FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

23ജൂണ്‍2009 പ്രവാസ ചന്ദ്രിക ബ്ലോഗ് വായിക്കുമ്പോള്‍

Monday


പ്രവാസ ചന്ദ്രിക ബ്ലോഗ് വായിക്കുമ്പോള്‍

പ്രവാസ ചന്ദ്രികയില്‍ ഈ ലക്കം മുതല്‍ പുതിയ പംക്തി തുടങ്ങിയിരിക്കുന്നു. അച്ചടി മാധ്യമങ്ങള്‍ക്ക് ഇനിയും ബ്ലോഗിനെ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്ന് മാതൃഭൂമിയുടെ ബ്ലോഗനക്ക് പുറകെ ബ്ലോഗിലേക്ക് എത്തി നോക്കുന്ന മറ്റ്
മാധ്യമങ്ങളും തെളിയിക്കുകയാണ്. പ്രവാസ ചന്ദ്രികയില്‍ ടി. അനിതയാണ് ഈ പംക്തി തുടങ്ങിയിരിക്കുന്നത്. തുടക്കത്തില്‍ ടി ശശിയുടെ “എരകപ്പുല്ല്” http://sasiayyappan.blogspot.com/ സിജിയുടെ കഥകള്‍ http://sijijoy.blogspot.com/ തുളസിയുടെ “ഭൂതകാലക്കുളിര്‍”
http://kakkaat.blogspot.com/ അനീഷിന്റെ “ഒപ്പ് കടലാസ്” http://oppukadalas.blogspot.com/ ശ്രീനി ശ്രീധറിന്റെ “ചിത്രിത” http://chithritha.blogspot.com/
ശ്രീലാലിന്റെ “ചിത്രപ്പെട്ടി”
http://chithrappetti.blogspot.com/ സെറീനയുടെ “ഒറ്റമഴ”
http://ottamazha.blogspot.com/ ഉന്മേഷിന്റെ ഫോട്ടോ ബ്ലോഗ് http://dasthakhir.blogspot.com/
നസീര്‍ കടിക്കാടിന്റെ “സംക്രമണം” http://samkramanam.blogspot.com/ പുതു കവിത
http://puthukavitha.blogspot.com/
ബൂലോക കവിത http://boolokakavitha.blogspot.com/
എന്നീ ബ്ലോഗുകളും ആണ് ആദ്യ ലേഖനത്തില്‍ പരാമര്‍ശവിധേയമായിട്ടുള്ളത്.
-സ്വ.ലേചെറായി ബ്ലോഗ് മീറ്റ് വന്‍ വിജയമാക്കാന്‍
ബ്ലോഗര്‍മാര്‍ തയ്യാറെടുക്കുന്നു


ചെറായ് മീറ്റ് ഗീതം പോഡ് കാസ്റ്റുകള്‍ തയ്യാറായി

(സംഗീതം, ആലാപനം: അരുണ്‍ ചുള്ളിക്കലും ഇന്‍ഡ്യാ ഹെറിറ്റേജും; രചന:ജയകൃഷണന്‍ കാവാലം)

ബ്ലോഗ് ഗീതം ആഡിയോ

ചെറായിയിലേക്ക് സ്വാഗതം


സ്തമയ സൂര്യന് പുറം തിരിഞ്ഞുനിന്ന് ഈ ഗജവീരന്മാര്‍ സ്വാഗതമോതുന്നത് 2009 ജൂലായ് 26ന് ചെറായിലേക്ക് വരാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന ബൂലോക സുഹൃത്തുക്കളെയാണ്. ഒരു പക്ഷെ ഏറ്റവും കൂടുതല്‍ മലയാളി ബ്ലോഗേഴ്സ് കണ്ടുമുട്ടാന്‍ പോകുന്നത് ചെറായി കടപ്പുറത്തായിരിക്കാം.
-നിരക്ഷരന്‍

ചെറായിയിലേക്ക് ആരൊക്കെ-5

(ചെറായ് മീറ്റിനെത്തുമെന്ന് കരുതപ്പെടുന്ന ബ്ലൊഗര്‍മാരുടെ ബ്ലോഗുകളിലൂടെ ഒരിക്കല്‍ കൂടി ഒരു ഓട്ടപ്രദക്ഷിണം)സിബു. സി. ജെ
മലയാള ബ്ലോഗിന്‍റെ വികാസത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രധാനികളില്‍ പ്രമുഖനായ സിബുവും ചെറായ് മീറ്റിലെത്തുന്നു. പ്രൊഫൈലില്‍ കാണിക്കുന്നതനുസരിച്ച് 2003 ഫെബ്രുവരിയില്‍ ബ്ലോഗ് ആരംഭിച്ചിട്ടുള്ള സിബുവിന്‍റെ പ്രൊഫൈല്‍ ഇതുവരെ 19000 തവണ സന്ദര്‍ശിക്കപ്പെട്ടു.
-ബ്ലോഗ് മീറ്റ്.

കൊച്ചിയില്‍ നിന്നും ചെറായി ബീച്ചിലേക്ക്.....

- ലതി

എന്റെ ചെറായി

- മനോജ്

ചെറായി മറ്റൊരു സുന്ദരതീരം.

കൊച്ചി മഹാനഗരത്തില്‍ നിന്നും ഏകദേശം ഇരുപത്തിഅഞ്ചു കിലോമീറ്റര്‍‌ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ കടല്‍‌ത്തീരമാണ് ചെറായി.
-മണികണ്‍ ഠന്‍.
എല്ലാവരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചെറായി മീറ്റ് അടുത്ത് കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍
ചെറായി യെ ക്കുറിച്ചുള്ള ചില വിവരങ്ങള്‍ നല്കുന്നത് പ്രയോജന പ്രദം ആകുമെന്ന് കരുതുന്നതിനാല്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു
-ജോ

ചെറായി2009
കൂടുതല്‍ ഇവിടെ


ബൂലോഗ വിചാരണ - 15

അനിത അടുക്കള

അക്ഷരത്തെറ്റുകളുടെ ഘോഷയാത്രയെ മാറ്റിനിര്‍ത്തിയാല്‍, അനിത ആലോചനാമൃതമായ ഒരു വിഷയം എടുത്തിടുന്നു. എന്തുകൊണ്ട്‌ ഹരിലാല്‍? ചോദ്യത്തിനുത്തരം തിരയേണ്ടത്‌ തീര്‍ച്ചയായും മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി എന്ന ആ ബൃഹദ്‌ ഗ്രന്ഥത്തില്‍ തന്നെയാണ്‌. ഗാന്ധിസന്നിദ്ധിയില്‍ ജവഹര്‍ലാല്‍ നെഹറു സിഗരറ്റുമായി പോലും പ്രത്യക്ഷപ്പെടാന്‍ ധൈര്യപ്പെടാതിരുന്ന ആ കാലത്താണ്‌ ഹരിലാല്‍ എന്ന ചരിത്രത്തിലെ ആ മുടിയനായ പുത്രന്‍ 'ബാ' യെക്കാണാന്‍മാത്രമായി നാലുകാലില്‍ എത്തുക. ഹരിലാല്‍ എന്ന ദു:ഖപുത്രന്‍തന്നെയാണ്‌ ബായുടെ അകാലത്തിലുള്ള മരണത്തിന്‌ ഹേതുവായതും

-എന്‍ കെ.

മധുരം മലയാളത്തിന്റെ ആദ്യ യോഗം

മധുരം മലയാളത്തിന്റെ ആദ്യ യോഗം എറണാകുളം ജില്ലയില്‍ തൃപൂണിത്തുറയില്‍ രണ്ടായിരത്തി ഒമ്പതാമാണ്ട് ജൂലായ്‌ അഞ്ചിന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് ചേരുകയാണ്. മാന്യ അംഗങ്ങള്‍ ഇതൊരു ക്ഷണക്കത്തായി സ്വീകരിച്ചു അന്നേ ദിവസം എത്തിച്ചേരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു


എയര്‍ ഇന്ത്യ , ഇതു ശരി അല്ല..

പൊതു ജനങ്ങളെ നിസ്വാര്‍ത്ഥമായി സേവിച്ചു സേവിച്ചു എയര്‍ ഇന്ത്യ തളര്‍ന്നിരിക്കുന്നു. ശമ്പളം കൊടുക്കാന്‍ പോലും പൈസ ഇല്ലാതെ വലയുകയാണ് ഈ പൊതു മേഖലാ ഭീമന്‍ . 5000 കോടി രൂപ ആണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്ന നഷ്ടം.ഇനിയും ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ കേന്ദ്ര ഗവര്‍മെന്റ് സാധാരണക്കാരന്റെ നികുതിപ്പണം നല്‍കി സഹായിക്കണം.അധികമൊന്നും എയര്‍ ഇന്ത്യ ആവശ്യപ്പെടുന്നില്ല. വെറും 15000 കോടി രൂപ മാത്രം.
സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോള്‍ നാമൊക്കെ ആദ്യം ചെയ്യുന്നത് ആര്‍ഭാടങ്ങള്‍ കുറയ്ക്കുക ആണ്. എന്നാല്‍ മഹാരാജാവിനു അത് സാധ്യമല്ലല്ലോ.
-ശശി


ആരാണാ കോലാട്?

മലയാളത്തിന്റെ സര്‍ഗ്ഗ വിസ്മയം മാധവിക്കുട്ടി ഭൗതികമായി ഇല്ലാതായിട്ട് ഒരു മാസം തികയാറാകുന്നു.ജീവിതവും എഴുത്തും ഒരു പോലെ വിവാദങള്‍ക്കു എറിഞു കൊടുത്ത് മലയാളിയുടെ സാംസ്കാരിക സദാചാര അന്ത:സ്സാര ശൂന്യതകളെ ആവോളം പരിഹസിച്ച അവര്‍, പ്രണയത്തിനും ലൈംഗികതയുടെ സര്‍ഗ്ഗാത്മക അനുഭൂതികള്‍ക്കും മുന്നില്‍ വച്ചു മാറാവുന്ന വെറുമൊരു കറുത്ത തുണിത്തുണ്ട് മാത്രമാണു മതം എന്നും മലയാളിക്കു കാണിച്ചു തന്നു. സര്‍ഗ്ഗാത്മകത ഉച്ച സൂര്യനെപ്പോലെ കത്തി നിന്ന കാലത്തെ അവരുടെ എഴുത്തിനെ പിഴച്ച വഴിയായി വിലയിരുത്തിയവര്‍ വാര്‍ദ്ധക്യത്തിന്‍റെ നരയും ചുളിവും അനാസക്തിയുടെ കറുത്ത തുണികൊണ്ട് പുതച്ചു നടന്ന കാലത്തെ വിശുദ്ധ വഴിയായി കൊണ്ടാടുമ്പോഴും നാലാപ്പാട്ടെ കമല ഉള്ളില്‍ കുടു കുടെ ചിരിച്ചിരിക്കാനേ തരമുള്ളൂ.
-പറയാതെ വയ്യ.

ഒരു ജാതി ഒരു മതം ഒരു ദൈവം ബ്ലോഗര്‍ക്ക്

സ്വാമി വിവേകാനന്ദന്‍ ഒരു മലയാളം ബ്ലോഗര്‍ ആകുകയും അദ്ദേഹം ഇന്നത്തെ മലയാളം ബ്ലോഗിനെ കാണുകയും ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും അതിനെ ചൂണ്ടി വീണ്ടും " ഇതാ ഒരു ഭ്രാന്താലയം " എന്ന് വിളിച്ചിരുന്നെനെ .ഞാന്‍ ഇത് പറയുവാന്‍ കാരണം , ഇന്നത്തെ ബ്ലോത്രം പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് .

കുറെ നാള്‍ മുന്‍പ്‌ നിലച്ചിരുന്നു എന്ന് കരുതിയ ബ്ലോഗിലെ ജാതി വര്‍ഗീയ ചിന്തകള്‍ വീണ്ടും ചിറ പൊട്ടി ഒഴുകുന്ന ഒരു കാഴ്ച .കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു വര്‍ഗീയ അക്കാദമി?!!! എന്നൊരു പോസ്റ്റ് .അക്കാദമിയെ കുറിച്ചോ , ഈ പോസ്റ്റ് എഴുതിയ ബ്ലോഗറെപറ്റിയോ എനിക്കൊന്നും പറയുവാന്‍ ഇല്ല . അക്കാദമിയുടെ പ്രവര്‍ത്തനം അങ്ങനെ അല്ല എന്നാണ് എന്റെ വിലയിരുത്തല്‍ .ഈ പോസ്റ്റ് എഴുതിയ ബ്ലോഗറെ പറ്റിയും എനിക്കറിയില്ല .പക്ഷെ ഇങ്ങനെ ഒരു പോസ്റ്റ് എഴുതുവാന്‍ വേണ്ടി വളംവെച്ചു കൊടുത്ത അക്കാദമി യുടെ പ്രവര്‍ത്തനം ഞാന്‍ അപലപിക്കുന്നു . എനിക്കിങ്ങനെ പറയുവാന്‍ ഉള്ള അവകാശം ഞാനും അക്കാദമിയുടെ ഒരു അംഗം എന്ന നിലയിലാണ് . ആലപ്പുഴ ബ്ലോഗേര്‍സ് അക്കാദമിയില്‍ ഞാനും അംഗമാണ്‌ . eഇ പോസ്റ്റ് എഴുതിക്കഴിഞ്ഞാല്‍ ഉടനെ അക്കാദമിയുടെ അംഗത്വം രാജി വെയ്ക്കേണ്ടി വരുമോ ആവോ ?
-കാപ്പിലാന്‍.


തോമസ് സാസും കുറേ ഭ്രമകല്പനകളും

ഫെര്‍ണാണ്ടോ പെസൊവയെ ആദ്യം കണ്ടുമുട്ടിയത് ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയിലെ സംഭാഷണശകലത്തിലല്ല. പെസൊവ ചിത്രീകരിക്കുന്ന ബഹുവ്യക്തിത്വം, സിഡ്നി ഷെല്‍ഡന്റെ നോവലിലും, പറയെടുപ്പിന് വെളിച്ചപ്പാടും കൂട്ടരും എത്തുമ്പോള്‍ ‘അമ്മ’ ആവേശിക്കുന്ന അയല്‍വാസിയിലും, ആനിയുമായി നടത്തിയ വര്‍ത്തമാനങ്ങളിലും നിറഞ്ഞുനിന്നിരുന്നതോര്‍ക്കുന്നു. അവര്‍ക്കെല്ലാം ഒരുതരം രോഗമായിരുന്നു: പല ആളുകള്‍ ഒരാളില്‍ത്തന്നെ ഒളിഞ്ഞുകിടക്കുകയും, ഇടക്കിടെ ഒറ്റക്കും കൂട്ടായും തല പൊക്കുകയും ചെയ്യുന്ന മാനസികരോഗം. പെസൊവ അതിന് അതികാല്പനികഭാവം നല്‍കിയെന്നു മാത്രം. പല പേരുകളില്‍, പല ഭാവങ്ങളില്‍, അദ്ദേഹം എഴുതി--ഓരോ പേരിന്റെ പിറകിലുമുള്ള എഴുത്തുകാരന് ഓരോ സ്വത്വം കല്പിച്ചുകൊടുത്തുകൊണ്ട്. അങ്ങനെ, പെസൊവ എന്ന ഒരാള്‍ പല ആളുകളായി. അങ്ങനെ, പല ആളുകള്‍ ആനിയില്‍ ഒളിഞ്ഞുകിടന്നിരുന്നുവൊ?
-ഗോവിന്ദന്‍ കുട്ടി

അര്‍ഹതപ്പെട്ട ഒരംഗീകാരം

മലയാള സിനിമ എക്കാലത്തും കടപ്പെട്ടിരിക്കുന്ന ഒരു മഹദ്‌ വ്യക്തിയായിരുന്ന ശ്രീ ജെ.സി.ഡാനിയേലിന്റെ നാമധേയത്തിലുള്ള അവാര്‍ഡ്‌ ഈ വര്‍ഷം ലഭിച്ചിരിക്കുത്‌ ശ്രീ കെ രവീന്ദ്രന്‍നായര്‍ക്കാണ്‌. വൈകിയാണെങ്കിലും തികച്ചും അര്‍ഹതപ്പെട്ട ഒരംഗീകാരം. ആദ്യ നിശബ്ദ ചിത്രത്തിന്റെ നിര്‍മ്മാതാവും, സംവിധായകനും ഛായാഗ്രഹകനുമൊക്കെയായ്‌ മലയാള സിനിമക്ക്‌ തുടക്കം കുറിച്ച്‌ ലോക സിനിമാ ഭൂപടത്തില്‍ കേരളത്തിനും ചെറുതെങ്കിലും ഒരു ഇരിപ്പടം ഒരുക്കിയ ആ സാഹസികനായ മനുഷ്യന്റെ പേരിലുള്ള അവാര്‍ഡാണ്‌ മലയാള സിനിമയില്‍ കുറേ നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ സന്‍മനസ്സു കാണിച്ച രവീന്ദ്രന്‍ നായരെ തേടിയെത്തിയത്‌.
-മുരളി മേനോന്‍

അഞ്ഞൂറാനു മുമ്പ് എന്‍ . എന്‍ . പിള്ള.

നാടകാചാര്യന്‍ എന്‍ . എന്‍ . പിള്ള യെ സിദ്ധിക്ക്-ലാല്‍ ഇന്റെ ഗോഡ്ഫാദര്‍ സിനിമയിലെ അഞ്ഞൂറാനെ അനശ്വരമാക്കിയതിലൂടെ ആവും ഭൂരിപക്ഷം മലയാളികളും അറിയുക. അഞ്ഞൂറാനായി വേറൊരു നടനെ സങ്കല്‍പ്പിക്കാന്‍ പോലും മലയാളിക്കാവില്ല.

രൂഷമായ സാമൂഹ്യ വിമര്‍ശനങ്ങള്‍ ഉള്ള അനവധി നാടകങ്ങളും ഏകാങ്കങ്ങളും എഴുതി തന്റെ നാടക സംഘമായ 'വിശ്വ കേരള കലാസമിതി' യിലൂടെ അവതരിപ്പിച്ച അദ്ദേഹം നാടകാചാര്യനായി അറിയപ്പെട്ടു.
-ചാക്കോ.

മലയാളംപേശും പിരിച്ചുവിടലും പിന്നെ തിരിച്ചെടുക്കലും


apollo-hospita.jpgണ്ട പിച്ചക്കാര്‌ വ്രണം വച്ചുകെട്ടാന്‍ കയറിവരുന്ന ധര്‍മ്മാശുപത്രിയാണ്‌ അപ്പോളോ എന്നാണോ മലയാളിമാലാഖമാര്‍ കരുതിയത്‌. സാക്ഷാല്‍ അപ്പോളോ ദേവനെക്കാളും ഒരു ടീസ്‌പൂണ്‍ കൂടി അധികാരം കൈയ്യാളുന്ന ഇന്ദ്രപ്രസ്ഥത്തെ ദേവേന്ദ്രന്‍മാര്‍ക്ക്‌ മൂക്കിന്നൊലിച്ചാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കര്‍മ്മനിരതരായി ആ ഒഴുക്കിന്‌ അണകെട്ടി വെള്ളം തടഞ്ഞുനിര്‍ത്തി നാടിനെയും നഗരത്തെയും രക്ഷിക്കുക എന്ന ഭാരിച്ച കര്‍ത്തവ്യമാണ്‌ അപ്പോളോ കാലം കുറെയായി നിര്‍വ്വഹിച്ചുവരുന്നത്‌

-നിത്യന്‍.ഹിമയുഗത്തിന്‌ കാരണം CO2 കുറഞ്ഞതല്ല-പഠനം

ഭൗമാന്തരീക്ഷത്തില്‍ 21 ലക്ഷം വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന കാര്‍ബണ്‍ഡയോക്‌സയിഡ്‌ സാന്ദ്രത ഇപ്പോള്‍. ആഗോളതാപനവും ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനയും നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു.

ഹിമയുഗങ്ങള്‍ക്ക്‌ വഴിതെളിച്ച ഘടകങ്ങള്‍
തേടുന്നതിനിടെയാണ്‌ ഗവേഷകര്‍ ആഗോളതാപനമെന്ന വിപത്ത്‌ തിരിച്ചറിഞ്ഞത്‌
-കുറിഞ്ഞി ഓണ്‍ലൈന്‍.


കഥകള്‍

മണല്‍ത്തരി

ണ്ണുതുറക്കാന്‍ പറ്റാത്തവിധം മണല്‍ക്കാറ്റ് ശക്തമായി ആഞ്ഞടിക്കുന്നുണ്ടായിരുന്നു. മണല്‍ക്കൂമ്പാരത്തില്‍ പുതഞ്ഞുപോയ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പിന്റെ ടയറുകള്‍ ചുട്ടുപഴുത്ത മണലില്‍ മുട്ടുകുത്തിയിരുന്ന് മാന്തിവെളിയിലെടുക്കുമ്പോള്‍ സെയിദിനെക്കുറിച്ചുള്ള ചിന്തകള്‍ എന്റെയുള്ളില്‍ കത്തുകയായിരുന്നു.

സെയിദ്, ആരായിരുന്നു നിനക്കു ഞാന്‍ ? നീയെനിക്ക് ആ‍രായിരുന്നു ? വെറും സഹപ്രവര്‍ത്തരായിരുന്നോ നമ്മള്‍ ? അല്ല. നീയെനിക്ക് മേലുദ്യോഗസ്ഥനായിരുന്നോ ? അതെ. പക്ഷെ വെറുമൊരു മേലുദ്യോഗസ്ഥനായിരുന്നില്ലല്ലോ ? ഉവ്വോ ?
-നിരക്ഷരന്‍.

അവിചാരിതം....തികച്ചും അവിചാരിതം

തോന്ന്യാശ്രമാത്തിലെ റിയാലിറ്റി കഥാ മത്സരത്തില്‍ ആദ്യ റൌണ്ടില്‍ വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത കഥ വായിക്കാത്തവര്‍ക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു.

മത്സരത്തിനു തന്ന കഥാ സന്ദര്‍ഭം ആദ്യം..
ജയിംസ് വാച്ചില്‍ നോക്കി. 11മണി ആയിരിക്കുന്നു. തൊട്ടടുത്ത് ഇരിക്കുന്ന ഗബ്രിച്ചായന്‍ ചാരിക്കിടന്ന് ഉറങ്ങുകയാണെന്ന് തോന്നുന്നു. ഈ റിക്ഷായുടെ കുലുക്കത്തിലും ഇങ്ങേര്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു? അല്ലെങ്കില്‍ തന്നെ ടൌണില്‍ ചായക്കടയില്‍ നിന്ന് വലിച്ചുകേറ്റിയത് ചില്ലറ വല്ലതുമാണോ?കര്‍ത്താവേ,
-വാഴക്കോടന്‍

പിണക്കം

സന്ധ്യക്കു കവലയിൽ ബസ്സിറങ്ങിയപ്പോൾ ശേഖരന്‌ ദേഷ്യവും നിരാശയും സങ്കടവുമെല്ലാം ഒരുമിച്ചനുഭവപ്പെട്ടു.രാവിലെ എന്തോ നിസ്സാരകാര്യത്തിനു ഗോമതിയോടു വഴക്കിട്ടു, പിണങ്ങി ഇരങ്ങിപ്പുറപ്പെട്ടപ്പോഴത്തെ വാശിയ്ക്ക്‌ ഇപ്പോഴും കുറവൊന്നും വന്നിട്ടുണ്ടായിരുന്നില്ല.പക്ഷേ ശേഖരന്‌ മനസ്സിന്റെ കോണിലെവിടെയോ നേരിയ കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു.

ഇന്നെന്തായാലും വീട്ടിലേക്കില്ലെന്നുറപ്പിച്ചായിരുന്നു രാവിലെ പുറപ്പെട്ടത്‌.പക്ഷേ വൈകിട്ട്‌ വീട്ടിലേക്കുള്ള ബസ്സ്‌ കണ്ടപ്പോൾ ആരോ നിർബ്ബന്ധിച്ചിട്ടെന്നപോലെ കയറിപ്പോയി.കവലയിൽ ബസ്സിറങ്ങുമ്പോഴും വീട്ടിലേക്കു പോകണോ വേണ്ടയോ എന്ന് വ്യക്തമായി തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല.
-ശിവപ്രസാദ്.

മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.


റവി എന്നത് ഓര്‍ക്കാനിഷ്ടപെടാത്ത കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ മനുഷ്യന്‍ കണ്ടു പിടിച്ച ഒരു വാക്കാണ്‌.സത്യത്തില്‍ അങ്ങനെയൊന്നില്ല .ആരും ഒന്നും മറക്കുന്നില്ല.ചിലപ്പോള്‍ ചില കാര്യങ്ങള്‍ മനപ്പൂര്‍വം ഓര്‍മിക്കാതിരിക്കാന്‍ ശ്രമിക്കും. അത് മറവിയല്ല .ഞാനും അങ്ങനെ പലതും മറന്നെന്നു നടിച്ചു നടന്നിട്ടുണ്ട്,പലപ്പോഴും.പക്ഷെ അങ്ങനെ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്ന പലതും സ്വപ്നങ്ങളായി പല രാത്രികളിലും,ചിലപ്പോള്‍ പകല്‍ പോലും എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്.

-പ്രണയത്തിന്റെ നിഴല്‍.

വിജ്ഞാനം


KIG ഗണിതം

Equal Area Trianglesഐ.ടി.അധിഷ്ടിതപഠനത്തിന് Dr.Geo കൂടാതെ KIG-KDE Interactive Geometryയും ഉള്‍​പ്പെടുത്തിയിരിക്കുന്നു.

ഒമ്പതാം ക്ലാസ്സിലെ വിസ്തീര്‍ണ്ണം എന്ന പാഠഭാഗത്തിലെ ഒരേ പാദമുള്ള
ഒരേ ജോടി സമാന്തരരേഖകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നതുമായ ത്രികോണങ്ങള്‍​ക്കെല്ലാം ഒരേ വിസ്​തീര്‍ണ്ണമാണ്
എന്ന ആശയത്തിന്റെയും ഒരു ചതുര്‍ഭുജത്തിന്റെ തുല്യവിസ്​തീര്‍ണ്ണമുള്ള ത്രികോണനിര്‍മ്മിതിയ്​ക്കും KIGലൂടെ പ്രവര്‍ത്തനാധിഷ്ടിത സഹായപഠനത്തിന് കഴിയൂന്നു.

സഹാനി‌

വെബ്‌ 2.0: ഇംഗ്ലീഷ്‌ ഭാഷയിലെയും നാഴികക്കല്ല്‌

ആംഗലേയ ഭാഷയിലെ പദസമ്പത്ത്‌ ഒരു ദശലക്ഷം പിന്നിട്ടത്‌ ഇന്റര്‍നെറ്റ്‌ വ്യവഹാരത്തിലെ `വെബ്‌ 2.0' എന്ന പദത്തെ ഭാഷയിലേക്കു മുതല്‍ക്കൂട്ടിക്കൊണ്ടായിരുന്നു. വെബ്‌ ടു പോയിന്റ്‌ സീറോ എന്ന പദത്തിന്‌ `The next generation of webproducts and services, comin soon to a browser near you' എന്നാണ്‌ നിഘണ്ടു നല്‍കിയിരിക്കുന്ന വിശദീകരണം. ഗ്ലോബല്‍ ലാംഗ്വേജ്‌ മോണിറ്റര്‍ എന്ന കൂട്ടായ്‌മയാണ്‌ പദങ്ങളെ ഭാഷയിലേക്ക്‌ സ്വാംശീകരിച്ച വിവരം പ്രസിദ്ധപ്പെടുത്തിയത്‌. ഇവരുടെ കണക്കുപ്രകാരം ഓരോ 98 മിനിറ്റിലും ഓരോ വാക്കുകള്‍ ആംഗലേയവാണിയിലേക്കെത്തുന്നു,
-വികെ ആദര്‍ശ്.


ഓര്‍മ്മ

ജീവിതം പുതിയ വഴിത്തിരിവിലേക്ക്......

അങ്ങനെ ബീന മാഡത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചു ഞാന്‍ പഠനം തുടങ്ങി. ആവശ്യമായ പുസ്തകങ്ങള്‍ മുഴുവനും അച്ചന്‍ പറഞ്ഞതനുസരിച്ച് വിമല കോളേജ് ലൈബ്രറിയില്‍ നിന്നും ലഭിച്ചിരുന്നു. വെറും മൂന്നു മാസം മാത്രമെ എന്റെ മുന്‍പില്‍ ഉണ്ടായിരുന്നുള്ളു. കിട്ടിയ സമയം മുഴുവനും ഞാന്‍ ഉപയോഗിച്ചു. രാത്രി ഒരുമണിവരെ പഠനത്തിനായി നീക്കിവെച്ചു. സിലബസില്‍ ഉള്ള കാര്യങ്ങള്‍ മാത്രം പഠിച്ചു. പിന്നെ പത്രവായനയും ടിവി ന്യൂസും. അങ്ങനെ മെയിന്‍ പരീക്ഷ ഞാനെഴുതി തിരിച്ചു വന്നു. അച്ചന്റെ കൂടെ താമസം തുടങ്ങി. പിന്നെ ഒരു മാസം പഞ്ചാബില്‍ പ്രമോദിന്റെ ചേച്ചിയുടെ കൂടെ താമസിക്കാന്‍ പോയി. അത് പുതിയ ഒരു അനുഭവം ആയിരുന്നു. നിക്ക് രണ്ടു ചേട്ടന്മാര്‍ ഉണ്ടായിട്ടും ഒരു ഏട്ടന്റെ വാത്സല്യം അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല.
-സിയാബ് പി. ഐ.എ.എസ്.എന്റെ producer ന്‌ !!


Earphones വെച്ചിട്ടു ഏതോ ഒരു RJ യുടെ പഞ്ചാരയടിയുംകേട്ടിരുന്നപോഴാണ്‌ പുള്ളി പറഞ്ഞതു... നാളെ Fathers Day ആണെന്ന്...എന്നാല്‍ പിന്നെ എന്തു കൊണ്ട്‌ എന്റെ Producer നും ഒരു present കൊടുത്തുകൂടാന്ന് തോന്നി.. ഒരു പോസ്റ്റ്‌തന്നെ ആയികളയാം...

അങ്ങനെ പോയി പഴയ ആല്‍ബം ഒക്കെ മറിച്ചുനോക്കി,ഞാന്‍ കുഞ്ഞായിരുന്നപോള്‍ പുള്ളിക്കരനു ഒരുഹോബി ഉണ്ടായിരുന്നു, അങ്ങനെ ഇരിക്കുമ്പോള്‍ എന്നെപോക്കികൊണ്ട്‌ സ്റ്റുഡിയോയില്‍ കൊണ്ട്‌ പോയി ഫോട്ടോഎടുക്കല്‍...ഫോട്ടോ എടുക്കുന്നതിനു മുന്നേ ഡാഡി തന്നെഎന്റെ മുടി ഒക്കെ ചീക്കി,പൗഡര്‍ ഒക്കെ ഇട്ടു സുന്ദരിയാക്കാന്‍ശ്രമിക്കും!!!..
-ടിന്റു


ഓർമ്മയിൽ ഒരു മുണ്ടിനീര് !

വിവാഹശേഷം ഞങ്ങൾ രണ്ടു പേരും കൂടെ ഹണിമൂൺ ആഘോഷത്തിന്റെ ഭാഗമായ “ സ്ഥലങ്ങൾ കാണൽ “ പരിപാടിയുമായി ഇരിങ്ങോൾ വനദുർഗ്ഗാ ക്ഷേത്രത്തിൽ പോയി.മിഥുനം സിനിമയിലെ മോഹൻ ലാലിന്റെ സ്വഭാവമാണു നവവരന്.എവിടെ പോയാലും വീട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ടാകും.ഇത്തവണ കൂടെ ഉണ്ടായിരുന്നത് ആശാന്റെ 4 ഫ്രണ്ട്സും ഫാമിലിയും ആണ്.എല്ലാവരും കൂടെ ഭഗവതിയെ തൊഴുതതിനു ശേഷം വനമെല്ലാം ചുറ്റി നടന്നു കണ്ടു.ക്ഷീണിച്ചപ്പോൾ കൈയ്യിൽ കരുതിരുന്ന തണ്ണിമത്തൻ മുറിച്ച് കഴിച്ചു.ഉച്ചയോടെ തിരിച്ച് വീട്ടിലെത്തി.
-കാന്താരിക്കുട്ടി.


കവിതകള്‍

പരിഭാഷ


കലണ്ടറില്‍
ഒരേ നിലയില്‍
കറുത്തും ചുവന്നും അക്കങ്ങള്‍
മാസങ്ങള്‍
തണുപ്പ് ചൂട്
മഞ്ഞും മഴയും വെയിലും.

രണ്ട് വര്‍ഷങ്ങള്‍ക്കിടയിലെ
പരോളെന്ന്
മാറ്റി വായിക്കാവുന്ന അവധിക്ക്
വിമാനം കയറുമ്പോള്‍
ആകാശം തെളിഞ്ഞു വരും.
-രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

വെയിലെഴുത്ത്

1

മുറ്റത്തായിരുന്നു
വെയില്‍

തൊടിയിലേക്കും
വേലിക്കപ്പുറത്തേക്കും
നടന്നു
കുളത്തില്‍ ചാടി
മരത്തില്‍ കയറി

മഴവരും നേരത്ത്
മുഖമൊന്ന് കാണണം
കൊതിക്കെറുവോടെ
ഇരിപ്പുണ്ട്
വീടിനുള്ളിലെ
കാണാമൂലയില്‍.
-നസീര്‍ കടിക്കാട്.
(ബൂലോക കവിതയില്‍)

അടുപ്പ്/അക്ബര്‍കാലത്തേഎണീറ്റ്‌
അടുക്കളയിലെ
കരിതൊട്ടപാത്രങ്ങളെകുളിപ്പിച്ച്‌
കുഞ്ഞിനുംമുറ്റത്തെചെടികളെയും
മുല കൊടുത്തുറക്കി
ഒരു കെട്ടുതുണി അലക്കി..
-ബൂലോക കവിതയില്‍.നഗര വീട്‌എന്നെ നോക്കി
കൊഞ്ഞനം കുത്തല്ലേ
വീടേ....

ഒരു കൈതരാമൊ
ദാ. . . ഞാനൊന്നു
പിടിച്ചു കേറിക്കോട്ടെ
ഈ ഞണ്ടിറുക്കിച്ചേറില്‍ നിന്ന്‌..

-സന്തോഷ് പല്ലശ്ശന.

മണല്‍ത്തരികളോട്

എതു പൊന്‍തൂവല്‍
ചിറകിലേറ്റും കിളിയും
പൊഴിക്കുമവയൊരുനാള്.
ഏതു വന്‍മരവും
പൊഴിക്കുമാകാശ-
മാദ്യമായ്‌
കാണുവാനങ്കുരിച്ച
പത്രങ്ങള്‍ .
എതു പകലും
ചുവക്കും
പിന്നെ ഇരുളും..
-നീരജ.

നിര്‍ദ്ദേശങ്ങള്‍ പാലിക്കുമ്പോള്‍

നടക്കുമ്പോള്‍
നേരേ നിവര്‍ന്നു നടക്കണേ
ഇരിക്കുമ്പോള്‍ നേരേ നിവര്‍ന്ന് ഇരിക്കണേ
കിടക്കുമ്പോള്‍ നേരേ നിവര്‍ന്ന് കിടക്കണേ
ഉണ്ണുമ്പോള്‍...
സംസാരിക്കുമ്പോള്‍.....
വാങ്ങുമ്പോള്‍....
കൊടുക്കുമ്പോള്‍....
-എസ്.വി രാമനുണ്ണി.

മുഖംമൂടികള്‍

ബാല്യം,ചോരയൊലിപ്പിക്കുന്നൊരു
മുറിവു മാത്രം..!
കാമം ചെമപ്പിച്ച കണ്ണുകളില്‍
കൌമാരത്തിന്റെ വേലിയേറ്റം.
തിളയ്ക്കുന്ന യൌവ്വനചൂടില്‍
തെറ്റുകളുടെ താണ്ഡവം.
കറുത്ത പെണ്ണിന്റെ
മേനിയഴകില്‍
തിരുമേനിയുടെ വിശുദ്ധ വിപ്ലവം..
-സതീഷ്.


ഇന്നത്തെ ചിത്രം

ജീവൻ


വറ്റി വരണ്ട ഭൂമിയിൽ നിന്നും ജീവന്റെ ഒരു തുടിപ്പ്..
ചുറ്റുമുള്ള മരണത്തിനെ വളമാക്കി,
നിനക്കാവില്ല എന്നു വിധിയെഴുതിയ സമൂഹത്തിന് മുഖമടച്ച് മറുപടി കൊടുത്ത്,
ആകാശത്തെ പുണരാൻ ഉയരുന്ന ജീവന്റെ കരങ്ങൾ

-വേണു.
ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


blothram@gmail.com


3 comments:

വെറുതെ ആചാര്യന്‍ said...

ബ്ലോത്രം പുരോഗമിക്കുന്നു..ആശംസകള്‍

കാപ്പിലാന്‍ said...

കൊള്ളികളിലെ പുതിയ സംഭവ വികാസങ്ങള്‍ കൂടി പുതിയ പത്രത്തില്‍ കൊള്ളിക്കണേ പത്രാധിപരെ . അവിടെ എല്ലാം ഗോമ്പ്ലിമെന്റ്സ് ആക്കി :)

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP