FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

18ജൂണ്‍2009 സംഗീതം അരുണ്‍ ചുള്ളിക്കല്‍??

Wednesday

ചെറായി2009
കൂടുതല്‍ ഇവിടെ

ഫ്ലാഷ് ന്യൂസ്...
ജയകൃഷ്ണന്‍ കാവാലം എഴുതിയ മീറ്റ് ഗീതത്തിന് അരുണ്‍ ചുള്ളിക്കല്‍ എന്ന ബ്ലോഗര്‍ സംഗീതം കൊടുക്കുന്നതായി ആല്‍ത്തറയില്‍ നിന്നും ഞങ്ങളുടെ ലേഖകന്‍ റിപോര്‍ട്ട് ചെയ്യുന്നു.

ചെറായി2009

ചെറായി ബ്ലോഗ് മീറ്റ് ഒരു സംഭവമാക്കി മാറ്റാന്‍ അതിന്റെ സംഘാടകര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതായി ചെറായിയില്‍ നിന്നും മീറ്റ് ലേഖകന്‍ റിപോര്‍ട്ട് ചെയ്തു. മീറ്റിന്റെ ഭാഗമായി അവതരിപ്പിക്കാനുള്ള അവതരണ ഗാനം അണിയറയില്‍ തയ്യാറായതായി ആല്‍ത്തറ ലേഖകനും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്..

ചെറായി മീറ്റ്‌ ഗീതം

ദൂരെ ദൂരെയങ്ങാകാശവീഥിയില്‍
സാറ്റലൈറ്റെന്നൊരു സ്വര്‍ഗ്ഗമുണ്ട്
ആ സ്വര്‍ഗ്ഗരാജ്യത്തു നിന്നുയിര്‍ കൊണ്ടതാം
ബൂലോകമെന്നൊരു രാജ്യമുണ്ട്
ബൂലോകവാസികളായി നാം മാറിയുള്‍-
പൂക്കളില്‍ നിറയുന്നു തേന്‍ മധുരം..
ആല്‍ത്തറയില്‍

ചെറായിയിലേക്ക് ആരൊക്കെ?

ചെറായ് മീറ്റിനെത്തുമെന്ന് കരുതപ്പെടുന്ന ബ്ലൊഗര്‍മാരുടെ ബ്ലോഗുകളിലൂടെ ഒരിക്കല്‍ കൂടി ഒരു ഓട്ടപ്രദക്ഷിണം ഇന്നു മുതല്‍ .. - ചലോ ചെറായി.

മുട്ടക്കറിയില്‍ പല്ലി - ഒരു വിശദീകരണം

കഴിഞ്ഞ ദിവസം കാന്റീനിലെ മുട്ടകറിയില്‍ പല്ലിയെ കണ്ടതിന്റെ പേരില്‍ ബ്ലോഗേഴ്സ് കോളേജില്‍ ഉണ്ടായ സംഘട്ടനത്തിന്റെ സത്യാവസ്ഥ അറിയാന്‍ ആശ്രമ പോലീസ് അന്വേഷണം തുടങ്ങി.

കോളജ്: കാന്‍റീനിലെ മുട്ടക്കറിയില്‍ ഗൗളിയെക്കണ്ടതായുള്ള വാര്‍ത്ത കാന്‍റീന്‍ മാനേജര്‍ പകല്‍ഗാരിയണ്ണന്‍ നിഷേധിച്ചു. ഇന്ന് ആശുപത്രിയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം കാന്‍റീന്‍ ടീമിനൊപ്പം വിളിച്ച് കൂട്ടിയ സമ്യുക്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇതറിയിച്ചത്.

കോഴിപുരാണം ആട്ടക്കഥ-രണ്ടാം ദിവസം


അനുരഞ്ജന വര്‍മ്മയുടെ വര്‍മ്മാലയം മുഴുവന്‍ കോഴികളെ കൊണ്ട് നിറഞ്ഞതായാണ് അവിടെ നിന്നും ഞങ്ങളുടെ പ്രത്യേക ലേഖകന്‍ അറിയിച്ചത്.
വര്‍മ്മകളുടെ കോഴിക്ക് ഇന്ന് വീണ്ടും 'മാര്‍ക്കറ്റ് വില' കുതിച്ചുയരുന്നതായും പ്രത്യേക ലേഖകന്‍ അറിയിക്കുന്നു.

പൊളിച്ചെഴുതേണ്ട മാനദണ്ഡങ്ങള്‍

കെല്ലി പൈറെക്ക് എഴുതിയ ഫോറന്‍സിക്ക് നഴ്സിങ്ങ് എന്ന പുസ്തകത്തില്‍ നിന്ന്
"പരിക്കുകളും ഇര ശാരീരികമായി ചെറുക്കാന്‍ ശ്രമിച്ചു എന്നതിന്റെ തെളിവും ഇര ബലാത്സംഗം ചെയ്യപ്പെട്ടു എന്നത് തെളിയിക്കാന്‍ ഉപയോഗിക്കാം, എന്നാല്‍ ശാരീരികമായി ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചില്ല എന്നത് വേഴ്ച ബലാത്സംഗം അല്ലായിരുന്നു എന്നതിന്റെ തെളിവാക്കരുത്. സമ്മതം എന്നത് പരിശോധിക്കുന്നത് ഇരയുടെയും പ്രതിയുടെയും നടപടികള്‍, കാര്യങ്ങള്‍ മനസ്സിലാക്കിയ രീതി, ഇരയുടെ വിശ്വാസ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യേണ്ടതാണെന്ന് ലോണ്‍സ്‌വേ നിര്‍ദ്ദേശിക്കുന്നു... - അനോണി ആന്റണി തുടരുന്നു.


ഭീകരവാദ ചിന്തകള്‍

ഭീകരത എന്നത് നാം ധാരാളം കേള്‍ക്കുന്നു.. ഭീകരവാദം എന്നാല്‍, മതഭ്രാന്ത്‌ കൊണ്ട് മാത്രം മൂലമുള്ള ഒരവസ്ഥ അല്ലെങ്കിലും, അത് ഇന്നത്തെ ലോകത്ത് ഏറ്റവും വിപത്തായി കണക്കാക്കപ്പെടുന്നു.. തീവ്രവാദി/ഭീകരവാദി ഉണ്ടാകുന്നത് പല കാരണത്താല്‍ ആണ്. കാരണങ്ങള്‍ വിശദീകരിക്കുന്നതിനു മുന്‍പേ, ഭീകരവാദത്തെ മനശാസ്ത്ര പരമായി വിശകലനം ചെയ്യാം. എന്തും ഏതും ഒരാളുടെ മനസ്സില്‍ നിന്നാണ് തുടെങ്ങുന്നത്. അങ്ങനെയുള്ള മനസ്സിന്റെ പല നിലകള്‍... - സതയുടെ ‘ബൂലോകത്തില്‍’

ഒരു ജാതി ഒരു മതം - 3

ന്യായവൈശേഷിക ചിന്താ പദ്ധതികളിൽ കൂടെക്കൂടെ പ്രയോഗിച്ചു കാണാറുള്ള ‘ജാതി’ ഇന്ത്യയിലെ സാമൂഹികതയിൽ സാധാരണക്കാർ അർത്ഥമറിയാതെ ഉപയോഗിച്ചു പോരുന്ന ‘ജാതി’ എന്ന വ്യവഹാരത്തിനു തുല്ല്യമല്ല. അത് സാമാന്യം, ജാതി, വ്യക്തി എന്ന അർത്ഥത്തിൽ മനസ്സിലാക്കുമ്പോഴേ പ്രസക്തിയുള്ളൂ. മനുഷ്യജാതിയിൽപ്പെട്ട രാമൻ, കൃഷ്ണൻ, സീത എന്നെല്ലാം പറയുന്നത് വ്യക്തികളാണ്.
ജീവികൾ എന്നു പറയുന്ന സാമാന്യത്തിൽ, പുലിവർഗ്ഗം, പശുവർഗ്ഗം, മനുഷ്യവർഗ്ഗം എന്നെല്ലാം പറയുന്നത് ജാതികളാണ്... - ഗാണ്ഡീവത്തില്‍ പാര്‍ത്ഥന്‍.


മൌന്റ്റ് ഫുജി


നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ് ..ഗ്രാമത്തില്‍ വസൂരി പടന്നിരുന്ന കാലം ..വസൂരിക്ക് മരുന്ന് തേടി നടന്ന യസൂജിയോടു താഴ്വരയിലെ ദിവ്യന്‍ പറഞ്ഞു. മാന്ത്രിക തടാകത്തിലെ വെള്ളം കുടിച്ചാല്‍ വസൂരി മാറും.. പക്ഷെ മാന്ത്രിക തടാകം അങ്ങ് കിഴക്കന്‍ വനത്തിലെവിടെയൊ ആണ്.തടാകം തേടി അലഞ്ഞ യസൂജിക്ക് വഴിതെറ്റി.നിരാശയും,വിശപ്പും ക്ഷീണവും യസൂജി ഒരു മരച്ചുവട്ടില്‍ തളര്‍ന്നുറങ്ങി.ഉറക്കമുണര്‍ന്ന യൂജിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറഞ്ഞു തൊട്ടുമുന്നില്‍ അതാ മാന്ത്രിക തടാകം.അല്‍ഭുതത്തോടെ ചുറ്റും നോക്കിയ യസൂജിക്ക് മുന്‍പില്‍ സുന്ദരിയായ ഒരു ദേവത പ്രത്യക്ഷപെട്ടു .യസൂജി നോക്കിനില്‍ക്കെ ഭൂമി പതിയെ ഇളകാന്‍ തുടങ്ങി.തടാകത്തില്‍ നിന്നും മനോഹരമായൊരു വലിയ മല ഉയര്ന്നു വന്നു.ദേവത ഒരു മേഘത്തില്‍ കയറി മലയുടെ മുകളിലേക്കും പോയി .തടാകം ആ മലയ്ക്ക് ചുറ്റും അഞ്ചു ചെറിയ തടാകങ്ങളുമായി.. - സോജന്‍.

പ്രണയത്തിന് വില പതിനായിരം രൂവ.1995-1998

“പ്രണയത്തിന് മുല്ലേ...
കണ്ണിമ ചിമ്മാതെ ഞാനിരുന്നിട്ടും..
എപ്പോഴാണു നീ
ഞാനറിയാതെ പൂത്തത്...........”

കോളേജിന്റെ മുന്നിലുള്ള വിജയേട്ടന്റെ ചായക്കടയില് വച്ച് മജ്നുവിന്റെ കടലാസ് കെട്ടില് നിന്നും ഈ നാലു വരിക്കവിത കണ്ടെടുക്കുമ്പോള് എനിക്ക് ഉറപ്പായിരുന്നു ഇത് എഴുതിയതു മജ്നു അല്ല എന്ന്. കുടുംബപരമായി അവര് എഴുത്തുകാരാണ് ,പക്ഷെ അത് കഥയും കവിതയും എഴുതുന്ന തരം എഴുത്തല്ലെന്നുമാത്രം,ആ പാരമ്പര്യമനുസരിച്ച് മജ്നു എഴുതിയാല് ഈ കവിത ഇങ്ങനെ ആവും..
-റഫീക് വടക്കാഞ്ചേരി.


ഇന്നത്തെ സിനിമ.

ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടുന്ന മലയാളസിനിമ രംഗം ....


താരാജക്കന്മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും തട്ടകവും ശബ്ധമിശ്രണത്തില്‍ വിശ്വത്തിന്റെ അതികായനായ റസൂല്‍ പൂകുട്ടിയുടെയും നാടായ കേരളത്തിലെ സിനിമകള്‍ അയല്സംസ്ഥാന സിനിമകളുടെ താരങ്ങതിനു മുന്‍പില്‍ പൊട്ടിതകരുംപോള്‍ മലയാള സിനിമ രംഗത്തിന്റെ ഭാവി ഒരു ചോധ്യചിഹ്നമായി മാറുകയാണ് .സമീപകാലത്ത് ഇറങ്ങിയ മലയാള സിനിമകളുടെ വന്‍ പരാജയം സംഭവത്തിന്റെ ഭീകരത വ്യെക്തമാക്കുന്നു .അന്യഭാഷാ ചിത്രങ്ങള്‍ മലയാള സിനിമാശാലകള്‍ കയ്യടക്കുമ്പോള്‍ മലയാളിപ്രേക്ഷകര്‍ അന്തിച്ചു നില്‍ക്കുകയാണ് ...അമ്മയും മാക്ടയും വെറും കാഴ്ചക്കാരായി കയ്യുംകെട്ടി മാറിനില്‍ക്കുമ്പോള്‍ മലയാള സിനിമയുടെ ഭാവി എന്ത് എന്ന്‍ സംശയിക്കേണ്ടി ഇരിക്കുന്നു ......മലയാള സംസ്കാരത്തിന്റെ ഭാഗമായ നല്ല സിനിമകളുടെ കാലം കഴിഞ്ഞു തിരശീലയുടെ പിന്നിലൊളിച്ചു എന്ന് പറയാതിരിക്കാന്‍ വയ്യ .....അതുപോലെ തരം താഴ്ന്നു പോയി ഇന്നത്തെ നമ്മുടെ സിനിമകള്‍ ... - ജിക്കു.

ഇന്നത്തെ പാട്ട്

“ഉജ്ജയിനിയിലെ ഗായിക“ ഈനാം‌പേച്ചി പാടുമ്പോള്‍


ഈനാം‌പേച്ചി പാടുമ്പോള്‍

ഉജ്ജയിനിയിലെ ഗായിക
ഉര്‍വ്വശിയെന്നൊരു മാളവിക
ശില്‍പ്പികള്‍ തീര്‍ത്ത കാളിദാസന്റെ
കല്‍പ്രതിമയില്‍ മാലയിട്ടു..

ചിത്രം : കടല്‍പ്പാലം
സംഗീതം : ജി ദേവരാജന്‍
രചന : വയലാര്‍
ഒറിജിനല്‍ ട്രാക്ക് പാടിയത് : പി ലീല

ശിവന്റെ ഫോട്ടോകള്‍

ചിന്നഹള്ളിയിലെ തണുത്ത രാത്രികളില്‍ തുടങ്ങി , ബ്ലോഗില്‍ പ്രണയിനിക്ക് വേണ്ടി താജ്മഹല്‍ തീര്‍ത്ത ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ശിവന്‍ .ഇത് ഞാനെന്റെ പ്രിയ കൂട്ടുകാരന് നല്കുന്ന സമ്മാനം എന്നതില്‍ കവിഞ്ഞ് യാതൊരു പ്രസക്തിയും ഇല്ല . പ്രശംസയോ വിലയിരുത്തലോ അല്ല . എന്റെ ഒരു സന്തോഷം .അവന് വേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയുന്നല്ലോ എന്ന ചാരിതാര്‍ത്ഥ്യം .ഇതൊക്കെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്
- കാ‍പ്പിലാന്‍.

മന്തനും, രണ്ടാം മുണ്ടനും

മന്തനും, രണ്ടാം മുണ്ടനും

by നട്ടപിരാന്തന്‍ in

ഒരിക്കല്‍ രണ്ട് പ്രസ്ഥാനങ്ങള്‍ വഴക്കുണ്ടാക്കി.....നമ്മുടെ സി.പി.എമ്മും സഭയും തന്നെ ..

അതില്‍ സി.പി.എമ്മിന്റെ രണ്ടാം മുണ്ടന്‍, സഭയെ അടിക്കാനായി പള്ളിയിലേക്ക് കയറി ചെന്നു, സഭയല്ലെ ആള്‍........അച്ചന്മാര്‍ ളോഹ മൊത്തം ഊരിയെറിഞ്ഞ് വിവസ്ത്രനായി നിന്ന് കൊടുത്ത് രണ്ടാം മുണ്ടന്റെ മുമ്പില്‍, മുണ്ടന്‍ അത് കണ്ട് പേടിച്ച് തിരിച്ചോടി, നമ്മള്‍ കരുതും പോലെ പ്രത്യേകിച്ച് ഒന്നും കണ്ട് പേടിച്ചല്ല രണ്ടാം മുണ്ടന്‍ ഓടിയത് മറിച്ച് കുറച്ച് കൂടി താഴോട്ട് നോക്കിയപ്പോള്‍ അച്ചന്മാരുടെ കാലുകളെല്ലാം മന്ത് പിടിച്ച് വീര്‍ത്ത് ഉരലുപോലെയിരിക്കുന്നു. അത് കണ്ടതും രണ്ടാം മുണ്ടന്‍ വലിയ വായില്‍ നിലവിളിച്ച് ഇറങ്ങി ഓടി. ആ വലിയ കാലു വച്ച് ഒരു വീക്ക് കിട്ടിയാലുള്ള അവസ്ഥ ആലോചിച്ചിട്ടാണ് രണ്ടാം മുണ്ടന്‍ പേടിച്ച് നിലവിളിച്ച് ഇറങ്ങി ഓടിയത്...

- നട്ടപ്പിരാന്തന്‍.


സംസ്ഥാനത്തെ ഭരണമുന്നണി, ജനങ്ങള്‍ക്ക്‌ മടുത്തു


ലാവലിന്‍ അഴിമതിക്കേസ്‌ സംസ്ഥാനത്തുണ്ടാക്കിയ ഭരണസ്തംഭനം പൊതുജീവിതത്തെപ്പോലും ഗുരുതരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. കേസും കോടതിയും രാഷ്ട്രീയ വിവാദങ്ങളും മുറപോലെ നടക്കുമ്പോള്‍ ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളില്‍ ഭരണകൂടം നിര്‍വ്വഹിക്കേണ്ട പ്രധാന കാര്യങ്ങള്‍പോലും ശ്രദ്ധിക്കാന്‍ ആളില്ലാതായിരിക്കുകയാണ്‌. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒമ്പത്‌ പേരെ പ്രതികളാക്കി സി.ബി.ഐ ഇന്നലെ ലാവലിന്‍ അഴിമതിക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാനം കണ്ട ഏറ്റവും വലിയ കുംഭകോണമാണിത്‌. ഒരു കമ്യൂണിസ്റ്റ്‌ നേതാവ്‌ ഇത്തരമൊരു കേസില്‍ പ്രതിയാകുന്നതും ആദ്യത്തെ സംഭവമാണ്‌. കേസിന്റെ സ്വഭാവവും രാഷ്ട്രീയ പ്രാധാന്യവും ചെറിയ കാര്യമല്ല. വരുംദിവസങ്ങളില്‍ കോടതിയും നിയമജ്ഞരും ഇതില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കാരും കേസ്‌ കൈകാര്യം ചെയ്യട്ടെ..


വിര്‍ച്ച്വല്‍ ക്ലോണ്‍ ഡ്രൈവ്

ഡിസ്ക് ഇമേജ് മൌണ്ട് ചെയ്ത് വിര്‍ച്ച്വല്‍ ഡ്രൈവുകള്‍ സ്ര്യഷ്ടിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയറാണ് വിര്‍ച്ച്വല്‍ ക്ലോണ്‍ ഡ്രൈവ്. തികച്ചും സൌജന്യമായ ഒരു സോഫ്റ്റ്വെയര്‍ ആണിത്, മൈക്രോസോഫ്റ്റ് വിന്‍ഡോസ് Windows 98/98SE/ME/2000/XP/XP64/VISTA/VISTA64 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കും.

പ്രത്യേകതകള്‍
  • ISO, BIN, CCD തുടങ്ങിയ സാധാരണ എല്ലാ ഡിസ്ക് ഇമേജ് ഫയല്‍ ഫോര്‍മാറ്റുകളും മൌണ്ട് ചെയ്യാന്‍ സാധിക്കും
  • ഒരേ സമയം 8 വിര്‍ച്ച്വല്‍ ഡ്രൈവുകള്‍ വരെ സ്ര്യഷ്ടിക്കാം.
  • ഉപയോഗിക്കുവാന്‍ വളരെ എളുപ്പം.
  • ഫ്രീവെയര്‍ ആണ്. ഉപയോഗത്തിന് വില കൊടുക്കേണ്ടതില്ല.

- ദീപു.

പോലീസ് സേനയ്ക്ക് അപമാനമായി ഒരു പോലീസ് സ് റേറഷന്‍ -അതാണ് നേമം…(ആഭ്യന്തരമന്ത്രി അറിയാന്‍..)

നേമം പോലീസിന്റെ നടപടിയില്‍ മനംനൊന്ത് ഒരു കുടുംബം ആത്മഹത്യ ചെയ്തിരിക്കുന്നു….!

കേരളം കാടത്തത്തിലേക്ക് നീങ്ങുകയാണോ?

വെള്ളായണി ഊക്കോട് ,പുതുവല്‍ റോഡ് ശിവലക്ഷ്മി ഭവനില്‍ ശിവന്‍കുട്ടി നായര്‍(54),ഭാര്യ സരോജം(45) എന്നിവരാണ് നേമം പോലീസിന്റെ ക്രൂരതയ്ക്ക് ബലിയാടായിരിക്കുന്നത്..!!


ബ്ലോഗ് ഇം പാക്ട് -(2 )- പാറശ്ശാലയിലെ സ്കൂളിനെതിരെ നടപടി തുടങ്ങി….

വീണ്ടും ഒരു സന്തോഷവാര്‍ത്ത….

നിയയമത്തെ വെല്ലുവിളിച്ചുകൊണ്ട് പാറശ്ശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളിനെതിരെ അധികൃതര്‍ നടപടി തുടങ്ങിക്കഴിഞ്ഞു…!

ആ സ്കൂളിനെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാനൊരു പോസ് ററ് പ്രസിദ്ധീകരിച്ചിരുന്നു….

ഏതാനും ബാച്ച് കോഴ്സ് മാത്രം നടത്താന്‍ അനുമതി ഉണ്ടായിരുന്ന അവര്‍ (ഹയര്‍ സെക്കന്ററി) ഒട്ടനവധി ബാച്ചുകള്‍ അനധികൃതമായി നടത്തിയിരുന്നു!

ഇപ്പോള്‍ അവരുടെ അംഗീകാരം റദ്ദാക്കിയിരികയാണ്..ഇത് എന്റെ ബ്ലോഗിന്റെ ശക്തികൊണ്ട്കൂടിയാണെന്ന് കരുതുന്നതില്‍ എന്താണ് തെററ്?

വിദൂഷകന്‍‌


ഇന്നത്തെ ചിത്രം

നിലാവ്

നിലാവുള്ള രാത്രികളിൽ മാനം നോക്കി കിടന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്...
ഈ ചന്ദ്രനും നക്ഷത്രങ്ങൾക്കും ഒക്കെ കഥ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ...
എത്രയെത്ര കഥകൾ അവ പറഞ്ഞേനെ...
മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും, നേട്ടങ്ങളുടെയും, നഷ്ടസ്വപ്നങ്ങളുടെയും..
അങ്ങനെ എത്ര എത്ര കഥകൾ..
എന്നെങ്കിലുമൊരിക്കൽ ആരോടെങ്കിലും അവ ആ കഥകൾ പറഞ്ഞാൽ,
എന്റെ കഥ ഏതു ഗണത്തിലാണാവോ പെടുത്തുക..

- വേണു.ഇന്നത്തെ കവിതകള്‍

ഇല്ലാച്ചുമരിനപ്പുറം

അലങ്കാരപ്പുറ്റുകളില്‍ ചാരി
കാതോര്‍ക്കുന്നത്‌
ഉള്ളിലെ കടലിരമ്പമാവാം

ചുണ്ടനക്കമുണ്ട്‌;
വിട്ടുപോന്ന പ്രിയരെ
ദൂരം മുറിച്ചെത്തിയിരുന്ന നീരൊഴുക്കുകളെ
കണ്ണേറെത്താത്ത ഒളിവിടങ്ങളെ
ഒഴുകിമാഞ്ഞ സ്വാതന്ത്ര്യപ്പരപ്പിനെ,
ചൊല്ലി ബലപ്പെടുത്തുകയാവാം;
പലരൂപവും നിറവുമുള്ള
തടവുപുള്ളികള്‍.

-ചന്ദ്രകാന്തം.


മറുപടി

തീപ്പുറം കേറി
ഞാനിരിക്കുമ്പോള്‍
കാറ്റിനെ വേവിച്ച്
പറക്കാന്‍ വിടുന്ന
നിന്റെ കുസൃതി.

-ടി എ ശശി.

1

ഇരുളിലൂടെ
നേര്‍ത്ത നൂലുകള്‍പോലെ
വെട്ടമിറങ്ങി വരുന്ന
ഒരു സ്വപ്നം

തെളിഞ്ഞു വരുന്ന
പായല്‍ പിടിച്ച പടവുകള്‍

സപ്പോട്ടകളുടെ നിഴലില്‍
മറഞ്ഞ്,ഒരു വീട് ..

-മേലേതില്‍


ജാരന്‍

പെയ്തിറങ്ങുന്നൂ പുതു-
മഴയെന്‍ ഗ്രീഷ്മത്തിന്റ്റെ
നഗ്ന മേനിയെ നഖ-
മുനയാല്‍ ഉണര്‍ത്തുന്നു.

-പുത്തലത്ത് വിനോദ്.

തിരിച്ചു പോകുമ്പോള്‍‌

പന്ത്രണ്ട് കൊല്ലം മുമ്പ്
ദുബായിലേക്ക്
വരുമ്പോളുണ്ടായിരുന്ന
കുണ്ടനിടവഴിയും,
കുമ്പിടിയിലേക്കുള്ള
ചെങ്കല്‍ റോഡും,
ഓലമേഞ്ഞ
മീനാടാക്കീസുമാണെന്റെ
മനസ്സിലിപ്പോഴും

-തറവാടി.ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


blothram@gmail.com

4 comments:

കാന്താരിക്കുട്ടി said...

ബ്ലോത്രം നന്നായി മുന്നോട്ടു പോകുന്നു.വായിക്കാറുണ്ട്.ലേഖകർക്ക് ആശംസകൾ

വശംവദൻ said...

എഡിറ്റോറിയൽ നന്നായിട്ടുണ്ട്‌.

എഴുതിയ കാപ്പിലാനും ബ്ലോത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP