FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

03 ജൂണ്‍ 2009 വന്‍ കവര്‍ച്ച!

Tuesday

വാഴക്കോടന്റെ ബ്ലോഗ് പോസ്റ്റ് മോഷണം പോയി.

പ്രസിദ്ധ ബ്ലോഗര്‍ വാഴകോടന്റെ

http://vazhakodan1.blogspot.com/2009/05/blog-post_13.html">

ലിഫ്റ്റ് ടെക്നോളജി പഠിച്ചാല്‍‌
എന്ന പോസ്റ്റ് മോഷ്ടിക്കപ്പെട്ടതായി ഞങ്ങളുടെ ലേഖകന്‍ റിപോര്‍ട്ട് ചെയ്തു. തൊണ്ടി മുതല്‍

http://driksakshi.blogspot.com/2009/06/blog-post.html#--thanimalayalam">

ഇവിടെ‍‌ കിടക്കുന്നതയി ഞങ്ങളുടെ അന്വേഷണത്തില്‍ ബോധ്യമായി.
ബൂലോകത്ത് ഒരു പോലീസ് സ്റ്റേഷനും കോറ്റതിയും സ്ഥാപിക്കണമെന്ന ബൂലോക്ക വാസികളുടെ ആവശ്യത്തിന് പ്രസക്തിയേറുന്നതായി മറ്റ് മോഷണങ്ങളേ പോലെ ഈ സംഭവവും തെളിയിക്കുന്നതായി ബൂലോക വാസികള്‍ പറഞ്ഞു. സംഭവത്തെ ആചാര്യന്‍ ശക്തമായി അപലപിച്ചു.

ഇതേപറ്റി വാഴക്കോടനു മായി ബന്ധപ്പെട്ടപ്പോള്‍ ഇതായിരുന്നു മറുപടി,
“ഉള്ളവര്‍ ഇല്ലാത്തവരെന്ന ഭേതമീ ഭൂമിയില്‍ ഇല്ലാതെയാക്കാം..... :)

എടുത്തോട്ടെ...ഇനി അദ്ദേഹമായിട്ടു എടുക്കാണ്ടിരിക്കണ്ട, അവനും പോസ്റ്റട്ടെ. ഹര ഹരോ ഹര!“

ഈ നടപടി ക്രൂരവും പൈശാചികവും ആയിപ്പോയി എന്ന് ബൂലോകത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു.


http://blogpuli.blogspot.com/2009/05/1.html">

വീണ്ടും അനോണി മാഷ്‍‌

ഇടക്കാലത്ത് ഒളിവിലായിരുന്ന അനോണി മാഷ് വീണ്ടും പുറത്തിറങ്ങിയിരിക്കുന്നു. ഇത്തവണ സ്വാസ്ഥ്യം എന്ന ബ്ലോഗിലെ ചികത്സാ വിധികള്‍ എന്ന

http://swaasthyam.blogspot.com/2009/05/1.html">

പോസ്റ്റിനെ‍‌ വിമര്‍ശിച്ചാണ് അനോണി മാഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആപോസ്റ്റ് ഇതിനകം വിവാദമായിക്കഴിഞ്ഞു.

http://malayalamvaayana.blogspot.com/2009/06/blog-post.html">

ബി ആര്‍ പി ബാസ്കര്‍‍‌

http://pathivukazhchakal.blogspot.com/2009/05/blog-post_31.html">

അനില്‍@ബ്ലോഗ്‍‌ എന്നിവര്‍ പോസ്റ്റുകള്‍ ഇട്ട് ഈ വിവാദത്തെ സജീവമാക്കുന്നതായി പ്രത്യേക ലേഖകന്‍ റിപോര്‍ട്ട് ചെയ്തു.


വീണ്ടും ബൂലോകരുടെ സംഗമം

സ്വ. ലേ.

വിജയകരമായ യു എ ഇ മീറ്റിനും തൊടുപുഴ മീറ്റിനും ശേഷം വീണ്ടുമൊരു ബൂലോക സംഗമത്തിനായി

http://uaemeet.blogspot.com/2009/06/blog-post.html">

ആലോചനകള്‍‍‌ തകൃതിയായി നടക്കുന്നു. ഇത്തവണ കൂടുതല്‍ വിപുലമായി കേരളത്തിലേയും വിദേശത്തേയും കൂടുതല്‍ ബ്ലോഗര്‍മാരെ പങ്കെടുപ്പിക്കണം എന്നതിനു വേണ്ടി ഗള്‍ഫിലെ സ്കൂള്‍ അവധിക്കാലമായ ജൂലൈ മാസത്തില്‍ കൂട്ടായ്മ നടത്തുവാനാണ് കൂടിയാലോചനകള്‍ നടക്കുന്നത്.

തിരഞ്ഞെടുപ്പ് പരാജയം-
ബൂലോകത്ത് ഏറ്റു മുട്ടല്‍

സി പി ഐ ക്കെതിരെ‌
ഒളിയമ്പുകള്‍ എയ്തു കൊണ്ട് മാരീചനും കൂട്ടരും ഔദ്യോഗികപക്ഷത്തെ ന്യായീകരിക്കുമ്പൊള്‍ എതിര്‍ വാദവുമായി മറ്റ് ചിലരും രംഗത്തെത്തി വിവാദം കൊഴുപ്പിക്കുന്നതായി രാഷ്ട്രീയ ലേഖകന്‍ റിപോര്‍ട്ട് ചെയ്യുന്നു.


കാണാനില്ല

പ്രശസ്ത ബ്ലോഗര്‍മാരായ സഗീര്‍ പണ്ടാരത്തില്‍, കൈപ്പള്ളി, ഇഞ്ചിപ്പെണ്ണ് തുടങ്ങിയവരെ കാണായതായി അമേരിക്കയില്‍ നിന്നും ഞങ്ങളുടെ ലേഖകന്‍ റിപോര്‍ട്ട് ചെയ്യുന്നു.


റിപോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്
ബ്ലോത്രത്തിന് വാര്‍ത്തകള്‍ ശേഖരിച്ച് തരാന്‍ ബൂലോകത്തുള്ള ചുറു ചുറുക്കുള്ള റിപോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്. അപ്പപ്പോഴത്തെ ബ്ലോഗ് വാര്‍ത്തകള്‍ blothram@gmail.com എന്ന വിലാസത്തില്‍ അയച്ചു തരണം. റിപോര്‍ട്ടിംഗിന്റെ മിടുക്ക് അനുസരിച്ച് സ്ഥിര നിയമനം നടത്തുന്നതും ആണ്.

- മാനേജിംഗ് എഡിറ്റര്‍.



2 comments:

അനോണി said...

സൗന്ദര്യ ചര്‍ച്ച - അനോണി മാഷിന്‍റെ പോസ്റ്റില്‍

http://blogpuli.blogspot.com/2009/06/2009.html

Anonymous said...

റിയാലിറ്റി പോസ്റ്റ്:

കാട്ടാന ഓടിച്ചപ്പോള്‍ - ചിത്രങ്ങള്‍ സഹിതം: ലതി
http://entesrishty.blogspot.com/2009/06/blog-post.html

ഒരു ഭയങ്കര ദൃശ്യം - മനക്കട്ടിയുള്ളവര്‍ മാത്രം ഈ ലിങ്ക് നോക്കുക
http://prayars.blogspot.com/2009/05/blog-post_6824.html

സിനിമ:

ചരിത്രം മാത്രമേ മലയാള അവാര്‍ഡ് ചിത്രങ്ങള്‍ക്ക് വിളമ്പാനുള്ളോ? സംസ്ഥാന സിനിമാ അവാര്‍ഡുകളുടെ പശ്ചാത്തലത്തില്‍ ചോദിക്കുന്നത് ഷാരോണ്‍
http://urakke.blogspot.com/2009/06/blog-post.html

കാലികം:

'ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം' - അരീക്കോടന്‍
http://abidiba.blogspot.com/2009/06/blog-post.html

കൊളംബോ വഴി ഒരു യാത്ര:
http://profkuttanadan.blogspot.com/2009/05/blog-post.html

സാമ്പത്തികം:
http://vyathakal.blogspot.com/2009/06/blog-post.html

ലൈവ്:

ഒരു ബ്ലോഗര്‍ സൃഷ്ടിച്ച വെര്‍ച്വല്‍ കഥാപാത്രത്തോടുള്ള പ്രണയം ഇതിവൃത്തമാകുന്ന നാടകം തുടരുന്നു, ആല്‍ത്തറ ബ്ലോഗില്‍:
http://aaltharablogs.blogspot.com/2009/06/blog-post.html

കുട്ടികള്‍ക്കുള്ള പോസ്റ്റ്:

മിട്ടുക്കഴുതയും കൂട്ടുകാരും
http://suryagayatri.blogspot.com/2009/06/blog-post.html

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP