FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

09ആഗസ്റ്റ്2009 - ഇതെങ്ങാനും...!!!

Sunday



ഹോ ഇതെങ്ങാനും ഭൂമിയില്‍ വീണായിരുന്നെങ്കില്‍....പിന്നെ...

ഭൂമിക്കടുത്തു കൂടെ കടന്നു പോയ ഛിന്നഗ്രഹത്തിന് രണ്ട് ഉപഗ്രഹങ്ങള്‍...

കഴിഞ്ഞ ജൂണ്‍ 10 ന് ആണ് ഭൂമിയില്‍ നിന്നും 25 ലക്ഷം കിലോമീറ്റര്‍ മാത്രം അകലെയായി ഒരു ഛിന്നഗ്രഹം കടന്നു പോയത്. ഭൂസമീപക ഛിന്നഗ്രഹങ്ങളില്‍ ഒന്നായ 1994 CC ആയിരുന്നു ഇത്. 700 മീറ്റര്‍ മാത്രമാണ് ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം. അതായത് ഏതാണ്ട് ഒരു മുക്കാല്‍ കിലോമീറ്റര്‍ മാത്രം. ഇത്തരം ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുക കൂടുതല്‍ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നിരുന്നാലും ശാസ്ത്രജ്ഞര്‍ ഇതിനേയും വെറുതെ വിട്ടില്ല.
-ടോട്ടോചാന്‍


സൌന്ദര്യ റിയാലിറ്റി മത്സരം

പണ്ട്, പാഞ്ചാലിയുടെ ഒറ്റച്ചേലയുടെ അറ്റത്തു കൌരവര്‍ കൈവച്ചപ്പോള്‍ ഭഗവാന്‍ പോലും ഞെട്ടി.

ഇവിടെയിതാ, ഒറ്റച്ചേലയും അതിനടിയില്‍ കൊച്ചുകൌപീനവുമായി സ്വിമ്മിങ് പൂളിന്റെ കരയില്‍, മലയാളത്തിന്റെ പെണ്മക്കള്‍ “ന്നാ.. പറിക്കൂ...ന്നാ..പറിക്കൂ....” എന്നു പറഞ്ഞു അന്നനടകൊള്ളുന്നു.

ജഡ്ജസ്, സകല കണ്ട്രോളും നഷ്ടപ്പെട്ടു, ക്വജപ,ക്വതപ...എന്നു പറഞ്ഞു വായ്പിളര്‍ന്നു നില്‍ക്കുന്നു... എല്ലാ ആങ്കിളും കവര്‍ ചെയ്തുകൊണ്ട് ക്യാമാറാപ്പട, നൂറ്റുവര്‍, ശ്വാസമടക്കി നില്‍ക്കുന്നു..
-മാര്‍ക്കോസ് മാപ്ല (കൂതറ അവലോകനത്തില്‍)




യൂക്കെ വിശേഷങ്ങള്‍-2009

ചെന്നയിലും മുംബയിലും ദില്ലിയിയിലും ഏതാനും ദിവസങ്ങള്‍ താമസ്സിക്കാന്‍ കഴിഞ്ഞ വ്യക്തിയെന്ന
നിലയില്‍, നാലു മാസം ബ്രിട്ടനിലെ വിവിധ നഗരികളില്‍ പാര്‍ക്കാനും ബ്രിട്ടന്‍റെ ചരിത്രം അവരുടെ
സംസ്കാരം അവര്‍ ലോകത്തിനു നല്‍കിയ വിവിധ സാഹിത്യ കലാശാസ്ത്രീയ സാമ്പത്തിക വ്യവസായ
സംഭാനകളെ വിലയിരുത്താന്‍ കഴിഞ്ഞ തല മുതിര്‍ന്ന നരച്ച ആളെന്ന നിലയില്‍, മലയാളി യുവാക്കളെ വിമര്‍ശിക്കാനും വിലയിരുത്താനും ഉപദേശിക്കാനും അര്‍ഹതയും അവകാശവുമുള്ള ഒരാളെന്ന നിലയില്‍ ചിലകാര്യങ്ങള്‍ മുതിര്‍ന്ന പൗരര്‍ക്കായി മാറ്റിവയ്ക്കപ്പെട്ട ഈ ദിനത്തില്‍ കുറിയ്ക്കട്ടെ.
-ഡോ. കാനം ശങ്കരപ്പിള്ള.

കലിയുഗ വാല്മീകി



കലിയുഗ വാല്മീകി ആണെന്ന് അഹങ്കരിച്ച എന്നെ, സജീവേട്ടന്‍ ഇങ്ങനെയാക്കി..
കണ്ടില്ലേ?
കലിയുഗ വാല്‍മാക്രി!!

-അരുണ്‍ കായംകുളം.


രഞ്ജിത്ത് ചെമ്മാട് എവിടെ?.

മലയാളബ്ലോഗ് എഴുത്തുകാർക്കിടയിൽ ഏറെ ശ്രദ്ധേയനായ ശ്രി രഞ്ജിത്ത് ചെമ്മാട്. രഞ്ജിത്തിന്റെ ബൂലോകത്തെ അസാന്നിദ്ധ്യം ബൂലോകരുടെ ശ്രദ്ധയിലേക്കെത്തിക്കുന്നു - അനൂപ് കോതനല്ലൂര്‍.


മുരളി – ചില സ്വാര്‍ത്ഥസ്മൃതികള്‍


ആറേഴു വര്‍ഷം മുമ്പ് കെ. പി. കെ. വേങ്ങരയുടെ ഷാര്‍ജയിലെ വീട്ടില്‍ വെച്ച് ആദ്യമായും അവസാനമായും കണ്ട രാത്രിയില്‍ അതിനും ഒന്നൊന്നരക്കൊല്ലം മുമ്പ് വായിച്ച എന്റെ ഒരു കവിത മുരളി ഓര്‍മിച്ചു. മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച എറണാകുളത്തിന്റെ ഓര്‍മയ്ക്ക് എന്ന കവിത. എന്റെയൊരു കവിത ശ്രദ്ധിച്ചു എന്നറിഞ്ഞതുകൊണ്ടല്ല അപ്രശസ്തവും അപ്രധാനവുമായ രചനകളില്‍പ്പോലും കണ്ണെത്തുന്ന വിധം സൂക്ഷ്മമാണല്ലോ അദ്ദേഹത്തിന്റെ സാഹിത്യപ്രേമം എന്ന അറിവാണ് എനിക്ക് ഏറെ അത്ഭുതമായത്..
-രാം മോഹന്‍ പാലിയത്ത്


ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍..

ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍..
ലാല്‍സലാം എന്ന ചിത്രത്തിലെ സഖാവ് ആന്റണിയുടെ വാക്കുകള്‍..
ഡി കെ ആന്റണിയെ അനശ്വരമാക്കിയ നടന്‍, സഖാവ് മുരളി, ഇനി ഓര്‍മയാണ്.
ഒരു നടന്‍ എന്നനിലയില്‍ സുപരിചിതനായിരുന്നു സഖാവ് മുരളി.
ചങ്കുറപ്പുള്ള കഥാപാത്രങ്ങള്‍, നാടകത്തിലും സിനിമയിലും, അദ്ദേഹത്തിലൂടെ പൂര്‍ണത നേടിയിരുന്നു..
-ബിജുക്കുട്ടന്‍


ദേവദാസികളും തിരുവിതാം‌കൂര്‍ രാജാക്കന്മാരും

തിരുവിതാം‌കൂറില്‍ ദേവദാസികള് വളരെ മുന്നാക്ക രീതിയിലുള്ള സാഹചര്യങ്ങളിലാണ് ജീവിച്ചിരുന്നത്. എല്ലാ ജീവിതാവശ്യങ്ങളും നിര്‍വ്വഹിക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിവുള്ള വ്യക്തികളോട് മാത്രമേ തിരുവിതാം‌കൂറിലെ ദേവദാസികള്‍ ലൈംഗിക വ്യാപാരത്തിനു തുനിഞ്ഞുള്ളു. തിരഞ്ഞെടുക്കുന്ന വ്യക്തികളെ വര്‍ഷം തോറും കൈമാറാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ടായിരുന്നു. ഉത്സവനാളുകളിലാണ് ഈ കൈമാറ്റം നടന്നിരുന്നത്.
-ചാണക്യന്‍.


രാജൂ നായരുടെ ബ്ലോഗ് കുറേ നല്ല ഓര്‍മ്മകളിലേയ്ക്കാണു കൂട്ടിക്കൊണ്ടു പോയത്, കുറേ നഷ്ടസ്വപ്നങ്ങളിലേയ്ക്കും.

ആദ്യം വായിയ്ക്കുന്ന പുസ്തകം ഏതാണെന്ന് ഓര്‍മ്മയില്ല. ഓര്‍മ്മകള്‍ തുടങ്ങുന്നിടത്തെവിടെയോ ഒരു പറിഞ്ഞു കീറിയ ഒരു ബാലരമയുടെ താളുണ്ട്. രണ്ടാം ക്ലാസുമുതല്‍ സ്നേഹസേനയും കുട്ടികളുടെ ദീപികയും വാങ്ങുമായിരുന്നു. അതോ ഒന്നാം ക്ലാസുമുതലോ? കൃത്യമായി ഓര്‍മ്മയില്ല.
-N J ജോജു.

വാൽസല്യം


വല്ലപ്പൊഴുമൊരിക്കൽ, ഒന്നോ രണ്ടൊ മാസം കൂടുമ്പോൾ, ഞായറാഴ്ചകുർബാനക്ക്‌ വലിയ ബസിലിക്ക പള്ളിയിൽ പോകുന്ന പതിവുണ്ട്‌. രണ്ടു മണിക്കൂർ ഡ്രൈവിനിടയിൽ ഇടക്ക്‌ നഗരത്തിന്റെ കണ്ണായ ഭാഗത്തുകൂടെ തന്നെ വേണം പോകാൻ.ലോകത്തിന്റെ ഗതിയെ തന്നെ തിരിച്ചു വിടാൻ മാത്രം അധികാരവും ആൾബലവും കഴിവും പണവും എല്ലാം ഉള്ളവർ ജീവിക്കുന്നത്‌ ഈ ഭാഗത്താണ്‌. എങ്കിലും പലപ്പൊഴും ട്രാഫിക്കിൽ വണ്ടി നിർത്തുമ്പോൾ ഒരു കാഴ്ച കാണാം. കീറിപറിഞ്ഞ വസ്ത്രങ്ങളും അഴുക്കു പുരണ്ട മുഖങ്ങളുമായി നിർവ്വികാരമായ കണ്ണുകളൊടെ നിർത്തുന്ന വണ്ടികളിലെക്ക്‌ കൈ നീട്ടുന്ന മനുഷ്യകോലങ്ങളെ. പലരുടെയും കഴുത്തിലോ കൈയിലോ ഒരു കാർഡ്‌ബോർഡിൽ വിക്രുതമായ അക്ഷരങ്ങളിൽ എഴുതിയിരിക്കും "ഹോമ്‌ലെസ്സ്‌ .. പ്ലീസ്‌ ഹെൽപ്‌".
-ഷാജു ജോസഫ്.


ചരടിന്റെ നീളം...!!



ത്തരമൊരു ചോദ്യത്തിന് വായനക്കാരില്‍ നിന്നും നല്ല പ്രതികരണം തന്നെയാണ് ലഭിച്ചത്. ചിലര്‍ അതിന് കമന്റ്സിലൂടെയും ഇ-മെയിലൂടെയും ഉത്തരം നല്‍കി. GVHSS വട്ടനാടിലെ സി.ആര്‍ മുരളീധരന്‍ സാര്‍, ശ്രീജിത്ത് സാര്‍, അസീസി വിദ്യാനികേതനിലെ ആഷ്ലിന്‍,റെജി,രാഘവന്‍ സാര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. ചിലരാകട്ടെ ഫോണിലൂടെയും. ശരിയുത്തരം നല്‍കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. തുടര്‍ന്നും കമന്റുകളുമായി രംഗത്തുണ്ടാകുമല്ലോ. ദിവസവും പോസ്റ്റുകള്‍ പ്രതീക്ഷിക്കുക. ഞങ്ങള്‍ കമന്റുകളും പ്രതീക്ഷിക്കും .... എന്തായാലും നമുക്കതിന്റെ ഉത്തരമൊന്നു പരിശോധിക്കാം..
-

വീട്ടിത്തീരാത്ത കടങ്ങള്‍

ജനുവരിയുടെ തണുപ്പു വീണു തുടങ്ങിയ ആ രാത്രിയില്‍ ഞാന്‍ തളര്‍ന്നിരുന്നു. ഇലട്രിക് പോസ്റ്റിനു താഴെ അത്ര വെളിച്ചമുണ്ടായിരുന്നില്ല. നിഴലുകളുടെ കരുത്തില്‍ വെളിച്ചം തെല്ലു മങ്ങിപ്പോയി. പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ മരവിച്ചുറങ്ങുന്ന മീനിന്റെ ഗന്ധം വായുവില്‍ നിറഞ്ഞ് നില്‍ക്കുന്നു. ആ മീന്‍ വിറ്റുകിട്ടുമായിരുന്ന പതിനഞ്ചോ ഇരുപതോ രൂപ കൊണ്ടു നിറവേറ്റേണ്ട കാര്യങ്ങള്‍ എന്റെ ചിന്തകളെ ചൂഴ്ന്നു നിന്നു. കിട്ടാവുന്നതില്‍ ഏറ്റവും വിലകുറഞ്ഞ നാസാരന്ധ്രങ്ങളെ മടുപ്പിക്കും മണമുള്ള രണ്ടു കിലോ അരി, പിന്നെയെന്തെങ്കിലും കൂട്ടാന്‍, പിന്നെ കുറച്ച് പലചരക്കു സാധനങ്ങള്‍. ഇതിനപ്പുറം ഇരുപതു രൂപകൊണ്ട് നേടാന്‍ കഴിയില്ല. എസ്.എസ്.എല്‍.സി ബുക്കിനുള്ള കാശ് അപ്പൊഴും ഒരു ചോദ്യം തന്നെ.
-അരുണ്‍ ചുള്ളിക്കല്‍.



വിവരക്കേടിന്റെ വയലാര്‍ സൂര്യന്‍

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നു് ആരോപിച്ചാണ് 1957 ലെ കേരള സര്ക്കാരിനെ കേന്ദ്രം പിരിച്ചു വിട്ടത്.
ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവച്ച ആ നടപടിയില്‍ ജവഹര്‍ ലാല്‍ നെഹ്രുവിനെ പ്പോലുള്ളവര് പില്ക്കാലത്ത് പശ്ചാത്തപിച്ചിട്ടുണ്ട്.കോണ്ഗ്രസ്സും മത,ജാതി സംഘടനകളും ചേര്ന്നു നടത്തിയ വിമോചന സമരത്തിന്റെ പേരിലായിരുന്നു പിരിച്ചു വിടല്‍.
-ദത്തന്‍.


പന്തളം.

പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പന്തളം എന്ന ചരിത്ര പ്രസിദ്ധമായ ചെറു പട്ടണത്തെ കുറിച്ച് കേള്‍ക്കാത്ത മലയാളികളോ, അന്യഭാഷക്കാരോ കുറവായിരിക്കും. പന്തളത്തെ നേരിട്ട് അറിയാത്ത മറുനാട്ടില്‍ ജനിച്ചുവളര്‍ന്ന ഇന്നത്തെ പുതു തലമുറക്കു പോലും പ്രസിദ്ധമായ ഒരു പഴംചൊല്ലിലൂടെയെങ്കിലും പന്തളത്തെ കുറിച്ച് കേള്‍ക്കാതിരിക്കാനിടയില്ല.
-കേരളപ്പെരുമയില്‍ നീര്‍വിളാകന്‍ എഴുതുന്നു.


വഷളായ കുട്ടികള്‍


വേറൊരു വിഷയം ബ്ലോഗ്ഗണം എന്നു കരുതിയിരുന്നതാണു്… എന്നാലും ഇതു പറയാതെ വയ്യ…

ദാ ഞാനിപ്പൊത്തന്നെ സിറ്റിയിലൊന്നു പോയി വന്നേയുള്ളൂ… ഒന്നു രണ്ടു കുഞ്ഞു സാധനങ്ങളോക്കെ വാങ്ങാനുണ്ടായിരുന്നു.

തീവണ്ടിയിറങ്ങി ഒരു 5-8 മിനുട്ട് നടക്കണം എന്റെ വീട്ടിലേക്കു്. നടന്നങ്ങനെ വരുമ്പോള്‍, എന്റെ മുമ്പില്‍ രണ്ടു ടീനേജേഴ്സ്.. അവരെന്തൊക്കെയോ പറയുന്നുണ്ട് അങ്ങോട്ടുമിങ്ങോട്ടും.

പെട്ടെന്നതാ അതിലൊരുത്തന്‍ മറ്റവനെ എന്തോ ഒരു കുഞ്ഞു സാധനം കൊണ്ടെറിയുന്നു. വല്ല പുളിങ്കുരുവിന്റെ വലിപ്പമേയുള്ളൂ…

-സാന്‍ഡ്സ്/കരിങ്കല്ല്.




പ്രിയ സുഹൃത്തേ വിട

"മാഷ്‌ ഇനിയും വരണം.....എനിക്ക്‌ ഈ ലോകത്ത്‌ വളരെക്കുറച്ച്‌ സുഹൃത്തുക്കളേ ഉള്ളൂ...ഇവിടെ നിന്ന് പോയാലും ഇടക്ക്‌ വിളിക്കണം...." മാനന്തവാടിയിലെ ക്വാര്‍ട്ടേഴ്സ്‌ വിട്ടൊഴിയുന്നതിന്‌ മുമ്പ്‌ അനില്‍ എന്ന അനിയെ സന്ദര്‍ശിച്ച എന്നോട്‌ അവന്റെ അപേക്ഷ അതായിരുന്നു.

അനി അന്ന് അല്‍പം മൂഡിലാണ്‌ എന്ന് തോന്നിയതിനാല്‍ ഞാന്‍ പറഞ്ഞു."ഞാന്‍ വരും.പക്ഷേ കുടിയന്മാരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.അതിനാല്‍ സ്മാളടിച്ച നിലയിലാണെങ്കില്‍ ഞാന്‍ അനിയെ കാണാനേ വരില്ല...
-അരീക്കോടന്‍.


കള്ളി വെളിച്ചത്തായി.....

കള്ളിയാണ്‌ ഞാന്‍. പെരുങ്കള്ളി. ഭര്‍ത്താവറിയാതെ, മക്കളറിയാതെ പരമരഹസ്യമായിട്ടാണതു ചെയ്യുന്നത്‌. അടുക്കളയില്‍ വച്ച്‌. ആരുടെയെങ്കിലും കാല്‍പ്പെരുമാറ്റം കേട്ടാലുടന്‍ സാധനസാമഗ്രികളെല്ലാം പൂഴ്ത്തിവയ്ക്കും. അതിനു സഹായകമായി അടുക്കളയില്‍ തന്നെ സൂക്ഷിച്ചിരിക്കുന്ന ഒരു വസ്തുവുണ്ട്‌. ഒരു തടിയന്‍ ഗ്രന്ഥം. ആധുനിക പാചകസഹായി. അതിനുള്ളില്‍ ആരും കാണാതെ എല്ലാം ഒളിപ്പിച്ചു വയ്ക്കാന്‍ സാധിക്കും. ഈ 'ആധുനിക പാചകസഹായി'ക്കൊണ്ട്‌ എനിക്കിതൊരൊറ്റ പ്രയോജനമേയുള്ളൂ. അല്ലാതെ എന്റെ പാചകത്തിനൊന്നും അത്‌ ഒരുവിധ സഹായകവുമാവാറില്ല..
-ഗീത്.

കാന്താരി


എന്റെ പുരയിടത്തില്‍ നിറയെ ചുമ്മാതെ പൊടിച്ചു വളര്ന്നു കായ്ച്ചു നില്ക്കുന്ന ഒരു ചെടി ആണ് ഇതു ,എവിടെ നോക്കിയാലുംകാന്താരി തന്നെ ,മുളക് എല്ലാം കിളികള്‍ കൊത്തി തിന്നും ,എന്റെ അച്ചായന് വലിയ ഇഷ്ട്ടമാണ് മുളക്,പക്ഷെ എനിക്കിഷ്ട്ടല്ല ,എന്തൊരു എരിവാണ് ,പക്ഷെ വളരെ നല്ലൊരു ഔഷധം ആണ് മുളക് ,ഹൃദ്‌ രോഗം ഉള്ളവര്‍ക്ക്‌ ഇതു നല്ലൊരു മരുന്നാണ്,

നാട്ടിന്‍ പുറങ്ങളിലെ പ്രസിദ്ധമായ ഒരു വാക്കാണ്‌ കാന്താരി ,അതിനര്‍ത്ഥം വിളഞ്ഞ വിത്ത് ,അല്ലെങ്ങില്‍ ഭയങ്കരി എന്നൊക്കെ ആണ്
അത്രേക്ക് തന്നെ എരിവുല്ലതാണ് കക്ഷി..
-ശ്രീക്കുട്ടി.



നഷ്ടപെട്ട ചിലങ്ക

ബോംബെയില്‍ നിന്നുള്ള എന്റെ ഡല്‍ഹിയിലേക്കുള്ള മടക്കയാത്ര പെട്ടന്നായിരുന്നു, അതിനാല്‍ ട്രെയിന്‍ ടിക്കറ്റ്‌ മുന്‍ കൂട്ടി തരപ്പെടുത്തുവാന്‍ പറ്റിയില്ല, എങ്കിലും യാത്രയാക്കാന്‍ വന്ന സുദര്‍ശന്‍ ധൈര്യം പകര്‍ന്നു.

റെയില്‍വേ സ്റ്റേഷന്‍ എനിക്കെപ്പോഴും ഒരു നിലക്കാത്ത നാടകമായാണ് തോന്നാറ് , ഒരുപാടു കഥാ പാത്രങ്ങളുള്ള നാടകം. വി ടി സ്റ്റേഷന്റെ മുഖ്യ കവാടത്തില്‍ എത്തിയപ്പോള്‍ യവനിക ഒയര്‍ന്നതായും സ്റ്റേജില്‍ കാല്‍ കുത്തിയതായും തോന്നി , യാത്രക്കാരനായി അഭിനയിക്കുന്ന എനിക്ക് മറ്റു കഥാപാത്രങ്ങളുടെ ആരവങ്ങളും, പശ്ചാത്തല സംഗീതമായ തീവണ്ടിയുടെ താളത്തോടെയുള്ള കിതപ്പും കുറച്ച് അസ്വസ്ഥതയാണ് ഉണ്ടാക്കിയത് , ആദ്യമായ് സ്റ്റേജില്‍കയറിയ പുതുമുഖ നടനെപ്പോലെ .....
-സന്തോഷ് ആലക്കാട്ട്.



ഒരു പ്രവാസി പെട്ടിക്കെട്ട് സീന്‍!

പ്രവാസി മുറികളില്‍ മിക്കപ്പോഴും കാണാവുന്ന സീന്‍..
പ്രത്യേകിച്ചും ബാച്ചീസ് മുറികളില്‍ ഒരുത്തന്‍ നാട്ടില്‍ക്ക് പോകുമ്പോള്‍ (പരോള്‍ കിട്ടി പോവുക എന്ന് പൊതുഭാഷ),
സഹമുറിയന്മാര്‍ ഉല്‍സാഹക്കമ്മിറ്റിയായി പെട്ടിയില്‍ സാധനങ്ങള്‍ കുത്തിനിറക്കുന്നു. ഒടുക്കം നല്ല പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുകെട്ടി അവനെ വിമാനം കയറ്റിവിടുന്നൂ..
-ഏറനാടന്‍.


മുംബൈ ഡയറി: ദലാള്‍ സ്ട്രീറ്റ്‌

കഴിഞ്ഞ 2 ദിവസമായി ബാങ്ക്‌ ജീവനക്കാര്‍ നല്ല ഊക്കന്‍ സമരമായിരുന്നല്ലൊ. എന്നാല്‍ എന്നെ പോലെ പ്രൊബേഷനിലുള്ളവര്‍ക്ക്‌ ഈ സമരം ബാധകമായിരുന്നില്ല. അതുകൊണ്ട്‌ എല്ലാ ദിവസത്തേയും പോലെ ഞാന്‍ 2 ദിവസവും ഓഫീസില്‍ പോയിരുന്നു. എന്നെ പോലെ വേറെ 3 പ്രോബേഷന്‍കാര്‍ മാത്രമായിരുന്നു ആകെ അവിടെ കൂട്ട്‌. വലിയ തിരക്കൊന്നുമില്ലാത്തതുകൊണ്ട്‌ മിനിഞ്ഞാന്ന് കുറച്ചു നേരത്തെ ഇറങ്ങാന്‍ സാധിച്ചു. നേരത്തെ ഹോട്ടലില്‍ കയറി ചെന്നാല്‍ റിസപ്ഷനിലിരിക്കുന്ന ബഹന്‍ തെറ്റിദ്ധരിച്ചാലോ എന്ന് ഞാന്‍ ധരിച്ചതുകൊണ്ട്‌ കുറച്ചു നേരം നടക്കാം എന്നു വിചാരിച്ചു
-സ്വ. ല


ബൂലോകത്തെ "ഗ്വാ ഗ്വാ" വിളികൾ

ചെറായി ബ്ലോഗ്‌ മീറ്റിനു മുൻപും ശേഷവും ബൂലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന അനാരോഗ്യകരമായപ്രവണതകളെകുറിച്ച്‌ ഇനിയും പ്രതികരിക്കാതിരിക്കുന്നത്‌ അനൗചിത്യമാണെന്നു തോന്നുന്നു. ഒരു സാമൂഹ്യ ജീവി എന്ന് നിലയിൽ മനുഷ്യൻ എപ്പോഴും കൂട്ടായ്മകളെ ഇഷ്ടപ്പെടുന്നുണ്ട്‌. ബ്ലോഗിലൂടെ പരസ്പരം അറിയാതെ അറിഞ്ഞ കുറെ മനുഷ്യർ ഒത്തു ചേരാൻ തീരുമാനിച്ചതിൽ എന്താണു തെറ്റ്‌. താൽപര്യമുള്ളവർ പങ്കെടുക്കുകയും അനോനി ആയി തുടരാൻ താൽപര്യമുള്ളവർ മാറി നിൽക്കുകയും ചെയ്യട്ടെ.
-രഞ്ജിത് വിശ്വം.


തറയാവാം കൂതറയാവരുത് !

ബൂലോഗത്തെ വിവാദങ്ങളെ ക്കുറിച്ച് -സ്പൈഡര്‍.


പ്രണയം...ഒരു ഓണക്കാലം



ഉറക്കമില്ലാത്ത പകലുകളും രാത്രികളും ആവര്‍ത്തിക്കപ്പെടുന്നു. ഇപ്പൊള്‍ സ്വപ്നങ്ങളും.

മിന്നീ,
ആകാശത്തിനു താഴെ നമുക്ക്, പടര്‍ന്നു നില്‍ക്കുന്ന ഒരു അരയാലിന്റെ കുട. മലഞ്ചെരിവിലെവിടെയോ ഒരു കുടി. കൂട്ടിനു നിലാവുള്ള രാത്രിയില്‍ പൂക്കുന്ന മുല്ലയും ആമ്പലും. മഞ്ഞ മുളങ്കാടിന്റെ താരാട്ടു പാട്ടുകള്‍. കാവിനുള്ളില്‍ പൂചിതറുന്ന മരങ്ങളും, കിളികളും, ഒറ്റതിരി വിളക്കും.
-എബി കറുകച്ചാല്‍.

പത്തറുപതു വയസ്സുള്ള ആതിഥേയന്‍

പത്നിയുടെ
വളരെയകന്ന ബന്ധത്തിലൊരുത്തന്‍ ഒരു വേനല്‍ വാരാന്ത്യത്തില്‍ വിരുന്നിനു
വിളിച്ചു. 'എന്തു ബന്ധം' എന്ന് ഓര്‍ത്തെടുക്കാന്‍ തലച്ചോറിന്റെ മുഴുവന്‍
ചുളിവും നിവര്‍ക്കേണ്ടി വരും.

പുതിയ
പട്ടണത്തിലേയ്ക്ക് താമസം മാറിയിട്ട് അധികമാകാത്തതിനാല്‍ പോയേക്കാമെന്നു
കരുതി. പുതിയൊരു ഫാമിലിയെ പരിചയമാകും. ഒരു പോളിസി ചെലവാക്കാനായാല്‍
അതുമായി. അച്ഛന്‍ വന്ന് കാറില്‍ ലിഫ്റ്റ് തരും. ഡ്രൈവിംഗും പെട്രോളും ലാഭം
..
-ദലാല്‍.


ബുജിയുടെ സ്വന്തം സര്‍ക്ക്യൂട്ട്

കോളേജില്‍ പഠിക്കുന്ന കാലത്തെ സംഭവം ആണ്..ബുജി ഞങ്ങളുടെ ബാച്ചിലെ ഒരു സഹപാഠിയും.. ആദ്യമേ പറഞ്ഞു കൊള്ളട്ടെ... ബുജി ഒരു പക്കാ പഠിപ്പിസ്റ്റ് ആയിരുന്നു.. മറ്റൊരു കലാപരിപാടികള്‍ക്കും ആശാന്‍ വരില്ല.. ബുജിയുടെ അതി ബുദ്ധികൊണ്ട് വെള്ളം കുടിച്ച അനേകം വിദ്യാര്‍ത്ഥികളും അധ്യാപകരും ഉണ്ടായിരുന്ന ഒരു ക്യാമ്പസ്‌...
-ഉണ്ണിച്ചന്‍

കിട്ടാത്ത മുന്തിരി!

അപ്പോള്‍ കുറേ ദിവസമായില്ലേ ബ്ലോഗേ നമ്മള്‍ തമ്മില്‍ കൂശലാന്വേക്ഷണമൊക്കെ നടത്തിയിട്ട്!
ഇന്ന് ആത്മയ്ക്ക് അല്പം സമയം കിട്ടി. ലൌകീകജീവിതത്തില്‍ നിന്നൊക്കെ താല്‍ക്കാലികമായി മുക്തിനേടി (വളരെ പ്രയാസപ്പെടേണ്ടി വന്നൂ) ഒടുവിലിതാ നിന്റെ അടുത്തെത്തിയിരിക്കുന്നു..
ഇനി നമുക്ക് കണ്ണോട് കണ്ണ് കാണാതെ, കാതോട് കാത് കേള്‍ക്കാതെ, മുഖത്തോട് മുഖം പാര്‍ക്കാതെ,
അന്യോന്യം അറിയാം..
-ആത്മ.


അദ്ധ്യായം 22 - ഹനുമാന്‍ രാമസന്നിധിയില്‍


ദൂതുമായി വന്ന ഹനുമാന്‍ സ്വാമിയെ വധിക്കേണ്ടാ എന്നും, ഒരു അടയാളമുണ്ടാക്കി തിരിച്ചയച്ചാല്‍ മതിയെന്നും രാവണസഭയില്‍ തീരുമാനമായി.
എന്ത് അടയാളം??
വാനരന്‍മാര്‍ക്ക് വാലിലാണ്‌ ശൌര്യം.അതിനാല്‍ വാലില്‍ അടയാളമുണ്ടാക്കണം.അതിനു തുണി ചുറ്റി തീ കൊളുത്താം എന്ന് തീരുമാനമായി.അങ്ങനെ ലങ്കയിലൂടെ ഒരു പ്രദക്ഷിണം.കൂട്ടത്തില്‍ രാത്രിയില്‍ വന്ന കള്ളനാണെന്ന് എല്ലാരെയും ചെണ്ട കൊട്ടി അറിയിക്കുകയുമാകാം..
-അരുണ്‍ കായംകുളം.


പേപ്പട്ടി


ഒലിപ്പിച്ചു കേടായി
കിടന്നപ്പോള്‍
പേപ്പട്ടിത്തം
തിരിച്ചറിഞ്ഞു്
കിടക്കവിരിയിലെ
പൂവുകളെല്ലാം
കൊഴിഞ്ഞു!
.....
-ജ്യോനവന്‍.



ഇനിയൊരു മഴ പെയ്യാനുണ്ട് (ക്യാമ്പസ്‌ ഓര്‍മ )

നിന്നില്‍ മറന്നിടാന്‍
ഒരു നോട്ടുബുക്കു പോലും
ഞാന്‍ വാങ്ങിയിട്ടില്ല.
എങ്കിലും,
ഒരു കെട്ട് ബീഡി
വാട്ടര്‍ ടാങ്കിനു പിന്നില്‍
ഒളിപ്പിച്ചിട്ടുണ്ട്.
...................
-അനൂപ് കുമാര്‍

ഇരുള്‍ക്കാഴ്ചകള്‍

ഞാനിപ്പോള്‍
അന്ധന്മാരുടെ ലോകത്താണ്.
കണ്ണാശുപത്രിയിലെ
സന്ദര്‍ശകമുറിയില്‍
കണ്ണുകളില്‍ തുള്ളിമരുന്നൊഴിച്ചു
അന്ധനായിരിക്കുന്ന
അവന്‍റെ അടുത്തിരുന്നു
...............
-മേരി ലില്ലി.


മുരളീധരന്‍ ചരിത്രമെഴുതുന്നത് ...!

മുരളി ചരിത്രത്തിലിടം നേടുന്നത്
സുഖങ്ങള്‍ ഉപേക്ഷിച്ചു
ബോധി മരച്ചുവട്ടിലെത്തിയ
ബുദ്ധനായിട്ടല്ല ;
മറ്റുള്ളവരുടെ പാപ ഭാരം
ഏറ്റു വാങ്ങി കുരിശിലേറിയ
ക്രിസ്തുവായിട്ടല്ല ;
യൗവനം അച്ഛന് നല്‍കിയ
പിതൃ സ്നേഹിയായ
പുരുവുമല്ല .
............
ഫൈസല്‍ കൊണ്ടോട്ടി.




മറുകര ഇല്ലാതെ ഒരു കടല്‍

ഒരു കടല്‍ കൊണ്ട് അളന്നു തീര്‍ക്കാമോ, ഈ ജീവിതത്തിന്റെ ആഴം?

-പകല്‍കിനാവന്‍.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP