FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

05 ജൂണ്‍ 2009 പി കെ പാറക്കടവ് ബ്ലോഗിലേക്ക്

Friday




പ്രശസ്ത സാഹിത്യകാരന്‍ ശ്രീ പാറക്കടവ് ബ്ലോഗ് തുടങ്ങി.

http://meshavilakku.blogspot.com/2009/05/blog-post_9149.html

അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ബ്ലോഗ് വായനക്കാര്‍ക്കും അതു പോലെ ബ്ലോഗിലെ എഴുത്തുകാര്‍ക്കും ഒരു നല്ല അനുഭവമായിരിക്കും എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തെ പോലെ പ്രശസ്തര്‍ ബ്ലോഗില്‍ എത്തുന്നത് ബ്ലോഗില്‍ എഴുതുന്നവര്‍ക്ക് കിട്ടുന്ന അംഗീകാരം കൂടിയാണെന്ന് കണക്കാക്കുന്നു. ബ്ലോഗ് എന്നാല്‍ നേരം പോക്കല്ല എന്നും ഇത് ഒരു ശക്തമയ മാധ്യമം ആണെന്നും മുഖ്യ ധാരാ സാഹിത്യകാരന്മാര്‍ തിരിച്ചറിയുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. അദ്ദേഹത്തെ ബ്ലോഗൊലേക്ക സ്വാഗതം ചെയ്യുന്നതിനോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നു.




ചെവിയുള്ളവര്‍ കേള്‍ക്കട്ടെ...
ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ബി ടെക് നു ജോലി ഇല്ലാതെ വെറുതെ കുത്തി ഇരിക്കുന്ന ചില യുവാക്കള്‍ പുതുതായി ബ്ലോഗിങ്ങ് രംഗത്തേക്ക് കടന്നു വരുന്നു..

http://urakke.blogspot.com/

ബുദ്ധിയില്ലാ ജീവികളും വായിച്ചോട്ടെ എന്ന പോസ്റ്റില്‍ ജനപ്രിയ വായനകള്‍ ബുദ്ധിജീവികള്‍ കൊല്ലുന്നതിനെ പറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നു. വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ് ആണെന്നാണ് ഞങ്ങളുടെ ബൂലോക ലേഖകന്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ മോഷണം:

ജോണ്‍ ആഡംസ് കട്ടതും 'ലിഫ്റ്റ് ടെക്നോളജി'

വാഴക്കോടന്‍റെ 'ലിഫ്റ്റ് ടെക്നോളജി പോസ്റ്റ്' ബൂലോകത്ത് ഏറ്റവും വിലപ്പിടിപ്പുള്ള മോഷണ വസ്തുവാകുന്നു...
http://monkeyanddonkey.blogspot.com/2009/06/lift-and-safety-technology.html#--thanimalayalam
നിങ്ങള്‍ ഇനി പോസ്റ്റ് കക്കുമ്പോള്‍ ഒരു നിമിഷം ശ്രദ്ധിക്കുക:ഇത് 'വാഴക്കോടന്‍റെ ലിഫ്റ്റ് ടെക്നോളജി' ആണോ...എങ്കില്‍ നല്ല മൂല്യമുള്ള സാധനം തന്നെയാണു കക്കുന്നത്...

കവിത

സംക്രമ്മണത്തില്‍ അനോണികള്‍..

http://samkramanam.blogspot.com/2009/06/blog-post.html#comments

അവലോകനം:

'മാധവിക്കുട്ടിയെയും വിവാദങ്ങളെ'യും തേടി കാട്ടിപ്പരുത്തി പോവുന്നു
http://cheenthukal.blogspot.com/2009/06/1.html#--thanimalayalam


എ.എഫ് 447 - നു മിന്നലേറ്റതാണോ, അതോ... അനോണി ആന്‍റണി
http://anonyantony.blogspot.com/2009/06/447.html#--thanimalayalam


വിജ്ഞാനം:

മാതമാറ്റിക്സ് ക്വിസ്:
http://mathematicsschool.blogspot.com/2009/06/mathematics-test.html#--thanimalayalam

പോട്ടം ഓഫ് ദ് ഡേ:

പകല്‍ കിനാവന്‍റെ 'ചൂട'ന്‍ പടം:
http://persuasivemannerism.blogspot.com/2009/06/blog-post.html

ദര്‍പ്പണം:

ചായക്കടയില്ലാതെ മലയാളിക്കു ജീവിതമോ? - കറുത്തേടം
http://karuthedam.blogspot.com/2009/06/blog-post.html#--thanimalayalam


നാടകം:

'പെണ്‍പക്ഷം'
http://easajim.blogspot.com/2009/06/blog-post_04.html

വിദ്യ:

കരിങ്കല്ല് പെരുമ്പാമ്പിനെ പീടിക്കാന്‍ നോക്കുന്നു:
http://karinkallu.blogspot.com/2009/06/blog-post.html#--thanimalayalam


മീറ്റ് ആലുവയിലേക്ക് നീങ്ങുന്നു?
(സ്വന്തം ലേഖിക)

യുഎഇമീറ്റ്.ബ്ലോഗ്സ്പോട്ട്.കോം: യു.എ.ഇയിലുള്ള മലയാള ബ്ലോഗര്‍മാരില്‍ പ്രമുഖനായ അപ്പു(ആദ്യാക്ഷരി) ആദ്യ നിര്‍ദ്ദേശം വെച്ചതനുസരിച്ച് ഉരുത്തിരിഞ്ഞ ബ്ലോഗ് മീറ്റിന്‍റെ ലൊക്കേഷന്‍ ഒരു പക്ഷെ ആലുവയിലേക്ക് നീങ്ങിയേക്കും. തൊടുപുഴയാണ് തൊട്ടു രണ്ടാം സ്ഥാനത്ത് പരിഗണിക്കപ്പെടുന്നത്.

ആലപ്പുഴയും എറണാകുളവും മീറ്റ് വേദിയായി രംഗത്തുണ്ടായിരുന്നുവെങ്കിലും കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാര്‍ക്ക് അനായാസം എത്തിച്ചേരുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് വേദി അന്തിമമായി തീരുമാനിക്കുക. മീറ്റ് വേദി തൊടുപുഴയിലാണെങ്കില്‍ നടത്തിപ്പിനു വേണ്ട എല്ലാ സഹകരണവും ഈയിടെ തൊടുപുഴയില്‍ ബ്ലോഗ് മീറ്റ് നടത്തി വന്വിജയമാക്കിയ ഹരീഷ് തൊടുപുഴ നേരത്തെ തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജൂലൈ - ആഗസ്റ്റ് മാസങ്ങളില്‍ ഗള്‍ഫ് മേഖലയ്ല്‍ നിന്ന് അവധിക്കെത്തുന്ന ഒട്ടേറെ ബ്ലോഗര്‍മാരും നാട്ടിലുള്ള അനേക ബ്ലോഗര്‍മാരും ഒരു പോലെ മീറ്റില്‍ പങ്കെടുക്കുന്നതിനു സന്നദ്ധത പ്രകടിപ്പിച്ചതോടെ ഇത്തവണ മലയാളം ബ്ലോഗേഴ്സിന്‍റെ ഓണാഘോഷത്തിനു മുന്‍പ് തന്നെ ഒരു ഒത്തുചേരലിനും കളമൊരുങ്ങുകയാണ്. മീറ്റ് ലൊക്കേഷന്‍, തീയതി, എന്നിവ അവസാന തീരുമാനത്തിലിരിക്കുന്നതേയുള്ളൂ. ജൂലൈ രണ്ടാം വാരം മുതല്‍ ആഗസ്റ്റ് രണ്ടാം വാരം വരെ ഗള്‍ഫില്‍ നിന്ന് അനേക ബ്ലോഗര്‍മാര്‍ നാട്ടിലുണ്ടാവുമെന്ന് വ്യക്തമായിട്ടുണ്ട്. നാട്ടിലുള്ള ബ്ലോഗര്‍മാരെക്കൂടാതെ കേരളത്തിനു പുറത്തുള്ള അനേക സംസ്ഥാനങ്ങളില്‍ ഇപ്പോഴുള്ള മലയാള ബ്ലോഗര്‍മാരില്‍ പലരും മിറ്റില്‍ എത്തിച്ചേരുമെന്ന് അറിയിച്ചു കഴിഞ്ഞു.

http://uaemeet.blogspot.com/2009/06/blog-post.html


നര്‍മ്മം

നരകത്തിലെ ശിക്ഷകള്‍ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞതായി ബ്ലോഗര്‍ തോമ്മക്ക് വെളിപാട്

http://thommayudevelipadukal.blogspot.com/2009/06/blog-post.html?showComment=1244119267530#c8437488135333619832


അറിയിപ്പ്

വെള്ളി , ശനി എന്നീ ദിവസങ്ങളില്‍ അവധിയായതിനാല്‍ 06, 07 എന്നീ തിയ്യതികളില്‍ ബ്ലോത്രം പ്രസിദ്ധീകരിക്കുന്നതല്ല.

ബ്ലോത്രം

1 comments:

കാനനവാസന്‍ said...

ബ്ലോത്രത്തിന് എല്ലാവിധ ആശംസകളും....

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP