FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

15ജൂണ്‍2009 സൂരജ് പൊട്ടിത്തെറിക്കുന്നു!!

Sunday

ചെറായി2009
കൂടുതല്‍ ഇവിടെ

ഫ്ലാഷ് ന്യൂസ്...
ചെറായി ബ്ലോഗ് മീറ്റ് അവതരണ ഗാനം അണിയറയില്‍ തയ്യാറായി..

ചെറായി2009

ചെറായി ബ്ലോഗ് മീറ്റ് ഒരു സംഭവമാക്കി മാറ്റാന്‍ അതിന്റെ സംഘാടകര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതായി ചെറായിയില്‍ നിന്നും മീറ്റ് ലേഖകന്‍ റിപോര്‍ട്ട് ചെയ്തു. മീറ്റിന്റെ ഭാഗമായി അവതരിപ്പിക്കാനുള്ള അവതരണ ഗാനം അണിയറയില്‍ തയ്യാറായതായി ആല്‍ത്തറ ലേഖകനും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്..

ചെറായി മീറ്റ്‌ ഗീതം

ദൂരെ ദൂരെയങ്ങാകാശവീഥിയില്‍
സാറ്റലൈറ്റെന്നൊരു സ്വര്‍ഗ്ഗമുണ്ട്
ആ സ്വര്‍ഗ്ഗരാജ്യത്തു നിന്നുയിര്‍ കൊണ്ടതാം
ബൂലോകമെന്നൊരു രാജ്യമുണ്ട്
ബൂലോകവാസികളായി നാം മാറിയുള്‍-
പൂക്കളില്‍ നിറയുന്നു തേന്‍ മധുരം..

ആല്‍ത്തറയില്‍‌



സൂരജ് പൊട്ടിത്തെറിക്കുന്നു!!

മെര്‍ക്കുഷ്യോ എന്ന പേരില്‍ പത്തുപേര്‍ ചേര്‍ന്ന് എഴുതുന്നു എന്ന് അവകാശപ്പെടുന്ന “കണ്ടകശനി” എന്ന ബ്ലോഗിലെ ഈ പോസ്റ്റ്. ഈ പോസ്റ്റിനു സൂരജിന്റെ കമന്റ്
ഇവിടെ‍‌ വായിക്കുക.

വന്ധ്യതാ ചികിത്സയില്‍ നൂതന മാര്‍ഗവുമായി മലയാളി ഡോക്ടര്‍

വന്ധ്യതാ ചികിത്സയില്‍ നൂതന മാര്‍ഗവുമായി മലയാളി ഡോക്ടര്‍

ബാംഗ്ലൂര്‍: വിവാഹം കഴിഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലുകാണാന്‍ കഴിയാത്ത ദമ്പതിമാര്‍ക്ക്‌ പ്രതീക്ഷയുടെ പുതിയ ചികിത്സാരീതിയുമായി എത്തുകയാണ്‌ ഡോ. എസ്‌.കെ. ശ്രീകുമാര്‍. പോള്‍സ്‌കോപ്പ്‌ ഉപയോഗിച്ചുള്ള കൃത്രിമബീജസങ്കലനവിദ്യയാണ്‌ എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ ഈ വന്ധ്യതാ നിവാരണവിദഗ്‌ധന്റെ പുതിയ ആയുധം. ഇതിലൂടെ ഗര്‍ഭം ധരിച്ച്‌, ദക്ഷിണേന്ത്യയില്‍ ആദ്യത്തെ കുഞ്ഞ്‌ 2009 മെയ്‌ 6ന്‌ ബാംഗ്ലൂരിലെ ചെറിഷ്‌ സെന്റര്‍ ഫോര്‍ റീപ്രൊഡക്ടീവ്‌ മെഡിസിന്‍ ആന്‍ഡ്‌ ഫെര്‍ട്ടിലിറ്റിയില്‍ പിറന്നു.

അത്താണിയില്‍‌ വായിക്കുക.

ബ്ലോഗില്‍ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ നല്‍കാം.

സന്ദര്‍ശകര്‍ ബ്ലോഗ്‌ തുറക്കുമ്പോള്‍ ബ്ലോഗില്‍ ബാക്ക് ഗ്രൌണ്ട് സോംഗ് ( Background Song) കേള്‍പ്പിക്കുന്നത് എങ്ങിനെ എന്ന് പലരും ചോദിച്ചിരുന്നു. താഴെകാണുന്ന കോഡില്‍ Mp3 URL HERE എന്നത് മാറ്റി അവിടെ നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട Mp3 സോംഗിന്റെ URL നല്‍കിയതിനുശേഷം ആ കോഡ് മുഴുവനായി കോപ്പി ചെയ്തെടുത്തു ബ്ലോഗിലെ Html Javascript കോളത്തിലോ അല്ലെങ്കില്‍, പോസ്റ്റ്‌ (Post Area) ചെയ്യുന്ന കോളത്തിലോ പേസ്റ്റ് ചെയ്തു സേവ് ചെയ്യുക. Javascript കോളത്തിലാണെങ്കില്‍ ഏത് പോസ്റ്റ്‌ കാണുന്ന അവസരത്തിലും ആ Song കേള്‍ക്കാം.

ഇന്ദ്ര ധനുസ്സില്‍‍‌ വായിക്കുക. ബ്ലോഗര്‍മാര്‍ക്കായി മുള്ളൂര്‍ക്കാരന്റെ മറ്റൊരു പോസ്റ്റ്.



ഇന്നത്തെ പാട്ട്.

വാ മമ്മീ വാ‍‌


ഒരു ജാതി ഒരു മതം

പാര്‍ത്ഥന്റെ മറ്റൊരു പോസ്റ്റ് ഗാണ്ഡീവത്തില്‍‍‌ വായിക്കുക.


വി എസ്സിനെ വിലയിരുത്തുക

അഹങ്കാരി, മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനെ വിലയിരുത്താന്‍ വോട്ടെടുപ്പ് നടത്തുന്നു.‍‌


ഒരു കൊടുംഭീകരന്റെ കൊടും ചെയ്തികൾ!!

അവൻ ഒരു കൊടും ഭീകരനാകുന്നു..
വിമാനങ്ങളെ റാഞ്ചിയെടുത്ത് ചുഴറ്റി എറിയും...
അതിനുള്ളിലെ പൈലറ്റിനെ വലിച്ചിറക്കി വെള്ളത്തിൽ മുക്കിക്കൊല്ലും. തീവണ്ടികൾ വരുന്ന ഴികളിലെ
റെയിൽ പാളങ്ങളിൽ വളഞ്ഞവ നിവർത്തും, നിവർന്നവ വളയ്ക്കും. തീവണ്ടികൾ പാളം തെറ്റും..

പള്ളിക്കുളത്തില്‍‌


അത്ര നല്ലതല്ലാത്ത വാര്‍ത്തകള്‍

സൂരത്ത് വറുതിയില്‍

ഇന്ത്യയിലെ ഡയമണ്ട് വ്യവസായത്തിന്റെ കേന്ദ്രസ്ഥാനം സൂരത്ത് നഗരത്തിനാണ്.. 2008 നവംബറിലെ ഔദ്യോഗിക കണക്കനുസരിച്ച് ആയിരത്തോളം ചെറുകിട-ഇടത്തരം വജ്രസംസ്കരണ കേന്ദ്രങ്ങളും ഏതാണ്ടിത്രയും കുടുംബയൂണിറ്റുകളുമായിരുന്നു സൂരത്തിലുണ്ടായിരുന്നത്. ഏഴ് ലക്ഷം വിദഗ്ധ തൊഴിലാളികളുടെ ഈ പണിശാലകളില്‍ ഇപ്പോള്‍ നാലര ലക്ഷം പേരാണ് അവശേഷിക്കുന്നതത്രെ! മാന്ദ്യം കാരണം രണ്ടര ലക്ഷം തൊഴിലാളികള്‍ പിരിച്ചയക്കപ്പെട്ടു! വര്‍ഷംതോറും 20 ബില്യന്‍ ഡോളര്‍ മൂല്യമുള്ള (ഒരു ലക്ഷം കോടി രൂപ) ഡയമണ്ട് സൂരത്തില്‍് സംസ്കരിച്ചിരുന്നു. അതിപ്പോള്‍ 40% കണ്ട് കുറഞ്ഞുവെന്നാണ് വ്യവസായവൃത്തങ്ങള്‍ പറയുന്നത്.

‌വര്‍ക്കേഴ്സ് ഫോറത്തില്‍


ചില ചിത്രങ്ങള്‍

സാബു പ്രയാര്‍‌ ഇവരും മനുഷ്യര്‍.. നാം കാണാതെ പോകുന്ന മുഖങ്ങള്‍..


മെഡി/എന്‍ജി എന്ട്രന്‍സ് :മാഫിയകളും ഉഴലുന്ന വിദ്യാര്‍ത്ഥികളും


ഇതിലെ‌

മെഡി/എന്‍ജി എന്ട്രന്‍സ് എന്നത് ഇന്ന് കേരളത്തില്‍ ഒരു ജ്വരമായി മാറി കഴിഞ്ഞിരിക്കുന്നു ....കോടികണക്കിന് രൂപയുടെ ബിസിനെസ്സായി ഇന്നു ഇതു മാറ്റപെടുന്നു....മടക്കടകള്‍ പോലെ എന്ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ പടര്ന്നു പന്ധലിക്കുന്നു...ഉന്നതറാങ്ക് നേടി സര്‍ക്കാര്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടാന്‍ ഇങ്ങനെയുള്ള കേന്ദ്രങ്ങളില്‍ പോകുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ഈ ബിസിനെസ്സ്‌ മാഫിയ പിന്നാമ്പുരങ്ങലിളുടെ ഒന്നു സഞ്ചരിക്കുന്നത്‌ നന്നായിരിക്കും ...ഈ പഠനരീതികള്‍ക്ക് അനേകം ഗുണങ്ങള്‍ ഉണ്ടെങ്കിലും അതിനത്രെയും ദൂഷ്യങ്ങള്‍ ഉണ്ട് എന്നത് ശ്രദ്ധേമായ വസ്തുതയാണ് ...



ഓര്‍മ്മക്കുറിപ്പുകള്‍

യാത്ര

ഈ ജീവിതം ഒരു യാത്രയാണ് .ഏതോ ഒരു അദ്രിയില്‍ നിന്നു തുടങ്ങി ഗംഗ ആയി ഒഴുകി ആഴിയുടെ കയങ്ങളിലെക്കുള്ള ഒരു നിത്യമായ പ്രയാണം .

ഗോപീകൃഷ്ണന്‍‌



കഥ.

നാടകക്കാരന്‍‌

അന്നത്തെ രാത്രികളില്‍ ഹോസ്റ്റല്‍ മുറിയുടെ ജനലഴികളിലൂടെ എന്നും എന്നെ പുണരാറൂള്ള ആ തണുത്ത കുഞ്ഞീളംകാറ്റിനു ഞാന്‍ നിന്റെ പേരുകൊടുത്തത് നിന്റെ അനുവാദത്തോടു കൂടിതന്നെ ആയിരുന്നു.റൂം മേറ്റ്സ് ഹരീഷിന്റെ കവുളുകളിലും ചുണ്ടീലും ഞാന്‍ ചുമ്പനം കൊണ്ട് പൊതിഞ്ഞ രാത്രികള്‍ ..ഓടൂവില്‍ നിനക്കു വട്ടെ ന്നു പറഞ്ഞ് പായും തലയിണയും എടുത്ത് സ്റ്റഡീ റൂ‍മില്‍ പോയി കിടന്നുറങ്ങൂന്ന ഹരീഷ് ..അതെന്റെ ഒരു സൂത്രമായിരുന്നു..അവന്‍ പോയാല്‍ പിന്നെ ഞാനും നീയും (കുഞ്ഞീളം കാറ്റ്)ഓര്‍മ്മകളും മാത്രമാണല്ലോ..കരുണയില്ലാതെ പകലു വരുമ്പോള്‍ ആരോടെന്നില്ലാത്ത ദേഷ്യമായിരിക്കും ...പിന്നെ എത്രയും വേഗം നിന്നെ കാണാമല്ലോ എന്നോര്‍ക്കുമ്പോള്‍ എല്ലാ‍ം മറക്കും...

റിയാലിറ്റി കഥാ മത്സരം

ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്‍സ് ചായക്കടയില്‍ കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന്‍ നായരും ,കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്‍ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.

"സന്തോഷ് മാധവന്‍ വരെ തറപറ്റി.. പിന്നെയാ ഈ വെറ്റിലസിദ്ധന്‍.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല."
മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില്‍ ഒരാളായ കേണല്‍ ചന്ദ്രന്‍ നായര്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു.

തോന്ന്യാശ്രമത്തില്‍‌ വിജയകരമായി തുടരുന്ന റിയാലിറ്റി കഥാമത്സരം


ചില കൂട്ടുകാർ

"വീട്ടിലിപ്പൊതന്നെ അളിയനും ചിറ്റപ്പെനും അമ്മാവനും എല്ലാംകൂടെ അഞ്ചാറ്‌ സ്കോടാ കറുണ്ട്‌..ഇനിയിപ്പൊ ഒരെണ്ണം കൂടെ..." ശങ്കു ഒരർത്ഥവിരാമമിട്ടു..

"ഓ..അതു ശരി..ഇനിയൊരു സ്കോടാ കാറൂടിടാൻ വീട്ടിൽ സ്ഥലമില്ലേ?" ഞാൻ സംശയ ഭാവത്തിൽ അവനെ നോക്കി..

"അതല്ലടാ..വേറെ ഏതെങ്കിലും നല്ല ബ്രാന്റ്‌..ഹ്യുണ്ടായുടെ ടക്സൺ എങ്ങനെയുണ്ട്‌?..അതാവുമ്പൊ ഒരു എസ്സ്‌ യു വി യുമായി, എനിക്ക്‌ അവരുടെ മുന്നിൽ ചെറുതാകുകയും വേണ്ട.. എന്താ നിന്റെ അഭിപ്രായം?" ശങ്കു ചോദ്യ ഭാവത്തിൽ എന്നെ നോക്കി.

ഇവിടെ‌


ഇന്നത്തെ സിനിമ

വിലാപങ്ങള്‍ക്കപ്പുറം (Vilapangalkappuram)

Vilapangalkkappuram (Beyond Cries) - A film by T.V. Chandran starring Priyanka, Suhasini, Thilakan.
ഭൂമിമലയാള’ത്തിനു ശേഷം (പുറത്തിറങ്ങിയതു പ്രകാരം) ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രം കൂടി വെളിച്ചം കാണുന്നു, ‘വിലാപങ്ങള്‍ക്കപ്പുറം’. രണ്ടായിരത്തിയെട്ടിലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച അഭിനേത്രിയായി പ്രിയങ്ക നായര്‍ തിരഞ്ഞെടുക്കപ്പെട്ടത് ഈ ചിത്രത്തിലെ സാഹിറ എന്ന കഥാപത്രത്തിലൂടെയാണ്. 2002-ലെ ഗുജറാത്ത് വംശീയ കലാപം പശ്ചാത്തലമാവുന്ന ഈ ചിത്രത്തിന്റെ കഥയിലൂടെ ആര്യാടന്‍ ഷൌക്കത്തിന് മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി...

ചിത്ര വിശേഷത്തില്‍‌ ഹരി


ഇന്നത്ത കവിത.


അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍




കറുത്തവര്‍ പാടിയാടുന്ന
മദ്യശാലയില്‍
ബിയറിനൊപ്പം കിട്ടിയ
തൊലിയില്ലാക്കപ്പലണ്ടി
പറഞ്ഞു:

‍‍‍‍‍‍‍‌ ഹരിതകത്തില്‍


വീഴ്ചയുടെ ഈണങ്ങള്‍

ചാന്ദ്‌നി ഗാനന്‍

ചിറകൊതുക്കലിന്‍ ചൂടും മിടിപ്പും വിട്ട്‌
നീട്ടിയ കൈകളെ വെട്ടിച്ചു പാറി
സ്വയമറിയാതെ ഇടയ്ക്കൊന്നുയര്‍ന്നും
ഇഴകളിലോളമിട്ടും
അടര്‍ന്നുലഞ്ഞ മേഘമലര്‍പോലെ
ഒരു കുഞ്ഞുതൂവല്‍...
കലികയില്‍‍

ഉത്തമപുരുഷൻ

മകനേ നീ
അച്ഛനെപ്പോലെ
ഉത്തമപുരുഷനായ് വരണം

നാവിലെപ്പോഴും
നല്ലവാക്കിന്റെ
നേർമയുള്ള അരിപ്പവേണം..

സനാതനന്‍‌

കറിക്കത്തിയുടെ മൂര്‍ച്ചയെപ്പറ്റി



കറിക്കത്തിയുടെ
മൂര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍ ...

അരിഞ്ഞു നീക്കുമ്പഴും
നിലവിളിക്കാത്ത
ചീരയിലകളെക്കുറിച്ചു പറയേണ്ടിവരും

നെഞ്ചുപിളര്‍ന്ന്
കുടല്‍മാല പുറത്തിടുമ്പഴും
ഒന്നും മിണ്ടാത്ത
മത്തങ്ങകളെക്കുറിച്ച്..

നാക്കിലയില്‍‌ അനീഷ്.




അറിയിപ്പ്

ബ്ലോത്രത്തില്‍ സ്ഥിരം പംക്തി കൈകാര്യം ചെയ്യാന്‍ താല്പര്യമുള്ളവരെ ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.


blothram@gmail.com

ബ്ലോത്രം ക്ലാസ്സിഫൈഡ്സ്

നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ നിലവാരമുള്ളതായിരുന്നിട്ടും, ചിന്തയിലും തനി മലയാളത്തിലും ലിസ്റ്റ് ചെയ്തിട്ടുംവേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ബ്ലോത്രം ക്ലാസ്സിഫൈഡ്സു മായി ബന്ധപ്പെടുക. നിങ്ങളുടെ പോസ്റ്റ് കണ്ടന്റ് ലിങ്ക് സഹിതം blothram@gmail.com എന്ന ഇ മെയില്‍ ഐഡിയിലേക്ക് അയച്ചു തരിക.

- ബ്ലോത്രാധിപര്‍.



ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍

3 comments:

കാപ്പിലാന്‍ said...

ബ്ലോത്രം എന്ന പത്രം അതിന്റെ ആരംഭ ഘട്ടത്തില്‍ നിന്നും കൂടുതല്‍ മുന്നോട്ടു കുതിക്കുന്നു . കൂടുതല്‍ വാര്‍ത്തകള്‍ പംക്തികള്‍ എന്നിവ ഇതിനെ കൂടുതല്‍ മനോഹരമാക്കി തീര്‍ക്കുന്നു . ഇതിന്റെ അണിയറ പ്രവര്തകര്‍ക്കെല്ലാം എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .

naakila said...

ബ്ലോത്രം കലക്കി
എന്റെയും അഭിനന്ദനങ്ങള്‍

ചാണക്യന്‍ said...

നല്ല സംരംഭം...ആശംസകള്‍....

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP