FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

22ജൂണ്‍2009 കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു വര്‍ഗീയ അക്കാദമി?!!!

Sunday

- ജോ.
എല്ലാവരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചെറായി മീറ്റ് അടുത്ത് കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍
ചെറായി യെ ക്കുറിച്ചുള്ള ചില വിവരങ്ങള്‍ നല്കുന്നത് പ്രയോജന പ്രദം ആകുമെന്ന് കരുതുന്നതിനാല്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
കേരളത്തിന്റെ ഏതാണ്ട് മധ്യ ഭാഗത്തായി വരുന്ന തീരപ്രദേശം ആണ് ചെറായി. കടലും കായലും സംഗമിക്കുന്ന ഒരപൂര്‍വ്വതയാണ് ചെറായി ക്കുള്ളത് . അതിനാല്‍ തന്നെ ഇവിടുത്തെ സായാഹ്നം ആണ് ഏറെ ആസ്വാദ്യകരം.

എന്റെ ചെറായി

ചെറായിയെ കുറിച്ച് പല പോസ്റ്റും വന്ന് കൊണ്ടിരിക്കുന്നു. മുന്‍പ് എഴുതണം എന്ന് വിചാരിച്ചുവെങ്കിലും സമയം കിട്ടിയില്ല...... എനിക്ക് മുന്‍പേ ഇട്ട പോസ്റ്റുകളിലൂടെ ചെറായിയുടെ ഭംഗി എല്ലാവരിലും എത്തി കഴിഞ്ഞിരിക്കുന്നു. എനിക്ക് മുന്‍പ് എഴുതിയവരുടെ ഇടയിലേയ്ക്ക് ഒരു കൂട്ടി ചേര്‍ക്കല്‍ മാത്രം. ഓര്‍മ്മകളിലേയ്ക്ക് ഒരു എത്തി നോട്ടം.

എന്റെ അമ്മ വീട് ചെറായിയിലാണ്. പള്ളിപ്പുറം പഞ്ചായത്തില്‍. മുനമ്പം കവലയില്‍ ഇറങ്ങണം. ചെറായി ജംഗ്ഷനില നിന്ന് ഒരു 5 മിനിറ്റ് ഡ്രൈവ്. കളവമ്പാറ വീട്. ഇന്ന് അവിടെ ആരും ഇല്ല.
ചെറായിലേയ്ക്കുള്ള വഴി ഗൂഗിള്‍ മാപ്പില്‍...



View Larger Map




ബ്ലോഗന്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ 1-മത് വാര്‍ഷികവും
ബ്ലോഗനനുസ്മരണവും

കൊല്ലല്‍ വര്‍ഷം 2009, മുടിഞ്ഞമാസം 16(അടിയന്തിരത്തി)നു
ബ്ലോഗര്‍ നഗര്‍, ഗൂഗിള്‍ പി.ഓ-8706637

മാന്യമഹാ ബ്ലോഗന്മാരെ ബ്ലോഗികളെ,

പോസ്റ്റുകളുടെ കൂട്ടപ്പൊരിച്ചിലും, കമന്റിലെ കൂട്ടത്തല്ലും കടന്നു പോയൊരു വര്‍ഷത്തിന്റെ അത്ര മെച്ചമൊന്നുമല്ലാതൊരോര്‍മ്മയുമയവിറക്കി, ബ്ലോഗറിന്റെ കുളിര്‍മയും പേറിയിതാ ആ സുദിനം വന്നണഞ്ഞു. ബ്ലോഗന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പോസ്റ്റിടുകയായി. ബ്ലൊഗനുസ്മരണം 2009 -ലേക്ക് കമന്റിടാന്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും സ്വാഗതമരുളുന്നു.

കാര്യപരിപാടികള്‍

രാവിലെ 9 നു : പോസ്റ്റുയര്‍ത്തല്‍ (പൊതുവായിട്ട് ഒരെണ്ണമോ, ഓരോരുത്തര്‍ക്ക് അവരവരുടെ പറമ്പിലോ ഓരോ പോസ്റ്റുവീതം ഉയര്‍ത്താവുന്നതാണു.)

10 മണിക്ക് : കാണാപോസ്റ്റ് (വാര്‍ഷികപോസ്റ്റുയര്‍ത്തിയത് ചിന്തപറമ്പില്‍ നിന്നും അഗ്രഗേറ്റര്‍ ജംഗ്ഷനില്‍ നിന്നും എത്തിനോക്കി കണ്‍ടുപിടിക്കല്‍. പോസ്റ്റിടുന്നയാള്‍ തന്നെ ഇതാദ്യം ഉറപ്പു വരുത്തേണ്ടതാണു)

അരുണ്‍ ചുള്ളിക്കല്‍‌

പിതൃദിനം - ഒരു കൊച്ചു പെണ്‍കുട്ടിയുടെ ആശയം
പിതൃദിനം ആഘോഷിക്കുമ്പോള്‍ അതിന്റെ പിന്നിലെ കഥ കൂടി അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. ഒരു നൂറ്റാണ്ടു മുമ്പ്‌ അമേരിക്കയിലെ ഒരു പെണ്‍കുട്ടിക്കു തോന്നിയ ആശയമാണ്‌ ഈ ദിനാചരണത്തിനു വഴിയൊരുക്കിയത്‌. 1909 ല്‍ സോനോറാ ഡോഡ്‌ എന്ന പെണ്‍കുട്ടി മാതൃദിന സന്ദേശം ശ്രവിച്ചുകൊണ്ടിരുന്നപ്പോള്‍ അവളുടെ മനസു മുഴുവന്‍ സ്വന്തം പിതാവിന്റെ രൂപമായിരുന്നു. കാരണം അവളുടെ ഓര്‍മയില്‍ അമ്മയുടെ മുഖം ഉണ്ടായിരുന്നില്ല. അവള്‍ക്ക്‌ മാതാവും പിതാവുമായി ഒരാളേ ഉണ്ടായിരുന്നുളളു. - സ്വന്തം പിതാവ്‌ വില്യം സ്‌മാര്‍ട്ട്‌ മാത്രം. ജീവിത പങ്കാളി ആറാമത്തെ കുഞ്ഞിനു ജന്മം കൊടുത്ത ശേഷം ഈ ലോകത്തോട്‌ യാത്ര പറഞ്ഞപ്പോഴാണ്‌ വില്യം വിഭാര്യനായത്‌.

അപ്നാ ദേശ്‌

ശ്രീക്കുട്ടിയുടെ കല്യാണം

മധ്യകേരളത്തിലെ മദ്യമില്ലാത്ത വീട്ടിലെ രണ്ടു പെണ്‍തരികളില്‍ ഒന്നാമത്തേത് ആണ് നമ്മുടെ ശ്രീകുട്ടി.
അച്ഛന്‍, കൃഷ്ണന്‍കുട്ടി നായര്‍ അവര്‍കള്‍ കേരള സംസ്ഥാന ആപ്പീസില്‍ ഒരു ഗുമസ്തന്‍. ശ്രീകുട്ടിക്ക്‌ ഒന്നാം ഭാവത്തില്‍ ലഗ്നവും, രണ്ടാം ഭാവത്തില്‍ ബുധനും ആണെന്ന് ആസ്ഥാന ജ്യോത്സ്യന്‍ പൊതുവാള്‍ പറഞ്ഞത്രേ. " എന്താ പൊതുവാളെ ലഗ്നം?" നായരുടെ ഭാര്യ ശാന്തമ്മ അറിയാതെ ചോദിച്ചു പോയി. നായര്‍ ഒരു ദഹിപ്പിക്കുന്ന നോട്ടം നോക്കിയത്‌ കൊണ്ട് പൊതുവാള്‍ രക്ഷപ്പെട്ടു. ലഗ്നം എന്താണെന്നു അറിയാമെങ്ങില്‍ ഞാനീ പണിക്കു നില്‍ക്കുവോ, എന്ന് പൊതുവാള്‍ ആത്മഗതം പറഞ്ഞു. എന്തായാലും ജാതകം കൊണ്ടു നായര്‍ കരയോഗം ഓഫീസിലെത്തി. അവിടെ ഒരു മഹിള മണി ഉണ്ട്.
-റിയ നായര്‍.

മലയാളം മാഷുടെ ധര്മസങ്കടങ്ങള്

മൈതാനപ്രസംഗത്തില്‍ ആദ്യം കത്തിക്കുക വസ്‌തുതകളുടെ ചൂട്ടുകളാണ്‌. സ്വര്‍ണം പൂശിയ വ്യാജതെളിവുകള്‍ അന്തരീക്ഷത്തിലുയര്‍ത്തിക്കാട്ടി ശ്രോതാക്കളെ ആവേശഭരിതരാക്കുന്നിടത്തേക്ക്‌ സത്യത്തിന്റെ പൂച്ചകള്‍ക്ക്‌ പതുങ്ങിപ്പോലും ചെല്ലാന്‍ കഴിയില്ല. പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെയുള്ള ഡോ.പി. സോമനാഥന്റെ ലേഖനവും (ഇതിലും ഭേദം ആഗോളവത്‌കരണം തന്നെ) ഉണ്ടാക്കിയത്‌ വെറും മുക്കുകൊണ്ടാണെന്ന്‌ തിരിച്ചറിയാന്‍ അത്‌ അല്‌പമൊന്ന്‌ ചുരണ്ടിനോക്കുകയേ വേണ്ടൂ..
-പ്രേമന്‍ മാഷ്.

ഒരു വിമര്‍ശനം

നിഴല്‍ ചിത്രത്തിന്റെ പ്രസാധകനും എന്റെ സുഹൃത്തുമായ തോമസ്‌ നീലാര്‍ മഠം എഴുതിയ ഒരു ലേഖനമാണ് anantharam തിരുമേനി വാച്ചില്‍ നോക്കി":. നോര്‍ത്ത് അമേരിക്ക ,യൂറോപ്പ് എന്നീ ഭദ്രസനങ്ങളിലെ മാര്‍ത്തോമ്മ സഭ യുവജന സഖ്യം എല്ലാ മാസവും മലയാളത്തില്‍ പ്രസിദ്ധികരിക്കുന്ന മാഗസീന്‍ ആണ് യുവധാര . വിമര്‍ശനങ്ങളും അതോടൊപ്പം യുവാക്കളിലെ ചിന്തകളും ഉണര്‍ത്തുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍ .

ഒരു ബ്ലോഗര്‍ അല്ലാത്ത തോമസിന്റെ ഈ ലേഖനം /കഥ ,ബ്ലോഗര്‍മാര്‍ക്ക് വേണ്ടി ഇവിടെ പോസ്റ്റുന്നു . സഭ നേത്ര്വത്വങ്ങളെ വിമര്‍ശിക്കുവാന്‍ മാര്‍ത്തോമ്മ സഭയുടെ അത്ര സ്വാതന്ത്ര്യം ഇതര ക്രിസ്തീയ സഭകള്‍ക്ക് ഇല്ല എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നാകും
-കാപ്പിലാന്‍.

കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു വര്‍ഗീയ അക്കാദമി?!!!

കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു വര്‍ഗീയ അക്കാദമി?!!!

ഏന്തിനും ഏതിനും സംഘടനയുണ്ടാക്കുക എന്നത് മലയാളികളുടെ ഒരു പ്രത്യേകതയാണെന്നു തോന്നുന്നു. സമൂഹത്തില്‍ നന്മയുണ്ടാക്കാനുദ്ദേശിച്ച് കൊണ്ടും, സ്നേഹവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടകള്‍ ഒരു പക്ഷേ വളരെ കുറവായിരിക്കും.
-ചിന്തകന്‍.

കേരളത്തിൽ ഒന്നുമില്ല............................


നമ്മൾ
നമ്മുടെ സംസ്ഥാനത്തെ എപ്പോഴും വിലകുറച്ച് കാണുന്നു.മറ്റ്
സംസ്ഥാന‌ങ്ങളെക്കാൾ നമ്മൾ പിറകിൽ ആണെന്ന് പറഞ്ഞ് പരിതപിക്കുന്നു.മറ്റ്
സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണ്
കേരളം.വിദ്യാഭ്യാസത്തിൽ,ആരോഗ്യത്തിൽ,രാഷ്ട്രീയചിന്തയിൽ,പ്രത്കരണശേഷിയിൽ
പിന്നെ എല്ലാവരും പുഛിക്കുന്ന വികസനത്തിൽ പോലും.നിങ്ങൾ
ചിരിക്കുന്നുണ്ടാവും എന്തോന്ന് വികസനം എന്ന്.
- മരുപ്പച്ച.

ബ്ലോഗും മലയാളസാഹിത്യവും

ആകാശവാണി കണ്ണൂര്‍ നിലയം പ്രക്ഷേപണം ചെയ്ത
ഡോ. മഹേഷ് മംഗലാട്ടിന്റെ പ്രഭാഷണം

ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ രൂപംകൊണ്ട നവമാദ്ധ്യമങ്ങളില്‍ ഒന്നാണു് ബ്ലോഗ്. വെബ്ബ് ലോഗ് എന്നതിന്റെ ചുരുക്കമായാണു് വെബ്ബ് എന്ന വാക്കിലെ അവസാനാക്ഷരമായ Bയും ലോഗ് എന്ന വാക്കും ചേര്‍ത്തു് ബ്ലോഗ് എന്ന പേരു് സൃഷ്ടിച്ചെടുത്തതു്. 1999ല്‍ പീറ്റര്‍ മെര്‍ഹോള്‍ഡാണു് ആദ്യമായി ഈ പദം ഉപയോഗിച്ചതു്.

ഡോക്കിംങ് എന്ന ക്രൂരത

ഡോക്കിംങ്:
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും ഉയര്‍ന്ന "ജാതി മൂല്യം" ഉള്ള നായ്ക്കള്‍ സര്‍വ്വ സാധാരണമായിരിക്കുന്നു. നാട്ടുകാരായ നാടന്‍ നായ്ക്കളാവട്ടെ പടിക്കുപുറത്താക്കപ്പെട്ട് തെരുവിന്റെ സ്വാതന്ത്ര്യത്തില്‍ ജീവിക്കുന്നു. വിദേശികള്‍ കടന്നു വരുന്ന മേഖലകളില്‍ അവക്കനുസൃതമായ രീതിയില്‍ പരിഷ്കാരങ്ങള്‍ നടപ്പാവണമല്ലോ. ഓരോ നായ ഇനങ്ങള്‍ക്കും അന്താരാഷ്ട്ര നിലവാരത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള സ്വഭാവ ഗുണങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഇത്തരത്തിലുള്ളവയിലൊന്നാണ് വാലിന്റെ നീളം.നായ്ക്കുട്ടികളുടെ വാല്‍ , അവയുടെ ബ്രീഡുകള്‍ക്ക് നിര്‍ണ്ണയിക്കപ്പെട്ട അളവില്‍, മുറിക്കുന്നതിനെ നായക്കുട്ടികളിലെ ഡോക്കിംങ് എന്ന് പറയാം. ഒരു സൌന്ദര്യവര്‍ദ്ധക ശസ്ത്രകൃയയാണിത്.

-അനില്‍@ബ്ലോഗ്

മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി


ജയമോഹന്‍‌

ഒരു ചെറുപ്പകാരി, അവളുടെ വണ്ടി കേടായി. അടുത്ത് കണ്ട വീട്ടില്‍ ചെല്ലുന്നു. അവിടെ കണ്ട ആളോട്‌
പറയുന്നു "എന്റെ വണ്ടി കേടായി ഇന്ന് ഞാന്‍ എവിടെ കിടന്നോട്ടെ?" അയാളുടെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടുന്നു! അയാള്‍ പറയുന്നു ഇവിടെ ഒരു മുറി മാത്രമേ ഉള്ളു എന്ന്. അവള്‍ ഉത്തരം കൊടുക്കുന്നു സാരമില്ല.അയാളുടെ മനസില്‍ വീണ്ടും ഒരു ലഡ്ഡു പൊട്ടുന്നു!!
എന്ത് മനസിലായി?


ഇന്നത്തെ സിനിമ

ചെറുനാരങ്ങാത്തോട്ടം

ഇസ്രായേലിയാണെങ്കിലും പ്രശസ്‌ത സംവിധായകന്‍ എറാന്‍ എക്‌ലിസ്‌ മനസ്സുകൊണ്ട്‌ അറബ്‌ ജനതയെ്‌ക്കാപ്പമാണ്‌. അധിനിവേശത്തിന്‌ എതിരാണദ്ദേഹം. ഭൂപ്രദേശങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ അതിര്‍ത്തി വരയ്‌ക്കുന്നതിനെ അദ്ദേഹം വെറുക്കുന്നു. സിറിയന്‍ പൗരത്വപ്രശ്‌നം ചര്‍ച്ച ചെയ്യുന്ന `സിറിയന്‍ ബ്രൈഡി'ലും (2004) ചെടികളില്‍പ്പോലും സുരക്ഷാഭീഷണി കണ്ടെത്തുന്ന ഇസ്രായേലിന്‍െറ ഭീതിരാഷ്ട്രീയത്തെ പരിഹസിക്കുന്ന `ലെമണ്‍ ട്രീ' യിലും(2008) ഈ നിലപാടാണ്‌ എറാന്‍ ശക്തമായി ആവിഷ്‌കരിക്കുന്നത്‌.

വിവാഹനാളില്‍ പാസേ്‌പാര്‍ട്ടില്‍ മുദ്രപതിച്ചുകിട്ടാന്‍ മോന എന്ന സിറിയന്‍ യുവതിയും അവളുടെ കുടുംബാംഗങ്ങളും കുടിക്കുന്ന കണ്ണീരാണ്‌ `സിറിയന്‍ ബ്രൈഡി'ന്‍െറ ഇതിവൃത്തം.



ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


blothram@gmail.com

1 comments:

ഞാന്‍ ആചാര്യന്‍ said...

ബ്ലോത്രം പുതിയ ഭാവത്തില്‍ നന്നായിട്ടുണ്ട്. അഭിനന്ദനം

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP