30ആഗസ്റ്റ്2009 - ബ്ലോത്രം ഓണപ്പതിപ്പ്.
Sunday
ബ്ലോത്രം ഓണപ്പതിപ്പ്.
പ്രിയരെ,
ബ്ലോത്രത്തില്‍ നിന്നും ഒരു ഓണസമ്മാനം നിങ്ങള്‍ക്കായി ഞങ്ങള്‍ ഒരുക്കുന്നു. ബൂലോഗത്തെ പ്രശസ്തരും അപ്രശസ്തരുമായ ഒരു കൂട്ടം എഴുത്തുകാരുടെ വിഭവങ്ങളുമായി “ബ്ലോത്രം ഓണപ്പതിപ്പ്“ അണിയറയില്‍ ഒരുങ്ങുന്നു. ചുരുങ്ങിയ സമയത്തിനുള്ളിലെ തീരുമാനമായതിനാല്‍ പരസ്യപ്പെടുത്താനോ കൂടുതല്‍ പേരെ ബന്ധപ്പെടുവാനോ കഴിയാഞ്ഞതില്‍ ക്ഷമ ചോദിക്കുന്നു. ഇനിയുള്ള അവസരങ്ങളില്‍ കൂടുതല്‍ പേരുടെ പങ്കാളിത്തവും സഹകരണം ഞങ്ങളുടെ ഇത്തരം സംരഭങ്ങളില്‍ പ്രതീക്ഷിക്കുകയാണ്. ബ്ലോത്രം വാരാന്ത്യപ്പതിപ്പ് നിര്‍ത്തി ഞങ്ങള്‍ “ബ്ലോത്രം മാസിക“യായി തുടരും. സമയക്കുറവ് മൂലം വാരാന്ത്യപ്പതിപ്പ് തുടരാനാവുന്നില്ല. ബ്ലോത്രം മാസികയിലെക്ക് നിങ്ങളുടെ പുതിയ സൃഷ്ടികള്‍ അയച്ച് ഞങ്ങളോട് സഹകരിക്കുക.
ഉത്രാടം നാള്‍ മുതല്‍ “ബ്ലോത്രം e ചര്‍ച്ച” തുടങ്ങുന്നു. നമുക്കിടയിലെ ആനുകാലിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനുള്ള വേദിയാണിത്. ജിക്കു എന്ന ബ്ലോഗറും കൂടി സഹകരിച്ചാണ് ഈ സംരംഭം തുടങ്ങുന്നത്. ഈ ചര്‍ച്ചയില്‍ സജീവമയി പങ്കെടുത്ത് ഇത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇതേ പോലെ നൂതന ആശയങ്ങളുമായി ബ്ലോത്രത്തില്‍ സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സ്വതന്ത്രമായി ബ്ലോത്രത്തിലൂടെ അവതരിപ്പിക്കാവുന്നതാണ്.
എല്ലാവര്‍ക്കും നന്മയും സന്തോഷവും അഭിവൃദ്ധിയും നിറഞ്ഞ ഓണാശംസകള്‍ നേരുന്നു..
ബ്ലോത്രത്തിനു വേണ്ടി,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
സ്നേഹത്തിന്റെ പൂക്കൂട
വീണ്ടും ഒരോണം. ഇനി മൂന്നു നാള്‍ കൂടി. പ്രകൃതി കുളിച്ചീറനായി നില്‍ക്കുന്നു.പൂക്കള്‍ക്കുമറിയാമല്ലേ ഓണമായെന്നു്! എന്റെ മുറ്റത്തു പൂക്കളില്ലാത്ത ഒരു ചെടി പോലുമില്ല. എന്തെല്ലാം നിറങ്ങളില്‍, രൂപത്തില്‍. എന്നും രാവിലെ ഞാനെന്റെ പൂക്കളെ കാണുമ്പോള്‍ സ്വയം ചോദിക്കാറുള്ളതാണ്, പ്രകൃതി, അവളെങ്ങനെയാണ്‍ ഈ നിറക്കൂട്ടുകളൊക്കെ ഇത്ര ഭംഗിയായി ചാലിച്ചെടുക്കുന്നതെന്നു്.
-എഴുത്തുകാരി.
ഓണം; ചില അസ്വാഭാവിക ചിന്തകള്‍
സ്നേഹിതരേ,ഓണത്തെക്കുറിച്ചുള്ള എതിര്‍ പ്രസ്താവനയല്ല ഈ പോസ്റ്റ്. എങ്കിലും ഞാന്‍ ഭയക്കുന്നു. ഓണം എന്റെ മനസ്സില്‍ നിന്നും മാഞ്ഞുപോവുന്നോ എന്ന്. ഈ ഓണക്കാലത്ത് പ്രത്യേകിച്ചൊരു സന്തോഷവും എന്റെ മനസ്സില്‍ തോന്നുന്നില്ല. ഓണമായെന്നുപോലും തോന്നുന്നില്ല. നിങ്ങള്‍ക്കോ? എന്റെ വിവരക്കേടില്‍ നിന്നുണ്ടാവുന്ന തോന്നലാവും ഇത്. അല്ലെങ്കില്‍ പഴയ ഓണക്കാലം എനിക്കിനി തിരികെ ലഭിക്കില്ലാ എന്ന തിരിച്ചറിവിന്റെ അസ്വസ്ഥതയുമാവാം. അതാവും ഇങ്ങനൊരു പോസ്റ്റ് ഞാന്‍ എഴുതാന്‍ കാരണം. എതിരഭിപ്രായമുള്ളവര്‍ പൊറുക്കുക...
-പൊങ്ങുമ്മൂടന്‍.
ഓണം with ഈണം
ഈ ഓണത്തിന് ഈണം 5 പാട്ടുകളുള്ള ഒരാല്‍ബം സമ്മാനിക്കുന്നു.ഗീത്.
പ്രതികരണം
-ജോസഫ്.
ഒരു വണ്ടിച്ചെക്ക്, പല പത്രങ്ങള്‍
'ആളുവില കല്ലുവില’ എന്നാണ് പഴമൊഴി. കടം വാങ്ങി തിരിച്ച് കൊടുക്കാതിരിക്കുന്നതായാലും ശരി, നിങ്ങള്‍ കൊടുത്ത ചെക്ക് മടങ്ങിയാലും ശരി, അല്ല ഇനി നിങ്ങള്‍ വണ്ടിച്ചെക്ക് കൊടുത്താലും ശരി, പഴമൊഴി പഴമൊഴിയാണ്. മാധ്യമങ്ങളെ നിങ്ങളാരും റിപ്പോര്‍ട്ടിംഗ് പഠിപ്പിക്കണ്ട.മന്ത്രി മുനീറുമായി ബന്ധപ്പെട്ട് ഇന്നത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെ വെറുതെ ഒരു ഓട്ടപ്രദക്ഷിണം...
-മൂര്‍ത്തി.
എന്തുകൊണ്ട് ജാതി പറയുന്നു?
സത്യാന്വേഷി ഒരു ‘ജാത്യാന്വേഷി’യാണെന്ന് ചിലരെങ്കിലും പരാതി പറയുന്നുണ്ട്.-സത്യാന്വേഷി.
കേരളം അതും കണ്ടു
-മനോജ്.
പുരോഗതിയുടെ ഗതികേട് !!!
പുരോഗതിയെ മുന്നോട്ടു നടത്താനായാണ് നമ്മുടെ സര്‍ക്കാരും,സാംസ്ക്കാരിക പ്രവര്‍ത്തകരും,
വ്യവസായ-വാണിജ്യ പ്രമുഖരും,പത്ര മാധ്യമങ്ങളും എല്ലാം യത്നിക്കുന്നതത്രേ !
പക്ഷേ,എത്രമാത്രം പുരോഗതിയെ മുന്നോട്ടു നയിക്കുന്നോ അത്രയും അധോഗതിയാണ് ഫലം.
പറയാതെ തന്നെ പുരോഗമനം നടത്തുന്നവരെയാണ് (സ്വന്തം താല്‍പ്പര്യങ്ങളാല്‍)പൊതു ഭരണം പുരോഗമിപ്പിക്കാന്‍ പ്രചോദിപ്പിക്കുക.
ഫലം, അവന്‍ പുരോഗമിച്ച് അങ്ങ് അമേരിക്കയിലെത്തും.പിന്നെ തന്തപോലും വേണ്ട പാവത്തിന് !പുതു അമേരിക്കക്കാരന്‍ !!
നമ്മള്‍(ഇന്ത്യ) വിണ്ടും അധോഗതിയില്‍...
-ചിത്രകാരന്‍.
ക്വട്ടേഷന്‍സ്
ക്വൊട്ടേഷന്‍ എന്ന ഇംഗ്ലീഷ് പദത്തിന് ഇതുവരെ “ഏതെങ്കിലും വസ്തുവിന്റെ അഥവാ സേവനത്തിന്റെ നിലവിലുള്ള വില സൂചിപ്പിക്കുന്ന ഒരു പ്രസ്താവന” എന്നാണര്‍ത്ഥം. ഈ ഇംഗ്ലീഷ് പദത്തിന്റെ തദ്ഭവമായി മലയാളത്തില്‍ പ്രചരിക്കുന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? ശബ്ദതാരാവലിയുടെ അടുത്ത പതിപ്പിലെങ്കിലും ഈ വാക്ക് ഉള്‍പ്പെടേണ്ടതാണെന്ന് തോന്നുന്നു. “പണത്തിനായി മറ്റൊരുവനെ ഹനിക്കുന്ന കച്ചവടം” എന്നോ മറ്റോ നിര്‍വചിക്കപ്പെട്ടേക്കാം ഈ വാക്ക്. കൂലിത്തല്ല് എന്ന നാടന്‍ പ്രയോഗത്തിനൊരു ഗമ പോര. തോട്ടി “സാനിട്ടറി വര്‍ക്കറും“, വഴിവാണിഭക്കാരന്‍ “ഡിറക്ട് മാര്‍ക്കറ്റിങ്ങ് ഏജന്റുമൊക്കെയായി“ മാന്യത നേടുന്നതു പോലെ, കൂലിത്തല്ല് ക്വട്ടേഷന്‍ എന്ന പേരില്‍ മാന്യത നേടുന്നു. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ തെറിക്കും മാന്യതയുണ്ട്...-വിതക്കാത്ത ചിന്തകള്‍.
ജോസഫ് ജോണ്‍ തോംസണ്‍
1856 ഡിസംബര്‍ 18 നാണ് ജോസഫ് ജോണ്‍ തോംസണ്‍ എന്ന ജെ.ജെ.തോംസണ്‍ ജനിച്ചത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റിലായിരുന്നു ജനനം. ഒരു പുസ്തക വ്യാപാരിയായിരുന്നു പിതാവ്. ഉപരിപഠനത്തിനായി 1876ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ എത്തി. 1883 ല്‍ അവിടെത്തന്നെ ഒരു പ്രൊഫസര്‍ ആകാനുള്ള ഒരു ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. തൊട്ടടുത്ത വര്‍ഷം തന്നെ കേംബ്രിഡ്ജ് കാവന്‍ഡിഷ് ലബോറട്ടിയുടെ തലവനായി. അവിടെ വെച്ചാണ് വൈദ്യുത കാന്തികതയെപ്പറ്റിയും ഇലക്ട്രോണുകളെപ്പറ്റിയും അദ്ദേഹത്തിന് പഠനം നടത്താനും പല കണ്ടുപിടുത്തങ്ങള്‍ നടത്താനും സാധിച്ചത്. ആറ്റത്തിലെ നെഗറ്റീവ് എനര്‍ജിയുടെ ഉറവിടത്തെപ്പറ്റി അദ്ദേഹം ഗഹനമായ പഠനം നടത്തി....
-മാത് സ് ബ്ലോഗ് ടീം.
എന്ത് ? ഡാര്‍വിനിസം മണ്ണടിഞ്ഞില്ലെന്നോ ..?
(പ്രതിപക്ഷ ബഹുമാനം പുലര്‍ത്തിയുള്ള നല്ല ചര്‍ച്ചകള്‍ക്ക് ബൂലോഗത്ത് എന്നും പ്രസക്തി ഉണ്ട് .. അത്തരത്തില്‍ ആരോഗ്യകരമായ സംവാദം നടക്കുന്ന ഒരു ബ്ലോഗ് ആയിത്തീരട്ടെ ഇതും )മാന്യ ബ്ലോഗ് സുഹൃത്ത് ശ്രീ bright പരിണാമ സിദ്ധാന്തത്തെ പറ്റിയുള്ള എന്റെ കമന്റ്സ് നു മറുപടിയായി ഒരു പോസ്റ്റ് ഇട്ടതായി കണ്ടു.. മറ്റു തിരക്കിനിടയിലും ഒരു മറുപടിക്കുറിപ്പ് ഞാന്‍ തയ്യാറാക്കുന്നു എന്ന് അറിയിച്ചപ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറായ അദ്ദേഹത്തിന്റെ നല്ല മനസ്സിനെ ഇതോടൊപ്പം ആദരിക്കുന്നു .ഇതൊരു ചെറിയ പ്രതികരണം മാത്രം ,പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച പ്രത്യേക വിഭാഗങ്ങളായി ഈ ബ്ലോഗില്‍ പിന്നീട് നടക്കുന്നതാണ് )
-ഫൈസല്‍ കൊണ്ടോട്ടി.
``ദേഹമല്ലോര്‍ക്കില്‍ നീയായതാത്മാവ്''
``പെണ്‍കുട്ടികളായ നിങ്ങളോട് എനിക്കൊന്നേ പറയാനുള്ളൂ. ഇത് ഒരു നഗരമാണ്. നിങ്ങളില്‍ പലരും ഗ്രാമപ്രദേശങ്ങളില്‍ നിന്നു വരുന്നവരാണ്. നിങ്ങളീ നഗരത്തെ കരുതിയിരിക്കണം. നിങ്ങളെ റാഞ്ചിയെടുക്കുന്നതിനായി തലയ്‌ക്കു മുകളില്‍ പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്. നിങ്ങള്‍ക്കുമുകളില്‍ ചിലന്തികള്‍ വല കെട്ടിയിരിപ്പുണ്ട്. ഇവിടെ ആരെയും വിശ്വസിച്ചുകൂടാ. നിങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുമാത്രം....''ഒന്നാംവര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി രണ്ടാംവര്‍ഷക്കാര്‍ ഒരുക്കിയ 'വെല്‍കം പാര്‍ടിയില്‍' ആശംസാപ്രാസംഗികനായ, ഞങ്ങളുടെ സ്‌കൂളിലേക്ക് ഈ വര്‍ഷം സ്ഥലംമാറ്റം കിട്ടിവന്ന ഒരധ്യാപകന്റെ സംസാരം ഇങ്ങനെ നീണ്ടു....
-പ്രേമന്‍ മാഷ്.
മയക്കുമരുന്ന് കടത്തിയ മലയാളി പൈലറ്റ് അമേരിക്കന്‍ ജയിലില്‍
ലഹരികടത്തു കുറ്റം: മലയാളി പൈലറ്റ് യുഎസ് ജയിലില്‍
ടെക്സസ്:ഇനി വാര്‍ത്തയില്‍ ഇല്ലാത്ത കാര്യങ്ങള്‍. .....
മലയാളി അടക്കം രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍ സ്വന്തം വിമാനത്തില്‍
ലഹരിമരുന്നു കടത്തിയ കുറ്റത്തിന് അമേരിക്കയില്‍ അറസ്റ്റില്‍. കൊച്ചി
സ്വദേശി മോബി ജോര്‍ജ് തൊമ്മന്‍കുടിയും റാഞ്ചി സ്വദേശിയായ സ്നിഗ്ധ്
അനുരാഗുമാണു പിടിയിലായത്. ബുധനാഴ്ച അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ മാക്അലനിലെ
ജയിലിലാണ്.
-മരമാക്രി.
മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍...
കഥ ഇതുവരെ
സ്നേഹനികേതനം എന്ന അനാഥാലയത്തിലെ അന്തേവാസികളായിരുന്നു അലീനയും രേവതിക്കുട്ടിയും ചിന്നുമോളും. സ്ഥാപനം നടത്തിയിരുന്ന ബ്രിജീത്താമ്മ മരിച്ചതോടെ മൂവരും വിവിധ ഓര്‍ഫാനേജുകളില്‍ എത്തപ്പെട്ടു...... തുടര്‍ന്നു വായിക്കുക
ജോയ്സി, ജോസി വാഗമറ്റം, സി. വി. നിര്‍മല എന്നിങ്ങനെ പല പേരുകളില്‍ എഴുതുന്ന ആള്‍ സി. വി. നിര്‍മല എന്ന പേരില്‍ ഇപ്പോള്‍ മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചു വരുന്ന മഴ തോരും മുമ്പേ നോവലിന്റെ 155ആം അധ്യായത്തിനൊപ്പം [വാരികയുടെ ഓഗസ്റ്റ് 29 ലക്കം] നല്‍കിയിരിക്കുന്ന കഥാസാരമാണിത്.....
-രാം മോഹന്‍ പാലിയത്ത്. (തുറന്നിട്ട വലിപ്പുകള്‍)
ചെറായി വരഞ്ഞപ്പോള്‍
ഊണേശ്വരം
ഷാപ്പന്നൂര്‍
ഊണേശ്വരത്ത് വാഴും കടത്തനാടന്‍ അമ്പാടി ചേകവര്‍ വായിച്ചറിയുവാന്‍ ഷാപ്പന്നൂരിലെ ആശ്രമത്തില്‍ നിന്നും ചന്തു എഴുതുന്ന കുറിമാനം .
“ഷാപ്പന്നൂരിലേക്ക് കൊടുത്തുവിട്ട അങ്കക്കുറിമാനം കൈപ്പറ്റിയിരിക്കുന്നു .അങ്കക്കലി ഇതുവരെ തീര്‍ന്നില്ലേ മക്കളെ .ചന്തുവിനെ തോല്‍പ്പിക്കാന്‍ പലരും പലവട്ടം ശ്രമിച്ചിട്ടുണ്ട് . മടങ്ങിപ്പോകുക . ചന്തുവിന് തോല്‍ക്കാന്‍ ഇനി മനസില്ല മക്കളെ .
-കാപ്പിലാന്‍.
ആല്‍ത്തറയില്‍ ചേരുക.
-കാപ്പിലാന്‍.ക്വട്ടേഷന്‍ എടുക്കപ്പെടും
ഡിപ്രഷന്‍ കാലത്ത് ആന്റി ഡിപ്രസന്റ്‌സ് കഴിച്ച് ഞാന്‍ വല്ലാതെ തടിവച്ചപ്പോ എന്റെ ഡോക്ടര്‍ എന്നോടു പറഞ്ഞു ഒരു ഫിറ്റ്‌നസ് സെന്ററില്‍ പോയി തടിയൊക്കെ ഒന്നു മെലിയിച്ചെടുക്കാന്‍. പറഞ്ഞപടി ഞാന്‍ ഒരു ഹെല്‍ത്ത് ക്ലബ്ബില്‍ ചേര്‍ന്ന് ഡിഷ്യം ഡിഷ്യും തുടങ്ങി....
-സിജി സുരേന്ദ്രന്‍.
സെക്യൂരിറ്റി വേഷത്തില്‍ നിന്നും സംവിധായകനിലേക്ക്
ഓണാശംസകള്‍ പറയാനാണ് ശ്രീകുമാര്‍ രാവിലെ തന്നെ വിളിച്ചത്. കുറെ ദിവസമായി തമ്മില്‍ വിളിച്ചിട്ടും സംസാരിച്ചിട്ടും. പരാതികള്‍ പരസ്പരം പറഞ്ഞു തീര്‍ന്നപ്പോള്‍ അവന്‍ പറഞ്ഞു ഓണാശംസകള്‍ പറയാന്‍ മാത്രമല്ല വിളിച്ചത്. ഇന്നത്തെ മനോരമ സണ്‍ഡേ കണ്ടിരുന്നോ എന്ന് ചോദിച്ചു. ഞാനും പത്രം രാവിലെ ദോശ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോള്‍ ഒന്ന് ഓടിച്ചു വായിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്‍റെ മതിലുകളുടെ രണ്ടാം ഭാഗം മമ്മൂട്ടിയെ വെച്ചു സംവിധാനം ചെയ്യുന്ന പ്രസാദ് എന്ന ചെറുപ്പക്കാരന്‍റെ ഫോട്ടോ മനോരമയുടെ സണ്‍ഡേയില്‍ കണ്ടപ്പോള്‍ ഞാനും അമ്പരന്നു പോയിരുന്നു. അപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് ശ്രീകുമാറിനെ ആണ് . അല്പസമയത്തിനകം ശ്രീകുമാര്‍ എന്നെ വിളിക്കുകയും ചെയ്തു...
-മേരി ലില്ലി.
മൂന്നാം പക്കം (ഓര്‍ക്കുട്ട് ചരിതത്തിന്റെ)
'ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ .......' വെളുപ്പാന്‍ കാലത്ത് തന്നെ ഉമ്മ കൊടുതെന്റെ ഉറക്കം കെടുത്തിയ പണ്ടാരക്കാലമാടന്‍ ആരാണെന്നറിയാന്‍ ഞാന്‍ മൊബൈല്‍ കയ്യിലെടുത്തു."ഹലോ.."
"ഇങ്ങോട്ടൊന്നും പറയേണ്ട; പറയുന്നതങ്ങടു കേട്ടാല്‍ മതി."
'അത് പിന്നെ അങ്ങനല്ലേ പറ്റൂ'
"മോനെ സുചാന്ദെ, കളിച്ചു കളിച്ചു നീ ഞങളുടെ പുരാണത്തില്‍ കേറി കളിക്കും അല്ലേടാ!!"
'രാവിലന്നെ ഉറക്കത്തിന്റെ ഉച്ചിയില്‍ നിന്ന് വലിച്ചു താഴെയിട്ടു നിങ്ങടെ പുരാണമെന്നോ?? ഡാഷ്മോനെ ഇടിച്ചു കൂമ്പ് വാട്ടും'.
"അല്ലാ, ഇതാരാ വിളിക്കുന്നെ ??"
-സുചന്ദ്.
വിശപ്പിന്‍റെ വിളി
ഞങ്ങടെനാട്ടില് ഒരു ചേട്ടന്‍ ഉണ്ടായിരുന്നു. പുള്ളി ഒരു ദിവസം ഉച്ച സമയത്ത്
അടുത്ത വീട്ടില്‍ എന്തോ ആവശ്യത്തിന് കയറി ചെന്നു. അപ്പോള്‍ അവിടുത്തെ
ഗൃഹനാഥന്‍ ഭക്ഷണം കഴിക്കുകയായിരുന്നു. നിലത്തു ചമ്രം പടിഞ്ഞിരുന്നു,
പ്ലാവില കൊണ്ട് കുമ്പിള്‍ ഉണ്ടാക്കി കഞ്ഞി കുടിക്കുന്നു, ചമ്മന്തിയും
മെഴുക്കുപിരട്ടിയും ഒക്കെ ഉണ്ട്.
വീട്ടില്‍ കയറി വന്ന ആളെ കണ്ടിട്ട് ഗൃഹനാഥന്‍ ചോദിച്ചു, "എങ്ങനെയാ, ശകലം കഞ്ഞി കുടിക്കാന്‍ കൂടുന്നോ?'
-പയ്യന്‍സ്.
ഓര്‍ക്കുട്ട്
കഥയില്‍ കഥാപാത്രങ്ങള്‍ നാലാണ്. സന്തോഷ് , ഞാന്‍, ഓര്‍ക്കുട്ട് (അതെ, നമ്മുടെ ഫേസ് ബുക്കിന്‍റെ അനിയന്‍ തന്നെ) പിന്നെ... വായനക്കാരന്‍. എന്ന് വച്ചാല്‍ നിങ്ങള്‍ തന്നെ! സംശയിക്കണ്ട, നിങ്ങള്‍ക്കുമുണ്ട് ഒരു റോള്‍. എം ടി മുതല്‍ ബഷീര്‍ വരെ എഴുതിട്ടും ആരെങ്കിലും നിങ്ങള്‍ക്കൊരു റോള്‍ തന്നോ? ഈ എന്‍റെ ഒരു കാര്യം! അപ്പൊ തുടങ്ങുകയല്ലേ? പിന്നെ വാക്കുകള്‍ ചുരുക്കേണ്ട ട്വിറ്റെര്‍ യുഗത്തില്‍ കഥാകൃത്ത് 'ക' എന്നും വായനക്കാരന്‍ 'വാ' എന്നും അറിയപ്പെടും...-
തോരാതെ തോരാതെ പെയ്യൂ മഴമുകിലേ തോരാതെ പെയ്യൂ..'
മഴമുകിലേ തോരാതെ പെയ്യൂ..'
ഇത് ചെങ്ങന്നൂര്‍ ശ്രീകുമാര്‍ മനോഹരമായി ആലപിച്ച ഒരു ഓണപ്പാട്ട്. അത് എവിടെക്കിട്ടുമെന്ന് അന്വേഷിച്ച് അലഞ്ഞ് കിട്ടാഞ്ഞിട്ട് ഞാന്‍ ഉദ്യമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. (ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍ ഒരു ബ്ലോഗര്‍ ആണെന്ന് തോന്നുന്നു. അദ്ധേഹത്തെ പരിചയമുള്ള ആരെങ്കിലും ഒന്ന് അന്വേഷിച്ച് നോക്കിയാല്‍ നന്നായിരുന്നു). ഈ ഓണപ്പാട്ടുമായി ഒരു മൂളിപ്പാട്ട് പോലും പാടാന്‍ തുനിയാത്ത എനിക്കെന്ത് ബന്ധമെന്നാണോ ചോദിക്കാന്‍ വന്നത്? അതാണ് പറയാന്‍ പോകുന്നതും..
-ഏറനാടന്‍ (ആല്‍ത്തറ)
കാട്ടിലെ വീട്
കാടാണു തുടക്കം. കാടു കഴിഞ്ഞാൽ വയൽ. വയലു കഴിഞ്ഞാൽ പിന്നെയുയർന്നു നീണ്ടു കിടക്കുന്ന കരയാണു. അതിനപ്പുറം പുഴ. പുഴയ്ക്കപ്പുറം, വയൽപ്പറമ്പുകൾക്കുമപ്പുറം പിന്നെയും കാടിരുണ്ടു കിടന്നു.
പുഴയ്ക്കും വയലിനുമിടയ്ക്കുള്ള കരയിലാണു വീട്. വീടിരിക്കുന്നതും ചുറ്റുമുള്ളതുമെല്ലാം രേഖകളില്ലാത്ത ഭൂമിയാണു. പുഴമ്പുറമ്പോക്ക്.
മുതിർന്നവർ പറയുന്നതു കേൾക്കാം "വില്ലേജാപ്പീസ്സിൽ നിന്നും പറഞ്ഞാൽ ഇറങ്ങിക്കൊടുക്കേണ്ടി വരും"
-വയനാടന്‍.
പുതുവഴികൾ
ഒരു മനുഷ്യന് എത്രത്തോളം
ചീത്തയാകാമോ അത്രത്തോളം.
ആധികമാർക്കും അറിയില്ല
ഈ സത്യം.
അറിഞ്ഞവർ ആരോടും പറഞ്ഞിട്ടുമില്ല.
........
സനാതനന്‍.
നോട്ടം
ബ്ലോക്ക്-മണിക്കൂറുകള്‍ നീണ്ട്, ബോറടിച്ച്
ബസ്സിനുളളില്‍ നിന്നും
പുറത്തേക്ക് നോക്കുമ്പോള്‍
ടാറും ചരലും
കൂടിക്കിടന്നിടത്തെല്ലാം
ചെടികല്‍ കിളിര്‍ക്കുന്നു..
...............
പി എ അനീഷ്.
ഓണപ്പതിപ്പിൽ നൂറു പ്രണയകവിതകൾ
ഒരു കപിയുടെ നൂറ് പ്രണയകവിതകൾ!
ഒരെണ്ണം പോലും വായിക്കാൻ കഴിഞ്ഞില്ല
ആയിരം പരസ്യങ്ങൾക്കിടയിൽ
കവിയും
പ്രണയിനിയും
കവിതയും
ചതഞ്ഞുകിടക്കുന്നു.
..........
എസ് വി രാമനുണ്ണി.
ലീബോ-സുരാപാനം നിലാവത്ത്
‘ക’യും, രണ്ടു ‘ള’യും.
കേരളമേ!നിന്റെ സുന്ദരമായ പേരിൽ
‘ക‘യും ‘ള‘യും
ചേർത്തത് ആരാണ്?
.....
സാല്‍ജോ.
രണ്ട് അക്കങ്ങള്ക്കിടയിലെ ജീവിതം
കണക്കുകളുടേതാണ്ശമ്പളദിവസം
അവൾക്കും
എനിക്കുമുണ്ട്
രണ്ട് കണക്കുകൾ
............
ഹരീഷ് കീഴാറൂര്‍.
മേയ്ഡ് ഫോർ ഈച്ച് അതെർ..
-ഹരീഷ് തൊടുപുഴ.
പിങ്ക് ഓര്‍ക്കിഡ്
-കൃഷ്.
1 comments:
ബ്ലോത്രത്തിനു ഓണാശംസകള്‍
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം
Post a Comment