FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

29ജൂണ്‍2009 ലോഹിതദാസ് വിടപറഞ്ഞു.

Sunday

ലോഹിത ദാസിന് ബ്ലോത്രത്തിന്റെ ആദരാഞ്ജലികള്‍


ലോഹിതദാസിന് ആദരാജ്ഞലികള്‍

അന്തരിച്ച ലോഹിത ദാസിന് ആദരാജ്ഞലികള്‍. നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഉടന്‍ തന്നെ മരിച്ചു. മലയാ‍ള സിനിമക്ക് ഇത് തീരാ നഷ്ടം. ചലച്ചിത്രകാരനായ ഇദ്ദേഹം നമുക്ക് മറക്കാനാവത്ത സിനിമകള്‍ സംഭാവാന്ന ചെയ്തു. കെ.പി.ഏ.സി നാടകങ്ങളിലൂടെ ആദ്യമായി നാടക രംഗത്തു വന്നു. സിബി മലയിലാണ് സിനിമയിലേക്കു കൊണ്ടു വന്നത്. ആദ്യ സിനിമ തനിയാവര്‍ത്തനം. കിരീടം, ചെങ്കോല്‍ തുടങ്ങിയ സിനിമകള്‍ മറക്കാന്‍ കഴിയില്ല.

കൂടുതല്‍ ഇവിടെ‌

പ്രിയപ്പെട്ടവന്‍


കാറ്റിനെ നോക്കി ചിരിച്ച്
മണല്‍ത്തരികളോട്കൂട്ട് കൂടാന്‍
കടല്‍ വകഞ്ഞവന്‍ പോയി
തിരിഞ്ഞു നോക്കാതെ...

കഥയും,കവിതയും
സ്നേഹവും,സ്വപ്നങ്ങളും
കളഞ്ഞവന്‍ നടന്നു പോയി
ഒരു ചെറു വേദനയുടെ
കൈ പിടിച്ച് ഒറ്റക്ക്‌..
-ജുനൈത്ത്.

ആദരാഞ്ജലികൾ: ലോഹിതദാസ്

-http://chelakkandupoda.blogspot.com

ലോഹിതദാസിന് ആദരാഞ്ജലികള്‍.....
മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് വിടപറഞ്ഞു....
-ചാണക്യന്‍.

പ്രിയപ്പെട്ട ലോഹിയെട്ടാ,


-എ ചന്ദ്രശേഖര്‍.

കേരള വികസനത്തില് പങ്കാളികളാവുക

ലോകത്താകമാനമിന്ന് ഗൌരവമായ ചര്‍ച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് ആഗോള സാമ്പത്തിക മാന്ദ്യം . 1930 കളിലെ ആഗോളമാന്ദ്യത്തെ അനുസ്മരിപ്പിക്കുന്ന ഈ പ്രതിഭാസം മുതലാളിത്തത്തിന്റെ സ്വാഭാവിക പരിണതിയാണ്. 30 കളിലെ മാന്ദ്യം നല്‍കുന്ന പാഠങ്ങള്‍, ഒരു പരിധിവരെയെങ്കിലും വസ്തുനിഷ്ഠമായൊരു വിശകലനത്തിന് നമ്മെ പ്രാപ്തരാക്കിയെന്ന് നിശ്ശംസയം പറയാം. കമ്പോളത്തില്‍ നിന്നും സാമ്പത്തിക രംഗത്തു നിന്നും സര്‍ക്കാര്‍ പിമാറുക എന്ന ആശയവുമായി കടന്നു വന്ന ആഗോളവത്കരണ നയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ , കമ്പോളത്തിലും സാമ്പത്തിക രംഗത്തും സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ എന്ന ഇടതു പക്ഷ ആശയങ്ങളെ കൈക്കൊള്ളുക മാത്രമാണെന്ന് ലോകമിന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷെ ലോകമുതലാളിത്ത കേന്ദ്രമായ അമേരിക്കയുടെ പ്രസിഡന്റ് മുന്നൊട്ട് വക്കുന്ന പരിഷ്കരണങ്ങള്‍, വന്‍കിട കുത്തകകള്‍ക്ക് ഗുണകരമായ രീതിയിലാണെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല...
-അനില്‍@ബ്ലോഗ്

ബ്ലോഗിങ്ങിന്റെ രണ്ടു വർഷം.

2007 ജൂൺ 29 നാൺ ഞാൻ ആദ്യമായി എന്റെ സ്വന്തം ബ്ലോഗു തുടങ്ങുന്നതും അതിൽ ഒരു പോസ്റ്റ് ഇടുന്നതും. അതിനു ഏതാനും മാസങ്ങൾക്കുമുൻപ് ഓർക്കൂട്ടിൽ ഒരു സുഹ്രുത്ത് അയച്ചു തന്ന വിശാലമനസ്കന്റെ ബ്ലോഗിലേക്കുള്ള ലിങ്കുവഴിയാണ് ഇങ്ങനൊരു സംഭവം ഉണ്ടെന്നുതന്നെ അറിയുന്നത്. അതുവഴി പിന്നെ ഒരു യാത്രയായിരുന്നു. മലയാളം യൂണികോഡിന്റെ വികസത്തിൽ സ്തുത്യർഹമാ‍യ പങ്കുവഹിച്ച പലരുടെയും ബ്ലോഗുകൾ (ആരുടെയും പേരെടുത്തുപറയുന്നില്ല.) കണ്ടു. ആരുടെയെങ്കിലും ബ്ലോഗിൽ കമെന്റിടുന്നത് പിന്നെയും എത്രയോ കഴിഞ്ഞാണ്.എനിക്കു ബൂലോകം പരിചയപ്പെടാൻ കാരണമായ ആ സുഹ്രുത്തിനും, പിന്നെ എന്റെ ബ്ലോഗുവായനക്കു പ്രചോദനമായ വിശാലനും നന്ദി.വിശാലന്റെ ബ്ലോഗുവഴി മറ്റുപലരുടെയും ബ്ലോഗു കണ്ടു. പിന്നെ ചിന്ത എന്ന അഗ്രിഗേറ്റർ പരിചയപ്പെട്ടു. അങ്ങിനെ പലരുടെയും ബ്ലോഗുകൾ വായിച്ചതിനു ശേഷമാണ്, രണ്ടു വർഷം മുൻപ്‌ ഇതേ ദിവസം ഉറുമ്പ് എന്നപേരിൽ ബ്ലോഗു തുടങ്ങുന്നത്.

-ഉറുമ്പ്.


കവിതക്കേസില്‍ ഞാന്‍ ഹാജര്‍!

(ഈ കുറിപ്പിന് പ്രചോദനം കൂതറ അവലോകനത്തിലും സന്തോഷങ്ങള്‍ എന്ന ബ്ലോഗിലും കവിതാ സംബന്ധിയായി വന്ന പോസ്റ്റുകളും ശ്രീ രാജേന്ദ്രന്‍ എടത്തുംകര എഴുതിയ അപ്രകാശിത ലേഖനവുമാണ്.)
തൊണ്ണൂറുകളിലാണ്. പുതിയ കവിതയെ, കവിയെ അടുത്തറിയാന്‍ ഓരോ മാസവും ഓരോ കവിയുടെ പുതിയ കാവ്യ സമാഹാരം കവി തന്നെ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു ചര്‍ച്ചയോഗം സംക്രമണം എന്ന പേരില്‍ തിരുവനന്തപുരത്ത് ഹിന്ദി പ്രചാരസഭാഹാളില്‍ രൂപപ്പെടുകയുണ്ടായി. അയ്യപ്പപണിക്കര്‍ സാറായിരുന്നു സ്ഥിരം അദ്ധ്യക്ഷന്‍. ദേശമംഗലം, കളര്‍കൊട്, സി.ആര്‍. പ്രസാദ്, ശാന്തന്‍ തുടങ്ങി ഞങ്ങള്‍ വളരെ കുറച്ച് പേര്‍ സ്ഥിരം ഉത്‍സാഹകമ്മിറ്റി.ക്ഷണിക്കപ്പെട്ട കവിയും അയാളുടെ/അവളുടെ വേണ്ടപ്പെട്ടവരും ചേര്‍ന്ന് എല്ലാം കൂടി പലപ്പോഴും വിരലിലൊതുങ്ങാവുന്ന ഒരു സംഘം.പണിക്കര്‍ സാറിന്റെ കാലം കഴിയും വരെ ദേശമംഗലം സാറിന്റെ ഉത്‍സാഹത്തില്‍ സംഗതി നടന്ന് വന്നു.
-സന്തോഷ്.

ബ്ലോഗിലെ പുരോഗമന ചിന്താഗതിക്കാര്‍ക്ക് ...

തീവണ്ടി പാളങ്ങളില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്ന അവസ്ഥയില്‍ നിന്നും വ്യത്യസ്തമായി, ചായക്കടയുടെ ബെഞ്ചില്‍ ഇരിക്കുന്ന മട്ടിലാണ് പുരോഗമന ചിന്താഗതിക്കാരനെ എ കെ അന്ന് കണ്ടത് .
"ഡോ നായരേ." ചായ മുന്നില്‍ കൊണ്ട് വെച്ച കടയുടമ കം വിളമ്പുകാരനായ രാമന്‍ നായരെ പുരോഗമനവാദി വിളിച്ചു.അടുക്കളയിലേക്കു നടക്കാന്‍ തുടങ്ങുകയായിരുന്ന രാമന്‍ നായര്‍ തിരിഞ്ഞ് ചോദ്യ ഭാവത്തില്‍ വാദിയെ നോക്കി..
-അര്‍ജുന്‍ കൃഷ്ണ.

ഹാര്‍മോണിയം


"എന്ന്‌ ആ പണ്ടാരപ്പെട്ടി വെട്ടിയറഞ്ഞ് കളയുന്നോ, അന്നേ യ്യ്‌ കൊണം പിടിക്ക്വോള്ളൂ പപ്പനാവാ.."

പോക്കുട്ടി വൈദ്യരു്‌ കടയ്ക്കകത്തിരുന്ന്‌ വിരലുകൂട്ടിപ്പിടിച്ച്‌ പുറത്തേയ്ക്ക്‌ നീട്ടിത്തുപ്പി. മുറുക്കാന്‍ വെള്ളവും തുപ്പലും ചേര്‍ന്ന മിശ്രിതം 'പത്തോ'ന്ന്‌ വൈദ്യശാലയുടെ മുന്നിലെ പടികളില്‍ തന്നെ കൃത്യമായി വീണ്‌ നേരം വൈകിക്കാതെ ഉണക്കം പിടിക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായി കേള്‍ക്കുന്ന പതിവുപല്ലവിയെ മറുചെവിയിലൂടെ അവഗണിച്ചയച്ചിട്ട്‌, ഒരു പഴയ തമിഴ് നാടകഗാനത്തിന്‍റെ ശീലില്‌ തലകുലുക്കി, പപ്പനാവന്‍ ഭാഗവതരു്‌ മരുന്നു തറയല്‍ തുടര്‍ന്നു.

-പാമരന്‍.

ഇക്രൂട്ടന്റെ വികൃതികള്‍, ഒന്നാം ദിവസം

ഇക്രൂട്ടന് മൂന്നു വയസ്സ് കഴിഞ്ഞു . കുഞ്ഞിവായില്‍ വല്യവര്‍ത്തമാനം, അതാണ്‌ ഇക്രൂട്ടന്‍. ഇക്രൂട്ടന്റെ വികൃതികള്‍ നിങ്ങളുടെ കൂടെ അല്‍പ്പം പങ്കുവെക്കാം.

ഇക്രൂട്ടനുമായി അച്ഛനമ്മമാര്‍ ഒരു ദിവസം ടൌണിലെ ഒരു വലിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഇക്രൂട്ടന്‍ കുടിക്കാന്‍ വെള്ളം നിറച്ച കുപ്പി-ഗ്ലാസ്‌ എടുത്ത്‌ കളിക്കാന്‍ നേരം,

അച്ഛന്‍: മോനേ നീ ഗ്ലാസ്സോന്നും എടുത്ത്‌ കളിക്കല്ലേ. അതെങ്ങാന്‍ താഴെ വീണു പൊട്ടിയാല്‍ നിന്നെ അവരിവിടെ പിടിച്ചു പണിക്കു നിര്‍ത്തും.പിന്നെ നീ ഇവിടത്തെ പാത്രം കഴുകേണ്ടി വരും.
-മിന്നു.


വിചാരണ

ഒരു വലിയ കൂട്ട് കുടുംബം..കാരണവര്നേരത്തെ മരിച്ചു.അധ്യാപകനായ മൂത്ത ചേട്ടന്‍ ആണ് എല്ലാം നോക്കി നടത്തുന്നത്. പുള്ളി ഒരു ഗാന്ധിയന്ആയതു കൊണ്ടു അടി ഉണ്ടാവില്ല.പക്ഷെ അത് അന്ന് അറിയില്ല ..
മഹാ ശുണ്ടികാരന്‍ ആണ്
പറഞ്ഞാല്അനുസരിക്കണം .അത് നിര്‍ബന്ടമാണ്
ഏട്ടന്അപ്പോഴേക്കും പാടത്തു പോയിട്ട് കുളിച്ചു വന്നു
വൈകീട്ട് മേല്‍ കഴുകി നാമം ചൊല്ലണം ..അത് നിര്‍ബന്ധമാണ്.

പക്ഷെ മുറ്റത്ത് നിന്നും അകത്തേക്ക് ഇതു വരെ കയറാന്ഒത്തിട്ടില്ല ..
അമ്മ അപ്പോഴാണ്അടുകളയില്നിന്നും പുറത്തു വന്നത്

എന്നെ ആകെ ഒന്നു നോക്കി
മുടി കെട്ടി വൈക്കൂ പെണ്ണെ

ഭദ്രകാളി...

-ഇന്ദ്രസേന


ഓര്‍മയിലെ നക്ഷത്രങ്ങള്‍....

അങ്ങനെ മാധവിക്കുട്ടിയെന്ന കമലാദാസ് എന്ന കമലസുരയ്യയും യാത്രയായി. വിവാദങ്ങളുടെ ഈലോകത്തുനിന്ന്. അത്മഭാവങ്ങള്‍ പൂത്തുലഞ്ഞിരുന്നു അവരുടെ എഴുത്തില്‍. കനത്ത പ്രഹരശേഷിയായിരുന്നു അവയ്ക്ക്. വായനക്കാരെ അത് പലപ്പോഴും ഞെട്ടിച്ചു. പലപ്പോഴും ആഹ്ലാദഭരിതരാക്കി. സ്നേഹമാണ് ജീവിതത്തിന്റെ ഊര്‍ജം എന്നാവര്‍ത്തിച്ചുകൊണ്ടിരുന്നഈ വലിയ എഴുത്തുകാരിക്ക് "പെണ്‍കുട്ടിയുടെ" ആദരാഞ്ജലികള്‍.
-

ട്വിറ്ററിന്റെ ലോകത്തേക്ക്


ആഗോളവല്‍ക്കരണം ലോകത്തെ ഒരു കൊച്ചുഗ്രാമമായിത്തീര്‍ത്തിരിക്കുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. വിവരസാങ്കേതികവിദ്യയും മറ്റും നല്‍കുന്ന സാധ്യതകള്‍ ഇത്‌ സാധ്യമാക്കാന്‍ ഒരുപരിധിവരെ സഹായമാകുകയും ചെയ്തിട്ടുണ്ട്‌.

ഇന്റര്‍നെറ്റ്‌ തുറന്നിട്ട ഈ പുത്തന്‍ സാധ്യതകള്‍ ഉപയോക്താക്കള്‍ക്ക്‌ വലിയൊരു സ്വാതന്ത്ര്യമാണ്‌ പ്രഖ്യാപിച്ചത്‌. 2001-ല്‍ ബ്ലോഗ്‌ പോലുള്ള മാധ്യമങ്ങള്‍ നിലവില്‍ വന്നതോടു കൂടി ഒരു എഡിറ്ററുടെ കത്രിക വീഴാതെത്തന്നെ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പുറം ലോകത്തെ അറിയിക്കുന്നതിന്‌ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക്‌ സാധിച്ചു.

-പി അനൂപ്.

"പെയ്തൊഴിയാത്ത മഴ മേഘമായി"

മഴ എന്നും കിടാങ്ങളെ പോലെ ആണ്. മഴക്കെന്നും കുട്ടിത്തമാണ് ചിലപ്പോള്‍ ഓടിനടക്കും, ചിലപ്പോള്‍ തുലാത്തില്‍ അലസ്സമായി ഉറങ്ങും പോലെ, വേനലില്‍ ആര്‍ത്തലച്ചു കരയും, ഇടവപ്പാതിയില്‍ വാശിപിടിച്ചു പെയ്യും.പക്ഷെ ജലത്തിന്റെയും ആകാശത്തിന്റെയും സുന്ദരിയായ ഈ പുത്രിക്ക് ഇനിയും തിരിച്ചറിയാത്ത എത്ര എത്ര പ്രശംസനീയ മനോഹര ഭാവങ്ങള്‍.
-അനീഷ് രവി.

സിനിമ

ഭ്രമരം: സംവിധായകന്‍റെ വിജയം; തിരക്കഥാകൃത്തിന്‍റെ പരാജയം

പളുങ്ക്, കല്‍ക്കത്ത ന്യൂസ്‌ എന്നിവയുടെ പരാജയത്തിനു ശേഷം എത്തിയ ബ്ലെസ്സിയുടെ ഭ്രമരം വളരെ പ്രതീക്ഷയോടെ യാണ് മലയാള ചലച്ചിത്ര പ്രേമികള്‍ കാത്തിരുന്നത്, എന്നാല്‍ സിനിമയെ ഗൗരവത്തോടെ കാണുന്നവരുടെ കാഴ്ചപ്പാടില്‍ ഭ്രമരം ഒരു ശാരാശരി നിലവാരത്തിനു അപ്പുറത്തേക്ക് പോയിട്ടില്ല. ബ്ലെസ്സിയുടെ സംവിധായകന്‍ വിജയിക്കുമ്പോള്‍ ബ്ലെസ്സിയിലെ തിരക്കഥാകൃത്തിന്‍റെ പരാജയമാണ് ഭ്രമരം കാഴ്ച വെക്കുന്നത്.
- മേരി ലില്ലി.

ഭ്രമരം - പഴയ വീഞ്ഞ്‌ ,മോഹൻലാലെന്ന കുപ്പിയിൽ

ഭ്രമരം കണ്ടിറങ്ങിയപ്പോൾ മനസ്സ്‌ ശൂന്യമായിരുന്നു.പ്രത്യേകിച്ചൊന്നും തോന്നിയില്ല.കാഴ്ചയും തന്മാത്രയും കണ്ടു മനസ്സ്‌ വിങ്ങി നിറഞ്ഞതു വെറുതെ ഓര്‍ത്തു പോയി.

ഒരേയൊരു മേന്മയും ഒരുപാടു പോരായ്മകളും ആണ് ഈ സിനിമ.ആ ഒന്നു മോഹന്‍ലാലിന്റെ അഭിനയമാണ്‌.ഈ മനുഷ്യന്‍ എങ്ങനെ അഭിനയത്തിന്റെ ഒരു പാഠപുസ്തകമാവുന്നു എന്ന് വീണ്ടും തെളിയിക്കുന്ന ഒരു സിനിമ.
-ശ്രീ ദേവ്.

പൊന്മുടി- കല്ലാര്‍ ..ഏകദിന യാത്രയില്‍ നിന്നും.........

ഒരുപാടു നാളായി ലാബില്‍ നിന്നും ഒരു യാത്ര പോകണമെന്നു കരുതുന്നു....എല്ലാവരുടെയും സൌകര്യത്തിനു ഒത്തു വന്നതീ അടുത്താണ്...

എവിടെപ്പോകണം..അതായി പിന്നെ ചിന്ത...

ഞങ്ങളുടെ ലാബിലെ സീനിയര്‍ വൃക്ഷ ഫോറ്റൊഗ്രാഫെറും എല്ലാം ആയ ചേട്ടന്‍ യാത്ര മാഗസിനും കയ്യില്‍ പിടിച്ചു തല പുകഞ്ഞു ആലോചനയിലാണ് ...

അവസാനം തീരുമാനിച്ചു...ഒരു ദിവസമല്ലെയുള്ളൂ...പൊന്മുടി -കല്ലാര്‍-മീന്മുട്ടി..
-സ്നോവൈറ്റ്.


REFRESH MEMORY (2)

കഴിഞ്ഞ പോസ്റ്റില്‍ attitude നെക്കുറിച്ച് വിശദമായിത്തന്നെ സംസാരിച്ചിരുന്നല്ലോ. എല്ലാരും അതു പോസിറ്റീവായിത്തന്നെ കൈകാര്യം ചെയ്തിരിയ്ക്കുമെന്നു കരുതുന്നു. മുദ്രാവാക്യം മറക്കണ്ട

I BELIEVE IN MY ABILITIES

ഇനി അല്പം തമാശയാകാം,

നിങ്ങളുടെ കൈകളിലെ നടുവിരല്‍ തമ്മില്‍ മുട്ടി-മുട്ടിയില്ല എന്നപോലെ കൈമുട്ടുമാത്രം വളച്ച് കൈവെള്ളകള്‍ നെഞ്ചിന് അഭിമുഖമായി പിടിക്കൂ... കൈവെള്ളകള്‍ നെഞ്ചില്‍നിന്ന് ഏകദേശം ഒരടി അകലത്തില്‍ പിടിക്കണം. ഈ പൊസിഷനില്‍ കൈകള്‍ തമ്മില്‍ മുട്ടാതെ കൈപ്പത്തികള്‍ മാത്രം കറക്കൂ... ഒരുകൈ മുന്നോട്ടാണെങ്കില്‍ മറ്റേ കൈ പിന്നോട്ടാണ് കറക്കേണ്ടത്. ഏതെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ ചിന്തകള്‍ മാറിപ്പോകുന്നവിധം കഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഈ വിധമുള്ള ടെക്നിക്കുകള്‍ പ്രയോഗിച്ചാല്‍ മാറ്റം പ്രതീക്ഷിയ്ക്കാം. ഇവ കുറച്ചൊക്കെ രസകരവുമാണ്.
-കൊട്ടോട്ടിക്കാരന്‍.കവിത.

പഴക്കപ്പടി

സ്റ്റാമ്പും നാണയവും
പാത്രവുമായുധവും
നാഴികമണിയുമുണ്ട്
ശേഖരത്തില്‍
പഴക്കമുള്ളതാണെല്ലാം.
പലവഴി വന്ന
പല കാലങ്ങള്‍
ഒരു മുറിയില്‍
ഒന്നിച്ച്.
-ഉദയശങ്കര്‍.


അപ്പുറം
ഇപ്പുറമിരിക്കുമ്പോള്‍

കൌതുകമടങ്ങില്ല.

മാനം കാണാതൊളിപ്പിച്ച
മയില്‍പ്പീലി തുണ്ടിനെ
ചെപ്പു തുറന്നൊന്നു
കാണാതെ വയ്യ !

കാഴ്ച്ചയുടെ
കാണാപ്പുറങ്ങളില്‍,
കാലം കോറിയ
വികല കൌതുകങ്ങള്‍.

-വഴിപോക്കന്‍.

ഒരു ലൈംഗിക തൊഴിലാളിയുടെ....


അവളെ പത്രക്കാര്‍
കാത്തിരുന്നു.
താഴ്‌വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്‌
ആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍.

അവളറിഞ്ഞില്ല
അവളാരെയോ ഒറ്റുകൊടുക്കുകയാണെന്ന്‌. . . .

സോനാഗാച്ചികളും
കാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്‌.
-സന്തോഷ് പല്ലശ്ശന.


പെയ്തൊഴിഞ്ഞ ബാല്യം...മഴ എനിക്കെന്നും ആവേശമാണ്...
മഴ കേള്‍ക്കാന്‍...
മഴ കാണാന്‍...
മഴ അറിയാന്‍...
ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴയാണ് എനിക്കിഷ്ടം.
കൊച്ചു കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങളിലെ ചെരിഞ്ഞ മഴ...
സൂചിമുനകള്‍ പോലെ ഭൂമിയില്‍ പതിച്ചു ചിതറിത്തെറിക്കുന്ന സ്ഫടികചീളുകള്‍
പോലുള്ള മഴ.
-
Jyotsna P kadayaprath


പെരുമഴയിലൂടെ ...

തോളോടു തോളുരുമ്മി
കൈകോര്‍ത്തു നമുക്കിറങ്ങാം
ഈ പെരുമഴയിലേയ്ക്ക്‌ സഖേ ...
മഴത്തുള്ളികള്‍ നമുക്കായ്‌
പാടുന്നൂ ഗസലുകള്‍ … നീ കേള്‍പ്പതില്ലേ സഖേ …
-സനില്‍ എസ് കെ (പ്രവാസ കവിതകള്‍)
ഇന്നത്തെ ചിത്രം

തിടമ്പേന്തി നില്‍ക്കുമാനയുടെ ചന്തം!

-അനിലന്‍
http://www.pparall.blogspot.com/

ഈന്തപ്പഴകാലം ചിത്രങ്ങൾ
അബുദാബി റോഡിലൂടെ സഞ്ചരിക്കുന്ന ആരേയും ആകർഷിക്കുന്ന കാഴ്ചകാളാണ് വിളഞ്ഞു നിൽക്കുന്ന ഈന്തപ്പൻ കുലകൾ.

പ്രധാനമായി കാണുന്നത് രണ്ടു നിറങ്ങളിലാൺ സ്വർണ്ണനിറമുള്ളതും,തവിട്ടു നിറം കലർന്ന ചുവപ്പു നിറമുള്ളതും.,
-നദീം.ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.


blothram@gmail.com

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP