FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

04ആഗസ്റ്റ്2009 - പുല്ല്???

Monday



പോടാ പുല്ലേ !!!!


-കാപ്പിലാന്‍-


ചാണക്യന്റെ അന്ത്യം

മൌര്യ സാമ്രാജ്യം സ്ഥാപിക്കാന്‍ ചന്ദ്രഗുപ്തനു പിന്നില്‍ പ്രവര്‍ത്തിച്ച ചാണക്യന്റെ അവസാന കാല ജീവിതത്തെക്കുറിച്ച് അവ്യക്തമായ പരാമര്‍ശങ്ങളാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
-ചാണക്യന്‍.


ബൂലോഗ ഓഡിറ്റര്‍ ഓണ്‍ലൈന്‍....!!!

ചെറ്റത്തരത്തിനെ എങ്ങനെ പറയാം. ബ്ലെറ്റത്തരമെന്നോ അതോ ബ്ലോറ്റത്തരമെന്നോ. ബൂലോഗംഓണ്‍ലൈന്‍ എന്നാ ബ്ലോഗിനെ (ഇനി ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തത് കൊണ്ട് എന്നേ ബ്ലോഗ്‌ എന്ന് വിലിക്കാതെടെ...സൈറ്റ്‌ എന്ന് വിളിച്ചോളൂ എന്നാണെങ്കില്‍ അങ്ങനെ...!! എന്തായാലും രണ്ടും സ്വഭാവം ഒന്ന് തന്നെ..) അടുത്തിടെയായി രൂപം കൊണ്ട ഈ സംഭവം ചറ പറ പോസ്റ്റുകള്‍ ഇടുന്നത് കണ്ടപ്പോള്‍ കൌതുകത്തെക്കാള്‍ കൂടുതല്‍ സഹതാപം ആണ് തോന്നിയത്..
-കൂതറ തിരുമേനി.

തോക്ക് പിടിച്ച പ്രേതം



ഓഫീസ്സില്‍ നിന്നും മെസ്സിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷം‍, എന്തോ വലിയ ജോലി ചെയ്തതുപോലെയുള്ള ക്ഷീണം അനുഭവപ്പെട്ട ഞാന്‍ ക്ഷീണം മാറ്റാനായി ഒന്ന് മയങ്ങിക്കളയാം എന്നുകരുതി പൂര്‍ണ ഗര്‍ഭിണിയുടേത് പോലെ വീര്‍ത്ത വയറും തള്ളി, ബരക്കിലെത്തിയപ്പോള്‍ കേട്ടത് ഡ്യൂട്ടി എന്‍. സി. ഓ വര്‍ഗീസ്‌ സാറിന്റെ വാക്കുകളാണ്.


"എടാ ഇന്ന് നിനക്ക് 'വാര്‍ മെമ്മോറിയലില്‍' ഡ്യൂട്ടിയാ"


ഹോ.. ഈ ഡ്യൂട്ടി കൊണ്ട് ഞാന്‍ തോറ്റു. ലീവ് കഴിഞ്ഞു വന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ല. അതിനുള്ളില്‍ നാല് ഡ്യൂട്ടി കൊടുത്ത് കഴിഞ്ഞു..
-രഘുനാഥന്‍.


ഒരു ദരിദ്ര 'മഹാരാജാവും' സമ്പന്ന സേവകരും

air india.jpgസേവകരുടെ എണ്ണം കൂടിപ്പോയി. 'മഹാരാജാവ്‌' കടത്തിലായി. അല്ലെങ്കില്‍ സേവകര്‍ നാവടക്കി പണിയെടുത്തില്ല. മഹാരാജാവ്‌ കുത്തുപാളയെടുത്തു. സേവകരുടെ ഒടുക്കത്തെ മുദ്രാവാക്യം വിളി ഹേതുവായി കമ്പനി പൂട്ടി താക്കോലുമെടുത്ത്‌ ആത്മരക്ഷാര്‍ത്ഥം മഹാരാജാവ്‌ വടക്കോട്ടേക്ക്‌ പലായനം ചെയ്‌തു.
-നിത്യന്‍.


ഭരണകൂടങ്ങളുടെ ഭീകരവാദം!!!!!!!!!!!

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം ലോകത്തിന് സമ്മാനിച്ചത് ഉത്തരാധുനികത മാത്രമല്ല ഭീകരവാദവുമായിരുന്നു. ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ സംഘര്‍ഷമനുഭവിച്ച് കുഴപ്പം വരുത്തിവെച്ചിരുന്ന പ്രാദേശികവാദങ്ങളും ഗോത്ര, വംശീയ വിചാരങ്ങളും പലതരം ന്യൂനപക്ഷസാഹചര്യങ്ങളും സൃഷ്ടിച്ച വിഘടനവാദപരമായ ആശയസമുച്ചയങ്ങളെയും മുന്നേറ്റങ്ങളുടെയും പൊതുവിളിപ്പേരായിരുന്നു ഭീകരവാദം. കടുത്ത ചായം പൂശിയ രാഷ്ട്രദേശീയതാബോധങ്ങള്‍ 'വേരോടെ ഉന്മൂലനം ചെയ്യുന്നതിലപ്പുറമൊന്നുമില്ല' എന്ന മട്ടില്‍ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തിയിരുന്ന ഇത്തരം പ്രവണതകളുടെ കാര്യകാരണങ്ങളിലേക്കോ പരിഹാരസാധ്യതകളിലേക്കൊ ചെന്നെത്തുന്ന വിവേകപൂര്‍ണ്ണമായ സമീപനം പൊതുവെ ഭരണകൂടങ്ങള്‍ കൈകൊണ്ടിരുന്നതുമില്ല...
-സന്തോഷ്.


കാമ മോഹിതം

കൂട്ടുകാരായ സോമന്റെയും സന്തോഷിന്റേയും ഒപ്പം മൊബൈലില്‍ ഫോണില്‍ അന്ന് റിലീസായ ഒരു കുത്ത് വീഡിയോ കാണുകയായിരുന്നു ആട്ടോ ഡ്രൈവര്‍ പ്രശാന്തന്‍. അപ്പോഴാണു ഫോണ്‍ റിങ് ചെയ്തത്. ഇതാരാപ്പ ഒരു പരിചയമില്ലാത്ത നമ്പറ് എന്നു പറഞ്ഞ് അവന്‍ ഫോണെടുത്തു സംസാരിക്കാന്‍ തുടങ്ങി. അവന്റെ മുഖം തക്കാളി പോലെ ചുവക്കുന്നത് കണ്ടപ്പോ തന്നെ ഏതോ പെണ്ണായിരിക്കും വിളിച്ചതെന്നു സോമനും സന്തോഷിനും മനസ്സിലായി. ഫോണ്‍ കട്ട് ചെയ്തയുടനെ അവര്‍ ചോദിച്ചു.

“ആരാടാ വിളിച്ചത്?“
“ അതില്ലേ.. രമേച്ചിയാ..” പ്രശാന്തന്‍ നാണത്തോടെ പറഞ്ഞു..
-കുമാരന്‍.


എന്ത് കൊണ്ടു ഓള്‍ഡ് മങ്ക്

തീര്‍ച്ചയായും വളരെ ഗൌരവമേറിയ വിഷയമാണ്‌ "എന്ത് കൊണ്ടു നമ്മള്‍ ഓള്‍ഡ് മങ്ക് തിരഞ്ഞെടുത്തു " എന്ന ചോദ്യം ... 40 രു‌പ എന്ന കുറഞ്ഞ കാശു കൊണ്ടു ഒരു കോട്ടര്‍ .. കരി ഓയില്‍ എന്ന് കരളു നഷ്ടപെട്ടവര്‍ വിളിക്കുമെങ്ങിലും . ലവന്‍ പുലിയാണ് .. വിസ്കി എന്ന റിസ്കി ആയ ലഖുപാനിയം ആവേശത്തോടെ കുടിചിരക്കുമ്പോള്‍ നമ്മള്‍ മറന്നു പോകുന്നത് നാളെയെ കുറിച്ചുള്ള ചിന്തകള്‍ ആണ് ..
-കുട്ടന്‍.


എന്റെ വാനമ്പാടിക്കൊരു തൂവല്‍


കുറച്ചു നാളായി അല്ലെ എന്റെ കൂട്ടുകാരോട് എന്തേലും പറഞ്ഞിട്ട്. എന്നാ കേട്ടോ. ഞാന്‍

ജനിച്ചപ്പഴേ ഈശ്വരന്‍ എന്റെ കഴുത്തില്‍ ഒരു ഒപ്പ് ഇട്ടു. എന്താന്നോ? ഭൂമിയില്‍ ഒരു ചെറിയ

ഗായികയായിക്കോളാന്‍ .. തെറ്റ് ധരിക്കരുതേ .. വലിയ ഗായിക ഒന്നും അല്ല..
-വാനമ്പാടി.


ആത്മവിദ്യാലയം

എന്നെങ്കിലുമൊരിക്കല്‍ കഥയെഴുതാനായാല്‍ അത്‌ വിശ്വഭാരതിയെക്കുറിച്ചാവണമെന്ന്‌‌ വിചാരിച്ചിരുന്നു. ആ പാരലല്‍ കോളേജില്‍ നിന്ന്‌ എനിക്കു ലഭിച്ച സന്തോഷമോ സങ്കടമോ ഏതുവേണം കഥയിലേക്ക്‌ കൊണ്ടുവരേണ്ടത്‌ എന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയമുണ്ടായിരുന്നത്‌‌. കഥാഘടനയിലേക്ക്‌ പിടിതരാതെ അതെന്നെ തോല്‌പിച്ചു കൊണ്ടിരുന്നു.
-മൈന.


കഥ.....കാരണം .........

കുറെ കാലങ്ങള്‍ക്ക് മുന്‍പ് ഒരു കഥ വായിച്ചതു ഇന്ന് ഓര്‍മ്മയില്‍ വന്നു
ഒരമ്മ പാടുപെട്ടു മകനെ പഠിപ്പിച്ചു ബുദ്ധിമുട്ട് മകന്‍ അറിയാതെ ഇരിക്കാന്‍ വേണ്ടി അവനെ അന്യ നാട്ടില്‍ നിറുത്തി പഠിപ്പിച്ചു. മകന്‍ നന്നായി പഠിച്ചു IAS പരിക്ഷ കടന്നു ഇന്റര്‍വ്യൂ നടക്കുന്ന ദിവസ്സം ആ അമ്മ മരിക്കുന്നു വിവരം അറിഞ്ഞ മകന്‍ എന്തുചെയ്യണം എന്നറിയാതെ വിഷമിക്കുന്നു അമ്മ ഒരു ഭാഗത്തും ഇന്റര്‍വ്യൂ മറു ഭാഗത്തും അവസാനം ഇന്റര്‍വ്യൂ എന്ന് തിരുമാനം എടുക്കുന്നു കുളിച്ചു റെഡി ആയി ഒരു ടാക്സിയില്‍ കയറി പോകേണ്ട സ്ഥലം പറഞ്ഞു കണ്ണ് അടച്ചിരുന്നു പ്രാര്‍ത്ഥിക്കുന്നു അമ്മക്ക് വേണ്ടി
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ " സാര്‍ സ്ഥലം എത്തി " കണ്ണ് തുറന്നു നോക്കുമ്പോള്‍ തന്റെ നാട്ടില്‍ , വീട്ടിനു മുന്‍പില്‍ നില്‍ക്കുന്നു.!
-രമണിക.



അദ്ധ്യായം 17 - അന്വേഷണം പുരോഗമിക്കുന്നു


മഹേന്ദ്രചലത്തിലെ ഒരു ഗുഹയുടെ മുമ്പില്‍ വാനരര്‍ കിടക്കവേ, ആ ഗുഹയില്‍ നിന്നും ഒരാള്‍ പുറത്തേക്ക് വന്നു..
ചിറകില്ലാത്ത ഒരു വൃദ്ധനായ പക്ഷി..
കണ്‍ മുമ്പില്‍ മരിക്കാന്‍ തയ്യാറായി കിടക്കുന്ന കപികളെ കണ്ട്, ഭാവിയിലെ ആഹാരകാര്യം കുശാലായതില്‍ ആ പക്ഷി വളരെ സന്തോഷിച്ചു.ശ്രീരാമദേവനു ഒരു സഹായവും ചെയ്യാതെ തങ്ങള്‍ മരിക്കേണ്ടി വരുമല്ലോ എന്ന വിഷമത്താല്‍ വാനരര്‍, മരിക്കുന്നതിനു മുമ്പ് പോലും രാമനെ സഹായിക്കാന്‍ കഴിഞ്ഞ ജടായു ഭാഗ്യവാനാണെന്ന് പരസ്പരം പറയുന്നു.
അത് കേട്ടതും ആ പക്ഷിക്ക് ആകാംക്ഷയായി.
-അരുണ്‍ കായംകുളം.



അവയവങ്ങളുടെ വീട്


ഉടലോടെ
നടക്കുക
എത്ര പ്രയാസം.

കണ്ണിനെ ചെവിയെ
മൂക്കിനെ ത്വക്കിനെ
ലിംഗത്തെ
അതാതിന്റെ കര്‍മ്മങ്ങളില്‍ വിട്ടു
ഒറ്റയ്ക്കൊരാളായി
നടക്കുക
എത്ര ക്ലേശം..
-സുധീഷ് കോട്ടേമ്പ്രം.



മകള്‍

അബബീല്‍ പക്ഷിയുടെ
ചിറക് തേടി
മണല്‍ വകഞ്ഞുവകഞ്ഞ്
മലകള്‍ മറിച്ചുമറിച്ച്
മേഘങ്ങള്‍ നിവര്‍ത്തി നിവര്‍ത്തി
പോകുമ്പോള്‍
കറുത്തുപോയ മണ്ണിന്റെ
മുടിയിഴകള്‍‌ക്കിടയില്‍
സൂര്യന്റെ ചോര
പെണ്‍‌കുഞ്ഞുങ്ങളെ
പെറ്റുകൂട്ടുന്നുണ്ട്..
-നസീര്‍ കടിക്കാട്.

സാധ്യതയുടെ ബൈബിള്‍

ഭക്ഷണത്തോടുള്ള സ്വാഭാവിക പ്രതികരണം
നിലവില്‍
അസാധ്യമായ ഒന്നാണെങ്കില്‍
(ചൂണ്ടയില്‍ പുളയുന്ന മണ്ണിരയില്‍
ആനന്ദം തിരഞ്ഞ മത്സ്യം
മുദ്രമോതിരം വിഴുങ്ങിയിട്ടുണ്ടെങ്കിലെന്ത്
ഇല്ലെങ്കിലെന്ത്)
അസാധ്യതയുടെ ബൈബിള്‍
ഇപ്പോളെഴുതി,തുടങ്ങണം..
-ലതീഷ് മോഹന്‍


പ്രായമാകുന്നവരുടെ ശ്രദ്ധയ്ക്ക് ..!

പ്രായമാവുകയാണതിനാല്‍
ആ ബോര്‍ഡ് ശ്രദ്ധിച്ചു
മരങ്ങള്‍ക്കിടയില്‍
ചെറുവീടുകളുടെ ചിത്രങ്ങള്‍
ചുവട്ടില്‍
ആര്‍ക്കും വേണ്ടാതാകുമ്പോള്‍
വിളിക്കാനുളള നമ്പറുകള്‍..
-പി എ അനീഷ് എളനാട്.



Lily Flower Of Merthikhan (മെര്‍ത്തിക്കാനിലെ ലില്ലിപ്പൂവ്)


-ശിവ

3 comments:

CKALARI said...

പ്രിയാ കൂട്ടരേ.തങ്ങളുടെ ബ്ളോഗ്‌ വളരെ നന്നായിരിക്കുന്നു. തങ്ങളെ സികളരി ബ്ളോഗ്‌ ജാലകത്തിലേക്ക്‌ ക്ഷണിക്കുന്നു.സികളരി ബ്ളോഗ്‌ ജാലകത്തില്‍ ഈ ബ്ളോഗ്‌ സമര്‍പ്പിക്കാവുന്നതാണ്‌.അതുവഴി തങ്ങളുടെ ബ്ളോഗിനു കൂടുതല്‍ സന്ദര്‍ശകരെയും ലഭിക്കും. സികളരിയുടെ മറ്റൊരു പ്രത്യേകതയാണ്‌ Ckalari Toolbar സികളരിയില്‍ സമര്‍പ്പിക്കുന്ന ബ്ളോഗുകളും വെബ്സൈറ്റുകളും ഈ Toolbarല്‍ ചേര്‍ക്കൂന്നതായിരിക്കും,അതുവഴി താങ്ങള്‍ക്ക്‌ പുതിയാ ബ്ളോഗുകളെ കുറിച്ച്‌ അറിവും തങ്ങളുടെ ബ്ളോഗിന്‌ കൂടുതല്‍ സന്ദര്‍ശകരെയും ലഭിക്കുന്നു ഈ Toolbarനു ഇപ്പോള്‍ പതിനായിരത്തിലധികം ഉപയോക്താക്കളുണ്ട്‌ So visit http://www.ckalari.com ,submit your Blog and Download our Toolbar

ramanika said...

എന്റെ പോസ്റ്റ്‌ -കഥ ....കാരണം ഇവിടെ കണ്ടപ്പോള്‍ സന്തോഷം തോന്നുന്നു
ബ്ലോത്രത്തിനു ആശംസകള്‍!

naakila said...

Thanks Blothram
Very Very Thanks

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP