FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

30ജൂണ്‍2009 പ്രവാസ സാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍

Monday


പ്രവാസ സാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍

ബഷീര്‍ അനുസ്മരണത്തിലെ ഒരു പ്രധാനചര്‍ച്ച പ്രവാസസാഹിത്യത്തെ കുറിച്ചായിരുന്നു. എങ്ങും തൊടാതെ നീളുന്ന ചര്‍ച്ച ബോറഡിപ്പിച്ചപ്പോള്‍ പുറത്തുപോയി കൂട്ടുകാര്ന്നെെ കാണാനും പോട്ടമ്പിടിക്കാനും ഉപകരിപ്പിച്ചു. (വിശാലന്റെ പോസ്റ്റ് കണ്ടിരിക്കുമല്ലോ). അപ്പോള്‍ തോന്നിയ ചില ചിന്തകളാണീ പോസ്റ്റ്.

-കാട്ടിപ്പരുത്തി.



വീട്‌, ജൂണില്‍
















7,വ്യാഴം
സ്വര്‍ഗത്തിലേയ്ക്കുള്ള വഴി എന്റെ വീട്ടുമുറ്റത്തുകൂടിയാണ്‌. ഉരുണ്ട ചരല്‍ക്കല്ലുകള്‍ക്കു മുകളിലൂടെ ഒരു തവള ശബ്ദഘോഷങ്ങളോടെ പോകുന്നു. ഉറക്കമുണര്‍ന്ന ആലസ്യത്തില്‍ വിരിപ്പിനുള്ളിലേയ്ക്ക്‌ കിടക്ക വീണ്ടും ചുരുങ്ങുന്നു. War and Peace ഇരുനൂറ്റി മുപ്പത്തിരണ്ടാം പേജില്‍ കമഴ്ന്ന്‌ കിടക്കുന്നു. ഇത്‌ ജൂണാണ്‌. അവള്‍ വരുമെന്ന്‌ പറഞ്ഞതെന്നാണ്‌? എന്റെ വീട്ടുമുറ്റത്തുകൂടി വെള്ളം ഒഴുകുകയാണ്‌, സ്വര്‍ഗത്തിലേയ്ക്ക്‌.
-ഉണ്ണി ശ്രീദളം.

കൂട്ടായ്മകളുടെ രസതന്ത്രം

ആശയങ്ങള്‍ പ്രചരിപ്പിക്കുക, അവകാശങ്ങള്‍ നേടിയെടുക്കുക തുടങ്ങിയ വ്യക്തമായ ലക്ഷ്യങ്ങളോടെ ഒരുപറ്റം വ്യക്തികള്‍ കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെയാണ് ‘കൂട്ടായ്മ’ എന്നത്‌കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത്തരം കൂടിച്ചേരലുകള്‍ക്കെല്ലാം സംഘടിതമായ തലമുണ്ട്. കാലങ്ങള്‍, സാഹചര്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ തഴക്കം വപ്പിക്കുന്ന ഒരുതരം കാഠിന്യം (Rigidity) (ഉദാഹരണമായി അന്യദേശത്ത് കണ്ടുമുട്ടുന്ന മലയാളികള്‍ “ഭാഷ”യെന്ന ചാലകശക്തിയാല്‍ ബന്ധിതരാണെങ്കില്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ പീഢിതരെന്ന ലേബലില്‍ ഒത്ത്‌ചേരുന്നു.)
-ഉപാസന.


"ഹൃദയ രക്തത്താല്‍" എഴുതുന്നത്‌ .......

കോയമ്പത്തൂരില്‍ KRN Jem&Jwell എന്ന ഒരു കൊച്ചു ജ്വല്ലറി വര്‍ക്ക്‌ നടത്തുന്ന മലയാളിയായ കെ . കെ . രവിയും ഞാനും തമ്മില്‍ എന്ത് "രക്ത"ബന്ധം എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം .. ! ..

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ദിവസം ..

കോയമ്പത്തൂറിലെ കോവൈ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഹാര്‍ട്ട്‌ ഓപ്പറേഷനു വേണ്ടി കാത്തു കിടക്കുകയാണ് ആശുപത്രി ബെഡില്‍ എന്റെ ഉമ്മ . . മൂന്നില്‍ കുറയാത്ത ഇടങ്ങളില്‍ തൊണ്ണൂറു ശതമാനത്തോളം ബ്ലോക്ക്‌ വന്ന ഹൃദയരക്തകുഴലുമായാണ് ഉമ്മ അത്ര കാലം കഴിച്ചു കൂട്ടിയത് എന്ന അറിവ് എന്നെ ഇടയ്ക്കിടെ അസ്വസ്ഥനാക്കി . ഒരു പക്ഷെ ഞങ്ങളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ചെറിയ വേദനകളും അസ്വസ്ഥതയും സഹിച്ചതാവും അത് വരെ ..
-ഫൈസല്‍ കൊണ്ടോട്ടി.

സിനിമ ക്ലാസുമുറിയിലെത്തുമ്പോള്


ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന പാഠ്യപദ്ധതി അവലോകനം ചെയ്യുകയും ദൗര്‍ബല്യങ്ങളെ മറികടക്കാനുള്ള വഴികള്‍ ആരായുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്‌. സ്‌കൂള്‍ പാഠ്യപദ്ധതിക്ക്‌ അകത്തുനിന്നുമാത്രം വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുക ഇന്ന്‌ എളുപ്പമല്ല. സമൂഹവുമായി ബന്ധപ്പെട്ട്‌ മാത്രമേ ഏത്‌ അറിവും ഉല്‍പ്പാദിപ്പിക്കാനും വിനിമയം ചെയ്യാനും കഴിയൂ എന്ന സാമൂഹിക ജ്‌ഞാനനിര്‍മ്മിതി വാദത്തിന്റെ (Social Constructivism) അടിത്തറിയിലാണ്‌ പുതിയ പാഠ്യപദ്ധതിയും പടുത്തുയര്‍ത്തിയിരിക്കുന്നത്‌.
-പ്രേമന്‍ മാഷ്.



ഡോക്ടര്‍ എന്‍.എം.മുഹമ്മദലി മലയാളം ബ്ലോഗിംങ് രംഗത്തേക്ക്.
പ്രമുഖമനശ്ശാസ്ത്രജ്ഞനും ഒരു പിടി പ്രശസ്ത ഗ്രന്ധങ്ങളുടെ രചയിതാവുമായ ഇദ്ദേഹത്തിന്റെ “മനശ്ശാസ്ത്രജ്ഞന്റെ അനുഭവക്കുറിപ്പുകള്‍“ ഇക്കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്യപ്പെട്ടത്.
ജമാത്തെ ഇസ്ലാമി, ഭീകരജിഹാദ്, വിമോചന ജിഹാദ്
ഇസ്‌ലാം അതിന്റെ ആരംഭഘട്ടത്തില്‍ ഒരു മതരാഷ്ട്രമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അതൊരു സാമ്രാജ്യമായി. ആത്മീയം, രാഷ്ട്രീയം , സാംസ്കാരികം എന്നീ മൂന്നു തലങ്ങളുണ്ട് ഇസ്ലാമിന്. ഇസ്ലാമിന്റെ രാഷ്ട്രീയ തലത്തിലുള്ള ജിഹാദിനെ ആദ്യം ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്..

http://momali-manas.blogspot.com



അക്ഷരം നിഷേധിക്കപ്പെടുന്ന ബാല്യങ്ങൾ

2009 ജൂൺ ഒന്നാം തിയ്യതി സിറാജ്‌ ദിനപത്രത്തിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ആതിരയെന്ന ആദിവാസി ബാലികയുടെയും അവളുടെ കുടിലിന്റെയും ചിത്രം ആണ്‌ ഈ കുറിപ്പിനാധാരം

സ്കൂൾ പ്രവേശനോത്സവത്തിന്റെ നിറമേറിയ കാഴ്ചകളായിരുന്നു നമ്മുടെ മുന്നിൽ അടുത്ത ദിനങ്ങളിൽ തെളിഞ്ഞത്‌. പുതിയ ജീവിതത്തിന്റെ തട്ടകത്തിലേക്ക്‌ പിച്ചവെക്കുന്ന പിഞ്ചോമനകളുടെ നിഷ്‌കളങ്കമായ പുഞ്ചിരികളും വിതുമ്പലുകളും നമ്മെ ഗതകാല സ്‌മരണളുണർത്താൻ പര്യാപ്‌തമായതായിരുന്നു.
-ബഷീര്‍ വെള്ളറക്കാട്.


പാസ്പോര്‍ട്ടിലും വ്യാജന്‍

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ,ഞാന്‍ ഒ.എന്‍.ജി.സിയിലെ ജോലികയിഞ്ഞ് അബുദാബിക്ക് പോകാനായിട്ട് മുംബയ് എയര്‍പോര്‍ട്ടിലെത്തിയത്.

ജോലിക്കിടയില്‍ ഇതുപോലെയുള്ള യാത്രകള്‍ പതിവാണ്.പലരാജ്യങ്ങളുടെയും വിസിറ്റ് വിസയും എമിഗ്രേഷന്‍ സ്റ്റാമ്പും കൊണ്ട് എന്റെ പാസ്പോര്‍ട്ട് നിറഞ്ഞിരുന്നു.ഇനി ഒരു പേജും കൂടെയേ പാസ്പോര്‍ട്ടില്‍ ബാക്കിയുള്ളൂ.അബുദാബിയില്‍ ചെന്ന് പുതിയ പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്യണം ,അല്ലെങ്കില്‍ ഇതുപോലെ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ മുതുക് കാണിച്ച് കൊടുക്കേണ്ടിവരും സ്റ്റാമ്പ് ചെയ്യാന്‍..
-റഹ്മത്തുള്ള.

ഇവരെക്കൂടി സ്വീകരിക്കുക!

ആദിശങ്കരന്‍.

ശ്രീനാരായണഗുരു

ഇ.എം.എസ്.

കെ.ദാമോദരന്‍
മലയാളിയുടെ ചിന്താ മണ്ഡലത്തിന് വെള്ളവും വെളിച്ചവും നല്‍കിയവര്‍.
ഇത് പുതുയുഗം

ഇവിടെ നമ്മെ വെളിച്ചത്തിലേക്ക് നയിക്കാന്‍ ഒരാള്‍ മാത്രം.
നന്ദകുമാര്‍- ക്രൈം നന്ദകുമാര്‍..
-കരിമീന്‍.

ലാവലിന്‍ പഠനക്കളരിയില്‍ മാധവന്‍ കുട്ടി!

ഒന്നും എഴുതേണ്ട എന്ന് വിചാരിച്ചതാണ്. പക്ഷെ പത്രങ്ങള്‍ വായിക്കുമ്പോള്‍ ചാനലുകളില്‍ ചര്‍ച്ചകള്‍ കാണുമ്പോള്‍ വല്ലാത്ത ധാര്‍മ്മികരോഷം തോന്നുന്നു. പ്രബുദ്ധകേരളം എങ്ങോട്ടാണ് പോകുന്നത്? ഇന്ന് ഒരുവകപ്പെട്ട ബുദ്ധിജീവികളും സാംസ്ക്കാരികനായകന്മാരും എല്ലാം ഇടത് പക്ഷത്തിന്റെ കൂടെയാണ്. ഇടത് പക്ഷത്തിന്റെ കൂടെ നിന്നാലേ ബുദ്ധിജീവിയും സാംസ്ക്കാരികനായകന്മാരും ആയി അംഗീകാരം ലഭിക്കൂ എന്നതാണ് കേരളത്തിലെ അവസ്ഥ. മറ്റുള്ളവരെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചെരുപ്പ് നക്കികള്‍ ആയിരിക്കും എന്നതാണ് മാര്‍ക്സിയന്‍ വീക്ഷണശാസ്ത്രം.
- കെപി സുകുമാരന്‍ അഞ്ചരക്കണ്ടി.


132. പോട്ടത്തിന്റെ ശാസ്ത്രകിയ

സാധാരണഗതിയില്‍ ഇത്തരം പ്രതികരണത്തിന് ഒരു പോസ്റ്റ്‌ ഇടാറില്ല. ഒന്നാമതു വായന അതിവായന എന്നതിനെ വേര്‍തിരിച്ചറിയുക എന്നൊരു വകതിരിവിന്റെ പ്രശ്നം. രണ്ട് വിശകലത്തില്‍ വരുന്ന വൈകല്യം. എന്റെ ഒരു പോസ്റ്റിനു മറുപടിയായി ഒരു പോട്ടം പിടുത്തക്കാരന്‍ മറുപടി പോസ്റ്റ്‌ ഇട്ടിരിക്കുന്നു. വായിച്ചപ്പോള്‍ സത്യത്തില്‍ സഹതാപം ആണ് തോന്നിയത്. സാധാരണ ചില ബൂലോഗ കവികളോട് തോന്നുന്ന അതേ സഹതാപം..
-കൂതറ തിരുമേനി.





എനിക്ക് വയസായപ്പോള്‍

രാവിലെ എണീക്കാനേ തോന്നുന്നില്ല, ക്ഷീണം പോലെ. വയസ് അറുപത്തിമൂന്നായില്ലേ, ഇനിയിപ്പോള്‍ ഇത്തിരി ക്ഷീണമൊക്കെ കാണുമായിരിക്കും. കല്ല്യാണം കഴിച്ച സമയത്തു തന്നെ ലേശം വണ്ണമുണ്ടായിരുന്ന ഭാര്യക്ക് ഇപ്പോള്‍ പാകത്തിനു വണ്ണം. അന്നു ഡോബര്‍മാന്റെ കണക്ക് വയര്‍ അകത്തോട്ട് വളഞ്ഞിരുന്ന എനിക്ക് ഇപ്പോള്‍ എട്ടുമാസ ലക്ഷണം. അതിന്റെയൊക്കെ ആയിരിക്കും ഈ ക്ഷീണം. ഉടുത്തിരുന്ന ലുങ്കി ചുളുങ്ങി കട്ടിലിന്റെ ഒരു കോണില്‍ കിടപ്പുണ്ട്. ചെറുപ്പത്തില്‍ മറ്റുള്ളവരുടെ കൂടെ കിടക്കുമ്പോള്‍ ലുങ്കിയുടെ അറ്റം കെട്ടിയിട്ട് കിടക്കുമായിരുന്നു, അല്ലെങ്കില്‍ അഴിഞ്ഞുപോവുമ്പോള്‍ ആരെങ്കിലും കാണില്ലേ. കല്ല്യാണം ഒക്കെ കഴിഞ്ഞപ്പോള്‍ പിന്നെ അതിന്റെ ആവശ്യമില്ലല്ലോ. അല്ലെങ്കിലും നഗ്നനായി ഭാര്യയുടെ ശരീരത്തിന്റെ ചൂടും ചൂരുമേറ്റു കിടക്കുകയല്ലേ അതിന്റെ സുഖം.
-വഴക്കാവരയന്‍.


മനുഷ്യമനസ്സിനെ തൊട്ടറിഞ്ഞ തിരക്കഥാകൃത്ത്‌

ലോഹിതദാസിന്‍റെ വേര്‍പാട്‌ അപ്രതീക്ഷിതമായിരുന്നു. അവിശ്വനീയം എന്ന് പറയാവുന്ന ഒരു കടന്നു പോകല്‍, മലയാളത്തില്‍ തിരക്കഥയുടെ പെരുന്തച്ചനായ എം. ടി. വാസുദേവന്‍ നായരോട് കിടപിടിക്കുന്ന തിരക്കഥാകൃത്തെന്നു ലോഹിതദാസിനെ വിശേഷിപ്പിച്ചാല്‍ അതൊരിക്കലും അധികപ്പറ്റാകില്ല. അദ്ദേഹം മരിച്ച ശേഷമല്ല ജീവിച്ചിരുന്നപ്പോഴും സുഹൃത്തുകള്‍ തമ്മിലുള്ള സിനിമ ചര്‍ച്ചകള്‍ക്കിടയില്‍ അങ്ങനെ തന്നെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്..
-മേരി ലില്ലി.


യാത്ര

മന്ത്രവാദിയുടെ കൊട്ടാരത്തിലേക്ക്

ഇന്നലെ ഉർക്യോള പള്ളിയിൽ പോയി വന്നപ്പോൾ നല്ല ക്ഷീണമുണ്ടെങ്കിലും ,ഇന്നു ഞങ്ങൾ നാലു പേർ കൂടി ഒരു യാത്ര ഉള്ളതിനാൽ നെരത്തെ തന്നെ എണീറ്റു .ഞാനും ബെർണാഡും ബെഗോയും അവരുടെ ഭർത്താവും .(വീട്ടിൽ അല്പം ജോലി ഉണ്ടെന്നു പറഞ്ഞൂ അദ്ദേഹം വന്നില്ല )രാവിലെ എട്ടു പത്തിന്റെ ബസിനു ഞങ്ങൾ യാത്ര തിരിച്ചു.ഇന്നലെ നാൽ‌പ്പതു ഡിഗ്രീ ആയിരുന്നു ചൂട് പക്ഷെ ഇന്ന് പതിനഞ്ചു ഡിഗ്രീ കൂടാതെ വൈകീട്ടു മഴക്കുള്ള ലക്ഷണവും ,ഇവിടെ വന്നിട്ടു എനിക്കിഷ്ട്ടപെടാത്ത ഒരേ ഒരു കാര്യം കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റമാണു .മണിക്കൂർ ഇടവിട്ടാണു ഈ ബാസ്ക് കണ്ട്ട്രിയിൽ ചൂടും തണുപ്പും മഴയും മാറി മാറി വരുന്നതു .ഒരു ദിവസത്തിൽ തന്നെ ഇരുപതു ഡിഗ്രീ ചൂടു വിത്യാസവും മഴയും വെയിലും മാറി മാറി വരും .ചുരുക്കത്തിൽ മുന്നൂറ്റി അറുപത്തി അഞ്ചു ദിവസത്തിൽ മുന്നൂറു ദിവസവും മഴ തന്നെ.ചെറുതായി വെയിൽ ഉണ്ട് ,മടി മൂലം ഞാൻ കുട എടുത്തില്ല .ഞങ്ങൾ ഇന്നു പോകുന്ന സ്ഥലം ഗാറ്റിക ,ഒരു കാട് തന്നെ വന്യ ജീവികൾ ഇല്ല എന്നെ ഉള്ളൂ..

-സജി തോമസ്.




നര്‍മ്മം

മീറ്റ് ഗീതം പഠന ക്ലാസ്സ്‌ കുഞ്ഞീവി ടീച്ചര്‍ വഹ:

ചെറായി മീറ്റിനുള്ള ഗീതം ചിട്ടപ്പെടുത്തിയിട്ടും അത് പഠിക്കാന്‍ ആരും മുന്നോട്ട് തള്ളിക്കേറി വരാത്തത് കൊണ്ടു സകല ബ്ലോഗ്ഗര്മാരെയും സംഘടിപ്പിച്ചു ഒരു സംഗീത പഠന ക്ലാസ്സ്‌ നടത്താന്‍ തീരുമാനിച്ചു. ആ ക്ലാസ്സില്‍ പങ്കെടുത്തവരുടെ രസകരമായ ഒരു അവതരണമാണ് ഇവിടെ. ആരെയെങ്കിലും അമിതമായി ആക്ഷേപിച്ചിട്ടില്ല എങ്കില്‍ എന്നോട് ക്ഷമിക്കുമല്ലോ. മീറ്റിനു വരുന്നവര്‍ എനിക്കുള്ള പാരിതോഷികം പ്രത്യേകം കരുതുമല്ലോ. സഹ ജീവികളേ ഞാന്‍ ഇതാ തുടങ്ങുകയായി,നിങ്ങള്‍ ക്ഷമിച്ചാലും....

കഴിഞ്ഞ മീറ്റു നടത്തിയ ഹാളിന്റെ വാടക കൊടുക്കാത്ത വാര്‍ത്ത ചോര്‍ന്നത്‌ കൊണ്ടും വേറെ ആരും ഒരു ഹാള്‍ ഓസിക്കു തരാത്തത് കൊണ്ടും, നിരക്ഷരന്‍ ഏര്‍പ്പാടാക്കിയ ഒരു പള്ളിയുടെ മൂലയിലാണ് സംഗീത ക്ലാസ്സ്‌ നടക്കുന്നത്. പള്ളിയുടെ കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലിങ്ക് സഹിതം നീരുജീയുടെ ബ്ലോഗില്‍ നിന്നും കിട്ടുന്നതാണ്. പാട്ടെഴുതിയ കാവാലം ഗായകരില്‍ നിന്നുമുള്ള നേരിട്ടുള്ള അഭിപ്രായം കേള്‍ക്കാന്‍ ത്രാണിയില്ലാതെ ഹിമാലയത്തിലെ ഏതോ അജ്ഞാത ഐസ് ക്രീം പാര്‍ലറില്‍ ഒളിവില്‍ കഴിയുകയാണ് എന്നാണ് ആചാര്യന്‍ ഒരു കുറുക്കനെപോലെ കൂവി ബ്ലോഗിലൂടെ അറിയിച്ചത്..
-വാഴക്കോടന്‍.


വിജ്ഞാനം

വിവിധയിനം വീഡിയോ ഫയലുകൾ എങ്ങനെ കാണാം

വിവിധയിനം വീഡിയോ ഫയലുകൾ എങ്ങനെ കാണാം?.

ശരിയാ, ന്യായമായ ചോദ്യം.

സാധരണ വിഡിയോ ഫയലുകൾ, DVD, MPEG, ram, wma, quick player, AMR അങ്ങനെ, മൊബൈലിലുള്ള അപ്പുർവ്വയിനം ഫയലുകൾ, എന്നിവക്ക്‌ പുറമെ, ഷക്കില ചേച്ചിയുടെ എതെങ്കിലും ഒരു പാർട്ട്‌ (ഏല്ലാ പാർട്ട്സുകളും എന്തായാലും 19" മോണിറ്ററിൽ കൊള്ളില്ല) യൂട്യൂബിൽനിന്നും കഷ്ടകാലത്തിന്‌ ഡൗൺലോഡ്‌ ചെയ്താൽ ദെ കെടക്ക്‌ണ്‌, അത്‌ FLV ഫോർമാറ്റിൽ.
-സഹായി.




കവിതകള്‍

തിരിച്ചറിയൽ കാർഡിനപേക്ഷിച്ചിരുന്നു.


വെള്ളപട്ടാളം
തിരൂരങ്ങാടീക്ക്
ജാഥപോയപ്പോ
കല്ലെറിഞ്ഞെന്റെ
വല്യുമ്മാ‍..
ആ കല്ലിന്റെ ചീളിനെന്നെ
അടയാളപ്പെടുത്താനാവില്ലപോൽ
മാപ്പിള മലയാളം
നാവിലേക്ക്
മുലയൂട്ടി തന്ന
ഉമ്മാ‍...
-സണ്‍ ഓഫ് ഡസ്റ്റ്.

TO : ഉപ്പ@ഗൾഫ്

മൂസായുടെ വടി കളഞ്ഞു
കിട്ടുകയാണെങ്കിൽ
കൂട്ടായി കടപ്പുറത്തൂന്ന്
ജിദ്ദ തീരത്തേക്ക്
ഒരിടവഴി പണിയൂ

അച്ചപ്പവും ഹൽ‌വയും
പൊന്നും അത്തറും
സ്നേഹവും വാത്സല്യവും
നമുക്ക് കടത്തികൊണ്ടിരിക്കാം.
-ശെഫി.


കവിയും കവിതയും !

ഇന്നലെ ചിദംബര സ്മരണ ഒന്നുകൂടി വായിച്ചു
മരിച്ചിട്ട് കാലമേറെ ആയതുകൊണ്ട്
വീണ്ടും മരിച്ചില്ല ...
എങ്കിലും ശവത്തില്‍ ഒരു മുള്ളുക്കൊണ്ടു.
"കവിത യക്ഷകലയാണ്‌ അവസാനതുള്ളി
ചോരയും കൊണ്ടേ അത് പോകു..."

ബാലയെ ഓര്‍ത്തു ...
നിന്റെ അവസാന ചോരയും
വാര്‍ന്നുവോ ബാലാ..?
ഇല്ല അറിയില്ല ഇനിയും വയ്യ ..
-രതീഷ് ചാത്തോത്ത്.

പ്ലസ്‌ടുക്കാരി

(തുച്ഛമായ കൂലിക്ക് നഗരത്തിലെ കടകളില്‍
ജോലിനില്കുന്ന പെണ്‍കുട്ടികള്‍ക്ക് )

അകലത്തു നിന്നേ കാണാം
ആറരയുടെ വണ്ടിക്കുള്ള നെട്ടോട്ടം
ബാര്‍ബര്‍ ഷോപ്പിനും മുറുക്കാന്‍ കടക്കും
ഇടയിലൂടെ പിചാത്തികടയും
സുബിതാതയുടെ പലഹാരകടയും
ഗള്‍ഫ് ബാബുവിന്റെ ലേഡിസ് ഷോപ്പും
കടന്നു അവളുടെ മരണപാച്ചില്‍.
-ഉഡായിപ്സ്.


ജീവന്‍റെ സൂര്യകാന്തിപൂക്കള്‍




sketch by Vignesh,Muscut











വാന്‍ഗോഗ്..
നെഞ്ചകം തന്നെ ക്യാന്‍വാസാക്കി മാറ്റി-
യന്ങവസാന ചിത്രം വരയ്ക്കാന്‍ തുടങ്ങവേ ,
നിന്നുള്ളില്‍ ജീവന്‍റെ സൂര്യകാന്തിപൂക്കള്‍
ഒരു വട്ടമെങ്കിലുംകരയാതിരുന്നുവോ..?

കോപം കുടിച്ച ലഹരിയിലബോധ-
പ്പെരുമഴയിലാശങ്ക നിറയുന്ന നേരം
ഗോഗിനെ കൊല്ലാന്‍ തുനിഞ്ഞതില്‍
കുറ്റബോധമൊരു കത്തിയുടെ വായ്ത്തല-
യിലാഴ്ത്തി..പാപബോധത്താല്‍
സ്വയം ചെവിമുറിച്ചെറിയവേ,
ഉച്ചയുറക്കത്തില്‍ ആടിതിമര്‍ക്കുന്ന
ഭീകരസ്വപ്പ്നത്തിലാരോഹണത്തിന്റെ
തീക്കാറ്റടിക്കവേ..;
സംഭ്രമകോട്ടകള്‍ പൊട്ടിത്തെറിച്ചതില്‍
വെന്തുതീരാത്തതാണങ്ങതന്‍ ഭാവന..
-കുരീപ്പുഴ സുനില്‍ രാജ്.


എന്റെ ഏകാകിനി ..................



ഇതെന്ടെ പ്രീയ പ്രണയിനിക്ക്...... എന്ടെ ഏകാകിനിക്ക്... കണ്ണുകളില്‍ വിരഹം മാത്രം സൂക്ഷിക്കുന്ന എന്ടെ എല്ലാമായ...............



കുളിരുള്ള കരങ്ങളില്‍ പ്രണയതിന്ടെ പൂമ്പൊടി..
നിലാവില്‍ ഏകയായി എന്‍ കൂട്ടുകാരി..
-റിനി ശബരി.


ഒരു തുണ്ട് കൊടിക്കായ്‌ മരിച്ച വിഡ്ഢി

ദിക്കെട്ടും പൊട്ടുമാറുച്ചത്തിലാര്‍ത്ത്
അവസാന ശ്വാസത്തില്‍ പ്രാണന്‍ പൊടിഞ്ഞ്
ഒരു കൊലവാളിനിരയായ്‌ തീര്‍ന്നവന്
വിളിപ്പേരു ചാര്‍ത്തുവാനായിരം കൊടികള്‍

ചെമ്പട്ട് മൂവര്‍ണ്ണം കുങ്കുമ ജാതികള്‍
പേരിട്ടു ചൊല്ലുവാനാവാതെ ഏറെയും വേറെ
ചിതയെരിഞ്ഞതിന്‍ ചാരം പോലും
പങ്കിട്ടെടുക്കുവാന്‍ വെറി കൂടുന്നവര്‍..

-അബ്ദുള്‍ റഫീഖ്.




കഥ

ചായ

“ചേടത്തീ രണ്ട് ചായയിങ്ങെടുത്തോ...” വാതുക്കൽ വന്നെത്തിനോക്കിയ അമ്മയോടായാണ് ചിറ്റപ്പനത് പറഞ്ഞത്. ചിറ്റപ്പന്റെ കൂടെ ഏതോ ഒരു വലിയ സാറാണ് വന്നിരിക്കുന്നത്. കറുത്ത പാന്റും വെള്ള ഷർട്ടുമിട്ട കുടവയറൻ. ഇരുന്ന് പണിചെയ്യുന്നവർക്കാണ് കുടവയറ്‌ വരുന്നതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ബാങ്കിൽ ചിറ്റപ്പന്റെ കൂടെ പണി ചെയ്യുന്ന സാറായിരിക്കാം. ബാങ്കിൽ ഇരുന്നുള്ള പണിയാണല്ലോ. അതായിരിക്കാം കുടവയർ! അച്ഛന് കുടവയറില്ല.അച്ഛന് നിന്നുള്ള പണിയാണ്. കയർ ഫാക്ടറിയിൽ തടുക്ക് നെയ്യുന്നത് നിന്നുകൊണ്ടാണ്. ശരിക്കും ശരീരമനങ്ങണം. ശരീരമനങ്ങി പണിചെയ്താൽ പൊണ്ണത്തടി വരില്ല. ബാങ്കിൽ ഇരുന്നുള്ള പണിയാണ്.ശരീരമനങ്ങില്ല.ശരീരമനങ്ങാതിരുന്നാൽ തടികൂടും. തടികൂടിക്കൂടി വയറ് കുടവയറാകും. കുടവയറന്മാർ നടക്കുന്നത് കാണാൻ അപ്പുക്കുട്ടനിഷ്ടമാണ്. കുടവയറന്മാർ ഇരിക്കുന്നതു കാണാനും അപ്പുക്കുട്ടനിഷ്ടമാണ്. വരാന്തയിലിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് വരിഞ്ഞ കൊട്ടക്കസേരയിലാണ് കുടവയറൻ സാറിരിക്കുന്നത്. കസേരയിൽ വലിയൊരു മത്തങ്ങ വെച്ചിരിക്കുന്നത് പോലെ...

-സതീശ് മാക്കോത്ത്.


ദുഷ്ടന്‍

വാഗ്ദാനം ചെയ്ത തുക പെണ്ണിനെ കണ്ടതിനു ശേഷം മാത്രമെ തരുകയുള്ളൂവെന്നും ഒരു രൂപാ പോലും മുന്‍ കൂറായി തരികയില്ലെന്നുംകര്‍ക്കശസ്വരത്തില്‍ ദുഷ്ടന്‍ ആവര്‍ത്തിച്ചു.മാത്രമല്ല തന്നെ കബളിപ്പിച്ചാല്‍ ഭവിഷ്യത്തു ഭയങ്കരമായിരിക്കുമെന്നും ആവശ്യാനുസരണം ദാദാമാര്‍ തന്റെ പക്കല്‍ ഉണ്ടെന്നും പിമ്പിനെ ഭീഷണിപ്പെടുത്താനും അയാള്‍ മറന്നില്ല. വിലകൂടിയ സ്കോച്ചു വാങ്ങി കൊട്ടാര സദ്രുശമായ വീട്ടിലിരുന്നു കുടിക്കുവാന്‍ കഴിയുമെങ്കിലും ദുര്‍ഗന്ധം നിറഞ്ഞ ചാരായ ഷാപ്പില്‍ ഇരുന്നു കാറിയും തുപ്പിയും ഉച്ചത്തില്‍ നാലു തെറി വിളിച്ചും ചാരായം കുടിക്കുന്നതിലാണു ദുഷ്ടന്‍ സുഖം കണ്ടെത്തിയിരുന്നതു..
-ഷെറീഫ് കൊട്ടാരക്കര.








ചിത്രങ്ങള്‍


ചില്ല് കൂട്ടില്‍


-പകല്‍കിനാവന്‍

Just Before A Storm (ഒരു കൊടുങ്കാറ്റിന് മുന്‍പ്)

-ശിവ.

ഒരു ജാലകം നിറയെ മഴ,വെയില്‍

-സെറീന.

മഴ തന്‍ മറ്റേതോ മുഖം

-നൊമാദ്.

തുളുമ്പുന്നുണ്ടെന്തോ

-ഗുപ്തന്‍.

ഹായ്..... എന്തൊരു മണം........!!

-അപ്പു.


ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.

blothram@gmail.com

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP