FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

29ആഗസ്റ്റ്2009 - കവിതയിലെ പെന്തക്കോസ്ത്.

Saturday

കവിതയിലെ പെന്തക്കോസ്ത്....

കവി കുഴൂര്‍ വിത്സനുമായി ബൂലോഗം ഓണ്‍ലൈനില്‍ വന്ന അഭിമുഖം.

001

....... കടല്‍ കടന്നപ്പോള്‍ കവിതയ്ക്ക് പാസ്പോര്‍ട്ട് എടുത്തില്ല. കവിതയല്ലെ. ആരാ മോന്‍. കുറെ കഴിഞ്ഞപ്പോഴുണ്ട് ദാ കൂടെ. ഏയ് ഞങ്ങള്‍ക്ക് പിരിയാനാകില്ല. എങ്കിലും 6 വര്‍ഷം മുന്‍പ് കുഴൂരും കൊച്ചിയും വിട്ട് ഷാര്‍ജയില്‍ എത്തിയപ്പോള്‍ കണ്ടില്ലെന്ന് നടിച്ചു. മുന്‍പ് സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ വലിയ കാശുകാരനും സുന്ദരനുമായ ആളുടെ കൂടെ കാണുമ്പോള്‍ ഒരിതുണ്ടാകില്ലേ. ലത് തന്നെ. അവള്‍ വരുന്ന വഴികളിലൊന്നും പോയില്ല. ആദ്യത്തെ ഒരു വര്‍ഷം കലാകൌമുദി, മലയാളം, മാത്യഭൂമി തുടങ്ങിയവയൊന്നും കൈ കൊണ്ട് തൊട്ടില്ല. എന്തോ വിഷമം തോന്നിയതുമില്ല. പിന്നെ ഒരു വര്‍ഷം കൂടി ആ ഒളിച്ച് കളി തുടര്‍ന്നു. .

.............പിന്നെ ഈ ചോദ്യങ്ങളും ഉത്തരങ്ങളും മുഴുവന്‍ വ്യത്തത്തില്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ആളുകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. അത് കവിതയാകുമോ ?എനിക്ക് ആഭരണങ്ങള്‍ ഇല്ലാത്ത കാതും കഴുത്തുമാണ് കൂടുതല്‍ ഇഷ്ടം. ...

-ബൂലോഗം ഓണ്‍ ലൈന്‍.




ബൂലോക കവിത‌

ബൂലോക കവിത ഓണപ്പതിപ്പ് പുറത്തിറങ്ങി. പ്രശസ്ത ബ്ലോഗെഴുത്തുകാരുടെ രചനകളുമായി ഒരു വത്യസ്ത ഓണസമ്മാനം. ബ്ലോഗ് എന്ന മാധ്യമം അതിന്റെ വളര്‍ച്ചയുടെ മറ്റൊരു ചുവട് വെയ്പ് നടത്തുന്നു.

-സ്വ.ലേ.




ഇങ്ങനെയും ചില കവിത

ഓരോ കഥപറയുമ്പോഴും അവള്‍ പേരയ്‌ക്ക തിന്നുന്നതും ആ പരല്‍ക്കണ്ണുകള്‍ ചലിക്കുന്നതും അവന്‍ കണ്ടിരുന്നു. ഹോ! എന്തു ഭംഗിയാണതിന്‌.ഒരാള്‍ ഇത്ര ഭംഗിയായി തിന്നുന്നതുപോലും അവന്‍ ആദ്യമായി കാണുകയാണ്‌. അവന്റെ പപ്പപോലും ഭക്ഷണം കഴിക്കുന്നത്‌ വലിയ ശബ്‌ദത്തിലാണ്‌.കഥകള്‍ ഉണ്ടാക്കുമ്പോള്‍ ഒരിക്കല്‍, ഒരിടത്ത്‌, പണ്ടൊരിക്കല്‍ തുടങ്ങിയ വാക്കുകള്‍ ലാസര്‍ ബോധപൂര്‍വ്വം ഒഴിവാക്കുമായിരുന്നു. അങ്ങനെ പറഞ്ഞാല്‍ കഥ ഉണ്ടാക്കിയതാണെന്നു അവള്‍ക്കു തോന്നിയാലോ എന്നായിരുന്നു ലാസറിന്റെ പേടി- വി. എച്ച്‌. നിഷാദിന്റെ പേരയ്‌ക്ക എന്ന നോവലിലെ ലാസറിന്റെ സംശയം. ഇങ്ങനെയൊരു സംശയം മലയാളത്തിലെ പുതുകവികള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ കാവ്യമാലിന്യങ്ങള്‍ കുറയുമായിരുന്നു..
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍.





കവിതയെ നശിപ്പിച്ചത് !!!

രാമചന്ദ്രന്‍ വെട്ടിക്കാട്ടും കൂടിയാണ് കവിതയെ നശിപ്പിച്ചത്. ഒന്നും കിട്ടാഞ്ഞപ്പോ കവിതയെ പിണക്കി പറഞ്ഞയച്ച് അതും കവിതയാക്കി...എന്നിട്ടതിന്ന് ഡൈവോഴ്സ് നോട്ടീസ്ന്നൊരു പേരും. ശ്ശെ... ഇങ്ങനെയാണോ കവിത.. രമേട്ടനൊക്കെ കവിയായി അറിയപ്പെടണംന്നൊരഗ്രഹമേ ഉള്ളൂ. അതിനായി ബ്ലോഗും തൂടങ്ങി അങ്ങെഴുത്താരംഭിച്ചൂ.. വൃത്തമുണ്ടോ ? അലങ്കാരമുണ്ടോ? ലഗുവും ഗുരുവുമുണ്ടോ ? പോട്ടെ ചില്ലക്ഷരമുണ്ടോ? എന്തിന് ഒരു ലസാഗു പോലുമില്ല...അര്‍ഥം മാത്രമുണ്ട് ഗര്‍ഭമില്ലെങ്കിലും... ഇതൊക്കെ ഏത് കുഞ്ഞുണ്ണിക്കും പറ്റുന്നതല്ലെ, ഇതിനെ ഒക്കെ കവിത എന്നു പറയാനൊക്കുമോ ????
-കുളത്തില്‍ കല്ലിട്ടവന്‍.




കാപ്പിലാന്‍ വധക്കേസ്‌

ബ്ലോഗന്നൂര്‍ -മലയാള ബ്ലോഗില്‍ കോളിളക്കം സൃഷ്ടിച്ച മാഫിയ തലവനും വേദനിക്കുന്ന കോടിശ്വരനുമായ കാപ്പിലാന്‍ ‍ വധക്കേസിലെ പ്രധാന പ്രതി കീഴടങ്ങി ...
-കാപ്പിലാന്‍.



പുതിയ ചുവടുവയ്പ്പുകള്‍

നമ്മുടെ ബൂലോകം വ്യത്യസ്തമായ ചില പംക്തികളുമായി വരുന്നു. ഈ പംക്തികളില്‍ ബ്ലോഗ്ഗേഴ്സിനു നേരിട്ട് എഴുതാം .


"ലേഡീസ്‌ ഒണ്‍ലി" - സ്ത്രീ ബ്ലോഗ്ഗേഴ്സിനു മാത്രം എഴുതാവുന്ന പംക്തി. നിങ്ങളുടെ വിചാരങ്ങള്‍ എന്തും അത് യാതൊരു വിധ എഡിറ്റിങ്ങും കൂടാതെ ഇവിടെ പ്രസിദ്ധീകര‌ിക്കുന്നതാണ്. എല്ലാ വെള്ളിയാഴ്ചകളിലും . കൃതികള്‍ ക്ഷണിക്കുന്നു .

-നമ്മുടെ ബൂലോകം.





ചെറായി വരകള്‍ - ഭാഗം പലതില്‍ ഒന്ന്

കേരള ഹ ഹ യില്‍ കാര്‍ട്ടൂണിസ്റ്റ് ചെറായി അനുഭവങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നു.
-സ്വ ലേ.



വിവരക്കേടിനും പിഴ മൂളേണ്ടത്‌ പന്നികളോ


പകര്‍ച്ചപ്പനിയുടെ തിരിച്ചടികള്‍ നോവുകളായി തുടരുമ്പോഴാണ്‌ ആതിരേ കനത്ത ഭീതിയായി പന്നിപ്പനിയും മരണവും കേരളീയരെ ഗ്രസിച്ചത്‌. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്‌ കേരളത്തില്‍ 116 പന്നിപ്പനിക്കാരുണ്ട്‌ ആ സംഖ്യ പച്ചക്കള്ളമാണെന്ന കാര്യത്തില്‍ സംശയമില്ല.
പന്നികളില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട്‌ മനുഷ്യരില്‍ വ്യാപിക്കുകയും ചെയ്തതുകൊണ്ടാണ്‌ എച്ച്‌1എന്‍1 ഫ്ലൂവിന്‌ പന്നിപ്പനി എന്ന പേര്‌ ലഭിച്ചത്‌. മനുഷ്യരില്‍ രോഗം പകരുന്നത്‌, രോഗമുള്ള വ്യക്തിയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ്‌. കേരളത്തില്‍ ഈ രോഗം എത്തിയത്‌ വിദേശത്ത്‌ നിന്ന്‌ വന്ന വ്യക്തികളിലൂടെയാണ്‌...
-അസുരന്‍.


എന്താണൊരു പ്രതിവിധി?

മനുഷ്യന്റെ മൃഗീയമായ ചിന്തകളെ തികച്ചും ബാലിശമായ രീതിയില്‍ വിശകലനം ചെയ്യാന്‍ ഒരു എളിയ ശ്രമം.

എല്ലാവര്ക്കും അറിയാവുന്നൊരു യാഥാര്‍ത്ഥ്യം വീണ്ടും അതിന്റെ അസ്തിത്വം വിളിച്ചറിയിച്ചു കൊണ്ടു ഇപ്പോഴും ഉറഞ്ഞു തുള്ളുന്നു. പൈസക്ക്‌ വേണ്ടി മാത്രം എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സമൂഹമായി നമ്മള്‍ അധപതിക്കുന്നതിന്റെ സൂചനകളാണ് നാള്‍ക്കു നാള്‍ നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നത്.

അതെ ഞാന്‍ പറഞ്ഞു വരുന്നതു മാനുഷിക മൂല്യങ്ങള്‍ക്ക് ....അല്ല മനുഷ്യ ജീവന് പോലും ഒരു വിലയും കല്‍പ്പിക്കാത്ത കിന്കരന്മാരെ പറ്റി തന്നെ...നമ്മള്‍ ഓമനപേരിട്ടു വിളിക്കുന്ന ഗുണ്ടകളെ .
-ചിറളയം.


വ്യവസായിയെ തട്ടിയത് അറേബ്യന്‍ ചാര സംഘടന

അറേബ്യന്‍
ചാര സംഘടനകളില്‍ ഒന്നാണ് വ്യവസായ പ്രമുഖനായ ജോണിനെ തട്ടിയതെന്ന് എനിക്ക്
വിവരം ലഭിച്ചിരിക്കുന്നു. യാഹ്യ എന്ന് പേരുള്ള ഒരു പഹയനാണ് ചാര സംഘടനയുടെ
തലവന്‍. എന്തിനാണ് യാഹ്യ ഇങ്ങിനെ ഒരു കടും കൈ ചെയ്യിച്ചത്?


റിയല്‍
എസ്റ്റേറ്റ്‌ ബിസിനസ്സില്‍ താല്പര്യം ഉള്ള ആളാണ്‌ യാഹ്യ. കേരളത്തില്‍ വന്ന
അദ്ദേഹം ആലപ്പുഴ ഭാഗത്ത് അമ്പതു സെന്‍റ് സ്ഥലം വാങ്ങിയിരുന്നു.
പില്‍ക്കാലത്ത്‌ ജോണ്‍ ആ ഭാഗത്ത് ഒരു പുരയിടം വാങ്ങി റിസോര്‍ട്ട് പണിയാന്‍
പ്ലാനിട്ടു. സമീപത്തുള്ള പുരയിടങ്ങളും അദ്ദേഹം വാങ്ങിക്കൂട്ടി. എന്നാല്‍
യാഹ്യ തന്‍റെ സ്ഥലം വില്‍ക്കാന്‍ സമ്മതിച്ചില്ല.

ജോണ്‍
യാഹ്യയുടെ പുറകെ കുറേക്കാലം നടന്നു ശല്യപ്പെടുത്തി. അവസാനം ജോണിന് പാരയായി
തന്‍റെ പറമ്പില്‍ ഒരു റിസോര്‍ട്ട് പണിയാന്‍ യാഹ്യ
തീരുമാനിക്കുകയായിരുന്നു. ഇത് തന്‍റെ പദ്ധതിക്ക് തടസം ആകുമെന്നറിഞ്ഞ ജോണ്‍
പതുക്കെ യാഹ്യയുടെ സ്ഥലം പിടിച്ചെടുക്കാന്‍ തീരുമാനിച്ചു. യാഹ്യയും വെറുതെ
ഇരുന്നില്ല. തന്‍റെ കാര്യസ്ഥനും നാട്ടിലെ ചെറിയൊരു ഗുണ്ടയുമായ ഷാജഹാനെ...
-മരമാക്രി.

നീയല്ലെങ്കില്‍ നിന്റെ അമ്മ

പണ്ടത്തെ കഥയില്‍ കടുവ ഇത് പറഞ്ഞത്,ആട്ടിങ്കുട്ടിയോടാണ്. അതിലെ ആട്ടിങ്കുട്ടി പാവമായിരുന്നു.

വെള്ളം കുടിക്കാനിറങ്ങിയ അതിനെ കൊന്നുതിന്നാന്‍ കടുവക്കൊരു കാരണം വേണമായിരുന്നു.

പക്ഷേ ഇന്ന് കഥ ആവര്‍ത്തിക്കുന്നത് കാരി സതീശന്റെ കാര്യത്തിലാണ്. സതീശന്‍ ഒരു പാവമല്ല, ഒരു കൊലക്കേസ് പ്രതിയാണ്. അപരാധി എന്ന് പോലീസും നിരപരാധി എന്ന് മനോരമ,മാത്രുഭൂമി, കെ.സുരേന്ദ്രന്‍,എന്നിവരും വാഴ്ത്തുന്ന കാരി സതീശന്‍ ഒരു ആര്‍.എസ്സ്.എസ്സ്കാരനാണ് എന്ന് പിണറായി വിജയന്‍ ആരോപിച്ചതോടെയാണ് കാരിയുടെ ശുക്രദശ തെളിഞ്ഞത്.
-കരിമീന്‍.


ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനും കോട്ടയം ടെക്നോ പാര്‍ക്കും..

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംഭവിച്ചതാണ്.. ശംഖുമുഖത്ത് പോയി വൈകുന്നേരങ്ങളില്‍ കാറ്റും കൊണ്ടിരിക്കുക എന്നൊരു ദുശീലം എനിക്കുണ്ട്.. പതിവ് പോലൊരു വെള്ളിയാഴ്ചയില്‍ ഞാനും ഭായിയും കൂടെ കാറ്റും കൊണ്ട് ബൈപ്പാസ്സിലൂടെ കഴക്കൂട്ടത്തോട്ടു വരികയാരുന്നു. ബി6 നു മുമ്പില്‍ എത്തിയപ്പോള്‍ ഒരു ആശങ്ക.. ഇവിടുന്നു ഭക്ഷണം കഴിച്ചാലോ? ഞങ്ങള്‍ അവിടെ കയറി. അപ്പോള്‍ സമയം ഏതാണ്ടൊരു 8.30 - 8.45 ഒക്കെ ആയിട്ടുണ്ട്‌.. വെയിറ്റര്‍ ഓര്‍ഡര്‍ എടുക്കാന്‍ വന്നപ്പോള്‍ സാധാരണ എന്ന പോലെ രണ്ടെണ്ണം വീതം ഓര്‍ഡര്‍ ചെയ്തു.. ക്വയറ്റ് നാച്ചുറല്‍...
-ഉണ്ണിച്ചന്‍.


ലുഡ്മില എന്നവൾ


ഞാൻ ഭൂഗർഭറെയിൽ‌വേ സ്റ്റേഷനിൽ നിന്നു പുറത്തേക്കു വരുമ്പോൾ പുസ്തകക്കടയുടെ മുമ്പിൽ ഇരുട്ടത്തു നിൽക്കുകയായിരുന്നു അവൾ. നല്ല ഉയരത്തിൽ സുന്ദരിയായൊരു പെൺകുട്ടി. ഞാൻ വളരെ അടുത്തെത്തിക്കഴിഞ്ഞിട്ടേ അവൾ എന്നെക്കണ്ടുള്ളൂ. ഉടനെത്തന്നെ ഞങ്ങൾ കെട്ടിപ്പിടിച്ചു, യൂറോപ്യൻ രീതിയിൽ കവിളുകൾ മുട്ടിച്ചു.

അവളുടെ പേരു ലുഡ്മില. നമുക്കൊരു രണ്ടു വർഷം പുറകോട്ടു പോകാം – 2007 മാർച്ച് മാസം. ഞാൻ താമസം മാറി പുതിയ സ്ഥലത്തെത്തിയ സമയം. എന്റെ മുറിയുടെ ഒരു വശത്തു് ലുഡ്മിലയും മറുവശത്തു ഓസ്മാനും താമസം....

-


സത്യത്തിന്റെ മുഖം വികൃതം ആണോ?

വളരെ വൈകി ആണ് ജീവന്‍ അപ്പാര്‍ട്ട്മെന്റില്‍ മടങ്ങി എത്തിയത്‌.ആ വാരാന്ത്യം വെറുതെ ഒരു യാത്ര.ഗ്രാമങ്ങളുടെ പച്ചപ്പും മനോഹാരിതയും തരുന്ന വളരെ അമൂല്യമായ ആ ഏകാന്തതയെ അയാള്‍ വല്ലാതെ പ്രണയിച്ചിരുന്നു.തന്റെ ജോലിയെ വളരെ അധികം ഇഷ്ടപെടുന്നു എങ്കിലും വാരാന്ത്യങ്ങള്‍ ഇങ്ങനെ ഒരു അവധൂതനെ പോലെ അലഞ്ഞു നടക്കുന്നതില്‍ ഒരു തരം ആത്മസംതൃപ്തി അയാള്‍ കണ്ടെത്തിയിരുന്നു.തന്റെ അമ്മയുടെ പേരില്‍ ഉള്ള ആശുപത്രിയുടെ എം ഡിയും കൂടാതെ അവിടുത്തെ പ്രധാന ഡോക്ടര്‍മാരില്‍ ഒരാളും ആണ് ജീവന്‍.ആശുപത്രിയോട്‌ ചേര്‍ന്നുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ ആണ് അയാള്‍ താമസിക്കുന്നത്.പ്രായം മുപ്പതു കഴിഞ്ഞു എങ്കിലും അവിവാഹിതന്‍.

യാത്രയുടെ ക്ഷീണത്തില്‍ കിടന്നു ഉറങ്ങാന്‍ തുടങ്ങിയ അയാളെ ശല്യം ചെയ്യാന്‍ എന്നാ പോലെ ഒരു ഫോണ്‍ കാള്‍....
-വിഷ്ണു ശര്‍മ്മ.


നാടോടുമ്പോള്‍...














നാടോടുമ്പോള്‍
നടുവേ ഓടണം എന്ന് പണ്ടാരോ പറഞ്ഞതു ഓര്‍മയില്ലേ.. മലയാളികളെ കണ്ടു തന്നെയാകണം അത് പറഞ്ഞതു, പക്ഷെ ചിലര്‍ അവിടെനിന്നും മുന്നേറി കാലത്തിനു മുന്പേ നൂറേ നൂറില്‍ പറക്കുകയാണ്., എന്തിനും ഏതിനും ഒരു സ്റ്റൈല്‍ ഒക്കെ വേണ്ടേ എന്നതാണ് ഇപ്പോള്‍ മലയാളികളുടെ പുതിയ നയം, പക്ഷെ ഇപ്പോഴത്തെ മലയാളികളുടെ സ്റ്റൈല്‍ന്റെ ഫനിഷന്‍ ഒന്നു വേറെ തന്നെയാണ്...കഞ്ഞീം ചമ്മന്തീം ഒക്കെ കഴിച്ചു വളര്‍ന്ന ഇക്കൂട്ടര്‍ക്ക് ചൈനീസ് ഫുഡും, ആഷ് പോഷ്‌ അടിച്ചുപോളികലുമൊക്കെ ഇല്ലാതെ ജീവിക്കുന്ന കാര്യം ആലോചിക്കാനേ വയ്യ...പതിനയ്യായിരത്തില്‍ താഴെ വിലയുള്ള മൊബൈല് ഉപയോഗിക്കുന്നത് തികച്ചും ആത്മഹത്യാപരമാണ്‌...!!! സ്ഥിര വരുമാനമില്ലത്തവര്‍ പോലും സ്കൂട്ടി പെപ് ലും , കരിസ്മയിലും , കോണ്ടസ്സ കാറിലും ഒക്കെ പറക്കുമ്പോള്‍ ഇതൊന്നുമില്ലാതെ റോഡില്‍ ഇറങ്ങുന്നത് നാണക്കേട് അല്ലാതെ പിന്നെ എന്താ..ഹല്ലാ പിന്നെ!!
-തൃശ്ശൂക്കാരന്‍.


ഓണമുണ്ടായിരുന്നു...

ഓണം...
കുട്ടിക്കാലമാണ് ഓര്‍മ്മ വരുന്നത്...
കൊട്ടോട്ടിയെന്ന കുഞ്ഞു ഗ്രാമത്തിലെ മഹാ സംഭവമായിരുന്ന
ഞങ്ങളുടെ വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന
ഓണാഘോഷ പരിപാടികള്‍ മനസ്സിലേയ്ക്ക് ഒഴുകിയെത്തുന്നു.

കിളിത്തട്ട്, കുട്ടിയും കോലും, കുറ്റിപ്പന്ത്, ചേനപ്പന്ത്, കബഡി തൂടങ്ങിയ
മത്സരയിനങ്ങളില്‍ ഇന്നു പേരിലെങ്കിലും അറിയുന്നത് കബഡിമാത്രമാണെന്നു
തോന്നുന്നു. കുട്ടികള്‍ക്കായുള്ള ബിസ്കറ്റുകടി, ചാക്കിലോട്ടം, കസേരകളി,
പാട്ട്, പടംവര മുതലായവയ്ക്കു പുറമേ മുതിര്‍ന്നവര്‍ക്കായുള്ള മുളയില്‍ക്കയറ്റം,
ഉറിയടി, വടംവലി മുതലായ മത്സരങ്ങളുമുണ്ടായിരുന്നു.

ഉത്രാടത്തിനു രാവിലേതന്നെ മൈക്കുകെട്ടിപ്പാട്ട് ആരംഭിയ്ക്കുന്നു.
അങ്ങാടിയുടെ മൂലയില്‍ കെട്ടിയുയര്‍ത്തിയ സ്റ്റേജില്‍
കുട്ടികളുടെ കലാമത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
സ്റ്റേജില്‍നിന്ന് അല്‍പ്പം മാറി ബിസ്കറ്റുകടി, ചാക്കിലോട്ടം
പെണ്‍കുട്ടികള്‍ക്കായുള്ള കസേരകളി മുതലായവ നടക്കുന്നു...
-കൊട്ടോട്ടിക്കാരന്‍.


06: ഔദാര്യമല്ല,അവകാശമാണ്..

ദാരിദ്ര നിര്മാര്ജ്ജനത്തിനായി വ്യക്തമായ ഒരു പദ്ധതി ആവിഷ്കരിച്ച മതം എന്ന പ്രത്യേകത ഇസ്ലാമിനുണ്ട് , ധാന ധര്‍മ്മങ്ങള്‍ ചെയ്യണം എന്ന് വെറുതെ പറയുക അല്ല ഇസ്ലാം ചെയ്യുന്നത് പകരം അതിനു വ്യക്തമായ ഒരു രൂപം നിര്‍ദേശിക്കുകയും അത് ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാക്കി എണ്ണുകയും ചെയ്തു .അതിനെയാണ് സകാത്ത്‌ (നിര്‍ബന്ധ ദാനം ) എന്ന് പറയുന്നത് . പണക്കാരന്റെ ഔദാര്യം അല്ല സകാത്ത്‌ മറിച്ച് പാവപ്പെട്ടവന്റെ അവകാശമാണ് അത് എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപാട്...
-ഫൈസല്‍ കൊണ്ടോട്ടി.


മുലകള്‍, ക്ഷമയുടെ നെല്ലിപ്പടി - രണ്ടു പെണ്‍കവിതകള്‍

മുലകള്‍
കുട്ടിരേവതി
വിവ: എം. ഫൈസല്‍


മുലകള്‍ നനഞ്ഞ ചതുപ്പുകളില്‍
ഉയരുന്ന കുമിളകളാണ്.

സംഭ്രമത്തോടെ ഞാന്‍
നിരീക്ഷിച്ചു-കാവല്‍നിന്നു.
എന്റെ തരുണകാലത്തിന്റെ ഒടുവില്‍
അവയുടെ പ്രവ്ര്‌ദ്ധമായ പെരുക്കവും വിടരലും.
...........
എം. ഫൈസല്‍.


ഓണപ്പതിപ്പുകാര്‍ക്കു വേണ്ടാത്ത കവിത

ലേബര്‍ക്യാമ്പിന്റെ വടക്കേമൂലക്കല്‍,
ഒറ്റക്കണ്ണന്റെ വെട്ടത്തില്‍,
വര്‍ഷത്തിലൊരു വട്ടം
രണ്ടു നേരമായ്‌ കേള്‍ക്കുന്നോരോക്കാനം.

"ഫോര്‍മാന്‍ വിജയനല്ലേയത്‌?
തെക്കോട്ടേക്കു കെട്ടിയെടുത്തില്ലേ ഇനിയും?"
കാംബോസിന്റെ ശാപം ഉച്ചത്തിലാവുമ്പോള്‍
ഓര്‍മ്മ ചികയും, ഓ! ഇന്നു തിരുവോണമാണല്ലോ?
..............
കരീം മാഷ്.


ഒരു പെണ് ശില

മഴയേറ്റ് ഒരു പെണ് ശില
കാല് ച്ചുവട്ടില് കട്ടുറുമ്പുകള്
കൂട് കൂട്ടുന്നു

മണ്ണില് ചേര് ന്ന്
ഞരമ്പുകളില് പുഴയൊരുക്കി
ചാലുകള് തീര് ക്കുന്നു
കൊഴിഞ്ഞ ഇലകള്
..........
ജയേഷ് സാന്‍.


രണ്ടു കവിതകള്‍

രക്തസാക്ഷി

കണ്ണിമാങ്ങ പറിക്കാന്‍ കയറി
വീണുകിടന്നവന്റെ
ചുറ്റും
പലനിറക്കൊടി പരന്നു

ഇലകള്‍
അവനുമുകളില്‍
റീത്തുകള്‍ നിരത്തി
ആകാശം
കണ്ണീരിറ്റിച്ചു..
..............
അനീഷ്. പി എ.


ഓർ...സം

സ്വേദകണങ്ങളാർദ്രമാക്കിയ ഉടലുരസി തളർന്നു
കിടക്കുമ്പോൾ ,ഇടക്കു മുറിഞ്ഞുപോയ സ്വകാര്യ സംഭാഷണം
ഞങ്ങൾ വീണ്ടും തുടർന്നു...
“മഴമുകിലും പോക്കുവെയിലും മാനത്തിണചേരുമ്പോൾ
മഴവില്ലുദിക്കുന്നതു കണ്ടിട്ടില്ലെ...
അതുപോലെയാണത്,പെട്ടെന്ന് നിറങ്ങളേഴും തെളിഞ്ഞു മിന്നി
പിന്നെ മെല്ലെ മങ്ങി മാഞ്ഞ്....
........
താരകന്‍.


പ്രണയ വാക്കുകള്‍

ആത്മാവിന്‍റെ സ്പടിക ജാലകങ്ങള്‍
ഹൃദയ വികാരങ്ങള്‍ക്ക് തുറക്കുന്നു,
സ്നേഹം അവസാന വാക്കിന്റെ അമൃതം
നീ പകരമായി തന്ന ഉണര്‍വുകള്‍.
ചിന്തകളില്‍ ചന്തമായ വാക്ക് സ്പര്‍ശങ്ങള്‍
കനിവ് നീളുന്ന ഹൃദയ ചുംബനങ്ങള്‍ .
പറഞ്ഞു തീരാത്ത ഈ നോവുകള്‍
ശ്വാസ സുഖങ്ങള്‍ മുറുക്കുന്നു .
............

പാവപ്പെട്ടവന്‍.


ബോദ്‌ലേർ-ഗദ്യകവിതകൾ-1

Baudelaire-Gustave_Courbet_033

അപരിചിതൻ

പറയൂ, മനുഷ്യാ, നിങ്ങൾ ഏറ്റവുമധികം സ്നേഹിക്കുന്നതാരെയാണ്‌?നിങ്ങളുടെ അച്ഛനെ,അമ്മയെ,സഹോദരിയെ,സഹോദരനെ?

എനിക്കച്ഛനില്ല,അമ്മയില്ല,സഹോദരിയില്ല,സഹോദരനില്ല.

എങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളെ?

എനിക്കീ നിമിഷം വരെ അർത്ഥമില്ലാത്തതാണ്‌ അങ്ങനെയൊരു വാക്ക്‌...

.........

ആര്‍ വി.


രക്തപതാക ( കവിത )


നേരിന്റെ വെള്ളയില്‍
നിണം ചാര്‍ത്തിയ ചോപ്പ്‌
ശസ്ത്രമോയിത് കൊയ്ത്തിന്റെ
വിതയുടെതല്ല;
കൊന്നു തള്ളുന്ന
നരജന്മ ഗണമൊത്ത്
മുകളിലൊരു ധവള
നക്ഷത്ര മുദ്രയും.

എലി ജന്മമായ്‌
ഇല്ലങ്ങളില്‍ വെന്ത
കേവല ജന്മിത്വ-
ശീര്‍ഷക പ്രാക്കുകള്‍!

...............

സൈനുദ്ദീന്‍ ഖുറൈഷി.


..ഒന്നും മാഞ്ഞുപോകുന്നില്ല.










അടുക്കളയില്‍
ഉപ്പേരി കുശുകുശുക്കുമ്പോഴാണ്
വെള്ളക്ക വണ്ടി ഞാന്‍ വലിച്ചെറിഞ്ഞത്.

പുത്തന്‍ കുപ്പായം,
പൊട്ടിയ വള്ളി നിക്കര്‍
ഊരിയെറിഞ്ഞപ്പോള്‍
അഛന്റെ സ്നേഹം മണത്തു.
...........
വഴിപോക്കന്‍.


എനിക്ക് വേണ്ടതെല്ലാം


ആവശ്യത്തിന്‍റെ നിമിഷത്തില്‍ നീ എന്നിലേക്ക്‌ വന്നു
ഞാന്‍ എകനായപ്പോള്‍.. എല്ലാം നഷ്ട്ടപ്പെട്ടപ്പോള്‍..
നീ എന്നിലേക്ക്‌ വന്നു, എന്‍റെ ശ്വാസം നീയെടുത്തു
നീ എനിക്ക് വഴി പറഞ്ഞു, ഞാന്‍ പോകേണ്ട ശരിയായ പാത
എന്‍റെ ഹൃദയത്തില്‍ സ്നേഹം നിറച്ചു, എന്‍റെ മുകളില്‍ വെളിച്ചം വിതറി.
...........
റമീസ് രഹ്നാസ്.



ദിക്കുകള്‍

വടക്കോട്ട്‌ പോകുന്ന ട്രെയിനില്‍
തെക്കോട്ട്‌ നോക്കിയിരുന്ന
അയാളുടെ മനസ്സു കിഴക്കും
ശരീരം പടിഞ്ഞാറുമായിരുന്നു...
-പ്രശാന്ത്.


കുട്ടിവരകള്‍

-ശ്രീലാല്‍.



ഊട്ടി


IMG_3102

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP