FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

10ജൂണ്‍2009 ഇഞ്ചിപ്പെണ്ണും കരിവാരവും

Tuesday

കരി വാരവുമായി അര്‍ജുന്‍ കൃഷ്ണ.

ഇഞ്ചിപ്പെണ്ണിന്റെ‍‌ തിരോധാനവും കേരള്‍സ്.കോമും കരിവാരവും എല്ലാം വിഷയമാകുന്നു.

ബ്ലോഗ് മീറ്റ് ചെറായിയില്‍ വെച്ച്.
മീറ്റ് ലേഖകന്‍.

കല്യാണസൗഗന്ധികം.ബ്ലോഗ്സ്പോട്ട്.കോം: 'ആദ്യാക്ഷരി'യിലൂടെ ബൂലോകത്തിനു സുപരിചിതനായ അപ്പു തുടങ്ങി വച്ച ബ്ലോഗേഴ്സ് മീറ്റുനുള്ള സ്ഥലവും തിയ്യതിയും ദൈര്‍ഘ്യമേറിയ ചര്‍ച്ചക്കൊടുവില്‍ തീരുമാനിക്കപ്പെട്ടു. ചെറായിയില്‍ ജൂലൈ 26 നാണു മീറ്റ്.

ജൂലൈയില്‍ ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തുന്നവരും നാട്ടിലുള്ളവരുമായ അനേക മലയാള ബ്ലോഗര്‍മാരില്‍ നിന്ന് ഹരീഷ് തൊടുപുഴയുടെ ബ്ലോഗായ 'കല്യാണസൗഗന്ധിക'ത്തിലും, 'യു.ഏ.ഇ. ബൂലോകരുടെ സംഗമം' ബ്ലോഗിലും കമന്റ്റുകളിലൂടെയും മെയിലിലൂടെയും ലഭിച്ച വിവിധ പങ്കെടുക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തിയ്യതി തീരുമാനിച്ചത്. ചെറായിയില്‍ എത്താനുള്ള വഴിയും മറ്റു വിശദാംശങ്ങളും പിന്നീട് പോസ്റ്റ് ചെയ്യുന്നതായിരിക്കും.

മീറ്റ് ഒരു സൌഹാര്‍ദ്ദപരമായ കൂട്ടായ്മ അല്ലെങ്കില്‍ കൂടിച്ചേരല്‍ മാത്രമായിരിക്കും. ബ്ലോഗര്‍മാര്‍ തമ്മില്‍ കാണുക, പരിചയപ്പെടുക സൌഹൃദം പുതുക്കുക എന്നതാണ് ഈ മീറ്റിന്‍റെ ലക്ഷ്യം എന്ന് ഹരീഷ് തൊടുപുഴ അറിയിച്ചു. അവരവരുടെ ബ്ലോഗുകളെപ്പറ്റിയോ, നിലപാടുകളെപ്പറ്റിയൊ ഉള്ള ചര്‍ച്ചകള്‍ ഉണ്ടായിരിക്കുന്നതല്ല.

കൂട്ടായ പരിശ്രമത്തിലൂടെ ചെറായി മീറ്റ് ഒരു വന്‍ വിജയമാക്കാനും മീറ്റ് ദിവസത്തെ മറ്റ് ഒരുക്കങ്ങള്‍ക്കും മറ്റുമായി എത്രപേര്‍ പങ്കെടുക്കും എന്ന് ആ കാര്യം കമന്റിലൂടെയോ മെയിലിലൂടെയോ ടെലെഫോണിലോ അറിയിക്കണമെന്ന് ഹരീഷ് അഭ്യര്‍ത്ഥിച്ചു.

കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍: 1) ഹരീഷ് - 9447302370 (e-mail : pdhareesh@gmail.com) 2) ഇക്കാസ് - 9895771855 3) ലതികാ സുഭാഷ് (ലതി) - 9446534990 4) അനില്‍@ബ്ലോഗ് - 9447168296 5) അപ്പു - 00971505597092


വിശദ വിവരങ്ങള്‍

ഇവിടെ‍‌ കല്യാണ സൌഗന്ധികത്തിലും,

ഇവിടെ യു എ ഇ ബൂലോകരുടെ സംഗമത്തിലും ഉണ്ട്.


മാരീചന് മറുപടിയുമായി സത.


ഭാരതീയത്തില്‍‌


വിവാദം


മാധവിക്കുട്ടിയുടെ ജീവിതത്തിലൂടെ കാട്ടിപ്പരുത്തിയുടെ സഞ്ചാരം വിജയകരമായി നാലാം കാണ്ഡം പിന്നിടുന്നു. മരിച്ചാലും വിടില്ലെന്നു തന്നെ.

ചീന്തുകളില്‍‌


വായിക്കേണ്ടത്

ചെവിയുള്ളവര്‍ കേള്‍ക്കട്ടെ‌


കഥകളുടെ മേള പ്പെരുക്കങ്ങള്‍ നിറഞ്ഞ മഹാരാജാസിലെ ഇടനാഴിയിലൂടെ ഇന്നത്തെ യുവത്വം സഞ്ചരിക്കുമ്പോള്‍...
മലയാളനാടിനെ കൊതിപ്പിക്കുന്ന ഇന്നലെകളുടെ കോളേജ് ജീവിതത്തിലൂടെ ഷാരോണ്‍ യാത്ര
ചെയ്യുന്നു...



കായംകുളം എക്സ്പ്രസ്സ്‌


കോളനി ജീവിതത്തിലെ രസങ്ങളിലൂടെ കായംകുളം സൂപ്പര്‍ഫാസ്റ്റ് കുതിക്കുന്നു...ഡ്രൈവര്‍ അരുണ്‍...



കൃഷ്‌ ഇന്റെ വൈകിട്ടത്തെ പരിപാടികളിലൂടെ വീണ്ടും ഒരു യാത്ര

വൈകീട്ടെന്താ പരിപാടി?‌

അപ്പൂട്ടന്റെ ലോകം

പാര?‌



കവിത

രാത്രിനടത്തം -പുതുകവിതയുമായി കണ്ണന്‍

പുതുകവിതകളില്‍‌


സഹായിക്കുക


മലയാളി വിദ്യാര്‍ത്ഥിനി ചികിത്സക്കായി സഹായം തേടുന്നു.

ദയവു ചെയ്ത് ഇതു വഴിയൊന്ന് പോകൂ‍‌

1 comments:

Umesh::ഉമേഷ് said...

മാരീചനു മറുപടി കൊടുത്തതു സതയല്ല. ആ ബ്ലോഗർ കഴിഞ്ഞ പോസ്റ്റിൽ സതയെപ്പറ്റി പറഞ്ഞു എന്നേ ഉള്ളൂ. തെറ്റു തിരുത്തുമല്ലോ.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP