FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

01ഒക്ടോബര്‍2009 - ഒക്ടോബറില്‍ കൂടെ വരാത്തവര്‍...

Thursday

ദുരന്തങ്ങളുടെ തനിയാവര്‍ത്തനം തേക്കടി ബോട്ട് ദുരന്തം.....പൊലിഞ്ഞ ജീവനുകള്‍ക്ക് ആദരാഞ്ജലികള്‍ ...
-ബ്ലോത്രം


ഒക്ടോബറിലേയ്ക്ക് കൂടെ വരാത്തവര്‍...

സെപ്റ്റംബര്‍ 30 | സമയം രാത്രി 10 മണി.

ഇന്നു വൈകിട്ട് തേക്കടിയില്‍ സംഭവിച്ച ബോട്ടു ദുരന്തത്തില്‍ മരണം 30 ആയെന്ന് ടി.വി വാര്‍ത്ത പറഞ്ഞു. മരണസംഖ്യ ഉയരുന്നതറിയാന്‍ കാക്കാതെ ഞാന്‍ ടിവി ഓഫ് ചെയ്തു. ഒഴിവാക്കാനവില്ലായിരിക്കാം ഒരു ദുരന്തവും. എങ്കിലും മുന്‍‌കരുതലുകള്‍ കുറെയേറെ ജീവനുകള്‍ നിലനിര്‍ത്തുമായിരുന്നോ? ആരെ കുറ്റപ്പെടുത്താന്‍. കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം?

‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’ എന്ന ഫ്ലാഷ് ന്യൂസ് എന്തോ എനിക്കത്രയ്ക്കങ്ങ് ദഹിക്കുന്നില്ല. മരണം നല്‍കുന്ന വേദനയ്ക്ക് ദേശഭേദമുണ്ടോ? ആര്‍ക്കറിയാം.

ഒക്ടോബറിലേയ്ക്ക് കൂടെ വരാന്‍ കൂട്ടാക്കാത്ത എല്ലാവരെയും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. നിങ്ങള്‍ക്കെന്റെ ആദരാഞ്ജലികള്‍...
-പൊങ്ങുമ്മൂടന്‍.




എങ്കിലും എന്റെ ദൈവമേ...

തേക്കടിയെന്നെപ്പോള്‍ കേട്ടാലും മനസ്സില്‍ തെളിയുന്നൊരു ചിത്രമുണ്ട്‌. മരച്ചാര്‍ത്തുകള്‍ക്കിടയിലൂടെ നീണ്ടു പോകുന്ന പാത. അതിലൂടെയെത്തിപ്പെടുമ്പോള്‍ ആകാശം ഭൂമിയില്‍ വന്നു വീണതു പോലൊരു തടാകവും നിബിഢ വനം അതിരിടുന്ന തീരവും.
ഈ തീരത്തേക്കാണൂ ലോകമെമ്പാടു നിന്നും സഞ്ചാരികളും സന്ദര്‍ശകരും നിര്‍ത്താതെ ഒഴുകി വരുന്നത്‌.

ബോട്ട്‌ ലാന്‍ഡിംഗിലേക്കിറങ്ങുന്നതിനു മുമ്പുള്ള മതിലില്‍ കുറച്ചു നേരമിരുന്നാല്‍ കാണാം ആര്‍ത്തുലസ്സിച്ചു പോകുന്ന പല പല കൂട്ടങ്ങളെ. വ്യത്യസ്ത നാടുകളില്‍ നിന്നുള്ളവര്‍, പല പല ഭാഷകള്‍ സംസാരിക്കുന്നവര്‍ . ആഹ്ലാദവും തിമിര്‍പ്പുമല്ലാതെ മറ്റൊരു ഭാവവും നമുക്കാരുടേയും മുഖത്തു കാണാനാകില്ല...
-വയനാടന്‍.




തേക്കടി ദുരന്തം - ആദരാഞ്ജലി

തേക്കടിയില്‍ ബോട്ട് മുങ്ങി മരണപ്പെട്ടവരുടെ സ്മരണക്കു മുന്നില്‍ ജനശക്തിയുടെ ആദരാഞ്ജലി‍.

തേക്കടി ബോട്ടപകടം: ഉന്നതതല അന്വേഷണം നടത്തും- മുഖ്യമന്ത്രി

തേക്കടി ബോട്ടപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നത് ആഭ്യന്തരവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. അങ്ങേയറ്റം ദുഃഖകരമായ സംഭവമാണ് തേക്കടിയിലുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് തട്ടേക്കാട്ടുണ്ടായ അപകടത്തിനു സമാനമായ ദുരന്തമാണ്. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഒരുക്കി. പ്രതിരോധവകുപ്പിന്റെ എല്ലാ സഹായവും കേന്ദ്രമന്ത്രി എ കെ ആന്റണി വാഗ്ദാനം ചെയ്തു. നേവിയുടെയും ഡോക്ടര്‍മാരുടെയും സംഘങ്ങള്‍ സംഭവ സ്ഥലത്തെത്തി...
-ജാഗ്രത.



തേക്കടി ബോട്ടു ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍

തേക്കടി ബോട്ടു ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍

ഇതെഴുതുമ്പോള്‍ മുപ്പത്തിരണ്ട് മരണം വരെയാണ് സ്ഥിരീകരിയ്ക്കപ്പെട്ടതായി ദൃശ്യമാധ്യമങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇനിയും മരണസംഖ്യ കൂടുമെന്നാണ് അറിയുന്നത്. ബോട്ടില്‍ എണ്‍പതോളം ആളുകള്‍ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.

മരണപ്പെട്ടവര്‍ ആരൊക്കെയെന്ന് തിരിച്ചറിയപ്പെട്ടു വരുന്നതേയുള്ളു. എന്തായാലും അതി ദാരുണമായിപ്പോയി ഈ ദുരന്തം. മുമ്പ് നടന്ന തട്ടേക്കാട് ദുരന്തത്തിന്റെ ദു:ഖ സ്മരണകള്‍ മനസ്സില്‍ നിന്നും മാഞ്ഞു പോകുന്നതിനു മുമ്പാണ് ഞെട്ടിപ്പിച്ച ഈ ദുരന്തം. അന്യ സംസ്ഥാനത്തുനിന്നു വന്നവരും വിദേശസഞ്ചാരികളും ആണ് കൂടുതലും ഈ അപകടത്തില്‍പ്പെട്ടിരിയ്ക്കുന്നത്.
-ഇ എ സജിം തട്ടത്തുമല.


ഇന്നത്തെ ഗള്‍ഫ് ന്യൂസിലെ മുന്‍‌പേജിലെ ഒരു പ്രധാന ന്യൂസ് കണ്ട് ലജ്ജ തോന്നി. ഇന്‍‌ഡ്യയെപ്പറ്റിയും ഇന്‍‌ഡ്യന്‍ സംസ്കാരത്തെപറ്റിയും വാതോരാതെ സംസാരിക്കുന്ന നമ്മള്‍ എവിടെ നില്‍ക്കുന്നു എന്ന് ഈ ന്യൂസുകള്‍ കണ്ടാല്‍ മനസ്സിലാവും.ഒരു രാജ്യത്തിന്റെ ഭാവി ഇരിക്കുന്ന വിദ്യാഭ്യാസസ്ഥപനങ്ങളിലുള്ളവരുടെ പ്രതികരണങ്ങള്‍ അവര്‍ ഇരിക്കുന്ന സ്ഥനങ്ങള്‍ക്ക് യോജിച്ചതാണോ എന്ന് അവര്‍ തന്നെ വിലയിരുത്തേണ്ടതാണ്.
-തറവാടി.




വമ്പത്തീ.... നീയാണ് പെണ്ണ്.....




എല്ലാവരും ഈ വാര്‍ത്ത കേട്ടിട്ടുണ്ടാകും. എന്നാലും ഈ പെണ്‍കുട്ടിയെ
കുറിച്ച് രണ്ടു വരി കുറിക്കാതിരിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല..


രുക്സാന ആണ് ഇപ്പൊ ഹീറോ. തന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയ തീവ്രവാദിയെ
ആ മിടുക്കി ടിഷ്യൂ..... ദാ കിടക്കുന്നു ഒരുത്തന്‍ താഴെ...
-കൊസ്രാക്കൊള്ളി.





മയില്‍‌പീലി


കാര്‍മേഘങ്ങള്‍ മൂടിനില്കും ജൂണിലെ ഒരു പ്രഭാതംഅന്ന്, ഒരു കുട്ടം കുസൃതികുരുന്നുകള്‍ എന്‍റെ കൂട്ടുകരയിതീര്നുകളിച്ചും ചിരിച്ചും ഇണങിയും പിണങിയുംഞങ്ങള്‍ ജീവിതതിലെക് പിച്ച വച്ചുഅമ്മയുടെ ചിരകുകല്കിടയില്‍ നിന്നുംകുട്ടുകാരുടെ ഉഷ്മ്മലതയിലെക് അന്നെനിക്യദ്യമായി ഒരു മയില്പീളിടുണ്ട് കിട്ടിഓര്‍മ്മടന്‍ ചില്ലുകുടരത്തില്‍ ഞാന്‍ അത് സുക്ഷിച്ചു വച്ചുഅങ്ങനെ നിമിഷങ്ങള്‍,ദിനങ്ങള്‍ ,വര്‍ഷങ്ങള്‍ കടന്നുപോയിഎന്‍റെ മയില്പീളിടുണ്ടുകള്‍ പെറ്റു പെരുകിമാനം കണ്ടിട്ടും മഴകാര്‍ കണ്ടിട്ടുംഎന്‍റെ മയില്പീളിടുണ്ടുകള്‍ പെറ്റു പെരുകുന്നുഓര്‍മകളുടെ ചില്ലുകൊട്ടാരം പോടിതെരികുമ്പോള്‍സ്നേഹത്തിന്‍ വളപോട്ടുകള്‍ ചിതരിറെരികുന്നുവോ?ഒപ്പം എന്‍റെ മയില്പീളിടുണ്ടുകളും പരന്നുപോവുകയോ?
-ലക്ഷ്മി.


പ്രിയംവദ കാതരയാണോ?!

'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'
ശ്രീനാരായണ ഗുരുദേവന്‍റെ ഈ വചനം ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് എന്‍റെ അമ്മയില്‍ നിന്നാണ്.ജാതിമത ഭേദങ്ങള്‍ക്ക് അതീതമായി, മനുഷ്യന്‍ ഒന്നാണെന്ന സത്യം കുട്ടിക്കാലത്തെ എന്‍റെ മനസില്‍ വേരൂന്നി.ഞാന്‍ വളരുന്നതിനൊപ്പം ആ വേരില്‍ നിന്ന് ശിഖിരങ്ങള്‍ ഉണ്ടാകുകയും, മനുഷ്യന്‍ ഒന്നെന്ന ചിന്ത ഒരു മരമായി മനസില്‍ വളരുകയും ചെയ്തു.
വര്‍ഷങ്ങള്‍ കഴിഞ്ഞു..
-അരുണ്‍ കായംകുളം.



നളിനി ജമീല


സത്യമാണോ നീ പറയുന്നത്???...
ബാലചന്ദ്രന്റെ സ്വരത്തില്‍ അതിശയം കലര്‍ന്നിരുന്നു.....
അതെ ബാലു....അവള്‍ തന്നെ....
അവന്‍ അടുത്ത്‌ വന്നിരുന്നു....
''അപ്പോള്‍ കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വച്ചു. ..??''
''അതെ അതവര്‍ തന്നെയായിരുന്നു.. .ടി വി യില്‍ കണ്ടാണ്‌ ഞാന്‍ അറിഞ്ഞത്....അവരെ മുന്‍പ് ഒന്നു രണ്ടു തവണ കണ്ടിരുന്നു അതുകൊണ്ട് പെട്ടന്ന് തന്നെ മനസ്സിലായി.......''
''നീ പിന്നീട് അന്വേഷിച്ചിരുന്നുവോ ??''
കുറേക്കാലം മുന്‍പ് ഞാന്‍ അവളെ കുറിച്ചു ബാംഗ്ലൂരില്‍ അന്വേഷിച്ചിരുന്നു... അന്ന് ആര്‍ക്കും അവളെക്കുറിച്ചറിയാമായിരുന്നില്ല ...പിന്നെ ലിബയയില്‍ ആയിരുന്നതിനാല്‍ കൂടുതല്‍ അന്വേഷിക്കാനും പറ്റിയില്ല...
പിന്നെ ഇപ്പോഴാണ്.......
ജനലിനപ്പുറം ട്രെയിന്‍ ഇരമ്പിപ്പായുന്ന ശബ്ദം കേള്‍ക്കാം ബാലചന്ദ്രന്‍ ഇപ്പോള്‍ നിശബ്ദനാണ്..
മുറിയിലെ സൌണ്ട് സിസ്റ്റത്തില്‍ എം ഡി രാമനാഥന്‍ പാടുന്നു...
എനിക്ക് കുറച്ചു വെള്ളം കുടിക്കണമെന്നു തോന്നി ..ദാഹമേറുന്നു.......
ഇവിടേയ്ക്ക് വരേണ്ടായിരുന്നു എന്ന് തോന്നുന്നു....
-മുരളി നായര്‍.



പന്തളം | pandalam

പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പന്തളം എന്ന ചരിത്ര പ്രസിദ്ധമായ ചെറു പട്ടണത്തെ കുറിച്ച് കേള്‍ക്കാത്ത മലയാളികളോ, അന്യഭാഷക്കാരോ കുറവായിരിക്കും. പന്തളത്തെ നേരിട്ട് അറിയാത്ത മറുനാട്ടില്‍ ജനിച്ചുവളര്‍ന്ന ഇന്നത്തെ പുതു തലമുറക്കു പോലും പ്രസിദ്ധമായ ഒരു പഴംചൊല്ലിലൂടെയെങ്കിലും പന്തളത്തെ കുറിച്ച് കേള്‍ക്കാതിരിക്കാനിടയില്ല.

അതിങ്ങനെയാണ്

“പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട”.
-നീര്‍വിളാകന്‍.





"ബാല്‍‌ക്കണി"

ഞങ്ങളുടെ ബാല്‍‌ക്കണി പടിഞ്ഞാട്ട്
തൊട്ടടുത്ത കെട്ടിടത്തില്‍ മുഖം പൊത്തി
ഒളിഞ്ഞ നില്പ്
ആരെല്ലാം വന്നാലും പോയാലും
ഞാനാരുമല്ലല്ലൊ എന്ന്
കാണട്ടേയെന്ന് എത്തിനോക്കുമ്പോള്‍
താഴേക്ക് ചാടട്ടേയെന്ന്..
..................
നസീര്‍ കടിക്കാട്.


തന്തയില്ലാത്ത ചില മരങ്ങള്‍

നദിക്കരയിലെ ചാരു ബെഞ്ചില്‍ ഇരുന്ന്
ഒരന്ധ ഗായകന്‍ ആത്മഗീതങ്ങള്‍ മൂളുകയാണ്‌
നദിയില്‍ നിന്നും ആഞ്ഞടിക്കുന്ന ശീതക്കാറ്റില്‍
നരച്ച കമ്പിളി വസ്ത്രത്തിന്റെ
കാലപ്പഴക്കമുള്ള സുഷിരങ്ങളില്‍
സൂചി മുനകള്‍ കുത്തിയിറക്കുന്ന തണുപ്പില്‍
തന്റെ വരണ്ട് മഞ്ഞിച്ച കൈവിരലുകളാല്‍
മുറുക്കിക്കെട്ടിയ ഗിറ്റാറിന് തന്ത്രികള്‍
ആര്‍ക്കോ വേണ്ടി ചലിപ്പിക്കുന്നു..
.............
കാപ്പിലാന്‍.



നാട് കടത്തപ്പെട്ടവന്‍

പ്രസവിക്കാനും മുലയൂട്ടാനും
വയ്യെന്നു പറഞ്ഞ പ്രിയതമക്ക്
ഭര്‍ത്താവ് ചന്തയില്‍ നിന്ന്
ഡിസ്കൗണ്ടിലൊരു
ഗര്‍ഭപാത്രവും മുലക്കുപ്പിയും വാങ്ങി.
...............
ലിജേഷ്.



മണ്ണിന്‍റെ പ്രണയസ്വരം

മഴയ്ക്കെന്നോട് കടുത്ത പ്രണയമാണ്.മഴക്കാലങ്ങളില്‍ അവളുടെ പ്രണയം എന്നില്‍ നിറഞ്ഞു ഒഴുകാറുണ്ട്.
നിറഞ്ഞു,നിറഞ്ഞു .........
-സുജീഷ് നെല്ലിക്കാട്ടില്‍



മധുരിക്കുന്ന പൂക്കള്‍

ജിമ്മി.


ഇരുളും വെളിച്ചവും


ഏകലവ്യന്‍.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP