20ആഗസ്റ്റ്2009 - വാഴക്കോടന്റെ പോസ്റ്റ്....
Thursday
എന്നെ അതിശയിപ്പിച്ച പെണ്‍കുട്ടിയ്ക്ക്!
തികച്ചും അവിചാരിതമായാണ് ഒരു രാത്രി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എനിക്ക് ചിലവിടേണ്ടി വന്നത്. അത്യാഹിത വിഭാഗത്തില്‍, വീണു കാലൊടിഞ്ഞു പ്രവേശിപ്പിക്കപ്പെട്ട വെല്ലിമ്മയുടെ ശുശ്രൂഷയ്ക്ക് ഉമ്മാന്റെ കൂടെ ഒരു സഹായത്തിനു നിന്നതാണ് ഞാനും. വെല്ലിമ്മാടെ കാലിന്റെ എല്ലിനു പൊട്ടല്‍ ഉണ്ടെങ്കിലും ഓപ്പറേഷന്‍ ചെയ്തു ശരിയാക്കാനുള്ള ആരോഗ്യ സ്ഥിതിയായിരുന്നില്ല വെല്ലിമ്മാടെ. അതിനാല്‍ രണ്ടു ദിവസം ഒബ്സര്‍വ് ചെയ്തു വേണ്ടത് ചെയ്യാമെന്നാണ് ബന്ധു കൂടിയായ ഡോക്ടര്‍ ഷാജി പറഞ്ഞത്. ഈയൊരു നിമിത്തമാണ് എന്റെ ചുരുങ്ങിയ ലീവിനിടയില്‍ ഒരു ആശുപത്രി വാസം തരപ്പെട്ടത്.
ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഒരു നേര്‍ത്ത പാലത്തില്‍ നിന്ന് അങ്ങോട്ടൊ ഇങ്ങോട്ടോ എന്നറിയാതെ കിടക്കുന്ന അത്യാസന്ന നിലയിലുള്ള രോഗികള്‍, പ്രതീക്ഷയൊടെ അവരെ തന്നെ നോക്കിയിരിക്കുന്ന ഉറ്റവര്‍, സാന്ത്വനങ്ങളുമായി ഡോക്ടര്‍മാര്‍..... ചിലര്‍ ജീവിതത്തിലെക്കും മറ്റു ചിലര്‍ മരണത്തിലേക്കും മറ്റു ചിലര്‍ തീരാ ദുരിതത്തിലേക്കും യാത്രയാകുന്നു. എല്ലാറ്റിനും മൂക സാക്ഷിയായി ഈ അത്യാഹിത വാര്‍ഡ്....
-വാഴക്കോടന്‍.
ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഒരു നേര്‍ത്ത പാലത്തില്‍ നിന്ന് അങ്ങോട്ടൊ ഇങ്ങോട്ടോ എന്നറിയാതെ കിടക്കുന്ന അത്യാസന്ന നിലയിലുള്ള രോഗികള്‍, പ്രതീക്ഷയൊടെ അവരെ തന്നെ നോക്കിയിരിക്കുന്ന ഉറ്റവര്‍, സാന്ത്വനങ്ങളുമായി ഡോക്ടര്‍മാര്‍..... ചിലര്‍ ജീവിതത്തിലെക്കും മറ്റു ചിലര്‍ മരണത്തിലേക്കും മറ്റു ചിലര്‍ തീരാ ദുരിതത്തിലേക്കും യാത്രയാകുന്നു. എല്ലാറ്റിനും മൂക സാക്ഷിയായി ഈ അത്യാഹിത വാര്‍ഡ്....
-വാഴക്കോടന്‍.
പാസ്‌വേഡുകൾ സുരക്ഷിതമാക്കാനുള്ള വഴികൾ
കമ്പ്യൂട്ടറൊ അനുബന്ധ സേവനങ്ങളൊ ഉപയോഗിക്കുന്ന ഒരു ഉപയോക്താവിനെ തിരിച്ചറിയുവാനുപയോഗിക്കുന്ന അക്ഷരങ്ങളുടെയൊ അക്കങ്ങളുടെയൊ ഒരു കൂട്ടത്തെയാണു വളരെ ലളിതമായി പറയുകയാണങ്കിൽ പാസ്‌വേഡുകൾ എന്നു പറയുന്നത്. ലോക്ക് ചെയ്തിരിക്കുന്ന ഒരു സിസ്റ്റത്തിലേക്കൊ അല്ലെങ്കിൽ ഇന്റർനെറ്റിലെ ചില പ്രത്യേക വെബ് പേജുകളിലേക്കൊ അല്ലെങ്കിൽ ചില ആപ്പ്ലിക്കേഷനുകളിലേക്കൊ പ്രവേശിക്കണമെങ്കിൽ ഉപയോക്താവ് അയാളുടെ ഉപയോക്തൃനാമവും രഹസ്യവാക്കുകളും നൽകേണ്ടത് അത്യാവശ്യമാണ്. ഉപയോക്താവ് നൽകിയിരിക്കുന്ന ഉപയോക്തൃനാമവും രഹസ്യവാക്കും ശരിയാണങ്കിൽ കമ്പ്യൂട്ടർ സിസ്റ്റം അതു നൽകുന്നയാളിനെ വിവരങ്ങൾ സ്വീകരിക്കുന്നതിനും അവ മോഡിഫൈ ചെയ്യുന്നതിനും അനുവദിക്കുന്നു.
-യാരിദ്.
-യാരിദ്.
ഒരിക്കലും നിലക്കാത്തനിലവിളികള്‍
ചില നിലവിളികള്‍ നേര്‍ത്തുനേര്‍ത്ത് നിലച്ചെന്ന് കരുതുമ്പോഴും മറ്റൊരു വിദൂര ഗ്രാമത്തില്‍ മറ്റൊരു സ്‌ത്രീയുടെ ദീനശബ്‌ദം കേള്‍ക്കുന്നു. വിജനമായ വഴിയില്‍ വച്ചോ, സ്വന്തം കുടിലിനകത്ത് രക്തബന്ധങ്ങളുടെ പൊത്തിയ കണ്‍മുമ്പില്‍ വച്ചോ പട്ടാള ബൂട്ടുകള്‍ അവളെ പിഴുതെറിഞ്ഞിട്ടുണ്‌ടാകാം. സമാധാനത്തിന്റെ വഴി താഴ് വരയോളം നീളുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴും മറ്റൊരു ഗ്രാമത്തിലോ മറ്റൊരു പട്ടണത്തിലോ കലാപം ഉയരുന്നു. 22 വയസുള്ള നീലോഫര്‍ ജാനും 17 വയസുള്ള അവളുടെ നാത്തൂന്‍ ആസിയ ജാനും ബലാത്സംഗത്തിനുശേഷം കൊല്ലപ്പെട്ട തെക്കന്‍ കാശ്‌മീരിലെ ഷോപ്പിയാനിലാണ് പുതിയ കലാപം...
-എം പി ബഷീര്‍.
-എം പി ബഷീര്‍.
നീതിയുടെ വരള്‍ച്ച; ഫണ്ടുകളുടെ പ്രളയം
തീര്‍ച്ചയായും, ആഗസ്ത് അസാധാരണ മാസമാണെന്ന് തെളിയിക്കുകയാണ്. പക്ഷേ, ജൂലൈ എത്ര അത്യസാധാരണമായിരുന്നു. ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാര്‍ വിപണിയിലിറക്കിയതും മികച്ചയിനം പരിപ്പിന് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയതും ഒരേ മാസം നാം ആഘോഷിച്ചു. ഇവിടെയെത്താന്‍ കുറച്ച് അധ്വാനം വേണ്ടിവന്നു. തൂര്‍ ദാലിന് (തുവര പരിപ്പ്) 2004ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിലോഗ്രാമിന് 34 രൂപയോളമായിരുന്നു വില. 2009ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇതിന്റെ വില 54 രൂപയായി. തെരഞ്ഞെടുപ്പിനുശേഷം 62 രൂപയായി. ഇപ്പോള്‍ 90 കഴിഞ്ഞു, മൂന്നക്കത്തിലെത്താനുള്ള ശ്രമത്തിലുമാണ്..
-വര്‍ക്കേഴ്സ് ഫോറം.
വൈവിധ്യങ്ങളുടെ കലവറയായ കേരളത്തില്‍ പനിസീസണ്‍ തുടങ്ങിയപ്പൊള്‍ അതിനും വൈവിധ്യമേറെ.
പരമ്പരാഗത പനികളായ എലിപ്പനി,മലമ്പനി,ഡെങ്കിപ്പനി പിന്നെ കഴിഞ്ഞവര്‍ഷം മുതല്‍ കാണാന്‍ തുടങ്ങിയ പകര്‍ച്ചപ്പനി,തക്കാളിപ്പനി,പക്ഷിപ്പനി ഒപ്പം ഇക്കൊല്ലം വന്ന പന്നിപ്പനി തുടങ്ങി ഒരു ഡസനോളം വിവിധ ഇനത്തില്‍ പെട്ട പനികള്‍.
സ്വകാര്യ ആശുപത്രിക്കാര്‍ക്കും,ഗവണ്മെന്റ് ഡോക്ടര്‍മ്മാര്‍ക്കും, മെഡിക്കല്‍ സ്ടോറുകാര്‍ക്കും,ലാബുകാര്‍ക്കുമൊക്കെ സന്തോഷിക്കാനിനി വേറെന്തു വേണം...
-ഘടോല്‍കചന്‍.
-വര്‍ക്കേഴ്സ് ഫോറം.
ഫ്ലൂസ് ഓണ്‍ കണ്ട്രി....!!!
വൈവിധ്യങ്ങളുടെ കലവറയായ കേരളത്തില്‍ പനിസീസണ്‍ തുടങ്ങിയപ്പൊള്‍ അതിനും വൈവിധ്യമേറെ.
പരമ്പരാഗത പനികളായ എലിപ്പനി,മലമ്പനി,ഡെങ്കിപ്പനി പിന്നെ കഴിഞ്ഞവര്‍ഷം മുതല്‍ കാണാന്‍ തുടങ്ങിയ പകര്‍ച്ചപ്പനി,തക്കാളിപ്പനി,പക്ഷിപ്പനി ഒപ്പം ഇക്കൊല്ലം വന്ന പന്നിപ്പനി തുടങ്ങി ഒരു ഡസനോളം വിവിധ ഇനത്തില്‍ പെട്ട പനികള്‍.
സ്വകാര്യ ആശുപത്രിക്കാര്‍ക്കും,ഗവണ്മെന്റ് ഡോക്ടര്‍മ്മാര്‍ക്കും, മെഡിക്കല്‍ സ്ടോറുകാര്‍ക്കും,ലാബുകാര്‍ക്കുമൊക്കെ സന്തോഷിക്കാനിനി വേറെന്തു വേണം...
-ഘടോല്‍കചന്‍.
മാര്‍ക്കോണിയെന്ന മരമാക്രി
ബൂലോഗത്തില്‍ സുപ്രസിദ്ധനായ മരമാക്രിയുടെ ഊരും പേരും നാളുമാണ് വെളിപ്പെടാന്‍ പോകുന്നതെന്ന ആകാംഷയോടെയാണ് ആരെങ്കിലും ഇതുവായിക്കാന്‍ തുടങ്ങുന്നതെങ്കില്‍ ഇപ്പോഴെ പറയുന്നു, 'മാ നിഷാദ' അതായത്, അരുത് നിഷാദെ. മാത്രമല്ല നമ്മുടെ ബൂലോഗമാക്രി അടുത്തനാളുകളിലായി ഗഹനമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് മരമാക്രി എന്ന പദത്തിന് വളരെ ബഹുമാന്യമായ അര്‍ത്ഥം നല്‍കുന്നതുകൊണ്ട് എന്നെ പോലുള്ള പ്രാന്തന്മാര്‍ക്ക് മരമാക്രി എന്ന പദം അതിന്റെ പരമ്പരാഗത അര്‍ത്ഥത്തില്‍ ഉപയോഗിക്കാനും കഴിയുന്നില്ല. ബൂലോഗമാക്രി കെട്ടിപ്പടുക്കുന്ന മാക്രികളുടെ മാന്യതയെ തൃണവത്ക്കരിച്ചു കൊണ്ട് പച്ചമലയാളത്തില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു, മാര്‍ക്കോണി ഒരു മരമാക്രിയാണ്....-നാറാണത്ത് ഭ്രാന്തന്‍.
ആനപ്പാറയില്‍ അച്ചാമ്മയുടെ ഓണാ കോശം
എല്ലാവരും വന്നു പറഞ്ഞു നിര്‍ത്തിക്കൂടെ മാഷേ എന്തിനിങ്ങനെ ഒരു തറക്ക് വേണ്ടി ഇത്രയും തറയാകുന്നു. ഒരു തറ, തറയാകാതെ തേന്‍വരിക്കപ്പഴം ആകാന്‍ കഴിയില്ലല്ലോ കൂട്ടുകാരെ . ഞാന്‍ മഹാ തറ .ആ തറ നില്‍ക്കുന്നിടത്ത് മറ്റൊരു തറ .അങ്ങനെ ആകെ തറകളുടെ ബഹളം . " ചേട്ടാ നല്ല നല്ല പോസ്റ്റുകളും കവിതകളും എഴുതരുതോ ചേട്ടാ " എന്നൊന്നും ആരും എന്നോട് പറയരുത് .ഞാന്‍ ആരുടേയും ഉപദേശങ്ങളും ഗുണദോഷങ്ങളും തല്‍ക്കാലം എടുക്കുന്നില്ല ..-കാപ്പിലാന്‍.
ബൂലോഗ അശ്വഥാമാവ്
ഏതൊരു നീച പ്രവര്‍ത്തിയ്ക്കും അന്ത്യമുണ്ടാകും എന്നത് നിയതമായ വസ്തുത തന്നെ. നികൃഷ്ടനും നിന്ദ്യനുമായവന് വധശിക്ഷ അര്‍ഹിക്കുന്നില്ല. അശ്വഥാമാവിനെ പോലെ അലയാനാണ് അവന്റെ വിധി...
-കൂതറ തിരുമേനി.
-കൂതറ തിരുമേനി.
ആല്‍ത്തറയില്‍ ഓണാഘോഷം തുടരുന്നു..
ഓണാഘോഷം ചോദ്യം 4
4) നല്ലവനായ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്ചവിട്ടി താഴ്ത്തിയതിനു പിന്നിലെ ധര്‍മ്മം എന്ത്?
-ആല്‍ത്തറ.
ഓണം ബ്ലോഗടി-6
പെരുക്കം റൗണ്ട്-6ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ "ഓണം ബ്ലോഗടി മത്സരം"!!!!!!!!മത്സരത്തിന്‍റെ ആദ്യ റൗണ്ടായ "ബ്ലോഗടിപെരുക്കം റൗണ്ട്" ഇന്നു 6- ആം മത്സരം.
-തോന്ന്യാശ്രമത്തില്‍.
ഒരു വിവാഹിതയുടെ പ്രണയ നൈരാശ്യം..
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വീണ്ടും സുഖമോ ദേവി കണ്ടു.. എത്രാമത്തെ പ്രാവശ്യം എന്നോര്‍മയില്ല...എത്ര കണ്ടാലും വീണ്ടും വീണ്ടും നോക്കിയിരിക്കും , ഭയങ്കര റൊമാന്റിക് പടമല്ലേ .. അല്ലെന്നോ ? പ്രണയം അത് അനുഭവിക്കുനവരുടെ മനസ്സിലാണ് ..
-മാളു.
-മാളു.
മണ്ടരി പപ്പന്‍ !
മണ്ഡരിപ്പപ്പന്റെ ജീവിതം പോലെ തന്നെ വിചിത്രമായിരുന്നു അവന്റെ മരണവും..കാഞ്ഞിക്കാവിലെ ഗോവിന്ദേട്ടന്റെ വാഴക്കള്ളികള്‍ക്കിടയില്‍ പപ്പന്‍ ഒരു പേക്കന്‍ തവളയേപ്പോലെ ചത്തു മലച്ചു കിടന്നു..കറുത്തു ചുരുണ്ട ലിംഗത്തെ അനാവ്രിതമാക്കി പൂര്‍ണ്ണ നഗ്നനായി..സൊസൈറ്റിയിലേക്ക് പാലും കൊണ്ടു പോയ ഗോവിന്ദേട്ടന്‍ തന്നെയാണു പപ്പന്റെ ശരീരം ആദ്യം കണ്ടത്...വെയിലുദിച്ചപ്പോഴേക്കും തോട്ടിന്‍ വക്കത്തെ വാഴത്തോട്ടം ആളുകളെക്കൊണ്ട് നിറഞ്ഞു..അപ്പോഴേക്കും ഒരു ചെറിയ തുണിക്കഷ്ണം ആരോ പപ്പന്റെ അരക്കെട്ടിനു മേല്‍ അലക്ഷ്യമായി ഇട്ടിരുന്നു..
-പായാരം.
-പായാരം.
കൊതുക് രാജു മോന്‍
പഠിച്ച സ്കൂളില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ പറ്റുക എന്ന് വെച്ചാല്‍ ഒരു ഭാഗ്യം തന്നെ ആണേ. ഞാന്‍ പഠിച്ച പൊള്ളേത്തൈ ഗവന്മേന്റ്റ് സ്കൂളില്‍ നിന്നും ആ ഭാഗ്യം ആദ്യമായി ലഭിച്ച വ്യക്തി ആണ് നമ്മുടെ രാജു മോന്‍. അധ്യാപകന്‍ ആയാണോ രാജുമോന്‍ സ്കൂളില്‍ ജോലിക്ക് പോയത് എന്ന് ചോദിച്ചാല്‍, അല്ല. കാരണം രാജുമോന്‍ കോളേജില്‍ പഠിച്ചിട്ടില്ല.കോളേജില്‍ പഠിക്കാത്തവരെ ടീച്ചരാക്കില്ലല്ലോ? അപ്പോള്‍ പിന്നെ പ്യൂണ്‍ ആയിട്ടായിരിക്കും എന്ന് കരുതാനും വയ്യ. പത്താം ക്ലാസ്സ് ജയിക്കത്തവര്‍ക്ക് പ്യൂണ്‍ ആകാനും പറ്റില്ലല്ലോ. പിന്നെങ്ങനെ രാജുമോന്‍ ഇതു ഒപ്പിച്ചു എന്നറിയണമെങ്കില്‍ ആദ്യം രാജുമോനെ പറ്റി അറിയണം...
-കൂട്ടുകാരന്‍.
-കൂട്ടുകാരന്‍.
മിശിറ്
സമയം പാതിര കഴിഞ്ഞു. സുഗതൻ കോസടിയിൽ നിന്നെണീറ്റു. ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ലായിരുന്നു. അയാളുടെ ജീവിതത്തിൽ സംഭവിച്ച അസാധാരണ സംഭവങ്ങളെക്കുറിച്ച് ആലോചിച്ച് നിന്നു. എത്ര തിരഞ്ഞിട്ടും കിട്ടാത്ത മായാവിയായ എതിരാളിയെക്കുറിച്ചോർത്ത് അസ്വസ്തനായി...
-വെള്ളത്തിലാശാന്‍.
-വെള്ളത്തിലാശാന്‍.
സ്റ്റോം വാണിംഗ്
സ്റ്റോം വാണിംഗ് - 12
സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. ചില പ്രത്യേക നിര്‍ദ്ദേശങ്ങളുമായി ട്രിനിഡാഡിലേക്ക് പോകുകയാണ് ബ്രിട്ടിഷ് ഹോം ഫ്ലീറ്റിന് കീഴിലുള്ള T-CLASS സബ്‌മറീനായ HMS ഗാര്‍ഡിയന്‍. സമുദ്രാന്തര്‍ഭാഗത്ത് കൂടിയുള്ള നീണ്ട യാത്രക്ക് ശേഷം ഉപരിതലത്തിലേക്ക് എത്തിയതേയുള്ളു.ഡീസല്‍ എന്‍ജിന്റെ ശബ്ദവും വിറയലുമാണ് അതിന്റെ ക്യാപ്റ്റന്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ ജോര്‍ജ് ഹാര്‍വിയെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത്. മുകളിലേക്ക് നോക്കി അല്‍പ്പനേരം കൂടി അദ്ദേഹം തന്റെ ബങ്കില്‍ കിടന്നു. സബ്‌മറീന്റെ മടുപ്പിക്കുന്ന ഗന്ധം അദ്ദേഹത്തിന്റെ നാസരന്ധ്രങ്ങളിലേക്കടിച്ചു കയറി. ഹരിത വര്‍ണ്ണമാര്‍ന്ന കര്‍ട്ടന്‍ വകഞ്ഞ് മാറ്റി ഒരു കപ്പ് ചായയുമായി പെറ്റി ഓഫീസര്‍ സ്വാലോ റൂമിലേക്ക് പ്രവേശിച്ചു..
-വിനുവേട്ടന്‍.
പറഞ്ഞു മറന്ന കഥ...
സ്നേഹനൊമ്പരങളുടെ ചില്ലുകൂട്ടില്‍ നിന്നും, പുറത്തേയ്ക്കുള്ള വാതായനങ്ങള്‍ പരതുന്നവരുടെ കുടെക്കഴിയാനായിരുന്നു അയാളെന്നും ആഗ്രഹിച്ചിരുന്നത്. പ്രവാസത്തിന്റെ ചില്ലറ നീറ്റലുകള്‍്ക്കുമപ്പുറത്ത് വേര്‍പാടിന്‍റെ നൊമ്പരങ്ങള്‍ ഉപ്പുതൂണുകളെ ഓര്‍്മ്മിപ്പിക്കവണ്ണം ചിന്തകളില്‍ എന്നും കൂട്ടിനുണ്ടായിരുന്നു. സ്വപ്നങളുടെ കൂടെ ബാല്യത്തിന്‍റെ പാതയോരം ചേര്‍ന്നു നടക്കുമ്പോള്‍ ആയതിനു കാരണഭൂതനായതില്‍ സ്വയം അലിഞ്ഞില്ലാതാവുന്ന ഒരവസ്ഥ, എല്ലാം പൊടിഞ്ഞൊന്നാകുന്നതുപോലെ. ബാല്യത്തിലെ ആകാശങ്ങള്‍ക്കു വലിപ്പം കുറവായീരുന്നു, ഏറിയാല്‍ ഒരു ചെമ്മണ്‍ പാതയുടെ നീളവും വീതിയും അല്ലെങ്കില്‍ മരമോഴിഞ്ഞ ഒരു റബ്ബര്‍ കാടിന്‍റെ ചതുരവിന്യാസത്തില്‍...
-സാജന്‍
:( - (അനിലന്റെ കവിത)
കുട്ടമോനേനമ്മടെ പടിഞ്ഞാറേ പ്ലാവിന്‍തയ്യില്‍
കടിഞ്ഞൂല്‍ ചക്കയ്ക്ക്
മുള്ളൊക്കെപ്പരന്നു
മഴച്ചക്കയ്ക്ക്
മധുരമുണ്ടാവില്ലെങ്കിലും
കാക്ക കൊത്തും മുന്നേ
ഇട്ടു വയ്ക്കാം,
ഗോപാലേട്ടന്‍ വരും
.............
ടിപി അനില്‍കുമാര്‍
ജൈവഗണിതം
വെയില്‍ മങ്ങും ദിവസങ്ങള്പരിഭവക്കറുപ്പ് തേച്ച്
ഒന്ന് ചാറിപ്പെയ്താല്‍,
കുന്നിറങ്ങി തോട് തകര്‍ത്ത്
പുഴകലക്കിപ്പായും
സ്വാര്‍ത്ഥമനസ്സാണ് കണ്ണുനീരെന്ന്
നിഴല്‍പോലുമൊഴുക്കിക്കളയുമെന്ന്
വിലങ്ങിടുമായിരുന്നു..
.............
ചന്ദ്രകാന്തം.
വിട
വിട പറയുമ്പോള്‍:-തുടിപ്പിച്ചു നിര്‍ത്താന്‍ കഴിയാത്ത മനസ്സിനെ
കരള്‍നൊന്തുകൊണ്‌ടേ മറന്നുകൊള്‍ക
അനുതാപമെങ്കിലും അകം നൊന്തുപാടാത്ത
ആഢ്യത്വമന്നേ തിരിച്ചുനല്‍ക
തളരുന്നൊരിന്ദ്രിയം ജന്മതാപങ്ങള്‍ തന്‍
അരണിയില്‍വച്ചേ കടഞ്ഞുകൊള്‍ക..
............
മുരളിക.
ഉച്ച
മഞ്ഞച്ചായമടിച്ച പള്ളിഗോപുരത്തിനപ്പുറം ഹജാര്‍ മലനിരകള്വരണ്ട തരിശൂഭൂമിയില്‍ അവിടെയെത്താനായി ഉച്ച നീണ്ടു കിടന്നു
എന്നിട്ടും എത്താനാവാതെ...
കുറ്റിച്ചെടികളും വലിയ പാറക്കൂട്ടങ്ങളും നിറഞ്ഞ ഈ തരിശില്‍
ഈ ഉച്ചയില്‍
ഞാനാരെന്നോര്‍ത്ത് അമ്പരന്നു...
......
അനൂപ് നായര്‍.
കൂട്ട്
മരണത്തിലേക്കു നമുക്കൊരു കൂട്ടുണ്ടാകില്ലെന്നു അയാള്‍ പറഞ്ഞു.
ജീവിതത്തിലും കൂട്ടു പിഴച്ചവനു
നടുങ്ങുവാനും മാത്രം
ഗൌരവമായ ഒരു സത്യമല്ലായിരുന്നു അതു.
............
ബ്ലോഗിതന്‍.
............
ബ്ലോഗിതന്‍.
ആന്റിഹ്യൂമന്‍(A1-H1)ജ്വരം അഥവാ തീവ്രവാദ പനി
മുന്പുംഅവനു പനി വന്നിട്ടുണ്ട്
അതൊന്നും പക്ഷെ
ഇത്ര മാരകമായിരുന്നില്ല .
അവയൊന്നും ഇതു പോലെ
വിവേകത്തെ നശിപ്പിക്കുകയോ
ബുദ്ധിയെ
മരവിപ്പിക്കുകയോ ചെയ്തിട്ടില്ല..
...........
ഫൈസല്‍ കൊണ്ടോട്ടി.
0 comments:
Post a Comment