FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

11ജൂണ്‍2009 വര്‍മ്മാലയത്തില്‍ കോഴി.

Wednesday

വര്‍മ്മാലയത്തില്‍ കോഴി പുരാണം

Why Did the Chicken Cross the Road?
എന്ന ചോദ്യത്തിന്
പ്രശസ്ത ബ്ലോഗര്‍മാര്‍ ടി ചോദ്യത്തിന് മറുപടി പറയുന്നു.

അനുരഞ്ജന വര്‍മ്മയുടെ വര്‍മ്മാലയം മുഴുവന്‍ കോഴികളെ കൊണ്ട് നിറഞ്ഞതായാണ് അവിടെ നിന്നും ഞങ്ങളുടെ പ്രത്യേക ലേഖകന്‍ അറിയിച്ചത്.


കടല്‍ വെള്ളത്തിനുപ്പാണ്.

ചെറായി ബ്ലോഗ് മീറ്റ് 2009 ജൂലൈ 26 ന് നടക്കുവാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ കടലിന്റെ മക്കളുടെ
ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക്

പതിവു കാഴ്ചകളുമായി കടന്നു വരുന്നു.

ചെറായി മീറ്റ് 2009

മാനം കറുത്താല്‍ മനസ്സുകറുക്കുന്ന മത്സ്യത്തൊഴിലാളികള്‍ എന്റെ മനസ്സില്‍ നിറയുന്നിപ്പോള്‍. അവരുടെ പ്രതിനിധികളായ ചെറായിയിലെ തീരദേശവാസികള്‍ക്കായ് എന്തെങ്കിലുമൊന്ന് ചെയ്യാനാവുമോ നമുക്ക്?

രാഷ്ട്രീയ ജീവിതത്തിനും വേണ്ടേ ഒരു വിശ്രമവും വിരമിക്കലുമൊക്കെ?

അറുപത്തഞ്ചു കഴിഞ്ഞ കേരള രാഷ്ട്രീയ നേതാക്കളെ കുറിച്ച് പരിശോധിച്ചാല്‍ .. കെ. കരുണാകരന്‍ ( 90 വയസ്സ്) , അച്യുതാനന്ദന്‍ ( 85 വയസ്സ്), വെളിയം ഭാര്‍ഗവന്‍ ( 85 നു മുകളില്‍) , പാലോളി മുഹമ്മദ്‌ കുട്ടി ( 85 നു മുകളില്‍), ഓ. രാജഗോപാല്‍ ( 78 വയസ്സ്) , കെ. എം. മാണി ( 76 വയസ്സ്) , ഇ. അഹമ്മദ്‌ ( 71 വയസ്സ്) , എം.പി. വീരേന്ദ്രകുമാര്‍ ( 71 വയസ്സ്) , വയലാര്‍ രവി ( 72 വയസ്സ്), എ.കെ. ആന്റണി ( 69 വയസ്സ്), ഉമ്മന്‍ ചാണ്ടി ( 66 വയസ്സ്) , പിണറായി വിജയന്‍ ( 65 വയസ്സ്) ഇങ്ങനെ ഒരു നീണ്ട നിര കിട്ടും. ഇവരെല്ലാം തന്നെ ഇന്ന് സജീവ രാഷ്ട്രീയത്തില്‍ ഉണ്ട് താനും.

കൂട്ടുകാരന്‍ ബ്ലോഗ് പുരാണത്തില്‍

ആഗോള ബ്ലോഗ് മീറ്റ്?

ബെര്‍ളി

ബ്ലോഗ് മീറ്റുകളെ‍ സ്വതസിദ്ധമായ ഹാസ്യത്തിലൂടെ വിമര്‍ശിക്കുന്നു.


ഐ.ടി മേഖല വരളുന്നു...

ലാഭം പതിനായിരം മടങ്ങ് ഉയര്‍ത്താന്‍ വേണ്ടി ഇന്ത്യയിലും ചൈനയിലും, ഇന്തോനേഷ്യയിലും പോയി കരാര്‍ പണിയെടുപ്പിക്കാന്‍ സ്വന്തം കുത്തകകളെ ഉപദേശിച്ചിരുന്ന അമേരിക്കയിപ്പോള്‍ ഔട്ട്സോഴ്സിംഗിനെതിരെ പടയൊരുക്കം നടത്തുന്നു. സ്വന്തം നാട്ടില്‍ ലഭിക്കേണ്ട തൊഴിലെല്ലാം ബാംഗളൂരേക്കും, ചെന്നൈലേക്കും കയറ്റുമതിചെയ്ത് ലാഭം കുന്നുകൂട്ടുന്ന കമ്പനികള്‍ക്ക് ഇനി നികുതി ഇളവുകള്‍ നല്‍കില്ലന്നാണ് പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം. സമ്പദ്ഘടന തകര്‍ന്നു തരിപ്പണമാകുകയും, തൊഴിലില്ലാത്തവരുടെയും അത് നഷ്ടപ്പെടുന്നവരുടെയും എണ്ണം റിക്കാര്‍ഡ് ഭേദിച്ച് മുന്നേറുകയും ചെയ്യുമ്പോള്‍ സ്വന്തം രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കാനാണത്രെ ഒബാമ ഇങ്ങനെ അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുന്നത്.

കൂടുതല്‍ ഇവിടെ‍‍


നന്ദ പര്‍വ്വം

നന്ദകുമാര്‍‍ വീണ്ടും.




വിട പറഞ്ഞ നീര്‍മാതളം

കാട്ടിപ്പരുത്തിയും അനില്‍ ശ്രീയും കൊമ്പ് കോര്‍ക്കുന്നു.


സ്വകാര്യങ്ങളില്‍‌
അനില്‍ ശ്രീ കാട്ടിപ്പരുത്തിയുടെ
ഈ പോസ്റ്റിനു‍‌
മറുപടി കൊടുക്കുന്നു.

കാട്ടിപ്പരുത്തി വിവാദങ്ങളുടെ
അഞ്ചാംഭാഗവുമായി‍‌
മുന്നോട്ട് തന്നെ.



സാങ്കേതികം


വിന്‍ഡോസ് 7

മൈക്രോസൊഫ്റ്റ് വിൻഡോസിന്റെ പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ വിൻഡോസ് 7 റിലീസ് കാൻ‌ഡിഡേറ്റ് കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് പുറത്തിറക്കുകയുണ്ടായി. ഈ മാസം അവസാനം വരെ വിൻഡോസ് 7 പ്രീ റിലീസ് വേർഷൻ ഉപയോക്താക്കൾക്ക് സൌജന്യമായി തന്നെ മൈക്രോസോഫ്റ്റിന്റെ സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തുപയോഗിക്കാനായി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ എത്ര വേണമെങ്കിലും പ്രോഡക്റ്റ് കീ സൌജന്യമായി തന്നെ ലഭിക്കും. 2010 ജൂൺ ഒന്നാം തീയതി വരെ റിലീസ് കാൻഡിഡേറ്റ് ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയും. എക്സ്പയറി ഡേറ്റിനു ഒരു മാസം മുൻപ് (മാർച്ച് ഒന്നാം തീയതി) മുതൽ തന്നെ വിൻഡോസ് 7 ഓരൊ രണ്ടു മണിക്കൂറിലും ഷട് ഡൌൺ ആവുകയും ചെയ്യുന്ന തരത്തിലാണു പ്രീ റിലീസ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഒരുവർഷകാലയളവിൽ വിൻഡോസ് 7 ന്റെ എല്ലാ അപ്‌ഡേറ്റുകളൂം ഉപയോക്താവിനു ലഭിക്കുകയും ചെയ്യും. ഈ വർഷം ഒക്റ്റോബർ മധ്യത്തോടെ വിൻഡോസ് സെവൻ ഔദ്യോഗികമായി പുറത്തിറക്കാനാണു മൈക്രോസോഫ്റ്റിന്റെ പദ്ധതി..

വിശദ വായനക്ക്

യാരിദിന്റെ‌
പോസ്റ്റ് കാണുക.


വിജ്ഞാനം

തിളങ്ങുന്ന ജീവികള്‍

കുറിഞ്ഞി ഓണ്‍ലൈനില്‍‌


കവിത

രാജീവ് ചേലനാട്ട്

ഒന്നങ്ങനെ ഒന്നിങ്ങനെ‍‌



തിരുത്ത്

Umesh::ഉമേഷ് നിങ്ങളുടെ പോസ്റ്റ് "10ജൂണ്‍2009 ഇഞ്ചിപ്പെണ്ണും കരിവാരവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാരീചനു മറുപടി കൊടുത്തതു സതയല്ല. ആ ബ്ലോഗർ കഴിഞ്ഞ പോസ്റ്റിൽ സതയെപ്പറ്റി പറഞ്ഞു എന്നേ ഉള്ളൂ. തെറ്റു തിരുത്തുമല്ലോ.

തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി ഉമേഷ്. അത്
വര്‍ത്തമാനം‌
എന്ന ബ്ലോഗില്‍ ആയിരുന്നു.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP