FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

24ജൂണ്‍2009 കൊള്ളികളില്‍ അടി!

Wednesday


കൊള്ളികളില്‍ അടി!


ഒരു ജാതി ഒരു മതം ഒരു ദൈവം ബ്ലോഗര്‍ക്ക്

എന്ന കാപ്പിലാന്റെ പോസ്റ്റ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നു. 22ജൂണ്‍2009ലെ ബ്ലോത്രം പത്രത്തില്‍ വന്ന

കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു വര്‍ഗീയ അക്കാദമി?!!!

എന്ന പേരില്‍ ചിന്തകന്‍ ഇട്ട ഒരു പോസ്റ്റിന്റെ ചുവട് പിടിച്ച് കാപ്പിലാന്‍ കൊള്ളീകളില്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ പ്രശസ്തരായ പല ബ്ലോഗര്‍മാരേയും പ്രകോപിപ്പിച്ചിരിക്കുന്നതും, അതിന്റെ പേരില്‍ ചൂടേറിയ വിവാദങ്ങള്‍ നടക്കുന്നതും.
-പ്രത്യേക ലേഖകന്‍.
വൈകിക്കിട്ടിയത്:- കൊള്ളികളിലെ പുതിയ സംഭവ വികാസങ്ങള്‍ കൂടി പുതിയ പത്രത്തില്‍ കൊള്ളിക്കണേ പത്രാധിപരെ . അവിടെ എല്ലാം ഗോമ്പ്ലിമെന്റ്സ് ആക്കി :) - കാപ്പിലാന്‍

അഭിസാരിക അധ്യാപികയാവുമ്പോള്‍...

ചരിത്രം മുന്നോട്ടു നീങ്ങിയത് എന്നും ശരിയും തെറ്റും തമ്മിലുള്ള പോരാട്ടങ്ങളിലൂടെയാണെന്ന് പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. ആണോ???
ഒന്നു ഓര്‍ത്തു നോക്കൂ...
ശരിയും തെറ്റും നിശ്ചയിക്കപ്പെടുന്നത് എവിടെയാണ്... പോരാട്ടങ്ങളുടെ ഒടുവില്‍ മാത്രമല്ലേ.... ജയിച്ചവര്‍ ശരി. പരാജിതര്‍ തെറ്റ്. അതിനപ്പുറം എന്ത് വ്യാഖ്യാനമാണ് ചരിത്ര പണ്ഡിതര്‍ നമുക്കു തന്നിട്ടുള്ളത്. പക്ഷെ എനിക്ക് തോന്നുന്നത് ലോകത്തിലെ പോരാട്ടങ്ങളെല്ലാം രണ്ടു ശരികള്‍ തമ്മിലായിരുന്നു എന്നാണ്. എന്‍റെ ശരിയും നിങ്ങളുടെ ശരിയും തമ്മില്‍ യോജിക്കാതെ വരുമ്പോള്‍ അവിടെ സംഘര്‍ഷം ഉണ്ടാകുന്നു. കീഴടക്കപ്പെടുന്ന അല്ലെങ്കില്‍ കീഴ്പ്പെടുന്ന ശരികള്‍ തെട്ടുകലെന്നു പിന്നീടുള്ളവര്‍ പഠിക്കുന്നു.
-ആര്‍ ഡി ദുര്‍ഗ്ഗാ ദേവി.


കണ്ടകശ്ശനി തന്നെ...
വരദാചാരിയെ ആര്‍ക്കാണു പേടി? പേടിക്കേണ്ടതു മന്‍‌മോഹന്‍‌സിങിനെ എന്ന പോസ്റ്റിലും ചൂടേറിയ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നതായി ഞങ്ങളുടെ രാഷ്ട്രീയ ലേഖകന്‍ റിപോര്‍ട്ട് ചെയ്യുന്നു.

വിവേചനത്തിന്റെ നാള്വഴികള്‍

വളരെയൊന്നും യാത്ര ചെയ്തിട്ടുള്ള മനുഷ്യനല്ല ഞാന്‍. അഞ്ചെട്ടു രാജ്യങ്ങളില്‍ ഔദ്യോഗികമായും വിനോദസഞ്ചാരിയായും പോയിട്ടുണ്ട് അത്ര തന്നെ. എങ്കിലും തൊലിനിറത്തിന്റെ, ജന്മദേശത്തിന്റെ,ഭാഷയുടെ ഒക്കെ പേരില്‍ ഞാന്‍ എല്ലാദിവസവും അളക്കപ്പെടുകയാണ്‌- ഓര്‍മ്മവച്ചനാള്‍ മുതല്‍ ഇന്നുവരെ...
-അനോണി ആന്റണി.

അക്ഷരം പിഴയ്ക്കുന്നത് ആര്‍ക്കാണ്?

വിദ്യാഭ്യാസം ഒരു പ്രധാന പരിഗണനയായി നിലനില്‍ക്കുന്ന കേരളം പോലുള്ള സമൂഹത്തില്‍ വിദ്യാഭ്യാസസംബന്ധമായ പ്രശ്നങ്ങള്‍ ഏതായാലും, പാഠ്യപദ്ധതിയും പാഠപുസ്തകവും അടക്കം എന്തും വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നത് സ്വാഭാവികം. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ മൂല്യം, ദര്‍ശനം, സാമൂഹ്യനീതി, ബോധന - മൂല്യനിര്‍ണ്ണയപദ്ധതി തുടങ്ങിയ കാതലായ പ്രശ്നങ്ങള്‍ക്ക് പകരം താരതമ്യേന അപ്രസക്തവും നിക്ഷിപ്ത താല്പര്യങ്ങള്‍ നിലനിര്‍ത്തുന്നതുമായ മേഖലകളില്‍ ആണ് വിവാദങ്ങള്‍ കൊഴുക്കുക പതിവ്. വിദ്യാഭ്യാസത്തെ സംബന്ധിച്ച ആരോഗ്യകരമായ ചര്‍ച്ചകളിലേക്കല്ല, വിദ്യാഭ്യാസം തന്നെ മുടക്കുന്ന സംഘര്‍ഷങ്ങളിലേക്കാണ് അവ ചെന്നെത്തുക. ജീവനില്ലാത്ത മതവും സ്വാശ്രയ നിയമവുമൊക്കെ ആയി കഴിഞ്ഞ അധ്യയന വര്‍ഷം ബഹളമയമായിരുന്നു. പുതിയ വര്‍ഷവും വ്യത്യസ്ത ചിത്രമല്ല നല്‍കുന്നത്. പാഠപുസ്തകങ്ങളിലെ തെറ്റുകളിലും ദുസ്സുചനകളിലും ഒക്കെ തന്നെയാണ് അത് കറങ്ങി തിരിയുന്നത്. അത്ര ലാഘവത്തോടെയും ഉത്തരവാദിത്തമില്ലാതെയും ആണ് പാഠ്യപദ്ധതിയും പാഠപുസ്തകവും തയ്യാറാക്കുന്നത് എന്നു വരുമോ?
-സന്തോഷ്.

ഓർമ്മയിലെ നവാബ്‌

ദൃശ്യ-പത്രമാധ്യമങ്ങൾ ഗവർണ്ണറുടെ അനുമതിയെ സംബന്ധിച്ച്‌ നിരന്തരമായ ചർച്ചകൾ നടത്തുന്ന കാലത്തുനിന്ന് ഏതാനും വർഷങ്ങൾ പുറകിലേക്ക്‌ ഓർമ്മകളിലൂടെ യാത്രചെയ്യുമ്പോൾ എത്തിയത്‌ ഒരുകാലത്ത്‌ ഇത്തരത്തിൽ അഴിമതിക്കേസിൽ വിചാരണയ്ക്കായി ഗവർണ്ണറുടെ അനുമതിക്കായി പരിശ്രമിച്ച ആ മനുഷ്യനിലാണ്‌.

അലസമായി നീട്ടിവളർത്തിയ താടിയും ഒരു കാവിജുബ്ബയും അതിന്റെ പോക്കറ്റിൽ നിരവധി നിറത്തിലുള്ള പേനകളും തോളിലെ സഞ്ചിയിൽ കുറേ പത്രങ്ങളും വ്യവഹാര കടലാസുകളുമായി ആ മനുഷ്യനെ തൃശ്ശൂർ റൗണ്ടിൽ വച്ചാണ്‌ ആദ്യമായി കാണുന്നത്‌."ടാ ഇതാണ്‌ നവാബ്‌ രാജേന്ദ്രൻ എന്ന് എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത്‌ പറഞ്ഞു.തൃശ്ശൂർ രാഗത്തിൽ സിനിമക്ക്‌ വന്ന ഒരു എട്ടാം ക്ലാസ്സുകാരനു അപ്പോൾ പക്ഷെ തിടുക്കം സിനിമക്ക്‌ ടിക്കറ്റിനായി തിരക്കുകൂട്ടുന്നവരിലേക്ക്‌ അലിയുവാൻ ആയിരുന്നു.എങ്കിലും ആ രൂപം മനസ്സിന്റെ ഉള്ളിൽ എവിടേയോ പതിഞ്ഞിരുന്നു.
-പാര്‍പ്പിടം.


ആപ്രേഷന്‍ തവളാച്ചി


പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോഴാണെന്നു തോന്നുന്നു.. ഞാന്‍ കൊടകരയില്‍ വല്യമ്മയുടെ വീട്ടില്‍ നിന്നു പഠിയ്ക്കുന്ന കാലം... തലേമെ തലതെറിച്ച സ്വഭാവം... ഒരു ദിവസം രാവിലെ ഞാന്‍ ഉറക്കമുണര്‍ന്നെണീറ്റത് അക്കാലത്ത് കണ്ട ഏതോ ഒരു സിനിമയുടെ ഹാങ്ങ്-ഓവറുമായായിരുന്നു.. അത് മനസ്സില്‍ നിന്നും എന്ത് ചെയ്തിട്ടും പോയില്ല.

തൃശൂര്‍ ഗവ : എഞ്ചിനീയറിംഗ് കോളേജിലെ ഈ വിദ്യാര്‍ത്ഥികളെ നമുക്ക് അഭിനന്ദിക്കാം

ഈ വാര്‍ത്തയിലേക്ക് തലക്കെട്ടിലൂടെ പോവുക.

സ്വപ്നം പൊലിയുന്നു


രണ്ടു ദിവസത്തെ ട്രെയിന്‍ യാത്രയ്ക്കു ശേഷം ഞങ്ങള്‍ ഡല്‍ഹിയില്‍ എത്തി. ട്രെയിന്‍ യാത്ര വളരെ രസകരവും എന്നാല്‍ എന്നും ഓര്‍മയില്‍ തങ്ങി നില്‍കുന്ന ഒരു സംഭവത്തിനും ഇടയാക്കി. ഞാനും പ്രമോദും പിന്നെ കുറച്ചു നല്ല മനുഷ്യരും ആയിരുന്നു, ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്. അവര്‍ക്കെല്ലാം എന്നെ പെട്ടന്ന് മനസിലായിക്കഴിഞ്ഞിരുന്നു.ഒരുപാടു കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തും യാത്ര ആസ്വദിച്ചു. ആദ്യദിവസം അങ്ങനെ കഴിഞ്ഞു . പിറ്റേന്ന് പുലര്‍ച്ചെ ഒരു മൂന്ന് മണിക്ക് വലിയ ബഹളം കെട്ട് ഞാന്‍ കണ്ണ് തുറന്നു നോക്കി ഭോപ്പാല്‍ സ്റ്റേഷന്‍ എത്തി എന്ന് മനസിലായി..

24. അവര്‍ സ്ലം dogs ഞങ്ങള്‍ മില്ലിയനിയര്‍


സ്ക്കൂളിന്റെ ഗെയിറ്റ് കടന്നപ്പോള്‍ തന്നെ അവരെ കണ്ടു; ഇന്നും ആ സ്ത്രീ സ്ക്കൂളില്‍ വന്നിട്ടുണ്ട്. രണ്ട് ദിവസമായി അവര്‍ ഓഫീസിനു മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്. മുഷിഞ്ഞ സാരിയും ബ്ലൌസും ധരിച്ച് കാലില്‍ ഒരു പഴയ ഹവായി ചെരിപ്പ് പോലുമില്ലാത്ത ആ സ്ത്രീയുടെ ദയനീയമായ മുഖത്ത് നോക്കിയാല്‍ അവരുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും വായിച്ചെടുക്കാം. എന്നാല്‍ മനസ്സിനെ മാര്‍ബിളാക്കി മാറ്റിയ അദ്ധ്യാപകരെല്ലാം ആ പാവത്തെ അവഗണിച്ച്, പതിവു പോലെ വിദ്യ കൊണ്ടുള്ള അഭ്യാസം നടത്തുകയാണ്..
-മിനി.



5 രൂപയുടെ സോഷ്യലിസം

"സമത്വസുന്ദരമായ ലോകം" അതൊരു സ്വപനലോകം മാത്രമല്ലേ സുഹൃത്തേ?......

കോഫീ ഹൗസിലെ ഹാളില്‍ പ്രസാദിന്റെ ശബ്ദം മുഴങ്ങിക്കേട്ടു. ചൂടു കാപ്പി ഒരു കവിള്‍കൂടി മൊത്തിക്കുടിച്ച് ചുറ്റുപാടുമുള്ളവരെ ഒന്നു നിരീക്ഷിച്ച ശേഷം വീണ്ടും തുടര്‍ന്നു....

ഒരാളിനു മറ്റോരാള്‍ക്കു പകരമാവാന്‍ ആവില്ല എന്നപോലെ തന്നെ, ഒരാളും മറ്റോരാളിനു തുല്യനല്ല. കരുത്തിലും കഴിവിലും ഒരുപോലെയുള്ള രണ്ടാളുകളെ ഒരിക്കലും കണ്ടെത്താന്‍ ആവില്ല. എന്നിട്ടും നിങ്ങള്‍ സോഷ്യലിസത്തിനായി വാദിക്കുന്നു.
-ജീനിയസ്.

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-7

ജബ്ബാര്‍ മാഷിന്റെ ആരോപണങ്ങള്‍ക്ക് കാട്ടിപ്പരുത്തി കൊടുക്കുന്നു.

ഒരു ഭാരതീയ മുസ്ലീമിന്റെ ദുരനുഭവം

മുംബൈ ആക്രമണം കഴിഞ്ഞ സമയത്ത്,‍ ഇന്ത്യാ പാക്കിസ്ഥാന്‍ പട്ടാളങ്ങളുടെ ശക്തി താരതമ്യം ചെയ്യുന്ന ഒരു വെബ് സൈറ്റില്‍ കയറാന്‍ ഇടയായി. പ്രതീക്ഷിച്ചതു പോലെ കമന്റുകളില്‍ കൂടി നല്ല തല്ല് നടന്നുകൊണ്ടിരിക്കുക ആയിരുന്നു. പട്ടാളത്തിന്‍‌റ്റെ കാര്യം പറഞ്ഞ് തുടങ്ങിയ അടി അവസാനം മതത്തിന്റെ പേരില്‍ എത്തിയ സമയത്താണ്‌ ഞാന്‍ അവിടെ ചെന്നത്.

-ഹാഷിം മുഹമ്മദ്.



ആത്മഹത്യ

കുറച്ചുനാള്‍ മുമ്പാണ്, കടയിലിരുന്ന് കണക്കുകള്‍ക്കിടയിലൂടെ പരതി നടന്നുകൊണ്ടിരുന്നപ്പോളാണ് യാദൃശ്ചികമായി ചന്ദ്രന്‍ ചേട്ടന്‍ കടന്നു വന്നത്. പതിവില്ലാത്ത വിധം ശുഭ്രവസ്ത്രധാരിയായിയാണയാള്‍ സന്നിഹിതനായിരുന്നത്. അമിതമായി മദ്യപിച്ച ലക്ഷണം പ്രകടമായിരുന്നു. കൂടെ വാ നിറയെ മുറുക്കാനും ചവച്ചിരുന്നു. വന്നപാടെ എന്റെ മുന്‍പില്‍ കിടന്ന കസേര ഒരെണ്ണം വലിച്ചിട്ടിരുന്ന്, എന്നെ അഭിസംബോധന ചെയ്തു കൊണ്ട് അന്തവും കുന്തവുമില്ലാതെ ഓരോന്നായി പുലമ്പുവാനാരംഭിച്ചു. ഇതിനിടയില്‍ മുറുക്കി ചുവപ്പിച്ച മുറുക്കാന്‍ വെളിയിലേക്ക് തുപ്പാന്‍ എഴുന്നേറ്റ് പോകുകയും, പിന്നെയും തിരിച്ച് ഇരിപ്പിടത്തില്‍ ആസനസ്ഥനാകുകയും പതിവു പരിപാടി അനുസൂതം തുടരുകയും ചെയ്തുകൊണ്ടിരുന്നു.

-ഹരീഷ് തൊടു പുഴ.




ബ്ലോഗ് @ പ്രിന്റ് മീഡിയ.
ഗള്‍ഫ് രിസാല മാഗസിന്‍






വാര്‍ത്തകള്‍ ചുരുക്കത്തില്‍

പോഡ് കാസ്റ്റ്: പാടാന്‍ റെഡീ ബ്ലോഗ് ഗീതം ഫൈനല്‍ മിക്സ്

ബ്ലോഗ് ഗീതത്തിന്‍റെ ഫൈനല്‍ മിക്സ് രണ്ട് വ്യത്യസ്ത ട്യൂണുകളില്‍ തയ്യാറായിക്കഴിഞ്ഞു. രചന:ജയകൃഷണന്‍ കാവാലം സംഗീതം, ആലാപനം:അരുണ്‍ ചുള്ളിക്കല്‍, ഇന്‍ഡ്യാ ഹെറിറ്റേജ്
http://aaltharablogs.blogspot.com/2009/06/blog-post_5758.html


സ്പോര്‍ട്സ്:

ധോനി നമ്മുടെ മാനം കാത്തു! - പിപഠിഷു

സിക്സര്‍ സ്പെഷ്യലിസ്റ്റ്‌ ആയ നമ്മുടെ ധോനി T20 യുടെ ചരിത്രത്തില്‍ ആകെ അടിച്ചത് 4 സിക്സ്! അതില്‍ രണ്ടെണ്ണം കഴിഞ്ഞ സീരീസ്‌ ഇല്‍ ശ്രീ ലങ്കയ്ക്കെതിരെ ഫുള്‍ ടോസ്‌ പന്തില്‍! ഏറ്റവും ഉയര്ന്ന സ്കോര്‍ 35!
http://pipaddishu.blogspot.com/2009/06/7.html

പത്രസമ്മേളനം - ജെയിംസ് ബ്രൈറ്റ്

പത്രലേഖകന്‍:“ഈ ടൂര്‍ണ്ണമെന്റില്‍ മോശം പ്രകടനമായിരുന്നല്ലോ?”
ടീം പ്രധിനിധി:“ആരു പറഞ്ഞു മോശമായിരുന്നെന്ന്..എല്ലാ ദിവസവും ഞങ്ങള്‍ അടിച്ചു പൊളിച്ചില്ലേ..? അതിനു നിങ്ങള്‍ ദിവസവും കളി കഴിഞ്ഞ് ടീമിനോടൊപ്പം ഉണ്ടായിരുന്നില്ലല്ലോ..എല്ലാ ദിവസവും പിച്ചിലെ കളി കഴിഞ്ഞായിരുന്നു ഞങ്ങളുടെ കളി തുടങ്ങിയിരുന്നത്..എല്ലാ ദിവസവും ഞങ്ങള്‍ ആഞ്ഞടിക്കുകയുണ്ടായി!”
http://www.pooyappally.com/?p=448

പോട്ടം:

വെള്ളത്താമര മൊട്ടുപോലെ - അപ്പു
http://glimpsesofmysnaps.blogspot.com/2009/06/blog-post_22.html
പെയിന്‍റിംഗ് :

മഞ്ഞുകട്ടക്ക് പെയിന്‍റടി - വലിയ വരക്കാരന്‍
http://kuthivara.blogspot.com/2009/06/blog-post_22.html
ബ്ലോഗ് നോവല്‍:13-ആം ഭാഗത്തിലേക്ക്..

ഇടവഴിയിലെ അപരിചിതര്‍-അനൂപ് കോതനല്ലൂര്‍

ഖാദറിന്റെ കാളവണ്ടി വേലിയ്ക്കപ്പുറം വെളുപ്പിനെപ്പോഴോ വന്നു കിടന്നു.
രാവിലത്തെ കോഴി കൂവി മലമടക്കിലെ മഞ്ഞില്‍ പ്രഭാതം വിടർന്നപ്പോള്‍.
രാമനാഥൻ ഉമ്മറത്ത് വന്നുനിന്ന് കൈകള്‍ പിന്നോട്ട് വളച്ച് ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും വിട്ട് ഉമ്മറത്തെ തൂണിനു കൈകള്‍ കൊടുത്ത് നിന്നു.
ഇത്ത പശുവിനെ കറന്ന് വന്നപ്പോള്‍ അവര് വേലിയ്ക്കരുകിലേയ്ക്ക് നടന്നു.
ഖാദര്‍ കാളവണ്ടിയില്‍ കിടന്ന് നല്ല ഉറക്കമാണ്.
ഇടയ്ക്ക് എന്തോ പിച്ചും പേയും പറയുന്നു...
http://padaval.blogspot.com/2009/06/13.html

സിനിമ:

കിഷോര്‍കുമാറോ മുഹമ്മദ് റാഫിയോ? - കാല്വിന്‍
ആരാണ് വലിയ ഗായകനെന്ന് കോഴിക്കോട്ടുകാര്‍ എന്നും ചോദിച്ചുപോന്നു..
http://sreehari-s.blogspot.com/2009/06/blog-post_22.html





കവിതകള്‍

ആരുമറിയാതെ

കാഴ്ചയായി, കേള്‍വിയായി
പകര്‍ത്തെഴുത്തായി
പതിഞ്ഞതുപോയതൊക്കെ തിരിച്ചെടുക്കണം

ആദ്യത്തെ മിടിപ്പിന്‍ ഓര്‍മ്മ തൊട്ട്‌
അമ്മയില്‍ നിന്ന്‌
നോക്കും വാക്കും അച്ഛനില്‍ നിന്ന്‌
വിരല്‍ കോര്‍ത്ത പ്രണയവും
വിരലുണ്ണും വാല്‍സല്യവും
തണലായ്‌ പടര്‍ന്ന ചങ്ങാത്തവും
വേരൊന്നുപോലും പൊട്ടാതെ പറിച്ചെടുക്കണം..
-ചന്ദ്രകാന്തം.


കാറ്റിലിപ്പോഴും ഒരു കുഞ്ഞു പൂവ്‌ തേങ്ങുന്നുണ്ടെന്ന്‌.........

രാത്രിയിലേക്ക്‌ പറന്നുപോയിരുന്നു
ദുഃഖത്തിന്റെ രണ്ടു ചിറകുകള്‍
അവസാന ഗാനവും നിന്നെ കൂട്ടാതെ
കടന്നു പോയെന്ന്‌ എത്ര വട്ടം വായിച്ചു
തീര്‍ന്നതാണീ പാളങ്ങള്‍
എന്നിട്ട്‌ ഇനിയില്ല ഇനിയില്ലെന്നെത്ര വട്ടം
പകലായതാണ്‌..
-മഹി.



എന്റെ കോളേജ് കവിതകള്‍

ബസ് യാത്ര

കണ്‍സഷന്‍ കാര്‍ഡിലേക്കുള്ള കഴുകന്‍ നോട്ടവും
കറുത്ത ബാഗില്‍ ചിതറിവീണ നാല്‍പത് പൈസയും
കണ്ടക്ടറുടെ അവജ്ഞയും
ഞാന്‍ സഹിച്ചത്
നിന്റെ വിയര്‍പ്പിന്‍ ഗന്ധവുമേറ്റ്
പിന്നില്‍ ചാരിനില്‍ക്കാനല്ലായിരുന്നെങ്കില്‍
പിന്നെയെന്തിനാണ്?

-അരുണ്‍ ചുള്ളിക്കല്‍

ടെലിവിഷനു മുന്നില്‍‍


നെല്‍ വിത്തിനെ മണ്ണില്‍ കുഴിച്ചിട്ട്
മന്ത്രി ചെയ്ത ബലികര്‍മ്മത്തിന്
വരമ്പത്തുനിന്ന നാട്ടുകാര്‍
ക്യാമറയ്ക്ക് വേണ്ടി കയ്യടിച്ച്
ബലിക്കാക്കയെ വിളിച്ചു...
വൈകുന്നേരം ടെലിവിഷനില്‍
തങ്ങളുടെ കൈകൊട്ടലിന്റെ
പോസും ശബ്ദഗാംഭീര്യവും
-മുണ്ടാടന്‍ പ്രയാണ്‍.



വാഴ്ത്തപ്പെടുന്നവര്‍‌

ചില്ല് പതിപ്പിച്ച ജാലകങ്ങള്‍ക്കുള്ളിലിരുന്നു
ഇപ്പോള്‍
എന്നെ നോക്കി ചിരിക്കുന്നത്
എന്‍റെ പ്രിയമെഴും ശേഷക്കാര്‍

അവര്‍ക്കറിയാം നിഴല്‍ വീണൊരീ
വഴികളില്‍
അലിഞ്ഞുചേര്‍ന്ന ചോര പൂക്കള്‍ക്ക് ...
ഒരുനുറു വീര ചരിതങ്ങള്‍
പറയാന്‍ ഉണ്ടാകുമെന്ന്
..
-അനില്‍ കുരിയാത്തി.

പ്രണയം ഇങ്ങനെയൊക്കെ ആയിരിക്കാം …

പ്രണയമെന്നാല്‍ പ്രാണന്‍
പങ്കു വയ്ക്കലാണ് …
പുഞ്ചിരിക്കു പിന്നിലെ
സങ്കടം കാണാനാകുന്നത്,
പ്രാണന്‍ പ്രണയത്തെ
ഉള്‍ക്കൊള്ളുമ്പോഴായിരിക്കാം…
-സനില്‍ എസ് കെ.

നീ മഴയായൊന്ന് പെയ്യാമോ?‌

നീ മഴയായൊന്നു പെയ്യാമോ???
എനിക്കൊന്നു നനയണം….
എന്റെ കണ്ണീര്‍ ഈ മഴതുള്ളികളില്‍ കുതിരാനായ്‌
തിളക്കുന്ന ചില മോഹങ്ങള്‍ അണക്കാനായി,
നീ എന്ന പ്രണയം ഉള്‍ക്കൊള്ളാനായി…
ഒന്നു പെയ്യാമോ…?
കാത്തു നിന്നിട്ടും വരാത്ത നീ, എവിടെയോ
മുകില്‍ കാണിച്ചു കൊതിപ്പിക്കുന്നു..


അതി വേഗത്തില്‍ ഉരുകുന്ന ആര്‍ക്ടിക് മഞ്ഞ് പെര്‍മാഫ്രോസ്റ്റ്നെ ഇല്ലാതാക്കും

In ആഗോളതാപനം, ആര്‍ക്ടിക്, പെര്‍മാഫ്രോസ്റ്റ് on ജൂണ്‍ 23, 2009 at 8:35 am

വാഷിങ്ങ്ടണ്‍: കാലാവസ്ഥാമാറ്റം സമുദ്രത്തിലെ മഞ്ഞ് ഇല്ലാതെയായാല്‍ അലാസ്കാ, ക്യാനഡ, റഷ്യ എന്നീ സ്ഥലങ്ങളിലെ കാലാവസ്ഥാ മാറ്റം മൂന്നിരട്ടി വേഗത്തിലാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ കണ്ടെത്തലുകള്‍ permafrost (സ്ഥിരമായി ഉറഞ്ഞുപോയ മണ്ണ് ) ന്റെ ഉരുകലിനെക്കുറിച്ചുള്ള വ്യാകുലതകള്‍ വര്‍ദ്ധിപ്പിക്കുന്നു. permafrost ഉരുകുന്നത് (thaws) ദുര്‍ബല ജൈവ വ്യവസ്ഥക്കും മനുഷ്യന്‍ നിര്‍മ്മിച്ച infrastructure കള്‍ക്കും നാശം ഉണ്ടാക്കും, കൂടാതെ ധാരാളമായി ഹരിത ഗൃഹ വതകങള്‍ പുറത്തുവരും.

-

ജഗദീശ്‌

ഏകവചനങ്ങളുടെ കൂടാരം - സല്‍മാന്‍ റഷ്ദി


മഹാനായ അക്‍ബര്‍ ചക്രവര്‍ത്തിയുടെ പുതിയ ‘വിജയനഗര’ത്തിലെ കൊട്ടാരങ്ങള്‍ ചുവന്നപുകകൊണ്ട് കെട്ടിയുയര്‍ത്തിയതുപോലെ തോന്നും, പ്രഭാതങ്ങളില്‍. പുതുതായി നിര്‍മ്മിക്കപ്പെട്ട പട്ടണങ്ങളെല്ലാം അവ ജനിച്ചത് എന്നെന്നേയ്ക്കുമായാണ് എന്ന ധാരണയാണ് കാണുന്നവര്‍ക്ക് നല്‍കുക. എന്നാല്‍ സിക്രി വ്യത്യസ്തയായിരുന്നു. സൂര്യന്‍ ചക്രവാളത്തില്‍ ഉദിച്ചുയരുമ്പോള്‍, കടുത്ത പകല്‍ച്ചൂടിന്റെ ആഘാതം, തറയോടുകളെ പോലും പൊടിയാക്കി മാറ്റുമ്പോള്‍, പേടിച്ചു വിറയ്ക്കുന്ന കൃഷ്ണമൃഗത്തെപ്പോലെ അന്തരീക്ഷത്തെ കിടുകിടുപ്പിച്ചുകൊണ്ട് കാതടപ്പിക്കുന്ന ശബ്ദങ്ങളുയരുമ്പോള്‍ ഒക്കെ ഭാവനയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ ബോധത്തിന്റെയും ഉന്മാദത്തിന്റെയും അതിര്‍രേഖകളെ ദുര്‍ബലമാക്കിക്കൊണ്ട് സിക്രി മരീചികയായി നിലകൊണ്ടു..
-വെള്ളെഴുത്ത്.

പ്രവാസിയുടെ പരിദേവനങ്ങള്‍ ..

അങ്ങനെ ഒരവധിക്കാലം ... കണ്ണടച്ചു തുറക്കും മുന്‍പേ ... ഒരു മാസം കടന്നു പോയ്‌ ... മൂക്ഷിക സ്ത്രീ പിന്നെയും മൂക്ഷിക സ്ത്രീ എന്ന കഥ പോലെ വീണ്ടും ഇതാ ദോഹയിലെ ആ പഴയ കട്ടിലില്‍ ..അതെ റൂമില്‍ .. അതെ റൂം മേറ്റ്സ് , അവര്‍ പക്ഷെ കാത്തിരുന്നു ...

" വരൂ മകനെ ഇതാ ദോഹയെന്ന സുന്ദരി പെണ്‍കൊടി നിനക്കായ് കാത്തിരിക്കുന്നു , വി റിയലി മിസ്സ്ഡ്‌ യു ഡിയര്‍ " അവര്‍ക്ക് സന്തോഷം ..

പക്ഷെ ഞാന്‍ പെയ്യാനോരുങ്ങി നില്‍കുന്ന തുലാ മഴ പോലെ , പിന്നെ പെയ്തു തുടങ്ങിയപ്പോള്‍ ..പെയ്തു തോരാത്ത കര്‍ക്കിട പേമാരി പോലെ ... അനിവാര്യതകളുടെ നിരന്തരമായ ആവര്‍ത്തനങ്ങള്‍ .. പക്ഷെ ആര്‍ക്കും മടുപ്പ് തോന്നാത്ത ഒന്ന് .. ഒരു പക്ഷെ ഹൃദയ വേദനകളുടെ ഈ നിമിഷങ്ങള്‍ എല്ലാവരുടെതുമാണ് ... അതുകൊണ്ടാവാം ..
-ശാരദ നിലാവ്.




നിങ്ങളുടെ സംശയങ്ങളും ഉത്തരങ്ങളും

കേരള ബ്ലോഗ് അക്കാദമി മലയാളം ബ്ലോഗ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബ്ലോഗ് ശില്‍പ്പശാലകള്‍ക്കുപുറമേ പുതിയ ബ്ലോഗേഴ്സിനുണ്ടാകുന്ന സംശയങ്ങള്‍ ഉന്നയിക്കാനും,പരിഹാരം തേടാനുമുള്ള ഒരു പൊതു സ്ഥലവും,വേദിയുമാണ് ഈ ബ്ലോഗ് സഹായി.ബ്ലോഗിങ്ങിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാന്‍ ആഗ്രഹിക്കുന്നവര്‍,എന്തെങ്കിലും വിഷമതകള്‍ നേരിടുന്നവര്‍ അത് കമന്റായി ഇവിടെ എഴുതുക.ഈ-മെയില്‍ വിലാസംകൂടി കമന്റില്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും. ബൂലോകത്തെ സുമനസ്സുകളാരെങ്കിലും നിങ്ങളുടെ സംശയങ്ങള്‍ക്കു ഇവിടെ മറുപടി നല്‍കുന്നതാണ്.
-ബ്ലോഗ് അക്കാദമി.


ഇന്നത്തെ ചിത്രം

മണല്‍തിരകളില്‍


വേനല്‍ തിളക്കും മണല്‍തിരകളില്‍
ഏതോ സ്വപ്നം വഴിത്തണലാകുന്നു...
-പകല്‍ കിനാവന്‍.



ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.
blothram@gmail.com


0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP