FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

14ജൂണ്‍2009 തുറന്നിട്ട വലിപ്പുകള്‍

Saturday

കവിതകള്‍

റാം മോഹന്റെ കവിത.

തുറന്നിട്ട വലിപ്പുകളില്‍‍

നിമീലിത 4 സി - മനോജ് കാട്ടാമ്പള്ളി

പക്ഷികളുടെ ചാര്‍ട്ട്
സ്കൂളിലേക്ക് കൊണ്ടുപോയ
സന്തോഷത്തിലായിരുന്നു.
അവള്‍....
സമകാലിക കവിതകളില്‍‍‍




ചെറായി ബ്ലോഗ് മീറ്റ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.


ചെറായി2009

ചെറായി ബ്ലോഗ് മീറ്റ് ഒരു സംഭവമാക്കി മാറ്റാന്‍ അതിന്റെ സംഘാടകര്‍ ആത്മര്‍ത്ഥമായി പരിശ്രമിക്കുന്നതായി ചെറായിയില്‍ നിന്നും മീറ്റ് ലേഖകന്‍ റിപോര്‍ട്ട് ചെയ്തു. ധാരാളം ബ്ലോഗര്‍മാര്‍ മീറ്റില്‍ പങ്കെടുക്കാന്‍ താല്പര്യം കാട്ടുന്നതിനാല്‍ ഒരു ദിവസം പരിചയപ്പെടലിനു തന്നെ തികയുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍.

കൂടുതല്‍ ഇവിടെ

ബ്ലോഗ്‌ മീറ്റ്‌ - സംഘാടകർ പാലിക്കേണ്ട നിയമങ്ങളും അവർക്കുള്ള നിർദ്ദേശങ്ങളും

അടുത്ത കാലത്തായി യാതൊരുവിധ തത്വദീക്ഷയുമില്ലാതെ, ബ്ലോഗർമാർ എന്നു ഭാവിക്കുന്ന ചിലർ ഒത്തുകൂടുകയും അത്തരം നികൃഷ്ടമായ ഒത്തുചേരലുകളെ ബ്ലോഗ്‌ മീറ്റ്‌ എന്നും മറ്റും പേരിട്ടു വിളിച്ച്‌ യഥാർത്ഥ്‌ ബ്ലോഗർമാർക്ക്‌ അപമാനമുണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്‌. ഇതിനൊരു അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനാൽ ഒരു ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കുമ്പോൾ അത്യാവശ്യം പാലിക്കേണ്ട ചില കാര്യങ്ങൾ സംഘാടകരുടെ ശ്രദ്ധയിലേക്ക്‌

പാവത്താന്‍ കൊണ്ടുവരുന്നു.

ചെറായി മീറ്റില്‍ മമ്മൂട്ടിയും?

പ്രവാസികളും സ്വദേശികളും ഇദംപ്രദമായി കേരളത്തില്‍ , ചെറായി കടാപ്പുറത്ത്‌ നടത്തുന്ന ബൂലോക സമ്മേളനത്തില്‍ പ്രശസ്ത സിനിമ താരവും ബ്ലോഗറുമായ മമ്മൂട്ടിയും പങ്കെടുക്കും എന്നറിയിച്ചു .ഇന്ന് രാവിലെ മമ്മൂട്ടി മീറ്റിന്റെ സംഘാടകരില്‍ ഒരാളായ ഹരീഷിനെ മൊബൈലില്‍ വിളിച്ച് അറിയിക്കുകയായിരുന്നു ഈ കാര്യം .

മമ്മൂട്ടി ഹരീഷിനെ വിളിച്ചു എന്ന് ഹരീഷ് പറയുന്നുന്ടെങ്കിലും ,അങ്ങനെ ആകാന്‍ വഴിയില്ല പകരം ഹരീഷ് മമ്മൂട്ടിയെ വിളിച്ചു പറയുകയായിരുന്നു എന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ അറിയിക്കുന്നു

കൊള്ളികളില്‍‍ കാപ്പിലാന്‍


ബഷീര് അനുസ്മരണവും മാജിക് ഓവനും

ബഷീര്‍ പറഞ്ഞു 'എന്നെയാരും ഓര്‍ക്കേണ്ട'. എങ്കിലും ഓര്‍ത്തുപോകുന്നു. അതു വായിക്കുവാന്‍ കൊള്ളാവുന്ന കൃതികളേയും ഒരു സാഹിത്യകാരനേയും ഒരു തലമുറ അറിയാത്തതിനാല്‍ വായിക്കാതെ വിട്ടു എന്നത് സംഭവിക്കാതിരിക്കാനാണു. ‘അത്തരമൊരു ദുര്യോഗമില്ലാതെയാക്കുക’ എന്ന ധാര്‍മികമായ ഉത്തരവാദിത്വം നിറവേറ്റുവാന്‍ ശ്രമിച്ച ദലയ്ക്കും കേരള സാഹിത്യ അക്കാദമിക്കും നന്ദി. തുടര്‍ന്നും അനുസ്മരണങ്ങള്‍ ഉണ്ടാകട്ടെ.

അരുണ്‍ ചുള്ളിക്കല്‍‍‍ ദലയുടെയും സാഹിത്യ അകാദമിയുടെയും നേതൃത്വത്തില്‍ നടന്ന ബഷീര്‍ ജന്മ ശതാബ്ദി ആഘോഷങ്ങളെ വേറിട്ട കണ്ണിലൂടെ നോക്കി കാണുന്നു.



സൂക്ഷിച്ചില്ലെങ്കില്‍ പടമാകും !

സ്വന്തം ചിത്രവും കുടുംബചിത്രവുമൊക്കെ ഓര്‍കുട്ടിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്ത് ലോകമേ തറവാട്, എന്റെ പേജ് സന്ദര്‍ശിക്കുന്നവര്‍ എല്ലാം എന്റെ സുഹൃത്തുക്കള്‍ എന്നൊക്കെ അത്മവിശ്വാസത്തോടെ പറയുന്നവരോട് ഒരു വാക്ക്- സൂക്ഷിച്ചില്ലെങ്കില്‍ പടമാകും.

ഫോട്ടോ അപ്ലോഡ് ചെയ്യുന്ന സ്ത്രീകള്‍ മാത്രമേ ലോകത്ത് സൂക്ഷിക്കേണ്ടതുള്ളൂ എന്നും ആ ഫോട്ടോ എടുത്ത് നിങ്ങളുടെ തല വെട്ടി മാറ്റി അവിടെ നഗ്നരായ സ്ത്രീകളുടെ ശരീരം വച്ച് ഇന്റര്‍നെറ്റില്‍ പബ്ളിഷ് ചെയ്യുമെന്നുമാണ് നിലവിലുള്ള അടിസ്ഥാനഭീതി. അപ്പോള്‍ ഒരു സംശയം മാത്രം ബാക്കി നില്‍ക്കുന്നു- ഈ ശരീരത്തിന്റെ ഉടമകളുടെ തല എവിടെപ്പോകുന്നു ?

ബെര്‍ളിത്തരങ്ങളില്‍‍

ഏഷ്യാനെറ്റിന്‍റെ മൈലാഞ്ചിയില്‍ വാഴക്കോടനും



ഏഷ്യാനെറ്റിന്‍റെ മൈലാഞ്ചി എന്ന മാപ്പിളപ്പാട്ട് മത്സര പരിപാടിയില്‍ പങ്കെടുക്കാന്‍ വാഴക്കോടനും അവസരം കിട്ടിയിരിക്കുന്നു. ഓഡിഷന്‍ റൌണ്ടില്‍ അവസാനത്തേതില്‍ നിന്നും ഒന്നാമനായിട്ടാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായത്.
ഈ മണലാരണ്യത്തിലെ എളിയ കലാകാരന്മാരെ കണ്ടെത്താന്‍ ഏഷ്യാനെറ്റ് പോലെയുള്ള വലിയ ചാനല്‍ അവസരമൊരുക്കി എന്നത് ഒരു ചെറിയ കാര്യമല്ല. അതിന് അതിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.
കൂടുതല്‍ ഇവിടെ‍


വാഴക്കോടന്റെ വായിക്കേണ്ട മറ്റൊരു പോസ്റ്റ്.
ഇവിടെ‍

ഒരു കമ്പ്യൂട്ടര്‍ വല്‍ക്കരണ കഥ
ഇവിടെ‍ പതിവു കാഴ്ചകളില്‍


ബ്ലോഗ് ആദ്യാക്ഷരി യു ട്യൂബില്‍

ഇവിടെ‍ സജി തോമസിന്റെ പോസ്റ്റ് വായിക്കുക.



തറവാടി - എല്ലാം തികഞ്ഞവന്‍

ഇവിടെ‍ പ്രവാസത്തിന്റെ മറ്റൊരു മുഖം കാണിച്ചു തരുന്നു.

പാര്‍ട്ടികളുടെ പറുദീസാ

[ചാത്തന്‍ ചാത്തന്നൂര്‍ ]

ചാത്തന്‍ പത്രത്തിലേക്ക്‌ സ്വാഗതം

പാര്‍ട്ടികളുടെ പറുദീസ !

കേരളം പാര്‍ട്ടികളുടെ പറുദീസ ആയി മാറുകയാണോ ?

മദ്രാസിയെ അടിച്ചോടിക്കാന്‍ തുടങ്ങിയ ശിവസേനക്കു മുതല്‍ ദ്രാവിഡ ജനതാ പാര്‍ട്ടിക്കു വരെ കേരളത്തില്‍ യുണിറ്റ് ഉണ്ട് . പുരട്ച്ചി തലൈവിയുടെ കക്ഷിക്കും യുണിട്ടുള്ള സ്ഥിതിക്ക് അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കൂടി ഇവിടെ യുണിറ്റ് തുടങ്ങാവുന്നതാണ്
ഇവിടെ‍

ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം‍

5 comments:

Unknown said...

എന്‍റെ പേരിലും എന്‍റെ ബ്ലോഗിന്റെ പേരിലും നന്ദി .എല്ലാവിധ ആശംസകളും .സജി തോമസ്‌ .

വല്യമ്മായി said...

ശ്രദ്ധിക്കേണ്ട മറ്റൊരു ബ്ലോഗ്

http://hridhayamchollunnathu.blogspot.com/

ധനേഷ് said...

സ്ഥിരമായി വായിക്കുന്നുണ്ട്..
നല്ല ഉദ്യമം..
തുടരൂ..
ആശംസകള്‍...

തോമ്മ said...

നല്ല ശ്രമം തന്നെ ....ഇപ്പോള്‍ പതിവായി വരാറുമുണ്ട്

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP