13ആഗസ്റ്റ്2009 - പന്നിപ്പനി..???
Wednesday
പന്നി പനിയുടെ പിന്നില്‍ കളികളോ
“പന്നി പനി എന്നല്ല എച്ച്1എന്‍1 എന്നാണ് പറയേണ്ടത് എന്ന് ഡബ്ലു.എച്ച്.ഒ. പറഞ്ഞ് കഴിഞ്ഞിട്ടും ഇപ്പോഴും നാം ഉപയോഗിക്കുന്നത് പന്നി പനിയെന്ന് തന്നെ.ഇന്ത്യയില്‍ പനി പടര്‍ന്ന് പിടിക്കുന്നു. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എവിടെയും ഭീതി. പക്ഷേ ഈ പനിയെ ഇത്ര പേടിക്കുന്നത് എന്തിന്? അല്ലെങ്കില്‍ എന്തിന് ഈ ഭീതി ജനങ്ങളിലേയ്ക്ക് പടര്‍ത്തുന്നു എന്ന് ആരും ആലോചിക്കുന്നില്ല. തുടക്കത്തിലേ “ഭയന്ന് വിറച്ച” അമേരിക്കയില്‍ പോലും മാളുകള്‍ അടച്ച് പൂട്ടുകയോ, ട്രാന്‍സ്പോര്‍ട്ടേഷന്‍ റെദ്ദാക്കുകയോ ചെയ്തിരുന്നില്ല!“
- മനോജിന്റെ ലേഖനം, വ്യഥകളില്‍.
പനിയുടെ രാഷ്ട്രീയവും രാഷ്ട്രീയത്തിലെ പനിബാധിതരും
അപരിചിതവും അജ്ഞാതവുമായ സാംക്രമികരോഗങ്ങളുടെ ഭീഷണിയിലാണ് ലോകമിപ്പോള്‍. പക്ഷിപ്പനി മുതല്‍ പകര്‍ച്ചപ്പനിവരെ കേരളത്തിലും ഭീതി പടര്‍ത്തുകയാണ്. മുതലാളിത്തം സൃഷ്ടിക്കുന്ന അത്യന്തം ഗുരുതരമായ സാമൂഹ്യവൈരുധ്യങ്ങള്‍ക്കൊപ്പം അതിന്റെ പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള വിധ്വംസകമായ നിലപാടിന്റെ ദുരന്തഫലങ്ങള്‍ മനുഷ്യരാശിയെ വേട്ടയാടുകയാണ്.....-ജാഗ്രത.
പട്ടിണിയുടെ ഇരകൾ
അടിയന്തിരമായും ശാശ്വത പരിഹാരത്തിന് ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, 2015 ആകുമ്പോൾ പട്ടിണി കിടക്കുന്നവരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന, 42 കോടിയിൽ അധികമാകാതിരിക്കണമെന്ന ലോക ഭക്ഷ്യ ഉച്ചകോടിയുടെ ലക്ഷ്യം നിറവേറ്റാനാവില്ല.
(കൂടുതല്‍ വായിക്കാന്‍ പോസ്റ്റില്‍ പോവുക)
-വര്‍ക്കേഴ്സ് ഫോറം.
അശാന്തിയുടെ അന്തര്‍വാഹിനികള്‍
2009, ആഗസ്റ്റ് 8 ലെ ഇക്കോണമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മുഖപ്രസംഗത്തിന്റെ പരിഭാഷ, ശീര്‍ഷകത്തില്‍ ചില മാറ്റങ്ങളോടെ.ഇന്ത്യ ഇതാദ്യമായി, സ്വന്തം നിലക്ക് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ആണവ അന്തര്‍വാഹിനി ഇക്കഴിഞ്ഞ ജൂലായ് 26-ന് പുറത്തിറങ്ങിയപ്പോള്‍, ഹര്‍ഷോന്മാദരായ മാധ്യമങ്ങളുടെ സഹായത്തോടെ, ദേശീയാഭിമാനം വിജൃംഭിച്ചതിന് നമ്മള്‍ സാക്ഷിയായി. അന്വര്‍ത്ഥമായ പേരാണ് ഈ അന്തര്‍വാഹിനിക്ക് നല്‍കിയിരിക്കുന്നത്. ഐ.എന്‍.എസ്സ് അരിഹന്ത്. അരിഹന്ത് എന്നാല്‍, ശത്രുസംഹാരി. .
.........
-രാജീവ് ചേലനാട്ട്.
അപ്പത്തിലും അടയിലും കൂടുന്ന വിദ്യ!
പാഠ്യപദ്ധതി ഒരു തരത്തിലും അതിനു ശേഷമുളള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കും, ഉദ്യോഗങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് രീതി മറ്റൊരു രീതിയിലും. രണ്ടിനേയും
അനുഗ്രഹിക്കുന്നത് ഒരേ കൈകള്‍ . ബോധപൂര്‍വ്വമാണോ ഈ പൊട്ടന്‍ കളി ?
.............
-പ്രേമന്‍ മാഷ്.
ഗണിതശാസ്ത്ര ഒളിമ്പ്യാഡിനെപ്പറ്റി അറിയാന്‍
അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു ഗണിതാഭിരുചി പരീക്ഷയാണ് ഗണിതശാസ്ത്ര ഒളിമ്പ്യാഡ്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് ഇത് നടത്തുന്നത്. ഇന്ത്യ യില്‍ 1988 മുതല്‍ എല്ലാ വര്‍ഷവും ഇത് സംഘടിപ്പിക്കുന്നത് നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാതമാററിക്സ് (NBHM)ആണ്
മൂന്ന് ഘട്ടങ്ങളായാണ് ഈ പരീക്ഷ നടത്തപ്പെടുന്നത്.
(കൂടുതല്‍ വിവരത്തിന് പോസ്റ്റി പോവുക)
-മാത്തമാറ്റ
തിരിച്ചു വരേണ്ട ഇടതുപക്ഷം ?
കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനം കൊച്ചു പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണല്ലോ .. ഇടതു പക്ഷത്തിനു നേതൃത്വം കൊടുക്കുന്ന സി പി എമ്മിന്റെ ചില നടപടികളില്‍ മനം മടുത്തു നില്‍ക്കുന്നവരും , പാര്‍ട്ടിയോട് വിഘടിച്ചു നില്‍ക്കുന്നവരും , പല കാരണങ്ങളാല്‍ പോഷക വിപ്ലവ സംഘടനകളില്‍ നിന്ന് അടര്‍ന്നു പോയവരും , എന്തിനു കടുത്ത അരാഷ്ട്രീയ വാദിയല്ലാത്ത ഏതൊരു ശരാശരി കേരളീയനും ഈ ഘട്ടത്തില്‍ എന്ത് നിലപാട് ആണ് എടുക്കേണ്ടത് എന്ന് ചിന്തിക്കുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും ..............
-ഫൈസല്‍ കൊണ്ടോട്ടി.
ഓണം..മിത്ത്!!
-കൂതറ തിരുമേനി.
പന്നിപ്പനിക്ക് തുല്യം പന്നിപ്പനി മാത്രം
വളരെ അലാമിങ്ങായ ഒരു സിറ്റുവേഷനാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അദ്ദേഹം അത് സ്വന്തം നിലയിൽ പറഞ്ഞതാകാൻ ഇടയില്ല. ഗുമസ്താവികൾ എഴുതിക്കൊടുത്തതാകും ആ ഭീതി.അതിനുള്ള ചില്ലറ ഡോളറായിത്തന്നെ അവന്മാർക്ക് മറ്റേവന്മാരിൽ നിന്ന് കിട്ടിക്കാണും. എല്ലാ മാദ്ധ്യമ ജീവികളും ആ ഭീതി തിന്നു തൂറി. അവനും കിട്ടിയിട്ടുണ്ടാവും കാശ്.
-ജി അശോക്.
സ്വപ്നത്തിന്റെ ഞരമ്പുകൾ
കലാമണ്ഡലം ഗോപി എനിക്ക് ഒരു കലാകാരനല്ല.ആമൂലാഗ്രം ഒരു കലാസൃഷ്ടിയാണത്.സമുദാത്തമായ ഏതു കലാസൃഷ്ടിയിലും,സ്വപ്നത്തിന്റെ നീരുറവകൾ അണമുറിയാതെ പ്രവഹിക്കും.കലാസൃഷ്ടി കാലത്തിൽ പ്രവേശിക്കുന്നതും ഈ സ്വപ്നജാഗരങ്ങളിലൂടെയായിരിക്കും.വ്യാവഹാരികമായ കലാവ്യവസ്ഥകളെ അതു കവിഞ്ഞൊഴുകും.അറിയില്ല,ഈ ഭൂപടം എവിടെ നിന്നു പായനിവർത്തണമെന്ന്.ഈ ഭൂപടത്തിൽ നിഴലിച്ചേക്കാത്ത ഛായാന്തരങ്ങളെക്കുറിച്ചോർത്ത് എനിക്കു ഭയമില്ല,കാരണം അവ എന്റെ മനസ്സിന്റെ ഡയറിക്കുറിപ്പുകളാണ്.....
-കലാമണ്ഡലം ഗോപിയാശാനെക്കുറിച്ച് വികട ശിരോമണി, തൌര്യത്രികത്തില്‍.
പാരത സംസ്കാരം
-വിന്‍സ്.
ഫോറന്‍സിക്ക് ലാബില്‍ ജഡ്ജിക്കെന്തു കാര്യം?
എന്തിനായിരുന്നു ജസ്റ്റിസ് സിറിയക്ക് ജോസഫ് അഭയക്കൊലക്കേസിലെ നാര്‍ക്കോ പരിശോധന നടന്ന ബാംഗ്ലൂര്‍ ഫോറന്‍സിക്ക് ലാബ് സന്ദര്‍ശിച്ച് റ്റേപ്പുകള്‍ പരിശോധിച്ചത്?കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനു ഈ ലാബില്‍ എന്താണു കാര്യം?കേസന്വേഷണത്തിന്റെ ഭാഗമായുള്ള ഇത്തരം പരിശോധനകളുടെ രേഖകള്‍ കാണാനും,ബന്ധപ്പെട്ടവരുമായി സംസാരിക്കാനും എന്ത് അധികാരമാണു ഭരണഘടനാപരമായി ഈ ജഡ്ജിക്കുള്ളത്?-മായ മറയൂര്‍
എന്റെ വിശ്വാസം തെറ്റായാല്‍?
................
-സജി
ശാസ്ത്രത്തിനെ നിങ്ങള്‍ തെറ്റിധരിച്ചോ?
ശാസ്തത്തെക്കുറിച്ച് ചില പോസ്റ്റുകള്‍ വായിച്ചപ്പോള്‍ നമ്മള്‍ ശാസ്ത്രം എന്നതിനെ തെറ്റിധരിക്കുന്നുണ്ടോ എന്നൊരു സംശയം! ശാസ്ത്രത്തില്‍ വിശ്വാസത്തിനു സ്ഥാനം ഇല്ല, ശാസ്ത്രം സത്യമാണ്, ശാസ്ത്രത്തിനു മനസ്സിലാക്കാന്‍ സാധിക്കാത്തതും വിശദീകരിക്കാന്‍ സാധിക്കാത്തതുമായി ഒന്നും ബാക്കി ഇല്ല എന്നൊക്കെ ചിന്തിക്കുന്ന ശാസ്ത്ര പരിജ്ഞാനം ഉള്ളവര്‍ നമള്‍ക്കിടയില്‍ കൂടുതലാണ് എന്നൊരു തോന്നല്‍..
-സത.
എന്റെ ഏഷ്യാനെറ്റ് റേഡിയോ ഇന്റര്‍വ്യൂ: വോയ്സ് ഓഫ് ദി വീക്ക്
പ്രശസ്ത ബ്ലോഗറായ കൈതമുള്ളുമായി ഉള്ള അഭിമുഖം ഏഷ്യാനെറ്റ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്തിരുന്നു. അതിന്റെ ഓഡിയോ പോസ്റ്റില്‍ പോയാല്‍ കേള്‍ക്കാം
-സ്വ ലേ.
മുരളി താരമായിരുന്നില്ല; നടനായിരുന്നു
മുരളി താരമായിരുന്നില്ല; നടനായിരുന്നു
മുരളി ഒരു താരമായിരുന്നില്ല. നടനായിരുന്നു; യഥാർത്ഥ നടൻ.അഭിനയിക്കാൻ കഴിവുണ്ടായിരുന്ന ഒരു നല്ല നടൻ എന്നതിലുപരി, അഭിനയ കലയും സാഹിത്യവും അഭിനയവും ഒക്കെ എന്താണെന്ന്` അറിയാമായിരുന്ന കലാകാരൻ. ഒപ്പം ഒരു നല്ല സാംസ്കാരിക പ്രവർത്തകൻ.സമൂഹ്യ പ്രതിബദ്ധതയുണ്ടായിരുന്ന ഒരു നല്ല മനുഷ്യൻ.അങ്ങനെ പല വിശേഷണങ്ങളും വേണ്ടിവരും മുരളിയെന്ന വ്യക്തിയെ വിശദീകരിയ്ക്കാൻ.സംഭവിച്ചതു തീരാ നഷ്ടം. ഈ നഷ്ടബോധം മനസ്സിൽ നിന്ന് അത്ര വേഗം മാഞ്ഞു പോകില്ല. കാരണം ഇനിയും എന്തെല്ലാമോ സംഭാവന ചെയ്യാൻ കഴിയുമായിരുന്നു ഈ അതുല്യ പ്രതിഭയ്ക്ക്....
-ഇ എ സജിം തട്ടത്തുമല.
ഹരിയണ്ണൻ എവിടെ?
മലയാളത്തിലെ ബ്ലോഗറുമാർക്കിടയിൽ വളരെ ശ്രദ്ധേയനായ ഒരു ബ്ലോഗറാണ് ഹരിലാൽ രാജേന്ദ്രൻ എന്ന ഹരിയണ്ണൻ .-അനൂപ് കോതനല്ലൂര്‍.
അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോള്‍
ഈയ്യിടെ ഓഫീസ്സിലെ ഇടവേളകളിലൊന്നിലെ ചായകുടിക്കിടയില്‍ ഒരു സുഹൃത്ത് പറഞ്ഞു."ശ്ശേ! ഇപ്പം ശാസ്താം കോവിലില്‍ പോയി തൊഴാന്‍ നേരം അയ്യപ്പന്റെ മുഖത്തിനുപകരം ആ ചെക്കന്റെ മുഖമാ മനസ്സില്‍ വരുന്നത് വരുന്നത്. ഗതികേടിന് സ്വാമി അയ്യപ്പന്‍ സീരിയല്‍ നടക്കുന്ന നേരത്ത് വീട്ടീ കുത്തിയിരിക്കേണ്ടി വന്നിട്ടൊണ്ട്. അതിന്റെ കൊഴപ്പം"
..........
നിഷ്കളങ്കന്‍
കേരള രാഷ്ട്രീയം - ഭരണവും മന്ത്രിസഭയും പിന്നെ പാര്‍ട്ടിയും .
എന്നും പത്രം വായിക്കുന്ന ഒരാള്‍ക്ക് കേരള രാഷ്ട്രീയത്തെ കുറിച്ച് എന്തായിരിക്കാം അഭിപ്രായം . ഹ കഷ്ടം ഈ കഷ്ടകാലത്തു ജീവികേണ്ടി വന്നല്ലോ ദൈവങ്ങളെ.
മുഖ്യമന്ത്രി :
അഴിമതി , പെണ്‍വാണിഭം , ഭൂമി കൈയേറ്റം , അങ്ങനെ പലതും പ്രതിപക്ഷത്തിരിന്നപ്പോ ജനങ്ങളുടെ മുന്‍പില്‍ കൊണ്ടുവന്നതാണ് . പക്ഷെ മുഖ്യമന്ത്രി ആയപ്പോ അതിനെതിരെ എന്തെങ്ങിലും ചെയ്യാമെന്ന് കരുതി തുടങ്ങിയപ്പോ ആണ് അറിയുന്നത് അങ്ങനെ ചെയ്താല്‍ ആദ്യം അകത്തു പോകുന്നത് തന്‍റെ പാര്‍ട്ടിക്കാര്‍ തന്നെ ആണന്നു . അവസാനം കൂടെ ഉള്ളവര്‍ എല്ലാവരും കൂടി മുഖ്യനെ മുക്കി. എന്നിട്ട് ഒതുക്കി മൂലയില്‍ ഇരുത്തി .
-പപ്പന്‍
അയ്യര്‍ ഇന്‍ ലോ....
അയ്യര്‍, വെറും അയ്യര്‍ന്നു പറയാന്‍ പാടില്ല കേട്ടോ, ശുദ്ധ അയ്യര്‍, പക്കാ വെജിറ്റെറിയന്‍, ശുദ്ധബ്രാഹ്മണന്‍...MSc ക്ക് പഠിക്കുമ്പോള്‍ എന്റെ ക്ലാസ്സ് മേറ്റ് ആയിരുന്നു. ആള്‍ ശുദ്ധ പാവം ആണ് ട്ടോ, നന്നായി പഠിക്കും. പിന്നെ നന്നായി പാടുംന്നും, ആടുംന്നോക്കെയും ഉള്ള അഹംകാരം ഉണ്ടെങ്കിലും എനിക്കങ്ങനെ തോന്നീട്ടില്ല, പിന്നെ നന്നായി മിമിക്രി ചെയ്യും,. MGR ന്റെ ശബ്ദംന്നു പറഞ്ഞു ചെയ്താല്‍ഒരു കരുണാനിധീടെ ശബ്ദമെന്കിലും വരാന്ടിരിക്കില്ല..! വ്യക്തിഹത്യ ഒന്നും ചെയ്തിട്ടില്ല എന്ന്‍ വിശ്വസിക്കുന്നു, എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ അയ്യര്‍ ഒരു താരം തന്നെയായിരുന്നു....
-സുജിത് പണിക്കര്‍
പാറപ്പുറത്തേക്കു പോകുന്നത്!!
എസ് എന്‍ ഡി പി അമ്പലത്തിന്‍റെ അരികു ചേര്‍ന്ന് കിടക്കുന്ന നാട്ടുവഴിയിലൂടെ വേണം പാറപ്പുറത്ത് എത്താന്‍ .പാറപ്പുറത്തേക്കു പോകുന്നത് എനിക്കിഷ്ടമാണ് കാഴ്‌ചകള്‍ കാണാം.നിറച്ചും കാഴ്ചകള്‍.വഴി നീളെ കണികൊന്ന പൂത്തു നില്‍ക്കുന്നുണ്ടാവും.പിന്നെ പേരറിയാ മരങ്ങള്‍ ചെടികള്‍ പൂവുകള്‍.മുള്ളുവേലികള്‍ കെട്ടി തിരിച്ച പറമ്പുകള്‍.
കൊച്ചു മീന്‍ തുള്ളുന്ന കനാല്‍...
-സോണി ജോസ്.
കാരിയും കൊന്ജും പിന്നെ ഞാനും
ഇടവപ്പാതി തുടങ്ങി കഴിഞ്ഞാല്‍ പിന്നെ എന്ത് രസാ... തോടുകളും കുളങ്ങളും പാടവും ഒക്കെ നിറഞ്ഞു കവിയും. എവിടെ നോക്കിയാലും വെള്ളം നിറഞ്ഞു ഒഴുകുന്ന കാഴ്ച. എന്നെ പോലെ ഉള്ള കുട്ടി മീന്‍പിടിത്തക്കാര്‍ക്ക് അപ്പൊ ചാകരയാണേ...തോട്ടില്‍ നിന്ന് കരട്ടിയും വരാലും പിന്നെ പാടത്ത് നിന്ന് കൊന്ജും ഒക്കെ പിടിച്ചു അര്‍മാദിക്കാം. ഈര്‍ക്കിലില്‍ കൊരുത്ത മീനുമായി നാലാള് കാണെ നാട്ടിടവഴിയിലൂടെ പോവുമ്പോ എന്തൊരു ജാഡയായിരുന്നു.
-കണ്ണനുണ്ണി.
പ്രണയാഗ്നിയില്‍ ഒരാള്‍
.........
-കുമാരന്‍.
കൊമ്പനെ പിടികൂടി
-കാപ്പിലാന്‍, തോന്ന്യാശ്രമത്തില്‍.
നീല നിക്കറും ..മാര്‍സിലി മേരിയും
മധ്യ വേനല്‍ അവധി കഴിഞ്ഞു സ്കൂള്‍ തുറക്കുന്നതിനു ഒരു മാസം മുന്‍പെങ്കിലും തുണിയെടുത്ത് കൊടുത്താലെ നാരായണന്‍ ചേട്ടന്‍ നിക്കറും ഷര്‍ട്ടും തയ്ച്ചു തരു . എങ്കില്‍ തന്നെയും കിട്ടുന്നത് സ്കൂള്‍ തുറന്നു ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോഴാണ് . ഫലത്തില്‍ ഒരു സ്കൂള്‍ തുറപ്പിനു പോലും കോടിയുടുത്തു സ്കൂള്‍ പോകാന്‍ കഴിയില്ല . അത്ര തന്നെ .
-സുനില്‍
കൂട്ടുകാരന്‍
എന്റെ സത്രത്തില്‍..കടല്‍കരയിലെ നനഞ്ഞമണ്ണില്‍ നീണ്ടുമെലിഞ്ഞ വിരലുകൊണ്ട് വെറുതെ കോറിവരച്ച് അവള്‍ അവനെ തന്നെ നോക്കിയിരുന്നു...
എന്ത് പറയണമെന്നറിയാതെ നിസ്സഹായ ഭാവത്തോടെ ഇരിക്കാനെ അയാള്‍ക്ക് കഴിഞ്ഞുള്ളു... അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രാരാപ്തങ്ങള്‍ക്കിടയിലൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് എങിനെയാണെന്ന് അവളോട് പറഞ്ഞ് മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല...
-മുസ്തഫ.
ക്രിസ്തുമസ്സ്കരോളും ദമ്മുബിരിയാണിയും..
ക്രിസ്തുമസ്സ് എന്നുകേള്‍ക്കുമ്പം ഓര്‍മയിലോടിയെത്തുന്നത് പണ്ട് തിരോന്തരത്ത് പഠിക്കുമ്പോള്‍ സംഘടിപ്പിച്ച കലാപരിപാടിയാണ്.മണക്കാട് ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന സമയം. ക്രിസ്തുമസ്സ് ഇങ്ങടുത്തെത്തി. വീട്ടീന്നുള്ള വരവ് (ചിലവിനുള്ളതും പോക്കറ്റുമണിയും) വന്നിട്ടില്ല. മെസ്സ് പൂട്ടി കുക്ക് നാട്ടിലും പോയി. കാപട്ടിണി അരപ്പട്ടിണിയായി മാറി. ഇനീം പോയാല്‍ മുഴുപ്പട്ടിണിയില്‍ പെട്ട് സൈഡായെന്ന് വരും....
-ഏറനാടന്‍.
അദ്ധ്യായം 26 - മാരുതി കൈലാസത്തിലേക്ക്
ഇന്ദ്രജിത്തിന്‍റെ ബ്രഹ്മാസ്ത്ര പ്രയോഗത്തിലൂടെ ചോരക്കളമായ ആ പ്രദേശത്തിലൂടെ നടന്ന മാരുതി, വിഭീഷണനെ കാണുകയും, അവര്‍ ഇരുവരും ചേര്‍ന്ന് ആരെങ്കിലും ജീവനോടെ അവശേഷിക്കുന്നുണ്ടോയെന്ന് തിരയുകയും ചെയ്യുന്നു..
വാനരന്‍മാരുടെ ഇടയില്‍ ഹനുമാന്‍ സ്വാമിയെ കൂടാതെ ചിരഞ്ജീവി ആയിരിക്കാനുള്ള വരം ലഭിച്ച ഒരാള്‍ കൂടിയുണ്ട്..
ബുദ്ധിമാനായ ജാംബവാന്‍!!
-അരുണ്‍ കായംകുളം
നായാട്ട്
വിശപ്പാകാം
..................
-വഴിപോക്കന്‍.
രമ്യഗീതം
ആദ്യമായി നിന്‍റെ സ്വരംഎന്റെ കാതുകളില്‍
പതിഞ്ഞപ്പോള്‍
മനസ്സില്‍ സ്നേഹത്തിന്‍റെ
കുളിരും സാന്ദ്രിമയും
കണ്ണുകളില്‍
അഗ്നിയും മഞ്ഞും
ഒരേ പോലെ
പൊഴിഞ്ഞു കൊണ്ടിരുന്നു.
-മേരി ലില്ലി.
എലിമിനേഷന്‍ ഡേ !!
ഉള്‍ക്കടല്‍ ജീവിയുടെ ചൊവ്വാദോഷം
വാരാന്ത്യവും
വാരാദ്യവും
വായിച്ചു കഴിഞ്ഞപ്പോഴാണ്
ചൊവ്വാദോഷം ഓര്‍ത്തത്
ബുധമണ്ഡലത്തിലൂടെ
വ്യാഴവട്ടയാത്ര നടത്തേണ്ടകാര്യം.
-സഗീര്‍ പണ്ടാരത്തില്‍
ശിരോലിഖിതം
നിന്‍ ശിരോലിഖിതാനുസാരമെന് വസുന്ധരെ
നില്‍ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍ നീ
കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...
-പ്രയാണ്‍
കോടമഞ്ഞാൽ തഴുകിയുറങ്ങുന്ന താഴ്വരകളും, മലനിരകളും..
-ഹരീഷ് തൊടുപുഴയുടെ മനോഹരമായ ചിത്രങ്ങള്‍ (ഗുല്‍മോഹറില്‍)
3 comments:
ന്യായീകരണങ്ങള്‍ കൊണ്ട് മാത്രം പ്രശ്നങ്ങള്‍ പരിഹൃതമാവണമെന്നില്ല. സ്വയം വിമര്‍ശനങ്ങള്‍ ആവശ്യമെങ്കില്‍ അതും കൂടിയായാലെ തെറ്റുകള്‍ പറ്റിയെങ്കില്‍ തിരുത്താനാവൂ.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ എടുത്തുകാണിച്ച ബ്ലോത്രം പോസ്റ്റുകള്‍ ഏതൊക്കെയാണെന്ന് ചില ബ്ലോഗുകളി കാണിച്ചിരിക്കുന്നത് നിഷേധിക്കാനാവില്ലല്ലോ. മലയാളം ബ്ലോഗിന് എന്റെങ്കിലും തരത്തില്‍ ഗുണപരമാവും ആ പ്രദര്‍ശനങ്ങള്‍ എന്ന് കരുതാന്‍ വയ്യ.മലര്‍ന്നു കിടന്ന് തുപ്പിയാല്‍ വീഴുക മുഖത്തുതന്നെ.
നെഗറ്റീവ് റിപ്പോര്‍ട്ടിങ് മാത്രമല്ല പത്രപ്രവര്‍ത്തനം.മോശപ്പെട്ട ഒറ്റ തലക്കെട്ടുകൊണ്ട് തന്നെ ചിലപ്പോള്‍ മൊത്തം ബ്ലോഗും തിരസ്കരിക്കപ്പെട്ടേക്കാം.അത്തരത്തില്‍ നീങ്ങാതെ മലയാളത്തിനും മലയാളം ബ്ലൊഗിനും ഗുണപരമാവട്ടെ ഇനിയുള്ള പ്രവര്‍ത്തനം എന്ന് മാത്രമേ ഇപ്പോള്‍ അഭ്യര്‍ത്ഥിക്കാനുള്ളൂ.
ആശംസകളൊടെ.
നന്ദി അനില്‍,
ക്രിയാത്മകമായ പ്രതികരണത്തിന്. ചില അശ്രദ്ധകള്‍ ഉണ്ടായി എന്ന് സമ്മതിക്കുന്നു. തുടക്കമാണ്. തെറ്റുകള്‍ ഉണ്ടാകും. അത് നല്ലരീതിയില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ കഴിയാവുന്ന രീതിയില്‍ തിരുത്തും. ക്ഷമ ചോദിക്കണമെങ്കില്‍ ചോദിക്കും. അല്ലാതെ മോശമായ ഭാഷയുമായി വരുന്നവരൊട് എന്താണ് പറയുക?
ഇവിടെ വ്യക്തികള്‍ ഇല്ല. ആരുടേയും വ്യക്തി താല്പര്യവും ഇല്ല. ആ രീതിയില്‍ തന്നെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം.
സ്നേഹത്തോടെ,
ബ്ലോത്രം.
ഗള്‍ഫ് റൗണ്ടപ്പില്‍ വന്ന ബ്ലോത്രത്തിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ എങ്ങനെ മലയാളത്തിനു ദോഷമാവും?!!!
Post a Comment