FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

17ആഗസ്റ്റ്2009 - സ്വാതന്ത്ര്യമെന്നാല്‍...

Sunday


ഇന്ന് ചിങ്ങം 1, മലയാള വര്‍ഷാരംഭം.

എല്ലാ വായനക്കാര്‍ക്കും ബ്ലോത്രത്തിന്റെ ആശംസകള്‍..


ഇന്ന് ചിങ്ങം ഒന്ന് - കര്‍ഷകദിനം


മാതൃഭൂമി ദിനപത്രത്തില്‍ കര്‍ഷകദിനം ആചരിക്കുമ്പോള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ പുതുതായി സ്ഥാനമേല്‍ക്കുന്ന മന്ത്രിമാര്‍ക്കുവേണ്ടി ആ ഇടം നീക്കിവെച്ചിരിക്കുന്നു. മറ്റു പത്രങ്ങളില്‍ കര്‍ഷകദനാചരണം ചവറ്റു കൊട്ടയില്‍.

-കേരള ഫാര്‍മര്‍.


സ്വാതന്ത്ര്യം എന്നാൽ........




സ്വാതന്ത്ര്യം
എന്നാൽ
........



എന്താണു സ്വാതന്ത്ര്യം?


സ്വാതന്ത്ര്യം എന്നർത്ഥമുള്ള ' liber ' (ലിബെർ) എന്ന ലത്തീൻ പദത്തിൽനിന്നാണ് liberty (ലിബെട്ടി) അഥവാ സ്വാതന്ത്ര്യം എന്ന വാക്ക് രൂപം കൊണ്ടിരിയ്ക്കുന്നത്. സ്വാതന്ത്ര്യം എന്നത് പല തരത്തിൽ നിർവ്വചിയ്ക്കപ്പെടുന്നുണ്ട്. പല രാഷ്ട്രീയ ചിന്തകന്മാരും പല പലവിധത്തിൽ ആണു സ്വാതന്ത്യത്തെ നിർവ്വചിച്ചിട്ടുള്ളത്. അവയുടെയെല്ലാം സാരാംശങ്ങൾ ഉൾക്കൊണ്ടുകൊണ്ടു വേണം എന്താണു സ്വാതന്ത്ര്യം എന്നതിനെക്കുറിച്ച് ഒരു സാമാന്യ ധാരണയിൽ നമൂക്ക് എത്തിച്ചേരാൻ. അതുപോലെ സ്വാതന്ത്ര്യത്തെ രാഷ്ട്രമീമാംസകർ പലരൂപത്തിൽ തരംതിരിയ്ക്കാറും ഉണ്ട്. അതിന്റെ കൂടുതൽ വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഇവിടെ ഉദ്ദേശിയ്ക്കുന്നില്ല. എന്തായാലും സ്വാതന്ത്ര്യം എന്നത് അർത്ഥാന്തരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദമാണ്.
-ഇ.എ.സജിം തട്ടത്തുമല.


സ്വാതന്ത്ര്യദിനാഘോഷം

-രഞ്ജിത് അടാട്ട്.



നമ്മുടെ വീടുകള്‍ പവ്വര്‍ ഹൌസുകളാക്കാന്‍ ദേശീയ സൌര ദൌത്യം വരുന്നൂ..

ദേശീയ സൌര ദൌത്യം
(National Solar Mission)

ഇന്ത്യ ദേശീയ സൌര ദൌത്യത്തിലൂടെ സൌരഊര്‍ജ്ജരംഗത്ത് വലിയ ഒരു കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുകയാണ്. സൌരഭാരതം എന്ന പേരില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ കരട് രൂപമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് .
-ടോട്ടോചാന്‍.



ആസിയന്‍ കരാര്‍ എന്ന കുരുക്ക്

ആസിയന്‍ കരാര്‍ എന്ന കുരുക്ക്

പി കൃഷ്ണപ്രസാദ്
-
സാധാരണക്കാരന്റെ ജീവിതപുരോഗതി ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളെപ്പോലും വ്യാമോഹവിമുക്തരാക്കാന്‍ പര്യാപ്തമാണ് ആസിയന്‍ സ്വതന്ത്രവ്യാപാര കരാറിന് അംഗീകാരം നല്‍കാനുള്ള മന്‍മോഹന്‍ മന്ത്രിസഭയുടെ തീരുമാനം. ഡിസംബറില്‍ ബാങ്കോക്കില്‍ ചേരുന്ന ഉച്ചകോടിയില്‍ അന്തിമ കരാര്‍ ഒപ്പുവയ്ക്കാനാണ് മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ തീരുമാനം. 2010 ജനുവരി ഒന്നുമുതല്‍ കരാര്‍ നടപ്പില്‍ വരും...
-‌--ഇ എ സജിം തട്ടത്തുമല



അങ്ങനെ ഒരു ഓണക്കാലത്തു …..

ആല്‍ത്തറയില്‍ പുതിയ ഓണ വിഭവം.

കേരളത്തിലേയൊ, ഗള്‍ഫ് രാജ്യങ്ങളിലെയൊ, അമേരിക്കയിലേയോ ഇന്‍ഡ്യയിലെ മഹാനഗരങ്ങളിലേയൊ മലയാളികള്‍ക്കു ഇതു അല്‍ഭുതമായി തോന്നിയേക്കാം. “പ്രവാസി” എന്ന വാക്കിനു"ഇവരെയൊക്കെ മാത്രമാണല്ലൊ അര്‍ത്ഥമാക്കുന്നതു"( രാജസ്ഥാനിലും, ഗുജറാത്തിലും, ഹരിയനയിലും -- മഹാനഗരങ്ങലില്‍ നിന്നു അകന്നു -- ഗ്രാമ പ്രദേശങ്ങളില്‍ ഒരു ദ്വീപു നിവാസികളെ പൊലെ താമസിക്കുന്ന ആയിരക്കണക്കിനു മലയാളികള്‍ക്കു വേണ്ടി ഈ കുറിപ്പു )

അങ്ങനെ ഒരു ഓണക്കാലത്തു …(ഇവിടെയും വായിക്കാം)

-മനോവിഭ്രാന്തികള്‍


ഇതോ യുക്തിവാദം , ഇതോ മാന്യത ..? ഛായ് !

ബൂലോഗത്ത്‌ നന്നായി ചര്‍ച്ച നടക്കുന്നതില്‍ ഒന്ന് യുക്തിവാദികളും ദൈവ വിശ്വാസികളും തമ്മില്‍ ആണ് , ചര്‍ച്ചക്ക് മുന്‍ കയ്യ്‌ എടുക്കുന്ന ബ്ലോഗ്ഗര്‍ പ്രതി പക്ഷ ബഹുമാനത്തോട്‌ കൂടി നല്ല രീതിയില്‍ വരുന്ന വ്യത്യസ്ത ആശയങ്ങളും തിരുത്തുകളും പ്രസിദ്ധീകരിക്കാറുണ്ട് , ഒരര്‍ത്ഥത്തില്‍ അതിനു ബാദ്ധ്യസ്ഥരും ആണ് .പ്രത്യേകിച്ച് തെറ്റിദ്ധാരണാ ജനകം ആയ ഒരു പ്രസ്താവന നടത്തിയ ശേഷം അത് തെറ്റാണെന്ന് മറ്റുള്ളവര്‍ ബോധ്യപ്പെടുത്തി കൊടുത്താല്‍ അല്പം മാന്യത ഉള്ള ബ്ലോഗ്ഗര്‍ അത് തിരുത്താന്‍ മടി കാണിക്കില്ല ..
-ഫൈസല്‍ കൊണ്ടോട്ടി.

ചിലപ്പോഴൊക്കെ നമുക്ക് കരയാനും തോന്നില്ലേ?



പഥേര്‍
പാഞ്ചാലി കാണാന്‍ ഭാഗ്യമുണ്ടായവര്‍ ഈ സീന്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ?
കാശുപ്പൂക്കളുടെ ഇടയില്‍ നിന്ന് ചേച്ചിയും അനുജനും തീവണ്ടിയെ കാണുന്ന
കാഴ്ച. ആ സീന്‍ ചിത്രീകരിച്ചതിനു പുറകിലുണ്ടായ സംഭവങ്ങള്‍ സത്യജിത് റേയുടെ
വാക്കുകളില്‍....
-മരമാക്രി.


ഇ വിപ്ലവത്തെ ആര്‍ക്കാണ് പേടി

മാതൃഭൂമിയില്‍ വന്ന ലേഖനം - സി .ജയ്കിഷന്‍
പത്രങ്ങളുടെ മരണമണി മുഴങ്ങിത്തുടങ്ങിയെന്നത്‌ ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്നതാണ്‌. ഇ-വിപ്ലവത്തിന്റെയും സാമ്പത്തികമാന്ദ്യത്തിന്റെയും കാലത്ത്‌ ആ വാദം വീണ്ടും ശക്തിയാര്‍ജിച്ചിരിക്കുന്നു. എന്താണ്‌ യാഥാര്‍ഥ്യം?
-പി ടി ഫിറോസ്.


ഇത്രക്കും ഞെട്ടണോ?

"അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ്‌ ഖാനെ രണ്ടു മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെത്രേ.!" പേരിനെ മാത്രം അടിസ്ഥാനമാക്കി ന്യൂയോര്‍ക്കില്‍ തടഞ്ഞു വച്ചത് തന്നെ ഞെട്ടിച്ചു എന്ന് പിന്നീട് ഷാരൂഖ്‌ പറഞ്ഞു.

മറ്റൊരു രാജ്യത്തെ സിനിമാ താരം ഈ രാജ്യത്ത് വന്നിറങ്ങുമ്പോള്‍ നമുക്കെന്തെങ്കിലും സംശയം തോന്നിയാല്‍ പരിശോധിക്കാന്‍ നമുക്കവകാശമില്ലേ? അതോ അവന്‍ ആ രാജ്യത്ത് വെല്ല്യ പുലിയാണ് അതുകൊണ്ട് ഇവിടെ അങ്ങനേ ഒരു പരിശോധനയും കൂടാതെ പൊക്കോട്ടെ എന്ന് തീരുമാനിക്കുമോ ? അതോ ആരാധന മൂത്ത് സെക്യൂരിറ്റി ഓഫീസര്‍ തൊട്ടു മുത്തുമോ? ചിലപ്പോള്‍ നമ്മില്‍ പലരും അങ്ങനെ ചെയ്തേക്കും ! അതുകൊണ്ടാണ് നമുക്കെല്ലാം കൃത്യമായി ജോലി ചെയ്യുന്നവരോട് സഹിഷ്ണുത കാണിക്കാന്‍ ഇത്ര ബുദ്ധിമുട്ട് !
-നാട്ടുകാരന്‍


തറവാടിയുടെ അവധിക്കാല ഓര്‍മ്മകള്‍..‌

.........
വീണ തേങ്ങകള്‍ പെറുക്കുന്നതിനിടെ അടുത്ത തെങ്ങില്‍ കയറാന്‍ തയ്യാറെടുക്കുന്ന കുഞ്ഞനെ ഇടങ്കണ്ണിലൂടെ ഞാന്‍ നോക്കും, സ്വല്‍‌പ്പം തേങ്ങയുള്ള ഇളനീരാണ് എന്റെ നോട്ടത്തിന്റെ ലക്ഷ്യമെന്നറിയുന്നതിനാല്‍ നെറ്റിയില്‍ കൈകൊണ്ട് സൂര്യനെ മറച്ച് മുകളിലേക്ക് നോക്കി കുഞ്ഞന്‍ ഒന്നിരുത്തിമൂളും ' നോക്കട്ടെ കുട്ട്യേ ണ്ടെങ്കി ഇടാം '...
-തറവാടി.


എന്റെ ബാല്യകാല സ്മരണകള്‍ - പാര്‍ട്ട് 2

ഒന്നാം ഭാഗം ഇവിടെ നോക്കാം >>>

http://jp-athumithumkarumuru.blogspot.com/2009/08/blog-post_15.html


ടോയലറ്റ് സൌകര്യം എല്ലാം കുറവായിരുന്നു അച്ചന്റെ വില്ലയില്‍. അതിനാല്‍ ഞാന്‍ വളര്‍ന്ന്അപ്പോള്‍ കുളിക്കാനും മറ്റും ഹോട്ടലിന്റെ മുകളിലെ നിലയിലേക്ക് പോകുമായിരുന്നു. ചിലപ്പോള്‍ ഫസൂല്‍ മാമന്റെ കൂടെ പുറത്ത് ഒരിടത്ത് കുളിക്കാന്‍ പോകും. ഹോട്ടലിന്റെ പിന്നില്‍ കൂടി ഒരു വഴിയില്‍ പോയാല്‍ ആളുകള്‍ക്ക് കുളിക്കാനുള്ള ഒരിടം ഉണ്ട്. അവിടെ ഒരു പാറയില്‍ കുഴിതാളി പോലെയുള്ള കുറേ കുഴികളുണ്ട്. അവിടെ എവിടേനിന്നോ വെള്ളം എത്തിക്കൊണ്ടിരിക്കും. അതില്‍ നിന്ന് വെള്ളം കൈപാട്ട കൊണ്ട് ഒഴിച്ച് കുളിക്കാം...
-ജെപി വെട്ടിയാട്ടില്‍.


ഗട്ടറിലെ മരണങ്ങള്‍

ചാലക്കുടിക്കടുത്ത് പോട്ടയില്‍ ബൈക്ക് ഗട്ടറില്‍ വീണു യാത്രക്കാരന്‍ ലോറി കയറി മരിച്ച വാര്‍ത്ത‍ ഇന്ന് രാവിലെ ദീപികയില്‍ വായിച്ചു. നമ്മള്‍ മലയാളികള്‍ക്ക് ഇതൊരു സാധാരണ സംഭവം മാത്രം! ഇതിത്ര കണ്ടു പറയാന്‍ എന്തിരിക്കുന്നു, അല്ലെ?

ഇനി, മറ്റൊരു വാര്‍ത്ത‍ - അതും ഇന്ന് രാവിലെ കണ്ടത്. സൌത്ത് ഫ്ലോറിഡയില്‍ 93 വയസ്സുള്ള ഒരു വൃദ്ധന് വര്‍ഷങ്ങളായി സിഗരറ്റ് വലിച്ചു ലങ്ഗ് കാന്‍സര്‍ വന്നു മരിച്ച തന്റെ ഭാര്യയുടെ മരണത്തിനു 5.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം അവിടത്തെ ജൂറി വിധിച്ചിരിക്കുന്നു!
-കൊറ്റായി


ഭാസ്കര്‍വില്ലയില്‍ വേട്ടനായത്രെ??

ഷെര്‍ലക്ക് ഹോംസിന്റെ ഏതെങ്കിലും കഥയുടെ ഓര്‍മ്മ തലക്കെട്ട് കൊണ്ടു വരുന്നുവെങ്കില്‍ അത് മന:പൂര്‍വമല്ലത്രെ. തലക്കെട്ടില്‍ രണ്ട് ചോദ്യചിഹ്നം ഇട്ടത് അതിലേറെ മനഃപൂര്‍വമല്ലത്രെ.


സംഭവങ്ങളില്‍, പത്രവാര്‍ത്തകളില്‍, പ്രസ്താവനകളില്‍, പാര്‍ട്ടി തീരുമാനങ്ങളില്‍, ലേഖനങ്ങളില്‍, വാചകങ്ങളില്‍, വാക്കുകളില്‍, തുമ്മലില്‍, തുപ്പലില്‍, ചുമയില്‍, നിശ്വാസങ്ങളില്‍ എല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായി ഉപയോഗിക്കാവുന്ന എന്തെങ്കിലും ഉണ്ടോ എന്ന് തപ്പി നടക്കുന്ന മാധ്യമ ഡിറ്റക്ടീവുകളുടെ എണ്ണം അത്രയധികം ആയിക്കൊണ്ടിരിക്കുകയാണത്രെ. ഷെര്‍ലക്ക് ഹോംസ് കഷ്ടപ്പെട്ട്, പാടുപെട്ട്, ബുദ്ധിമുട്ടി വസ്തുത തെളിയിക്കുമ്പോള്‍, അഭിനവ ഡിറ്റക്റ്റീവുകള്‍ തങ്ങളുടെ തെളിയിക്കപ്പെട്ട വിരുദ്ധത കണ്ണില്‍ കാണുന്ന എല്ലാത്തിലും ആരോപിക്കുകയാണത്രെ....
-മരത്തലയന്‍.


കറിവേപ്പിലയിലെ രാഷ്ട്രീയം.

തെറ്റിദ്ധരിക്കരുത്, രാഷ്ട്രീയക്കാര്‍ കറിവേപ്പില എന്നൊന്നും അല്ല ഞാന് ‍പറഞ്ഞു വരുന്നത്.
ഇന്ത്യ ഒപ്പിട്ട ആസിയാന്‍ കരാറിന് എതിരെ ഇടതു പക്ഷം ഉയര്‍ത്തി കൊണ്ട് വരുന്ന വിമര്‍ശനങ്ങളുടെ ഒരു സാമ്പിള്‍ ദേശാഭിമാനിയില്‍ കണ്ടു. ഇനി നമ്മള്‍ വിയറ്റ്നാമില്‍ നിന്നുള്ള കറിവേപ്പില ആവും ഉപയോഗിക്കുക പോലും.
-ജോണ്‍ ചാക്കോ പൂങ്കാവ്.


ഋതു: മാറുന്ന സിനിമാക്കാലം

പ്രതിഭാധനനായ ഒരാള്‍കൂടി നടന്ന് മറഞ്ഞ ഒരു രാവിലാണ്‌ ഞാന്‍ ഇത്‌ എഴുതി തുടങ്ങുന്നത്‌. നടന്‍ മുരളി ഓര്‍മ്മയായ രാവ്‌. വല്ലാത്തൊരു മഴക്കാലം തന്നെയിത്‌. മരണങ്ങള്‍ മുറിപ്പെടുത്തിയ വല്ലാത്തൊരു കാലം. ഈ നശിച്ച മഴ ഇനിയെങ്കിലും ഒന്ന് തീര്‍ന്ന് കിട്ടിയെങ്കില്‍ മതിയായിരുന്നു...

തുടര്‍ച്ചയായ രണ്ട്‌ ദിവസങ്ങളില്‍ സുഹൃദ്‌ ബന്ധങ്ങള്‍ പ്രമേയമാകുന്ന രണ്ട്‌ ചിത്രങ്ങള്‍ കാണുവാനിടയായി. ഒന്ന് തമിഴില്‍, മറ്റൊന്ന് മലയാളത്തില്‍. സമുദ്രക്കനിയുടെ 'നാടോടികളും' ശ്യാമപ്രസാദിന്റെ 'ഋതു'വും. 'ഋതുക്കള്‍ മാറി, നമ്മള്‍ മാറിയോ?' എന്നാണ്‌ ഈ ചിത്രത്തിന്റെ ഭംഗിയുള്ള പരസ്യചിത്രങ്ങള്‍ ചോദിക്കുന്നത്‌...
-ഷാജി ടി യു.



വിടരുത്‌, ഒരുത്തനേയും…..

August 13th, 2009 by മര്‍ത്ത്യന്‍

ജനലില്‍ പിടിച്ച്‌ നിന്നപ്പോള്‍ അല്‍പം ആശ്വാസം തോന്നി. കൈയ്യിലുണ്ടായിരുന്ന പുസ്തകം നിലത്ത്‌ വീണിരിക്കുന്നു. പേനയില്‍ നിന്നുള്ള മഷി അപ്പാടെ ജുബ്ബയില്‍ തെറിച്ചിരിക്കുന്നു. മുഖത്ത്‌ തൊട്ടു നോക്കി, മൂക്കിനു താഴെ മുറിഞ്ഞിട്ടുണ്ട്‌, നല്ല നീറ്റലുണ്ട്‌, മീശയിരുന്നിരുന്നിടത്ത്‌ എന്തോ വലിയ നഗ്നത അനുഭവപ്പെട്ടു. ടേബിളില്‍ നിന്നും കണ്ണടയെടുത്തിട്ടിട്ട്‌ കണ്ണാടിക്കടുതേക്ക്‌ നീങ്ങി. ഉറങ്ങാന്‍ ഒരുക്കം കൂട്ടുകയായിരുന്നത്‌ കൊണ്ട്‌ കണ്ണട ഭദ്രമായി ഊരി വച്ചിരുന്നു. അതേതായലും ഭാഗ്യമായി...

-മര്‍ത്ത്യന്‍

വിഭ്രാന്തിയുടെ വഴികള്‍

നാട്ടിലിപ്പോള്‍ മഴയാണോ ശേഖരേട്ടാ..നമ്മുടെ തോട്ടത്തിലെ കുരുമുളകൊക്കെ എങ്ങിനെ... ഇപ്പ്രാവശ്യം മുളകിനു കുറച്ചു വിലയുണ്ടെന്നു തോന്നുന്നു അല്ലെ.. ബിനു സംസാരിച്ചു കൊണ്ടേ ഇരുന്നു.. ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ വാക്കില്‍ മറുപടി നല്കി ശേഖരെട്ടനും... ജീപ്പ് കയറ്റം കയറുകയാണ്‍.. ഇരു വശത്തും ചെന്‍കുത്തായ മലനിരകള്‍... അവയ്ക്കിടെയിലൂടെ വളഞ്ഞും തിരിഞ്ഞും പോകുന്ന വീതി കുറഞ്ഞ വഴി... നഗരത്തില്‍ നിന്നും യാത്ര തുടങ്ങിയിട്ടിപ്പോള്‍ മൂന്ന് മണിക്കൂറായി.. ശേഖരന്‍ തിരിഞ്ഞു നോക്കി. സംസാരം നിര്ത്തി ബിനു പുറകിലെ കാഴ്ചകള്‍ കണ്ടിരിക്കുകയാണ്‍. എന്നാലും രമയേം മോളെയും കൊണ്ടുവരാമായിരുന്നു ശേഖരേട്ടന്‍... എത്ര നാളായി രണ്ടു പേരെയും കണ്ടിട്ട്... മോള്‍ എന്നെ അന്വേഷിക്കാറുണ്ടോ ശേഖരേട്ടാ..ബിനുവിന്‍റെ ചോദ്യത്തിനു മറുപടി തലയാട്ടില്‍ ഒതുക്കി ശേഖരന്‍ പിന്നെയും ഡ്രൈവിംഗ് തുടര്ന്നു....
-രഞ്ജിത് വിശ്വം

സഖാവിന്റെ ടി വി കാഴ്ചകള്‍





പേരക്കുട്ടികളെ സ്കൂള്‍ബസ്സില്‍ കയറ്റിവിട്ടിട്ട് അയാള്‍ തിരിച്ചുനടന്നു. മകനും, മരുമകള്‍ക്കും നേരത്തേ പോകണം. അതുകോണ്ട്‌ ഇതു തന്റെ ജോലിയാണ്‌.

നടയില്‍ കിടന്ന പത്രങ്ങള്‍ കുനിഞ്ഞെടുത്തു. അതില്‍നിന്നും 'ദേശാഭിമാനി' മാത്രം കൈയിലെടുത്ത്‌ ചാരുകസേരയില്‍ വന്നുകിടന്നു. ഇതൊരു പതിവാണ്‌. ഇങ്ങനെ കിടക്കുമ്പോള്‍ മനസ്സിലൂടെ ചുവപ്പിന്റെ ഘോഷയാത്ര കടന്നുപോകും.
-എബി കറുകച്ചാല്‍


കാലത്തിന്റെ വികൃതി.

സുനീതിയ്ക്കൊരു മകന്‍ പിറന്നു. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കിട്ടിയ അനുഗ്രഹം. പ്രസവം സിസ്സേറിയന്‍ ആയിരുന്നു. ആയതിനാല്‍ അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതിനു ശേഷം മാത്രം മതി കാണാന്‍ പോകുന്നതെന്ന് തീരുമാനിച്ചു. ഇപ്പ്പ്പോഴത്തെ ഡോക്ടര്‍മാര്‍ നിരുത്സാഹപ്പെടുത്തുന്ന ഒന്നാണ്‌, പ്രസവം കഴിഞ്ഞാലുടനെ അമ്മയേയും കുഞ്ഞിനേയും കാണുവാനും ആശംസിക്കുവാനുമായി എത്തുന്നവരുടെ സന്ദര്‍ശനം. നവജാത ശിശുവിനെ എല്ലാവരും എടുക്കുകയും താലോലിക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്യുന്നതു വഴി പല രോഗങ്ങളും വരാനുള്ള സാദ്ധ്യതയുണ്ടത്രേ. അതുപോലെ തന്നെ മാതാവിനും, പ്രത്യേകിച്ച്‌ സിസ്സേറിയന്‍ ആണ്‌ പ്രസവമെങ്കില്‍.
-ഗീത്



കര്‍ക്കടക രാമായണം - ഒരു ആമുഖം

അദ്ധ്യായം 30 - ശ്രീരാമപട്ടാഭിഷേകം


ഇന്ന് പട്ടാഭിഷേകമാണ്..
ശ്രീരാമപട്ടാഭിഷേകം!!
കണ്ടില്ലേ ഭഗവാനെ ആനയിക്കുന്നത്..
സുമന്ത്രരൊരുക്കിയ രഥത്തിന്‍റെ സാരഥി ഭരതകുമാരനാണ്, ചാരുവെഞ്ചാമരം വീശാന്‍ വിഭീഷണന്‍, ശ്വേതാതപത്രമേന്തി ശത്രുഘനന്‍...
ശ്രീരാമദേവനുമായി ആ തേര്‌ മുന്നോട്ട് നീങ്ങി...
ലക്ഷ്മണകുമാരനും, സുഗ്രീവനും, സീതാദേവിയും, വാനരന്‍മാരും, അയോദ്ധ്യാവാസികളും അതിനെ പിന്തുടര്‍ന്നു..

-അരുണ്‍ കായംകുളം.



ആര്‍ക്കും അറിയാത്തത്‌!

കണ്ടിട്ടുണ്ടോ?
തുറിച്ച കണ്ണുകളിലെ മരണഭീതി
തുണിക്കറുപ്പാല്‍ മൂടപ്പെടുന്നത്‌?
കുരുക്കുവൃത്തത്തിനകത്തെ ലോകം...
ഇളം പച്ച, മഞ്ഞ, കുങ്കുമം, ചുവപ്പ്‌...
ഒടുവില്‍ എല്ലാം ഇരുട്ടാകുന്നത്‌.

കേട്ടിട്ടുണ്ടോ?
സമയം സൂചിമുനയാകുമ്പോള്‍
‍കഴുത്തു മുറിയുന്ന നേര്‍ത്ത ശബ്ദം.
പാതിയില്‍ നിലച്ച സൈറണ്‍ പോലെ
കുരുതിമൃഗത്തിണ്റ്റെ നിലവിളി.
...............................
-പി ശിവപ്രസാദ് (മൈനാഗന്‍)


ശിഥിലവൃത്തങ്ങള്‍ - കവിതകള്‍

കനവുകളുടെ ഗര്‍ഭഗൃഹത്തില്‍ നിന്നും
വിലാപങ്ങള്‍ ചാപിള്ളകളായി നിലവിളിക്കുന്നു
തുലാമഴയില്‍ നടനമാടുന്ന മോഹങ്ങളിലും
കനവില്‍ പെയ്തുറയുന്ന വേദനകളിലും
ഇടിമിന്നല്‍ പോലെ പുളറിപ്പായുകയാണ് വെളിപാടുകള്‍
.....................
നമത് വാഴ്വും കാലം.


ദൈവമക്കള്‍


യോസേഫ്‌....
നിന്‍റെ ഉറക്കം നഷ്ടപ്പെട്ട കണ്ണുകളാണ്‌
ഈ തെരുവില്‍ മറിയയ്ക്ക്‌
മങ്ങിയ നിലാവു തളിച്ചത്‌.

ഈ ഗര്‍ഭം നിന്‍റെ ചുമലില്‍ തൂക്കാനാവാതെ
ചുഴലി തിരിഞ്ഞ്‌
ദൈവം കാറ്റായലഞ്ഞു.
............
സന്തോഷ് പല്ലശ്ശന


മകളോട്....


മകളേയിതുനിനക്കായ്ക്കുറിക്കുമ്പൊഴും
മിഴിയിലാര്‍ദ്രതാമഷി പടരുമ്പൊഴും
ഇരുളുവന്നെന്നെപ്പൊതിയുമ്പൊഴും നിന്റെ
മ്യദുസ്വരം വന്നെന്‍ക്കാതിലലിയുന്നു

എങ്ങനോമനേ നിന്മുഖം പത്മമോ..?
കാന്തിയേറുന്ന പനിമതിക്കൊപ്പമോ..?
ഇന്നു നീ ചിരിക്കുന്നോ..?കരയുന്നുവോ..?
അമ്മയൊപ്പം പരിഭവിക്കുന്നുവോ..?
..............
-എന്‍ മുരാരി ശംഭു.


ജീവിതവും കവിതയും

ആസ്പത്രിയുടെ കാത്തിരിപ്പിലാണ്
കവിത മനസ്സില്‍ വന്നത്.
തിരികെയെത്തിയപ്പോള്‍
...............
ഫൈസല്‍ ഗുരുവായൂര്‍.

മുരളീരവത്തില്‍ അലിഞ്ഞലിഞ്ഞ്


ഒഴുകിയെത്തുന്നൊരീറകുഴല്‍‍ നാദമെന്നെ തഴുകവേ,
കൗസ്തുഭം ചാര്‍ത്തിയ വിരിമാറില്‍ചേര്‍ന്നുറങ്ങി
വര്‍ണ്ണങ്ങള്‍ കത്തുന്ന കണ്ണുമായ്‌, നിന്‍ തിരു-
വാര്‍മുടികെട്ടിലെ പൊന്‍‌മയില്‍ പീലിയാകാന്‍.
........................
ബാലാമണി



ആരാധന

-വിനയന്‍


മുഖം


-ജയേഷ് സാന്‍.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP