FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

26ആഗസ്റ്റ്2009 - മലയാള ഭാഷ..???

Wednesday


മലയാള ഭാഷക്ക് Quotation
പണ്ടൊക്കെ മലയാളം പഠിക്കാൻ പത്ര വാർത്തകളും റ്റെലിവിഷനിൽ വരുന്ന മലയാളം വാർത്തകളും ശ്രദ്ധിക്കാൻ മുതിർന്നവർ പറയുമായിരുന്നു. മിക്ക സംസ്കാരങ്ങളിലും നല്ല ഭാഷ കൈകാര്യം ചെയ്യുന്നവർ വാർത്താമാദ്ധ്യമങ്ങളിൽ ഉള്ളവർ തന്നെയാണു്.

ഇന്നലെ indiavisiononlineൽ ഒരു വാർത്തയിൽ “Quotation Team” എന്ന പ്രയോഗം നിരവധി തവണ ഉപയോഗിച്ചു കേൾക്കുകയുണ്ടായി. വാർത്ത പൂർണ്ണമായും മലയാളത്തിലായിരുന്നു എങ്കിലും ഇടക്കിടെ ഈ വാക്കുകൾ കേൾക്കുമ്പോൾ അരോചകമായി തോന്നി. വാർത്ത മദ്ധ്യമങ്ങൾ ഇതുപോലുള്ള തറ പ്രയോഗങ്ങൾകൊണ്ടു് രണ്ടു ഭാഷകളാണു് കുളമാകുന്നതു്....

-കൈപ്പള്ളി.


'സദാ ചാരി' സദാചാരി ആവുമ്പോള്‍...

സദാചാരം എന്നത് ഏതൊരുമനുഷ്യനും ഉണ്ടാവേണ്ട ഒരു സദ്ഗുണം തന്നെയാണ്. ഓരോ വ്യക്തിയും നല്ല ശീലങ്ങളുടെ, മര്യാദകളുടെ വക്താക്കളായാല്‍ സമൂ‍ഹം തന്നെയാണ് നന്നാവുന്നത്. മര്യാദരാമന്മാര്‍ മാത്രം നിറയുന്നൊരു ലോകത്താണ് സ്നേഹം, സമാധാനം, സന്തോഷം, സഹിഷ്ണുത, സാഹോദര്യം, അനുകമ്പ, ദയ, പ്രതിപക്ഷബഹുമാനം എന്നിങ്ങനെയൊക്കെയുള്ള സദ്ഗുണങ്ങളെല്ലാം അതിന്റെ പാരമ്യതയില്‍ ദര്‍ശിക്കാനാവുന്നത്. അങ്ങനെയല്ലേ? ചുരുക്കിപ്പറഞ്ഞാല്‍ സദാചാരമാണ് ഈ പ്രപഞ്ചത്തെ ഒരു പറുദീസയാക്കി മാറ്റാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകം. (ചുമ്മാ..)

ആയിക്കോട്ടെ.

അങ്ങനെയെങ്കില്‍ ഒരാള്‍ എപ്പോഴാണ് സദാചാരിയായി മാറുന്നതെന്നറിയാനും എനിക്ക് കൌ‍തുകമുണ്ട്. ജന്മനാതന്നെ ലഭിക്കുന്ന ഒന്നാണോ സദാചാരം? അതോ വിദ്യാഭ്യാസത്തിലുടേയോ അല്ലെങ്കില്‍ മാതാപിതാക്കുളുടെയും ഗുരുക്കന്മാരുടെയും മറ്റു സ്വാധീനശക്തിയുള്ള വ്യക്തികളുടെയും സ്നേഹോപദേശങ്ങളിലൂടെയോ? അതുമല്ലെങ്കില്‍ അനുഭവങ്ങളിലൂടെയോ വായനയിലൂടെയോ? ആയിരിക്കില്ല. അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ ഞാനും സദാചാരി ആവേണ്ടിയിരുന്നല്ലോ!!
-പൊങ്ങുമ്മൂടന്‍.




ഓർമ്മകളുടെ ലിറ്റ്മസ്


ന്റെ ദുഷ്ടനായ ഹോപ്പിന്,
നീ തീർന്നുകാണില്ലെന്നു വിചാരിക്കുന്നു.ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും എന്നാണല്ലോ.

ഇന്നു ഭയങ്കരമഴയായിരുന്നു.അതുകൊണ്ട് ജോലി കുന്തമായി.തെറി പറയും പോലെ മഴ.ഇവിടെ മഴയ്ക്ക് ഒരു ഭംഗിയുമില്ല.നമ്മുടെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിന്റെ ഇടനാഴിയിൽ നിൽക്കുമ്പോ പെയ്ത പോലൊരു മഴ പിന്നെ പെയ്തിട്ടില്ലല്ലല്ലോ.ഒരു സ്വപ്നം പോലെ തോന്നുണു,അതെല്ലാം.ആ മഴയുടെ ശബ്‌ദോം,നിന്റെ കവിതയും,മനുവിന്റെ പാട്ടും…

ശ്ശൊ!നാശം പിടിക്കാൻ പിന്നീം നൊസ്സാൾജിയ!വിട്ടു.

എനിക്കയച്ചുതരാംന്നു പറഞ്ഞതൊക്കെ എവിടെ?

വേഗം അയച്ചാൽ നിനക്കു കൊള്ളാം,അല്ലെങ്കിൽ നിന്നെ മൊറ്റമോർഫോസസ് ചെയ്യാൻ കാഫ്ക്കക്ക് ക്വട്ടേഷൻ കൊടുക്കും...
-വികടശിരോമണി.


ഉപ്പിലിട്ട കമെന്റ്

ഓണമല്ലേ മാളോരെ , ഓണത്തിന് പച്ചടി കിച്ചടി അങ്ങനെ പലകൂട്ടം കറികള്‍ക്കിടയില്‍ എന്‍റെ വക ഒരു ഉപ്പിലിട്ട കമെന്റ് കൂടി . ഈ കമെന്റ് ഉപ്പിലിട്ടോളൂ എന്ന് ഉപദേശിച്ചു കൊണ്ട് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന് കൈനോട്ടക്കാരി സംഭാവന ചെയ്തതാണ് . ഞാനാ കമെന്റ് ഈ കൊള്ളികളില്‍ ഉപ്പിലിട്ടു വെയ്ക്കുന്നു .ആദ്യമായാണ്‌ ഞാന്‍ ഒരു കമെന്റ് ഉപ്പിലിടുന്നത്.അതും അടുത്ത ഓണത്തിന് വേണ്ടി .

കൈ നോട്ടക്കാരി പറഞ്ഞാല്‍ അച്ചിട്ടാണ് കാരണം കഴിഞ്ഞ ഓണത്തിന് ആനപ്പാറ അച്ചാമ്മ പറഞ്ഞത് " അടുത്ത ഓണത്തിന് ഞാന്‍ കാണുമോ എന്നുറപ്പില്ല , എല്ലാവരും ഈ ഓണത്തിന് ആല്‍ത്തറയില്‍ കൂടണം " സെന്റിമെന്റ്സ് വര്‍ക്ക്‌ ഔട്ട്‌ ചെയ്ത് പിടിച്ചു പിടിച്ചു കയറുക . ഇക്കുറി താക്കീതിന്റെ സ്വരമാണ് .അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബ്ലോഗന്നൂരില്‍ ഷാപ്പിലാന്റെ പ്രതിമ സ്ഥാപിക്കും .ഇപ്പോഴേ കുഴിയില്‍ കയറ്റിക്കിടതി മണ്ണിട്ട്‌ മൂടിക്കഴിഞ്ഞു .എന്നിട്ട് എല്ലാവരെയും പുറത്താക്കി കൂതറയുടെ പട്ടിക്കൂട് സ്ഥാപിച്ചു . കുറെ വയസും പ്രായവും ഒക്കെ ആയില്ലേ തള്ളേ ! ഇനിയെങ്കിലും ഈ തരികിട പരിപാടികള്‍ നിര്‍ത്തിക്കൂടെ !! .
-കാപ്പിലാന്‍.


നട്ടപിരാന്തന്റെ ....???


മാന്യന്മാരുടെ യഥാര്‍ത്ഥ മുഖം കാണണമെങ്കില്‍ പാതിരാത്രിയില്‍ സൂര്യനുദിക്കണം എന്ന് കേട്ടിട്ടുണ്ട്. പക്ഷെ സൂര്യന്‍ ഉദിക്കാതെ തന്നെ ഇത്തരം വഷളന്മാരുടെ തരികിടകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പാപ്പരാസികള്‍ പുറത്തു വിട്ടിരിക്കുന്നു. കൂതറ തിരുമേനി ഇത്തരം ഒരു മാന്യന്റെ രഹസ്യങ്ങള്‍ പുറത്താക്കുന്നു..
-കൂതറ തിരുമേനി.


ഡെറ്റോള്‍ കുളിയില്‍ അലിയാത്ത കറ

.......ഞാന്‍ പിന്നെ എന്തു ചെയ്യണം, നാലഞ്ചാളുകള്‍ കയറിയിറങ്ങിയ അവളുടെ ശരീരം പൂവിട്ടു പൂജിക്കണോ? അവളുടെ മാറിടത്തില്‍, കഴുത്തില്‍, നാഭിയില്‍ കാണുന്ന കടിച്ച പാടുകളും, നഖത്തിന്റെ നീണ്ട പാണ്ടുകളും കണ്ടു ഞാന്‍ കോള്‍മയിര്‍ കൊള്ളണോ? നിങ്ങള്‍ക്ക് ആശ്വസിപ്പിക്കാന്‍ എന്തും പറയാം, പക്ഷെ ഞാന്‍ അനുഭവിക്കുന്ന മനോവേദന ആരോട്‌ പറയും, എന്നെ കാണുബോള്‍ അവള്‍ മുഖം തിരിച്ച് വിതുമ്പുമ്പോള്‍ എന്റെ നിസഹായത ഒന്ന് ആലോചിച്ചു നോക്കൂ....
-നട്ടപ്പിരാന്തന്‍.


സ്കൂള്‍ ലീഡര്‍

പത്താം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും എന്‍റെ സ്വഭാവത്തില്‍ ഒരുപാട്‌ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. അതിലൊന്ന് എന്തും വെട്ടിതുറന്നു പറയുന്ന രീതിയായിരുന്നു. ആളുകള്‍ എന്ത് കരുതുമെന്നോ ആരോടാണ് പറയുന്നതെന്നോ ഉള്ള ചിന്ത എനിക്ക് ഒട്ടും തന്നെ ഇല്ലായിരുന്നു. മുഖത്തെ ചിരി മായാതെ കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞിരുന്നത് കൊണ്ടായിരിക്കാം അല്ലെങ്കില്‍ നര്‍മ്മത്തിന്‍റെ മേമ്പൊടി ഉള്ളതുകൊണ്ടായിരിക്കാം എന്‍റെ തര്‍ക്കുത്തരങ്ങള്‍ അധ്യാപകര്‍ അതേ സ്പിരിറ്റില്‍ മാത്രമേ എടുത്തിരുന്നുള്ളൂ. ഒരിക്കലും എന്നോട് അവര്‍ കടുത്ത സ്വരത്തില്‍ മറുപടി പറഞ്ഞില്ല മറ്റൊരു പ്രശ്നം എന്‍റെ ചിരി ആയിരുന്നു. എന്തിനാണ് ചിരിക്കുന്നതെന്ന് എനിക്ക് തന്നെ അറിയുമായിരുന്നില്ല...
-മേരി ലില്ലി



"അജിതയുടെ അഡ്രസ്സ് ഉണ്ടോ"


അജിതയുടെ അഡ്രസ്സുണ്ടോ കൊച്ചേ... !!?


അജിതയെന്ന പേരില്‍ വല്ല സിനിമാനടിയും ഉണ്ടോ എന്ന് ഞാന്‍ തലപുകച്ചപ്പോഴാണ് അടുത്ത വിശദീകരണം.. നമ്മുടെ നക്സലൈറ്റ് അജിതയേ ... !!?
ചോദ്യം സീതമ്മയില്‍ നിന്നാണ്..


ഒരു അവധി കാലത്ത് മോളോടൊപ്പം വയല്‍ വരമ്പിലൂടെ നടക്കാനിറങ്ങിയപ്പോള്‍ കണ്ടു മുട്ടിയതാണ് സീതമ്മയെ.
മോളുടെ ദേഹത്ത് പറ്റിയ ചെളി കഴുകന്‍ അവര്‍ അടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരി തന്നു.. പേര് ചോദിച്ചപ്പോള്‍ "ചീത" എന്ന് പറഞ്ഞു..... അപ്പോഴാണ്‌ ആളിനെ മനസിലായത്..
അതിനു മുന്‍പ് നിറം പിടിപ്പിച്ച കഥകള്‍ പലുതും അവരെ\കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു..

എങ്ങനെ അവരെ അഭിസംബോധന ചെയ്യണമെന്നായിരുന്നു എന്റെ ആദ്യത്തെ പ്രശ്നം.
മോള്‍ "സീതമ്മ"യെന്നു വിളിച്ചപ്പോള്‍ ആ മുഖം സുര്യകാന്തിപൂവ് പോലെ വികസിക്കുന്നത് കണ്ടു.. പിന്നെ ഞാനും അങ്ങിനെ തന്നെ വിളിച്ചു..
-ചക്കിമോളുടെ അമ്മ




അവള്‍ അവള്‍ മാത്രം

"കടലിനഭിമുഖമായി അവള്‍ നിന്നു. ചക്രവാളം ചുവന്നിരിക്കുന്നു ...ശക്തമായ കാറില്‍ അവളുടെ മുടിയും വസ്ത്രവും പറന്നുകൊണ്ടിരുന്നു. അവള്‍ അവള്‍ മാത്രം ....അവള്‍ എന്തിനോവേണ്ടി കാത്തിരിക്കുന്നു ..എന്താണത് ?"

ഇത്രയും എഴുതി പേനയടച്ചു. രാത്രി നന്നേ ഇരുട്ടിയിരിക്കുന്നു. അവധിയ്ക്ക് വന്നിട്ട് എഴുതാന്‍ തുടങ്ങി. അവധി നാളില്‍ സുഹൃത്തിന്റെ ഫാം ഹൌസില്‍ താമസിക്കാന്‍ വന്നതാണ്. ഒന്നും ചെയ്യാതെ വെറുതെ ഭക്ഷണവും കഴിച്ച് ആ ഫാം ഹൌസില്‍ സമയം ചിലവഴിച്ചു . ഇന്ന് അത്താഴം കഴിഞ്ഞ് എഴുതാനിരുന്നു. ആദ്യ വരികള്‍ പിറന്നു. മേശയ്ക്കരികിലുള്ള ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി ....
-ഭാസ്കരമൂര്‍ത്തി.

ജര

മൂക്കിനു കീഴെ തൂവെള്ള നിറത്തിൽ വളർന്നു നിന്നിരുന്ന അച്ഛന്റെ മീശ ഒരാഴ്ച കൊണ്ട് പൂർണമായും കറുത്തിരിക്കുന്നു. അച്ഛനെന്തോ സംഭവിക്കുന്നുണ്ടെന്ന് തീർച്ച. ചുണ്ടുകൾക്ക് ചുവപ്പു കൂടിയതും മുഖത്തെ ചുളിവുകൾക്ക് കുറവു വന്നതും എല്ലാം നേരത്തെ ശ്രദ്ധിക്കാഞ്ഞതല്ല.

നൂറ്റിനാല്പതിൽ എത്തി നിന്നിരുന്ന രക്തസമ്മർദ്ദം രണ്ടാഴ്ചയ്ക്കുള്ളിൽ സാധാരാണനിലയിലെത്തിയപ്പോൾ ആദ്യം അസ്വാ‍ഭാവികതയൊന്നും തോന്നിയിരുന്നില്ല....
-കാല്‍ വിന്‍



നേരുകാരന് പറ്റിയ ഗതികേട്.

1966 ആണ്ടിലെ ഒരു ബോണസ്സ് ദിനം. ആലപ്പുഴയിലെ കയര്‍ കമ്പനിതൊഴിലാളികളുടെ മുഖത്തെല്ലാം ഉത്സാഹംതന്നെ. ഭാവനയില്‍ കണ്ടു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സഫലീകരിക്കുന്നത് ബോണസ്സ് ദിനത്തിനു ശേഷമാണു. പതിവു പോലെ ഞാനും ആഫീസിലേക്ക് പുറപ്പെട്ടു. വിദേശങ്ങളിലയക്കാന്‍ വേണ്ടി കയര്‍ കെട്ടുകള്‍ പ്രസ്‌ ചെയ്ത് ബെയില്സാക്കുന്ന ഒരു കമ്പനിയിലാണ് എനിക്ക് ജോലി. അവിടെ നടക്കുന്ന ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു കോണ്ട്രാക്റ്റ്റുടെ പതിനേഴു വയസ്സുള്ള സെക്രട്ടറി ആണ് ഞാന്‍ . കോണ്ട്രാക്ടര്‍ മിക്കവാറും സ്ഥലത്തില്ലാത്തത് കൊണ്ട് പരീപൂര്‍ണ്ണ ഉത്തരവാദിത്വം എനിക്ക് തന്നെ ആയിരുന്നു....
-ഷെറീഫ് കൊട്ടാരക്കര.


നാനൂറ്‌ വര്‍ഷം മുമ്പ്‌, ഈ ദിനത്തില്‍...

ഗലീലിയോയുടെ ദൂരദര്‍ശനിയെപ്പറ്റി ലോകം അറിഞ്ഞു

ആ സുദിനത്തിന്റെ നാനൂറാം വാര്‍ഷികം ഇന്നാണ്‌; 2009 ആഗസ്‌ത്‌ 25. ആധുനിക ജ്യോതിശ്ശാസ്‌ത്രത്തിന്റെ പിറവി ഗലീലിയോയുടെ ടെലിസ്‌കോപ്പോടുകൂടിയാണ്‌. 'ചാരഗ്ലാസ്‌' എന്ന്‌ വിളിക്കപ്പെട്ടിരുന്ന ടെലിസ്‌കോപ്പ്‌ ഗലീലിയോ വെനീഷ്യന്‍ വ്യാപാരികള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചത്‌ 1609 ആഗസ്‌ത്‌ 25-നായിരുന്നു.

ആധുനിശാസ്‌ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി, ആ ദൂരദര്‍ശനിയെ ആകാശ രഹസ്യങ്ങള്‍ തേടാന്‍ ഉപയോഗിച്ചു തുടങ്ങിയത്‌ പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ്‌; നവംബര്‍ 30-ന്‌....
-ജെ എ.


കവി പി പി രാമചന്ദ്രന്‍, ഒടുക്കം മാഷ് പണി വേണ്ടെന്നു വച്ചീടുമോ ?

കവിതയും അധ്യാപനവും ഒരിക്കലും ഒത്തുപോവില്ലത്രെ. കവിത ചുരുക്കിപ്പറച്ചിലിന്റേതാണെങ്കില്‍, മാഷ്ടെ പണി പരത്തിപ്പറച്ചിലിന്റേതാണ് എന്നതത്രെ ഇതിന്റെ പ്രധാനകാരണം. പഠിപ്പിച്ചു കഴിഞ്ഞ് മനസ്സിലായോ മനസ്സിലായോ എന്ന് മാഷ് വീണ്ടും വീണ്ടും ചോദിക്കുന്നത് തന്റെ മുന്നിലുള്ള വിദ്യാര്‍ഥിയിലുള്ള അവിശ്വാസം കൊണ്ടത്രെ...
-ബാബു.


ഇരുട്ടുപിഴിഞ്ഞത്‌'

ഏറെക്കാലം നടന്നു പഴകിയ നാട്ടുവഴികളെ ഓര്‍മിപ്പിക്കുന്നു സെബസ്റ്റിയന്റെ കവിതകള്‍.വലിയൊരു ഘോഷയാത്രയിലേക്ക്‌,ഹൈവേയിലേക്ക്‌ ചെന്നു ചേരണമെന്നു നിര്‍ബന്ധമില്ലാത്ത ഇടവഴികള്‍.നമ്മുടെ ദൈനം ദിനങ്ങളില്‍ മുച്ചൂടും ഇഴുകിയിണങ്ങിയ ചെരിയ പടര്‍പ്പുകളും വള്ളികളും പൂവും കായുമായി അവ പൊടിപ്പു നീട്ടുന്നു.വിപണിയുടെ പൊടിപടലങ്ങളും അതിവേഗങ്ങളും ഇലത്തളിരുകളെ, ചെറുനാമ്പുകളെ ആകെ മലിനപ്പെടുത്തി കുതിച്ചുപായുമ്പോഴും കാലപ്പകര്‍ച്ചയില്‍ അതു കുളിര്‍പ്പച്ചയായി നമ്മെ പൊതിഞ്ഞു നില്‍ക്കുന്നു.കവിതയില്‍ പിടിച്ചു നിര്‍ത്തുന്നു...
-ഉഷാകുമാരി ജി.




അമ്പന്‍‌പ്


ചില്ലയില്‍ ക്രൌഞ്ചങ്ങള്‍
താഴെ നിഷാദന്‍
വില്ലില്‍ അമ്പ്
വാത്മീകിയില്‍ അന്‍‌പ്.
വാര്‍ന്നൂ രാമായണം.
ചില്ലയില്ലെങ്കില്‍
നിഷാദനില്ലെങ്കില്‍
വില്ലില്‍ അമ്പില്ലെങ്കില്‍
വാത്മീകിയിലില്ല അന്‍‌പ്...
.......
ഫൈസല്‍ ഗുരുവായൂര്‍.


പ്രകൃതിവിരുദ്ധം






കാലത്തെഴുന്നേറ്റ്
യന്ത്രചക്രങ്ങളില്‍
മേനിയഴകിനു കൂടിയാട്ടം ;
കാലില്‍ യഥാര്‍ഥ തുകലിന്റെ
ഭാരരഹിത മൃദുസ്പര്‍ശം.
ലാഭപ്പെരുക്കങ്ങളുടെ മരക്കച്ചവടം,
സില്‍ക്കുജൂബയില്‍-
ചന്ദനസുഗന്ധമുള്ള പെര്ഫും,
ശീതീകരിച്ച സ്യുട്ടില്‍ നിന്നും
മൊബൈലില്‍ സല്ലപിച്ച് ആഡംഭരക്കാറിലേക്ക് ...
........
കുളക്കട പ്രദീപ് കുമാര്‍.


ഓണക്കിനാവുകള്‍

വെയില്‍ മാഞ്ഞു മൌനം മടുപ്പാര്‍ന്നു
നെഞ്ചില്‍ കനത്തുനില്‍ക്കെ,
പിന്നില്‍ വന്നു നില്‍പ്പതെന്നോര്‍മ്മത്തടങ്ങളില്‍
‍ചിങ്ങമാസത്തിന്‍ ചൂടും വിചാരവും...
മങ്ങി മങ്ങിത്തെളിയുന്നു സൌവര്‍ണ്ണം
മിന്നിമായുന്നൊരേകാന്ത താരമായ്‌...
............
സുനില്‍ പണിക്കര്‍



അപ്പൊ ഇതിനെയാണ് "അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന് പറയുന്നത് " കേട്ടാ!!!

Tuesday, August 25, 2009


പോട്ടപ്പന്‍.


After The Rain (മഴയ്ക്ക് ശേഷം)



-ശിവ.


ഓണാശംസകൾ


-വിനയന്‍.


ഓണത്തുമ്പികള്‍


-മിക്കി മാത്യു.

ചെമ്പൂവേ.. പൂവേ.....

Photobucket

-രഞ്ജിത് വിശ്വം.

2 comments:

കാപ്പിലാന്‍ said...

അവലോകനം വായിച്ചു .

ഫൈസൽ said...

ബ്ലോത്രം,
എന്റെ ലിങ്ക് (അമ്പന്‍പ്-ഫൈസലിന്റെ ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍) ഇട്ടതില്‍ നന്ദി. ഒരപേക്ഷ: ഫൈസല്‍ ഗുരുവായൂര്‍ എന്നത് എം. ഫൈസല്‍ എന്നു മാത്രമാക്കിയാല്‍ ഉചിതമാകുമായിരുന്നു.
സന്തോഷം
നന്മ.
എം. ഫൈസല്‍

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP