05ആഗസ്റ്റ്2009 - വിവാദം ഭാഗം 2 ...!!!!
Tuesday
മീറ്റ് ഭാഗം 2..!!!
വിവാദങ്ങളും ആരോപണങ്ങളും അടങ്ങാതെ മീറ്റിന്റെ രണ്ടാം ഭാഗം തുടരുന്നു. മീറ്റില്‍ പങ്കെടുത്തവരില്‍ തന്നെ അഭിപ്രായ വത്യാസങ്ങള്‍ മീറ്റിനു ശേഷം ചിലകാര്യങ്ങളിലെങ്കിലും ഉണ്ടെന്നത് മീറ്റ് സംബന്ധിച്ച് വരുന്ന പോസ്റ്റുകളിലെ കമന്റുകളില്‍ നിന്നും വ്യക്തമാവുന്നു. അതില്‍ പങ്കെടുത്ത പലരും ഇപ്പഴും അനോണിമസ് ആയി തുടരാന്‍ താല്പര്യപ്പെടുന്നു എന്നതും മീറ്റില്‍ പങ്കെടുത്ത ചിലരിലെങ്കിലും ഒരു സൌഹൃദ കൂട്ടായ്മയില്‍ പങ്കു ചേരുക എന്നതിനപ്പുറം മറ്റെന്തൊക്കെയോ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നില്ലെ എന്ന് സംശയിക്കേണ്ട രീതിയില്‍ കാര്യങ്ങളെ എത്തിക്കുന്നതായി ഞങ്ങളുടെ ബൂലോഗ ലേഖകന്‍ അറിയിക്കുന്നു.ബൂലോഗം മീറ്റിന് മുമ്പും ശേഷവും..
ചെറായി മീറ്റ് തുടക്കത്തില്‍ വലിയ ആവേശമാണ് ബൂലോഗത്തുണ്ടാക്കിയത്. എന്നാല്‍ ചിലരുടെ ഇടപെടലുകള്‍ മീറ്റിനെ വിവാദങ്ങളില്‍ കൊണ്ടെത്തിക്കുകയും വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ പറ്റാത്ത തരം അവസ്ഥയിലേക്ക് സൌഹൃദങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുകയും, മീറ്റിനെ അനുകൂലിക്കുന്നവര്‍/പ്രതികൂലിക്കുന്നവര്‍ എന്ന ഒരു ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു.
മീറ്റില്‍ പങ്കെടുത്തവര്‍ തമ്മിലെ അഭിപ്രായ വത്യാസങ്ങള്‍ നാളെ ഒരു മീറ്റ് നടത്തുവാനും അതില്‍ സ്വതന്ത്രമായി ഒരു ബ്ലോഗര്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ വരുവാനും ഉള്ള അവസ്ഥ ബൂലോഗത്ത് സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് ചെറായി മീറ്റ് ബൂലോഗത്തിന് എന്ത് നല്‍കി എന്ന് വിശകലനം ചെയ്താല്‍ മനസ്സിലാവുന്നത്. നാളെ ഒരു മീറ്റ് നടക്കുമ്പോള്‍ എന്തെല്ലാം നിബന്ധനകള്‍ വെച്ചായിരിക്കും അതിന്റെ സംഘാടകര്‍ ബൂലോഗരെ ക്ഷണിക്കുക? മീറ്റില്‍ പങ്കെടുത്തവര്‍ക്ക് നേരില്‍ കാണാനും, സൌഹൃദം പുതുക്കാനും കഴിഞ്ഞു എങ്കിലും മീറ്റിനു മുമ്പ് ഉണ്ടായിരുന്ന പല സൌഹൃദങ്ങളും ഇല്ലാതായി എന്നതും മീറ്റിനു ശേഷം ഇല്ലാതായി എന്നത് കാണാതിരുന്നു കൂട.
ഇവിടെയാണ് ദുബായില്‍ നടന്ന മീറ്റിന്റെ വിജയം. അവിടെ രജിസ്ട്രേഷനോ, അജണ്ടകളോ ഒന്നുമുണ്ടായിരുന്നില്ല. മീറ്റാന്‍ താല്പര്യപ്പെട്ടവര്‍ ഒരിടത്ത് ഒത്തു ചേര്‍ന്നു, അവിടെ തന്നെ കാശ് പിരിച്ച് ഭക്ഷണം കഴിച്ചു, ഫോട്ടോയെടുത്തു, പലരും ആ ചിത്രങ്ങള്‍ ബ്ലോഗില്‍ ഇട്ടു. ആരും പരാതി പറഞ്ഞില്ല, അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്നവരുണ്ടായിരുന്നിട്ടും.
സ്വയം പരസ്യപ്പെടാന്‍ താല്പര്യമില്ലാത്തവര്‍ ഇത്തരം മീറ്റുകള്‍ക്ക് പോകാതിരിക്കുകയാവും നല്ലതെന്ന് ബ്ലോത്രം കരുതുന്നു. അല്ലാതെ മീറ്റ് കഴിഞ്ഞ് വരുന്ന പോസ്റ്റുകളില്‍ ഫോട്ടോയിട്ട് പരസ്യപ്പെടുത്തരുതെന്ന് (ഇത്രയും പരസ്യമായ ഒരു മീറ്റില്‍ പങ്കെടുത്തിട്ട്) ആവശ്യപ്പെടുന്നതില്‍ ഒരു ന്യായവും ഇല്ല എന്ന് തന്നെയാണ് ബ്ലോത്രത്തിനെ അഭിപ്രായം. അതു പോലെ മീറ്റിനെ സംബന്ധിച്ച് ഒരു എതിരും ആരും പറയരുത് എന്നും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ ശത്രുതാ മനോഭാവത്തോടെ നേരിടുക എന്ന രീതിയും ബൂലൊഗത്തിന് എത്രത്തോളം നല്ലതാണ് എന്നും ആലോചിക്കുന്നത് നന്നായിരുക്കും
-ബ്ലോത്രം.
ചെറായി മീറ്റിനെ പറ്റി വീണ്ടും....
-സുനില്‍ കൃഷ്ണന്‍.
ചെറായി ബ്ലോഗ് മീറ്റ് - 2009; പാർട്ട് 2
പരിചയപ്പെടുത്തലുകളെത്തുടർന്ന് ബ്ലോഗിലെ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയിൽനിന്നുരുത്തിരിഞ്ഞ ഈണം സി. ഡി യുടെ ഔപചാരികമായ പ്രകാശനകർമ്മവും, പരിചയപ്പെടുത്തലും നടന്നു. പ്രൌരപ്രമുഖനും, ഈ മീറ്റിന്റെ രക്ഷാധികാരിയും, ലതിച്ചേച്ചിയുടെ ഭർത്താവുമായ ശ്രീ.സുഭാഷേട്ടനു, അപ്പുമാഷ് ; ഈണം സി ഡി യുടെ ആദ്യപ്രിന്റ് സമ്മാനിച്ചുകൊണ്ട് പ്രകാശനം ചെയ്തു.
ചെറായി ബ്ലോഗ് മീറ്റ് - 2009; പാർട്ട് 1
ഓര്‍മ്മയുടെ ചെപ്പിലേക്ക് അവിസ്മരണീയമായ അനവധി മുഹൂർത്തങ്ങൾ സമ്മാനിച്ച ദിവസമാണു ഇക്കഴിഞ്ഞ ജൂലൈ 26. ചെറായി കടപ്പുറത്തെ മണൽത്തരികളെയും, തിരകളെയും സാക്ഷിനിർത്തി ഞങ്ങൾ 120ഓളം പേർ അമരാവതി റിസോർട്ടിൽ ഒത്തുചേര്‍ന്നു. ഒരു സുഹൃദ്സംഗമം എന്നതിനേക്കാളുപരി കുടുംബസംഗമം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വിധത്തിലുള്ള കൂടിക്കാഴ്ചയായിരുന്നുവത്.
-ഹരീഷ്
എനിക്ക് പേടിയാകുന്നു
ബൂലോകരെല്ലാം കൂടി എന്നെ തൂക്കിക്കൊല്ലാന്‍ പോകുന്നതായി സ്വപ്നം കാണുന്നു . രണ്ടു ദിവസമായി ഉറങ്ങിയിട്ട് . ഒരു തുള്ളി വെള്ളം കുടിച്ചിട്ട് . ഇതൊരു രോഗമാണോ ബൂലോകരെ..-കാപ്പിലാന്‍
മലയാളി ഞണ്ടുകള്‍
മലയാളി ഞണ്ടുകള്മറ്റുള്ളവരെ അംഗീകരിക്കാന്‍ മടിക്കുന്നവര്‍
മലയാളികള്‍. ആദ്യ ജ്ഞാനപീഠസമ്മാനത്തിനു
സാഹിത്യകൃതി നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍
-ഓടക്കുഴലിനു ജി.യ്ക്കതു കിട്ടുന്നതിനു തൊട്ടു
മുന്‍പ്- മലയാളത്തില്‍ അതിനു യോഗ്യതയുള്ള
കൃതിയില്ല,ഉള്ളതെല്ലാം മുക്കണാഞ്ചി സാഹിത്യം
എന്നു പറഞ്ഞതു അന്നത്തെ സാഹിത്യ അക്കാഡമി
പ്രസിഡന്‍റ്.....
-ഡോ. കാനം ശങ്കരപ്പിള്ള.
വീണ്ടുമൊരു പൊന്നോണം കൂടി വരവായ്.....
എന്റെ പ്രിയപ്പെട്ടവരെ,വീണ്ടുമൊരു പൊന്നോണം കൂടി വരവായ്....
വറുതിയിലകപ്പെട്ട നാളുകള്‍ക്ക് വിട ചൊല്ലിക്കൊണ്ട് ആഘോഷത്തിന്റേയും ആര്‍മ്മാദത്തിന്റേയും പൊന്‍പ്രഭ വീശുന്ന പൊന്നോണത്തിന് ഇനി ഒരു മാസം കൂടി...
-ചാണക്യന്‍.
കുലം മുടിക്കാന്‍ പിറന്ന മുച്ചീര്‍പ്പന്‍
`` ജനിച്ച ഉടനെ തന്തയുടെ തലയെടുത്തു. എങ്ങിനെയും ജീവന്‍ നില്‍ക്കട്ടെയെന്നു കരുതി എന്തെല്ലാം ചെയ്‌തു. മുന്തിയ ഡോക്‌ടര്‍മാരെ കാണിച്ചു. പ്രശ്‌നം വെപ്പിച്ചു. അങ്ങ് ഡല്‍ഹിയിലോളം കൊണ്ടുപോയി നോക്കി. പ്രാണനൊഴിച്ച് എല്ലാം അവിടെ നിന്ന് ഓപ്പറേഷന്‍ ചെയ്‌ത് നീക്കി. ഒന്നും പോരാഞ്ഞ് കൊല്ലാകൊല്ലം മുന്തിയ ഹോട്ടലില്‍ വെച്ച് സുഖചികിത്സയും നടത്തി. എന്നിട്ടെന്താ ... ഒരു രക്ഷയുമില്ല. കുടുംബത്തിനകത്താണെങ്കില്‍ വന്നുകയറിയ അന്ന് തൊട്ട് അടിയുണ്ടാക്കാന്‍ തുടങ്ങിയതാ. എല്ലാവരെയും വെറുപ്പിച്ചു. കൊല്ലങ്ങളായി ഒരു ശല്യവുമില്ലാതെ തറവാട്ടില്‍ ഉണ്ടും ഉറങ്ങിയും കഴിയുന്ന കാര്‍ന്നോന്മാരെ വരെ വെറുപ്പിച്ചു. അവരുപോലും നാക്കെടുത്തു ശപിക്കാന്‍ തുടങ്ങി. കുലം മുടിയാന്‍ കാലത്തു പിറന്ന മുച്ചീര്‍പ്പന്‍...
-പ്രേമന്‍ മാഷ്.
പനിയുടെ വികൃതികള്‍!
മലബാറിലും പകര്‍ച്ചപ്പനി വന്നെത്തി .മലയോര മേഖലയില്‍ കഴിഞ്ഞ ഏപ്രിലില്‍
പൊട്ടിപ്പുറപ്പെട്ടു എന്നു പറയപ്പെടുന്ന പനി ഇപ്പോഴും സൂപ്പര്‍ മെഗാ
ഹിറ്റായി തകര്‍ത്തു ഓടുകയാണ് .വര്‍ഷങ്ങള്‍ക്കു മുമ്പ്
'പകര്‍ച്ചപ്പനി,ചിക്കുന്‍ ഗുനിയ 'എന്നൊക്കെ പത്രങ്ങളില്‍
വായിച്ച്"ഹി...ഹി..ചിക്കനോ ?മട്ടനില്ലേ?"എന്നൊക്കെ പറഞ്ഞു ചിരിച്ചവര്‍
ഇപ്പോള്‍ നിലവിളിക്കാന്‍ പോലും കഴിയാതെ ഉഴലുകയാണ്.ചിക്കുന്‍ ഗുനിയ
,പന്നിപ്പനി ,ഡെങ്കിപ്പനി,എലിപ്പനി,പക്ഷിപ്പനി ,മലമ്പനി,വൈറല്‍ പനി,
തക്കാളിപ്പനി തുടങ്ങിയ പനികളില്‍ തങ്ങളുടേത് ഏതാണ് എന്നറിയാതെയും എന്ത്
ചികിത്സ ചെയ്യണം എന്നും അറിയാതെ ജനം നട്ടം തിരിയുകയാണ്.
വിസ ചെയിഞ്ച്
മുന്‍പെങ്ങോ കടലിനടിയിലായിരുന്നിരിക്കാം ഈ സ്ഥലം. ഇപ്പോള്‍ പൊടിഞ്ഞു വീഴുമെന്നു തോന്നിക്കുന്ന മലകളാണ് ചുറ്റും.
രണ്ടാഴ്ച്ച മുന്‍പാണ് ഒരു പഴയ റഷ്യന്‍ എയര്‍ക്രാഫ്റ്റില്‍ ഇവിടെ എത്തുന്നത്. അതിനുശേഷം ആളുകള്‍ ദിവസേന കൂട്ടമായി വന്നും പോയും കൊണ്ടിരുന്നു. വിസയുടെ ഫാക്സ് കോപ്പികള്‍ പ്രദര്‍ശിപ്പിക്കുന്ന നോട്ടീസ് ബോര്‍ഡിനു മുന്‍പില്‍ അവര്‍ തിക്കിത്തിരക്കി. ആ കൂട്ടത്തില്‍ ആഴ്ചകളും മാസങ്ങളും പിന്നിട്ടവരുണ്ട്. എന്റെ റൂമിലുള്ള തമിഴന്‍ വിസ വന്നതിന്റെ സന്തോഷത്തില്‍ ഓടി വന്നു. അല്പം വിഷമം തോന്നിയെങ്കിലും ഇന്നുമുതല്‍ അയാളുടെ കൂര്‍ക്കംവലി സഹിക്കണ്ടല്ലോയെന്നോര്‍ത്തു സമാധാനിച്ചു .
-ദീപു.
വര്‍ഗ്ഗീസ് - റീലോഡഡ്
ആശുപത്രിയിലെ നിറമടര്‍ന്ന ജനാലയില്‍ ഞാത്തിയിട്ടിരുന്ന വെളുത്ത കര്‍ട്ടന്‍ ഇളംകാറ്റത്ത് മാലാഖയുടെ ചിറകുപോലെ പിടച്ചതുകൊണ്ടാണോ, തറ വെളുക്കെ തുടച്ചിട്ടിരുന്ന അണുനാശിനിയുടെ മണം മൂക്കിലടിച്ചുകയറിയതുകൊണ്ടാണോ, ശ്രീ എം. വര്‍ഗ്ഗീസ്, 54 വയസ്സ് തന്റെ ഒരു വര്‍ഷം നീണ്ട കോമയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റത് എന്നറിയില്ല. (വീട്ടിലേക്ക് മലക്കറിയും മീനും വാങ്ങി വരുന്നവഴി) വണ്ടിയിടിച്ച് കിടപ്പായതാണ്.
-സിമി.
കലിയുഗ ചിന്തകള്‍
‘മനുഷ്യരുടെ ചിന്തയും പ്രവൃത്തിയും പരസ്പരവിരുദ്ധമായി മാറുന്നു. ആളുകള്‍ക്ക് ഭക്ഷ്യവും അഭക്ഷ്യവും തിരിച്ചറിയാതാവുന്നു. ഭൂമി മ്ലേച്ഛന്മാര്‍ ഭരിക്കുന്നു. സ്ത്രീകള്‍ പൊക്കം കുറഞ്ഞവരും ധാരാളം പ്രസവിക്കുന്നവരും ആയി മാറുന്നു. ഗുരുനാഥന്മാര്‍ വിദ്യ വില്‍ക്കുന്നു. സ്ത്രീകള്‍ ശരീരം വില്‍ക്കുന്ന വേശ്യകളായി മാറുന്നു. ഗൃഹസ്ഥന്മാര്‍ ചോറ് വില്‍ക്കുന്നു. പുരുഷന്മാര്‍ക്ക് സ്വന്തം മകളിലും സ്ത്രീകള്‍ക്ക് ഭൃത്യന്മാരിലും മക്കള്‍ ഉണ്ടാവുന്നു
-മിനി.
“വടക്കുമ്പാട്ടെ ടവർ”
വന്നയാൾ ഒന്നു ഞങളെ നോക്കും പിന്നെ മുകളിലേക്കും.....
പ്രശ്നം മനസ്സിലാവാഞപ്പോൾ ചോതിക്കാൻ തന്നെ തീരുമാനിച്ചു...
അപ്പോൾ ഓഫീസർ പറഞ്ഞത് ഇങനെയായിരുന്നു....
“ഐഡിയയുടെ നെറ്റ്വർക്ക് സെക്ഷനിൽ നിന്നും കിട്ടിയ വിവരമനുസ്സരിച്ച്...ഇവിടെ ഒരു ടവർ ഉള്ളതായാണു കാണുന്നത്...
-ശ്രീദോഷ്.
സതീശന്‍
സ്നേഹിതരെ, ഇതുവരെ വായിച്ചതല്ലാം ഗള്‍ഫില്‍ ജീവിക്കുന്നവരുടെ കഷ്ടപാടുകളെ കുറിച്ചുള്ളവ ആയിരുന്നു. കഥയും കവിതയായും പലതും വായിച്ചു. പക്ഷെ വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ് ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത് ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക് അയക്കാം എന്ന് ഏറ്റു.
-ജോര്‍ജ് എടത്വാ.
മലയാള മങ്ക: wikiയിൽ
കോഴിയും, അടും, മാടും പോലെ സ്ത്രീയും വെറും ഒരു കച്ചട വസ്തുവായി മലയാളി കരുതി തുടങ്ങിയതു് ഇന്നും ഇന്നലയുമൊന്നുമല്ല. വളരെ പണ്ടു മുതലെ അവൻ അവളെ അങ്ങനെ തന്നെയാണു് കരുതിയതു്.മലയാളം Wikipediaയിൽ ഇനിയും പൂരിപ്പിക്കാത്ത ഭാഗങ്ങൾ തപ്പുകയായൊരുന്നു. അപ്പോഴാണു് ഞാൻ അതു് കണ്ടതു്. ചില മലയാളം പഴഞ്ചൊല്ലുകള്‍
-കൈപ്പള്ളി
ഒരു പെണ്ണും രണ്ടാണും
അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വിശ്വോത്തര ചലച്ചിത്രകാരന്റെ ഒരു സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മുഖത്ത് സംതൃപ്തി തെളിയുക സ്വാഭാവികം. എന്നാല്‍ ചിരിച്ചുകൊണ്ടിറങ്ങുന്ന പ്രേക്ഷകരെ കണ്ടാല്‍ അതിലൊരു അതിശയമില്ലേ? അത്തരമൊരു അതിശയം സമ്മാനിക്കുന്ന ചിത്രമാണ് ‘ഒരു പെണ്ണും രണ്ടാണും’ .
ഈ ചിത്രം കണ്ടിട്ട് അതിനെക്കുറിച്ച് രണ്ടുവാക്ക് എഴുതാനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നത് സത്യത്തില്‍ ജാള്യതയാണ്. കാരണം അടൂരിന്റെ സിനിമ കാണുന്ന പ്രേക്ഷകനുപോലും നിയതമായ ഒരു ആസ്വാദനനിലവാരം വേണമെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. അപ്പോള്‍ പിന്നെ അതിനെക്കുറിച്ച് രണ്ടുവാക്ക് കുറിക്കേണ്ടി വരുന്നതിന്റെ ഔചിത്യക്കുറവ് എന്നെ ബാധിച്ചുപോവുന്നതില്‍ തെറ്റില്ലല്ലോ. എങ്കിലും ഔചിത്യക്കുറവും ജാള്യതയുമൊക്കെ മാറ്റിവച്ച് എനിക്കീ പോസ്റ്റ് പൂര്‍ത്തിയാക്കിയേ പറ്റൂ. കാരണം അത്രയേറേ ഞാനീ ചിത്രം ആസ്വദിച്ചിരിക്കുന്നു. ഈ സിനിമ കഴിയുന്നത്ര ജനത്തിന്റെ അടുത്തെത്തേണ്ടതിന്റെ ആവശ്യവും ഞാന്‍ മനസ്സിലാക്കുന്നു. എന്നെ വായിക്കുന്നതില്‍ ആരെങ്കിലും ഈ ചിത്രം കാണുന്നുവെങ്കില്‍ ഞാന്‍ സന്തോഷവാനായി.
-പൊങ്ങുമ്മൂടന്‍
പ്രണയം പൊളിയുന്ന രാത്രിയില്
“എഴുതാന്‍”
“ഈ പാതിരാത്രിക്കോ? പോയിക്കെടന്നൊറങ്ങെടാ ചുള്ളി”
“ആന്റൊ, ഒരു വാല്‍മികത്തിലകപ്പെട്ട കവിയാണു ഞാന്‍, ഒരു രാമയണമെങ്കിലും എഴുതാതെ എന്റെ മനസടങ്ങില്ല.”
“നീയെന്തിലൊ അകപ്പെട്ടെന്ന് കൊറച്ചുനാളായി തോന്നിയിട്ട്, ഇതു പോലൊരു പണ്ടാരത്തിലാണെന്നറിഞ്ഞില്ല. ഇനി അങ്ങിനെ വെല്ലതുമാണെങ്കില്‍ ഈ രാമായണം എഴുതുന്ന നേരത്തിനു നീ വെല്ല സുവിശേഷമോ ഇടയലേഖനമോ എഴുത്…ഒന്നുമല്ലേലും നമ്മള്‍ സത്യക്രിസ്ത്യാനികളല്ലെ
അദ്ധ്യായം 18 - സുന്ദരകാണ്ഡം ആരംഭം
സുന്ദരകാണ്ഡം..
രാമായണ കഥയിലെ ഏറ്റവും സുന്ദരമായ ഭാഗം.ഒരു പാട് പ്രത്യേകതയുള്ള ഭാഗമാണ് ഇത്.അതിനാല്‍ തന്നെ, അത് വിവരിക്കുന്നതിനു മുമ്പ് ഒരു ആമുഖം ആവശ്യമാണെന്ന് എന്‍റെ മനസ്സ് പറയുന്നു..
-അരുണ്‍ കായംകുളം
പുഴ, പൂട്ട. കാളാന്തട്ട.രതി, പ്രവാസം
ലേബലു പറിച്ചു കളഞ്ഞഹോർളിക്സ് കുപ്പിയിൽ
ഞാനെന്റെ പുഴയെ
വരുത്തുമായിരുന്നു.
വയറിൽ കറുത്ത
പൊട്ടിട്ട ഒരു പൂട്ടയേയും
കൂട്ടുമായിരുന്നു പുഴ..
-സണ്‍ ഓഫ് ഡസ്റ്റ്.
എണ്ണകിണറുകള്‍
എണ്ണകിണറുകളുടെനാട്ടിലിരുന്നു
നീ എന്നോടിഷ്ടമാണെന്ന്
ആണയിടുമ്പോള്‍,
ഇവിടെ നഗരത്തിന്‍റെ
ശീതികരണ മുറികളിലും
വികസനത്തിന്‍
ആണയിടലുകള്‍,
-റീമ അജോയ്.
എട്ടുകാലി വലയില്‍ കുടുങ്ങിയ കൂറ
ഒളിച്ചിരുന്നു
നീയെന്‍ പുതപ്പിനുള്ളില്‍,
ഒരു കൂറയായി
രാത്രിയിലെന്‍
ഉറക്കം കെടുത്താന്‍!
-സഗീര്‍ പണ്ടാരത്തില്‍.
ഒട്ടക മനുഷ്യന്‍
പുഴയുടെവാതിലില്
ഒരു വടവൃക്ഷം
കാട്ടാറിനെ താരാട്ടി
ഉറക്കുന്നവള്‍
മരതക കാട്ടിലെ
മുത്തശ്ശിയാണവര്‍
-ഷംസ്
തുടക്കം
-ഏകലവ്യന്‍.
ഡെപ്ത് ഓഫ് ഫീല്‍ഡ്
കൈപ്പള്ളി അയച്ചു തന്നതാണ് ഈ പടം. ചൈനയിലെ വന്മതിലെ ഒരിടമാണ് ലൊക്കേഷന്‍. ചിത്രത്തില്‍ കാണുന്ന പോലെ ഒരു തുടലില്‍ ദമ്പതികള്‍ ഒരു പൂട്ട് പൂട്ടിയിടുന്നു. ഇങ്ങനെ ചെയ്താല്‍ ദാമ്പത്യജീവിതം കൂടുതല്‍ ദൃഢമാകും എന്നാണ് വിശ്വാസം.
-കുട്ടു
5 comments:
ബ്ലോത്രമേ , ചെറായി മീറ്റ് പരാജയമായിരുന്നു എന്ന പ്രസ്താവന നടത്തി ബാക്കി ഉള്ള തല്ല് കൂടി വാങ്ങരുത് . ഞാന്‍ തല്ല് കൊണ്ട് മടുത്തു . അപ്പോള്‍ ഞാന്‍ നില്‍ക്കണോ പോകണോ :)
മീറ്റിനെപ്പറ്റി മുണ്ടിയാല്‍ അടി . അതാണ് നിയമം . എന്നെക്കൊണ്ടിനി തല്ല് കൊള്ളാന്‍ വയ്യ . ഞാന്‍ ആരാ മ്വോന്‍ .
പിന്നേ ദുബായിലൊക്കെ വച്ചു നടത്തിയാല്‍ പിന്നെ വിജയമാകാതിരിക്കുമോ? ദുബായിലും അമേരിക്കയിലും ഒക്കെയുള്ള ബ്ലൊഗര്‍മാരെപ്പോലെയാണൊ നാട്ടിലുള്ള അലവലാതി ബ്ലോഗര്‍മാര്‍? 250 രൂപ പോലും എടുക്കാനില്ലാത്ത ദരിദ്രവാസികള്‍. അവരു മീറ്റിയാല്‍ എന്തു മാത്രം മീറ്റുമെന്നു നമുക്കറിയില്ലേ?മീറ്റ് നടത്തുന്നെങ്കില്‍ ദുബായിലോ അമേരിക്കയിലോ വല്ലോം നടത്തണം. അതാ മീറ്റ്.
കാപ്പിലാന്‍,
ചില യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതെങ്ങിനെ?
പാവത്താന്‍
ദുബൈ മീറ്റിന് 20 ദിര്‍ഹം (ഈ പറഞ്ഞ 250 രൂപയോളം തന്നെ ) പിരിച്ചിരിന്നുള്ളു. എല്ലാവരും ഒരു പാര്‍ക്കില്‍ ഒത്തു കൂടി പരിചയപ്പെട്ടു, ഭക്ഷണം കഴിച്ചു, ഫോട്ടോയെടുത്ത് പിരിഞ്ഞു. അവിടെ മുമ്പും ശേഷവും ഒരു വിവാദവും ഉണ്ടായതായി അറിവില്ല.
ചെറായി? തുടക്കം മുതല്‍ വിവാദങ്ങള്‍. മീറ്റ് കഴിഞ്ഞിട്ടും തീര്‍ന്നോ? നിയമാവലികളും അജണ്ടകളും വെച്ച് മീറ്റുകള്‍ സംഘടന രൂപത്തിലേക്ക് നീങ്ങിയാല്‍ ബൂലോകത്ത് ഇനിയും ചേരിതിരിവുകള്‍ സൃഷ്ടിക്കാമെന്നല്ലാതെ ഗുണമുണ്ടാവുകയില്ല.
സത്യസന്ധമായി വിലയിരുത്തൂ, ചെറായി മീറ്റിന് മുമ്പും മീറ്റിന് ശേഷവുമുള്ള ബൂലോഗത്തെ.
പാവത്താനേ, നാട്ടിലേക്കാള്‍ പണം ചിലവാക്കാന്‍ പേടിക്കുന്നത് പ്രവാസി തന്നെയാണ്.
ഹ, ഹ, ഹ,ഹ ആരു പറ്ഞ്ഞു അവിടെ വിവാദമുണ്ടായില്ലെന്ന്? ഇല്ലെങ്കില്‍ ഒരു വിവാദമുണ്ടാക്കാനാണോ പാട്? ഇപ്പോ ദാ ഞാന്‍ പറയുന്നു. അവിടെ പിരിച്ച പൈസയില്‍ ഭൂരിഭാഗവും ചിലര്‍ വെട്ടിച്ചെന്ന് എനിക്കു ഉള്‍വിളി കിട്ടിയിരിക്കുന്നു.അന്നത്തെ മീറ്റില്‍ പങ്കെടുത്തവരെന്നും പങ്കെടുക്കാത്തവരെന്നും രണ്ടു വിഭാഗമായി ബൂലോഗം പിളര്‍ന്നിരിക്കുന്നു എന്ന്.
ഇപ്പോ വിവാദമായില്ലേ? സന്തോഷമായോ?
പിന്നെ ഈ മീറ്റും വിവാദവും(ഉണ്ടെങ്കില്‍) ഒന്നും ബൂലോകത്തൊരു സംഭവമേയല്ല.എനിക്കു കുറെ നല്ല മനുഷ്യരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അതെന്നെ സംബന്ധിച്ചിടത്തോളം വളരെ വിലയേറിയ അനുഭവമായിരുന്നു.കാരണം ഞാനിപ്പോഴും സ്നേഹത്തിനും സൌഹൃദത്തിനുമൊക്കെ വലിയ വില കല്‍പ്പിക്കുന്നു. അത് ബ്ലോഗിലൂടെയായാലും മറ്റെന്തെങ്കിലും മാധ്യമത്തിലൂടെയായാലും.ഈ മീറ്റിലൂടെയുണ്ടായ, വളര്‍ന്ന സൌഹൃദങ്ങള്‍ക്കു പകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. കാരണം ഒന്നും ഒന്നിനും പകരമാവില്ല എന്നതു തന്നെ.
Post a Comment