FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

19ജൂണ്‍2009 തറവാടിയുടെ പോസ്റ്റ് വിവാദമാകുന്നു!

Thursday

വിദ്യാഭ്യാസവും സംസ്കാരവും

'സ്കൂളില്‍ പോയാല്‍ അറിവ് നേടാം എന്നാല്‍ വിവരം ഉണ്ടാവണമെന്നില്ല' എന്ന് എന്റെ ഉപ്പ എപ്പോഴും പറയുമായിരുന്നു.

കണക്കറിയുന്നതോ ഇംഗ്ലീഷറിയുന്നതോ, സയന്‍സറിയുന്നതോ അല്ല വിവരം എന്നതുകൊണ്ടുദ്ദേശിച്ചതെന്ന് മനസ്സിലാക്കാന്‍ ഞാനും കുറേ നാളെടുത്തു.

തറവാടിയുടെ‌ ഈ പോസ്റ്റ് വിവാദമാകുന്നതായി ഞങ്ങളുടെ ലേഖകന്‍ റിപോര്‍ട്ട് ചെയ്തു. “മലയാളം ബ്ലോഗുകള്‍ ഇത്രക്കഥപതിച്ചോ കഷ്ടം!“ എന്ന തറവാടിയുടെ കമന്റ് ഏത് ബ്ലോഗിനെ ഉദ്ദേശിച്ചാണെന്ന് പറയാത്തതിനാല്‍ തറവാടിയുടേതൊഴിച്ച് മറ്റെല്ലാ മലയാളം ബ്ലോഗുകളും അധ:പതിച്ചിരിക്കുന്നു എന്നാണോ തറവാടി എദ്ദേശിച്ചത് എന്ന രീതിയില്‍ തര്‍ക്കം മുറുകുന്നതായാണ് ഞങ്ങളുടെ ദുബായ് ലേഖകന്‍ റിപോര്‍ട്ട് ചെയ്തത്.
-സ്വ ലേ.


ഗായകരെ തേടുന്നു

ജയകൃഷ്ണന്‍ കാവാലം രചിച്ച് അരുണ്‍ ചുള്ളിക്കല്‍ സംഗീതം നല്‍കുന്ന ചെറായി മീറ്റ്‌ ഗീതം ആലപിക്കുവാന്‍ ഗായകരെ തേടുന്നു .മാത്രമല്ല തോന്ന്യാശ്രമം ബാനറില്‍ പുറത്തിറക്കണം എന്നാഗ്രഹിക്കുന്ന സംഗീത ആല്‍ബത്തിലും നിങ്ങള്‍ക്ക് അവസരം ഒരുക്കുന്നു . താല്പര്യമുള്ളവര്‍ മുന്നോട്ടു വരാം
- ആല്‍ത്തറയില്‍

കവിതയുടെ ശവഘോഷയാത്ര


`ആശയങ്ങളേക്കാള്‍ അനുഭവങ്ങളുടേതായ ഒരു ജീവിതം'- എന്നിങ്ങനെ കാവ്യകലയെ കീറ്റ്‌സ്‌ വിശേഷിപ്പിച്ചിട്ടുണ്ട്‌.
ജീവിതമെഴുത്തെന്ന്‌ കവിതയെ പേരിട്ടു വിളിക്കാം.
ജീവിതത്തിന്റെ കുതിപ്പും കിതപ്പും ചാരുതയായും പ്രശ്‌നോത്തരങ്ങളായും കണ്ടെടുക്കുന്ന വിളവെടുപ്പാണ്‌ കവിതയെന്ന്‌ ഇടശ്ശേരിയും പറഞ്ഞുവെച്ചിട്ടുണ്ട്‌. ``ഇരുളിന്റെ നേര്‍ക്കായൊരായിരം, ശരനികരം തൂകിക്കൊണ്ടുയരും ഭാനുമാന്‍''- (പ്രഭാതം എന്ന കവിത). ഓരോ കവിതയിലും ജീവിതത്തിന്റെതായ കുടിയിരുത്തലും കുടിയിറക്കവുമുണ്ട്‌. ഇത്‌ തെളിമയോടെ അവതരിപ്പിക്കുന്ന എഴുത്തുകാരന്റെ വരികള്‍ വായനക്കാരുടെ മനസ്സില്‍ കുളിര്‍മയുടെ ഒരടരയായി അടയാളപ്പെടുന്നു. കവിതയുടെ ഈ നീരിറക്കത്തില്‍ ഉള്ളുരയുടെ കാര്‍ക്കശ്യവും മനോഹാരിതയും പതിഞ്ഞുനില്‍ക്കും. മലയാളത്തിലെ പുതുകവികളുടെ രചനകളില്‍ നിന്നും ചോര്‍ന്നുപോകുന്നത്‌ സര്‍ഗ്ഗാത്മകതയുടെ ഈ പശിമയാണ്‌
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍.

ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍

കേരളീയ കുടുംബബന്ധങ്ങള്‍ ശിഥിലമാകുകയാണോ?

കഴിഞ്ഞ ദിവസത്തെ പത്രവാര്‍ത്തകള്‍ നോക്കൂ..

പാലക്കാട് പുതുശേരിയില്‍ 32 വയസുകാരനെ പെറ്റമ്മ മഴുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. അമിതമായി മദ്യപിച്ച ശേഷം തല സ്വയം ചുവരിലിടിച്ച് പൊട്ടിക്കുകയും ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത യുവാവ് സഹോദരനേയും ഭാര്യയേയും വീടിനു പുറത്താക്കി അവരുടെ മുറിക്ക് തീയിട്ട ശേഷം ഉറങ്ങുമ്പോഴായിരുന്നു പെറ്റമ്മയുടെ അറ്റകൈപ്രയോഗം.

- ചാണക്യന്‍

മധുരം മലയാളം പബ്ലിക്കേഷന്‍സ്..

ഇന്ന് പല എഴുത്തുകാര്‍ക്കും അവരുടെ സൃഷ്ടികള്‍ പുസ്തക രൂപത്തിലാക്കാന്‍
വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അറിയാം.
പണം മുടക്കിയാലും ഒരു പ്രസാധകനെ കണ്ടെത്താന്‍ കഴിയാതെയാവുക.
പുസ്തകം ആയാല്‍ ലാഭം പോയിട്ട് മുടക്ക് മുതലിന്റെ കാല്‍ ഭാഗം പോലും മടക്കി കിട്ടാത്ത അവസ്ഥ.
അതിന്റെ എല്ലാം വെളിച്ചത്തിലാണ് ‘മധുരം മലയാളം
(മധുരം മലയാളം ഓര്‍ക്കുട്ടിലെ ഒരു കമൂണിറ്റി കൂട്ടായ്മയാണ്)
എന്ന പേരില്‍ ഒരു പ്രസാധക കേന്ദ്രം തുടങ്ങാന്‍ തീരുമാനം ആയത്.
-ഹന്‍ല്ലലത്ത്.


കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!

കോളറക്കാലത്തെ ബ്രാണ്ടി ചികില്‍സ!
(ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍കോസിനു ഈ കുറിപ്പില്‍ ഒന്നും ചെയ്യാനില്ല. എന്നാല്‍ 2007-ല്‍ ഇറങ്ങിയ മൈക്‌ നിവെലിന്റെ സിനിമയില്‍ അഫോന്‍സോ ബിയാറ്റോ ഒരുക്കിയ കളര്‍ ടോണ്‍ പശ്ചാത്തലവര്‍ണമായി നിലനിന്നോട്ടെ.)
വര്‍ഷക്കാലം ഏതാണ്ട്‌ അയല കൊണ്ടുപോയ മട്ടാണ്. എന്നാല്‍ പുതിയ അധ്യയനവര്‍ഷം തുടക്കം മോശമാക്കില്ലെന്ന സൂചനകള്‍ വന്നു കഴിഞ്ഞു. പൂര്‍ണമായും കടലെടുത്ത സ്വാശ്രയ നിയമവും സര്‍ക്കാര്‍ നിയന്ത്രണങ്ങളിലെ അയവും ഈ മേഖലയില്‍ ഇനി എന്തുമാവാം എന്ന അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്‌. പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ് വേണ്ടാ, ആര്‍ക്കും പ്രവേശനമാകാമെന്ന് മറ്റൊരു സഹായം കൂടി വിദ്യാഭ്യാസകച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ ഇതിനിടെ ചെയ്തുകൊടുത്തു.
-H.K. Santhosh

ന്യൂസ് കവറേജ് [പത്രത്തിലൂടേ]

സുഹൃത്തേ

തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കാനായി ഏതാണ്ട്. അതിന് മുന്‍പ് ബ്ലോഗ് പ്രേമികളില്‍ ഈ ആശയം എത്തിക്കേണ്ടതാണല്ലോ.
നമ്മുടെ നാട്ടിലെ പ്രമുഖ പത്രത്തില്‍ താമസിയാതെ സ്പെഷല്‍ കവറേജ് ന്യൂസ് ആയി കൊടുക്കുന്നുണ്ട്.
-ജെ പി.

ഹിന്ദു നദീതട സംസ്കാരം

പരശുറാം അന്നും വൈകി.കൂടെ അനൌന്‍സ്മെന്റും. ട്രെയിന്‍ നമ്പര്‍ --- പരശുറാം എക്സ്പ്രസ് നാല്പത്തി അഞ്ചു മിനിട്ടുകള്‍ വൈകി ഓടിക്കൊണ്ടിരിക്കുന്നു..

ഞങ്ങള്‍ മൂന്നു നാല് ആള്‍ക്കാര്‍ ഒരു സുഹൃത്തിന്റെ നിക്കാഹിന്പോയതാണ് ..സ്റ്റേഷനിലെ തിരക്കിനിടയിലും അവിടെയുണ്ടായിരുന്ന നൂറ്റാണ്ടുകള്‍ പഴക്കംതോന്നുന്ന ടെലിവിഷനിലെ പാട്ടുകള്‍ ആശ്വാസം നല്കി ..എങ്ങനെയെങ്കിലും സമയംകളയണ്ടെ..

-തുഷാരം


ബേര്‍ണി മാഡോഫിന്റെ പിരമിഡ് സ്കീം

ആടും മാഞ്ചിയവും പിരമിഡ് സ്കീമെന്നും ഒക്കെയുള്ള ചിരപരിചിത ഭീകരപദങ്ങള്‍ കേള്‍ക്കുമ്പോള്‍ സാമാന്യ ബോധമുള്ള മലയാളിയുടെയുള്ളില്‍ വെള്ളിടി പായും - സാമാന്യ ജ്ഞാനം പ്രകാരം അവ തട്ടിപ്പുകളുടെ ട്രെഡിഷണല്‍ പതിപ്പുകളാവുന്നു. പേരുകള്‍ ജനമനസ്സില്‍ പതിഞ്ഞു കഴിയുമ്പോളാണു് തട്ടിപ്പുകാര്‍ ടോട്ടല്‍ ഫോര്‍ യൂ എന്നൊക്കെ പുതു പുതു പേരുകളില്‍ അവതരിക്കുന്നത് . ( വിവിധ ഭരണകൂടങ്ങള്‍ നിരോധിക്കുന്ന ഇസ്ളാമിക ഭീകര സംഘടനകള്‍ അടുത്ത ദിവസം പേരുമാറ്റി പുതിയ പേരില് രംഗത്തിറങ്ങുന്നതു പോലെ, തട്ടിപ്പുകാരുടെ ഇന്നോവേറ്റീവ്‌‌നെസ്സിനു ഒരു കുറവുമില്ല.)
- ഏവൂരാന്‍

സംശയങ്ങള്‍ ചോദിക്കാം- Microsoft Side--(1)

മൈക്രോസോഫ്ട്‌ നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം

വൈറസ്‌ കളയല്‍ --(1)

പൊതുവായ ചില വൈറസ്‌ ബാധകള്‍ remove ചെയ്യുന്ന വിധം ആണ് താഴെ പറയുന്നത് .
1. Autorun വൈറസ് കളയല്‍
പൊതുവേ കണ്ടു വരുന്നതും പെട്ടെന്ന് ബാധിക്കുന്നതുമായ ഒരു വൈറസ്‌ ആണ് autorun.inf . പെന്‍ ഡ്രൈവ് ,ഹാര്‍ഡ് ഡിസ്ക്കിലെ C, D,E തുടങ്ങിയ ഡ്രൈവുകള്‍ ഓപ്പണ്‍ ചെയ്യാന്‍ ആയി ഡബിള്‍ ക്ലിക്ക് ചെയ്‌താല്‍ അത് നേരിട്ട് ഓപ്പണ്‍ ആകാതെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ open with വിന്‍ഡോ വരുന്നു . ഈ വൈറസിനെ കളയാന്‍ താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിച്ചാല്‍ മതിയാകുന്നതാണ് .


- ഐ ടി അഡ്മിന്‍.


പല വക

നിര്‍വചനങ്ങള്‍
‍സുകുമാര്‍ അഴീക്കോട്‌:നിങ്ങള്‍ ഈ ജീവിയെ കൊല്ലാന്‍ വഴിപാട്‌ നേര്‍ന്നിട്ടുണ്ടെങ്കില്‍ അതിനു പകരം അതേ സ്വഭാവമുള്ള മറ്റൊരു ജീവിയെ കൊന്നാല്‍ മതി. എലിയാണെങ്കില്‍ നന്ന്. എലിപ്പനി നിയന്ത്രണശ്രമത്തില്‍ നിങ്ങള്‍ക്ക്‌ ഒരു പങ്കാളിയുമാകാം.

പിണറായി വിജയന്‍:‍അടിസ്ഥാന രഹിതം, രാഷ്ട്രീയ പ്രേരിതം, സര്‍വ ശക്തിയും സമാഹരിച്ച്‌ നേരിടും, രാഷ്ട്രീയമായി നേരിടും, രാഷ്ട്രീയമായും നിയമപരമായും നേരിടും, നിയമപരമായി നേരിടും, രാഷ്ട്രീയമായി കീഴടങ്ങും, നിയമപരമായ ശിക്ഷ ഏറ്റുവാങ്ങും എന്നിങ്ങനെ പറഞ്ഞിരുന്ന, പറഞ്ഞു കൊണ്ടിരിക്കുന്ന, ഇനിയും പറയാനിരിക്കുന്ന ഒരു നികൃഷ്ട ജീവി, വലതുപക്ഷ മത മേലധ്യക്ഷന്മാരെ പോലെ.

-എം ഫൈസല്‍.


മരണത്തെക്കുറിച്ച് വായിക്കുമ്പോള്

by arunchullikkal

പലരും ചിന്തിക്കുന്നതു പോലെ അതൊരു ഓര്‍മ്മപ്പെടുത്തലാണു, മരണത്തേക്കുറിച്ച്. എല്ലാവര്‍ക്കും ഒരിക്കല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഘോരഘോരമായ സത്യം. രംഗബോധമുള്ളപ്പൊഴോ ഇല്ലാത്തപ്പൊഴോ അതു വരുന്നു. വാഴക്കോടനോ, കിച്ചുവോ മറ്റാരെങ്കിലുമോ അതേക്കുറിച്ചെഴുതുമ്പോള്‍, വായിക്കുന്ന എന്നെപ്പോലുള്ളവരും ഈയൊരു ഭീകര സത്യത്തിലേക്ക് ഉറ്റു നോക്കുന്നു, കുറേപേര്‍ ധീരമായി.

ഇതിലൂടെ‌


കാനണ്‍ ഹാക്ക് ഡെവലപ്മെന്റ് കിറ്റ്

താങ്കളുടെ കയ്യില്‍ ഒരു കാനണ്‍ കാമറ ഉണ്ടോ? എങ്കില്‍ ആ പവര്‍ഷോട്ടിനെ കൂടുതല്‍ പവര്‍ ഉള്ളതാക്കൂ!

ഇത് എനിക്ക് ഒരു ഫോര്‍വാര്‍ഡായി വന്നതാണ്. ബൂലോകത്തില്‍ ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ അടിയേന്‍ ധന്യനായി
-സന്തോഷ് പൊന്നമ്പലം.


മലയാളത്തിന്റെ പുതിയ പാഠ്യപദ്ധതി

ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ തയ്യാറാക്കിയ പുതിയ മലയാളം പാഠ്യപദ്ധതി. കോളേജുകളില്‍ നേരത്തെ ഉണ്ടായിരുന്ന സിലബസ്സിനു പകരം ഇതാണ് പഠിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

Code. MA1A07(01) സെമസ്റ്റര്‍ I
കോമണ്‍കോഴ്‌സ് - 7
സര്‍ഗ്ഗാത്മകരചനയും ആശയവിനിമയശേഷിയും
പഠനസമയം: 72 മണിക്കൂര്‍
ക്രെഡിറ്റ്: 4

ഉദ്ദേശ്യലക്ഷ്യങ്ങള്‍:
സര്‍ഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുക, സാഹിത്യകൃതികള്‍ ആസ്വദിക്കുവാനുള്ള ശേഷി വളര്‍ത്തുക. ആശയവിനിമയശേഷി വളര്‍ത്തുക. വിവിധ സാഹിത്യരൂപങ്ങളുടെ രചനാതന്ത്രങ്ങള്‍ പരിചയപ്പെടുത്തുക. രചനാശേഷിയെ വിപുലമാക്കാന്‍ സഹായിക്കും വിധം വിവിധ സാഹിത്യരൂപങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും നല്‍കുക. നമ്മുടെ കാലത്തെ ദൃശ്യ-ശ്രാവ്യ- ആശയ വിനിമയോപാധികള്‍ ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കുക.
-മലയാള വേദി


പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-5

ഇനി നമുക്ക് ജബ്ബാറിന്റെ ഓരോ വിമര്‍ശനങ്ങളെയും പരിശോധിക്കാം.
ജബ്ബാറിന്റെ വിമര്‍ശനങ്ങളുടെ ഒരു സ്വഭാവം കുറെയേറെ കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ കടത്തിവിടുക എന്നതാണ്. സാധാരണ ഒരു കമെന്റിലൂടെ മറുപടി നല്‍കാന്‍ ശ്രമിച്ചാല്‍ പിന്നെയും കുറെ ബാക്കിയുണ്ടാവും. അതിന്നിടയില്‍ പുതിയ പോസ്റ്റുമിടും. ഒരു എ.കെ.47 കൊണ്ട് തുരുതുരെ വെടിവക്കുന്ന രീതി. എവിടെയെങ്കിലും കൊള്ളുമെന്ന കണക്കുകൂട്ടലില്‍. അതിനാല്‍ ഓരോ ആരോപണങ്ങളെയുമെടുത്ത് നമുക്കു പരിശോധിക്കേണ്ടി വരുന്നു. കൂടാതെ നിര്‍മാണമെന്നത് (construction ) നശീകരണത്തെപ്പോലെ അത്ര വേഗത്തിലാവില്ല. ഒരു വീടുണ്ടാക്കാന്‍ വര്‍ഷങ്ങളെടുക്കും. പൊളിക്കാന്‍ അത്ര പണിയില്ലല്ലോ.
- കാട്ടിപ്പരുത്തി.


ഒരു വാള്‍ തരിക, ഓടക്കുഴലും കിരീടവും തിരിച്ചെടുക്കുക

പരേതനായ കവി പി. ഉദയഭാനുവിനെപ്പറ്റി

കുങ്കുമവര്‍ണം തീയ്‌ക്ക് പകരം നില്‍ക്കുന്നു;
അവസാനം നമ്മളെയെല്ലാം തിന്നൊടുക്കുന്ന തീയ്‌ക്ക് പകരം,
നമ്മള്‍ സ്വപ്‌നം കാണുന്ന ഒരിക്കലും കാണുകയില്ലാത്ത,
പരിശുദ്ധിക്ക് പകരം വെളുപ്പ് നില്‍ക്കുന്നു.
പാവങ്ങള്‍ക്കുകൂടി ഒരിടം കണ്ടെത്താവുന്ന
സ്വര്‍ഗത്തിലെ പുല്‍മേടുകള്‍ക്കുപകരമായി പച്ച നിലകൊള്ളുന്നു.
നടുവിലെ ചലനമറ്റ ചക്രം നിലകൊള്ളുന്നത്
മനുഷ്യ ഹസ്‌തങ്ങളാല്‍ തടവിലാക്കപ്പെട്ട,
കാലത്തിന് പകരമല്ലാതെന്തിനാണ്? ....
-സാര്‍ദ്രം


റോഡ്‌ അയലണ്ടിലെക്കൊരു യാത്ര

by Ampily in



ബോസ്ടന്‍ ടീ പാര്‍ടിയിലൂടെ പ്രശസ്തമായ ബോസ്ടന്‍ എന്ന എന്ന മെട്രോ നഗരത്തിനു വളരെ അടുത്ത ഒരു കൊച്ചു നഗരത്തില്‍ ആണ് ഞാന്‍ താമസിക്കുന്നത്.
അമേരിക്കയുടെ വടക്കു കിഴക്കുള്ള ആറു സംസ്ഥാനങ്ങള്‍ ( Maine ME , New Hampshire NH, Massachusetts MA, Rhode Island RI and Connecticut CT ) ചേര്‍ന്നാണ്‌ ന്യൂ ഇംഗ്ലണ്ട് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവിടം ഇംഗ്ലീഷ് കാരുടെ കോളനി ആയിരുന്നതിനലാണ് ന്യൂ ഇംഗ്ലണ്ട് എന്ന പേരു കിട്ടിയത്‌. മിക്കവാറും ഉള്ള സ്ഥല നാമങ്ങള്‍ എല്ലാം ഇംഗ്ലണ്ടിലെ സ്ഥല നാമങളും ആയി സാദ്രിശ്യം ഉള്ളവതന്നെ. ഞാന്‍ താമസിക്കുന്നത് ഈ പ്രദേശത്തെ ഒരു സംസ്ഥാനമായ ന്യൂ ഹാംഷെയറില്‍ ആണ് . എല്ലാ സംസ്ഥാനങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നത് കാരണം യാത്ര എല്ലാം എളുപ്പം തന്നെ.


-

ഇതിലൂടെ‌

സയനോര

(മുൻ കുറിപ്പ്: ഈ പോസ്റ്റിന്റെ ടൈറ്റിൽ വായിച്ച് ഇതൊരു സുന്ദരി പെൺകുട്ടിയുടെ കഥയായിരിക്കും
എന്ന മുൻ ധാരണയോടെ യാണ് നിങൾ വന്നെതെങ്കിൽ തുടർന്ന് വായിക്കണമെന്നില്ല
-നിരാശയായിരിക്കും ഫലം . )
ഞാൻ ബ്ലോഗ് തുടങിയതിന്റെ വാർഷികാഘോഷത്തിന് ഇനിയും മാസങൾ ശേഷിക്കുന്നു.പക്ഷെ
ഒരു തിരിഞ്ഞു നോട്ടത്തിനും പുനർ വിചിന്തനത്തിനും സമയമായി എന്നു തോന്നി തുടങിയിരിക്കുന്നു.
-K K S


ഇന്നത്തെ കവിത


പാര്‍ക്ക്
Jun 17, 2009

(ഇന്ന് പിറന്നാളാഘോ‍ഷിക്കുന്ന പകല്‍കിനാവന്റെ മോള്‍ക്ക്)



നഗരത്തിലെ പാര്‍ക്കില്‍ വെച്ചാണ്
നട്ടുപിടിപ്പിച്ച മരങ്ങള്‍ക്കും
ചെടികള്‍ക്കും
മരക്കുതിരകള്‍ക്കും
ഊഞ്ഞാലിനുമിടയില്‍
വിരിച്ചിട്ട പുല്ലില്‍ തൊട്ട്
അമ്മ മോളോട് പറഞ്ഞത്:
മോളേ പച്ചനിറമാണിത്
പുല്ലിന്റെ പച്ച
പട്ടുടുപ്പിലെ പച്ച.

സംക്രമണത്തില്‍‌

ബൂലോകം. പഴയതും പുതിയതും

പഴയബൂലോകം
നന്നായി.
പരിചയപ്പെട്ടതില്‍ സന്തോഷം.
മനോഹരം.
എന്റെ നാട്ടിലെ ഒരു കഥയോര്‍ത്തുപോയ്.
:))
ചില്ലിന്റെ ചാരിത്ര്യപരിശോധന.
പേര്‍ത്തും പേര്‍ത്തും കമന്റിട്ടുനിറച്ച ലൈവ് അപ്ഡേറ്റ്.
വക്കുരച്ചുറയ്പ്പിക്കുന്ന വരമൊഴി
-നിഖില്‍ രാമന്‍.

പവിത്രന്‍ തീക്കുനി

എന്നിട്ടും

തി മധുരമായി
നീയെന്നെ ചതിച്ചു,എങ്കിലും
കവിത കൊണ്ടെന്റെ
വിധിയെ വെല്ലുന്നു..
-പുതു കവിതയില്‍.

തുമ്പിച്ചിറകുകള്‍

ചോണനുറുമ്പു ചുമന്നൊരു തുമ്പി-
ച്ചിറകീ വഴിയേ പോകുന്നു
ചിറകില്‍ പൊടിയും രുധിരം നുകരു-
മെറുമ്പിന്‍ വരികള്‍ നീളുന്നു.

-

ഇതിലൂടെ‌

പ്രയാണം

അകന്നു പോയ ഇരുട്ട് അടുത്തടുത്ത് വരുന്നതുപോലെ
മനസ്സിന്റെ ഗർഭത്തിൽ ചിതലരിക്കുന്ന ഓർമ്മകൾ
ദ്രവിച്ച ചിന്തകൾ
- അനൂപ് കോതനല്ലൂര്‍



ജാലകം തുറന്നപ്പോള്‍
ജാലകം തുറന്ന് ആദ്യം തിരഞ്ഞത്
തപാല്‍സ്സഞ്ചിയാണ്
ഉദയം നിറംകെട്ടിരുന്നു.
ഊതിക്കെടുത്തണമെന്നു തോന്നി.

ഹരിതകത്തില്‍‌

ഇന്നത്തെ ചിത്രം

പുഴയൊഴുകുമ്പോള്‍...

യുഗാന്തരങ്ങളിലൂടെ നാം ഒഴുകുകയാണനുരാഗികളായ്....
ഋതു സംക്രാന്തിയിലൂടെ നാം തേടിയതാണീ നിമിഷങ്ങള്‍...
-ജിമ്മി-


ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍



അറിയിപ്പ്.
ശനി ഞായര്‍ എന്നീ ദിവസങ്ങളില്‍ ബ്ലോത്രം ഉണ്ടായിരിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:- blothram@gmail.com
-ബ്ലോത്രാധിപര്‍.











0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP