FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

06ആഗസ്റ്റ് 2009 - വയല്‍ക്കുരുവിന്റെ സിണ്ടിക്കേറ്റ്.??

Wednesday

വയല്‍ക്കുരുവിന്റെ സിണ്ടിക്കേറ്റ്.

ബൂലോഗത്ത് ചെറായി മീറ്റ് സംഭാവന ചെയ്ത പുതിയ വാക്കാണ് “വയല്‍ക്കുരു“ പെറുക്കുന്നവര്‍. ചെറായി മീറ്റ് ബ്ലോഗില്‍ ആദ്യമായി തുടങ്ങിയ പത്രമെന്ന നിലക്ക് ബ്ലോത്രം മീറ്റിനോടനുബന്ധിച്ച് കൊടുത്ത വാര്‍ത്തകള്‍ വായനക്കാര്‍ക്ക് അറിയാവുന്നതാണ്. മീറ്റിന്റെ വിവാദങ്ങള്‍ വാര്‍ത്തയില്‍ കൊടുത്തതിന് വഞ്ചന എന്ന് കൂകി വിളിച്ചവര്‍ ബ്ലോത്രം ഉന്നയിച്ച ഒരു കാര്യത്തിനും മറുപടി പറയാതെ ഒളിവില്‍ പോയി. ബ്ലോത്രം പിന്നീട് സ്വയം അത്തരം വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.

അതിനു ശേഷം മീറ്റില്‍ പങ്കെടുത്തവരുടെ പോസ്റ്റുകളിലെ കമന്റുകളിലൂടെ പോകുന്ന ഏതൊരാള്‍ക്കും മീറ്റ് ബൊലോഗത്തിന് എന്താണ് സംഭാവന ചെയ്തതെന്ന് മനസ്സിലാക്കാവുന്നതെയുള്ളു. അത് വാര്‍ത്തയാക്കി മറ്റുള്ളവരിലേക്ക് എത്തിക്കുമ്പൊള്‍ പത്രങ്ങളെ വിമര്‍ശിക്കാനും മീറ്റില്‍ പങ്കെടുത്തവര്‍ മിണ്ടിയാല്‍ മതി എന്ന് പറയാനും മാത്രം അസഹിഷ്ണുത എങ്ങനെയാണുണ്ടായത്?


(ഞങ്ങള്‍ ഇവിടെ നല്‍കിയ ഷെര്‍ലോക്കിന്റെ പോസ്റ്റിലെ വാചകം അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം നീക്കം ചെയ്യുന്നു.)


ഇത് ബ്ലോത്രത്തിന്റെ അഭിപ്രായമല്ല, മീറ്റില്‍ പങ്കെടുത്ത ഒരു ബ്ലോഗറുറ്റേതാണ്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍‍ മാധ്യമങ്ങളെ സിണ്ടിക്കേറ്റ് എന്ന് വിളിക്കുന്ന രാഷ്ട്രീയക്കാരന്റെ അതേ മുഖമാണ് ബൂലോഗത്തും കാണുന്നത്. മീറ്റിന്റെ ബാക്കിയായ വിവാദങ്ങള്‍ പോസ്റ്റുകളായി വരുമ്പോള്‍ അത് വാര്‍ത്തയാക്കി ബൂലോഗത്തെ അറിയിക്കുന്നതിനെ “വയല്‍ക്കുരു പെറുക്കികള്‍” എന്ന് പരിഹസിക്കുമ്പൊള്‍ ആലോചിക്കേണ്ടത് എന്ത് കൊണ്ട് മീറ്റില്‍ പങ്കെടുത്തവര്‍ തന്നെ ആരോപണങ്ങളുമായി വരുന്നു എന്ന് കൂടിയാണ്.

ഇവിടെ ആരാണ് പരിഹാസ്യരാവുന്നത് എന്നും ഇനിയൊരു മീറ്റ് നടത്താന്‍ ബൂലോഗത്തിന് അജണ്ടകളും നിബന്ധനകളും വെക്കേണ്ടി വരുന്ന, രാഷ്ട്രീയ സംഘടനാ സമ്മേളനങ്ങളുടെ രീതിയിലേക്ക് കൊണ്ടെത്തിച്ചതില്‍ ആര്‍ക്കാണ് പങ്കെന്നും ബൂലൊഗം തിരിച്ചറിയുന്നു.

ഇത്രയും നാള്‍ ബ്ലോത്രം മിണ്ടാതെയിരുന്നത് ഒരു വിവാദം വേണ്ട എന്ന് കരുതിത്തന്നെയാണ്. പക്ഷെ, അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിയിച്ച് വിവാദങ്ങളിലേക്കെത്തിച്ചവര്‍ പിന്നീട് പലയിടത്തും “തന്തക്ക്” വിളികളുമായി വരുന്നത് കണ്ടപ്പൊള്‍ ചെറായി മീറ്റ് ബൂലോഗത്തിനെന്ത് സംഭാവന നല്‍കി എന്ന് ബൂലോഗത്തോട് പറയേണ്ടതായി വരുന്നു.

മീറ്റ് സംബന്ധിച്ച പല പോസ്റ്റുകളിലും വന്ന കമന്റുകള്‍ വായിച്ച ബൂലോകര്‍ക്കറിയാം ഇവിടെ എന്താണ് നടക്കുന്നതെന്ന്. അത് കൊണ്ട് തന്നെയാണ് മീറ്റില്‍ പങ്കെടുത്ത ഒരു ബ്ലോഗര്‍ക്ക് “തുറന്നു പറയാനുള്ള മടികൊണ്ടും, പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്തു കരുതും എന്നൊക്കെ കരുതുന്ന ഒട്ടേറെ പേര്‍ ഇവിടെയുണ്ട്.“ ഇങ്ങനെ പറയേണ്ടി വന്നത്. അത് ബ്ലോത്രത്തിനും മനസ്സിലായതാണ്. വിമര്‍ശനങ്ങള്‍ ഉന്നയിച്ച ബ്ലോഗര്‍മാരുടെ പോസ്റ്റുകള്‍ വാര്‍ത്തയാക്കിയതിന് “വഞ്ചകരെന്ന്” വിളിച്ച് ബ്ലോത്രത്തെ ആക്രമിക്കാന്‍ വന്നത്. അത് ചോദ്യം ചെയ്തപ്പൊള്‍ വാലും ചുരുട്ടി പോയതും ബൂലോഗം കണ്ടു. ഇവിടെ കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ കൂട്ടമായി ആക്രമിക്കാന്‍ വരുന്നതാണ് കാണുന്നത്. അതുകൊണ്ട് തന്നെ മിണ്ടാതിരിക്കുന്ന ഒട്ടനേകം ബ്ലോഗര്‍മാര്‍ ഉണ്ടെന്ന് ബ്ലോത്രം മനസ്സിലാക്കുന്നു. ആ വികാരം ഉന്നയിക്കുന്നതിനെ “സിണ്ടിക്കേറ്റ്” എന്നോ “വയല്‍ക്കുരു“ പെറുക്കലെന്നോ വിളിക്കാം.
-ബ്ലോത്രം

ചൊറയായി മീറ്റ്

ആദ്യമായി ചെറായി മീറ്റിന്റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു.

ഇനി എന്റെ മനസിലെ ചില സംശയങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. പലരുമായും സംസാരിച്ചതില്‍ നിന്ന് ഈ സംശയങ്ങള്‍ എനിക്കുമാത്രമുള്ളതല്ലാ എന്നാണറിയാന്‍ കഴിഞ്ഞത്. തുറന്നു പറയാനുള്ള മടികൊണ്ടും, പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്തു കരുതും എന്നൊക്കെ കരുതുന്ന ഒട്ടേറെ പേര്‍ ഇവിടെയുണ്ട്.

മലയാളം ബ്ലോഗിങ്ങെന്നാല്‍ കുറെ ഈറ്റും മീറ്റുമാണോ എന്നു ഞാന്‍ സംശയിച്ചു പോകുന്നു. കഴിഞ്ഞ് കുറെ ആഴ്ച്ചകളായി അഗ്രിഗേറ്റര്‍ തുറന്നാല്‍ കാണുന്ന ഏകവാക്കാണ് “ചെറാ‍യി“ . വെറും ഒരു ബ്ലോഗേര്‍സ് മീറ്റിന്റെ പോസ്റ്റുകള്‍ മറ്റു പോസ്റ്റുകളെ ഹൈജാക്ക് ചെയ്യുന്ന അവസ്ഥ. ഒരു പുതിയ ബ്ലോഗറുടെ കാഴ്ച്ചപ്പാടില്‍ കുറെ ഈറ്റും മീറ്റും അതിനെക്കുറിച്ചുള്ള പോസ്റ്റുകളുമാണ് മലയാളം ബ്ലോഗിങ്ങ്.
-ഷെര്‍ലോക്.


സ്പന്ദനം ....നിര്‍ധന രോഗികള്‍ക്ക് ഒരു സഹായ കേന്ദ്രം.

താരതമ്യേന സാമ്പത്തിക ഭദ്രത കുറഞ്ഞ വയനാട്ടിലെ പാവപ്പെട്ട രോഗികളുടെ അത്താണിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന ചില രോഗികള്‍ പലപ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജീവിതം വഴി മുട്ടി നില്‍ക്കുന്ന അവസ്ഥ അഭിമുഖീകരിക്കാറുണ്ട്.
പുറമേ നിന്ന് വാങ്ങേണ്ടുന്ന മരുന്നുകള്‍, ലബോറട്ടറി പരിശോധനകള്‍, രക്തം, ചികിത്സയില്‍ കഴിയുമ്പോഴുള്ള ഭക്ഷണം, തിരിച്ചു വീട്ടില്‍ പോകാനുള്ള യാത്രാ ചെലവുകള്‍.... ഇതിനൊന്നും മാര്‍ഗ്ഗമില്ലാതെ പകച്ചു നില്‍ക്കുന്നവരുടെ ദൈന്യത ആരുടേയും കരളലിയിക്കും
-ഹന്‍ല്ലലത്ത്


പത്തു തലകളും വില്പനയ്ക്ക് ..

കമന്റ് മോഡറേഷന്‍ വഴി നമ്മുടെ ജീര്‍ണലിസ്റ്റുകള്‍ സ്തുതിപാഠകരുടെ കീര്‍ത്തനങ്ങളും കേട്ട് സുഖിച്ചു ജീവിക്കുന്നു. അവരുടെ തെണ്ടിത്തരം തുറന്നു കാട്ടിയവര്‍ പര തെണ്ടികളായി അവശേഷിക്കുന്നു. പാവം സൂരജണ്ണന്‍.. വെറുതെ വീട്ടുകാരെയും ചീത്ത കേള്‍പിച്ചു. മാരീചനും റോബിയും ഒക്കെ നോട്ടപ്പുള്ളികളായി. മൂര്‍ത്തി അനഭിമതരുടെ പട്ടികയിലേക്ക് ഉയര്‍ത്തപ്പെട്ടു. മരത്തലയന് എന്ത് പ്രശ്നം.. കാല്‍കുലെടറിന്റെ ബാറ്ററി കുറെ തീര്‍ന്നു.
വ്യക്തിപരമായ ആരാധനകള്‍ ഇല്ലാത്തവനും മലീമസമാകാത്ത മനസാക്ഷിയുടെ ഉടമയും സര്‍വോപരി സമൂഹ മനസ്സാക്ഷിയുടെ കൂട്ടിക്കൊടുപ്പ്..
-സുബിന്‍ പി തോമസ്.


ഡിൽഡൊ ആദ്യമായി വിപണിയിൽ



ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകമായ , ദേവദാസ് എഴുതിയ ‘ ഡില്‍ഡോ - ആറു മരണങ്ങളുടെ പള്‍പ്‌ഫിക്ഷന്‍ പാഠപുസ്തകം’ എന്ന നോവല്‍ ആഗസ്റ്റു എട്ടാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് പ്രകാശനം നടത്തപ്പെടുന്നു

-യാരിദ്.


സൈബർ ജാലകത്തിൽ പുതുതായി കൂട്ടിച്ചേർത്തിരിക്കുന്ന ലേഖനങ്ങൾ

ദി ഗ്രേറ്റ് ബ്രൌസർ വാർ

മൊസില്ല ഫയര്‍ഫോക്സ് വെബ് ബ്രൌസര്‍ നൂറുകോടിയിലേറെ തവണ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടൂ കഴിഞ്ഞിരിക്കുന്നു. ഈ വിജയം ആഘോഷിക്കാന്‍ http://onebillionplusyou.com/ എന്ന വെബ് സൈറ്റ് ഒരുക്കിയിരിക്കയാണു് ഫയര്‍ഫോക്സ് ആരാധകര്‍. ഏതു ബ്രൌസറിലാണോ ഈ സൈറ്റ് ആക്സസ് ചെയ്യുന്നതു്, അതനുസരിച്ചു് വെബ് പേജിലെ pro-firefox badge മാറും

തുടർന്ന് വായിക്കുക.........

ബെര്‍ലിയുടെ ബ്ലോഗ്
പ്രശസ്ത ബ്ലോഗര്‍ ബെര്‍ളിയുടെ ബ്ലോഗ് തുറക്കാത്തത് ബൂലോഗത്ത് വന്‍ ചര്‍ച്ചയാവുകയും, ഒട്ടേറെ പോസ്റ്റുകള്‍ക്ക് വിഷയമാവുകയും ചെയ്തിരിക്കുന്നതായി ബൂലോഗ ലേഖകന്‍ റിപോര്‍ട്ട് ചെയ്തു.
(ധാരാളം പോസ്റ്റുകള്‍ ഉള്ളതിനാല്‍ ലിങ്ക് കൊടുക്കുന്നില്ല - ബ്ലോത്രം)

ഭൂമി പുത്രിയെവിടെ

മലയാളത്തിലെ അറിയപ്പെടുന്ന ബ്ലോഗറന്മാരിൽ ഒരാളാണ് ഭൂമിപുത്രി. ,കാതോരം ജലതരംഗം തുടങ്ങിയ അവരുടെ ബ്ലോഗുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. ഭൂമി പുത്രി കുറെ കാലമായി ഇപ്പോ എന്തേലും എഴുതിയിട്ട്..
-അനൂപ് കോതനല്ലൂര്‍.

തേക്കടി യാത്രകൾ-1


തലേദിവസം ഉച്ചതിരിഞ്ഞുതൊട്ടു പെയ്യാൻ തുടങ്ങിയ മഴ ശമിച്ചിട്ടുണ്ടായിരുന്നില്ല. വെളുപ്പിനു അഞ്ചരയ്ക്കു വച്ചിരുന്ന അലാറാം തുടർച്ചയായി മുഴങ്ങിയപ്പോൾ, തെല്ല് ആലസ്യത്തോടെ എഴുന്നേറ്റ് ടി.യാനെ ഓഫാക്കി കിടക്കയിലേക്കുതന്നെ ചുരുണ്ടുകൂടി. രണ്ടുദിവസം മുൻപുള്ള തെളിഞ്ഞ പ്രഭാതത്തിലായിരുന്നു, തേക്കടി സന്ദർശിക്കണം എന്ന് ശക്തമായ ആഗ്രഹം മനസ്സിനുള്ളിലേക്ക് ആഴത്തിൽ വേരൂഴ്ന്നിയതും; ഇരുപത്തിയാറാം തീയതി പോയേക്കാം എന്നു തീരുമാനിക്കപ്പെട്ടതും. പഠനകാലത്ത് നിരവധിതവണ കുമളിവഴി സഞ്ചരിച്ചിട്ടുണ്ടെങ്കിലും, തേക്കടി ഒരു അപ്രാപ്യലക്ഷ്യമായി എന്നും അവശേഷിച്ചുതന്നെ നിലകൊണ്ടു. നയനങ്ങൾക്കു കുളിർമ്മയേകുന്ന തേക്കടിയിലെ പ്രകൃതിദൃശ്യങ്ങൾ, പലവിധ പത്രമാധ്യമങ്ങളിലൂടെ കാണുവാനിടവരുമ്പോഴെല്ലാം; അവിടം ഇതുവരെ സന്ദർശിക്കാൻ പറ്റാതിരുന്നതിന്റെ ഒരു വിടവ് നറുതേങ്ങൽ പോലെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു. ജാലകത്തിനപ്പുറത്ത്, മഴ ശക്തിയാർജ്ജിച്ചുകൊണ്ടിരുന്നു. മഴക്കാലത്തുള്ള ദുർഘടമായ യാത്ര ഉണ്ടാക്കിയേക്കാവുന്ന വിരസതയേപറ്റിയോർത്ത് കുറച്ചുനേരം പുതപ്പിനടിയിൽതന്നെ പതുങ്ങിയെങ്കിലും; രാവിലെ ഏഴരയോടെ പട്ടണത്തിൽ നിന്നും യാത്രതിരിക്കാം എന്ന സഹയാത്രികർക്കു കൊടുത്ത വാഗ്ദാനം മനസ്സിനുള്ളിലേക്ക് ഓളംവെട്ടിയപ്പോൾ, മനസ്സില്ലാമനസ്സോടെ കിടക്കയെ ഉപേക്ഷിച്ച് വാഷ്ബേസിന്റെ മുൻപിലേക്ക് നടന്നു.

-ഹരീഷ് തൊടുപുഴ.


‘സമകാലിക(ൾ)ർ’ മിനികഥ

അവൾക്ക് അക്ഷമയാകാൻ അത്രയും സമയം മതിയായിരുന്നു.
“എന്താ പ്രോബ്ലം .....?”
ചുവർ കോണിൽ ഉറപ്പിച്ച ദൃഷ്ടി പിൻ വലിച്ച് ദുഖം ഘനീഭവിച്ച മുഖം താഴ്ത്തി അയാൾ മുരടനക്കി.

“....ഞാനവിടെ എത്തിയപ്പോഴേക്കും അവർ എല്ലാം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.എന്റെ ഇഷ്ടം....അഭിപ്രായം....;നമ്മളൊരുമിച്ചുള്ള ഒരു ജീവിതം സ്വപ്നം കണ്ടിരുന്ന ഞാൻ....പക്ഷേ...പക്ഷെ എനിക്കവരെ അനുസരിച്ചെ മതിയാവൂ.. ഇവിടെ എന്ത് പറഞ്ഞ് നിന്നെ ആശ്വസിപ്പിക്കണമെന്ന്....
-ഓ എ ബി



എന്‍റെ പച്ച പട്ടു പാവാട

പത്താം ക്ലാസ്സ്‌ കഴിഞ്ഞു ഒരു വിധത്തില്‍ പ്രീ ഡിഗ്രിക്ക് അഡ്മിഷന്‍ തരമാക്കി ഇനിയാണ് അടിച്ചു പൊളി എന്ന വിശ്വാസത്തില്‍ ആണ് എസ് എന്‍ കോളേജിലേക്ക് വലതുകാല്‍ വച്ച് കയറിയത്. ഗ്രൂപ്പ്‌ തേര്‍ഡ്. ഒരു പാട് നല്ല സുഹൃത്തുകളെ കിട്ടിയ കലാലയ ഓര്‍മകള്‍ അന്നും ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
-കുറുപ്പിന്റെ കണക്കു പുസ്തകം.


മീനാക്ഷി

കിണറ്റിന് കരയിലിരുന്ന് പാത്രം കഴുകുമ്പോഴാണ് മീനാക്ഷിയുടെ ഇളയ ചെക്കന് വെളിക്കിറങ്ങീട്ട് വന്നത്. ഒലിച്ചിറങ്ങി വന്ന മൂക്കള ഒറ്റവലിക്ക് തിരിച്ച് കയറ്റി അവന് കുന്തിച്ചിരുന്നു. വയസ്സ് നാലായിട്ടും ഇപ്പോഴും മീനാക്ഷി ചന്തി കഴുകികൊടുക്കണം .

പാത്രം കഴുകുന്നത് നിര് ത്തി അവള് ചെക്കന്റെ മുതുകത്ത് ചെറുതായൊന്ന് ഓങ്ങിയിട്ട് ചന്തി കഴുകിക്കൊടുത്തു. കാലുകളിലൂടെ നീര് ച്ചാലുകള് ഒഴുക്കിക്കൊണ്ട് അവന് നിക്കറന്വേഷിച്ച് പോയി. അപ്പോഴാണ് വേലിക്കപ്പുറത്ത് മാണിക്കന് മൂത്താന്റെ തല കണ്ടത്. അയാള് എന്തോ തപ്പുന്ന പോലെ അവിടെ ചുറ്റിപ്പറ്റി നില്ക്കുകയാണ്. മീനാക്ഷി മനസ്സില് രണ്ട് ചീത്ത പറഞ്ഞ് അകത്തേയ്ക്ക് കയറിപ്പോയി. പാത്രം കഴുകിക്കൊണ്ടിരുന്നാല് അയാളവിടെ വെള്ളമൊലിപ്പിച്ച് നോക്കി നില്ക്കും ...
-ജയേഷ് സാന്‍.





അദ്ധ്യായം 19 - ലങ്കാലക്ഷ്മി വിടവാങ്ങുന്നു


ലക്ഷ്മി എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ഐശ്വര്യം എന്നാണ്.ലങ്ക എന്ന മഹാരാജ്യത്തിന്‍റെ ഐശ്വര്യവും ഒരു ലക്ഷ്മി ആയിരുന്നു..
അതാണ്‌ ലങ്കാലക്ഷ്മി!!
-അരുണ്‍ കായംകുളം.



പെങ്ങള്‍ക്ക്‌ പകരമാവാന്‍

ഇന്ന് രാഖി ദിനം. ഞാന്‍ ആര്‍ക്കും അത് കൊടുക്കാന്‍ പോകുന്നില്ല . കാരണം എന്‍റെ പെങ്ങള്‍ക്ക്‌ പകരമാവാന്‍ ഈ ഭൂമിയില്‍ വേറെ ആരും ജനിച്ചിട്ടില്ല. അത്രയ്ക്ക് സ്നേഹിക്കുന്നു ഞാന്‍ അവളെ.



ഞാനിതാ വീണ്ടും ഇവിടെ -
അനുഭുതിയില്‍ ആഴുന്നു. നാഴികകള്‍ക്കിപ്പുറം -
തിരയടിക്കുന്ന ജീവിതത്തില്‍ തനിച്ചായ്‌
ചിന്തകള്‍ എന്നെ ആക്രമിക്കുന്നു
-റെമീസ് രഹ്നാസ്.



പിരിയുവതെങ്ങിനെ?????












ഓടിയൊളിക്കുന്നതെങ്ങിനെ??
നെറുകയിലിത്തിരി നനവുപടര്‍ത്തി-
മൂക്കിന്‍ തുമ്പിലിറ്റ മുഗ്ധമാം ഓര്‍മ്മയില്‍ നിന്നും,
.........
-ദിയ



കറുപ്പ്‌

കറുപ്പ്‌ ഒരു നിറമല്ല.
കാണാനാവാത്ത,
തൊട്ടാല്‍ ഇല്ലാത്തഒരു വേലി.
ബഹിഷ്കൃതണ്റ്റെ മൌനം,
പരാജിതണ്റ്റെ ഉള്‍വലിവ്‌.
എത്ര മറച്ചാലും പുറത്ത്‌ കാണുന്ന
അടിപ്പാവാടയുടെ തുമ്പിലെ കീറല്‍ പോലെ.
-തലശ്ശേരി


വഴിതെറ്റിയ ചോദ്യങ്ങള്‍


















വെള്ളരിപ്രാവുകള്‍
ചിറകടിക്കുന്ന കണ്ണുകളാല്‍
കുരിശിലേയ്ക്ക്‌ ചൂണ്ടി
കാല്‍വരിയിലെ
ചോരപ്പാടുകള്‍ കാട്ടി
അനാഥാലയത്തിന്റെ
ചുവരുകള്‍ പറഞ്ഞു
-ദൈവം സ്നേഹമാണ്‌
.............
-എബി കറുകച്ചാല്‍





ഇപ്പോള്‍ കടിച്ചു മുറിക്കും ഞാന്‍

-മിക്കി മാത്യു


11 comments:

കാപ്പിലാന്‍ said...

ബ്ലോത്രമേ കൈ കൊടുക്ക്‌ . ഇങ്ങനെ വേണം ഇത്തരക്കാര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ . ബ്ലോത്രം ഇപ്പോള്‍ വളരെ നന്നാകുന്നതില്‍ അഭിനന്ദനങള്‍

ജോ l JOE said...

Mr. എഡിറ്റര്‍,
നാലാം കിട എന്ന് പറയുന്നതിനേക്കാള്‍ തരം താണ , പത്ര പ്രവര്‍ത്തനം എന്ന പേരില്‍ സാഹിത്യ മല വിസര്‍ജ്ജനം (കൂതറ തിരുമേനിക്ക് കടപ്പാട്‌ ) നടത്തുന്ന നിങ്ങള്‍ക്കൊക്കെ മറുപടി പറയാന്‍ എന്റെ സമയം തികയുന്നില്ല. കാരണം കുറെ നല്ല പ്രവര്‍ത്തനങളുമായി ബന്ധപ്പെട്ട് എനിക്ക് സമയം തികയാതെ വരുന്നു. എങ്കിലും ഇതിരിക്കട്ടെ .......@#$_*&^%@!^%##..@@@@ ........

എന്ന് നിങ്ങള്‍ പറഞ്ഞ വാലും ചുരുട്ടി പോയ ഒരുത്തന്‍.....

ബ്ലോത്രം said...

ജോ, ഈ നാലംകിട എന്ന് പറയാനുള്ള മാനദണ്ഡം ഒന്ന് പറയാമോ?

ബ്ലോത്രം എന്ത് തരം താണ പ്രയോഗമാണ് താങ്കള്‍ ചിലയിടത്ത് നടത്തിയ തന്തക്ക് വിളിയേക്കാള്‍ മോശമായി ചെയ്തത്? നിങ്ങള്‍ക്കിഷ്ടമില്ലാത്ത വാര്‍ത്തകള്‍ വരുമ്പൊള്‍ തുണി പൊക്കിക്കാണിക്കുന്ന ഏര്‍പ്പാട് വായനക്കാര്‍ക്ക് മനസ്സിലാകും.

അതിന് കൂതറ തിരുമേനിയെ കൂട്ടേണ്ടിയിരുന്നില്ല.ബ്ലോത്രം ബഹുമാനിക്കുന്ന ബ്ലോഗര്‍ ആണ് അദ്ദേഹം. ബ്ലോത്രം ഇന്നേവരെ ശരിയായി വായിച്ചിട്ടുള്ള ഒരാളും ബ്ലോത്രത്തിനെ താങ്കള്‍ പറഞ്ഞപോലത്തെ പദപ്രയോഗം നടത്തില്ല.
അടിസ്ഥാനമില്ലാത്ത ഒരു കാര്യവും ബ്ലോത്രം ഇതുവരെ ഉന്നയിച്ചിട്ടില്ല.

ഈ മീറ്റ് ബൂലോഗത്തിന് വൈരാഗ്യവും പ്രസ്പരം ചെളിവാരിയെറിയലുകളും മാത്രമെ സംഭാവന ചെയ്തിട്ടുള്ളു എന്ന് താങ്കളുടെ നിലപാടില്‍ നിന്ന് തന്നെ വ്യക്തമാണ്.

താങ്കള്‍ നല്ല കാര്യം ചെയ്യുന്നതിനിടക്കും തെറിവിളിക്കാനും തന്തക്ക് വിളിക്കാനും സമയം കണ്ടെത്തുന്നുണ്ടല്ലോ? അത് ഭാഗ്യം. (ബ്ലോത്രം ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാനുണ്ടെങ്കിലല്ലേ സമയം ഉണ്ടായിട്ടും കാര്യമുളള്ളൂ?)

ജോയുടെ പ്രതികരണം തന്നെ ബ്ലോത്രത്തിന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നു. (സ്വന്തം ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ വെച്ച് പൂട്ടിയിട്ട് അന്യന്റെ ബ്ലോഗില്‍ തെറി വിളി, കൊള്ളാം സുഹൃത്തേ താങ്കളുടെ ന്യായ വാദങ്ങള്‍)


താങ്കള്‍ ചെയുന്ന വിശുദ്ധ പ്രവൃത്തി തുടരൂ. ഇടക്ക് തെറി വിളിക്കാനും തന്തക്ക് വിളിക്കാനും കൂടി ഇച്ചിരി സമയം മാറ്റി വെക്കണേ..

അപ്പൂട്ടൻ said...

ഏതൊരു സംഭവത്തെക്കുറിച്ചും ഏവർക്കും എന്തെങ്കിലും ഒരു പ്രതീക്ഷ ഉണ്ടാവും. ചിലർക്ക്‌ വലിയ പ്രതീക്ഷകളാണെങ്കിൽ മറ്റുചിലർക്ക്‌ കുഞ്ഞുമോഹങ്ങളേ കാണൂ. ഒരു കല്യാണത്തിനു വരെ നമുക്കിത്‌ കാണാവുന്നതല്ലെ. ചിലർ നിരാശരാകും (ഛെ, ഇത്രേം പോരായിരുന്നു എന്നു പറഞ്ഞേക്കും), മറ്റുചിലർ സന്തുഷ്ടരായി മടങ്ങും.

പ്രത്യേകിച്ച്‌ വൻ പ്രതീക്ഷകളൊന്നുമില്ലാതെ ഇന്നേവരെ എഴുത്തിലൂടെ മാത്രം അറിയുന്നവരെ നേരിൽ കാണുക, പരിചയപ്പെടുക, "അതു ഞമ്മളാണ്‌" എന്നു പറയുക ഇത്രയും മാത്രം പ്രതീക്ഷിച്ചു വന്നവരും കാണും ഈ മീറ്റിൽ, അവരായിരിക്കും ഒരുപക്ഷെ കൂട്ടത്തിലധികവും എന്നെനിക്കു തോന്നുന്നു.

എല്ലാവരുടേയും എല്ലാ പ്രതീക്ഷകളും നിറവേറ്റാനാവില്ലല്ലൊ, അപ്പോൾ വിമതസ്വരങ്ങളും പ്രതീക്ഷിക്കാം. ഷെർലോക്ക്‌ എന്ന ബ്ലോഗറുടെ പ്രതീക്ഷകൾ എന്തായിരുന്നു എന്നെനിക്കറിയില്ല, നിരാശ തോന്നിയെങ്കിൽ കുറ്റം പറയാനുമാവില്ല. പക്ഷെ അതിന്‌ മീറ്റ്‌ സംഘടിപ്പിച്ചവരെ കുറ്റം പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല, പ്രത്യേകിച്ചും ഒരു വലിയ അജണ്ടയൊന്നും ഇതിനില്ലാതിരുന്നതിനാൽ (അറ്റ്ലീസ്റ്റ്‌, എന്റെ പ്രതീക്ഷകൾ വെച്ചെങ്കിലും)

അത്തരത്തിലൊരു നിരാശയിൽ നിന്നുണ്ടായ വാചകം എടുത്തുപ്രയോഗിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു ബ്ലോത്രത്തിനും ബൂലോകം ഓൺലൈനിനും എന്നു തോന്നിപ്പോകുന്നു, പ്രത്യേകിച്ചും ഇതിലെ പ്രതിനിധികൾ (കുറഞ്ഞപക്ഷം എഴുതുന്നവർ) ആരും ഇതിൽ പങ്കെടുത്തില്ല (ഈ ധാരണ തെറ്റാണെങ്കിൽ തിരുത്തണേ) എന്നതിനാൽ. പുറമെ നിൽക്കുന്നവർക്ക്‌ ചില വാർത്തകളുടേയോ ധാരണകളുടേയോ അടിസ്ഥാനത്തിൽ വ്യഖ്യാനിക്കാനേ കഴിയൂ. അത്തരത്തിൽ വ്യാഖ്യാനങ്ങൾ വരുമ്പോൾ മീറ്റിനുവേണ്ടി പരിശ്രമിച്ച പലരും വേദനിച്ചേക്കാം, വെറും ഒരു സൗഹൃദക്കൂട്ടം മാത്രമായി കാണാമായിരുന്ന ഇത്തരം ഒരു സംരംഭത്തിൽ അത്‌ ആവശ്യമായിരുന്നൊ?
പങ്കെടുത്തവർ ആരും സാമ്പത്തികമായൊരു പരാതി പറഞ്ഞതായി അറിവില്ല. കാര്യങ്ങൾ അങ്ങിനെയാണെങ്കിൽ പിന്നീടെഴുതുന്നത്‌ പ്രതീക്ഷകളുമായൊരു മിസ്‌മാച്ച്‌ എന്ന രീതിയിലെ എനിക്കു കാണാനാവൂ.
പങ്കെടുത്തവർ മാത്രമല്ല, മറ്റുള്ളവരും ഒരുപാട്‌ പ്രതീക്ഷിച്ചെന്ന് തോന്നുന്നു, തൽഫലം നിരാശയാലാവാം, ചിലർ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. അത്തരം പ്രതികരണങ്ങൾ ആരും മുൻകൂട്ടി കണ്ടില്ലെന്നു ഇപ്പോൾ തോന്നുന്നു. ഉദാഹരണത്തിന്‌ മീറ്റിലെ കാര്യങ്ങൾ അതീവരഹസ്യമായി സൂക്ഷിച്ചു എന്നും അതിൽ ദുരൂഹതയുണ്ടെന്നും ഉള്ള രീതിയിൽ ഒരു പോസ്റ്റ്‌ വന്നതായി ഓർക്കുന്നു. അവിടെയും ഞാൻ കാണുന്നത്‌ ഒരു പ്രതീക്ഷഭംഗം മാത്രമാണ്‌. ആരേയും ഒന്നും അറിയിക്കാതെ നടത്താൻ മാത്രം വലിയ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനങ്ങളൊന്നും എടുക്കാനില്ലെന്നിരിക്കെ, അത്തരത്തിൽ ഒരു ചർച്ച പോലും മീറ്റിൽ പൊതുവായി വരാനില്ലെന്നിരിക്കെ ദുരൂഹത എവിടെ? ഇത്തരത്തിൽ ഒരു കാര്യം (വിവാദം) ഉണ്ടായേക്കും എന്ന ധാരണ അവിടെ കൂടിയവർക്കില്ലായിരുന്നു എന്നു മാത്രമെ ഇതേക്കുറിച്ചു പറയാനാവൂ.

മദ്യപാനത്തെക്കുറിച്ചും എഴുതിക്കണ്ടു. അത്‌ ചില വ്യക്തികൾ ഒത്തുകൂടിയപ്പോൾ സ്വകാര്യമായി നടത്തിയ ഒരു കലാപരിപാടി മാത്രമല്ലെ. അതിനെ മീറ്റുമായി കൂട്ടിക്കുഴക്കണമായിരുന്നോ? ബിസിനസ്‌ മീറ്റിങ്ങുകൾക്ക്‌ പോകുമ്പോൾ പോലും തലേന്ന് എത്തുന്നവർ ഒത്തുകൂടി ഒരു പാർട്ടി സംഘടിപ്പിക്കുന്നത്‌ സ്വാഭാവികമല്ലെ, അത്‌ മീറ്റിങ്ങുമായി കൂട്ടിക്കുഴച്ചാൽ കാര്യങ്ങൾ എവിടെചെന്നുനിൽക്കും?

സംഭവിച്ചതിൽ പലതും മറ്റുള്ളവരുടെ പ്രതീക്ഷകളെ മുഴുവൻ വായിച്ചറിയാനുള്ള കഴിവില്ലായ്മയായി കാണുമെന്ന് പ്രതീക്ഷിക്കട്ടെ, ഇത്തരം വിവാദങ്ങൾ അവസാനിക്കുമെന്നും. പലരും പ്രതികരിച്ച രീതിയെ ഞാൻ ന്യായീകരിക്കുന്നില്ല, ഒരുപക്ഷെ അവർ പ്രതീക്ഷിക്കാത്ത തരത്തിൽ ചിലർ സംസാരിച്ചപ്പോൾ ഉണ്ടായ ഒരു പ്രതികരണം മാത്രമാവാം.

ഒരിക്കലെഴുതിയതും അതിനോടുള്ള പ്രതികരണങ്ങൾ വായിച്ചും ദിവസങ്ങൾ നീങ്ങിക്കൊണ്ടിരിക്കെ ഇതൊരു "വിട്ടുകൊടുക്കരുത്‌" എന്ന മനോഭാവത്തിലേക്കെത്തിയോ (ഇരുവിഭാഗവും) എന്നൊരു സംശയം. ഇത്രയ്ക്കും തമ്മിൽതല്ലാൻ ഇതൊരു വലിയ സാമൂഹികസംഭവമൊന്നുമല്ലല്ലൊ. പങ്കെടുത്തവർക്ക്‌ ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു ഇവന്റ്‌ (അതുകൊണ്ടായിരിക്കുമല്ലൊ പലരും ഇതിനെക്കുറിച്ചെഴുതി മനപൂർവ്വമല്ലെങ്കിലും അഗ്രിഗേറ്റർ നിറയ്ക്കുന്നത്‌), അങ്ങിനെ മാത്രം നിൽക്കട്ടെ കാര്യങ്ങൾ.

അപ്പൂട്ടൻ

Anonymous said...

ചെറായ് മീറ്റിന്റെ ആദ്യത്തെ അജണ്ടതന്നെ ബ്ലോഗുകളേക്കുറിച്ചോ എഴുത്തിനെക്കുറിച്ചോ പങ്കെടുക്കുന്നവര്‍ മിണ്ടരുതെന്നായിരുന്നു. ചപ്പുചവറു പൈങ്കിളി ഓര്‍മ്മ പോസ്റ്റുകള്‍കൊണ്ട് കുത്തിനിറയ്ക്കാനും, രോമാഞ്ചവും രോമാഞ്ചത്തിനുമേല്‍ രോമാഞ്ചവും അതിന്റെമേലുള്ള രോമാഞ്ചവും വന്ന ചെറായ് ബ്ലോഗേഴ്സ് കരിമീനും കപ്പയും ചെമ്മീന്‍ വടയുമൊക്കെ വെട്ടിവിഴുങ്ങിയത് (അവരവരുടെ കാശുകൊണ്ടുതന്നെ, സമ്മതിച്ചു) അയവിറക്കിക്കിടക്കാനും ഉള്ള സ്ഥലമായി ചുരുങ്ങിയിട്ടുണ്ട് മീറ്റിനിശേഷമുള്ള ബൂലോകം എന്നത് ആരും കാണാതെ പോകുന്നു. മീറ്റുനടത്താനും അതിനെക്കുറിച്ച് ദിവസവും പോസ്റ്റിടാനും മീറ്റന്മാര്‍ക്കുള്ള അവകാശം മീറ്റിനെ വിമര്‍ശിക്കുന്നവര്‍ക്കുണ്ടാകരുത് എന്ന മര്‍ക്കടമുഷ്ടി മീറ്റ് സംഘാടകരുടെ പ്രതികരണങ്ങളില്‍ വളരെയധികം കാണുന്നുണ്ട്. അത് വേണ്ട. മര്‍ക്കടമുഷ്ടി ആരുടേയും കുത്തകയല്ല.

എന്ന് മീറ്റുദിവസം ചെറായ് പരിസരത്തുണ്ടായിട്ടും പങ്കെടുക്കാതിരുന്ന ഒരാള്‍.

Sherlock said...
This comment has been removed by a blog administrator.
Anonymous said...

അപ്പൂട്ടന്‍,

താങ്കളുടെ പ്രതികരണത്തിന് നന്ദി.

മീറ്റ് സംഘാടകരെ തുടക്കം മുതല്‍ അഭിനന്ദിച്ചിട്ടെയുള്ളു, ബ്ലോത്രം. ബ്ലോത്രത്തെ ആക്ഷേപിച്ചപ്പോള്‍ (സംഘാടകരിലൊരാള്‍ മാത്രം) അതിനെ ചോദ്യം ചെയ്തു, അതിനുള്ള അവകാശം ബ്ലോത്രത്തിനുണ്ട്.

ഷെര്‍ലോക്കിന്റെ നിരാശ മാത്രമല്ല, പല കമന്റുകളും (എല്ലാം ശ്രദ്ധാ പൂര്‍വ്വം വായിക്കുന്നവര്‍ക്കറിയാം) കണ്ട ശേഷമാണ് വിവാദങ്ങള്‍ വേണ്ട എന്ന് കരുതി മീറ്റിനെ പറ്റി വരുന്ന നല്ല പോസ്റ്റുകള്‍ മാത്രം കൊടുത്ത് കൊണ്ടിരുന്നത്. പക്ഷെ വീണ്ടും വിവാദ പോസ്റ്റുകള്‍ വന്നപ്പോള്‍ (ഫാര്‍മറുടെ “മിസ്സിംഗ്“, ഷെര്‍ലോക്കിന്റെ “ചൊറയായി മീറ്റ്” ) ഒരു പത്രം എന്ന നിലക്ക് ഞങ്ങളത് വാര്‍ത്തയാക്കി. അതിലെന്ത് തെറ്റ്?

ഇവിടെ ഒരു കാര്യം എടുത്ത് പറയട്ടെ, “മദ്യപാനം” “അഴിമതി” എന്നിവ ബ്ലോത്രം ഉന്നയിച്ചിട്ടുമില്ല, അത്തരം വാര്‍ത്തകള്‍ കൊടുത്തിട്ടും ഇല്ല.

ഇരു വിഭാഗമായി ബൂലോഗം മാറുന്നു എന്ന് കണ്ടപ്പോള്‍ അത് ഉന്നയിക്കുക മാത്രമാണ് ബ്ലോത്രം ചെയ്തിട്ടുള്ളത്. ഒരു ബൂലോഗ പത്രമെന്ന നിലക്ക് ചെയ്യാന്‍ പാടില്ലാത്ത ഒന്നും ചെയ്തിട്ടില്ല.

ആക്ഷേപങ്ങള്‍ തുടര്‍ന്നപ്പോള്‍ അത് വാര്‍ത്തയാക്കുന്നതിനും പ്രതികരിക്കുന്നതിനും ഒരു പത്രസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോത്രത്തിന് സ്വാതന്ത്ര്യമുണ്ട് എന്ന് തന്നെയാണ് വിശ്വാസം. അതിനെ തെറി വിളികള്‍ കൊണ്ടല്ല നേരിടേണ്ടത്.

ബ്ലോത്രത്തിന് വാര്‍ത്തകള്‍ തരുന്ന പലരും മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്.


നമ്മുടെ രാഷ്ട്രീയക്കാരെ ബ്ലോത്രം മനസ്സറിഞ്ഞ് അഭിനന്ദിക്കുന്നു, കാരണം അവര്‍ കാണിക്കുന്ന സഹിഷ്ണുത, (അവരുടെ യോഗങ്ങള്‍ ചേരുന്നതിനു മുമ്പെ വാര്‍ത്തകള്‍ കൊടുക്കുന്ന പത്രങ്ങളോട് കാണിക്കുന്നത്) സമ്മതിക്കണം.

ഈ ബൂലോഗത്ത് ചെറിയ വിമര്‍ശനങ്ങള്‍ പോലും സഹിക്കാനാവാതെ തെറി വിളി നടത്തുമ്പൊള്‍ അതിനെ ആക്ഷേപിക്കാതെ ബ്ലോത്രത്തിനെ മാത്രം ആക്ഷേപിക്കുന്നതില്‍ ന്യായമുണ്ടെന്ന് തോന്നുന്നില്ല.

സ്നേഹത്തോടെ,
ബ്ലോത്രം

Sherlock said...
This comment has been removed by a blog administrator.
ബ്ലോത്രം said...

ഷെര്‍ലോക്ക്,

പ്രതികരണത്തിന് നന്ദി.

ഒരു പത്രസ്വഭാവത്തിലുള്ളതാണ് ബ്ലോത്രം. അത് കൊണ്ടാണ് താങ്കളുടെ പോസ്റ്റിലെ ഒരു വാചകം എടുത്ത് പറഞ്ഞത്. മീറ്റിന് ശേഷം വ്യ്ക്തി വൈരാഗ്യവും ചേരിതിരിയലും തെറി വിളികളും കാണുമ്പൊള്‍ പത്ര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോത്രം വാര്‍ത്തയാക്കുന്നു. അതല്ലാതെ മോശമായ ഒരു കാര്യവും പറഞ്ഞിട്ടില്ല. വിമര്‍ശനങ്ങള്‍ പാടില്ല, പുറം ചൊറിയലുകള്‍ മാത്രമെ സ്വീകാര്യമാവൂ എന്നുണ്ടെങ്കില്‍ അതിന് ബ്ലോത്രത്തിന് താല്പര്യമില്ല.

പിന്നെ താങ്കളുടെ പരാമര്‍ശം നീക്കണമെന്നാണെങ്കില്‍ നീക്കം ചെയ്യാം, വ്യക്തി പരമായി ആരെയും വിഷമിപ്പിക്കരുതെന്നുള്ളതിനാല്‍. എന്ന് വെച്ച് തെറി പറയുന്നവര്‍ക്ക് മറുപടി കൊടുക്കാതിരിക്കാന്‍ കഴിയില്ല. പക്ഷെ താങ്കളുടെ പോസ്റ്റില്‍ പറയാത്ത കാര്യമാണോ ബ്ലോത്രം എടുത്ത് പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമാക്കണം. ഇനി അഥവാ താങ്കള്‍ പറഞ്ഞത് തന്നെ എന്നാലും മാറ്റണമെന്നാണ് അഭ്യര്‍ത്ഥന എങ്കില്‍ അത് പറയൂ, ഞങ്ങള്‍ മാറ്റാം

Sherlock said...
This comment has been removed by the author.
Sherlock said...
This comment has been removed by a blog administrator.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP