FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ബ്ലോത്രം e ചര്‍ച്ച.

Monday

"ഉത്രാടപാച്ചില്‍ ഇനി ഇ-ചര്‍ച്ചയിലേക്ക് "


".....ഗുണ്ടകള്‍ നാടു വാണിടും കാലം ....."


രു കാലത്തു ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും സമാധാനത്തിന്റെയും കാലം നമുക്കു സമ്മാനിച്ച മാവേലി മന്നന്റെ ഓര്‍മയെ കൊണ്ടാടുന്ന നമ്മള്‍ ഒന്നാലോചിച്ചു നോക്കൂ ഇന്നു എവിടെ മറഞ്ഞു സമാധാനം?എവിടെ മാഞ്ഞു മാവേലിയുടെ സ്വന്തം നാടു ...അഹിംസക്ക് വേണ്ടി പോരാടിയ ഗാന്ധിജിയുടെയും മറ്റു അഹിംസാ വാദികളുടെയും നാടായ ഇവിടെ എന്ത് സംഭവിച്ചു?സമാധാനത്തിന്റെ മാടപ്രാവുകള്‍ സങ്കല്പത്തില്‍ മാത്രം ഒതുങ്ങുമ്പോള്‍ ഗുണ്ടകളുടെയും ;അല്പം കൂടി മോഡേണ്‍ ആയി പറഞ്ഞാല്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കൈപിടിയില്‍ നമ്മളുടെ ഓരോ ശ്വാസവും പിടക്കുകയല്ലേ? വഴിത്തിരിവിന്റെ വെളിച്ചത്തില്‍ നമ്മള്‍ ആരംഭിക്കുന്നു ഒരു സമഗ്രമായ അന്വേഷണം ....സത്യവും നീതിയും ആരെയും തുണക്കുന്നില്ല എന്നും നീതിക്ക് വേണ്ടി നിലകൊള്ളേണ്ട നീതിപീഠം ഇന്നു കൈയും കെട്ടി ഇത്തരം സംഭവങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നു എന്ന ബോധം അന്വേഷണത്തെ കൂടുതല്‍ ആവേശ ഭരിതം ആക്കുന്നു ....
അതിനാല്‍ നാം ആരംഭിക്കുന്നു ... നമ്മുടെ ആദ്യ യജ്ഞം ......
".....ഗുണ്ടകള്‍ നാടു വാണിടും കാലം ....."

നാളെ ആരംഭിക്കുന്ന ചര്‍ച്ചാ വേദി...

പങ്കെടുക്കുക വിജയിപ്പിക്കുക....


ബ്ലോത്രം e ചര്‍ച്ച.





അറിയിപ്പ്


ബഹറിന്‍ കേരളീയ സമാജം സാഹിത്യ മാസികയായ "ജാലകം" പ്രസിദ്ധീകരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കഥ - കവിത വിഭാഗങ്ങളില്‍ "ബി.കെ.എസ്. ജാലകം സാഹിത്യപുരസ്കാരം 2009" സംഘടിപ്പിക്കുന്നു. ഗള്‍ഫ്‌ മേഖലയില്‍ താമസിക്കുന്ന വ്യക്തികള്‍ക്കുമാത്രം ആണ് പങ്കെടുക്കാന്‍ യോഗ്യത. ഓരോ വിഭാഗത്തിലും അയ്യായിരം രൂപയും പ്രശസ്തി പത്രവും സമ്മാനം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 2009 സെപ്റ്റംബര്‍ 30 നു മുന്‍പ് കൃതികള്‍ അയക്കുക. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള നിയമാവലിയുടെ pdf ഉം മറ്റുവിവരങ്ങള്‍ക്കും nammudeboolokam(at)gmail.com എന്നതില്‍ മെയില്‍ അയച്ചാല്‍ അറ്റാച്ച്മെന്റ് ലഭിക്കുന്നതായിരിക്കും

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP