട്‌നോക്കുവാൻ ശ്രമിക്കുന്ന മകനോടാണ്‌ നിങ്ങളുടെ അരിശം, എങ്ങനെ അരിശപ്പെടാതിരിക്കും. കുടുംബ ബജറ്റിൽനിന്നും ഇറ്റിയെടുത്ത ഇവന്‌ വിലയെത്രയാണെന്ന് മകനുണ്ടോ അറിയുന്നു.

പക്ഷെ, നിങ്ങൾക്ക്‌ തെറ്റി, നിങ്ങൾ നിങ്ങളുടെ മകന്റെ മർമ്മത്താണ്‌ അടിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?.

കമ്പ്യൂട്ടർ കളിച്ച്‌ കുട്ടികൾ നാശമാവുന്നു എന്ന് ശപിക്കുന്ന മാതാപിതാകളെ, നിങ്ങൾ ജീവിക്കുന്നത്‌ ഈ ലോകത്ത്‌ തന്നെയാണോ?
-സഹായി.


തട്ടുകട ഉണ്ടായിരുന്നത്

അന്ന് ഏറെ വൈകിയാണ് ശാസ്ത്രജ്ഞന്‍ ഗവേഷണശാല വിട്ടത്. തമോഗര്‍ത്തങ്ങളുടെ സ്വാധീനത്തില്‍‌പ്പെടുന്ന പ്രകാശരശ്മികളെക്കുറിച്ചുള്ളതീവ്രമായ പഠനം ഉച്ചയൂണ് മുടക്കിയിരുന്നു. ഭക്ഷണത്തെക്കാള്‍ പ്രധാനം തമോഗര്‍ത്തം എന്നാ‍യിരുന്നു അദ്ദേഹം.

പക്ഷെ വൈകിട്ടായപ്പോള്‍ വയറ്റിലെ തമോഗര്‍ത്തം പ്രശ്നമായി.ഹൈവേയിലെത്തി. “വിപ്ലവം തോക്കിന്‍‌കുഴലിലൂടെ!” എന്നൊക്കെ കുട്ടിക്കാലത്ത് ചുവരുകളില്‍ കണ്ടിട്ടുള്ള അതേ വടിവില്‍ ഒരു ആപ്തവാക്യം ദൂരെ. “കപ്പ! പൊറോട്ട! ബോട്ടി!”ഇന്ന് പൊറോട്ടയും ബോട്ടിയും തന്നെ എന്ന് മനസ്സിലുറപ്പിച്ച് അദ്ദേഹം തട്ടുകടയെ ഉന്നംവച്ചു നീങ്ങി.
-മുക്കൂറ്റി.



ഇന്നത്തെ കവിത
.


രാജു ഇരിങ്ങല്‍









ചാവേര്‍

ണ്ണൂരില്‍ ജയിലു കാണാന്‍ പോയപ്പോള്‍
അള്ളോ ദാന്നോ മ്മടെ റിപ്പറിനെ കൊന്ന കയറ്ന്ന്
ചോദിച്ചിരുന്നു ആമിനുമ്മ.



സാക്ഷരത ക്ലാസില്‍ മണ്ണെണ്ണ വെട്ടത്തില്‍
ന്റെകൌസൂ മാഷ് വരുമ്മുമ്പ്
‘അഴിമതീ‘ന്ന് കേട്ടെഴുത്തെഴുതി
തെറ്റിച്ചത് ശരിയാക്കിത്താടീന്ന്
നിലവിളിച്ചിരുന്നു ആമിനുമ്മ..


എന്റെ പ്രണയം

രാവ് മുഴുവന്‍
കണ്ണിമ വെട്ടാതെ
കാത്തിരുന്നിട്ടും..
എന്‍ പ്രണയമെന്തേ..
തളിരണിഞ്ഞില്ല

അവന്‍ തീര്‍ത്ത
അക്ഷരക്കൂട്ടങ്ങള്‍
എന്റെ സിരകളില്‍
ഉന്മാദത്തിന്റെ
മോഹത്തിന്റെ
പ്രണയ മൊട്ടുകള്‍

തീര്‍ത്തതില്‍ നിന്നും
ഞാനൊന്നെടുത്തു വെച്ചിട്ടും
പ്രണയമലരായ്
വിടരാഞ്ഞതെന്തേ...?

-അനിതാ മാധവ്.


പാപമേവിധി പാപമേഗതി

ഞാനാണ് ഞാനാണ് ഞാനാണ്..
കോഴികൂവുന്നതിനു മുൻപുതന്നെ
മൂന്നുപ്രാവശ്യം പറഞ്ഞെങ്കിലും
എന്റെ പേരെനിക്ക് ഓർമ്മവന്നില്ല.
അവസാനത്തെ പ്രതീക്ഷയായി
നീ മുറുകെ പിടിച്ച വിരലുകൾ
ഞാൻ മുറിച്ചുകളഞ്ഞെങ്കിലും
എന്നെ തീപിടിക്കാതിരുന്നില്ല.
-സനാതനന്‍.

അദ്ധ്യായം പതിനൊന്ന്



ഞങ്ങള്‍ കാപ്പി കുടിക്കുകയാണ്.
ചുണ്ടോടു ചേര്‍ക്കും മുന്‍പ്‌
ഓരോ പ്രാവശ്യവും അവള്‍ അത് ഊതുന്നു.
ചൂട് കുറെയൊക്കെ മാറി വരുന്നുണ്ട്.
ഞങ്ങള്‍ക്ക്‌ കുറുകെ അത്ര വലുതല്ലാത്ത
ഒരു കാറ്റു വീശി.
ഞാന്‍ അത് അറിഞ്ഞില്ല.
അവള്‍ അതറിഞ്ഞു കാണും.
-പൂര്‍ണ്ണചന്ദ്രന്‍


അതിജീവനം...

തിളയ്ക്കുന്ന വെള്ളത്തില്‍
പിടിയരി ചൊരിഞ്ഞിടാന്‍
ഗതിയില്ലാതെ
തളര്‍ന്നുറങ്ങുന്ന
മക്കളെ പോറ്റുവാന്‍
മാനം വിറ്റ
അമ്മയുടെ കഥയാണ്‌
അവള്‍ പറഞ്ഞത്

പിന്നിത്തുടങ്ങിയ
ഉടുപ്പുകളണിഞ്ഞ്
വിശപ്പാറാത്ത
വയറിന്‍റെ
കാളലുമായ്
അസംബ്ലിയില്‍
തല ചുറ്റി വീഴുന്നവരാണ്
അമ്മയുടെ
മക്കള്‍..
-ഹന്‍ല്ലലത്ത്

നിരൂപണം

131.ഒരു കവിതാ നിരൂപണം

ബൂലോഗത്ത് കവികളെ മുട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയായെന്നു മുമ്പൊരിക്കല്‍ കൂതറ തിരുമേനി പറഞ്ഞിരുന്നു. അങ്ങനെ കൂതറ തിരുമേനി തന്നെ കവിതയുടെ പുതിയൊരു പാന്ഥാവ് വായനക്കാര്‍ക്ക് നല്‍കി. അതെല്ലാം പഴങ്കഥ. പുരാണങ്ങളെ വീണ്ടും ശര്‍ദ്ധിപ്പിച്ചു വിഷമിപ്പിക്കാനല്ല ഇതെഴുതുന്നത്. കൂതറ അവലോകനം എന്നപേരില്‍ തന്നെ അവലോകനം അഥവാ നിരൂപണം അടങ്ങിയിട്ടുണ്ട്. ബൂലോഗത്ത് ധാരാളം പേര്‍ നിരൂപണം നടത്തുന്നുണ്ടെങ്കിലും പെരിഫെറല്‍ ബട്ടറിംഗ് അഥവാ ഉപരിപ്ലവ സുഖിപ്പിക്കല്‍സ് കൂടുതല്‍ ആയുള്ള നിരൂപണങ്ങള്‍ ആണ് അധികവും. സത്യസന്ധമായ നിരൂപണം നടത്തിയാല്‍ ലഭിക്കുന്ന ശത്രുക്കളെ പേടിച്ചിട്ടാവാം ഒരുപക്ഷെ ചിലര്‍ ധൈര്യപൂര്‍വ്വം നിരൂപണം നടത്താത്തത്.
-കൂതറ തിരുമേനി.

കാവ്യമാലിന്യം പെരുകുന്നു

ചാലേ കവടിയെടുക്കുന്നവരതി,നാലേ ഗണകരുമെന്നുവരാമോ, ധാര്‍ഷ്‌ട്യം കാട്ടുകയെന്നതൊഴിഞ്ഞൊരു, കൂട്ടംപോലുമവന്നറിയില്ല?- എന്നിങ്ങനെ വ്യാജരൂപങ്ങളെപ്പറ്റിയാണ്‌ കുഞ്ചന്‍ നമ്പ്യാര്‍ വിവരിച്ചത്‌. നമ്പ്യാരുടെ വിശേഷണം മലയാളത്തിലെ പല കവികള്‍ക്കും ഇണങ്ങും. അക്ഷരങ്ങള്‍ക്കൊണ്ട്‌ തലപ്പന്ത്‌ കളിക്കുന്നവരെ കാണുമ്പോള്‍ കുഞ്ചന്റെ പരാമര്‍ശം വായനക്കാരുടെ ഓര്‍മ്മയിലെത്താതിരിക്കില്ല.
-കുഞ്ഞികൃഷ്ണന്‍


ഇന്നത്തെ ചിത്രം

The "Apple Tree"


Apple of Sodom (Calotropis Procera)
Liwa, UAE - കൈപ്പള്ളി.




ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.

blothram@gmail.com

11 comments:

Inji Pennu said...

ഹലോ?
ഇവിടെ ലിസ്റ്റ് ചെയ്യപ്പെടാണ്ടിരിക്കാൻ എന്തു ചെയ്യണം?

ബ്ലോത്രം said...

ഇഞ്ചിപ്പെണ്ണ്,

ഇത് ബ്ലോഗുകള്‍ ലിസ്റ്റ് ചെയ്യാനുള്ള അഗ്രിഗേറ്റര്‍ അല്ല. ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗ് വാര്‍ത്തകള്‍ക്കായുള്ള പത്രം - ബ്ലോത്രം ആണിത്. അതുകൊണ്ട് ഇതില്‍ വരാതിരിക്കണമെങ്കില്‍ ഞങ്ങളുടെ റിപോര്‍ട്ടര്‍മാരുടെ ശ്രദ്ധയില്‍ ബ്ലോഗ് പോസ്റ്റുകള്‍ വരാതിരിക്കണം. ചുരുക്കത്തില്‍ വാര്‍ത്തകള്‍ വരാതിരിക്കാനെന്താണ് വേണ്ടത്? വാര്‍ത്തകള്‍ ഉണ്ടാവാതിരിക്കണം.

സ്നേഹത്തോടെ,
-ബ്ലോത്രം.

Inji Pennu said...

വാർത്തകളിട്ടോളൂ, പക്ഷെ എന്റെ ബ്ലോഗിലെ ഒരു പടം എടുത്ത് അപ്പാടെ അങ്ങിനെ ഇടുന്നത് കോപ്പിറൈറ്റ് നിയമലംഘനമാണ്?

ബ്ലോത്രം said...

ഇഞ്ചിപ്പെണ്ണ്,
കോപ്പി റൈറ്റ് ലംഘനമാണോ? അത് ഞങ്ങളുടേതാണെന്ന രീതിയിലല്ല ഞങ്ങള്‍ പബ്ലിഷ് ചെയ്തത്. അതിനൊപ്പം തന്നെ താങ്കളുടെ ബ്ലോഗ് പോസ്റ്റിലേക്കുള്ള ലിങ്കും കൊടുത്തിരുന്നു. ചിത്രത്തിന്റെ താഴെ ഇഞ്ചിപ്പെണ്ണ് എന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഒരു പ്രശസ്ത ബ്ലോഗറുടെ പോസ്റ്റ് എന്ന രീതിയില്‍ ആണ് ഞങ്ങള്‍ വാര്‍ത്ത കൊടുത്തത്. താങ്കളെ മാന്യമല്ലാത്ത രീതിയില്‍ പരാമര്‍ശിക്കുന്ന ഒരു വാക്കും ഞങ്ങളതില്‍ ചേര്‍ത്തിട്ടില്ല.
കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ടാവും എന്ന് കരുതട്ടെ?
സ്നേഹത്തോടെ,

ബ്ലോത്രം.

Inji Pennu said...

എന്റെ ബ്ലോഗിലെ ഫോട്ടോ അങ്ങിനെ കോപ്പി പേസ്റ്റ് ചെയ്തിടുന്നത്, അനുവാദമില്ലാതെ, ഞാൻ മാറ്റാൻ പറഞ്ഞാൽ മാറ്റാത്തതും ഒക്കെ കോപ്പിറൈറ്റ് പ്രശ്നമല്ലേ? ലിങ്കുണ്ടെങ്കിലും ഫോട്ടോ അങ്ങിനെ തന്നെ ഇട്ടതു ശരിയായില്ല എന്ന് പറഞ്ഞുകൊള്ളട്ടെ. ഓരോ ബ്ലോഗിനും ഓരോ കോപ്പിറൈറ്റ് വ്യവസ്ഥയാണ്. എന്റെ ബ്ലോഗിലെ ഫോട്ടോസ് എടുക്കുന്നതിനു ഞാൻ അനുവാദം തന്നിട്ടില്ല, ലിങ്കുണ്ടെങ്കിലും ഇല്ലെങ്കിലും എന്ന് ഖേദപൂർവ്വം അറിയിക്കുന്നു.

ബ്ലോത്രം said...

ഇഞ്ചിപ്പെണ്ണ്,

താങ്കള്‍ പറഞ്ഞത് ഞങ്ങള്‍ കാര്യമായി എടുക്കുന്നു. ഫോട്ടോ ഇവിടെ നിന്ന് മാറ്റാന്‍ ആവശ്യപ്പെടാത്തതിനാലാണ് മാറ്റാതിരുന്നത്. താങ്കള്‍ക്ക് സ്വീകാര്യമല്ല എന്നതിനാല്‍ ഫോട്ടോ ഞങ്ങള്‍ ഡിലീറ്റ് ചെയ്യുന്നു. ഞങ്ങള്‍ക്ക് ആരേയും വിഷമിപ്പിക്കണമെന്ന ഉദ്ദേശമില്ല. ഇത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് താങ്കള്‍ക്കുണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജ്യം ഖേദം പ്രകടിപ്പിക്കുന്നു.

സ്നേഹത്തോടെ,

ബ്ലോത്രം.

കാപ്പിലാന്‍ said...

വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത് എങ്ങനെ ?

ഉദാഹരണം ഇഞ്ചിയുടെ കമെന്റ് തന്നെ . ഇഞ്ചിയും കുഞ്ചിയും തിരിച്ചു വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ .അത് പത്രത്തിന്റെ തലക്കെട്ടായി കൊടുത്തതില്‍ എനിക്കും വിയോജിപ്പുണ്ട് . ആ പ്രതിക്ഷേധം ഞാന്‍ ഇവിടെ അറിയിക്കുകയാണ് . വേറെ എത്രയോ പ്രധാന വാര്‍ത്തകള്‍ ഉണ്ട് കൊടുക്കുവാനായി .

Anonymous said...

ഇത്രക്കു ബുത്തിമുട്ടാണെങ്കില്‍ അതങ്ങെടുത്തു കളഞ്ഞേരെ പത്രാധിപരേ...

ഈ വാര്‍ത്തയില്ലെങ്കിലും ഞങ്ങള്‍ ബ്ലോത്രം വായിക്കും. കാരണം ബ്ലോത്രം ഞങ്ങളുടെ പത്രമാണ്. സ്നേഹവും, സഹകരണവും, ഐക്യവുമുള്ള ഓരോ ബ്ലോഗറുടെയും പത്രം.

ബ്ലോത്രം കീ ജയ്

കാപ്പിലാന്‍ said...

പത്രാധിപര്‍ ഇനിയെങ്കിലും ഇത്തരത്തിലുള്ള അപ്രധാന വാര്‍ത്തകള്‍ പത്രത്തില്‍ ഉള്‍ക്കൊള്ളിക്കാതിരിക്കുകയോ അല്ലെങ്കില്‍ അതിനു കൊടുക്കേണ്ട സ്ഥാനം കൊടുക്കുകയോ ചെയ്യണം എന്നഭ്യര്തിക്കുന്നു .

ചാണക്യന്‍ said...

ബ്ലോഗം പത്രാധിപരെ,

പത്രത്തില്‍ വാര്‍ത്ത കൊടുക്കുന്നത് ആരുടേയും അനുവാദം ചോദിച്ചിട്ടല്ല....

വാര്‍ത്താപ്രാധാന്യം നിശ്ചയിക്കുന്നത് പത്രാധിപരുടെ ധര്‍മ്മമാണ്....

മറ്റുള്ളവരുടെ അപകീര്‍ത്തിപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയും ലക്ഷ്യത്തോടേയും പത്രാധിപര്‍ അത് ചെയ്താല്‍ കുറ്റം തന്നെയാണ്...

അങ്ങനെയൊന്ന് ഇഞ്ചിപ്പെണ്ണിന്റെ കാര്യത്തില്‍ പത്രാധിപര്‍ ചെയ്തുവോ...?

ബ്ലോത്രം said...

കാപ്പിലാന്‍,
ചാണക്യന്‍,

ഇഞ്ചിപ്പെണ്ണിന്റെ കാര്യത്തില്‍ തെറ്റ് ചെയ്തു എന്ന് തോന്നിയത് കൊണ്ടല്ല, ഒരു ബ്ലോഗറെയും ബ്ലോത്രത്തിലൂടെ വേദനിപ്പിക്കരുത് എന്നതു കൊണ്ടാണ് ഇഞ്ചിപ്പെണ്ണിന്റെ ചിത്രം മാറ്റിയത്.

സ്നേഹത്തോടെ,

ബ്ലോത്രം.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP