FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

27ജൂണ്‍2009 ബ്ലോഗ്‌ സംസ്കാരം സമീപ ഭാവിയില്‍ ???!

Friday

"ചെറായി - വഴി മാറ്റം."

ചെറായി ദേവസ്വം നട കവലയില്‍ നിന്നും ചെറായി ബീച്ചിലേക്കുള്ള വഴിയില്‍ വികസനത്തിന്‌ തടസ്സമായി നിന്ന മരപ്പാലം , തദ്ദേശ വാസികളുടെ ഏറെക്കാലത്തെ ആവശ്യപ്രകാരം മാറ്റി പണിയുവാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍
ചെറായി മീറ്റ്‌ - ചില വിവരങ്ങള്‍ എന്ന മുന്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വഴി വിവരണങ്ങളില്‍ ചെറിയൊരു വ്യത്യാസം ഉണ്ട്. പുതിയ വഴി ഇനി പറയും വിധമാണ്. ചിത്രത്തില്‍ പുതിയ വഴി വിശദമായി രേഖപ്പെടുത്തിയിട്ടുമുണ്ട്‌. ചിത്രത്തില്‍ നീല വര കൊണ്ട് മാര്‍ക്ക്‌ ചെയ്തിരിക്കുന്നതാണ് പുതിയ വഴി.
-ജോ.


യാത്ര

“കാല്പനിക ഭാവങ്ങളുമായി ബേക്കൽ”-(ഒരു തിരുവിതാംകൂറുകാരന്റെ മലബാർ യാത്രകൾ ! -ഭാഗം -2)

(ഇതിന്റെ ആദ്യഭാഗം വായിയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. )

അങ്ങനെ ഞാൻ 28 ആം നമ്പർ പ്ലാറ്റ്ഫോമിൽ എത്തി.അധികം വൈകാതെ തന്നെ കാഞ്ഞങ്ങാട് പോകുന്ന ഒരു പ്രൈവറ്റ് ബസ് അവിടെ എത്തി.ബോർഡിൽ “ബേക്കൽ” എന്ന് എഴുതിയിരുന്നെങ്കിലും കണ്ടക്ടറോട് ഒന്നു കൂടി ചോദിച്ച് ഉറപ്പിച്ച ശേഷം അതിൽ കയറിയിരുന്നു.കുറച്ച് ആൾക്കാർ കയറിയപ്പോൾ വണ്ടി പുറപ്പെട്ടു.കാസറഗോഡ് - കാഞ്ഞങ്ങാട് റൂട്ടിൽ വെറും 15 കി.മീ ചെന്നാൽ ബേക്കൽ ആകും എന്നായിരുന്നു ഞാൻ അന്വേഷിച്ച് അറിഞ്ഞു വച്ചിരുന്നത്.എന്നാൽ അര മണിയ്ക്കൂർ കഴിഞ്ഞിട്ടും സ്ഥലം എത്തുന്നില്ല.അപ്പൊൾ അടുത്തിരുന്ന ആളിനോട് അന്വേഷിച്ചപ്പോളാണു മനസ്സിലാകുന്നത് ആ ബസ് നേരെയുള്ള വഴിയിലല്ല പോകുന്നത് എന്ന്.ബേക്കലിൽ ചെല്ലാൻ ഒരു മണിക്കൂറിൽ കൂടുതൽ എടുക്കുമത്രേ.അബദ്ധം പറ്റിയല്ലോ എന്നോർത്തപ്പോൾ ഒരു നിരാശ സ്വയം തോന്നി.പക്ഷേ ഇനിയിപ്പോൾ ഒന്നും ചെയ്യാനാവില്ലല്ലോ എന്നോർത്തപ്പോൾ അങ്ങനെ ഇരുന്നു ഒന്നു മയങ്ങിപ്പോയി.ഉണർന്നപ്പോൾ ബസ് ഉദുമ എത്തിയിരുന്നു.സമയം 12.30 ആയി.വിശക്കുന്നുണ്ടായിരുന്നു.എന്തായാലും കാസറഗോഡു നിന്നു കഴിയ്ക്കേണ്ട എന്നു തീരുമാനിച്ചിരുന്നു.ബേക്കലിനു സമീപം ചെറിയ വല്ല ഹോട്ടലും ഉണ്ടാവും എന്ന വെറുമൊരു തോന്നലായിരുന്നു അതിന് കാരണം.പത്തു ദിവസമായി മംഗലാപുരത്തെ ഉയർന്ന ഗ്രേഡിലുള്ള ഹോട്ടലിലെ ഭക്ഷണം അത്ര മടുപ്പിച്ചിരുന്നു.
-സുനില്‍ കൃഷ്ണന്‍.

ബൂലോകവും എന്റെ വിശ്വാസവും.

ബൂലോകത്ത് ഏറ്റവും കൂടുതല്‍ സംവാദം നടക്കുന്നത് ,ഒരു പക്ഷേ വിശ്വാസികളും അവിശ്വാസികളും തമ്മിലായിരിക്കും. ആരൊഗ്യകരമായി തുടങ്ങുന്ന മിക്ക സംവാദങ്ങളും പലപ്പോഴും അവസാനിക്കുന്നത്,അനോണി ആക്രമങ്ങളിലും പരസ്പരം ചെളി വാരി എറിയലിലും ആയിരിക്കും. ചിലപ്പോഴെങ്കിലും കൈയ്യില്‍ കിട്ടുന്നതെന്തും വായിക്കുക എന്ന എന്റെ സ്വഭാവം ഇത്തരം പോസ്റ്റുകള്‍ പൂര്‍ണമായി വായിക്കാനിടവരുത്താറുണ്ട്. അവസാനം കാണുന്ന വ്യക്തിപരമായ വിദ്വേഷം ഉണ്ടാക്കുന്ന ഗ്രൂപ്പ് ചേര്‍ന്നുള്ള കമന്റുകള്‍ വരെ വായിച്ച് ഞാന്‍ ആലോചിക്കാറുണ്ട്. ഇവര്‍ക്കൊക്കെ ഇതില്‍ നിന്ന് എന്ത് നേട്ടമാണ് ഉണ്ടാവുകയെന്ന്.
ഇത്തരം സംവാദങ്ങളില്‍ പ്രധാനമായും ഞാന്‍ കണ്ടവരെ ഒന്ന് വേര്‍തിരിച്ച് ഓരോ വിഭാഗക്കാരായി കാണുവാനുള്ള ഒരു എളിയ ശ്രമമാണ് ഈ പോസ്റ്റ്.

-കനല്‍

ബൂലോകവും എന്റെ വിശ്വാസവും.

post :ബൂലോകവും എന്റെ വിശ്വാസവും.



പ്രിയ കനല്‍,

സാധാരണ ഗതിയില്‍ മത,രാഷ്ട്രീയ പോസ്റ്റുകള്‍ മുഴുവനായി വായിക്കാറില്ല. കമന്റുകള്‍ വളരെ അപൂര്‍വമായേ അത്തരം പോസ്റ്റുകളില്‍ ഇടാരുമുള്ളൂ. പ്രധാനകാര്യം പ്രസ്തുത വിഷയങ്ങളില്‍ അവഗാഹം കുറവാണ്. ഒപ്പം താല്‍പര്യവും. കാരണം ഇത് രണ്ടിന്റേയും ചര്‍ച്ചയുടെ ഫലം മിക്കപ്പോഴും എങ്ങുമെത്തില്ല. കാരണം താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പു എന്ന് ചിന്തിക്കുന്നവനായാലും അതല്ല ചര്‍ച്ചയ്ക്ക് താല്പര്യം ഉള്ളവനായാലും വിഷയത്തിന്റെ അവസാനം തന്റെ ഇതുവരെയുള്ള മനോഗതി ചര്‍ച്ചയ്ക്ക് ശേഷം മാറ്റാനോ ചര്‍ച്ചയിലൂടെ മാറ്റാനോ താല്പര്യം കാട്ടാറില്ല. മതവും രാഷ്ട്രീയവും അത്രകണ്ട് അസ്ഥിയ്ക്കു പിടിക്കുന്ന അവസ്ഥ ധാരാളം പേരില്‍ ഉണ്ടാവാറുണ്ട് എന്നത് തന്നെ കാരണം.
-ദീപക് രാജ്.


ബ്ലോഗ്‌ സംസ്കാരം സമീപ ഭാവിയില്‍ ???!

തറവാടിയുടെ മലയാളം ബ്ലോഗുകള്‍ ഇത്രക്കഥപതിച്ചോ കഷ്ടം! എന്ന കമന്റ്‌ കണ്ടപ്പോള്‍ ജെനലറിസേഷന്‍് അല്പം കടന്നു പോയില്ലേ എന്ന് ചിന്തിച്ച ആളാണ്‌ ഞാന്‍ , എന്നാല്‍ വീണ്ടും ചിലബ്ലോഗുകള്‍" കാണാന്‍ "ഭാഗ്യം" ലഭിക്കുകയും , മറുമൊഴിയിലൂടെ ഒന്നാംതരം അധ: പതിച്ച കമന്റ്സ് തുടരെ കാണാന്‍ ഇട വരികയും ചെയ്തപ്പോള്‍ തറവാടി പറഞ്ഞതില്‍ കാര്യമില്ലേ എന്നൊരു ശങ്കവന്നിരുന്നു . അവസാനം കാപ്പിലാന്‍ ന്റെ ബ്ലോഗില്‍ ഞാന്‍ കൂടി പങ്കെടുത്ത സൗഹാര്‍ദ്ദ പരമായ ചര്ച്ചക്കിടക്ക് അതില്‍ പങ്കെടുത്ത എല്ലാവരുടെയും മേല്‍ ഏതോ അജ്ഞാതര്‍ തൊടുത്തു വിട്ട , ജീവിതത്തില്‍ഞാന്‍ ഇത് വരെ കേള്‍ക്കാത്ത തെറികള്‍ (ബ്ലോഗ്‌ എന്താണ് എന്ന് പോലും അറിയാതെവീട്ടിലിരിക്കുന്ന അച്ഛനമ്മമാരെ വരെ ഉള്‍ക്കൊള്ളിച്ചു ) മിസൈല്‍ കണക്കെ വന്നു പതിക്കുകയുംചെയ്തപ്പോള്‍ , ഞാന്‍ ഉറപ്പിച്ചു തറവാടി പറഞ്ഞതില്‍ പതിരില്ല എന്ന് .
-faisal Kondotty.


മുഖ്യധാരാ എഴുത്തുകാര്‍ ബ്ലോഗുകളെ അവഗണിക്കുന്നതിനെ പറ്റി ഒരു ചര്‍ച്ച തറവാടി എന്ന ബ്ലോഗ്ഗറുടെ പോസ്റ്റില്‍ കണ്ടിരുന്നു. വളരെ പ്രസക്തമായിരുന്നു ആ ചര്‍ച്ച . എന്നാല്‍ അതോടൊപ്പം തന്നെ ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ് മലയാളം ബ്ലോഗുകളുടെ ജനകീയത.

ഈ പോസ്റ്റിലെ തന്നെ അഭിപ്രായങ്ങളില്‍ കൊടുത്തിരുന്ന ചില കണക്കുകള്‍ അത്ര ശരിയായില്ല എന്നും പറയണം . കേരളത്തിലെ മൂന്ന് പ്രധാന പത്രങ്ങളുടെ (മലയാള മനോരമ , മാതൃഭൂമി , മാധ്യമം ) വായനക്കാര്‍ മൊത്തം ജനസംഖ്യയുടെ 8.5% ശതമാനം ആണെന്നുള്ളത്‌ അവിശ്വസനീയമാണ് . 2009-ലെ ഐ ആര്‍ എസിന്റെ (ഇന്ത്യന്‍ റീഡര്‍ ഷിപ്‌ സര്‍വേ ) കണക്കു പ്രകാരം മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള രണ്ടു പത്രങ്ങളുടെ വായനക്കാരുടെ എണ്ണം കാണുക .

-അപരന്‍.


അബ്ദുല്‍ അലിയും ഫൈസലും പറയുന്നത് എന്തെന്നാല്‍ .....

കേരളാ അക്കാദമിയും ജബ്ബാര്‍ മാഷ്‌ വിവാദവും ചര്‍ച്ച ചെയ്ത കഴിഞ്ഞ പോസ്റ്റില്‍ വളരെ അര്‍ഥം ഉണ്ടെന്ന് തോന്നിയ രണ്ടു കമെന്റുകള്‍ ന്നിങ്ങളുടെ ശ്രദ്ധക്ക് വീണ്ടും വെയ്ക്കുന്നു . കമെന്റുകള്‍ വായിച്ചു നോക്കി ഇനിയെങ്കിലും അക്കാദമി അവര്‍ക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണം എന്നപേക്ഷിക്കുന്നു . ചുരുങ്ങിയത് വിവാദപരമായ ആ പരാമര്‍ശം എങ്കിലും നീക്കണം . കരിങ്കൊടി പ്രകടനങ്ങള്‍ നടത്തുവാനോ ബ്ലോഗ്‌ കറുപ്പിക്കാനോ മരണം വരെ സമരം ചെയ്യുവാനോ ഞങ്ങള്‍ ഇല്ല .പക്ഷേ മാനുഷീക ധര്‍മ്മം കണക്കിലെടുത്ത് വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് തന്നെ കരുതുന്നു

-കാപ്പിലാന്‍.


ഗുണപാഠം

എനിക്ക് കുറച്ചു സുഹൃത്തുക്കള്‍ ഉണ്ട്- സഖാക്കളായ ഉറ്റ സുഹൃത്തുക്കള്‍. രാഷ്ട്രീയം പറയുമ്പോള്‍ ഇത്തിരി 'അടിപിടി' ഒക്കെ ഉണ്ടാകുമെങ്കിലും, ഇപ്പോളും നല്ല സുഹൃത്തുക്കളായി തുടരുന്നു. ചില വാര്‍ത്തകള്‍ ഞങ്ങള്‍ ഇപ്പോളും ഇ-മെയില്‍ ചെയ്യാറുണ്ട്, ചര്‍ച്ച ചെയ്യാറുണ്ട്. ഈയിടെ കൂതറ അവലോകനത്തില്‍ 'ജാതി' പറഞ്ഞു മടുത്തപ്പോള്‍ യു.ക്കെയില്‍ ഉള്ള എന്റെ സഖാവിനു ഒരു മെയില്‍ അയച്ചു. ജാതി വ്യവസ്ഥിതിയെപ്പറ്റി സഖാവിന്റെ ചിന്തകളും പരിഹാര മാര്‍ഗങ്ങളും അറിയാന്‍. അത്രേ ഉദ്ദേശിച്ചിരുന്നുള്ളൂ,
-സത.


ഓര്‍മ്മക്കുറിപ്പ്

"അഞ്ചേ, തെക്കു പടിഞ്ഞാറ് നാലേ"

"അഞ്ചേ, തെക്കു പടിഞ്ഞാറ് നാലേ"

രണ്ടാം തവണയും തെങ്ങിന്റെ മുകളില്‍ നിന്ന് കോരഞ്ചേരിയുടെ ശബ്ദം കേട്ടപ്പോള്‍ വേലിയിലെ തൂക്കു ചെമ്പരത്തിയില്‍ തലകീഴായി സര്‍ക്കസ് കളിക്കുന്ന തുമ്പിയില്‍ നിന്ന് നോട്ടമെടുക്കാതെ തന്നെ ഞാന്‍ "ഓ" എന്ന് തിരിച്ചു കൂവി,എന്നിട്ട് കയ്യിലിരുന്ന വീതി കുറഞ്ഞ് നീളത്തിലുള്ള പുസ്തകത്തിലെ പേന അടയാളം വെച്ച പേജ് തുറന്ന് 16 എന്ന നമ്പറിനു നേരെ ഒരോ കോളങ്ങളിലായി എഴുതാന്‍ തുടങ്ങി, 5 തെ പ 4. നമ്പറുകളൊക്കെ തലേന്നെ ഉമ്മ ഇട്ടു തന്നതാണ്.പേജിനു മുകളിലായി അന്നത്തെ തിയ്യതിയും വാകേക്കാരുടെ പറമ്പ് എന്ന് എഴുതിയതും ഉമ്മ തന്നെ.തെങ്ങ് കയറി കഴിയുമ്പോഴേക്കും ഉമ്മയുടെ വൃത്തിയുള്ള എഴുത്ത് എന്റെ കാക്ക തൂറിയത് പോലുള്ള അക്കങ്ങളില്‍ മുങ്ങിപോയിട്ടുമുണ്ടാകും

-വല്യമ്മായി.



മൈക്കള്‍ ജാക്സണ്‍ അന്തരിച്ചു

പോപ്പ് സംഗീതത്തിന്റെ രാജകുമാരന്‍ വിടവാങ്ങി .മൈക്കല്‍ ജാക്സന്‍ (50) നെ അല്പം മുന്‍പേ അബോധാവസ്ഥയില്‍ ലോസ് അഞ്ചലോസിലെ അശൂപത്രിയില്‍ എത്തിച്ചെങ്കിലും ആ ജീവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല . ജാക്സന്റെ മരണ കാരണം വെളിവായില്ല .അദ്ദേഹത്തിന് കാന്‍സര്‍ ആയിരുന്നു എന്ന വാര്‍ത്ത‍ ജക്കോസിന്റെ സുഹൃത്തുക്കള്‍ തള്ളിക്കളഞ്ഞു .

സംഗീത ചക്രവര്‍ത്തിക്കു ആദരാഞ്ജലികള്‍..



രാവിലെ ടി വി യില്‍ ഈ വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.. ഞാന്‍ ഒരു ജാക്ക്സണ്‍ ആരാധകന്‍ ഒന്നുമല്ല.. പക്ഷെ.. കഴിഞ്ഞ് ആഴ്ചയാണു ഞന്‍ എന്റെ ഒരു സുഹ്രുത്തിനോട് കളിയായി “ഇയാള്‍ ചത്തില്ലേടാ‍.. ” എന്നു ചോദിച്ചതു.. ഒരു കടുത്ത എം ജെ ആരാധകന്‍ ആയ അയാള്‍ അതിനു എന്നെ തല്ലിയില്ല എന്നെയുള്ളു.. പണ്ട് സുര ലഹരി തലക്ക് പിടിക്കുംബോ ഇംഗ്ലീഷ് ഗാനങ്ങള്‍ നിര്‍ത്താതെ ആലപിക്കുകയും എം ജെ യുടെ ചിത്രങ്ങളില്‍ ഉമ്മ വക്കുകയും വരെ ചെയ്യുന്ന ഒരു കടുത്ത ആരാധകന്‍...



മൈക്കേല്‍ ജാക്ക്സണ്‍
ജനനം : 29 ആഗസ്റ്റ്‌ 1958
മരണം :25 ജൂണ്‍ 2009



നക്ഷത്രങ്ങളുടെ രാജകുമാരനു വിട..!!

സംഗീതത്തേയും നൃത്തത്തേയും അത്യപൂർവ്വ സവിശേഷതകളിലൂടെ സമന്വയിപ്പിച്ച,വിശേഷണങ്ങൾക്കതീതനായ മൈക്കിൾ..നിനക്ക് വിട..
-കിരണ്‍സ്.

വില്‍ക്കാനുണ്ട്... ഒരു വണ്ടി!




ഡെഡിക്കേഷന്‍്
എല്ലാ മലയാളി തന്തമാര്‍ക്കും തള്ളമാര്‍ക്കും
അവരുടെ നാറിയ ചിന്തകള്‍ക്കും...

classifieds



പതിനെട്ടു കൊല്ലം പ്രായം,
ഒത്തതിനൊത്ത ബോഡി കണ്ടീഷന്‍,
ഒറിജിനല്‍ പാര്‍്ട്സാല്‍് അലംകൃതം..
വച്ചോണ്ടിരിക്കാന്‍
പേടി അതിനാല്‍ ഞങ്ങള്ക്ക്..
-ഷാന്‍സ്.


സിനിമ

ഭ്രമരം (Bhramaram)

Bhramaram - A film directed by Blessy starring MohanLal, Bhoomika Chowla, Suresh Menon, Lakshmi Gopalaswamy etc.
‘കാഴ്ച’യിലൂടെയും ‘തന്മാത്ര’യിലൂടെയും തന്റെ മികവു തെളിയിച്ച ബ്ലെസിയുടെ ചിത്രങ്ങള്‍ പ്രതീക്ഷയോടെയാണ് മലയാളസിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘പളുങ്കി’ലും, ‘കല്‍ക്കട്ട ന്യൂസി’ലും പിന്നോക്കം പോയെങ്കിലും നല്ലൊരു തിരിച്ചുവരവാണ് ബ്ലെസി ‘ഭ്രമര’ത്തിലൂടെ നടത്തിയിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷം അഭിനയസാധ്യതയുള്ള ഒരു വേഷത്തില്‍ മോഹന്‍ലാലിനെ കാണുവാന്‍ കഴിയുന്നതിന്റെ സന്തോഷവും ഇതിനുണ്ട്. ഭൂമിക, ലക്ഷ്മി ഗോപാലസ്വാമി, സുരേഷ് മേനോന്‍ തുടങ്ങിയവര്‍ കൂടി അഭിനേതാക്കളായെത്തുന്ന ഈ ചിത്രം; രാജു മല്യത്ത്, എ.ആര്‍. സുല്‍ഫിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു.
-ഹരി.


കവിത

വിവേകി

പറന്നുവന്നു
മലര്‍ന്നു വീഴും.
പിന്നെ,
കുറേ നേരം കിടന്നു വെപ്രാളപ്പെട്ട്
കമിഴും.
വീണ്ടും പറക്കും...വീഴും...മലരും...കമിഴും...
വീണ്ടും..
ഇതുതന്നെ.
-സുജനിക.

കടല്‍ ശാന്തമാകുന്നു

അലയടങ്ങാത്ത
ഏതു കടലും ശാന്തമാകും
എന്‍റെ വിരല്‍ തൊടുമ്പോള്‍.

അലയാഴിയുടെ ആഴങ്ങളും
ചുഴികളും ഭ്രാന്തുപോലെ
ആഞ്ഞടിക്കുന്ന തിരമാലകളും
ഏറ്റുവാങ്ങിയത്‌
എന്‍റെ ഹൃദയമാണ്.
-മേരി ലില്ലി.


കാറ്റ്


കാറ്റ്
മനസ്സിന്റെ മരുഭൂമികളിൽ പൊടിപറത്തി രസിച്ചു.
കാറ്റ്
ഇന്നലെയുടെ തുറന്നിട്ട ജാലകത്തിൽ വിഷവായു നിറച്ചു.
കാറ്റ്
മഴയുടെ തുള്ളികൾക്കൊപ്പം അമ്ലവും വർഷിച്ചു.

-അനൂപ് കോതനല്ലൂര്‍.


ഒരു മഴക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌

ടെലഫോണ്‍ സംഭാഷണത്തിനിടയില്
പതിവ് പോലെ ചോദിച്ചു -
മഴ പെയ്തുവോ?
അതങ്ങനെയാണ്
ഏപ്രില്‍ മാസത്തെ ചുടുള്ള വിളിയിലും
മഴയുടെ ചോദ്യം പതിവുള്ളതാണ്.
പ്രവാസത്തിന്റെ ചുടും കുളിരുമുള്ള ഓര്‍മ്മകളത്രയും
മഴയോടൊപ്പമാണ്....
മറവിക്കുള്ളില്‍ ഒളിമങ്ങിപ്പോയ പലതും
മഴയെക്കുറിച്ചുള്ള ഓര്‍മകളില്‍
പൊടിതട്ടിയെടുക്കാം..
-അബ്ദുസ്സലാം ടി കെ.

സര്‍ക്കാര്‍ മാലാഖമാര്‍..!


കറുപ്പു ചൂടിയ ശീതനിശീഥിനി
തുളച്ചു വീഴുന്ന മെര്‍ക്കുറി വെളിച്ചം
ഇരുട്ടു കയറുന്ന മിഴികളുമായ് അന്ന്
വന്നിറങ്ങുന്നു ഞാന്‍ നഗരമധ്യത്തിലായ്..

വീടുദൂരം ക്ഷണത്തില്‍ കഴിക്കുവാന്‍
ചെന്ന് മുട്ടി വിളിച്ചൊരു ഡ്രൈവറോ, ചൊല്ലി
ഓട്ടോ വരുന്നില്ലയാ വഴിക്ക് എന്ന്
ശാന്തമായ്‌ മൂടും മിഴികളും..
-ഷാനു ചന്ദ്രന്‍.




ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.

blothram@gmail.com

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP