FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

15ആഗസ്റ്റ്2009 - സ്വാതന്ത്ര്യദിനാശംസകള്‍.

Friday




ഭാരതീയനായി ജനിച്ചതില്‍ അഭിമാനിക്കുക..
എല്ലാ ഭാരതീയര്‍ക്കും
ബ്ലോത്രത്തിന്റെ സ്വാതന്ത്ര്യദിനാശംസകള്‍....



സ്വാതന്ത്ര്യദിന ആശംസകള്



നാളെ ഓഗസ്റ്റ്‌ 15 ...... സ്വാതന്ത്ര്യദിനം. സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ട് വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി. ഇപ്പോളിതാ നാം അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്നു. ഈ അവസരത്തില്‍ സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്‍ഷ്യത്തിനായി ജീവിതം നല്‍കിയ മഹാരഥന്‍‌മാര്‍ക്ക് മുന്നില്‍ നമുക്ക് ശിരസ്സ് നമിക്കാം.ഈ പുണ്യ ദിനത്തില്‍ എല്ലാവര്‍ക്കും
സ്വതത്രന്റെ സ്വാതന്ത്ര്യ ദിന ആശംസകള്‍! ജയ് ഹിന്ദ് !

-സ്വതന്ത്രന്‍.



വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി..

വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി.

നാടിന്റെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടി നമുക്കൊരുമിച്ചു നില്‍ക്കാം. നമുക്കു സ്നേഹിക്കാം, നമ്മുടെ നാടിനെ.

ഭാരത് മാതാ കീ ജയ്.

എഴുത്തുകാരി.



സ്വാതന്ത്ര്യദിനപ്രതിജ്ഞ

ഇനിയെങ്കിലും ഉള്ള സമയം മറ്റുള്ളവന്റെ അണ്ണാക്കിൽ കൊള്ളിയിട്ട്‌ കുത്താനും, മറ്റുള്ളവന്റെ വെള്ളംകുടിമുട്ടിക്കാൻ അവനിട്ടു പണിയാനും നിൽക്കാതെ വീടും പറമ്പും പരിസരവും ഒക്കെ വൃത്തിയാക്കിയും മറ്റും മാരകരോഗങ്ങൾ പരത്തുന്ന രോഗാണുക്കൾക്കെതിരെ പോരാടി സ്വതന്ത്ര്യം നേടാൻ ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക്‌ പ്രതിജ്ഞയെടുക്കാം

സ്വാതന്ത്ര്യദിനാശംസകൾ

-ജമാല്‍.


ഇന്ത്യ സ്വതന്ത്ര്യയായതെങ്കിനെ?

ചരിത്രത്തില്‍ ഞാന്‍ പഠിച്ചിട്ടുള്ളത് ഗാന്ധിയുടെ അഹിംസയാണ് ബ്രിട്ടീഷുകാരെ കീഴ്പ്പെടുത്തിയെതെന്നാണ്. പാഠപുസ്തകങ്ങള്‍ ബ്രിട്ടീഷുകാര്‍ ഭയന്ന് അടിയറവ് പറഞ്ഞ ഗാന്ധിയുടെ അഹിംസയുടെ ഗുണങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. ഗാന്ധിക്ക് സ്വര്‍ണ്ണ വള ഊരി കൊടുക്കുന്ന കമലയെ മാത്രമേ എനിക്കറിയുവാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്നലെ വരെ സുബാഷിന് പോക്കറ്റ് മണി കൊടുത്ത പെണ്‍കുട്ടികള്‍ എനിക്കന്യമായിരുന്നു. കാരണം അത് പാഠപുസ്തകങ്ങളില്‍ അച്ചടിച്ചിരുന്നില്ല.

വര്‍ഷങ്ങള്‍ പലതും കടന്നു പോകുമ്പോള്‍ കൊച്ചിയിലെ ചലചിത്ര ഉത്സവത്തില്‍ വെച്ച് “ദി മെയ്ക്കിങ് ഓഫ് മഹാത്മ” എന്ന സിനിമ കാണുവാന്‍ ഇടയായി. അന്ന് ഗാന്ധിജി എന്ന മഹാത്മാവില്‍ നിന്ന് ഗാന്ധി എന്ന സാധാരണ മനുഷ്യനെ ശ്രദ്ധിക്കുവാന്‍ തുടങ്ങി. ഈ സമയത്ത് തന്നെ എപ്പോഴോ ആണ് ചാച്ചാജി എന്ന നെഹ്രുവിന്റെ “ഒറിജിനല്‍” രൂപം പുറത്ത് വരുന്നത്. അവിടെ നിന്നങ്ങോട്ടേയ്ക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നത് യഥാര്‍ത്ഥത്തില്‍ ഗാന്ധിയും, നെഹ്രുവും അടങ്ങിയ കോണ്‍ഗ്രസ്സ് തന്നെയോ എന്ന സംശയം ആയി....

-മനോജ്.


ഭാരത്‌ മാതാ കീ ജയ്‌


അടിമത്ത ചങ്ങലകള്‍ നീങ്ങട്ടെ...
പാരതന്ത്യ്രത്തിന്‍റെ കുറവുകളില്‍ നിന്ന്‌-
സ്വാതന്ത്യ്രത്തിന്‍റെ നിറവിലേക്ക്‌ ഉയരട്ടെ...
പുലരിയിലെ സ്വപ്നങ്ങളില്‍ ത്രിവര്‍ണ്ണങ്ങള്‍ നിറയട്ടെ...
ധീരതയും സമാധാനവും അഭിവൃദ്ധിയും ലക്ഷ്യമാകട്ടെ....
നാം ഒരൊറ്റ ജനത.... ഒരൊറ്റ രാജ്യം.... ഒരൊറ്റ ഇന്ത്യ.....

ഭാരത്‌ മാതാ കീ ജയ്‌... !!!
-

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്!!

ഭാര്യമാരെ എങ്ങിനെയൊക്കെ ശരിപ്പെടുത്തി എടുക്കണം എന്നറിയണമെങ്കില്‍ ഈ ഡോക്ടരെ ഒന്നു വായിച്ചാല്‍ മതി.

ഭാര്യമാരെ ശരിപ്പെടുത്തിയെടുക്കണം എന്നു പറയുന്നതെന്തുകൊണ്ടാണ്‌? കാരണം, അവറ്റക്ക്‌ അറിവും കഴിവുമില്ല. സ്വതവേ നല്ല പുരുഷന്‍മരെപ്പോലും ദു:ശ്ശീലക്കാരാക്കുന്നത്‌ സ്ത്രീകളുടെ ഈ കഴിവുകേടും അജ്ഞതയുമാണ്‌. എങ്ങിനെയൊക്കെയാണ്‌ ഇവറ്റകളെ ഒന്നു ശരിയാക്കിയെടുത്ത്‌, പുരുഷന്‍മാരെ രക്ഷിക്കുക?
...........
-രാജീവ് ചേലനാട്ട്.


ആത്മകഥകള്‍ക്ക് ഒരു എപിലോഗ്


ആത്മകഥകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത് ഒരു പക്ഷേ കാലങ്ങള്‍ക്കു മുന്‍പായിരിക്കണം. ഒരു വ്യക്തി തന്റെ ജീവിതത്തിലെ സത്യസന്ധമായ അനുഭവങ്ങലാണ് മുറ്റുള്ളവരുടെ മുന്‍പില്‍ തുറന്നുവയ്ക്കുന്നതെങ്കില്‍ തീര്‍ച്ചയായും അതില്‍ വിമര്‍ശനാത്മകങ്ങളായ സംഭവങ്ങള്‍ കണ്ടേക്കും. കാരണം, ജീവിതമെന്നത് ജീവിച്ചുമാത്രം പഠിക്കേണ്ടതാണാല്ലോ. അതില്‍ തനിയാവര്‍ത്തനങ്ങള്‍ തീരെ വിരളവും....
-പൊങ്ങുമ്മൂടന്‍.


കൈപ്പള്ളിയുടെ ബ്ലോഗിനു് അഞ്ചു വർഷം തികയുന്നു.

പ്രശസ്ത ബ്ലോഗര്‍ കൈപ്പള്ളി ബ്ലോഗില്‍ അഞ്ച് വര്‍ഷം തികക്കുന്നു. ശ്രീ കൈപ്പള്ളിക്ക് ബ്ലോത്രത്തിന്റെ ആശംസകള്‍.
കൈപ്പള്ളി blogger മതിയാക്കി wordpressലേക്ക് മാറുകയാണെന്നും അറിയ്ക്കുന്നു. കൈപ്പള്ളിയുടെ ലേഖനങ്ങള്‍ http:/nishad.net എന്ന വിലാസത്തിൽ പോയാല്‍ വായിക്കാവുന്നതാണെന്നും അറിയിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൈപ്പള്ളിയുടെ ബ്ലോഗില്‍ പോവുക
-ബ്ലോത്രം



പ്രയാസിയെവിടെ ?




ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും...


പ്രയാസി തന്റെ പ്രൊഫൈലിൽ അദേഹത്തെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്...

പ്രശസ്ത ബ്ലോഗര്‍ പ്രയാസിയെ തിരഞ്ഞിറങ്ങുന്നു അനൂപ് കോതനല്ലൂര്‍.



മൃതി : ഒരു ബ്ലോഗ്‌

ഒരു എഴുത്തുകാരനാകാന്‍ എന്തുവേണം. ആശയപരമായ ദാരിദ്യം ഇല്ലാതിരുന്നാല്‍ മതിയാകും. എന്നാല്‍ അസാമാന്യ സര്‍ഗ്ഗശേഷിയും ഭാവനയും പ്രതിഭയും കൂടി ഉണ്ടായാലോ. അത്തരമൊരുവന്‍ നല്ല സാഹിത്യകാരനായില്ലെങ്കിലെ അതിശയിക്കാനുള്ളൂ. എഴുതുന്ന മിക്കവര്‍ക്കും തങ്ങള്‍ എഴുതുന്നത്‌ ജനങ്ങളില്‍ എത്തിക്കണമെന്നും കൂടുതല്‍ ആളുകള്‍ വായിച്ചു തങ്ങളെ അംഗീകരിക്കണം എന്നും ആഗ്രഹമുള്ളവരാകും. സമ്മതിച്ചാലും ഇല്ലെങ്കിലും അതൊരു വസ്തുതയാണ്. എന്നാല്‍ ചിലരാകട്ടെ തങ്ങളുടെ മേല്‍പ്പറഞ്ഞ എല്ലാ കഴിവുകളും ഉണ്ടായിട്ടും തങ്ങളുടെ എഴുത്തിനെ കേവലം ആത്മ സംതൃപ്തിയുടെ മാര്‍ഗ്ഗമായി കരുതുന്നു. ഇതിന്റെ മറുവശവും കൂടി പറയാം...
-കൂതറ തിരുമേനി.


പന്നിപ്പനിയും ലാബ് ടെസ്റ്റും

രോഗ നിര്‍ണ്ണയ സമ്പ്രദായങ്ങളില്‍ ലാബ് ടെസ്റ്റുകള്‍ക്ക് പ്രമുഖമായ സ്ഥാനമാണുള്ളത്. രോഗലക്ഷണങ്ങള്‍ നിരീക്ഷിച്ച് പ്രാധമിക നിഗമനത്തിലെത്തുകയും ഇതിന്റെ സ്ഥിരീകരണത്തിന് ലാബ് ഫലത്തെ ആശ്രയിക്കുകയുമാണ് പൊതുവെ സ്വീകരിക്കപ്പെടുന്ന രീതി. ഒരേ രോഗലക്ഷണം പ്രകടമാക്കുന്ന വിവിധ രോഗങ്ങളുടെ തരം തിരിവിനും ഫലപ്രദമായ ചികിത്സകള്‍ക്കും ടെസ്റ്റുകള്‍ അത്യന്താപേക്ഷിതമാണ്.
-അനില്‍@ബ്ലോഗ്


പന്നികളെ ബാധിക്കുന്ന ശ്വാസകോശരോഗമാണ് പന്നിപ്പനി. പന്നികളെ ഇടയ്ക്കിടെ രോഗം ബാധിക്കാറുണ്ടെങ്കിലും സാധാരണഗതിയില്‍ മനുഷ്യര്‍ക്ക് രോഗം വരാറില്ല. മനുഷ്യര്‍ക്ക് രോഗം പകര്‍ന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പക്ഷേ, മുമ്പ് ഉണ്ടായിട്ടുണ്ട്. 2005-2009 കാലത്ത് അമേരിക്കയില്‍ 12 പേരെ പന്നിപ്പനി ബാധിച്ചു. ആര്‍ക്കും ജീവഹാനിയുണ്ടായില്ല. 1988-ല്‍ അമേരിക്കയില്‍ ഒരു സ്ത്രീ രോഗംബാധിച്ച് മരിച്ചു. 1976-ല്‍ അമേരിക്കയില്‍ തന്നെ 200 പേരെ പന്നിപ്പനി ബാധിച്ചു. അന്നും ഒരാള്‍ മരിക്കുകയുണ്ടായി. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെ സംക്രമിക്കാന്‍ ശേഷിയുള്ള രീതിയില്‍ പന്നിപ്പനി വൈറസ് അപകടകാരികളായി മാറിയിരിക്കുന്നു എന്നതാണ് ഇപ്പോള്‍ ഭീതി പരത്തുന്നത്.
-ഹരികൃഷ്ണന്‍.


ലോകത്തിന് പനിക്കുമ്പോള്‍ റംസ്ഫെഡ് ചിരിക്കും

ആഗോളവത്കരണമെന്നാല്‍ മനുഷ്യരാശിയും സമ്പത്തും തമ്മിലുള്ള യുദ്ധമാണ്. ജനകീയ ഗവണ്‍മെന്റുകള്‍ക്കുപകരം കോര്‍പറേറ്റ് നിയന്ത്രിത ഗവണ്‍മെന്റുകള്‍ ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളെല്ലാം യഥാര്‍ഥ വിവരങ്ങള്‍ പറയാതെ കോര്‍പറേറ്റ് ബിസിനസുകളില്‍ പങ്കാളികളായിരിക്കുന്നു. അപ്പോള്‍ എങ്ങനെ നാം നേരറിയും?
-ജാഗ്രത.


ഒറ്റയാന്റെ പാപ്പാന്‍



മലയാള സിനിമയില്‍ സ്വന്തമായ അഭിനയത്തിന്റെ ഗൃഹപാഠമായിരുന്നു മുരളി. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ തിരിച്ചറിവുകള്‍ കൊണ്ട്‌ ദൃശ്യപഥത്തില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനായിരുന്നു മുരളി. മലയാളിയുടെ സിനിമാ പ്രേക്ഷണ രീതിയും സിനിമാഭിനയവും സംബന്ധിച്ച മുന്‍കാല പാഠാവലികള്‍ ആദ്യകാലത്തു തന്നെ അട്ടിമറിച്ച ഒരു നടനായിരുന്നു അദ്ദേഹം. കരുത്തുറ്റ മുഖാഭാവത്തിലൂടെ ശരീരചലനത്തിലൂടെ സ്വന്തമായൊരു അഭിനയച്ചിട്ട വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം മലയാളം നടന്‍മാരില്‍ ഒരാളായിരുന്നു മുരളി.
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍.


ഒരു ചതുരത്തെ അതേ പരപ്പളവുള്ള സമചതുരമാക്കി മാറ്റാമോ?

വരാപ്പുഴ എച്ച്..ബി.എച്ച്.എസിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായ പി.എ ജോണ്‍ സാര്‍ നമ്മുടെ വായനക്കാര്‍ക്ക് വേണ്ടി ഒരു ചോദ്യം നമ്മുടെ പോസ്റ്റല്‍ വിലാസത്തില്‍ അയച്ചു തന്നിട്ടുണ്ട്. ഇന്ന് നമുക്കത് പങ്കു വെക്കാം. ഇതോടൊപ്പം തന്നെ ചരടിന്റെ നീളം കണ്ടെത്താമോ എന്ന ചോദ്യത്തിന്റെ ഉത്തരവും കൃത്യമായി തന്നെ വരച്ച് കണ്ടെത്തി അദ്ദേഹം നമുക്കയച്ചു തന്നിട്ടുണ്ട്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.

ഇത് 5സെ.മീറ്റര്‍ നീളവും 2 സെ.മീറ്റര്‍ വീതിയുമുള്ള ഒരു ചതുരക്കടലാസ് ആണ്. ഇതിന്റെ പരപ്പളവ് (വിസ്തീര്‍ണം) 10 .സെ.മീ ആണല്ലോ? ഇത് പരമാവധി 4 തവണവരെ മുറിക്കാം. ഇങ്ങനെ മുറിച്ചു കിട്ടുന്ന കഷണങ്ങള്‍ ചേര്‍ത്തു വെച്ച് സമചതുരം രൂപീകരിക്കാമോ?

-മാത്തമാറ്റിക്സ്.


എഡിന്‍ബറൊ


ചരിത്രാഖ്യായികകള്‍ക്കു തുടക്കം കുറിച്ച എഡിന്‍ബറോ

സാഹിതീയ നഗരി എന്ന്‌ 2004- ല്‍
യൂണെസ്കോ അംഗീകാരം നല്‍കിയ പ്രാചീന നഗരിയാണ്‌
സ്കോട്ലണ്ട്‌ തലസ്ഥാനമായ
എഡിന്‍ബറോ.
-ഡോ. കാ‍നം ശങ്കരപ്പിള്ള.



ട്വിസ്റ്റുള്ള അഥവാ രക്തം മരവിക്കുന്ന കഥ



ആസ്വാദക മനസ്സിലേക്കിറങ്ങി ചെല്ലാന്‍ ഒരു കഥയ്ക്ക് വേണ്ടതെന്തൊക്കെയാണെന്നു എന്റെയനിയത്തി വാവയോട് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം വളരെ സിമ്പിളാണു.നല്ല കിടിലന്‍ ട്വിസ്റ്റ്.അതില്ലെങ്കില്‍ കഥയെങ്ങനെ കഥയാവുമെന്നാണവളുടെ പക്ഷം.ഏതു മഹദ് കഥ വായിച്ചവളോട് ചെന്നു പറഞ്ഞാലും ഉടനെ വരുന്ന ചോദ്യം“ഹോ..പിന്നെ..ആദ്യം അതിനകത്ത് വല്ല ട്വിസ്റ്റുണ്ടോന്നു പറ” എന്നാണു...
-



ഫുട്ബോള്‍ കളരി

ഫുട്ബോളിനോട് എനിക്കുള്ള വിരോധത്തിന് പിന്നില്‍ ഞങളുടെ ഗ്രാമത്തില്‍ നടക്കുന്ന വൈകുന്നേരങളിലെ ഒരു മണിക്കൂര്‍ തട്ടി മുട്ടിക്കളിയില്‍ അണ്ണാക്കിലെ വെള്ളം വറ്റുവോളം കിടന്ന് ഒ‍ാടിയാലും ഒരു തവണ കാലില്‍ പന്ത് കിട്ടിയാല്‍ തന്നെ അത്ഭുതം എന്നത് കൊണ്ടാണെന്ന് എന്റെ എതിരാളികള്‍ പറയുമെങ്കിലും പ്രധാന കാരണം അതായിരുന്നില്ല.

സംഭവം ഇതാണ്. തൊണ്ണൂറ്റി ആറിലെ ഒരു സായാഹ്നം. പതിവ് പോലെ അന്നും ഞാന്‍ കളിക്കാന്‍ പോയി. (കാര്യമൊന്നും ഇല്ലെങ്കിലും). ഒന്നുമില്ലെങ്കിലും ഞങളുടെ പാടത്തെ (ഞങളുടെ എന്ന് പറഞ്ഞാല്‍ എന്റെ അപ്പാപ്പന്റെ എന്നല്ല.) പ്രക്യതി ഭംഗി ആസ്വദിക്കാമല്ലോ എന്ന് കരുതി ഞാനും കളിക്കാനായി പാടത്ത് നേരത്തെ തന്നെ സന്നിഹിതനായി...

ക്രിക്കറ്റും ബാല്‍താക്കറെയും

എനിക്കെന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്ന ഏക കായിക ഇനമായിരുന്നു ക്രിക്കറ്റ്. അത് കൊണ്ട് തന്നെ ഒരു കാലത്ത് ഈ കളി എനിക്ക് ജീവനായിരുന്നു. അന്ന് രാവിലെ കളിക്കാനായി പാടത്തേക്ക് പോയാല്‍ വൈകീട്ട് വീട്ടിലെ കോഴിയും ഞാനും ഒരുമിച്ചായിരുന്നു വീടണയാറ്. മഴക്കാലത്ത് തെങിന്‍ തോപ്പിലും അല്ലാത്തപ്പോള്‍ പാടത്തുമായി കളിയങനെ തുടര്‍ന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ അനിഷ്ട് സംഭവം നടക്കുന്നത്

-പനവലി.



മൂത്രമൊഴിക്കുന്നവരുടെ ശ്രദ്ധക്ക്..

മൂത്രമൊഴിക്കാത്തവര്ക്ക് നിയമപ്രകാരമുള്ള മുന്നറിയിപ്പ്- നിങ്ങള്‍ അടുത്തുള്ള ഏതെങ്കിലും ആശുപത്രി സന്ദര്‍ശിക്കുക...
-സത.


നിശ്ശബ്ദനായി നടന്നു പോയ ഒരാള്‍

അഞ്ചാം ക്ലാസ്സ്‌ മുതല്‍ എട്ടാം ക്ലാസ്‌ വരെയുള്ള എന്‍റെ സ്കൂള്‍ ജീവിതത്തില്‍ പ്രത്യേകതകള്‍ ഒന്നും ഇല്ല, ക്രിസ്ത്യന്‍ മാനേജ്മെന്‍റ് നടത്തുന്ന സ്കൂള്‍. ഏഴാം ക്ലാസ്സ്‌ വരെ കന്യാസ്ത്രീകള്‍ പഠിപ്പിക്കുന്നുണ്ട്. അമ്മയെയും അപ്പച്ചനെയും അവര്‍ക്കെല്ലാം നല്ല പരിചയമാണ്. അമ്മ മഠത്തില്‍ ആയിരുന്നല്ലോ കുറെ കാലം. പിന്നെ അമ്മ നന്നായി പാചകം ചെയ്യുന്നതിനാല്‍ എന്തെങ്കിലും വിശേഷ ദിവസങ്ങളോ അല്ലെങ്കില്‍ മഠത്തില്‍ ക്യാമ്പിനായി കന്യാസ്ത്രീകള്‍ ദൂരെ നിന്നും വരുമ്പോഴോ കന്യാസ്ത്രീകള്‍ വീട്ടിലേക്കു വരും, ചിലപ്പോള്‍ പാചക കൂട്ടുകള്‍ ചോദിക്കാന്‍, അല്ലെങ്കില്‍ ചേരുവകളുടെ അളവ് ചോദിക്കാന്‍. അതുമല്ലെങ്കില്‍ മരിയ ഒന്ന് അതുവരെ വന്നു പലഹാരങ്ങളുടെ കൂട്ട് ക്ലാരയ്ക്ക്‌ എടുത്തു കൊടുക്കുമോ എന്ന് ചോദിക്കും. ക്ലാര ചേച്ചി മഠത്തിലെ പാചകക്കാരി ആയിരുന്നു. ഇതൊക്കെ കൊണ്ടു കുരുത്തക്കേടുകള്‍ ഒന്നും ഞാന്‍ ഒപ്പിച്ചില്ല.
-മേരി ലില്ലി.


ഇങ്ങനെയും ഒരു ഓണം

അകലെ ആര്‍പ്പു വിളികളുയരുന്നു, അമ്മതന്‍ അകതാരില്‍ ‍പെരുമ്പറയും.
കരങ്ള്കുള്ളില്‍ തന്‍ ഉണ്ണിയേയും ചേര്‍ത്ത്‌പ്പിടിച്ചു പൂമുഖതമ്മന്നില്പൂ.

"എന്തേ വന്നീല അമ്മയീ മുറ്റത്തു മാവേലിമന്നന്‍,
എന്തേ ഇട്ടിലൂഞ്ഞാലും ഈ മുറ്റത്തു നമ്മള്‍

നിരത്തീല പൂകള്‍ ഒരുകീല സദ്യ,
എത്തീല കൂട്ടുകാര്‍, വാങ്ങീല കോടിയും.
എന്തേ തിരുവോണ്ണത്തിന്നു നമ്മുടെ കുടിലിലിതിന്ങ്ങ്നെയമ്മേ..... "
-കണ്ണന്‍.




ദേവുട്ടന്‍റെ പൊന്നോണം

നാട്ടിലേക്ക് പോകാനുള്ള ഉത്സാഹത്തിലാണ് ദേവുട്ടനും ഏട്ടന്‍ അപ്പുട്ടനും. ഈ തവണത്തെ ഓണം മുത്തശ്ശിയുമൊത്ത് നാട്ടിലാണ്. അമ്മയുടെ കൂടെ ദേവുട്ടനും അപ്പൂട്ടനും ഞായറാഴ്ച എയര്‍ ഇന്ത്യയില്‍ ഷിക്കാഗോയില്‍ നിന്ന് പുറപ്പെടുകയാണ്.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ദേവുട്ടന് മനസ്സ് നിറയെ പൊന്നോണ നിറങ്ങളാണ്. കഴിഞ്ഞകൊല്ലം ഓണത്തിന് മുത്തശ്ശിയുമൊത്ത് തൃക്കാക്കര അപ്പനെ പൂജിച്ചതും കൂട്ടുകാരുമൊത്ത് ഓടി കളിച്ചതും എല്ലാം ഒരു കൊല്ലം കഴിഞ്ഞും ദേവന്‍ മറന്നിട്ടില്ല...
-കറുത്തേടം (ആല്‍ത്തറയില്‍)


"കലികാലം "


ഹോ പറയാതെ വായ രാവിലെ ആ TV തുറന്നാല്‍ ഒടനെ കേള്‍കാം ഇന്ന് നിങ്ങള്‍ക്ക് ദോഷമാണ് ഇന്ന് നിങ്ങള്‍ പുറത്തു ഇറങ്ങരുത് ഇന്ന് നിങ്ങളെ വഴിയെ പോകുന്നവന്‍ തുപ്പും മാന്തും തോണ്ടും എന്നൊക്കെ പരങ്ങു കുറെ ജോത്സ്യന്മാര്‍ വന്നിരുന്നു പറയുന്നത്. അവരൊക്കെ പറയുന്നത് കണ്ടാല്‍ തോന്നും അത് കണ്ടിട്ടാ ആളുകളൊക്കെ ദിവസേന ഓരോന്ന് ചെയുന്ന എന്ന് അല്ല ദോഷം പറയരുതല്ലോ അങ്ങനെ ചെയുന്നവരും ഉണ്ട്.
-വിനോദ്


“നീ എന്ത് ചെയ്യാന്‍ പോകുന്നു?”

“എഴുതാന്‍”

“ഈ പാതിരാത്രിക്കോ? പോയിക്കെടന്നൊറങ്ങെടാ ചുള്ളി”

“ആന്റൊ, ഒരു വാല്‍മികത്തിലകപ്പെട്ട കവിയാണു ഞാന്‍, ഒരു രാമയണമെങ്കിലും എഴുതാതെ എന്റെ മനസടങ്ങില്ല.”

“നീയെന്തിലൊ അകപ്പെട്ടെന്ന് കൊറച്ചുനാളായി തോന്നിയിട്ട്, ഇതു പോലൊരു പണ്ടാരത്തിലാണെന്നറിഞ്ഞില്ല. ഇനി അങ്ങിനെ വെല്ലതുമാണെങ്കില്‍ ഈ രാമായണം എഴുതുന്ന നേരത്തിനു നീ വെല്ല സുവിശേഷമോ ഇടയലേഖനമോ എഴുത്…ഒന്നുമല്ലേലും നമ്മള്‍ സത്യക്രിസ്ത്യാനികളല്ലെ”

....................

-അരുണ്‍ ചുള്ളിക്കല്‍



അദ്ധ്യായം 28 - രാവണന്‍ വധിക്കപ്പെടുന്നു


രാമരാവണയുദ്ധം ആരംഭിക്കയായി..
പത്ത് പടനായകരോട് കൂടിയും, ലങ്കയിലുള്ള മുഴുവന്‍ സേനയോടു കൂടിയും രാവണന്‍ യുദ്ധത്തിനു വന്നിരിക്കുന്നു.അവരെ നേരിടാന്‍ ശ്രീരാമദേവന്‍ ഒറ്റക്ക് തയ്യാറാവുന്നു..
വന്ന രാക്ഷസര്‍ക്ക് ഒരോരുത്തര്‍ക്കും, ഭഗവാന്‍ തങ്ങളോടാണോ യുദ്ധം ചെയ്യുന്നതെന്ന് പോലും തോന്നി തുടങ്ങിയിരിക്കുന്നു.ശ്രീരാമദേവനെ ഒരു വ്യക്തിയായല്ല തോന്നുന്നത്, ഒരോ രാക്ഷസനേയും എതിരിടാന്‍ ഒരോ ശ്രീരാമന്‍ ഉണ്ടായ പോലെ തോന്നുന്നു..
-അരുണ്‍ കായംകുളം.


പിറന്നാളില്‍


ഉയിരിന്‍ കൊലക്കുടുക്കാവും നിരോധിനെ

പിറന്നാള്‍ബലൂണാ‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം?



-റാം മോഹന്‍ പാലിയത്ത്.



അകന്നു പോകുന്നവരോട്

ജീവിച്ചതെന്തിന് എന്നൊരു ചോദ്യം
വഴിമുടക്കുമ്പോള്‍ മാത്രം
ഒരുപക്ഷേ,
ആത്മഹത്യയിലെ ധീരതയെക്കുറിച്ച്
നിങ്ങള്‍ വാചാലനായേക്കാം.

രണ്ടിടങ്ങള്‍ തമ്മിലുള്ള അകലം
ഒഴിഞ്ഞില്ലാതാവാന്‍ മാത്രം
തുഴഞ്ഞു തീര്‍ത്ത പുഴ ചെന്ന്
കടലിനോടു പറയുമായിരിക്കും
തകര്‍ന്ന തോണിയില്‍ സ്പന്ദിക്കുന്ന
ഒരു ഹൃദയമുണ്ടായിരുന്നെന്ന്.
.................
-കാവലാന്‍.


കോരന്‍മാരുടെ ആഗസ്റ്റ് 15

കോരന്മാരോട് സ്നേഹപൂര്‍വ്വം:
ഇന്ന് സ്വാതന്ത്ര്യദിനമാണ്...
അരി വാങ്ങാന്‍ കാശില്ലെന്ന് പറഞ്ഞ്
ആരും പായസം കുടിക്കാതിരിക്കരുത്;
...........
-ശ്രദ്ധേയന്‍.


ഒരു പ്രത്യേക സ്ഥലത്തെ.. പ്രത്യേക കുറിപ്പ്..

ഞാനിന്നലെ
ഒരു ചേച്ചിയെ കണ്ടു.
നീളമുള്ള
പച്ചക്കുപ്പായത്തില്‍
കൈകള്‍ ആകാശത്തേക്ക്
നീട്ടിപ്പിടിച്ചിരിക്കുന്ന
സുന്ദരിയായ ഒരു ചേച്ചി.
............
-അരുണ്‍ ടി വിജയന്‍.


കുമാരന്റെ സ്വാതന്ത്യം
















കൂടുതല്‍ പഠിച്ചിട്ടില്ലേലും
കുമാരന്‌ കുറച്ചൊക്കെയറിയാം..
പതിനൊന്നാം വയസ്സില്‍-

ഇന്‍ഡ്യയെന്നൊരു
രാജ്യമുണ്ട്‌
അതിനൊരു കൊടിയും.
അവിടെയെന്തോ നടക്കുന്നുണ്ട്‌.

പള്ളിക്കൂടത്തിലെ
പിള്ളേര്‍ക്കു വീശാനാണ്‌
പ്ലാസ്റ്റിക്ക്‌ കൊടിയില്‍
പിന്നു്‌ അടിക്കുന്നത്‌.
..........
-കണ്ണുകള്‍


മൂന്ന് നുറുങ്ങുകവിതകള്‍(?)


മൗനം
ഉത്തരങ്ങളോടിണചേരാന്‍
വെമ്പുന്ന
ചോദ്യങ്ങളുടെ
രണ്ടറ്റത്തായി
നമ്മുടെ മൗനം.
.............
(പോസ്റ്റില്‍ വായിക്കുക)
-ചൈത്രം


നിനക്കപ്പുറം


നിനക്കപ്പുറം
നിന്റെ ചിതയില്‍ നിന്നു ചിതറിയ
പല്ലുകള്‍ ചേര്‍ത്ത്
നിന്റെ ചിരിയുണ്ടാക്കി ...
-നിധീഷ്.

ദൈവത്തിന്റെ കണ്ണുകൾ

-ടോംസ്.


വിട പറയാനാവാതെ...


-വേണു.


ചെമ്പകപൂക്കള്‍

പോതുപാറ ദേവീക്ഷേത്രത്തിലും,പുത്തന്‍ വിള ആയിരവല്ലി ക്ഷേത്രത്തിലും പിന്നെ എന്‍റെ വിടിനടുത്തുളള ഇടിഞ്ഞുപോളിഞ ആളും പൂജയും ഇല്ലാത്ത ക്ഷേത്രത്തിലും നിറയെ ചെമ്പകമരങ്ങള്‍ ഉണ്ട് ഓരോ ഉത്സവകാലത്തും അവ നിറയെ പൂക്കാറുണ്ട് ആപുക്കള്‍ എല്ലാം തന്നെ തേരുവിളക്കിലെ വര്‍ണ്ണങള്‍ ആയി മാറും ......
-കല്ലന്‍ കാണി.


1 comments:

Shahul Hameed Chenkara said...

കുട്ടിക്കാലത്തു വഴിയോരത്തെ ഇരച്ചിക്കടയുടെ എതിരേ നില്കുന്ന ചെമ്പക മരത്തിന്റെ അവിടുത്തെ വളവു കടക്കുവാന്‍ പേടിമൂലം ഞാന്‍ ബ്ര്ബ്രൂബ്രൂ എന്നു ചുണ്ടുകള്‍ കൊണ്ട് വണ്ടി ഓടിക്കുന്ന ശബ്ധമുണ്ടാക്കി ഞാന്‍ ഓടുമായിരുന്നു.
വലുതയപ്പൊല്‍ ആ ചെമ്പകമരം വഴിക്കു വീതികൂട്ടാന്‍ വെട്ടിമാറ്റിക്കലഞതു നഷ്ടബോധത്തോടെ ഓര്‍ക്കുന്നു.....

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP