FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

12ജൂണ്‍2009 കൂതറതുരുമേനിയെ കാണാനില്ല!

Thursday

നാളെയും മറ്റന്നാളും അവധിയായതിനാല്‍ നാളത്തെ ബ്ലോത്രം നേരത്തെ ഇറക്കുന്നു. 13-ന് ‍ ബ്ലോത്രം ഉണ്ടായിരിക്കുന്നതല്ല.

സമയക്കുറവുകാരണം ലിങ്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
ബ്ലോത്രം.


കൂതറതിരുമേനിയെ കാണാനില്ല

ബൂലോഗത്തിന്റെ കണ്ണിലുണ്ണിയും ചിലരുടെ കണ്ണില്‍ കരടുമായ കൂതറതിരുമേനിയെ കാണാനില്ല. കൂതറഅവലോകനം എന്നാ കുത്തക ബ്ലോഗിന്റെ സ്ഥാപകനായ കൂതറതിരുമേനി പള്ളിയുറക്കത്തിനു ശേഷം ഉലാത്തുവാനിറങ്ങിയതായിരുന്നു. ഈ തക്കം നോക്കി ശത്രുക്കള്‍ തിരുമേനിയെ ഒലത്തിയതാണോ എന്നും സുഹൃത്തക്കള്‍ക്ക് സംശയമുണ്ട്‌. പൊതുവേ ഭക്ഷണത്തിനു ശേഷമുള്ള ഈ ഉലത്തലായിരുന്നത്രേ തിരുമേനിയുടെ ആരോഗ്യത്തിനും അക്ഷയമായ ആശയസമ്പത്തിനും നിദാനമായിരുന്നതു. സാമാന്യമായ ഉലാത്തല്‍ സമയം കഴിഞ്ഞും തിരിചെത്താത്ത തിരുമേനിയുടെ തിരോധാനത്തെപറ്റി പോലീസ്‌ സ്റ്റെഷനില്‍ പരാതി കൊടുക്കുകയുണ്ടായി..

http://kootharaavalokanam.blogspot.com/2009/06/116.html


ലാവ് ലിന്‍ സി പി ഐ (എം) വിഭാഗീയത ബ്ലോഗിലും
പിണറായി അച്ചുതാനന്ദന്‍ വിഭാഗങ്ങള്‍ ബ്ലോഗിലും പരസ്യമായി ഏറ്റുമുട്ടല്‍ തുടരുന്നു... വിഴുപ്പലക്കലുകളുമായി ഇരു വിഭാഗവും രംഗത്ത് വരികയും ദുബായിലെ ദലയുടെ ബഷീര്‍ അനുസ്മരണത്തില്‍ ഇതിന്റെ അലയൊലികള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ട് ചെയ്യപ്പെടുന്നു.

കേരള സാഹിത്യ അക്കാദമിയും ദലയും ജുണ്‍ 12 ന് മില്ലെനിയം സ്കൂളില്‍ വെച്ച് നടക്കുന്ന വി എസ് വിരുദ്ധ സമ്മേളനം ബഹിഷ്കരിക്കുക.. - പീപ്പിള്‍സ് ഫോറം.


സാമൂഹ്യ നന്മക്കുവേണ്ടി,സാമൂഹ്യനീതിക്കുവേണ്ടി, അഴിമതിക്കെതിരായി നിരന്തരം പോരാടുന്ന കേരള മുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ അനിഷേധ്യ നേതാവും ജനകോടികളുടെ ആരാധ്യപുരുഷനുമായ വി എസ് അച്ചുതാനന്ദനെ സര്‍ സി പി യോട് ഒപമിക്കുകയും അപവാദപ്രചരണങളും അവഹേളനങളും നടത്തുന്ന സി പി എമ്മിന്റെ സുപ്പിരിയര്‍ അഡ്‌വൈസറെന്ന് എന്ന് സ്വയം നടിച്ച് നടക്കുന്ന നീറികെട്ട സുകുമാര്‍ അഴിക്കോടിനെ ബഹിഷ്‌ക്കരിക്കുക. കേരള മുഖ്യമന്ത്രിയെ അപമാനിക്കാന്‍ .സി പി ഐ എമ്മിന്റെ പോളിറ്റ് ബ്യുറോ മെമ്പറെ ‍ സുകുമാര്‍ അഴിക്കോട് തെറിപറയുംപ്പോള്‍ കൂട്ടത്തില്‍ ഇളീച്ചിരിക്കുന്ന സാദിക്കലിയും ആണും പേണ്ണും കെട്ട ഗോപിയെയും പറ്റി ദലക്കാര്‍ക്ക് എന്താണ് പറയാണുള്ളത്.നക്കാപിച്ചകള്‍ക്ക് വേണ്ടി എന്ത് നെറികേടും കാഅണിക്കുന്ന ഇവരെ ദ്ദുബായിലെ ജനങള്‍ തിരിച്ചറിയണം..

- പീപ്പിള്‍സ് ഫോറം.. http://peoplesforum1.blogspot.com/2009/06/12_10.html

അഭയ - ലാവ്‌ലിന്‍ സമാനതകള്‍

കുറ്റകൃത്യങ്ങളിലും അഴിമതികളിലും ആരോപണ വിധേയരായവരെ സംരക്ഷിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്ക് കുറച്ചു നാളുകളായി നമ്മള്‍ സക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. അഭയക്കേസില്‍ നാമിതു കണ്ടു കഴിഞ്ഞു. ഒരു വശത്ത് സത്യം ജയിക്കണമെന്ന് ആഗ്രഹമുള്ളവരുടെ ചെറിയൊരു സംഘം.

http://thooneeram.blogspot.com/2009/06/blog-post.html

ലാവ്ലിന്‍ ആന്റണിയെ അറിയിച്ചത്

ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. എ കെ ആന്റണിക്ക്,

2002 നവംബര്‍ 14ന് താങ്കളുമായി ചര്‍ച്ച നടത്താന്‍ അവസരം കിട്ടിയപ്പോള്‍ മറ്റു കാര്യങ്ങള്‍ക്കൊപ്പം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍(എംസിസി) വികസനത്തിന് എസ്എന്‍സി-ലാവ്ലിന്റെ സഹകരണം തുടരുന്നതിനെ സംബന്ധിച്ചും സംസാരിച്ചു.

http://jagrathablog.blogspot.com/2009/06/blog-post_10.html


പിണറായി
വിചാരണയുടെ രാഷ്ട്രീയം തേടി മാരീചന്‍ അമ്പു തൊടുക്കുന്നു...


http://oliyambukal.blogspot.com/2009/06/pinarayi-vijayan-cpm-lavlin-case-cbi.html

പിണറായി വിജയന്‍ ചെയ്ത തെറ്റുകള്‍...

പിണറായി വിജയന്‍ ചെയ്ത തെറ്റുകള്‍...


ഒന്ന് ) വൈകീട്ട് ആറുമണിക്ക് ശേഷം സ്വിച്ച് ഇട്ടാല്‍ ഫിലമെന്റ്റ് മാത്രം കാണുമായിരുന്ന നിലയില്‍ നിന്ന് പവര്‍ കട്ട്‌ - ലോഡ് ഷെഡ്‌ ഇല്ലാത്ത നിലയിലേക്ക് കേരളത്തിന്റെ വൈദ്യുതി നിലയെ വളര്‍ത്തി...

http://satyamvacha.blogspot.com/2009/06/blog-post_10.html



ഇടുക്കിക്ക് വിമാനത്തെക്കാള്‍ അവശ്യം ഒരാശുപത്രി .....


തേയില തോട്ടങ്ങള്‍ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടു അനുഗ്രഹീതമായ ഇടുക്കിയിലകട്ടെ അന്വേഷണം ...നേരം പര പരാ വെളുക്കുന്നുമ്പോള്‍ ഞങ്ങള്‍ കാഞ്ഞിരപ്പള്ളി കടന്നിരുന്നു ...അപായത്തിന്റെ അലര്‍ച്ചയുമായി ഒരു ആംബുലന്‍സ് ആണ് ഞങ്ങളെ വരവേറ്റത് .......കുട്ടിക്കാനത്ത് നടന്ന ഒപ്രു വാഹനാപകടത്തിന്റെ അവശേഷിപ്പാണ് ഇതില്‍ ...ഗുരുതരമായ വാഹനാപകടങ്ങളുടെ പറുദീസയായി കിഴക്കന്‍ മേഖല പ്രത്യേകിച്ച് ദേശിയപാത 220 മാറി കഴിഞ്ഞിരിക്കുകയാണ് ...വളഞ്ഞുപുളഞ്ഞു പോകുന്ന കിഴക്കന്‍ പാത അപകട കെണികള്‍ കൊണ്ടു മറഞ്ഞിരിക്കുന്ന ഒരു നരകമായി മാറി ....അപകടങ്ങല്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍ പലതും സര്‍ക്കാര്‍ ഓഫീസുകളിലെ പൊടി പിടിച്ച ഫയലുകളിലും മന്ത്രിമാരുടെ പ്രസംഗങ്ങളിലും മറ്റും ഉറങ്ങുന്നതു വേദനാജനകമായ കാര്യമാണ്...പലയിടത്തും സംരക്ഷണ ഭിത്തികളുടെയും ഇരുമ്പു ഗാടരുകളുടെ അഭാവവും അപകടങ്ങള്‍ കൂടുതല്‍ ദാരുണമാക്കുന്നു .

http://itscurrent.blogspot.com/2009/05/blog-post_16.html



പുരാണവും മ്ലേച്ഛന്മാരും

പുരാണങ്ങൾ:

“പുരാണമിത്യേവ നഃ സാധുസർവ്വം”.
പുരാണങ്ങൾ എപ്പോഴും സാധുവായിരിക്കണമെന്നില്ല. അതുകൊണ്ട് പുരാണങ്ങൾ എഴുതിയ ഋഷിമാർ അതിനെക്കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത് എന്നുകൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും.
“വിജ്ഞാന വൈരാഗ്യ വിവക്ഷയാവിഭോ
വചോ വിഭൂതിർന്നതു പാരമാർത്ഥ്യം”

http://paarthans.blogspot.com/2009/06/blog-post.html



കുടവയറും
കഷണ്ടിയും വേദനിപ്പിക്കുന്ന മനസ്സുമായി അരുണ്‍ ചുള്ളിക്കല്‍ 'ഒരു യാത്ര' തുടരുന്നു...
http://oruyathra.blogspot.com/2009/06/blog-post_11.html

സ്വപ്നവും യാഥാര്‍ത്യവും വേര്‍പെടുത്താനാവാതെ കുഴയുന്ന പോങ്ങുമ്മൂടന്‍...
http://pongummoodan.blogspot.com/2009/06/blog-post_10.html

താരങ്ങള്‍ ദൈവങ്ങലാകുന്ന മനോഹരചിത്രവുമായി ദ്രിശ്യ പര്‍വ്വം...
http://drisyaparvam.blogspot.com/2009/06/blog-post_10.html

പൊതുമുതല്‍ നശിപ്പിക്കുന്ന പ്രതിഷേധത്തില്‍...പ്രതിഷേധിച്ച് കേരള ഫാര്‍മര്‍...
http://keralafarmeronline.com/black-day-and-burning-public-property/lang/ml

1 comments:

പാര്‍ത്ഥന്‍ said...

ദിവസവും പ്രധാന വാർത്തകൾ ഉൾപെടുത്തുന്നുണ്ടോ?
പരീക്ഷണഘട്ടത്തിലല്ലേ. ആശംസകൾ.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP