FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

12ആഗസ്റ്റ് 2009 - ബൂലോഗം ഓണാവേശത്തിലേക്ക്..

Tuesday

ബൂലോഗം ഓണാവേശത്തിലേക്ക്

സ്വ. ലേ.

കാര്‍ഷിക സമൃദ്ധിയുടെ ഉത്സവമായ ഓണത്തെ വരവേല്‍ക്കാന്‍ ബൂലോഗവും തയ്യാറെടുത്ത് വരുന്നതായി ഞങ്ങളുടെ ലേഖകന്‍ അറിയിക്കുന്നു.

ആല്‍ത്തറയിലും‌

തോന്ന്യാശ്രമത്തിലും‌ വിവിധ ഓണാഘോഷ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.

ടി എ ശശിയുടെ

ചാന്ത്

അരുണ്‍ ചുള്ളിക്കലിന്റെ

കോര്‍പ്പറേറ്റ് ഓണമുണ്ട്...

അരുണ്‍ കായം കുളത്തിന്റെ

പഴഞ്ചൊല്ലില്‍ പതിരുണ്ട്.......

എന്നീ പോസ്റ്റുകളോടെ ആല്‍ത്തറയില്‍ ഓണാഘോഷങ്ങള്‍ തുടങ്ങിയപ്പോള്‍ ചാണക്യന്റെ

വീണ്ടുമൊരു പൊന്നോണം കൂടി വരവായ്.....

എന്ന പോസ്റ്റോടു കൂടി തോന്ന്യാശ്രമത്തിലും ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ബൂലോകത്തില്‍ ഓണം വന്നേ !!!!

എന്ന കാപ്പിലാന്റെ പോസ്റ്റിനു പുറകെ ആശ്രമജീവി തുടങ്ങിയ ഓണം ബ്ലോഗടി മത്സരം

ബ്ലോഗടി പെരുക്കം റൗണ്ട്-1

കഴിഞ്ഞ് ഇപ്പോള്‍

തോന്ന്യാശ്രമം-ഓണം ബ്ലോഗടി-2 മായി ആവേശപൂര്‍വ്വം മുന്നോട്ട് പോകുന്നു. വരും ദിവസങ്ങളില്‍ ബൂലോഗം കൂടുതല്‍ വൈവിധ്യം നിറഞ്ഞ ഓണഘോഷ പോസ്റ്റുകളുമായി സജീവമാകാന്‍ തയ്യാറെടുക്കുന്നതായി അറിയുന്നു.

-ബ്ലോത്രം ലേഖകന്‍.

നമ്മള്‍ അറിയണം...

വിവരാവകാശനിയമത്തെക്കുറിച്ചു വിശദീകരിയ്ക്കുന്നതിനും അതിനെക്കുറിച്ചറിയാത്തവരെ സഹായിയ്ക്കുന്നതിനും വേണ്ടി വി. ടി നന്ദകുമാര്‍ എന്ന പത്രപ്രവര്‍ത്തകന്‍ ബ്ലോഗ് ആരംഭിച്ചിരിയ്ക്കുന്നു. വിവരാവകാശ നിയമത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഈ ബ്ലോഗില്‍ കമന്റായിടാം...
ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത് കൊട്ടോ‍ട്ടിക്കാരന്‍.



പന്നി പനി കേരളത്തിൽ ഒരു മരണം

എച്ച്1എൻ1ബാധിച്ചു രാജ്യത്ത് പത്തുപേർ മരിച്ചു.അവസാനം കേരളത്തിലും ഒരു മരണം റിപ്പോർട്ട്
ചെയ്തിരിക്കുന്നു.
പല ന്യൂസ് ചാനലുകളിലും ഈ വാർത്ത ഇപ്പോ ഫ്ലാഷായി കാണിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പന്നി പനി ബാധിച്ച് ഒരു യുവാവ് മരിച്ചു എന്ന വാർത്ത.
-അനൂപ് കോതനല്ലൂര്‍.

തിരുവനന്തപുരത്തും പന്നിപ്പനി മരണം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യ എ (എച്ച്‌1 എന്‍1) മരണം സ്‌ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ വില്‍സണ്‍ ലൂക്കോസാണ്‌ മരിച്ചത്‌. യു എസില്‍ നിന്ന്‌ ചെന്നൈ വഴി നാട്ടിലെത്തിയ 35 കാരനായ ഇയാള്‍ ഒരാഴ്‌ചയായി തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

-സൂചകം.



പന്നിപ്പനി-കളി കാര്യമാകരുത്

മൂന്നു ദിവസത്തിനുള്ളില്‍ പത്തു മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയും പന്നിപ്പനി ഭീഷണിയില്‍ നിന്നു തീരെ മുക്തമല്ല എന്ന വെളിപ്പാടിലേക്ക് ജനങ്ങളും ആരോഗ്യരംഗവും മെല്ലെ കണ്ണുതുറന്നു തുടങ്ങി. കേരളത്തില്‍ തൃശൂരിലും മറ്റും ചില കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ലക്ഷത്തിലധികം പന്നിപ്പനി മരണങ്ങളുണ്ടായേക്കാമെന്ന് ആരോ പ്രവചിച്ചു കഴിഞ്ഞത്രെ. ആ നിലക്ക് നമ്മുടെ നാട്ടിലും എന്താവുമെന്ന് ആശങ്കയുണ്ട്. അവശ്യ മുങ്കരുതലുകള്‍ ഉടനെ എടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം. ആരോഗ്യ വകുപ്പ് നടപടികള്‍ കൈക്കൊള്ളുന്നത് നോക്കിയിരിക്കാതെ വ്യക്തി പരമായി എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് ശ്രദ്ധിക്കണം.

-ആചാര്യന്‍.


പകര്‍ച്ചപ്പനി തടയാന്‍ ഹോമിയോ

പകര്‍ച്ചപ്പനി പ്രതിരോധത്തിന് ‍ ഹോമിയോ ചികിത്സ ഫലപ്രദമാണെന്ന് അനില്‍@ബ്ലോഗ് തന്റെ പതിവുകാഴ്ചകകള്‍ എന്ന് ബ്ലോഗില്‍ വിശദീകരിക്കുന്നു. വിവിധയിനം പനികള്‍ പടരുന്ന ഈ കാലത്ത് തീര്‍ത്തും ഉപകാരപ്രദമാണ് ഈ പോസ്റ്റ് എന്ന് കരുതുന്നു.
പനിപ്രതിരോധത്തിന് ഹോമിയോ:
പനികള്‍ക്ക് പ്രത്യേകിച്ച് ഏറ്റവും ഫലപ്രദമായ മരുന്നുകള്‍ നല്‍കുന്ന ചികിത്സാ സമ്പ്രദായമാണ് ഹോമിയോപ്പതി. കേരള സര്‍ക്കാരിന്റെ ഹോമിയോപ്പതി വകുപ്പ് പനി പ്രതിരോധത്തിനും പനിചികിത്സക്കും വിവിധങ്ങളായ പദ്ധതികളുമായി ഇന്ന് പ്രവര്‍ത്തന നിരതമാണ്. പനി ചികിത്സയേക്കാള്‍ ഫലപ്രദമായി പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഉപയോഗിക്കപ്പെടുന്നുമുണ്ട്...
-അനില്‍@ബ്ലോഗ്.



സ്വയാശ്രയം കോടതി ഭരണഘടന

RVG മേനോന്റെ സ്വയാശ്രയ വിഷയത്തിലുള്ള ലേഖനം അവതരിപ്പിച്ച എന്റെ പോസ്റ്റില്‍ ഉണ്ണികൃഷ്ണന്‍ കേസില്‍ ഉള്ള 50:50 എന്ന പ്രവേശന രീതി ഭരണഘടന വിരുദ്ധമാണ്‌ എന്ന TMA പൈ കേസിലെ വിധിയെപ്പറ്റി ഉണ്ടായ ജോജുവിന്റെയും KK യുടെയും അഭിപ്രായങ്ങളാണ്‌ ഈ പോസ്റ്റിന്റെ പ്രചോദനം
-കിരണ്‍ തോമസ് തോമ്പില്‍


പള്ളിക്കെന്താ പാഠപുസ്തകത്തില്‍ കാര്യം?

പള്ളിക്കാര്യം ഇങ്ങിനെയാണ്. ശാസ്ത്രമായാലും സാഹിത്യമായാലും പള്ളി അല്പമൊന്നു പേടിക്കും. അതു റോമായിലെ പള്ളിയായാലും കേരളത്തിലെ പള്ളിയായാലും. ഒരു പാവം 'മതമില്ലാത്ത ജീവന്റെ' പേരിലുള്ള പള്ളിനാടകങ്ങള്‍ തീര്‍ന്നു വരുന്നതേയുള്ളൂ. അപ്പോഴാണ് പുതിയൊരു പള്ളിപ്പേടി. ആഗസ്റ്റ് 9ലെ പത്രങ്ങളൊന്നു നോക്കൂ. കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) എട്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തിന്റെ അധ്യാപക സഹായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു!
-ജിപ്സന്‍ ജേക്കബ് (ദില്ലി പോസ്റ്റില്‍)

മലയാളം ബിരുദപാഠ്യപദ്ധതി ശില്പശാല

കോഴിക്കോട് സര്‍വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന ക്രെഡിററ് & സെമസ്റര്‍ ഡിഗ്രി പാഠ്യപദ്ധതിയില്‍ മലയാളം കോമണ്‍ കോഴ്സുകളുടെ സിലബസ്സ് പ്രകാരമുള്ള ക്ളാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍, നിരന്തരമൂല്യനിര്‍ണ്ണയം എന്നിവയെ സംബന്ധിച്ച ഒരു ഏകദിന ശില്പശാല പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവ. സംസ്കൃതകോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ് 12 ബുധനാഴ്ച സംഘടിപ്പിക്കുന്നു.
-സന്തോഷ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് പോസ്റ്റില്‍ പോവുക)


ഒരു സംഖ്യയുടെ മൂന്നാം കൃതി.


കൊഴുക്കല്ലൂര്‍ നിന്നും ജയരാജന്‍ വടക്കയില്‍ അയച്ചു തന്ന ഒരു ഗണിതവിസ്മയം നമുക്ക് പങ്കു വെക്കാം. ഇത്തരമൊരു രീതി നമ്മളില്‍ എത്ര പേര്‍ക്ക് അറിയാമെന്നറിയില്ല.
(കൂടുതല്‍ അറിയാന്‍ പോസ്റ്റിലേക്ക് പോകുക)
-മാത്തമാറ്റിക്സ്



കലിയുഗം ??

അടുത്തനാളില്‍ വായിച്ച ഒരു ലേഖനം ആണീ പോസ്റ്റിനാധാരം. ശ്രീമതി മിനി എഴുതിയ
കലിയുഗചിന്തകള്‍ എന്ന പോസ്റ്റിലെ ഒരു പ്രസ്താവനയാണു താഴെ.

നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാന്‍ കഴിയാത്ത പലതുമാണ് ഇന്ന് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത് എന്ന് അറിയാന്‍ കഴിയും. പുതിയ കലിയുഗലക്ഷണങ്ങള്‍ അവതരിക്കുകയാണ്. അതിലൊന്നാണ് സ്വവര്‍ഗ്ഗ വിവാഹം...
-കാളിദാസന്‍ (സമകാലിക പ്രശ്നങ്ങള്‍)



ഷാരു എവിടെ?.

മലയാളത്തിലെ ബ്ലോഗ് രചനകൾക്കിടയിൽ പ്രണയത്തിനു കവിതകളിലൂടെ പുതിയ ഭാഷ നല്കിയ
എഴുത്തുകാരിയാണ് ഷാരു.
മഴകാറ്റുപോലെ പ്രണയം , പ്രണയലേഖനം ,നിന്നെ ഞാൻ സേനഹിക്കുന്നു ,ആദ്യപ്രണയം ,പ്രണയമെ ഞാനും ,പൊയ്മുഖങ്ങൾ ,അങ്ങനെ ഷാരു തന്റെ ഭാവനയിൽ വരച്ചിട്ട പ്രണയ സങ്കല്പങ്ങൾ എത്രയെത്രയാണ്. ബ്ലോഗിലെ പെൺ എഴുത്തുകാർക്കിടയിൽ ഷാരുവിനെ വേറിട്ട് നിറുത്തുന്നതും അവർ ചിന്തകളിൽ കാത്തു സൂക്ഷിക്കുന്ന പ്രണയഭാവങ്ങൾ തന്നെ...

ബൂലോഗത്ത് ദീര്‍ഘകാലമായി സജീവമല്ലാതെയുള്ള ബ്ലോഗര്‍മാര്‍ക്കായി അനൂപ് കോതനല്ലൂര്‍ നടത്തുന്ന അന്വേഷണങ്ങള്‍ (കൂടുതല്‍ വിവരങ്ങള്‍ എന്റെ കേരള നാട് എന്ന ബ്ലോഗില്‍).


"ആഫ്ടര്‍ യൂ"

"ആഫ്ടര്‍ യൂ"

ബാബു പോള്‍-രണ്ടാം ഭാഗം

കുറെ നാളുകള്‍ക്കു മുമ്പു വായിച്ചതാണ്.
ഓര്‍മ്മപ്പിശകു വരാം.

"പഹലേ ആപ്" എന്ന വിഷയത്തില്‍ മസൂറിയില്‍
ബാബു പോളിനും മറ്റും ക്ലാസ് എടുക്കന്ന
സമയത്തെ സംഭവ വിവരണം എന്നു തോന്നുന്നു.
കൂടെയുണ്ടായിരുന്ന സര്‍ദാജി ട്രയിനിയുടെ ഭാര്യയുടെ
വയറ്റില്‍ കിടക്കുന്ന ഇരട്ടക്കുട്ടികള്‍ പഹലേ ആപ്
പഹലേ ആപ് ("താന്‍ മുമ്പേ,താന്‍ മുമ്പേ") എന്നു
മൊഴിഞ്ഞ് വെളിയിലേക്കു വരാന്‍ മടിക്കുന്നതായി
ഒരു പരാമര്‍ശനം.പ്രസവദിനം നീണ്ടു പോകുന്നു...
-ഡോ കാനം ശങ്കരപ്പിള്ള.


പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്‍ (വേണം) വേണ്ട !

"ധര്‍മ്മാര്‍ത്ഥകാമാ: സമ എവസേവ്യാ:
യ ഏക സേവീ സ:നരോ ജഘന്യ: "

ധര്‍മ്മം അര്‍ത്ഥം കാമം ഇവ സമമായി സേവിക്കപ്പെടണം. ഒന്നിനെ മാത്രം സേവിക്കുന്നവന്‍ നിന്ദ്യനെന്നു ഭഗവാന്‍ വേദവ്യാസന്‍ മഹാഭാരതത്തില്‍ പറഞ്ഞിട്ടുണ്ട്. വിവാഹ കര്‍മ്മം ചതുര്‍വര്‍ഗ്ഗ ഫല പ്രാപ്തിക്കുള്ള ഒന്നിന്റെ ശുഭാരംഭവും...
-കറുത്തേടം.


മാപ്പിളപ്പാട്ടുകള്‍ ദൃശ്യമാധ്യമങ്ങളില്‍

മാപ്പിളപ്പാട്ടുകള്‍ മുസ്ലിം ഗൃഹാന്തരീക്ഷത്തിലും അവരുടേതായ പ്രവര്‍ത്തന മേഖലയിലും മാത്രം ഒതുങ്ങിനിന്നതും പ്രചരിച്ചവയുമായിരുന്നു. അവ ലിഖിതപ്പെടുത്തിയിരുന്നത് മാപ്പിളമാര്‍ക്കിടയില്‍ മാത്രം പ്രചരിച്ചിരുന്ന അറബി -മലയാളം ലിപികളിലായിരുന്നു. 1898 മുതലേ മുസ്ളിങ്ങളുടെ ഇടയില്‍ മലയാള ലിപികളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന് വ്യാപകമായ പ്രചാരം ലഭിച്ചിരുന്നില്ല. 1941-42 കാലഘട്ടങ്ങളില്‍ മലപ്പുറത്ത് പ്രസിദ്ധീകരിച്ച 'മാപ്പിള റിവ്യൂ' എന്ന മലയാളം മാസികയിലാണ് ആദ്യമായി മാപ്പിളപ്പാട്ടിന്റെ ഇശലിലുള്ള ഒരു ഗാനം എന്റെ ശ്രദ്ധയില്‍പ്പെട്ടത്.
-വര്‍ക്കേഴ്സ് ഫോറം.


പതിമൂന്നുകാരിയായ ആ അമ്മപ്പെൺകുട്ടി.

......
രാവിലെ കാറിന്റെ ടയർ പഞ്ചറായത് ഈ നൊമ്പരത്തിപ്പൂവിനെ കാണാൻ വേണ്ടി മാത്രമായിരുന്നോ എന്റീശ്വരാ!
പിന്നിലിരുന്ന ഞാൻ അവളിരുന്ന സീറ്റിലേയ്ക്കിരുന്നു. അവൾ മോനെ മടിയിലിരുത്തി,എന്നോടു സഹകരിച്ചു. എനിയ്ക്കു കുമാരനല്ലൂരിലും അവൾക്ക് ഏറ്റുമാനൂരിലുമായിരുന്നു ഇറങ്ങേണ്ടത്...
....
ലതികാ സുഭാഷിന്റെ കുറിപ്പ്, മറക്കാനാവാത്തവള്‍ എന്ന ബ്ലോഗില്‍.


മിസ്സ്ഡ് കോള്‍‌
"മിസ്‌ഡ് കോള്‍"
ഇതാ പത്തനംതിട്ടയില്‍ ഒരു മാസത്തിനു മുമ്പ് ഒരു സംഭവം. വീട്ടമ്മയായ യുവതിയുടെ ഫോണിലേക്ക് ഒരു നമ്പരില്‍ നിന്ന് തുടര്‍ച്ചയായി മിസ്‌ഡ് കോള്‍. കോള്‍ അറ്റന്‍‌ഡ് ചെയ്താലോ? കണ്ണുപൊട്ടുന്ന പൂരത്തെറി. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ സഹായത്തോടെ വിളിക്കാരെ പിടിക്കാന്‍ വനിതാപോലീസ് പദ്ധതി തയ്യാറാക്കി. ഫോണിലേക്ക് വിണ്ടു വിളി വന്നപ്പോള്‍ വീട്ടമ്മ പോലീസിന്റെ തിരക്കഥയിലുള്ള സംഭാഷണങ്ങള്‍ വിളിക്കാരുടെ മുന്നില്‍ അവതരിപ്പിച്ചു.
-വിനോദ്.


സൗന്ദര്യച്ചന്ത

സൗന്ദര്യമത്സരം നടന്നാല്‍ കേരളം നശിക്കുമോ അതോ തിളങ്ങുമോ, മത്സരം പ്രോത്സാഹിപ്പിക്കണൊ നിരോധിക്കണൊ ആകപ്പാടെ ബഹളം ചാനല്‍ തോറും. കേട്ടു കേട്ട് ചെവി തഴമ്പിച്ചു. എപ്പ കണ്‍ഫ്യൂഷന്‍ അപ്പ ബേസിക്‌സില്‍ പോണമെന്ന് കണ്‍ഫ്യൂഷന്റെ പുണ്യാളനായ കണ്‍ഫ്യൂഷ്യസ് പറഞ്ഞിട്ടുണ്ട്.....
-അനോണി ആന്റണി.



ഉത്തരവാദിത്വത്തിന്റെ ഭാഷ

(ഒബാമയുടേ “ബീര്‍ സമ്മിറ്റ്” പരിശ്രമം സത്യസന്ധമായ നീക്കമായിരുന്നെന്നും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ജാതിയുടെയും മതത്തിന്റെയും വ്യത്യസ്തതകളേ സമീപിക്കേണ്ട രീതിയെക്കുറിച്ച് ഈ സംഭവം ചില ഉള്‍ക്കാഴ്ച്ചകള്‍ തരുമെന്നും ബര്‍ക്കാ ദത്ത് ഹിന്ദുസ്താന്‍ റ്റൈംസില്‍ എഴുതിയിരിക്കുന്നതിനെക്കുറിച്ച് ചില തോന്നലുകള്‍)
-ശ്രീ.

എന്റെ ആദ്യചതി

ജീവിതത്തിലെ ആദ്യപ്രേമം, അതെത്ര ചെറുപ്രായത്തിലുള്ളതാണെങ്കിലും, ആരും മറക്കില്ല എന്നാണു കേട്ടിട്ടുള്ളത്‌ (ശ്‌.... ആരോടും പറയല്ലെ....അനുഭവിച്ചിട്ടുള്ളതും!!!!).

നാലാംക്ലാസിൽ പഠിക്കുമ്പോൾ അവൾ ചിരിച്ചതോ പത്താംക്ലാസിൽ പഠിക്കുന്പോള്‍ പ്രേമലേഖനം എഴുതിയതോ ഒക്കെ മതി പലർക്കും ഓർക്കാൻ
-അപ്പൂട്ടന്റെ ലോകത്തില്‍ അപ്പൂട്ടന്‍.


വായിക്കാത്തവന്‍റെ സുവിശേഷം

തിരുവനന്തപുരം ഡീ സീ ബുക്ക്സില്‍ മലയാളം പുസ്തകങ്ങള്‍ ഉഷ്ണമേഘലയിലിരുന്നു വിയര്‍ക്കുന്നു. ഇങ്ഗ്ലീഷു പുസ്തങ്ങള്‍ക്കു ശീതീകരിച്ച മുറിയുണ്ട്.

“ ഹരി മാമാ ഡീ സീ ബുക്ക്സില്‍ പോകാം”

ഗള്‍ഫില്‍ നിന്നും അവധിയ്ക്കു വന്ന, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനന്തരവന് സ്കൂളില്‍ ഉപന്യാസമെഴുതാന്‍ മാധവിക്കുട്ടിയുടെ ഒരു കഥ വേണം. അങ്ങനെ എത്തിയതാണു ഡീ സീ ബുക്ക്സില്‍....
-ഹരിത്.


പ്രതീക്ഷകളുടെ വഴിയോരത്ത്...

ആദ്യമേ പറയട്ടെ, ഇതിലെ നായിക ഞാനല്ല....
പ്രണയം പറയാന്‍ ഭാവനകളെ കൂട്ടു പിടിച്ച ഒരു സുഹൃത്തിന്റേതാണ്‌... പക്ഷേ, ഇന്നും വ്യര്‍ത്ഥമായേക്കാവുന്ന ഏതൊ പ്രതീക്ഷകളെ വക വക്കാതെ, ജീവിതത്തെ ചിരിച്ചു കൊണ്ട് സ്വീകരിക്കുന്ന ഒരു കൂട്ടുകാരി...

-അഞ്ജു പുലാക്കാട്ട്.


ശിക്കാര്‍

ദൂരേ നിന്ന് തന്നെ ഫാം ഹൌസിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ജീപ്പ് സണ്ണിക്കുട്ടി കണ്ടു. ചേട്ടായിയും കൂട്ടരും അതിരാവിലെ തന്നെ എത്തിയിട്ടുണ്ട്. തലേന്ന് തറവാട്ടില്‍ വച്ച് വനത്തിലേയ്ക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു. ശിക്കാറിന് പോയിട്ട് കുറേ നാളായി. ചേട്ടായിയുടെ കൂടെയാണെങ്കില്‍ ബഹുരസമാണ്`. ഇരട്ടക്കുഴല്‍ത്തോക്കിന്റെ ഗര്‍ജ്ജനം , ഒപ്പം ചേട്ടായിയുടെ അലര്‍ച്ച. രണ്ടും കൂടിയാകുമ്പോള്‍ ഇര വീണിരിക്കും . അത്ര ഉന്നമാ . ഒരിക്കലും തെറ്റില്ല.

വിചാരിച്ചത് പോലെ ഒരുക്കങ്ങള്‍ നടക്കുകയാണ് ഫാം ഹൌസില്‍ . ചേട്ടായിയുടെ പക്കല്‍ തോക്ക് നാലെണ്ണമുണ്ട്. ഒരെണ്ണത്തിനേ ലൈസന്‍സുള്ളൂ. നിലത്തിരുന്ന് തിര നിറയ്ക്കുകയാണ് ചേട്ടായി.
-ജയേഷ് സാന്‍ (ലസ്സിയില്‍)


വഴിത്തിരിവ്

ഭാഗം : ഏഴ്

“പുത്യാപ്ല വരുന്നൂ...” ആരോ പറയുന്നത് കേട്ടു.... ഇടവഴിയുടെ തുടക്കത്തില്‍ പെട്രോമാക്സിന്റെ വരി തുടങ്ങുന്നുണ്ട്... എല്ലാവരും എണീറ്റു... പാട്ടുകാര്‍ വരനെ സ്വീകരിക്കാനിറങ്ങി. അവര്‍ മുറ്റത്തേക്ക് കയറും മുമ്പ് ചെക്കന്റെ കാല് കഴുകല്‍ ചടങ്ങുണ്ട്. അത് പെണ്‍കുട്ടിയുടെ ആങ്ങളമാരില്‍ ആരെങ്കിലും ആണ് സാധാരണ ചെയ്യാറുള്ളത്. കുഞ്ഞാമുന്റെ മൂത്തമോന്‍ അയമുദു നിറഞ്ഞ ഓട്ടുകിണ്ടിയുമായി മുറ്റത്തേക്ക് കേറുന്ന പടിയില്‍ തയ്യാറായി നിന്നു...
-ഇത്തിരി വെട്ടം.


സ്വപ്നങ്ങളുടെ രാജകുമാരന്‍ -12

ബന്യാമിന്റെ ധാന്യചാക്കില്‍ ജോസഫിന്റെ കൊട്ടാരത്തിലെ വെള്ളിപ്പാത്രം കണ്ടെത്തിയിരിക്കുന്നു!!!

ദൈവമേ, ഇതില്‍ കൂടുതല്‍ അപമാനം എന്തിരിക്കുന്നു…? ഇതില്‍ കൂടുതല്‍ വലിയ തെറ്റെന്താണ്..? ദു:ഖവും, അപമാനവും സഹിക്കാനാവാതെ ബന്യാമിന്റെ പത്ത് സഹോദരങ്ങളും തങ്ങളുടെ വസ്ത്രം വലിച്ചു കീറി…സഹോദരങ്ങള്‍ ബന്യാമിനെ കുറ്റപ്പെടുത്തുവാനും, ശകാരിക്കുവാനും തുടങ്ങി. ജ്യേഷ്ഠന്മാരുടെ മുന്നില്‍ തന്റെ നിരപരാധിത്വം എങ്ങനെ തെളിയിക്കണമെന്നറിയാതെ ബന്യാമിനും വല്ലാതെ കുഴഞ്ഞു.
-സാബു പ്രയാര്‍.


ഒരു കാള സായാഹ്നം - 2

യാത്രയുടെ തുടക്കം ഇത്തിരി കട്ടിയായിരുന്നു പലരുടെയും വീടിനടുത്തുള്ള പറമ്പുകള്‍ വേലികള്‍ ചെറിയ മതിലുകള്‍ അങ്ങനെ തടസ്സങ്ങള്‍ ഒരുപാട്‌. പിന്നെ അന്നത്തെ പ്രത്യേക ചുറ്റുപാട്‌ എല്ലാവരും അറിഞ്ഞതു കൊണ്ടാവും അഞ്ചാറു യൂനിഫോംധാരികളെ, ഇതിലേ പോയിക്കോ മക്കളേ എന്ന മനോഭാവത്തോടെയാണ്‌ എല്ലാവരും കണ്ടത്‌.
-കുട്ടിച്ചാത്തന്‍


ലക്ഷ്മിയമ്മ

ലക്ഷ്മിയമ്മ!
പേരിനു ചേരുന്ന ഒരു മുഖമൊന്നുമല്ല ലക്ഷ്മിയമ്മക്ക്.
എനിക്ക് ഓര്‍മ്മവച്ച കാലം മുതല്‍ ഇന്നു ഞാന്‍ കാണും വരെ ലക്ഷമിയമ്മക്ക് ഒരേ മുഖം.
മുറുക്കി ചുവപ്പിച്ച കറുത്തിരുണ്ട പല്ലുകളില്‍ ഒരെണ്ണം പോലും കൊഴിഞ്ഞു പോയിട്ടില്ല.
-നീര്‍വിളാകന്‍



പ്രണയക്കുറിപ്പ്.

........ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാ‍ലും
നിന്റെ ഓരോ നിശ്വാസങ്ങളും എനിക്ക് തൊട്ടറിയാം...
നിന്റെ ഓരോ ഇമയനക്കവും എനിക്കു കാണാം...
നിന്നെ അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ നിന്നെക്കാള്‍ ഞാനറിയും
കാരണം നീ എന്നാല്‍ എനിക്കു മറ്റൊരാളല്ല...ഞാന്‍ തന്നെയാണ്
എന്റെ ഓരോ അണുവിലും തുടിക്കുന്നത് നിന്നോടുള്ള പ്രണയമാണ്..
-ഹന്‍ല്ലലത്ത്.


അനന്ദിത പറഞ്ഞത്...

"നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍...തുളസിക്കതിരില ചൂടി.." ടി.വി.യിലെ ഏതോ ചാനലില്‍ നിന്നും ഉയര്‍ന്നുകേട്ട പഴയ ഗാനത്തിനിടയില്‍ അവള്‍ നീട്ടി വിളിച്ചു ചോദിച്ചു."ദേ, നോക്കൂ ഞാന്‍ പറയാന്‍ പോണത് കേള്‍ക്കണുണ്ടോ?"
....
-സ്മിത ആദര്‍ശ്.



അദ്ധ്യായം 25 - കുംഭകര്‍ണ്ണന്‍ വധിക്കപ്പെടുന്നു


ലങ്കയിലുള്ള മഹാന്‍മാരായ രാക്ഷസര്‍ കാലപുരിക്ക് യാത്രയായി എന്നറിഞ്ഞ രാവണന്‍, നേരിട്ട് യുദ്ധക്കളത്തിലേക്ക് പോകാന്‍ തീരുമാനിക്കുന്നു.രാവണനൊപ്പം ലങ്കയിലെ എല്ലാ മഹാരഥരന്മാരും പുറപ്പെടുന്നു.ഒരോ വീരന്‍മാരും ആരാണെന്ന് വിഭീക്ഷണന്‍ ശ്രീരാമദേവനു ചൊല്ലിക്കൊടുക്കുന്നു.

ശത്രുക്കള്‍ ലങ്കയില്‍ പ്രവേശിക്കാതിരിക്കാന്‍ കാവല്‍ നില്‍ക്കണം എന്ന് ആജ്ഞാപിച്ച ശേഷം, യുദ്ധമുഖത്തേക്ക് സേനയുമായി രാവണന്‍ പുറപ്പെടുന്നു.അത് കണ്ട് ലക്ഷ്മണ കുമാരന്‍ ശ്രീരാമദേവനോട് പറഞ്ഞു:
-അരുണ്‍ കായംകുളം.



ജാതകം












അക്കങ്ങള്‍ക്കും, അര്‍ത്ഥമില്ലാത്ത ചിഹ്നങ്ങള്‍ക്കും-
ചതുരക്കളങ്ങള്‍ക്കുമിടയില്‍ വിലപറയപ്പെടുന്നതെന്റെ ജീവിതം. അരികുദ്രവിച്ച മഞ്ഞക്കടലാസില്‍ കുറിക്കപ്പെട്ടതെന്റെ- സ്വപ്നങ്ങളുടെ അന്ത്യവിധി. താളുകളിലെവിടെയോ, എഴുതിവച്ച അക്ഷരങ്ങള്‍ക്ക് ചുവപ്പുപകര്‍ന്നത് എന്റെ ഹൃദയരക്തം കൊണ്ട്.
.....................
-ദിയ



അഭയം

ഇന്ന് അയല്ക്കാരന് നേരെ വരുന്നത് സഹാനുഭൂതിയല്ല . കൂട്ടിച്ചേര്‍ക്കല്‍ എന്ന കര്‍മ്മം മാത്രം . പഴയ പ്രമാണങ്ങളില്‍ വിതയും, കൊയ്യലുമില്ല . താനേ മുളക്കല്‍ മാത്രമേ ഉള്ളൂ. ഇപ്പോള്‍ ആരോ വിതച്ചത് നമ്മള്‍ കൊയ്യുമെന്ന് മാത്രം. അത് സ്പഷ്ടം .
.........................
-ഗിരീഷ് വര്‍മ്മ ബാലുശ്ശേരി


ബാലചന്ദ്രന്‍ ചുള്ളിക്കാടിന്.



ഈ പേനയ്ക്കെന്തു
മൂര്‍ച്ചയായിരുന്നു.
ഓരോ തുള്ളി വാക്കും
ഒരു തുള്ളി രക്തം.
അഗ്നിരക്തം പേനയ്ക്കുള്ളില്‍
തിളച്ചു മറിയുന്വോളായിരിക്കണം
കവിത പിറന്നിരുന്നത്.
................
സുജീഷ് നെല്ലിക്കാട്ടില്‍.




മഴതൊട്ടുണര്‍ന്നവര്‍

-അപ്പു.


എവിടേയ്ക്കാണ് നീ നടന്നുപോയത്...

seaside

-തൃശ്ശൂക്കാരന്‍






2 comments:

കാപ്പിലാന്‍ said...

വാര്‍ത്തകളും വിവാദങ്ങളും വിശേഷങ്ങളുമായി ബ്ലോത്രം മറ്റൊരു അദ്ധ്യായത്തിലേക്ക് .ആശംസകള്‍

ഞാന്‍ ആചാര്യന്‍ said...

ബ്ലോത്രം ബ്ലോഗ് വാര്‍ത്തകളുമായി മുന്നേറട്ടെ എന്ന് ആശംസിക്കുന്നു.ഏഷ്യാനെറ്റ് ഇന്‍റര്വ്യൂ കണ്ടു

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP