07ആഗസ്റ്റ്2009 - 2009 - അതുല്യപ്രതിഭക്ക് വിട..
Friday
അന്തരിച്ച അതുല്യ പ്രതിഭ ശ്രീ മുരളിക്ക് ബ്ലോത്രത്തിന്റെ ആദരാഞ്ജലികള്‍.
ആദരാഞ്ജലികള്‍
അതുല്യ പ്രതിഭക്ക് പ്രണാമം
-പകല്‍കിനാവന്‍.
-സെറീന.
നഷ്ടങ്ങൾ തുടർക്കഥകളാകുമ്പോൾ പറയാൻ വാക്കുകൾ നഷ്ടപ്പെടുന്നു.മൈക്കിൾ ജാക്സണിൽ തുടങ്ങി ലോഹിതദാസും രാജൻ പി ദേവും ഒടുവിൽ ഇപ്പോൾ മുരളിയും.നികത്താൻ പറ്റാത്ത നഷ്ടങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ മാത്രം ബാക്കി.
-ഗന്ധര്‍വ്വന്‍
-മനു ചന്ദ്രന്‍.
ഇവിടെ നമുക്കൊരു പിന്മുറക്കാരിയെ കാണാം.
രാഖി,കെട്ടിക്കൊടുത്ത് ഭാര്യയാക്കപ്പെടുന്ന-
സംസക്കാരത്തിലെ പിന്മുറക്കാരിയെ.
തീവ്ര യാഥാര്‍ത്ഥ്യങ്ങളുടെ അശോകമരത്തിന് കീഴെ
സീതാസ്വയംവരം നടത്തിയ ഭൂമീപുത്രിയെ.
പരസ്യങ്ങളുടെയും രഹസ്യങ്ങളുടെയും വില്ലെടുത്തു കുലക്കുന്നവന്
തന്നോടൊപ്പം വനവാസം വിധിക്കുന്നവളെ.
-അഭിജിത്ത്.
വേലിത്തലപ്പിനരികിലോ
കൺവെട്ടത്തെവിടെയെങ്കിലും
എന്നെ നടണം..
നിന്റെ ബാൽക്കണി
സുഖകരമായൊരിടം..
മേഘങ്ങൾ
സ്വപ്നങ്ങൾ
കടല്‍ക്കാഴ്ചകൾ
അവിടേക്കു പടരാൻ
വർഷങ്ങൾ വേണ്ടി വന്നേക്കാം..
നടുന്നതിനു മുൻപ്
പതിവുപോലെന്നെ വിവസ്ത്രനാക്കണം
..........................
-കെജി സൂരജ്
തൊടിയിലൊരേകാന്ത കോണില്‍ നില്‍പ്പു-
ണ്ടെന്‍ തോഴി,യെന്‍ മനോമോഹിനി.
അവള്‍ വളര്‍ന്നു പടര്‍ന്നതെന്‍ സ്മൃതി-
ജാലകത്തിലൂടെ, മറവിയിലൂടെയും.
പുലര്‍ന്നുവരുമ്പോള്‍ അവളെന്നും നനുത്ത-
മഞ്ഞില്‍ കുളിച്ചു നില്‍ക്കും,
...................
-ലേഖ.
പ്രണാമം
-സെറീന.
ഒരു വിടവാങ്ങൽ കൂടി...........
നഷ്ടങ്ങൾ തുടർക്കഥകളാകുമ്പോൾ പറയാൻ വാക്കുകൾ നഷ്ടപ്പെടുന്നു.മൈക്കിൾ ജാക്സണിൽ തുടങ്ങി ലോഹിതദാസും രാജൻ പി ദേവും ഒടുവിൽ ഇപ്പോൾ മുരളിയും.നികത്താൻ പറ്റാത്ത നഷ്ടങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ മാത്രം ബാക്കി.
-ഗന്ധര്‍വ്വന്‍
കര്‍ണനാകാന്‍ മോഹിച്ചു രാവണനെ സ്നേഹിച്ചു
പെറ്റമ്മപോലും വേദനയായി മാറിയ കര്‍ണന്‍ യുദ്ധഭൂമിയില്‍ അനുഭവിച്ച നൊമ്പരത്തിന്റെ ആഴം അരങ്ങില്‍ സാക്ഷാല്‍ക്കരിക്കാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് മുരളി യാത്രയായത്. കര്‍ണനായി മുരളി വേഷമിടുന്ന 'മൃത്യുഞ്ജയന്‍' എന്ന നാടകത്തിന്റെ റിഹേഴ്സല്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. കര്‍ണനെ കാണാന്‍ അമ്മ കുന്തി കുരുക്ഷേത്രയുദ്ധമുഖത്ത് എത്തുന്ന അന്ത്യനിമിഷമാണ് നാടകത്തിന്റെ പ്രമേയം. മുരളിതന്നെയാണ് ഇതിന്റെ രചനയും നിര്‍വഹിച്ചത്. കെപിഎസി ലളിതയാണ് കുന്തിയുടെ വേഷത്തില്‍. സ്വയം സൃഷ്ടിച്ച വിപത്തുകള്‍ വിനാശമായി മാറുന്ന രാവണന്റെ വൈചിത്ര്യമാര്‍ന്ന മാനസികഭാവങ്ങളും ഒപ്പം വിവിധ കഥാപാത്രങ്ങളെ ഒറ്റയ്ക്ക് വേദിയിലെത്തിച്ച ലങ്കാലക്ഷ്മിയുടെ അഭിനയത്തുടര്‍ച്ചയാണ് മൃത്യുഞ്ജയനിലൂടെ മുരളി ആഗ്രഹിച്ചത്. സിനിമയില്‍ താന്‍ വേഷമിട്ട കഥാപാത്രങ്ങളെ മുരളി ഏറെ സ്നേഹിച്ചിരുന്നില്ലെങ്കിലും സി എന്‍ ശ്രീകണ്ഠന്‍നായര്‍ എഴുതിയ ലങ്കാലക്ഷ്മിയിലെ രാവണന്‍ മുരളിയുടെ ഇഷ്ടകഥാപാത്രമായിരുന്നു. ഭാവാഭിനയത്തിന്റെയും വേഷപ്പകര്‍ച്ചയുടെയും അഭിനയരസതന്ത്രം അറിഞ്ഞ് കഠിനപ്രയത്നത്തിലൂടെ വേദിയില്‍ അനശ്വരമാക്കിയ രാവണനാണ് തന്റെ മികച്ച കഥാപാത്രമെന്ന് സംശയമില്ലാതെ അദ്ദേഹം പറഞ്ഞിരുന്നു. പ്രമോദ് പയ്യന്നൂരിന്റെ സംവിധാന നിയന്ത്രണത്തിലാണ് മൃത്യുഞ്ജയന്‍ ഒരുക്കിയിരുന്നത്. ലങ്കാലക്ഷ്മിയില്‍ രാവണന്റെ പരപ്പും ആഴവും മുരളിയിലെ നടന്‍ കണ്ടെത്തിയിരുന്നു.
-വര്‍ക്കേഴ്സ് ഫോറം.
-വര്‍ക്കേഴ്സ് ഫോറം.
മഹാത്മാഗാന്ധി
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (ഒക്ടോബര്‍ 2, 1869 - ജനുവരി 30, 1948) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി.
കടപ്പാട്: ഫാരിസ് അബൂബക്കര്‍ നടത്തുന്ന മെട്രോ വാര്‍ത്ത
ഇന്‍ഡക്ഷന്‍ കുക്കര്‍
എല്‍.പി.ജി പാചക ഇന്ധനത്തിന് അതിരൂക്ഷമായ ക്ഷാമം നേരിടുകയാണ് നാട്ടില്‍.ഉയര്‍ന്ന നിരക്കില്‍ ലഭിക്കുന്ന പാചകവാതകത്തിന് സബ്സിഡി നല്‍കിയാണ്,സര്‍ക്കാര്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിവരുന്നത്. രാജ്യത്ത് നല്‍കിവരുന്ന സബ്സിഡികള്‍ വെട്ടിച്ചുരുക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളുടെ മറുപുറമാണീ ക്ഷാമമെന്നും വിവക്ഷയുണ്ട്. എന്തു തന്നെയായിരുന്നാലും 60 ദിവസത്തിലൊരിക്കല്‍ ലഭിക്കുന്ന 14 കിലോഗ്രാം പാചക വാതകം കൊണ്ട് ഒരു കുടുംബം കഴിയാനാവില്ലെന്ന സ്ഥിതി വന്നതോടെയാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ എന്ന ആശയത്തിലേക്ക് തിരിഞ്ഞത്.
ഗുണങ്ങള്‍:
#പാചകത്തിനായ് ഉപയോഗിക്കുന്ന പാത്രം തന്നെ നേരിട്ട് ചൂടാവുന്നു എന്നതിനാല്‍ പ്രസരിച്ചു പോകുന്ന ഊര്‍ജ്ജ നഷ്ടം, താപ സ്രോതസ്സിന്റെ താപന ക്ഷമതക്കുറവ് തുടങ്ങിയവ മൂലമുള്ള നഷ്ടം ഒഴിവാകുന്നു.
#യാതൊരുവിധ രാസപ്രവര്‍ത്തനവും ഉണ്ടാക്കുന്നില്ല എന്നതിനാല്‍ പരിസ്ഥിതി മലിനീകരണം ഒഴിവാകുന്നു.
-അനില്‍@ബ്ലോഗ്.
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും, ഏതെങ്കിലും ഒരു ക്രിക്കറ്റ് കളിക്കാരനെ, ഒരു പക്ഷേ, അയാള്‍ ഒരു കളിയ്ക്കായി മാത്രമേ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളുവെങ്കില്‍ പോലും നാം മറന്നു പോവുമോ?
-പൊങ്ങുമ്മൂടന്‍.
ഗുണങ്ങള്‍:
#പാചകത്തിനായ് ഉപയോഗിക്കുന്ന പാത്രം തന്നെ നേരിട്ട് ചൂടാവുന്നു എന്നതിനാല്‍ പ്രസരിച്ചു പോകുന്ന ഊര്‍ജ്ജ നഷ്ടം, താപ സ്രോതസ്സിന്റെ താപന ക്ഷമതക്കുറവ് തുടങ്ങിയവ മൂലമുള്ള നഷ്ടം ഒഴിവാകുന്നു.
#യാതൊരുവിധ രാസപ്രവര്‍ത്തനവും ഉണ്ടാക്കുന്നില്ല എന്നതിനാല്‍ പരിസ്ഥിതി മലിനീകരണം ഒഴിവാകുന്നു.
-അനില്‍@ബ്ലോഗ്.
162.സര്‍ പൊങ്ങുംമൂടന്‍
....................................................................സര്‍ പൊങ്ങുംമൂടന്‍..............................................................
ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ത്രിത്വം അഥവാ ട്രിനിറ്റിയെ വിശ്വസിക്കുന്നു. ഹിന്ദുക്കള്‍ ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്‍ (ശിവന്‍) എന്നീ ത്രിമൂര്‍ത്തികളില്‍ വിശ്വസിക്കുമ്പോള്‍ ക്രൈസ്തവരാകട്ടെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവിലാണ് വിശ്വാസം. സ്വാഭാവികമായും ഭൂലോകത്തിന്റെ പരിശ്ചേദം എന്ന് വിശ്വസിക്കുന്ന ബൂലോഗത്തുമില്ലേ ത്രിമൂര്‍ത്തികള്‍ എന്ന ചോദ്യം വരുമ്പോഴാണ് ആരെന്നറിയാന്‍ കൌതുകം തോന്നുന്നത്.
-കൂതറ തിരുമെനി.

കായിക ഭാരതാംബേ; നിന്റെ ഹമ്മര്‍, ജട്ടി, ഷെട്ടി!
നിഷ ഷെട്ടിയെക്കുറിച്ച് ആദ്യമായറിയുന്നത് വേശ്യാവൃത്തിയിലേര്‍പ്പെട്ടതിന്റെ പേരില്‍ അറസ്റ്റിലാവുകയും 10,000 രൂപ കെട്ടിവയ്ക്കാനില്ലാത്തതിനാല്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്ത വിധവയും അമ്മയുമായ ഒരു ദരിദ്രസ്ത്രീ എന്ന നിലയ്ക്കാണ്. പലരും അവരെ അറിഞ്ഞതും ഈ സംഭവത്തിന് ശേഷമായിരിക്കും. എന്നാല്‍ നമ്മള്‍ അവരെ അറിയേണ്ടിയിരുന്നത് 12 വര്‍ഷങ്ങള്‍ക്കുമുന്‍പ് ദേശീയ കായികമേളയില്‍ ലോങ്ങ് ജംപില്‍ വെള്ളിമെഡല്‍ നേടുകയും മറ്റുപല കായിക ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്ത മികവുറ്റ ഒരു കായികതാരമെന്ന പേരിലായിരുന്നു.വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും, ഏതെങ്കിലും ഒരു ക്രിക്കറ്റ് കളിക്കാരനെ, ഒരു പക്ഷേ, അയാള്‍ ഒരു കളിയ്ക്കായി മാത്രമേ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളുവെങ്കില്‍ പോലും നാം മറന്നു പോവുമോ?
-പൊങ്ങുമ്മൂടന്‍.
നിലമ്പൂരില്‍ 2 ദിവസം
നിലംമ്പൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആദ്യം മനസ്സിലേക്കോടി വന്നിരുന്നത് നല്ല തടിച്ചുരുണ്ട കാതലുള്ള തേക്ക് മരങ്ങളാണ്. നിലമ്പൂര്‍ മുഴുവനും തേക്കുകാടുകള്‍ മാത്രമാണുള്ളതെന്നാണ് ചെറുപ്രായം മുതലേയുള്ള എന്റെ ധാരണ.
നിലംബൂര്‍ ഏറനാടിന്റെ ഭാഗമാണെന്നൊക്കെ മനസ്സിലാക്കിയത് വളരെ വൈകിയാണ്. ബൂലോകത്ത് വന്നതിനുശേഷം ബൂലോക കഥാകാരനായ ഏറനാടന്‍(ഏറനാടന്‍ കഥകള്‍ )എന്ന എന്റെ പ്രിയസുഹൃത്ത് സാലിയെ പരിചയപ്പെട്ടതോടെയാണ് ഏറനാട്ടിലേക്കുള്ള ഒരു യാത്രയ്ക്ക് വഴിയൊരുങ്ങിയത്.
-നിരക്ഷരന്‍

അയല്പക്ക വിദ്യാലയങ്ങളിലേക്കുള്ള വഴി..
പ്രകൃതിരമണീയ സ്ഥലങ്ങളില്‍ ഇപ്പോള്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ക്കും മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ക്കുമൊപ്പം ഉയരുന്നത് റെസിഡെന്‍ഷ്യല്‍ സ്കൂളുകളാണു.ഊട്ടിയിലും കൊടൈക്കനാലിലും മുന്നാറിലും വാഗമണ്ണിലും കുമിളിയിലും അട്ടപ്പാടി മലനിരകളിലും ഇങ്ങനെ ധാരാളം പുതുതലമുറവിദ്യാലയങ്ങള്‍ ഉയരുന്നുണ്ടു.അവ സത്യത്തില്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകളെപ്പോലെയാണു.കൈയ്യില്‍ ആവശ്യത്തിലുമേറെ പണമുള്ള അതിസമ്പന്നരുടെ മക്കള്‍ക്കു വേണ്ടി മാത്രമുള്ള സ്കൂളുകളാണവ.
-ഡി പ്രദീപ് കുമാര്‍.
-ഡി പ്രദീപ് കുമാര്‍.
ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7
ആ സന്ധ്യ വല്ലാതെ നിശബ്ദമായിരുന്നു. മൂടല്‍മഞ്ഞ് ചിന്നഹള്ളിയിലെ താഴ്വരയെ പൊതിഞ്ഞു. അബ്ബാനിലെ മൊട്ടക്കുന്നുകള്‍ക്കു മുകളില്‍ വെള്ളിമേഘങ്ങളുടെ ഒരറ്റം അപ്പോഴും സുവര്‍ണ്ണ നിറത്തോടെ പ്രകാശിച്ചു കൊണ്ടിരുന്നു. പാര്‍വതീബറ്റയിലെ കല്‍വിളക്കുകളില്‍ ദീപം തെളിയിച്ചിരിക്കുന്നത് തെല്ലകലെയായി കാണാം.
ജോനോ റാന്തല്‍ കത്തിച്ചു. മുറ്റത്തെ കാലിത്തൊട്ടികള്‍ വൃത്തിയാക്കി. അവയില്‍ കുതിര്‍ത്ത നിലക്കടല നിറച്ചു. അപ്പോഴേയ്ക്കും തോട്ടങ്ങളില്‍ മേയാന്‍ പോയിരുന്ന കാലികള്‍ തിരികെയെത്താന്‍ തുടങ്ങി. മുറ്റത്തെ കാലിത്തൊട്ടികളില്‍ തലയിടാന്‍ അവ മത്സരിച്ചു. ചിലവ നീരസത്തോടെ മുക്രയിടുന്നുണ്ടായിരുന്നു.
-ശിവ.
ശരത്തേട്ടാ, ശ്രീയേട്ടാ, ദീദീ...
കാത്തോളണേ...
അല്ല...
-ബ്ലും
ഡില്‍ഡോയെക്കുറിച്ച് ദിനംപ്രതി ആസ്വാദനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെങ്കിലും വായനക്കാരന്റെ ചിന്താസരണിയെ ഉദ്ധരിക്കുന്ന, സോറി ഉദ്ദീപിക്കുന്ന ഒരു കുറിപ്പിന് ഇതുവരെ ആരും ശ്രമിച്ചിട്ടില്ല എന്നത് വളരെ നിരാശാജനകമാണ്. ഡില്‍ഡൊ വായിച്ചിട്ടില്ലെങ്കിലും പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനങ്ങള്‍ വായിച്ചിട്ട് എനിക്കു തോന്നുന്നത് അകാലസ്ഖലനത്തിന്റെ അപഹാസ്യവും നിരാശാജനകവുമായ ഒരു വായനാനുഭവമോ കുളിമുറിയിലെ ചാലില്‍ നിനും തീക്ഷ്ണകാലത്തിന്റെ കറപിടിച്ച ഓടകളിലേക്ക് ആര്‍ത്തുവിളിച്ചൊഴുകുന്ന ഗതികിട്ടാബീജങ്ങളുടെ നൈരാശ്യമോ ആവില്ല എന്നാണ്.
വായനയിലുടനീളം സൂര്യപ്രകാശം കൊളുത്തിയ രതീതടത്തിന്റെ (സോറി, നദീതടത്തിന്റെ) താഴ്വാരത്തില്‍ ഊരുദ്വയങ്ങളുടെ വര്‍ത്തുളസ്തംഭങ്ങളാല്‍ സംരക്ഷിക്കപ്പെട്ട , സ്ഥിതിഗത്വമാര്‍ന്ന ഏകാന്തയുടെ മഞ്ഞുതുള്ളികള്‍ ഈറനിറ്റുന്ന മൃദുവായ പിളര്‍പ്പില്‍നിന്നും ജീവന്റേയും വികാരലോലമായ ആനന്ദത്തിന്റേയും നിര്‍വൃതിയുടേയും ധാര കുതിച്ചൊഴുകുന്നു എന്ന ഭവിഷ്യവിജ്ഞാനം പോലെ കാമാതുരമായ രതി ബിംബങ്ങള്‍ ഭഗരോമച്ചുരുളുകളുടെത്തീപ്പിശാചിനെ ഒര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നോവലാണെന്നു തോന്നുന്നു ഡില്‍ഡോ. നോവലിസ്റ്റിന്റെ കരവിരുത് സ്യൂട്ടോണിയസ് പുസ്തകത്തിലെ സ്പിന്‍ട്രിയ പോലെ അനിയന്ദ്രിതമായ ആനന്ദോന്മാദത്താല്‍ അതീന്ദ്രിയ ജീവോര്‍ജ്ജം ശരീരം വിട്ടു പറന്ന് ഉര്‍വ്വരമായ ഘ്രാണേന്ദ്രിയത്തില്‍ അഭയം തേടിയതുപോലെ ചിന്തോദ്ധീപകമാവാനേ വഴിയുള്ളൂ.
-അനോണിമാഷ് ഒറിജിനല്‍
ഒന്ന് മുതല്‍ നാല് വരെ ഞാന്‍ പഠിച്ച സ്കൂള്‍ ഒരു കുന്നിന്‍ പുറത്തായിരുന്നു. കലപില വര്‍ത്തമാനവും പറഞ്ഞു മഷിത്തണ്ടും പൊട്ടിച്ചു സ്കൂളില്‍ എത്തിയാല്‍ സ്കൂളിന്‍റെ മുറ്റത്തു ഇരുവശങ്ങളിലുമായി വലിയ മാവുണ്ട് . സ്കൂളിന് തൊട്ട് താഴെ കൂടി പോകുന്ന പഞ്ചായത്ത് റോഡിന്‍റെ അരികില്‍ നിറയ പൂത്തു കായ്ച്ചു നില്‍ക്കുന്ന ചാമ്പക്കാമരങ്ങളും. ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും എപ്പോഴും മരത്തിന്‍റെ മുകളില്‍ കൊമ്പുകളില്‍ നിന്നും കൊമ്പുകളിലേക്ക് ചാടി കയറി കൊണ്ടിരിക്കും.
-മേരിലില്ലി.
നിനക്കിവിടം ചേരില്ല. ഉഷ്ണ വണ്ടിവലിഞ്ഞെത്തുന്ന ഈയിടം നിന്നെ പെട്ടന്നു മടുപ്പിക്കും. വെളുത്ത പൊടിമണ്ണിന്റെ ഈ അറഞ്ഞ ഗന്ധം എന്നെപ്പോലെ നിന്നെയും പ്രാകൃതയാക്കിയേക്കും എന്ന് ഞാന്‍ ഭയക്കുന്നു. ഇതു കൂട്ടം പിരിഞ്ഞെത്തുന്നവന്റെ ഭൂമിയാണ്. നീ കാണുന്നതും കേള്‍ക്കുന്നതും വന്യമായതെന്തിനെയൊക്കെയോ ഒളിക്കുന്നൊരു ശാന്തരൂപത്തിന്റെ പ്രതിഫലനം മാത്രം.
-എക്താര
-ആര്‍ദ്ര ആസാദ്.
യാത്രയ്ക്ക് തൊട്ടുമുമ്പാണ്
എന്തോ പറയുവാനുണ്ടല്ലോ
മറന്നുപോയല്ലോ എന്ന്
നീ ഒന്നും മിണ്ടാതായത്
ജലത്തോടൊപ്പം
പൊതിഞ്ഞെടുക്കുമ്പോള്‍
സഞ്ചാരിയുടെ ഭാണ്ഡം
പാതിമുറിഞ്ഞ വാക്കിന്റെ
ഇല വാട്ടിക്കെട്ടിയ പൊതിച്ചോറെന്ന്
ഇടംകാലിലിറങ്ങുമ്പോള്‍
കൂടെയുണ്ടായിരുന്നു
നീ
..............
നസീര്‍ കടിക്കാട്
ഏഴാംനില ഫ്ലാറ്റ്
ഈ വിലയ്ക്ക് ഭാഗ്യമെന്ന്,
മൂലകളോരോന്നും 'സൂം'ചെയ്ത്
അകത്തളം മെനഞ്ഞതിന്‍ കരവിരുത് പറഞ്ഞു,
മൗസും കീബോര്‍ഡും
....................
ചന്ദ്രകാന്തം
ജോനോ റാന്തല്‍ കത്തിച്ചു. മുറ്റത്തെ കാലിത്തൊട്ടികള്‍ വൃത്തിയാക്കി. അവയില്‍ കുതിര്‍ത്ത നിലക്കടല നിറച്ചു. അപ്പോഴേയ്ക്കും തോട്ടങ്ങളില്‍ മേയാന്‍ പോയിരുന്ന കാലികള്‍ തിരികെയെത്താന്‍ തുടങ്ങി. മുറ്റത്തെ കാലിത്തൊട്ടികളില്‍ തലയിടാന്‍ അവ മത്സരിച്ചു. ചിലവ നീരസത്തോടെ മുക്രയിടുന്നുണ്ടായിരുന്നു.
-ശിവ.
ദോശ
ഈ അനുഭവ കഥ പറയുന്നതിനു മുമ്പു ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളിയെപ്പറ്റി ഒരു ആമുഖം അവശ്യമാണു. നഗരത്തിലെ വട്ടപ്പള്ളിയും സക്കര്യാ ബസ്സാരും ഇതര ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായ സംസ്കാരം ഉൾക്കൊള്ളുന്ന പ്രദേശങ്ങളാണു. അന്നു ഇന്നും സ്ഥലവാസികളിൽ അധികം പേരും മുസ്ലിം സമുദായത്തിൽ പെട്ടവർ. അനേക വർഷങ്ങൾക്കു മുമ്പു ആഹാരത്തിലും വസ്ത്രത്തിലും വിശ്വാസങ്ങളിലും അവർ ഭിന്നത പുലർത്തി. വട്ടപ്പള്ളിക്കാർക്കു പരിചിതമായ ആഹാരസാധനങ്ങൾ പത്തിരി ഇടിയപ്പം, വെള്ളയപ്പം, ഇറച്ചി, ബിരിയാണി, നെയ്ച്ചോരു തുടങ്ങിയവയാണു. ദോശ, ഇഡ്ഡലി, സാമ്പാരു, പുളിശ്ശേരി, അവിയൽ, തുടങ്ങിയവയെപ്പറ്റി കേട്ടറിവ് മാത്രമേ ഉള്ളൂ. വട്ടപ്പ്പ്പള്ളിയിൽ ഈവക ആഹാരസാധനങ്ങൾ പാകം ചെയ്യാറുമില്ലായിരുന്നു.
-ഷെറീഫ് കൊട്ടാരക്കര.
-ഷെറീഫ് കൊട്ടാരക്കര.
കാത്തോളണേ...
രഞ്ജിനി ഹരിദാസ് സിനിമേലഭിനയിക്കൂണൂന്ന്...ശരത്തേട്ടാ, ശ്രീയേട്ടാ, ദീദീ...
കാത്തോളണേ...
അല്ല...
-ബ്ലും
നോട്ടിക്കല്‍ അകലെ കൊടി പിടുത്തം.
നമ്മള്‍ കേള്‍ക്കാന്‍ ചാന്‍സ് ഉള്ള ചില പ്രസ്താവനകള്‍. ആര് പറയുന്നു എന്ന് കണ്ടു പിടിക്കാമോ ?
#1 ദൂരം കുറച്ച് കൂടി പോയി, അതും മുരാച്ചി കുതന്ത്രം ആണോ എന്ന് ഞങ്ങള്‍ പരിശോദിക്കും. ആണെന്ന് തെളിഞ്ഞാല്‍, 70 എന്നത് 5 ആക്കി മാറ്റണം. എന്നാലെ കൊടി പിടുത്തം ജോര്‍ ആവൂ.
ദൂരം കൂടിയതിനു പിന്നില്‍ CIA യുടെ കറുത്ത കരങ്ങള്‍ ആകാന്‍ എല്ലാ ചാന്‍സും ഉണ്ട്. പിന്നെ, ആ കപ്പല്‍ ഉണ്ടാലോ , അംബാനി കപ്പല്‍, അതിന്റെ നോക്കു കൂലി എപ്പം തരും ????
-Captain Haddock
-Captain Haddock
ഡില്‍ഡോ ആസ്വാദനക്കുറിപ്പുകള്‍ക്ക് ഒരു ആസ്വാദനം.
"മിന്നുന്നതെല്ലാം പൊന്നല്ല”
--- ഒരു സൊമാലിയന്‍ പഴമൊഴി
--- ഒരു സൊമാലിയന്‍ പഴമൊഴി
ഡില്‍ഡോയെക്കുറിച്ച് ദിനംപ്രതി ആസ്വാദനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെങ്കിലും വായനക്കാരന്റെ ചിന്താസരണിയെ ഉദ്ധരിക്കുന്ന, സോറി ഉദ്ദീപിക്കുന്ന ഒരു കുറിപ്പിന് ഇതുവരെ ആരും ശ്രമിച്ചിട്ടില്ല എന്നത് വളരെ നിരാശാജനകമാണ്. ഡില്‍ഡൊ വായിച്ചിട്ടില്ലെങ്കിലും പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനങ്ങള്‍ വായിച്ചിട്ട് എനിക്കു തോന്നുന്നത് അകാലസ്ഖലനത്തിന്റെ അപഹാസ്യവും നിരാശാജനകവുമായ ഒരു വായനാനുഭവമോ കുളിമുറിയിലെ ചാലില്‍ നിനും തീക്ഷ്ണകാലത്തിന്റെ കറപിടിച്ച ഓടകളിലേക്ക് ആര്‍ത്തുവിളിച്ചൊഴുകുന്ന ഗതികിട്ടാബീജങ്ങളുടെ നൈരാശ്യമോ ആവില്ല എന്നാണ്.
വായനയിലുടനീളം സൂര്യപ്രകാശം കൊളുത്തിയ രതീതടത്തിന്റെ (സോറി, നദീതടത്തിന്റെ) താഴ്വാരത്തില്‍ ഊരുദ്വയങ്ങളുടെ വര്‍ത്തുളസ്തംഭങ്ങളാല്‍ സംരക്ഷിക്കപ്പെട്ട , സ്ഥിതിഗത്വമാര്‍ന്ന ഏകാന്തയുടെ മഞ്ഞുതുള്ളികള്‍ ഈറനിറ്റുന്ന മൃദുവായ പിളര്‍പ്പില്‍നിന്നും ജീവന്റേയും വികാരലോലമായ ആനന്ദത്തിന്റേയും നിര്‍വൃതിയുടേയും ധാര കുതിച്ചൊഴുകുന്നു എന്ന ഭവിഷ്യവിജ്ഞാനം പോലെ കാമാതുരമായ രതി ബിംബങ്ങള്‍ ഭഗരോമച്ചുരുളുകളുടെത്തീപ്പിശാചിനെ ഒര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നോവലാണെന്നു തോന്നുന്നു ഡില്‍ഡോ. നോവലിസ്റ്റിന്റെ കരവിരുത് സ്യൂട്ടോണിയസ് പുസ്തകത്തിലെ സ്പിന്‍ട്രിയ പോലെ അനിയന്ദ്രിതമായ ആനന്ദോന്മാദത്താല്‍ അതീന്ദ്രിയ ജീവോര്‍ജ്ജം ശരീരം വിട്ടു പറന്ന് ഉര്‍വ്വരമായ ഘ്രാണേന്ദ്രിയത്തില്‍ അഭയം തേടിയതുപോലെ ചിന്തോദ്ധീപകമാവാനേ വഴിയുള്ളൂ.
-അനോണിമാഷ് ഒറിജിനല്‍
ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ
ഒന്ന് മുതല്‍ നാല് വരെ ഞാന്‍ പഠിച്ച സ്കൂള്‍ ഒരു കുന്നിന്‍ പുറത്തായിരുന്നു. കലപില വര്‍ത്തമാനവും പറഞ്ഞു മഷിത്തണ്ടും പൊട്ടിച്ചു സ്കൂളില്‍ എത്തിയാല്‍ സ്കൂളിന്‍റെ മുറ്റത്തു ഇരുവശങ്ങളിലുമായി വലിയ മാവുണ്ട് . സ്കൂളിന് തൊട്ട് താഴെ കൂടി പോകുന്ന പഞ്ചായത്ത് റോഡിന്‍റെ അരികില്‍ നിറയ പൂത്തു കായ്ച്ചു നില്‍ക്കുന്ന ചാമ്പക്കാമരങ്ങളും. ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും എപ്പോഴും മരത്തിന്‍റെ മുകളില്‍ കൊമ്പുകളില്‍ നിന്നും കൊമ്പുകളിലേക്ക് ചാടി കയറി കൊണ്ടിരിക്കും.
-മേരിലില്ലി.
കിനാരായുടെ കത്ത്.
ഭദ്രേ,നിനക്കിവിടം ചേരില്ല. ഉഷ്ണ വണ്ടിവലിഞ്ഞെത്തുന്ന ഈയിടം നിന്നെ പെട്ടന്നു മടുപ്പിക്കും. വെളുത്ത പൊടിമണ്ണിന്റെ ഈ അറഞ്ഞ ഗന്ധം എന്നെപ്പോലെ നിന്നെയും പ്രാകൃതയാക്കിയേക്കും എന്ന് ഞാന്‍ ഭയക്കുന്നു. ഇതു കൂട്ടം പിരിഞ്ഞെത്തുന്നവന്റെ ഭൂമിയാണ്. നീ കാണുന്നതും കേള്‍ക്കുന്നതും വന്യമായതെന്തിനെയൊക്കെയോ ഒളിക്കുന്നൊരു ശാന്തരൂപത്തിന്റെ പ്രതിഫലനം മാത്രം.
-എക്താര
കോഴി
ഞങ്ങളുടെ നാട്ടിലെ A ക്ലാസ്സ് കോഴിയായിരുന്നു ‘കോഴി സുകു’ എന്നറിയപ്പെട്ടിരുന്ന വടക്കുംമുറിസുകുമാരന്‍ .നല്ലൊരു മരാശാരിയായിരുന്ന ഇദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകള്‍മൂലം നാട്ടുകാര്‍ സുകുവേട്ടന് ‘കുഞ്ഞാലികുട്ടി’ എന്നൊരുപേരുകൂടിനല്‍കി ആദരിചിരുന്നു. കള്ളടി,കഞ്ചാവ്,കളവ്, ചീട്ടുകളി തുടങ്ങി മാന്യശീലങ്ങളൊന്നും അടുത്തോടെ പോകാത്ത ഈ പൊന്നുംകുടത്തിന്റെ ഏക വീക്കനസ്സും വീനോദവും പെണ്‍വര്‍ഗ്ഗമായിരുന്നത്രേ.-ആര്‍ദ്ര ആസാദ്.
യാത്രയ്ക്ക് തൊട്ടുമുമ്പാണ്
എന്തോ പറയുവാനുണ്ടല്ലോ
മറന്നുപോയല്ലോ എന്ന്
നീ ഒന്നും മിണ്ടാതായത്
ജലത്തോടൊപ്പം
പൊതിഞ്ഞെടുക്കുമ്പോള്‍
സഞ്ചാരിയുടെ ഭാണ്ഡം
പാതിമുറിഞ്ഞ വാക്കിന്റെ
ഇല വാട്ടിക്കെട്ടിയ പൊതിച്ചോറെന്ന്
ഇടംകാലിലിറങ്ങുമ്പോള്‍
കൂടെയുണ്ടായിരുന്നു
നീ
..............
നസീര്‍ കടിക്കാട്
കാവല്‍നില്‍ക്കുന്നവര്‍
തടാകക്കാഴ്ച്ചയിലേയ്ക്കു തുറക്കുന്നഏഴാംനില ഫ്ലാറ്റ്
ഈ വിലയ്ക്ക് ഭാഗ്യമെന്ന്,
മൂലകളോരോന്നും 'സൂം'ചെയ്ത്
അകത്തളം മെനഞ്ഞതിന്‍ കരവിരുത് പറഞ്ഞു,
മൗസും കീബോര്‍ഡും
....................
ചന്ദ്രകാന്തം
നാലാം ക്ലാസും ഗുസ്തിയും
ഉത്തരങ്ങളെഴുതിക്കഴിഞ്ഞാല്‍
കടലാസുകള്‍ പരസ്പരം
കൈമാറ്റം ചെയ്യണമെന്നും
തെറ്റുശരികള്‍ രേഖപ്പെടുത്തണമെന്നും
നിലവാരം കുറിക്കണമെന്നും
ഉത്തരവുണ്ടായി
.................
-ജ്യോനവന്‍.
.................
-ജ്യോനവന്‍.
ഇവിടെ നമുക്കൊരു പിന്മുറക്കാരിയെ കാണാം.
രാഖി,കെട്ടിക്കൊടുത്ത് ഭാര്യയാക്കപ്പെടുന്ന-
സംസക്കാരത്തിലെ പിന്മുറക്കാരിയെ.
തീവ്ര യാഥാര്‍ത്ഥ്യങ്ങളുടെ അശോകമരത്തിന് കീഴെ
സീതാസ്വയംവരം നടത്തിയ ഭൂമീപുത്രിയെ.
പരസ്യങ്ങളുടെയും രഹസ്യങ്ങളുടെയും വില്ലെടുത്തു കുലക്കുന്നവന്
തന്നോടൊപ്പം വനവാസം വിധിക്കുന്നവളെ.
-അഭിജിത്ത്.
മാങ്ങ
നടുമുറ്റത്തോവേലിത്തലപ്പിനരികിലോ
കൺവെട്ടത്തെവിടെയെങ്കിലും
എന്നെ നടണം..
നിന്റെ ബാൽക്കണി
സുഖകരമായൊരിടം..
മേഘങ്ങൾ
സ്വപ്നങ്ങൾ
കടല്‍ക്കാഴ്ചകൾ
അവിടേക്കു പടരാൻ
വർഷങ്ങൾ വേണ്ടി വന്നേക്കാം..
നടുന്നതിനു മുൻപ്
പതിവുപോലെന്നെ വിവസ്ത്രനാക്കണം
..........................
-കെജി സൂരജ്
എന്റെ പൂവാക
തൊടിയിലൊരേകാന്ത കോണില്‍ നില്‍പ്പു-
ണ്ടെന്‍ തോഴി,യെന്‍ മനോമോഹിനി.
അവള്‍ വളര്‍ന്നു പടര്‍ന്നതെന്‍ സ്മൃതി-
ജാലകത്തിലൂടെ, മറവിയിലൂടെയും.
പുലര്‍ന്നുവരുമ്പോള്‍ അവളെന്നും നനുത്ത-
മഞ്ഞില്‍ കുളിച്ചു നില്‍ക്കും,
...................
-ലേഖ.
1 comments:
ദയവുചെയ്ത് എന്റെ ബ്ലോഗില്‍ ഞാനിടുന്ന പോസ്റ്റുകള്‍ ബ്ലോത്രം എന്ന ഈ പേജില്‍ പരസ്യപ്പെടുത്തരുത്. എന്റെ പോസ്റ്റുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ പരസ്യപ്പെടുത്താനോ, കോപ്പി ചെയ്ത് ഇടുവാനോ ഉള്ള അവകാശം ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ഇതൊരു അഭ്യര്‍ത്ഥനയായി കണക്കാക്കണമെന്ന്‍ അപേക്ഷിക്കുന്നു.
ഇനി, ഇത് പത്രധര്‍മ്മമാണ് എന്നൊക്കെ പറയാനാണ് ഉദ്ദേശമെങ്കില്‍ , നിങ്ങള്‍ നിങ്ങളുടെ സ്വന്തം വരികളില്‍ അത് എഴുതി ഇടണം. എന്റെ പോസ്റ്റില്‍ നിന്നുള്ള വരികളോ, പാരഗ്രാഫോ അതേപടി പകര്‍ത്തിയെഴുതുന്നത് ഒഴിവാക്കണം.
Post a Comment