FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

17ജൂണ്‍2009 കോളേജില്‍ സംഘട്ടനം, പത്ത് പേര്‍ ആശുപത്രിയില്‍

Tuesday

കവിത:

നടക്കുമ്പോള്‍‌


നടന്നുപോകുന്നവരെക്കുറിച്ചുള്ള സിനിമയില്‍
നായകന്‍ എത്ര തമാശക്കാരനാണെങ്കിലും
എത്ര വില്ലന്മാരെ അടിച്ചുവീഴ്ത്തിയാലും
ഇന്നലെയെന്റെ നെഞ്ചിലെ മണ്‍ വിളക്കൂതിയല്ലോയെന്ന്
പാടി നടന്നാലും
ഒടുവില്‍,
ഒരു ജാരസന്തതിയെ എടുത്തോടും
കടലിനും കയറിനും മുമ്പില്‍ മരണത്തെക്കുറിച്ചോര്‍ക്കും.
നാലഞ്ച് പോലീസുകാര്‍
കൂക്കിവിളിച്ച് ഓടിവരും
കോടതി കൂടും
അതിനും മുമ്പെ സ്വയം വെടിവെച്ച് മരിക്കും.

സംക്രമണത്തില്‍‌ നസീര്‍ കടിക്കാട്. (ചിത്രം. നസീര്‍ കടിക്കാട്)

പുഴക്കിപ്പുറം നില്‍ക്കുമ്പോള്‍

ഉള്ളില് ചോന്നും
പുറമേ നീലിച്ചുമിങ്ങനെ
എത്രനാള്‍ ഒഴുകിപരക്കും...
ഓളം കൊണ്ട് കണ്ണുചിമ്മി
പിന്നെയും കൊതിപ്പിക്കും...
നീന്തലറിയാത്ത എന്നെ
പ്രണയം കൊണ്ട്
എന്തിനാണിങ്ങനെ...?

പകല്‍ കിനാവന്റെ‌ കവിത.

കോളേജില്‍ സംഘട്ടനം, പത്ത് പേര്‍ ആശുപത്രിയില്‍

തോന്ന്യാശ്രമം: തോന്ന്യാശ്രമത്തിന്‍ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ബ്ലോഗേഴ്സ് കോളേജില്‍ ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയോടെ കോളെജിലെ ക്യാന്റീനില്‍ നിന്നും ആരംഭിച്ച സംഘട്ടനം പിന്നീട് കോളേജ് ക്യാമ്പസില്‍ വ്യാപിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതായി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കാപ്പിലാന്‍ അറിയിച്ചു.

‌കോളേജ് വാര്‍ത്ത.


ചെറായ് തീരത്തേക്ക്

ഇന്നു മുതല്‍ നാല്പതു ദിവസം തികയുമ്പോള്‍ ചെറായ് ബ്ലോഗ് മീറ്റ് മലയാള ബ്ലോഗര്‍മാരുടെ മറ്റൊരു ഒത്തു ചേരലിനു വേദിയാകും.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന ബ്ലോഗ് മീറ്റിന്‍റെയും
മെയില്‍ തൊടുപുഴയില്‍ നടന്ന ബ്ലോഗ് മീറ്റിന്‍റെയുംആവേശമുള്‍ക്കൊണ്ടാണ് ബ്ലോഗര്‍മാര്‍ ജൂലൈ 26-ന് ചെറായിയില്‍ എത്തിച്ചേരുക.

ചലോ ചെറായി


ഒന്ന് സഹായിക്കാമോ? - തറവാടി.

കുറച്ച് കാലമായി തൃശ്ശൂരിലെ ഒരു പ്രൈവറ്റ് ബാങ്കുമായാണ് ഞാന്‍ ഇടപാട് നടത്തുന്നത്. ഇ മെയിലായി മുടങ്ങാതെ വരുന്ന സ്റ്റേറ്റ്മെന്റ് സാധാരണ നോക്കുന്ന പരിപാടിയില്ലായിരുന്നു.

കഴിഞ്ഞ കൊല്ലത്തില്‍ ഒരിക്കല്‍ സ്റ്റേറ്റ്മെന്റ് വന്നത് നോക്കിയപ്പോഴാണ് ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസിനത്തില്‍ ഒരു തുകയും അതിനൊപ്പം ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞ് മറ്റൊരു തുകയും അക്കൗണ്ടില്‍ നിന്നും ഡിഡക്ട് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്
എന്റെ ചിന്തകളില്‍‌


ബൂലോകത്തില്‍ സര്‍പ്പയജ്ഞം!!

ഇന്നേവരെ ബൂലോകത്ത് നടക്കാത്ത അതി സാഹസികമായ പരിപാടികളുമായി സര്‍പ്പയജ്ഞം വരുന്നു. അനോണിപ്പാമ്പുകളെ കൂട്ടില്‍ ഇരുത്തിയാണ് ഈ അതി സാഹസിക യജ്ഞം

പാമ്പാട്ടി‌ നടത്തുന്നത് എന്നാണ് രഹസ്യമായി കിട്ടിയ വാര്‍ത്ത എന്ന് പാമ്പും കാവില്‍ നിന്നും അനോണി ലേഖകന്‍ റിപോര്‍ട്ട് ചെയ്യുന്നു. “മഞ്ഞ” പാമ്പുകളാണ് കൂടുതല്‍ എന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ട് ഉണ്ട്.


നുണയല്ല... നുണയനാ...

ബൂലോകരേ തല്ലല്ലേ...


നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇപ്പോള്‍ കാണുന്ന, ഇപ്പോള്‍ നിങ്ങള്‍

വായിച്ചുകൊണ്ടിരിക്കുന്ന മലയാള അക്ഷരങ്ങള്‍ക്കു ഭംഗി കുറവുണ്ടോ ?

(നല്ല സ്റ്റൈലന്‍ മലയാളത്തില്‍ ബ്ളോഗുവായന നടത്തിക്കൊണ്ടിരിക്കുന്നവര്‍

ഈ പോസ്റ്റ്‌ ശ്രദ്ധിക്കേണ്ടതില്ല).

കൊട്ടോട്ടിക്കാരന്‍‌

പവനാഴി വീണ്ടും ശവമായീ...അങ്ങനെ വീര ശുര പരാക്രമികള്‍
വാലും മടക്കി പെട്ടന്ന് മടങ്ങിയെത്തും....
നമ്മടെ ശ്രീ ശാന്തിനെ കൊണ്ടുപൂവ്വാണ്ട് പോയാ
എങ്ങനെ ജയിക്കാനാ...?
അല്ലേ...... !!!!
ശ്രീകുട്ടനില്ലാത്ത ഇന്ത്യന്‍ ടീമിനു വേണ്ടി
ശ്രീക്കുട്ടന്റെ അമ്മ ഇപ്പോ പ്രാര്‍ഥിക്കും.
അമ്മ പ്രാര്‍ഥിച്ചില്ലെങ്കീ പിന്നെ എങ്ങനെ ജയിക്കാനാ...?

ബ്ലും‌

കൂകിപ്പായും തീവണ്ടി

1970-കളിലെ മഞ്ഞുള്ള ഒരു പ്രഭാതത്തിൽ പഞ്ചാബിലെ പട്യാലയിലെ മിലിട്ടറി ക്യാമ്പിലേക്ക് പോകാനാണ് ഒരു മലയാളി ജവാൻ തന്റെ ഭാര്യയും ഒന്നരവയസുള്ള മകനുമായി തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നും യാത്ര തിരിച്ചത്.

ജീവിതത്തിൽ ആദ്യമായാണ് മണ്ണ് ചവിട്ടിക്കുഴച്ച് കെട്ടിയുയർത്തിയ കുറെ ഓലപ്പുരകളും ചെമ്മൺ നടപ്പാതകളുമുള്ള വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത തന്റെ കുഗ്രാമത്തിലെ താളിമാവുകളോടും, താഴമ്പൂക്കളൊടും, ചെറുതോടുകളോടും വയലേലകളോടും പറങ്കിമാവുകളൊടും, മൊട്ടക്കുന്നുകളൊടും ഒക്കെ ഗുഡ്‌ബൈ പറഞ്ഞു ആ ഇരുപതുകാരി അമ്മ ഒരു ദൂരയാത്രയ്ക്ക് ഒരുങ്ങുന്നത്.

തുടര്‍ന്ന് വായിക്കുക‌


തവളയും വംശീയവിദ്ദ്വേഷവും

ഴിഞ്ഞ ആഴ്ച്ച ബ്രിട്ടനിലെ പത്രങ്ങളിലെയും വെബ്സൈറ്റുകളിലേയും ഒരു വലിയ വിഷയം കേരളത്തില്‍ കണ്ടെത്തിയ ഒരു തവള ആയിരുന്നു . കൂടെ കൂടെ നിറം മാറുന്ന ഒരു തവളയെ തിരുവനന്തപുരത്തിനു അടുത്ത് രജികുമാര്‍ എന്നൊരാള്‍ കണ്ടെത്തിയെന്നും അത്ഭുതകരമായ ഈ ദൃശ്യം കണ്ടു ജനങ്ങള്‍ തവളയെ ആരാധിക്കാന്‍ തുടങ്ങി എന്നുമാണു വാര്‍ത്ത .

അപരന്‍ തുടരുന്നു...


സ്വേച്ഛാധിപത്യാന്തത്തിന്റെ അറുപത്തിനാലുവര്‍ഷങ്ങള്‍
ലോകത്തെ
കിടുകിടാ വിറപ്പിച്ച സേച്ഛാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ
ആത്മഹത്യയുടെ അറുപത്തിനാലാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ഏപ്രില്‍ 30 ആം
തിയതി.

1945 ഏപ്രില്‍ 30 ന് പുലര്‍ച്ചെ ആയിരുന്നു ഹിറ്റ്ലറും
നവവധുവായ കാമുകി ഈവാ ബ്രൗണും ബര്‍ലിനിലെ വളരെ സുരക്ഷിതമായ ഭൂഗര്‍ഭ അറയില്‍
സ്വയം മരണത്തിന് പിടികൊടുത്തത്. ഇതിന്‍റെ പിറ്റേന്നാണ് വിശ്വസ്ഥനായ
ഗീബല്‍സും ഭാര്യ മാള്‍ഡയും കുഞ്ഞുങ്ങളും ഒരുമിച്ച് ആത്മഹത്യ ചെയ്തത്.

ചിരാതില്‍‌ സഗീര്‍ പണ്ടാരത്തില്‍

അനുഭവം

വെള്ളാരം കല്ലുകള്‍

"രാവിലെ കുതിര്‍ത്ത് വച്ച തുണിയല്ലേടീ. നേരം ഉച്ച കഴിഞ്ഞു വെയിലും
പോവാറായി. ഇനിയെപ്പഴാ നനച്ചിടുന്നെ. ഞാന്‍ നനയ്ക്കും എന്ന്
വിചാരിച്ചാണേല്‍ അവിടെ കിടക്കത്തെയുള്ളൂ " മാതാശ്രീ കോപിഷ്ടയായി.

സംഭവം ശരിയാണ്. ഇപ്പം കഴുകിയിടാം എന്ന് വിചാരിച്ചു മുക്കി വച്ച സ്വന്തം
വസ്ത്രങ്ങളാണ്. രാവിലെ മനോരമ വീക്കിലി വന്നതിനാലും അടുത്ത വീട്ടിലെ
പയ്യന്‍സ് ഏതോ ഗള്‍ഫ്കാരുടെ വീട്ടില്‍ നിന്നും സംഘടിപ്പിച്ച വീഡിയോ
കാസെറ്റ് കാണാന്‍ കൊണ്ട് തന്നതിനാലും തുണി വെള്ളത്തില്‍ തന്നെ കിടന്നു...

ആമ്പല്‍ പൊയ്കയില്‍‌

കഥ.


‘ജേർണി ടു ട്രിവാൻഡ്രം

സുരേട്ടനെ കാണ്മാനില്ല!

രാത്രി പത്തരമണിയോടുകൂടി ബിജുവേട്ടനാണ് വിവരം വിളിച്ചറിയിക്കുന്നത്. വ്യാഴാഴ്ച
വൈകുന്നേരം ഒരു ഇന്റർവ്യൂവിനായി എറണാകുളത്തേയ്ക്ക് സുരേട്ടൻ പോയിരുന്നു.
അവിടെ റെയിൽ‌വേ സ്റ്റേഷനടുത്തായി തന്നെ ഒരു റൂമെടുത്തു. വെള്ളിയാഴ്ചയാണ്
ഇന്റർവ്യൂ. അത് പാസായി.ശനിയാഴ്ച മെഡിക്കൽ . ഉടുതുണിയില്ലാതെ ഡോക്ടറിന്റെ
മുന്നിൽ നിന്നും ചുമച്ചപ്പോൾ ‘സംഗതി യഥാവിധി ചലിച്ചതിനാൽ‘ അതും പാസായി.
ഇനി പത്ത് ദിവസത്തിനകം സൌദിയിലേയ്ക്ക് ‘സേഫ്റ്റി എഞ്ചിനീയറായി’ പറക്കാം.
അന്ന് രാത്രി സൈഗാൾ, ഞാഞ്ഞു, പ്രകാശ് എന്നീ സ്നേഹിതരോടൊപ്പം ആഘോഷിച്ചു.
ഇത്രയും കാര്യങ്ങൾ അന്നു രാവിലെ സുരേട്ടനെന്നെ വിളിച്ചറിയിച്ചിരുന്നു.

മെക്കാനിക്കല്‍ എഞ്ചിനിയറായ സുരേട്ടന്‍ എങ്ങനെ ബാംഗ്ഗൂരില്‍
സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി വർഷങ്ങളോളം ജോലി ചെയ്തു, ഇപ്പോള്‍
എങ്ങനെയാണദ്ദേഹം ‘സേഫ്റ്റി എഞ്ചിനീയറായത്‘ - ഇത്രയും കാര്യങ്ങളൊക്കെ ഈ
അവസരത്തില്‍ ഞാന്‍ വിശദീകരിക്കുന്നില്ല......പോങ്ങുമ്മൂടന്‍ T20 യില്‍ യുവരാജ് സിക്സ് പറത്തുന്നതു പോലെ കഥ പറത്തുന്നു...

പൊങ്ങുമ്മൂടന്‍‌ആ രണ്ടാം ജന്മത്തിലും അവന്‌ വിശന്നു...

ശ്രമിക്കുമ്പോളെല്ലാം വിചാരം അവനെ ഒരു കൈ അകലെ നിർത്തി. ഒരു തിരയകലത്തിൽ കാണുമ്പോഴെല്ലാം വികാരം അവനെ കീഴ്പെടുത്തിയിരിന്നു. ഒന്നും അവന്‌ സ്വന്തമായി കീഴ്പെട്ടിരുന്നില്ല. വികാരവും വിചാരവും ചേർന്ന് അവന്‌ ധൈര്യം

നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു.

അദൃശ്യമായി ഒന്നും സംഭവിക്കുന്നില്ലായിരുന്നു.
എല്ലാം യാന്ത്രികമായിരുന്നു

അക്കരപ്പച്ചയില്‍‌


ശാകുന്തളം തിരുത്തിയെഴുതി ബിനുമോന്‍

"ഇതാണ്‌ പറയുന്നത്‌
അവർക്കൊക്കെ എന്തും ആകാമെന്ന്....അവരൊക്കെ എഴുതിയാല്‍ അതിനു അംഗീകാരം...
അവാര്‍ഡ്‌.എന്റെ മോനെഴുതിയപ്പോ അവന്‍ ക്ലാസീന്ന് പുറത്ത്‌..."

കുന്ത്രാണ്ടംസില്‍ എസ്. കുമാര്‍


ഇന്നത്തെ ചിത്രങ്ങള്‍

ജുനൈത്ത്

നന്ദകുമാര്‍


The Eye‌

ശിവ‌

കൃഷ്‌

പൈങ്ങോടന്‍‌


കേരളാ എന്‍ട്രന്‍സ്-സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ ബഹുദൂരം മുന്നില്‍…..

by vidushakan

മെഡിക്കല്‍ എന്‍‌ട്രന്‍സിലെ ഭൂരിഭാഗം റാങ്കുകളും സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക്…

വരേണ്യവര്‍ഗ്ഗ സ്കൂളുകള്‍ക്കും പൊങ്ങച്ചക്കാരാ‍യ മാതാപിതാക്കള്‍ക്കും കടുത്ത ആഘാതമാണീ വാര്‍ത്ത!

ഇതെങ്ങനെ സഹിക്കും?

വിദൂഷകന്‍

ഇന്നത്തെ സിനിമ


ഇവര്‍ വിവാഹിതരായാല്‍ (Ivar Vivahitharayal)


Ivar Vivahitharayal - A film by Saji Surendran starring Jayasurya, Bhama, Siddique, Rekha etc.
മിനിസ്ക്രീനില്‍
നിന്നും വെള്ളിത്തിരയിലേക്ക് ചേക്കേറുകയാണ് സംവിധായകന്‍ സജി സുരേന്ദ്രന്‍
‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ചിത്രത്തിലൂടെ. ഭാമയും ജയസൂര്യയും
നായികാനായകന്മാരായെത്തുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും
ഒരുക്കിയിരിക്കുന്നത് കൃഷ്ണ പൂജപ്പുര. എസ്. ഗോപകുമാര്‍ നിര്‍മ്മിച്ച ഈ
ചിത്രത്തില്‍, വ്യത്യസ്ത വീക്ഷണങ്ങളുള്ള രണ്ടുപേര്‍ വിവാഹം
കഴിക്കുമ്പോളുണ്ടാവുന്ന പ്രശ്നങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ
അവതരിപ്പിച്ചിരിക്കുന്നു

ഹരി‌ ചിത്രവിശേഷത്തില്‍


ഇന്നത്തെ കവിതകള്‍


(ഗീബത്സിയൻ) യാഥാർഥ്യങ്ങളുടെ തേട(ഉട)ലിൽ

ഉടലിൽ
തേടുന്നതൊക്കെയും
അജ്ഞാതമാം
കോശങ്ങളിലേക്ക്
ഓടിയൊളിക്കുന്നു.

ഭാവനയുടെ ചിറകുകളിലെ
തൂവലുകൾക്ക് ഭാരമേറിയതാവണം
“എന്റെകഥ” മെനയുവാൻ
മഷിയുറ്റുന്നില്ല.

സണ്‍ ഓഫ് ഡസ്റ്റ്‌ ന്റെ കവിതകള്‍ വായിക്കുക.


"അവസാന അദ്ധ്യായം "

പാവപ്പെട്ടവന്‍

തൂ......റി.....

സനാതനന്‍

ആത്മഹത്യ .

പി ആര്‍ രഘുനാഥ്‌

ആരൊക്കെയോ വെട്ടിത്തിരുത്തിയത്

ശ്രദ്ധേയന്‍


നര്‍മ്മം

നര്‍മ്മാസ് മിമിക്സ് പരേഡ്‌ : വേദി ഒന്ന്


വാഴക്കോടന്‍


മനോഹരന്റെ പെണ്ണു കാണൽ


പാവത്താന്‍


മറ്റുള്ളവ

പെണ്ണുങ്ങളുടെ ഫ്രീഡത്തെപ്പറ്റി കത്രീന എഴുതുന്നു..

വട്ടക്കണ്ണടയില്‍ മണി ഷാരത്ത്.

ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


blothram@gmail.com1 comments:

കാപ്പിലാന്‍ said...

വീര ചരിത്രങ്ങളുമായി ബ്ലോത്രം ജനങ്ങളിലേക്ക് വീണ്ടും .

ഇത് നമ്മുടെ പത്രം -ബ്ലോഗേര്‍സ് പത്രം

പത്രപ്രവര്‍ത്തകര്‍ക്ക് ഒരിക്കല്‍ കൂടി ആശംസകള്‍

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP