FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

25ജൂണ്‍2009 കൈപ്പള്ളി വീണ്ടും...

Thursday

ഒഴുക്കിനെതിരെ


More silly Divers at the Dubai Mal



ചെറായി മീറ്റ് ഗീതം

എന്റെ വീടിനടുത്തു നിന്നു ഏകദേശം അരമണിക്കൂറു കൊണ്ടെത്താവുന്ന സ്ഥലമാണ് ചെറായി. എന്നിട്ടും അവിടെ വെച്ച് പ്രിയപ്പെട്ട ബ്ലോഗര്‍മാര്‍ സമ്മേളിക്കുമ്പോള്‍ അവിടെ എത്തിച്ചേരാനാവാതെ വരുന്നതിനെ വിധിയുടെ വിളയാട്ടമെന്നോ, യാദൃശ്ചികമെന്നൊ ഒക്കെ വിളിക്കാം. അതുപോലെ തന്നെ യാദൃശ്ചികമാണു ഈ ഗീതത്തിനു പിന്നില്‍ ആചാര്യനോടും, ജയേട്ടനോടും, കാപ്പുവിനോടും, പണിക്കരു മാഷിനോടുമൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതും. വെറുമൊരു ഗീതമെന്നതിനപ്പുറത്തേക്ക് ലോകത്തിന്റെ പലമൂലകളിരുന്നു കൈകോര്‍ത്തു എന്നുള്ളതാണു, എനിക്കേറ്റവും സന്തോഷം പകരുന്നത്. മലയാളമെന്നതാണു അങ്ങിനെ ഒന്നിപ്പിച്ചു നിര്‍ത്തിയ കണ്ണി. ബൂലോകമാണതിനു നിദാനം.
-അരുണ്‍ ചുള്ളിക്കല്‍


വീണ്ടും അനാശാസ്യം

മുതിര്‍ന്ന വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് മിനിമം പൌരാവകാശമെങ്കിലുമുള്ള ഒട്ടുമിക്ക നാട്ടിലും പതിവുള്ളതാണ്. പഠനത്തിനോ, വിനോദയാത്രക്കോ, മറ്റെന്തെങ്കിലും അത്യാവശ്യ സന്ദര്‍ശനത്തിനോ ആവാം അത്തരം യാത്രകള്‍. പക്ഷേ, ഇനി അത് നിര്‍ത്താന്‍ സമയമായി.

അസമയങ്ങളില്‍ എവിടെയെങ്കിലും വെച്ച് അവര്‍ ഒരുമിച്ച് യാത്രചെയ്യുന്നത് കണ്ണില്‍ പെട്ടാല്‍-മലമ്പ്രദേശങ്ങളിലോ, ചുരങ്ങളിലോ, വിജനപ്രദേശങ്ങളിലോ ആണെങ്കില്‍ പറയുകയും വേണ്ട- തീര്‍ച്ചയാക്കണം, അത് അവിഹിതത്തിനുള്ള പുറപ്പാടാണെന്ന്. മാതാപിതാക്കളുടെയോ, അദ്ധ്യാപകരുടെയോ അറിവോടെയും സമ്മതത്തോടെയുമാണോ ഇവരുടെ യാത്ര എന്നതൊന്നും പ്രശ്നമല്ല.
-രാജീവ് ചേലനാട്ട്.

ലാവലിന്‍ പുതിയ വഴിത്തിരിവിലേയ്ക്ക്...:)

പ്രത്യേക ലേഖിക

തിരോന്തരം: 1996ല്‍ പിണറായി വിജയന്‍ കാനഡയ്ക്ക് പോകുന്നതിനായുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തിയത് തിരുവനന്തപുരം സൌത്ത്പാര്‍ക്ക് ഹോട്ടലില്‍ ആയിരുന്നെന്ന് ഞങ്ങളുടെ പ്രത്യേക ലേഖിക തൃശ്ശൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ആ സമയത്ത് ഒരു സയന്‍സ് പ്രൊജക്റ്റ് ചര്‍ച്ചക്കായി സൌത്ത്പാര്‍ക്ക് റസ്റ്റോറന്റില്‍ കൂടിയിരുന്ന ലേഖികയും സുഹൃത്തും ലാവലിന്‍ ചര്‍ച്ചാഗ്രൂപ്പിന്റെ ആവശ്യപ്രകാരം തങ്ങളുടെ ചര്‍ച്ചാ സ്ഥലം മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടെങ്കിലും ‘രണ്ട് പെണ്‍‌കുട്ടികളല്ലേ അവിടെ ഇരുന്നോട്ടെ‘ എന്ന മുതിര്‍ന്ന നേതാവിന്റെ (പിണറായി വിജയന്‍ആണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്) അനുമതി മൂലം തങ്ങളുടെ ചര്‍ച്ച യഥാസ്ഥാനത്ത് തന്നെ തുടര്‍ന്നു. തങ്ങളുടെ ചര്‍ച്ചയ്ക്കിടയിലെ ഇടവേളകളില്‍ ബിരാണിയില്‍ പപ്പടം ചേര്‍ത്ത് കുഴക്കുമ്പോള്‍ ഇടയ്ക്ക് ലാവലിന്‍, ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ എന്നെല്ലാം കേട്ടിരുന്നു എന്നും, ഇതൊരു ഇലക്ട്രിസിറ്റി ബോര്‍ഡ് അഴിമതിയാണെന്നും വൈദ്യുതബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളായ ലേഖികയുടെ സുഹൃത്ത് അന്നേ കണ്ടെത്തുകയുണ്ടായിരുന്നു. അന്ന് ചര്‍ച്ച നടന്ന സമയത്തിന്റെയും ഇന്ന് പത്രങ്ങളില്‍ കണ്ട കനേഡിയന്‍ പര്യടന വാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ അന്ന് നടന്നത് ലാവലിന്‍ ചര്‍ച്ച തന്നെ ആയിരുന്നിരിക്കും എന്ന് ഉറപ്പായിരിക്കുന്നു.
-മൂര്‍ത്തി.

മുടി മുറിക്കും;അവര്‍ തലയുമെടുക്കും


മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തില്‍ (2009 ജൂണ്‍ 29)
എസ്. എഫ്.ഐയുടെ ദലിത് പീഡനത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ രണ്ടെണ്ണമാണ്, ഒരു തുറന്നുപറച്ചില്‍(പേജ് 16-17), ഒരു കൂട്ടപ്പൊരിച്ചില്‍(പേജ് 18-26).
മുന്‍ലക്കങ്ങളിലും ഇതിനു സമാനമായ ചില വിലാപകാവ്യങ്ങള്‍ ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു.
-ശൂന്യന്‍


റാഗിംഗ് വിരുതന്മാര്‍ സൂക്ഷിക്കുക.

ഇരകള്‍

അടുത്തിടെയായി പത്രവാര്‍ത്തകളില്‍ ചെറുതും വലുതുമായ കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന റാഗിംഗിനെ പറ്റിയുള്ള വാര്‍ത്തകള്‍ ശ്രദ്ധയോടെ ഞാന്‍ വായിച്ചിരുന്നു.കാരണം മറ്റൊന്നുമല്ല. 19 വര്‍ഷങ്ങള്‍ക്കു മുന്‍പ് റാഗിംഗിന്റെ പേരില്‍ 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വല്ലാതെ സങ്കടപ്പെടുത്തിയ ചില ഭൂതകാല അനുഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നതു തന്നെ കാരണം..പ്രഫഷനല്‍ വിദ്യാഭ്യാസത്തിനായി ഒരുങ്ങുന്ന ഏതൊരു കുട്ടിയുടെയും ആദ്യ ഭീതിയാണ് റാഗ് ചെയ്യപ്പെടുമോ എന്ന ഭയം
-ആനി.


ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ...

“കണ്ടകശ്ശനി കൊണ്ടേ പോകൂ” എന്ന് എഴുതിവെക്കുക. കുറച്ച് കഴിഞ്ഞ് ആരെങ്കിലും വന്ന് കണ്ടകശ്ശനി എന്നൊരു സംഗതി ഇല്ലെന്നും, അത് അന്ധവിശ്വാസം വളര്‍ത്താനും, ജനങ്ങളെ പറ്റിക്കാനും ചിലര്‍ നടത്തുന്ന യുക്തിരഹിതമായ പ്രചരണമാണെന്നും, തട്ടിപ്പാണെന്നും വാദിച്ച് തെളിയിക്കുക. ഉടനെ “ അണ്ണാ, ഞങ്ങള്‍ അതല്ല അര്‍ത്ഥമാക്കിയത്, കണ്ടകശ്ശനി എന്നൊരു കാര്യം ഇല്ലെന്ന് തെളിയിക്കാനല്ലേ ഞങ്ങളീ പെടാപ്പാട് പെടുന്നത് ” എന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍, അവിടെ ആള്‍ താമസം ഉണ്ടെന്നു കരുതുമോ ഇല്ലെന്നു കരുതുമോ?

ഇത് വായിച്ചിട്ട് പറഞ്ഞാല്‍ മതി.

ഇതൊരു കമന്റിലെ വരി...
-മരത്തലയന്‍.

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരോ കൂലിത്തല്ലുകാരോ?

അച്ചടി മാധ്യമങ്ങളും (പത്രങ്ങള്‍, വാരികകള്‍ എന്നിവ) ദൃശ്യമാധ്യമങ്ങളും (ടെലിവിഷന്‍, സിനിമ, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ) അദൃശ്യവും ദൃശ്യവുമായ വലകള്‍ നെയ്തുകൊണ്ട് വാര്‍ത്തകളുടെയും ഇമേജുകളുടെയും അതിവേഗത്തിലുള്ള വ്യാപനത്തിലൂടെ ആഗോളീകരണ ശക്തികള്‍ക്കും സാമ്രാജ്വത്വത്തിനും ദേശീയ ഫാസിസത്തിനും വേരോട്ടമുണ്ടാക്കാനുള്ള ഒരു സാംസ്കാരിക പരിസരത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
-വര്‍ക്കേഴ്സ് ഫോറം.



128.ബ്ലോഗ്‌ അക്കാദമിയും ജബ്ബാര്‍ വിവാദവും.

മിക്കവിവാദങ്ങളിലും കൂതറതിരുമേനി അഭിപ്രായം പറയാറുണ്ട്. പക്ഷെ എല്ലാം ഒന്ന് വിശദമായി നോക്കിയശേഷം മാത്രം. കാരണം കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ എത്രകിടാവ്‌ എന്ന് ചോദിക്കുന്ന സ്വഭാവം ലേശവും ഇല്ല. അടുത്തിടെ ഏറ്റവും വിവാദമായ പ്രശ്നമാണ് ബ്ലോഗ്‌അക്കാദമിയും ജബ്ബാര്‍ മാഷും ഉള്‍പ്പെട്ടത്. കൂതറതിരുമേനി കേരള ബ്ലോഗ്‌അക്കാദമിയിലോ അല്ലെങ്കില്‍ അതിന്റെ ഭാഗമായ ജില്ലാതല അക്കാദമികളിലോ അംഗമോ പങ്കാളിയോ അല്ല. ഒരു പക്ഷെ കൂതറ തിരുമേനി അത്ര ബൂലോഗത്തെ പ്രധാനപുള്ളിയോ "കണ്ണിലുണ്ണിയോ" അല്ലാത്തതിനാല്‍ ആരും ക്ഷണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആരുടേയും പക്ഷം ചേര്‍ന്നോ ആര്‍ക്കും വേണ്ടിയോ വാദിക്കേണ്ട കാര്യമില്ല.
-കൂതറ തിരുമേനി.

പുനഃ പരിശോധന

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം .ഇസ്ലാം നിയമങ്ങള്‍ പാലിക്കാത്തവര്‍ ആരും മുസ്ലീം ആകുന്നില്ല എന്നും അവര്‍ നാമധേയ മുസ്ലീം മാത്രമേ ആകുന്നുള്ളൂ എന്നാണ് അവസാനം കൊണ്ട് നിര്‍ത്തിയത് . അങ്ങനെ ജബ്ബാര്‍ മാഷ്‌ മുസ്ലീം അല്ല എന്ന നിഗമനത്തില്‍ എത്തി .ക്രിസ്ത്യാനികളും അങ്ങനെ ഉണ്ട് . പത്ത് കല്പനകള്‍ പ്രമാണിക്കാത്തവര്‍ എല്ലാം അങ്ങനെയാണ് . മാമോദീസാ വെള്ളം വീണാല്‍ മാത്രം ക്രിസ്ത്യാനി ആകില്ല . ഞാനും ഈ രണ്ടാം വിഭാഗത്തില്‍ പെട്ടതാണ് . എല്ലാ പ്രമാണങ്ങളും പാലിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല . അങ്ങനെ എങ്കില്‍ ഞാന്‍ നല്ല നസ്രാണി അല്ല എന്ന് തന്നെ വെയ്ക്കാം
-കാപ്പിലാന്‍


മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്‌ നിയന്ത്രണം വരുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വൈറസ്‌ പെറ്റുപെരുകുന്നതിലും വേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്‌ ഇന്നുള്ളത്‌.ഈ അവസരത്തില്‍ ഈ വാര്‍ത്ത വളരെ പ്രതീക്ഷകള്‍ നല്‍കുന്നു.

മൊബൈല്‍ ഫോണ്‍ ഇന്ന് പലര്‍ക്കും സ്റ്റാറ്റസ്‌ സിമ്പലായി മാറിയിരിക്കുന്നു.സ്കൂള്‍ കുട്ടികള്‍ മുതല്‍ പടുവൃദ്ധന്മാര്‍ വരെ മൊബൈല്‍ ഫോണിന്റെ മായിക വലയത്തില്‍ കുടുങ്ങിയിരിക്കുകയാണ്‌.മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഇല്ലാത്തവരും ഉണ്ട്‌ എന്ന വസ്തുത മറക്കുന്നില്ല.
-അരീക്കോടന്‍

വൈറസുകൾ എന്നാലെന്ത്?

വൈറസുകൾ, വൈറസുകൾ,

നിങ്ങളുടെ കമ്പ്യൂട്ടറിൽ USB ഉപയോഗിക്കുവാൻ കഴിയുമോ?.

നിങ്ങളുടെ കമ്പ്യൂട്ടറിൽ നെറ്റ്‌ കണക്‌ഷനുണ്ടോ?.

എങ്കിൽ ഉറപ്പിച്ചോളൂ, 99%വും നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസുണ്ട്‌.

കമ്പ്യൂട്ടർ വൈറസുകൾ എന്നാലെന്ത്‌?.
-സഹായി.






ഗൃഹവൈദ്യം - 2

കൊളസ്ട്രോള്‍ കുറയാന്‍ (അമിതവണ്ണം കുറയാനും...)
പാല്‍ ഉറയൊഴിച്ചു വച്ച്‌ രാവിലെ അതിനുമുകളില്‍ കാണുന്ന തെളി ഊറ്റിയെടുത്ത്‌ വെറുംവയറ്റില്‍ കുടിക്കുക. അത്യാവശ്യം ഉപ്പ്‌ ചേര്‍ക്കാം. ഒരുമാസം തുടര്‍ച്ചയായി ചെയ്താല്‍ അത്ഭുതകരമായ ഫലമുണ്ടാവുമെന്ന് അനുഭവസ്ഥര്‍.

അലര്‍ജി - തുമ്മല്‍, ചൊറിച്ചില്‍...
1. മഞ്ഞളും കറിവേപ്പിലയും (തുല്യം) നന്നായി അരച്ചുരുട്ടി ഒരുനെല്ലിക്കയോളം എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഗുണമുണ്ടാവുമെന്ന് അനുഭവം.
2. ഒരുപിടി ചുവന്ന തുളസിയില ചതച്ചു നീരെടുത്ത്‌ കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ ദിവസം ഒരുനേരം ഒരാഴ്ച്ച കഴിക്കുക.*

-വിപിന്‍.


കലഹം ഒഴിവാക്കാന്‍ വെള്ളിമൂങ്ങ






വെള്ളിമൂങ്ങ,പരുന്ത്,ഇരുതലയന്‍ പാമ്പ് തുടങ്ങിയ ഓമന മൃഗങ്ങളുടെ ചില്ലറ വില്പനക്കാരനാണ് ജോണി.നാട്ടുകാര്‍ അവനെ പരുന്ത് ജോണി എന്ന് വിളിച്ചുപോന്നു.എവിടെയുമെന്നപോല്‍ ജോണികള്‍ എണ്ണിയാലൊതുങ്ങാത്ത വിധമുണ്ട് തൃശൂരില്‍.എസ്കലേറ്ററില്‍ കുടുങ്ങിയ ജോണി,അടക്ക ജോണി,പാമ്പ് ജോണി,സ്പിരിറ്റ് ജോണി,പാട്ടക്കാരന്‍ ജോണി,പട്ടജോണി,ലിവര്‍ ജോണി,പൂച്ച ജോണി,പലിശ ജോണി,പുലിക്കുന്നന്‍ ജോണി,മറിയത്തിന്റെ മറ്റേ ജോണി എന്നിങ്ങനെ ലിസ്റ്റ് നീളുന്നു.ഒറ്റവാക്കില്‍ തിരിച്ചറിയാന്‍ ഈ പേരാ നല്ലതിഷ്ടാ....മൂങ്ങജോണി

-മാര്‍...ജാരന്‍.


എഞ്ചിനീറിഗ് ഡിസാസ്ടര്‍

അങ്ങനെ ഞാന്‍ കാളേജില്‍ ചേര്‍ന്നിട്ട് നാല് മാസം ആയിക്കാണും...
ദേ, അപ്പോഴാണ് ഒരീസം ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തിറങ്ങിയത്... എല്ലാ ബാച്ചുകാരും ഗ്രൂപ്പ് പ്രൊജക്റ്റ്‌ ചെയ്യണം...
ഹമ്മോ... എന്തിത് പരിപാടി... ഉള്ള ജ്വാലി എല്ലാം ഒയിവാക്കി പൂനെന്നു കടോം സ്വപ്നോം [പെട്ടിം കെടക്കേം ഒന്നും ഇല്ലാര്‍ന്നു :( ] എടുത്ത്‌ ബാംഗ്ലൂര്‍ലേക്ക് വന്നപ്പോള്‍ വിചാരിച്ചിരുന്നു പ്രൊജക്റ്റ്‌ എന്ന സാധനം അബിടെ തീര്‍ന്നെന്നു.. എബടെ? പ്രൊജക്റ്റ്‌ ജൂണില് സബ്മിറ്റ്‌ ചെയ്യണം പോലും... ഇനിം 4-5 മാസം ഴിഞ്ഞ്... ഹാ ഓരോ വിധി... വന്നു പെട്ടുപോയില്ലേ .. ഇനി അവര് പറയണ പോലെ തുള്ളുക തന്നെ...
ക്ലാസ്സില് 25-ഓളം പേരുണ്ട് (സത്യായിട്ടും കൃത്യം കണക്ക്‌ അറിയില്ല.. ഓരോ മാസോം ചിലത് അങ്ങട് പോകും, വേറെ ചിലത് ഇങ്ങട് പോരും, നമ്മള് നമ്മടെ വഴിക്കും)... അങ്ങനെ ക്ലാസ്സിലെ അതിമിടുക്കരായ 8 പേരു ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഉണ്ടാക്കി... ഗ്രൂപ്പ് ഉണ്ടാക്കാന്‍ അല്ലേലും നമ്മള് മിടുക്കരല്ലേ?

-സുധീഷ്.


അസത്ത് 4

ഒരാള്‍ അവന്റെ ആരുമല്ലാത്തൊരാള്‍ക്ക് മാത്രം
വായിക്കാന്‍ എഴുതിയ സ്വന്തം കഥ!


4

സുല്‍താന മജ്രൂഹ
സ്നേഹത്തിന്റെ ഭാഷ...
ഈ പട്ടികളെയൊക്കെ തലോടുമ്പം ഒരു പ്രത്യേകം ശബ്ദം കേള്‍പ്പിക്കറുണ്ട്.
അറിയുമോ...?
അതു വിങ്ങിപ്പൊട്ടുന്ന ഹൃദയത്തില്‍നിന്ന് അല്‍പമാശ്വാസം കിട്ടുമ്പോഴുള്ള ലീക്കൗട്ടാണോ...?
ആയിരിക്കും....?
അമ്പിയേച്ചിയുടെ ചില വാക്കുകള്‍ തമാശയ്ക്കാണെങ്കില്‍ പോലും എനിക്കൊരു മരുന്നാകുന്നുണ്ട്...
അതുമതി....
-ക്വാസിം.


നിരൂപണം

9. നീരജ

കുഞ്ഞു കുഞ്ഞു വാക്കുകളുടെ സൌന്ദര്യമാണ് നീരജ എന്ന തൂലികാനാമത്തില്‍ ബ്ലോഗെഴുതുന്ന രഘുനാഥ് എന്ന കവിയുടെ (ശരിയല്ലേ?) മഴവീട് എന്ന ബ്ലോഗിന്‍റെ സൌന്ദര്യം.

വാരി വലിച്ചു വൃത്തികേടാക്കാതെ ലളിതമായ പദവിന്യാസം കൊണ്ട്‌ പങ്കു വച്ചിരിക്കുന്ന ചിന്തകള്‍ക്ക് ആഴവും, ഭംഗിയുമുണ്ട്. ഹ്രസ്വം മധുരമായിരിക്കും എന്നതിന്‍റെ തെളിവാണ് പല കവിതകളും.
-ജയകൃഷ്ണന്‍ കാവാലം.


നര്‍മ്മം

നര്‍മ്മാസ് മിമിക്സ് പരേഡ്‌ : വേദി ഒന്ന്, തുടരുന്നു......

കോളേജ് ഡേയുടെ അന്ന് രാവിലെ കൃത്യം എട്ടുമണിക്ക് കോളേജിന്റെ മുന്നിലുള്ള വിജയേട്ടന്റെ ചായക്കടയില്‍ എത്താം എന്ന ഉറപ്പിലാണ് അവസാന വട്ട റിഹേഴ്സല്‍ കഴിഞ്ഞു ഞങ്ങള്‍ പിരിഞ്ഞത്. അന്നും പതിവുപോലെ കൃത്യമായി എട്ടുമണിക്ക് ഉണര്‍ന്നെങ്കിലും കോളെജ് ഡേ പ്രമാണിച്ച് അന്ന് പതിവിനു വിപരീതമായി ഞാന്‍ കുളിച്ചു. അല്ലെങ്കില്‍ വെള്ളം കൈക്കുമ്പിളില്‍ കോരി വെറുതെ മുടിയൊന്ന്‌ മിനുക്കാറേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ പലരും എന്നെ വെള്ളത്തിലെ നീരാളിയായി തെറ്റിദ്ധരിച്ചു.

പാര്‍ളിക്കാട് ബസ്റ്റോപ്പില്‍ ഇറങ്ങി നേരെ റവറ് തോട്ടത്തിലെക്കുള്ള വഴിയേ ലക്ഷ്യമാക്കി ഞാന്‍ റെയില്‍ മുറിച്ചു കടന്നു. ഇണക്കുരുവികള്‍ കിന്നാരം ചൊല്ലി കൊക്കുരുമ്മി ചിണുങ്ങി കുണുങ്ങി പോകുന്ന ആ കാഴ്ച ആവശ്യത്തില്‍ കൂടുതല്‍ വെള്ളം വായിലൂടെ താഴേക്കിറക്കി ആസ്വദിക്കാനെ കഴിഞ്ഞുള്ളു. എങ്കിലും ഒരിക്കല്‍ ഞാനും ചെട്ടന്മാരെപ്പോലെ വളരും വലുതാവും എന്നുള്ള മുദ്രാവാക്യം മനസ്സില്‍ വിളിച്ചു കൊണ്ടു ആ റവര്‍ തോട്ടത്തിലൂടെ ഏന്തി വലിഞ്ഞു നടന്നു.
-വാഴക്കോടന്‍.



കവിത


"കടലിനെക്കുറിച്ച്, മുറിഞ്ഞ വാക്കുകളില്‍"

6 Comments - Hide Original Post

കാറ്റുപോലെയല്ല അവര്‍
മുന്‍വാതിലിലൂടെ
വെയിലിലേയ്ക്കിറങ്ങിയത്
നനുത്ത്,അരിമണി വീഴുംപോലെ

ഉമ്മറത്ത് നിന്ന്
എളേച്ചനെറിഞ്ഞ
കിണ്ടിതട്ടി ചോരപൊടിഞ്ഞു
കൊണ്ടേയിരുന്നു..
-മേലേതില്‍

വീട്‌

ഭിത്തി പൊളിക്കുമ്പോൾ പൊട്ടിവീഴും
അതിൽ തങ്ങിനിന്നൊരു ചുമ..
ചട്ടമിളകുമ്പോൾ ഉത്തറപ്പൂട്ടിൽ നി-
നിന്നിറ്റുവീഴുമുറയാൻ വച്ച കണ്ണീർമണികൾ

ഏറെനാൾ പാടുപെട്ടുറപ്പിച്ച കട്ടിള-
ച്ചുറ്റിളക്കിത്തുടങ്ങുമ്പോൾ
ആളെ തിരയും ഉള്ളിൽനിന്നൊരു സ്വരം
"ആരെ"ന്നുറക്കെ ആവർത്തിച്ചീടും.
-ശ്രീകൃഷ്ണദാസ്.


അവരുടെ ഹൃദയങ്ങള്‍ കൊളുത്തിയുണ്ടാക്കിയ തോരണങ്ങളെക്കുറിച്ച്....

ആയിരമോല;ക്കനമേ-
റ്റുംകൊണ്ണ്ടാ-
ണോരോമച്ചിങ്ങയും
തേങ്ങിക്കൊഴിഞ്ഞു
വീഴുന്നതത്രേ!
-ജ്യോനവന്‍

ഇന്നത്തെ ചിത്രം

Blue Sky, Hills, and River (നീലിച്ച ആകാശവും മലകളും നദിയും)



ഇലക്കുടകള്‍ , മഴവഴികള്‍


-ശ്രീലാല്‍.

When heaven opens | സ്വര്‍ഗം തുറക്കുന്ന സമയം


“ Perhaps they are openings in heaven where the love of our lost ones pours through and shines down upon us to let us know they are happy ”

- Courtesy: Eskimo Proverbs

-




ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.

blothram@gmail.com

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP